Wednesday, June 17, 2009

ഇ എം എസും കേരളത്തിന്റെ വികസന പ്രശ്നങ്ങളും

ഇ എം എസും കേരളത്തിന്റെ വികസന പ്രശ്നങ്ങളും
എസ് രാമചന്ദ്രന്‍ പിള്ള

മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ സമകാലിക പ്രശ്നങ്ങളെ വിലയിരുത്തി കടമകള്‍ ആവിഷ്കരിക്കുന്നതില്‍ ഇ എം എസ് അസാമാന്യമായ പാടവം പ്രകടിപ്പിച്ചിരുന്നു. പ്രയോഗത്തെയും അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങളെയും ആസ്പദമാക്കി മാര്‍ക്സിയന്‍ സിദ്ധാന്തം വികസിപ്പിക്കുന്നതിനും ഇ എം എസ് വലിയ സംഭാവന നല്‍കി. കേരളത്തിലെ കാര്‍ഷികപ്രശ്നങ്ങളെപ്പറ്റി മാര്‍ക്സിസ്റ് സമീപനത്തിന്റെ വെളിച്ചത്തില്‍ ഇ എം എസ് നടത്തിയ വിശകലനങ്ങളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും ചരിത്രം എന്നും ഓര്‍മിക്കും. കാര്‍ഷിക പരിഷ്കാരം വഴി ആധുനിക കേരളം സൃഷ്ടിക്കാന്‍ ഇ എം എസിനെപ്പോലെ സംഭാവന നല്‍കിയ മറ്റാരും ഉണ്ടാകില്ല. വളരെ ചെറുപ്പത്തില്‍ത്തന്നെ കേരളത്തിലെ കാര്‍ഷികപ്രശ്നങ്ങളെ സംബന്ധിച്ച് ഇ എം എസ് ആഴത്തില്‍ പഠിച്ചിരുന്നു. മദ്രാസ് ഗവമെന്റ് 1938ല്‍ കുടിയായ്മയെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച കുട്ടിക്കൃഷ്ണമേനോന്‍ അധ്യക്ഷനായുള്ള നിയമസഭാ കമ്മിറ്റിയില്‍ ഇ എം എസും അംഗമായിരുന്നു. 1940ല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഭൂരിപക്ഷാഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് നല്‍കിയ ഭിന്നാഭിപ്രായക്കുറിപ്പാണ് കേരളത്തിലെ കാര്‍ഷികപ്രശ്നം സംബന്ധിച്ച് ഇ എം എസിന്റെ ആദ്യത്തെ വലിയ സംഭാവന. ബ്രിട്ടീഷുകാര്‍ വരുന്നതിനുമുമ്പും അതിനുശേഷവുമുള്ള ജന്മിത്വത്തിന്റെ അവസ്ഥ, ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍, ജന്മിത്വം നിര്‍ത്തലാക്കേണ്ടതിന്റെ അനിവാര്യത, വ്യവസായവല്‍ക്കരണത്തിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങള്‍ ഭിന്നാഭിപ്രായക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ വരവിനുമുമ്പ് മലബാറിലെ ജന്മിമാര്‍ക്ക് കുടിയാന്മാരെ തന്നിഷ്ടപ്രകാരം കുടിയൊഴിപ്പിക്കുന്നതിനുള്ള അവകാശമോ പാട്ടം വര്‍ധിപ്പിക്കുന്നതിനുള്ള അധികാരമോ ഉണ്ടായിരുന്നില്ല. നാട്ടാചാരപ്രകാരമുള്ള പാട്ടം ജന്മിക്ക് കൊടുക്കാതിരിക്കുകയോ ജന്മിയോട് ആചാരപ്രകാരമുള്ള കടപ്പാട് കാണിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു കുടിയാനെ എന്നപോലെ പാട്ടക്കാരനെ ഒഴിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന ജന്മിയെയും സമുദായം കൈകാര്യംചെയ്തിരുന്നു. അതുമാത്രമല്ല, ജന്മിമാര്‍ക്ക് ചില സാമൂഹ്യചുമതല നിര്‍വഹിക്കാനും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം ജന്മിമാരുടെ കൈവശം ഉണ്ടായിരുന്ന ഭൂസ്വത്തിന്മേല്‍ അവര്‍ക്ക് പൂര്‍ണമായ അവകാശം നല്‍കി. സമൂഹത്തിനുവേണ്ടി ജന്മിമാര്‍ ഒരു സേവനവും ചെയ്യേണ്ടതില്ലെന്ന് നിശ്ചയിച്ചു. