യുവശില്‍പ്പിയുടെ പ്രണാമമായി ഇ എം എസ് പ്രതിമ

മഞ്ചേരി: യുഗപുരുഷനായ ഇഎംഎസിന് യുവശില്‍പ്പിയുടെ പ്രണാമമായി കോക്രീറ്റില്‍ തീര്‍ത്ത അര്‍ധകായ പ്രതിമ. കുഴിമണ്ണ കിഴിശേരിയിലെ പള്ളിക്കുന്ന് ഷനോജാണ് 250 കിലോഗ്രാം തൂക്കമുള്ള ഇഎംഎസ് പ്രതിമ നിര്‍മിച്ചത്. ഒരുമാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. ഇഎംഎസ് ദിനത്തില്‍ പൂര്‍ത്തിയാക്കിയ ശില്‍പ്പം സിപിഐ എം മഞ്ചേരി ഏരിയാ സെക്രട്ടറി അഡ്വ. കിഴിശേരി പ്രഭാകരന്‍ ഏറ്റുവാങ്ങി. ഷനോജ് ഡിവൈഎഫ്ഐ കിഴിശേരി യൂണിറ്റ് അംഗമാണ്. ഇഎംഎസിനോടുള്ള സ്നേഹവും ആദരവുമാണ് ശില്‍പ്പം നിര്‍മിക്കാന്‍ പ്രേരണയായത്. കഥകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ രൂപങ്ങള്‍ കോക്രീറ്റിലും പ്ളാസ്റ്റിക്കിലും ഈ യുവാവ് നിര്‍മിച്ചിട്ടുണ്ട്.
No comments:
Post a Comment