ടി കെ ഹംസക്ക് കൊണ്ടോട്ടിയില്‍ വരവേല്‍പ്പ്

കൊണ്ടോട്ടി: മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസക്ക് വ്യാഴാഴ്ച കൊണ്ടോട്ടിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ വരവേല്‍പ്പ്. വോട്ടര്‍മാരെ നേരില്‍ കാണാനും കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനുമാണ് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ടി കെ ഹംസ എത്തിയത്. വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളില്‍ വോട്ടര്‍മാരെ നേരിട്ടുകാണുകയും കുടുംബയോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന കുടുംബയോഗങ്ങളില്‍ നൂറുകണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. എംപിയെന്ന നിലയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളില്‍ നടപ്പാക്കിയ ഹംസാക്കയെ വീണ്ടും വിജയിപ്പിക്കാന്‍ രംഗത്തിറങ്ങാനുള്ള ആവേശത്തിലാണ് നാട്ടുകാര്‍. സിപിഐ എം നേതാക്കളായ പി പി വാസുദേവന്‍, എന്‍ പ്രമോദ്ദാസ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വെള്ളിയാഴ്ച നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കല്‍, ചെറുകാവ് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കാണാന്‍ ഹംസാക്കയെത്തും.
1 comment:
ടി കെ ഹംസക്ക് കൊണ്ടോട്ടിയില്‍ വരവേല്‍പ്പ് [Photo]

Post a Comment