Monday, September 7, 2009

ലോക സാക്ഷരതാ ദിന- ഇഫ്താര്‍ സംഗമം മുന്‍ മന്ത്രിയും എം പി യുമായ E.T. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും

ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര,
സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO),വര്‍ഷാവര്‍ഷം
അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8,
"ഇഫ്താര്‍ സംഗമം" കൂടി ആയി ഈ വര്‍ഷവും ഒരുക്കുന്നു
ദുബായ് ദേരയിലെ (റിഗ്ഗ സ്ട്രീറ്റ് )
'ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍' സെപ്റ്റംബര്‍ എട്ട്
ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക്
മുന്‍ വിദ്യാഭ്യാസ മന്ത്രിയും ലോക്സഭാ മെമ്പറുമായ
ഇ. ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന
'ലോക സാക്ഷരതാ ദിന - ഇഫ്താര്‍ സംഗമ'ത്തില്‍,
സലഫി ടൈംസ് രജത ജൂബിലി സഹൃദയ പുരസ്കാരങ്ങള്‍ക്ക്
അര്‍ഹരായ സുറാബ്, സാദിഖ് കാവില്‍, സത്യന്‍ മാടാക്കര,
ഫൈസല്‍ ബാവ, പി. എം. അബ്ദുല്‍ റഹിമാന്‍,
കെ. വി. എ. ഷുക്കൂര്‍, കെ. ഷാജഹാന്‍, മുഹമ്മദ് വെട്ടുകാട്
തുടങ്ങിയ പുരസ്കാര ജേതാക്കള്‍ക്ക്,
ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി
'സഹൃദയ അവാര്‍ഡുകള്‍' സമ്മാനിക്കും.
ഇഫ്താര്‍ സംഗമത്തില്‍ മൌലവി ഹുസൈന്‍ കക്കാട്‌
പ്രഭാഷണം നടത്തും.'സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക' യുടെ
ഓണ്‍ലൈന്‍ എഡിഷന്‍ (

www.salafitimes.com
)
പ്രകാശനം,I M F UAE (ഇന്ത്യന്‍ മീഡിയാ ഫോറം)
പ്രസിഡണ്ട് പി.വി.വിവേകാനന്ദ്‌
നിര്‍വ്വഹിക്കും.
മാധ്യമ സമൂഹ്യ സാംസ്കാരിക പൊതുരംഗത്തെ
പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ആള്‍ ഇന്ത്യാ ആന്‍റി-ഡൌറി മൂവ്മെന്‍റ്
നടത്തി വരുന്ന സ്ത്രീധന
വിരുദ്ധ പോരാട്ടത്തിന്‍റെ ഭാഗമായി,
മാധ്യമ പ്രവര്‍ത്തകന്‍ ബിജു ആബേല്‍ ജേക്കബ്ബ്
സംവിധാനം ചെയ്ത സ്ത്രീധന വിരുദ്ധ ബോധവല്‍കരണ
ലഘു ചിത്രത്തിന്‍റെ റിലീസിംഗ് ഉണ്ടായിരിക്കും.
വിശദ വിവരങ്ങള്‍ക്ക്
050 584 2001, 04 22 333 44
എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

www.salafitimes.com)