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെ ചൂഷണംചെയ്ത് മാത്രം ജീവിക്കുന്ന പരാന്നഭോജികളായി ജന്മിമാര്‍ മാറി. അക്കാരണത്താല്‍ ജന്മിത്വത്തിന് നിലനില്‍ക്കാന്‍ ഒരു ന്യായീകരണവും ഇല്ലെന്നും ജന്മിത്വം അവസാനിപ്പിക്കണമെന്നും ഇ എം എസ് അഭിപ്രായപ്പെട്ടു. ജന്മിത്വം അവസാനിപ്പിക്കുകവഴി സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് ഇ എം എസ് അഭിപ്രായപ്പെട്ടു. കാര്‍ഷികമേഖലയില്‍ മുടക്കുന്ന മുതല്‍മുടക്കിന്റെ സാമൂഹ്യ അടിത്തറ വിപുലപ്പെടും. ഉല്‍പ്പാദനം വര്‍ധിക്കും. വ്യാവസായിക വികസനത്തിന് ഇടവരുത്തുംവിധം ആഭ്യന്തരകമ്പോളം വികസിക്കും. തൊഴില്‍സാധ്യത വളരും. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടും. ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പുരോഗതിയാണ് എല്ലാ പുരോഗതിയുടെയും വികസനത്തിന്റെയും തുടക്കമെന്നും ഇ എം എസ് ചൂണ്ടിക്കാണിച്ചു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ഫ്യൂഡലിസത്തിന്റെ പ്രത്യേകത എന്തെന്ന് ചൂണ്ടിക്കാണിക്കുന്നതിലും ഫ്യൂഡലിസത്തിനും ജാതിമേധാവിത്വത്തിനുമെതിരായ പ്രക്ഷോഭ സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ഇ എം എസ് നല്‍കിയ സംഭാവന വളരെ വലുതാണ്. കേരളത്തിലെ ഫ്യൂഡലിസത്തിന്റെ പ്രത്യേകതകളെപ്പറ്റി ഇ എം എസ് ഇപ്രകാരം വിവരിക്കുന്നു. "കേരളത്തില്‍ ഫ്യൂഡലിസം ഒരു പ്രത്യേക സ്വഭാവമുള്ളതായിരുന്നു. ഞാന്‍ കേരളത്തിലെ ഫ്യൂഡലിസത്തിനെ- (സാമ്പത്തികരംഗത്ത്) ബ്രാഹ്മണ മേധാവിത്വമുള്ള ഉയര്‍ന്ന ജാതിവിഭാഗങ്ങളുടെയും കേരളത്തിന്റെ വിവിധ ഘടകപ്രദേശങ്ങളിലെ രാജാക്കന്മാരുടെയും നാടുവാഴികളുടെയും ഭരണത്തിന്റെയും- കൂട്ടായ ആധിപത്യമെന്ന് വിശേഷിപ്പിച്ചു. ഈ മൂന്നു തരത്തിലുള്ള ആധിപത്യ രൂപവും അതിനെതിരായി ജനങ്ങളുടെ കരുത്തും ആയിരുന്നു കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തിന്റെ മുഖ്യഘടകങ്ങള്‍. ഇതിന്റെ ഫലമായി ദേശീയ സ്വാതന്ത്യ്രത്തിനുവേണ്ടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരായ നമ്മുടെ സമരം ജന്മിത്വത്തിനും മേല്‍ജാതി മേധാവിത്വത്തിനുമെതിരായ പോരാട്ടമായി കൂട്ടിയിണക്കപ്പെട്ടു. 