
മലപ്പുറം: ലോകം മുഴുവന്‍ ചെകുത്താന്‍ എന്ന് വിളിക്കുന്ന ബുഷിനൊപ്പം ചായകുടിച്ച് ആശങ്ക പങ്കിടുന്നവരെ മര്യാദ പഠിപ്പിക്കേണ്ടതുണ്ടെന്ന് സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ പറഞ്ഞു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കവന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നൂറിലൊന്നു വലിപ്പമില്ലാത്ത വെനിസ്വലെയുടെ പ്രസിഡന്റ് ഹ്യൂഗോഷാവേസ് ഐക്യരാഷ്ട്ര സഭയില്‍ ബുഷിനെ വിരല്‍ ചൂണ്ടി ചെകുത്താനെന്നാണ് വിളിച്ചത്. ലോക ജനതക്കുമേല്‍ അത്രയും മൃഗീയ അതിക്രമങ്ങളാണ് അമേരിക്ക കാണിച്ചത്. എന്നാല്‍ മുസ്ളിംലീഗ് നേതാവും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് അദ്ദേഹത്തിനൊപ്പം ചായ കുടിച്ചാണ് ആശങ്ക പങ്കിട്ടത്. നൂറുകോടി ഇന്ത്യക്കാരന്റെ ആത്മാഭിമാനമാണ് കേന്ദ്രസര്‍ക്കാര്‍ അമേരിക്കക്ക് അടിയറവച്ചത്. സാമ്രാജ്യത്വ വിരുദ്ധരായ ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് മലപ്പുറം മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇത്തവണ ബൂത്തുകളിലേക്ക് പോകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. ഏറ്റവും വലിയ സാമ്രാജ്യത്വ ദാസനെയും ഭീകരവാദത്തെ പിന്തുണക്കുന്നയാളെയുമാണ് മുസ്ളിംലീഗ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലും ബിഹാറിലുമായി ഏഴു സീറ്റിലാണ് കോഗ്രസ് മത്സരിക്കുന്നത്. ഇവര്‍ അധികാരത്തില്‍ വരില്ലെന്ന് ലീഗുകാരൊഴികെ ഏത് കുട്ടിക്കുമറിയാം. അതുകൊണ്ടാണ് പ്രാദേശിക കക്ഷികളെല്ലാം കോഗ്രസിന്റെയും ബിജെപിയുടെയും മുന്നണി ഉപേക്ഷിക്കുന്നത്. ഇവരെല്ലാം ഇടതുപക്ഷത്തോടൊപ്പമാണ് അണിനിരന്നിട്ടുള്ളത്. എന്നാല്‍ കോഗ്രസ് മുങ്ങിയിട്ട് അവര്‍ക്കൊപ്പം മുങ്ങാമെന്ന ഗതികേടിലാണ് ലീഗെന്ന് വിജയരാഘവന്‍ പരിഹസിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ വിജയത്തിനായി കെ സെയ്താലിക്കുട്ടി ചെയര്‍മാനും പി ശ്രീരാമകൃഷ്ണന്‍ കവീനറുമായി 5001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ കവന്‍ഷന്‍ തെരഞ്ഞെടുത്തു. പി പി വാസുദേവനാണ് ട്രഷറര്‍. സ്ത്രീകളും യുവാക്കളും കാരണവന്‍മാരുമായി ആയിരങ്ങളാണ് ആവേശപൂര്‍വം കവന്‍ഷനില്‍ പങ്കെടുക്കാനെത്തിയത്. മറ്റു ഭാരവാഹികള്‍: മഞ്ഞളാംകുഴി അലി എംഎല്‍എ, വി ശശികുമാര്‍ എംഎല്‍എ, ടി കെ സുന്ദരന്‍മാസ്റ്റര്‍, ഉമ്മര്‍മാസ്റ്റര്‍, പ്രൊഫ. പി ഗൌരി, ചാക്കോവര്‍ഗീസ്, മുസ്തഫ കടമ്പോട്, പി മുഹമ്മദാലി, പ്രൊഫ. അബ്ദുള്‍വഹാബ്, കെ പി ഇസ്മായില്‍, യു കുഞ്ഞിമുഹമ്മദ്, അഡ്വ. മാഞ്ചേരി നാരായണന്‍, സി ദിവാകരന്‍, പ്രൊ. ഷെയ്ക്ക്മുഹമ്മദ്, കെ പി അനില്‍, അഡ്വ. പി ശ്രീധരന്‍നായര്‍, വേലായുധന്‍ വള്ളിക്കുന്ന്, സി വിജയലക്ഷ്മി, അയിഷ, വി എം കുട്ടി, ഡോ. എ മുഹമ്മദ്, ഡോ. കെ ആര്‍ വാസുദേവന്‍, പാറക്കോട്ടില്‍ ഉണ്ണി, ബാപ്പുഹാജി, പാലനാട് ദിവാകരന്‍, മണമ്പൂര്‍ രാജന്‍ബാബു, ഡോ. എന്‍ വി പി ഉണിത്തിരി, ബീനാസണ്ണി, അഫ്സാ മുഹമ്മദ്, എ ടി നൂര്‍ജഹാന്‍, മണ്ണിശ്ശേരി അബൂബക്കര്‍ (വൈസ് ചെയര്‍മാന്മാര്‍). ഇ എന്‍ മോഹന്‍ദാസ്, കെ പി സുമതി, പി സുബ്രഹ്മണ്യന്‍, അഡ്വ. മോഹന്‍ദാസ്, കെ എസ് ചാക്കോ, ജോസ്വര്‍ഗീസ്, അഡ്വ. എ ഷിബു, അഡ്വ. കെ ഷംസുദ്ദീന്‍, നറുകര ഗോപി (കവീനര്‍മാര്‍).
