ഇസ്രയേലുമായുള്ള ഇടപാട് റദ്ദാക്കണം: സിപിഐ എം

ന്യൂഡല്‍ഹി: ഇസ്രയേലുമായി ഒപ്പിട്ട 10,000 കോടിയുടെ മിസൈല്‍ ഇടപാട് റദ്ദാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇടപാടിലെ 600 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പി ബി ആവശ്യപ്പെട്ടു. ബറാക് മിസൈല്‍ ഇടപാടില്‍ സിബിഐ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായി (ഐഎഐ) തന്നെയാണ് പുതിയ മിസൈല്‍ കരാറിലും ഒപ്പിട്ടത്. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പി ബി അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരാര്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ട എട്ട് ചോദ്യം സിപിഐ എം ഉന്നയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുമ്പ് എന്തിനാണ് കരാര്‍ ഒപ്പിട്ടത്; ഇതുവഴി ലഭിച്ച കോഴപ്പണം എങ്ങോട്ട് പോയി? എന്‍ഡിഎ ഭരണകാലത്ത് 2006 ഒക്ടോബറില്‍ ബറാക് മിസൈല്‍ ഇടപാടില്‍ സിബിഐ എഫ്ഐആര്‍ ഫയല്‍ചെയ്ത ഇസ്രയേല്‍ കമ്പനിയുമായി എന്തിന് വീണ്ടും കരാറില്‍ ഏര്‍പ്പെട്ടു? മറ്റ് രാജ്യങ്ങളുമായുള്ള ആയുധ ഇടപാടില്‍ അഴിമതി നടന്നതിനെത്തുടര്‍ന്ന് ഇസ്രയേലി അധികൃതര്‍ അന്വേഷണം നടത്തിയ കാര്യം സര്‍ക്കാരിന് അറിയുമായിരുന്നില്ലേ? ഇസ്രയേല്‍ കമ്പനിയുടെ ഇന്ത്യന്‍ ഏജന്റിനെ മാറ്റി മറ്റൊരാളെ നിയമിച്ചതാണ് കൂടുതല്‍ കമീഷന്‍ നല്‍കാന്‍ കാരണമായതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രാലയത്തിന് ഏജന്റ് കത്തെഴുതിയ കാര്യം ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന് അറിയാമായിരുന്നില്ലേ? ഡിആര്‍ഡിഒ അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്ത കാര്യം മന്‍മോഹന്‍സിങ് സര്‍ക്കാരിന് അറിയുമായിരുന്നില്ലേ? എന്നിട്ടും എന്തിനാണ് ഡിആര്‍ഡിഒയെ ഇസ്രയേല്‍ കമ്പനിയുമായി മിസൈല്‍ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ ഭാഗഭാക്കാക്കിയത്? ഇസ്രയേല്‍ കമ്പനി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മിസൈലിനേക്കാളും മെച്ചപ്പെട്ടതാണ് ഡിആര്‍ഡിഒയുടെ മിസൈല്‍ എന്നിരിക്കെ എന്തിനായിരുന്നു ഈ നിര്‍ബന്ധം? ബറാക് മിസൈലിലെന്നപോലെ ഇപ്പോഴത്തെ മിസൈല്‍ ഇടപാടിലും മധ്യവര്‍ത്തികളുണ്ടാകുമെന്നും അവര്‍ക്ക് കോഴയും കമീഷനും നല്‍കേണ്ടിവരുമെന്നും സര്‍ക്കാരിന് അറിയില്ലേ? ഏജന്റുമാര്‍ ആരാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നില്ലേ? മൊത്തം ഇടപാട് തുകയുടെ ആറു ശതമാനം ബിസിനസ് ചാര്‍ജായി നല്‍കിയതിന് സര്‍ക്കാരിന് എന്ത് വിശദീകരണം നല്‍കാനുണ്ട്? ഏജന്റുമാരെ വയ്ക്കുന്നതും കമീഷന്‍ നല്‍കുന്നതും നിലവിലുള്ള രീതിക്ക് എതിരായിരുന്നില്ലേ? ഫെബ്രുവരി 27ന് ഒപ്പിട്ട കരാര്‍ എന്തിനാണ് രഹസ്യമാക്കിയത്? -യെച്ചൂരി ചോദിച്ചു.
1 comment:

Post a Comment