1934ല്‍ കേരളത്തില്‍ കോഗ്രസ് സോഷ്യലിസ്റ്പാര്‍ടി രൂപീകരിച്ചപ്പോള്‍ ജന്മിത്വ- മേല്‍ജാതി മേധാവിത്വ- നാടുവാഴിത്ത വിരുദ്ധങ്ങളായ സമരങ്ങളെ സ്വാതന്ത്യ്രസമരവുമായി കൂട്ടിയിണക്കുക എന്നതാകണം പ്രസ്ഥാനത്തിന്റെ മുഖ്യകടമയെന്ന് ഞങ്ങള്‍ കണക്കാക്കി. ബഹുമുഖമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ ഈ സംയോജനം നേടിയെടുക്കുകയും ചെയ്തു.'' 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ് മന്ത്രിസഭ ഇ എം എസിന്റെ നേതൃത്വത്തില്‍ കാര്‍ഷികബന്ധങ്ങളില്‍ മാറ്റം വരുത്താനുള്ള തുടക്കം കുറിച്ചു. കാര്‍ഷികബന്ധ ബില്‍ പാസാക്കിയതാണ് 1957ലെ കമ്യൂണിസ്റ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു സംഭാവന. കാര്‍ഷികബന്ധ ബില്ലിന്റെ സവിശേഷതകളെ ഇപ്രകാരം സംഗ്രഹിക്കാം: പാട്ടം ഗണ്യമായി വെട്ടിക്കുറച്ചു. കുടിയാന്മാര്‍ക്ക് കൈവശഭൂമിയില്‍ സ്ഥിരാവകാശം നല്‍കി. വെട്ടിക്കുറച്ച പുതിയ പാട്ടത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഉടമസ്ഥാവകാശം വാങ്ങുന്നതിന് കുടിയാന്മാര്‍ക്ക് അവകാശം നല്‍കി. ജനസാന്ദ്രത കൂടുതലും ഭൂമി കുറവുമായ കേരളത്തില്‍ ഭൂമിക്കുവേണ്ടി ദാഹിക്കുന്നവര്‍ക്ക് കുറച്ച് ഭൂമി കിട്ടത്തക്കവണ്ണം ചുരുങ്ങിയ ഭൂപരിധി നിര്‍ണയിച്ചു. ഉത്തമ വിശ്വാസത്തോടെയല്ലാത്ത കൈമാറ്റങ്ങളെ അസാധുവാക്കി. നിയമം നടപ്പാക്കുന്നതിന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്ന സംവിധാനം ഉണ്ടാകണമെന്ന് നിര്‍ദേശിച്ചു. കുടികിടപ്പുകാര്‍ക്ക് കുടികിടപ്പ് ഭൂമിയിലും വീടിനുമേലും അവകാശം നല്‍കി. കമ്യൂണിസ്റ് മന്ത്രിസഭയെ അട്ടിമറിച്ചതുകൊണ്ട് ബില്‍ നിയമമായി നടപ്പാക്കാനായില്ല. തുടര്‍ന്ന് കേരളത്തില്‍ അധികാരത്തില്‍ വന്ന കോഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭൂപരിഷ്കരണ നടപടിയെ ദുര്‍ബലപ്പെടുത്താനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്തെങ്കിലും ഭൂപരിഷ്കരണ നടപടിയെ ഉപേക്ഷിക്കാനായില്ല. ഒടുവില്‍ കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കുകതന്നെ ചെയ്തു. ഭൂപരിഷ്കരണം കേരളത്തിലെ ജന്മി ഭൂപ്രഭുത്വം അവസാനിപ്പിച്ചു. സവര്‍ണമേധാവിത്വത്തിന്റെ സാമ്പത്തിക അടിത്തറ പൊളിച്ചു. 