മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി പ്രചാരണരംഗത്ത് സജീവമായി. ഏതാനും ദിവസങ്ങളായി അദ്ദേഹം സുഹൃത്തുക്കളെയും വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തികളെയും സന്ദര്‍ശിച്ച് സഹായമഭ്യര്‍ഥിച്ചു. വ്യാഴാഴ്ച അദ്ദേഹം തൃത്താല മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. കഴിഞ്ഞദിവസം താനൂരിലും ഹുസൈന്‍ രണ്ടത്താണി പ്രചാരണം നടത്തിയിരുന്നു. കന്നിമത്സരത്തിനിറങ്ങുന്ന ഹുസൈന്‍ രണ്ടത്താണിക്ക് മണ്ഡലത്തിലുടനീളം ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. താനാളൂര്‍, താനൂര്‍, നിറമരുതൂര്‍, ഒഴൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ അദ്ദേഹം ജനങ്ങളോട് വോട്ട് അഭ്യര്‍ഥിക്കാനെത്തി. സ്വീകരണകേന്ദ്രങ്ങളില്‍ വന്‍തോതില്‍ ജനങ്ങള്‍ തടിച്ചുകൂടി. നൂറുകണക്കിന് സ്ത്രീകളും സ്വീകരണങ്ങളില്‍ പങ്കെടുത്തു.
2 comments:
ഹുസൈന്‍ രണ്ടത്താണിക്ക് ആവേശകരമായ സ്വീകരണം
[Photo]

ഇവിടെയും വന്നു ഒരു അഭിപ്രായം പറയുക ,ചര്‍ച്ചയില്‍ പന്കെടുക്കുക
Post a Comment