1 comment:
മലപ്പുറത്തെ വോട്ട് ഇന്ത്യക്കാരന്റെ അഭിമാനം സംരക്ഷിക്കാന്‍: വിജയരാഘവന്‍
മലപ്പുറം: ലോകം മുഴുവന്‍ ചെകുത്താന്‍ എന്ന് വിളിക്കുന്ന ബുഷിനൊപ്പം ചായകുടിച്ച് ആശങ്ക പങ്കിടുന്നവരെ മര്യാദ പഠിപ്പിക്കേണ്ടതുണ്ടെന്ന് സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ പറഞ്ഞു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കവന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നൂറിലൊന്നു വലിപ്പമില്ലാത്ത വെനിസ്വലെയുടെ പ്രസിഡന്റ് ഹ്യൂഗോഷാവേസ് ഐക്യരാഷ്ട്ര സഭയില്‍ ബുഷിനെ വിരല്‍ ചൂണ്ടി ചെകുത്താനെന്നാണ് വിളിച്ചത്. ലോക ജനതക്കുമേല്‍ അത്രയും മൃഗീയ അതിക്രമങ്ങളാണ് അമേരിക്ക കാണിച്ചത്. എന്നാല്‍ മുസ്ളിംലീഗ് നേതാവും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് അദ്ദേഹത്തിനൊപ്പം ചായ കുടിച്ചാണ് ആശങ്ക പങ്കിട്ടത്. നൂറുകോടി ഇന്ത്യക്കാരന്റെ ആത്മാഭിമാനമാണ് കേന്ദ്രസര്‍ക്കാര്‍ അമേരിക്കക്ക് അടിയറവച്ചത്. സാമ്രാജ്യത്വ വിരുദ്ധരായ ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് മലപ്പുറം മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇത്തവണ ബൂത്തുകളിലേക്ക് പോകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. ഏറ്റവും വലിയ സാമ്രാജ്യത്വ ദാസനെയും ഭീകരവാദത്തെ പിന്തുണക്കുന്നയാളെയുമാണ് മുസ്ളിംലീഗ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലും ബിഹാറിലുമായി ഏഴു സീറ്റിലാണ് കോഗ്രസ് മത്സരിക്കുന്നത്. ഇവര്‍ അധികാരത്തില്‍ വരില്ലെന്ന് ലീഗുകാരൊഴികെ ഏത് കുട്ടിക്കുമറിയാം. അതുകൊണ്ടാണ് പ്രാദേശിക കക്ഷികളെല്ലാം കോഗ്രസിന്റെയും ബിജെപിയുടെയും മുന്നണി ഉപേക്ഷിക്കുന്നത്. ഇവരെല്ലാം ഇടതുപക്ഷത്തോടൊപ്പമാണ് അണിനിരന്നിട്ടുള്ളത്. എന്നാല്‍ കോഗ്രസ് മുങ്ങിയിട്ട് അവര്‍ക്കൊപ്പം മുങ്ങാമെന്ന ഗതികേടിലാണ് ലീഗെന്ന് വിജയരാഘവന്‍ പരിഹസിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ വിജയത്തിനായി കെ സെയ്താലിക്കുട്ടി ചെയര്‍മാനും പി ശ്രീരാമകൃഷ്ണന്‍ കവീനറുമായി 5001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ കവന്‍ഷന്‍ തെരഞ്ഞെടുത്തു.
Post a Comment