താനൂരില്‍ ആവേശം വിതച്ച് രണ്ടത്താണി

താനൂര്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് താനൂര്‍ മണ്ഡലത്തില്‍ ആവേശോജ്വല സ്വീകരണം. വേനല്‍ച്ചൂടിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ഒഴുകിയെത്തിയ സ്വീകരണ കേന്ദ്രങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പൊതുയോഗങ്ങളായി. കാര്‍ഷിക മേഖലയായ ചെറിയമുണ്ടം, പൊന്മുണ്ടം പഞ്ചായത്തിലായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് ചെറുകിട കൃഷിക്കാരും കര്‍ഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഒഴൂര്‍, താനൂര്‍, നിറമരുതൂര്‍, താനാളൂര്‍ പഞ്ചായത്തുകളിലും പര്യടനം നടത്തി. നൂറുകണക്കിന് കര്‍ഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ തടിച്ചുകൂടി. ജനതാദള്‍ ജില്ലാ വൈസ്പ്രസിഡന്റും താനൂര്‍ മണ്ഡലം എല്‍ഡിഎഫ് കവീനറുമായ കെ വി സൈതലവി, സിപിഐ താനൂര്‍ ഏരിയാ സെക്രട്ടറി ഇ ജയന്‍, എ പി സുബ്രഹ്മണ്യന്‍, ടി സിദ്ദീഖ്, വേലായുധന്‍ വള്ളിക്കുന്ന്, എന്‍ രാമകൃഷ്ണന്‍, അലവിക്കുട്ടി കാടാമ്പുഴ, ഇ ഗോവിന്ദന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ വി സിദ്ദീഖ്, വി അബ്ദുള്‍റസാഖ്, എ പി മുഹമ്മദ് ഷരീഫ്, ഹനീഫ രണ്ടത്താണി, മുഹമ്മദ്കുട്ടി (ബാപ്പുട്ടി), പി അബ്ദുള്‍സമദ് എന്നിവര്‍ സംസാരിച്ചു.

കോട്ടക്കല്‍: ചാപ്പനങ്ങാടിയിലെ ചെറുപ്പക്കാര്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ കാര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. ചാപ്പനങ്ങാടിയിലെ ആദ്യകാല ലീഗ് പ്രവര്‍ത്തകനായ കരുപറമ്പന്‍ ഹനീഫയാണ് തന്റെ കാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രചാരണം നടത്താന്‍ നല്‍കിയത്. കാര്‍ ചുവന്നപെയിന്റ് ചെയ്ത് പൊന്നാനി, മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പടം ആലേഖനം ചെയ്തിട്ടുണ്ട്. സദ്ദാംഹുസൈന്റെ പടവുംവച്ചാണ് കാര്‍ അലങ്കരിച്ചിട്ടുള്ളത്. പൂളക്കല്‍ നാസറിന്റെയും കല്ലങ്കാടന്‍ മൊയ്തുവിന്റെയും നേതൃത്വത്തിലാണ് വാഹനം അലങ്കരിച്ച് പ്രചാരണം നടത്തുന്നത്.
No comments:
Post a Comment