മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള ഇസ്രയേലില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചത് എന്തിനാണെന്ന് എ കെ ആന്റണി മറുപടി പറയണം.

ന്യൂഡല്‍ഹി: പതിനായിരം കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് ഇസ്രയേല്‍ ഇതുവരെ വികസിപ്പിക്കാത്ത മിസൈല്‍ സംവിധാനം വാങ്ങാന്‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) മൂന്ന് തവണ വിജയകരമായി പരീക്ഷിച്ച ഈ സംവിധാനം രാജ്യത്തെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റുകളില്‍ നിര്‍മിക്കാം. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍ സംവിധാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്ന മിസൈല്‍ സംവിധാനം നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആദ്യം ഇസ്രയേലിന് കൈമാറണം. എങ്കിലേ കരാര്‍ പ്രകാരം അവര്‍ക്ക് മിസൈല്‍ നിര്‍മിച്ചു ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിയൂ. ഇസ്രയേല്‍ മിസൈലുകളേക്കാള്‍ ശേഷിയുള്ള ആത്യാധുനിക വ്യോമ പ്രതിരോധ (എഎഡി) മിസൈലുകളാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. എതിര്‍ദിശയില്‍ നിന്ന് വരുന്ന മിസൈലുകളെയും വിമാനങ്ങളെയും ഒരുപോലെ തകര്‍ക്കാന്‍ കഴിയുന്നതാണ് എഎഡി മിസൈല്‍ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ സംവിധാനത്തിന് ഈ കഴിവില്ല. ശത്രുവിമാനങ്ങളെ മാത്രമേ അതിന് നേരിടാനാവൂ. 18 കിലോമീറ്റര്‍ ഉയരത്തില്‍ ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ഡിആര്‍ഡിഒയുടെ മിസൈല്‍ സംവിധാനത്തിന് കഴിയും. എന്നാല്‍ ഇസ്രയേല്‍ മിസൈലുകള്‍ക്ക് ഈ ശേഷിയില്ല. മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള ഇസ്രയേലില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനാണ് എ കെ ആന്റണിയുടെ മന്ത്രാലയം കരാര്‍ ഒപ്പിട്ടത്. സാങ്കേതിക സഹകരണമെന്ന പേരില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യ നേടിയശേഷമായിരിക്കും മിസൈല്‍ സംവിധാനം ഇസ്രയേല്‍ നിര്‍മിച്ചു നല്‍കുക. മികച്ച രീതിയില്‍ ഇവ നിര്‍മിക്കാന്‍ ഇസ്രയേലിനു കഴിയുമോ എന്നും ഉറപ്പില്ല. ഇസ്രയേല്‍ ഇത് ഇതുവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ല. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) മിസൈലുകള്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് കുവൈറ്റിലേക്ക് ഇറാഖ് വിട്ടയച്ച സ്കഡ് മിസൈലിനെ തകര്‍ത്ത അമേരിക്കന്‍ പേട്രിയറ്റ് മിസൈലിന് തുല്യമാണ് ബിഎംഡി-എഎഡി മിസൈലുകള്‍. ഇതോടെ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ കൈവശമുള്ള സാങ്കേതികവിദ്യക്ക് തുല്യമായ നിലയാണ് ഇന്ത്യ കൈവരിച്ചത്. ലോക നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ നേടിക്കഴിഞ്ഞെന്ന് വിക്ഷേപണത്തിനുശേഷം പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കുകയും ചെയ്തിരുന്നു.
1 comment:

Post a Comment