28 ലക്ഷത്തോളം കുടിയാന്മാര്‍ക്ക് ആറു ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടുംബങ്ങള്‍ക്ക് കുടികിടപ്പവകാശം ലഭിക്കാനും ഭൂപരിഷ്കരണ നടപടി സഹായിച്ചു. കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തില്‍ വിപ്ളവകരമെന്നു വിശേഷിപ്പിക്കാവുന്ന വലിയ മാറ്റമാണ് ഭൂരിപരിഷ്കാര നടപടിയെത്തുടര്‍ന്നുണ്ടായത്. ഗ്രാമീണമേഖലയിലെ വര്‍ഗശക്തികളുടെ ബലാബലത്തില്‍ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നേടാനായി. തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഉറച്ചുനിന്ന് പോരാടുന്ന ഒരു ജനാധിപത്യസമൂഹം കേരളത്തില്‍ ഉയര്‍ന്നുവന്നു. ഭൂപരിഷ്കാരത്തിന്റെയും ഈ സമൂഹത്തിന്റെയും ഇടപെടലുകളുടെയും ഫലമായി സമ്പത്തിന്റെ വിതരണം ഒരളവോളം നീതിപൂര്‍വമായി. മാനവിക വികസന സൂചികകളുടെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ മുന്നിലെത്താന്‍ കഴിഞ്ഞത് ഇക്കാരണങ്ങളാലാണ്. മാനവ വികസന സൂചികകളുടെ കാര്യത്തില്‍ മുമ്പന്തിയില്‍ എത്തിയതുകൊണ്ടുമാത്രം കേരളം പുരോഗതി നേടി എന്ന് ധരിക്കരുതെന്നും ഉല്‍പ്പാദനമേഖലകള്‍ അതിവേഗം വളര്‍ച്ച നേടുന്നില്ലെങ്കില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനാകില്ലെന്നും ഇ എം എസ് ചൂണ്ടിക്കാട്ടി. കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലെ വളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യം നല്‍കണമെന്ന് ഇ എം എസ് നിര്‍ദേശിച്ചു. ഇക്കാര്യത്തിലുള്ള കേരളത്തിന്റെ പിന്നോക്കനില പരിഹരിക്കാന്‍ ഒന്നിച്ചു നീങ്ങണമെന്ന ആഹ്വാനമാണ് 1994ല്‍ ഒന്നാം അന്താരാഷ്ട്ര കേരള പഠന കോഗ്രസിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ ഇ എം എസ് ആവശ്യപ്പെട്ടത്. "കേരളത്തിലെ സമകാലീന സമ്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിഷേധാത്മക വശങ്ങള്‍ അവഗണിക്കാന്‍ കഴിയാത്തവിധം ഗുരുതരമാണെന്നു പറയേണ്ടിയിരിക്കുന്നു. മാനവ വികസന സൂചികകളുടെ കാര്യത്തില്‍ സുപ്രധാന പുരോഗതി ഉണ്ടായിട്ടുണ്ടെന്നിരിക്കിലും കേരളം ഇന്ന് തൊഴില്‍മേഖലയിലും കാര്‍ഷിക-വ്യാവസായി കമേഖലകളിലെ ഉല്‍പ്പാദനത്തിന്റെ കാര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ജനജീവിതം മെച്ചപ്പെടുത്തുന്നതും ജനക്ഷേമകരവുമായ സാമൂഹ്യ മേഖലാപ്രശ്നങ്ങള്‍ക്കുവേണ്ടി നാം വളരെയേറെ സമയവും ശ്രദ്ധയും വിനിയോഗിച്ചപ്പോള്‍ സാമ്പത്തികവളര്‍ച്ചയുടെയും ഭൌതികോല്‍പ്പാദനത്തിന്റേതുമായ അടിയന്തര പ്രശ്നത്തില്‍ നാം വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഒരു അപേക്ഷയുണ്ട്. കേരളത്തിലെ നേട്ടങ്ങളൊച്ചൊല്ലി പണ്ഡിതര്‍ ചൊരിയുന്ന സ്തുതിവര്‍ഷത്തില്‍ നാം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് നമ്മുടെ ശ്രദ്ധ വ്യതിചലിക്കാന്‍ ഇടയാകരുത്. സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ നാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇനി ഒട്ടും വൈകിക്കൂടാ. തൊഴില്‍ ഉല്‍പ്പാദനമേഖലയിലെ നമ്മുടെ പിന്നോക്കാവസ്ഥ അവഗണിക്കുന്നത് നമുക്കുതന്നെ ആപത്തായിരിക്കും. ആഗോള, ദേശീയ ഘടനകള്‍ അടിച്ചേല്‍പ്പിക്കുന്ന പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടുതന്നെ നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കണ്ടെത്താന്‍ നമുക്കു കഴിയണം. ഇന്നത്തെ അവസ്ഥ തുടരാന്‍ അനുവദിച്ചുകൂടാ. ജനക്ഷേമകരവും ജനാധിപത്യപരവുമായ കഴിഞ്ഞകാല നേട്ടങ്ങള്‍ കൈവെടിയാതെ തന്നെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ നാം അഭിപ്രായ സമന്വയത്തിലെത്തണം.'' ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം നല്‍കിയ ആഹ്വാനം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് നമുക്ക് പ്രതിജ്ഞചെയ്യാം.

3 comments:

ഗള്‍ഫ് വോയ്‌സ് said...

ഇ എം എസും കേരളത്തിന്റെ വികസന പ്രശ്നങ്ങളും
എസ് രാമചന്ദ്രന്‍ പിള്ള
മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ സമകാലിക പ്രശ്നങ്ങളെ വിലയിരുത്തി കടമകള്‍ ആവിഷ്കരിക്കുന്നതില്‍ ഇ എം എസ് അസാമാന്യമായ പാടവം പ്രകടിപ്പിച്ചിരുന്നു. പ്രയോഗത്തെയും അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങളെയും ആസ്പദമാക്കി മാര്‍ക്സിയന്‍ സിദ്ധാന്തം വികസിപ്പിക്കുന്നതിനും ഇ എം എസ് വലിയ സംഭാവന നല്‍കി. കേരളത്തിലെ കാര്‍ഷികപ്രശ്നങ്ങളെപ്പറ്റി മാര്‍ക്സിസ്റ് സമീപനത്തിന്റെ വെളിച്ചത്തില്‍ ഇ എം എസ് നടത്തിയ വിശകലനങ്ങളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും ചരിത്രം എന്നും ഓര്‍മിക്കും. കാര്‍ഷിക പരിഷ്കാരം വഴി ആധുനിക കേരളം സൃഷ്ടിക്കാന്‍ ഇ എം എസിനെപ്പോലെ സംഭാവന നല്‍കിയ മറ്റാരും ഉണ്ടാകില്ല. വളരെ ചെറുപ്പത്തില്‍ത്തന്നെ കേരളത്തിലെ കാര്‍ഷികപ്രശ്നങ്ങളെ സംബന്ധിച്ച് ഇ എം എസ് ആഴത്തില്‍ പഠിച്ചിരുന്നു. മദ്രാസ് ഗവമെന്റ് 1938ല്‍ കുടിയായ്മയെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച കുട്ടിക്കൃഷ്ണമേനോന്‍ അധ്യക്ഷനായുള്ള നിയമസഭാ കമ്മിറ്റിയില്‍ ഇ എം എസും അംഗമായിരുന്നു. 1940ല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഭൂരിപക്ഷാഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് നല്‍കിയ ഭിന്നാഭിപ്രായക്കുറിപ്പാണ് കേരളത്തിലെ കാര്‍ഷികപ്രശ്നം സംബന്ധിച്ച് ഇ എം എസിന്റെ ആദ്യത്തെ വലിയ സംഭാവന. ബ്രിട്ടീഷുകാര്‍ വരുന്നതിനുമുമ്പും അതിനുശേഷവുമുള്ള ജന്മിത്വത്തിന്റെ അവസ്ഥ, ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍, ജന്മിത്വം നിര്‍ത്തലാക്കേണ്ടതിന്റെ അനിവാര്യത, വ്യവസായവല്‍ക്കരണത്തിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങള്‍ ഭിന്നാഭിപ്രായക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ വരവിനുമുമ്പ് മലബാറിലെ ജന്മിമാര്‍ക്ക് കുടിയാന്മാരെ തന്നിഷ്ടപ്രകാരം കുടിയൊഴിപ്പിക്കുന്നതിനുള്ള അവകാശമോ പാട്ടം വര്‍ധിപ്പിക്കുന്നതിനുള്ള അധികാരമോ ഉണ്ടായിരുന്നില്ല. നാട്ടാചാരപ്രകാരമുള്ള പാട്ടം ജന്മിക്ക് കൊടുക്കാതിരിക്കുകയോ ജന്മിയോട് ആചാരപ്രകാരമുള്ള കടപ്പാട് കാണിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു കുടിയാനെ എന്നപോലെ പാട്ടക്കാരനെ ഒഴിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന ജന്മിയെയും സമുദായം കൈകാര്യംചെയ്തിരുന്നു. അതുമാത്രമല്ല, ജന്മിമാര്‍ക്ക് ചില സാമൂഹ്യചുമതല നിര്‍വഹിക്കാനും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം ജന്മിമാരുടെ കൈവശം ഉണ്ടായിരുന്ന ഭൂസ്വത്തിന്മേല്‍ അവര്‍ക്ക് പൂര്‍ണമായ അവകാശം നല്‍കി. സമൂഹത്തിനുവേണ്ടി ജന്മിമാര്‍ ഒരു സേവനവും ചെയ്യേണ്ടതില്ലെന്ന് നിശ്ചയിച്ചു. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെ ചൂഷണംചെയ്ത് മാത്രം ജീവിക്കുന്ന പരാന്നഭോജികളായി ജന്മിമാര്‍ മാറി. അക്കാരണത്താല്‍ ജന്മിത്വത്തിന് നിലനില്‍ക്കാന്‍ ഒരു ന്യായീകരണവും ഇല്ലെന്നും ജന്മിത്വം അവസാനിപ്പിക്കണമെന്നും ഇ എം എസ് അഭിപ്രായപ്പെട്ടു. ജന്മിത്വം അവസാനിപ്പിക്കുകവഴി സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് ഇ എം എസ് അഭിപ്രായപ്പെട്ടു. കാര്‍ഷികമേഖലയില്‍ മുടക്കുന്ന മുതല്‍മുടക്കിന്റെ സാമൂഹ്യ അടിത്തറ വിപുലപ്പെടും. ഉല്‍പ്പാദനം വര്‍ധിക്കും. വ്യാവസായിക വികസനത്തിന് ഇടവരുത്തുംവിധം ആഭ്യന്തരകമ്പോളം വികസിക്കും. തൊഴില്‍സാധ്യത വളരും. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടും. ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പുരോഗതിയാണ് എല്ലാ പുരോഗതിയുടെയും വികസനത്തിന്റെയും തുടക്കമെന്നും ഇ എം എസ് ചൂണ്ടിക്കാണിച്ചു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ഫ്യൂഡലിസത്തിന്റെ പ്രത്യേകത എന്തെന്ന് ചൂണ്ടിക്കാണിക്കുന്നതിലും ഫ്യൂഡലിസത്തിനും ജാതിമേധാവിത്വത്തിനുമെതിരായ പ്രക്ഷോഭ സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ഇ എം എസ് നല്‍കിയ സംഭാവന വളരെ വലുതാണ്. കേരളത്തിലെ ഫ്യൂഡലിസത്തിന്റെ പ്രത്യേകതകളെപ്പറ്റി ഇ എം