കോണ്‍ഗ്രസിനും ലീഗിനും സംഘപരിവാര്‍ അജന്‍ഡ: മഅ്ദനി

തിരു: കോണ്‍ഗ്രസും മുസ്ളിംലീഗും സംഘപരിവാറിന്റെ അജന്‍ഡ ഏറ്റെടുത്തിരിക്കയാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. കോണ്‍ഗ്രസും ലീഗും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ തീവ്രവാദിയാണെന്നു പ്രചരിപ്പിക്കുന്നത്. എല്‍ഡിഎഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ ആരോപണം. ലീഗ് വര്‍ഗീയകക്ഷിയാണെന്നു ചൂണ്ടിക്കാണിച്ച മഅ്ദനി അധികാരത്തിലിരുന്നപ്പോഴെല്ലാം ലീഗ് ആസൂത്രിതമായി വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിച്ചതായും പറഞ്ഞു. ഭരണപരാജയവും കച്ചവടരാഷ്ട്രീയവും സമുദായത്തെ വഞ്ചിച്ചതും മറച്ചുവയ്ക്കാനാണ് ലീഗ് വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മഅ്ദനി പറഞ്ഞു. 1972ല്‍ തലശേരിയിലും 1982ല്‍ ചാലയിലും 1992ല്‍ പൂന്തുറയിലും 2002-03ല്‍ മാറാട്ടും വര്‍ഗീയകലാപമുണ്ടായി. അപ്പോഴെല്ലാം ലീഗ് അധികാരത്തിലുണ്ട്. സിപിഐ എം ഭരിക്കുമ്പോഴല്ല വര്‍ഗീയസംഘര്‍ഷമുണ്ടായത്. വി എസ് സര്‍ക്കാര്‍ അധികാരമേറ്റശേഷം വര്‍ഗീയസംഘര്‍ഷമുണ്ടായില്ല. അധികാരത്തിലെത്തിയാല്‍ ലീഗ് ഇനിയും കലാപമുണ്ടാക്കും. 1945-46 കാലത്ത് ഇന്ത്യാവിഭജനവാദത്തില്‍ ഉറച്ചുനിന്ന ലീഗ് മുഖംമിനുക്കിയതല്ലാതെ ഒരു വ്യത്യാസവുമില്ല. വിഭജനത്തിനുവേണ്ടി വാദിച്ച് വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച ലീഗ് പേരുമാറ്റിയിട്ടേയുള്ളൂ. പാകിസ്ഥാന്റെ പതാകയും മുസ്ളിംലീഗിന്റെ പതാകയും ചിഹ്നവും ഒന്നിച്ചുപിടിച്ചാല്‍ തിരിച്ചറിയാന്‍ പറ്റുമോയെന്ന് മഅ്ദനി ചോദിച്ചു. ദൈവവിശ്വാസം ചൂഷണംചെയ്യുകയാണ് ലീഗ്. ആ പാര്‍ടിയുടെ പേരും കൊടിയും ചിഹ്നവും വര്‍ഗീയമാണ്. ഇടതുപക്ഷം ജയിച്ചാല്‍ തീവ്രവാദമാണ് ജയിക്കുകയെന്നു പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി സിപിഐ എം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗീയസംഘര്‍ഷവും കലാപവുമില്ലാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കണം. തന്നെ തീവ്രവാദിയെന്നു ചിത്രീകരിക്കുന്ന കുഞ്ഞാലിക്കുട്ടി മാറാട് കേസിലെ സിബിഐ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്തിനെന്നു പറയണം. ഇപ്പോള്‍ ചില ഫോനമ്പരുകളുമായി ആക്ഷേപമുയര്‍ത്തുന്നവര്‍ മാറാട് കേസിലെ പ്രതികളില്‍നിന്ന് ഫോ പ്രവഹിച്ച 9847027010 എന്ന മൊബൈല്‍ നമ്പര്‍ ആരുടേതെന്ന് വ്യക്തമാക്കണം. പല കോടതിയിലുമുള്ള എഫ്ഐആറില്‍, വിശുദ്ധിയുടെ മാലാഖ ചമയുന്നവരുടെ പേരും കാര്‍ നമ്പരുമൊക്കെയുണ്ടെന്ന് മഅ്ദനി ഓര്‍മിപ്പിച്ചു. പുസ്തകത്തില്‍ മതവിശ്വാസം ഹനിച്ചെന്നു പറഞ്ഞ് സമരം നടത്തിയ ലീഗുകാര്‍ അധ്യാപകനെ ചവിട്ടിക്കൊന്നു. ആ കേസില്‍ സാക്ഷിപറഞ്ഞാല്‍ കൊല്ലുമെന്ന് ഇ അഹമ്മദിനെ സാക്ഷിയാക്കി ഭീഷണിമുഴക്കി. സാമൂഹ്യപിന്നോക്കാവസ്ഥയും അതിന്റെ ഫലമായുണ്ടാകുന്ന അരക്ഷിതാവസ്ഥയും ചൂഷണംചെയ്ത് മുസ്ളിങ്ങളെ സാമ്രാജ്യത്വ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന കങ്കാണിപ്പണിയാണ് ലീഗ് ചെയ്യുന്നത്. മലപ്പുറം ജില്ലയില്‍ മുസ്ളിങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ലീഗ് എന്തുചെയ്തു. ഒട്ടേറെ എല്‍പി സ്കൂള്‍ അനുവദിച്ചു. അത് നിയമനത്തിലൂടെ പണമുണ്ടാക്കാനാണ്. ധാര്‍മികതയുടെ എല്ലാ അതിര്‍വരമ്പും ലംഘിച്ച ലീഗ് കേരളം മലീമസമാക്കി. അതിനികൃഷ്ടമായ ആരോപണം നേരിടാന്‍ ലീഗ് നേതാക്കള്‍ പ്രവാചകന്റെ പേരുപോലും ദുരുപയോഗപ്പെടുത്തി. എല്‍ഡിഎഫ് പിഡിപി പിന്തുണ അഭ്യര്‍ഥിച്ചിട്ടില്ല. നയങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ബുഷ് സിന്‍ഡ്രോം പിടിപെട്ടിരിക്കയാണ്. പൊന്നാനിയിലും മലപ്പുറത്തും ലീഗ് തകരും. എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്നു കരുതി അബ്ദുള്ളക്കുട്ടിമാരില്‍ അഭയം തേടേണ്ട ഗതികേടിലാണ് ലീഗ്- മഅ്ദനി പറഞ്ഞു.
1 comment:

Post a Comment