ലീഗിന്റെ ആരോപണം എന്‍ഡിഎഫ് ബന്ധം മറച്ചുവയ്ക്കാന്‍: ദക്ഷിണാമൂര്‍ത്തി .

വണ്ടൂര്‍: എന്‍ഡിഎഫുമായുള്ള ബന്ധം മറച്ചുവയ്ക്കാനാണ് മുസ്ളിംലീഗ് മറ്റ് പാര്‍ടികളെ വര്‍ഗീയകക്ഷികളെന്ന് ആക്ഷേപിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. വണ്ടൂരില്‍ എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കവന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പിഡിപിയെ എല്‍ഡിഎഫില്‍ പ്രവേശിപ്പിച്ചിട്ടില്ല. പൊന്നാനിയില്‍ ഇടതുപക്ഷം പിന്തുണക്കുന്ന ഡോ. ഹുസൈന്‍ രണ്ടത്താണിയെ അവരും പിന്തുണക്കുന്നുവെന്ന് മാത്രമേയുള്ളൂ. ഇടതുപക്ഷ മുന്നണിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചുകഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി ചുവന്നപോലെ മലപ്പുറം ജില്ല മുഴുവനായും ചുവക്കുമെന്നും ദക്ഷിണാമൂര്‍ത്തി പറഞ്ഞു. പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. കവന്‍ഷനില്‍ സത്യന്‍ മൊകേരി, ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബി, സ്ഥാനാര്‍ഥി അഡ്വ. റഹ്മത്തുള്ള, സി ദിവാകരന്‍, എ പി അബ്ദുറഹിമാന്‍, വി ഉണ്ണികൃഷ്ണന്‍, ടി ഡി ജോയി, മാണീരി ഹസ്സന്‍, തുളസീദാസ് മേനോന്‍, നറുകര ബേബി, പാന്ത്ര യൂസഫ്, എം അലവി, ജെ ക്ളീറ്റസ്, എ കെ വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കാനായി 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു. 28 അംഗ ഭാരവാഹികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരിയായി എ പി അബ്ദുറഹിമാന്‍, ചെയര്‍മാന്‍ പി രാധാകൃഷ്ണന്‍, കവീനറായി തുളസീദാസ് മേനോന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
No comments:
Post a Comment