എസ് ഇപ്രകാരം വിവരിക്കുന്നു. "കേരളത്തില്‍ ഫ്യൂഡലിസം ഒരു പ്രത്യേക സ്വഭാവമുള്ളതായിരുന്നു. ഞാന്‍ കേരളത്തിലെ ഫ്യൂഡലിസത്തിനെ- (സാമ്പത്തികരംഗത്ത്) ബ്രാഹ്മണ മേധാവിത്വമുള്ള ഉയര്‍ന്ന ജാതിവിഭാഗങ്ങളുടെയും കേരളത്തിന്റെ വിവിധ ഘടകപ്രദേശങ്ങളിലെ രാജാക്കന്മാരുടെയും നാടുവാഴികളുടെയും ഭരണത്തിന്റെയും- കൂട്ടായ ആധിപത്യമെന്ന് വിശേഷിപ്പിച്ചു. ഈ മൂന്നു തരത്തിലുള്ള ആധിപത്യ രൂപവും അതിനെതിരായി ജനങ്ങളുടെ കരുത്തും ആയിരുന്നു കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തിന്റെ മുഖ്യഘടകങ്ങള്‍. ഇതിന്റെ ഫലമായി ദേശീയ സ്വാതന്ത്യ്രത്തിനുവേണ്ടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരായ നമ്മുടെ സമരം ജന്മിത്വത്തിനും മേല്‍ജാതി മേധാവിത്വത്തിനുമെതിരായ പോരാട്ടമായി കൂട്ടിയിണക്കപ്പെട്ടു.

ഗള്‍ഫ് വോയ്‌സ് said...

2
1934ല്‍ കേരളത്തില്‍ കോഗ്രസ് സോഷ്യലിസ്റ്പാര്‍ടി രൂപീകരിച്ചപ്പോള്‍ ജന്മിത്വ- മേല്‍ജാതി മേധാവിത്വ- നാടുവാഴിത്ത വിരുദ്ധങ്ങളായ സമരങ്ങളെ സ്വാതന്ത്യ്രസമരവുമായി കൂട്ടിയിണക്കുക എന്നതാകണം പ്രസ്ഥാനത്തിന്റെ മുഖ്യകടമയെന്ന് ഞങ്ങള്‍ കണക്കാക്കി. ബഹുമുഖമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ ഈ സംയോജനം നേടിയെടുക്കുകയും ചെയ്തു.'' 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ് മന്ത്രിസഭ ഇ എം എസിന്റെ നേതൃത്വത്തില്‍ കാര്‍ഷികബന്ധങ്ങളില്‍ മാറ്റം വരുത്താനുള്ള തുടക്കം കുറിച്ചു. കാര്‍ഷികബന്ധ ബില്‍ പാസാക്കിയതാണ് 1957ലെ കമ്യൂണിസ്റ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു സംഭാവന.കാര്‍ഷികബന്ധ ബില്ലിന്റെ സവിശേഷതകളെ ഇപ്രകാരം സംഗ്രഹിക്കാം: പാട്ടം ഗണ്യമായി വെട്ടിക്കുറച്ചു.കുടിയാന്മാര്‍ക്ക് കൈവശഭൂമിയില്‍ സ്ഥിരാവകാശം നല്‍കി. വെട്ടിക്കുറച്ച പുതിയ പാട്ടത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഉടമസ്ഥാവകാശം വാങ്ങുന്നതിന് കുടിയാന്മാര്‍ക്ക് അവകാശം നല്‍കി. ജനസാന്ദ്രത കൂടുതലും ഭൂമി കുറവുമായ കേരളത്തില്‍ ഭൂമിക്കുവേണ്ടി ദാഹിക്കുന്നവര്‍ക്ക് കുറച്ച് ഭൂമി കിട്ടത്തക്കവണ്ണം ചുരുങ്ങിയ ഭൂപരിധി നിര്‍ണയിച്ചു. ഉത്തമ വിശ്വാസത്തോടെയല്ലാത്ത കൈമാറ്റങ്ങളെ അസാധുവാക്കി. നിയമം നടപ്പാക്കുന്നതിന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്ന സംവിധാനം ഉണ്ടാകണമെന്ന് നിര്‍ദേശിച്ചു. കുടികിടപ്പുകാര്‍ക്ക് കുടികിടപ്പ് ഭൂമിയിലും വീടിനുമേലും അവകാശം നല്‍കി. കമ്യൂണിസ്റ് മന്ത്രിസഭയെ അട്ടിമറിച്ചതുകൊണ്ട് ബില്‍ നിയമമായി നടപ്പാക്കാനായില്ല. തുടര്‍ന്ന് കേരളത്തില്‍ അധികാരത്തില്‍ വന്ന കോഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭൂപരിഷ്കരണ നടപടിയെ ദുര്‍ബലപ്പെടുത്താനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്തെങ്കിലും ഭൂപരിഷ്കരണ നടപടിയെ ഉപേക്ഷിക്കാനായില്ല. ഒടുവില്‍ കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കുകതന്നെ ചെയ്തു. ഭൂപരിഷ്കരണം കേരളത്തിലെ ജന്മി ഭൂപ്രഭുത്വം അവസാനിപ്പിച്ചു. സവര്‍ണമേധാവിത്വത്തിന്റെ സാമ്പത്തിക അടിത്തറ പൊളിച്ചു. 28 ലക്ഷത്തോളം കുടിയാന്മാര്‍ക്ക് ആറു ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടുംബങ്ങള്‍ക്ക് കുടികിടപ്പവകാശം ലഭിക്കാനും ഭൂപരിഷ്കരണ നടപടി സഹായിച്ചു. കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തില്‍ വിപ്ളവകരമെന്നു വിശേഷിപ്പിക്കാവുന്ന വലിയ മാറ്റമാണ് ഭൂരിപരിഷ്കാര നടപടിയെത്തുടര്‍ന്നുണ്ടായത്. ഗ്രാമീണമേഖലയിലെ വര്‍ഗശക്തികളുടെ ബലാബലത്തില്‍ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നേടാനായി. തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഉറച്ചുനിന്ന് പോരാടുന്ന ഒരു ജനാധിപത്യസമൂഹം കേരളത്തില്‍ ഉയര്‍ന്നുവന്നു. ഭൂപരിഷ്കാരത്തിന്റെയും ഈ സമൂഹത്തിന്റെയും ഇടപെടലുകളുടെയും ഫലമായി സമ്പത്തിന്റെ വിതരണം ഒരളവോളം നീതിപൂര്‍വമായി.

ഗള്‍ഫ് വോയ്‌സ് said...

3
മാനവിക വികസന സൂചികകളുടെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ മുന്നിലെത്താന്‍ കഴിഞ്ഞത് ഇക്കാരണങ്ങളാലാണ്. മാനവ വികസന സൂചികകളുടെ കാര്യത്തില്‍ മുമ്പന്തിയില്‍ എത്തിയതുകൊണ്ടുമാത്രം കേരളം പുരോഗതി നേടി എന്ന് ധരിക്കരുതെന്നും ഉല്‍പ്പാദനമേഖലകള്‍ അതിവേഗം വളര്‍ച്ച നേടുന്നില്ലെങ്കില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനാകില്ലെന്നും ഇ എം എസ് ചൂണ്ടിക്കാട്ടി. കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലെ വളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യം നല്‍കണമെന്ന് ഇ എം എസ് നിര്‍ദേശിച്ചു. ഇക്കാര്യത്തിലുള്ള കേരളത്തിന്റെ പിന്നോക്കനില പരിഹരിക്കാന്‍ ഒന്നിച്ചു നീങ്ങണമെന്ന ആഹ്വാനമാണ് 1994ല്‍ ഒന്നാം അന്താരാഷ്ട്ര കേരള പഠന കോഗ്രസിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ ഇ എം എസ് ആവശ്യപ്പെട്ടത്. "കേരളത്തിലെ സമകാലീന സമ്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിഷേധാത്മക വശങ്ങള്‍ അവഗണിക്കാന്‍ കഴിയാത്തവിധം ഗുരുതരമാണെന്നു പറയേണ്ടിയിരിക്കുന്നു. മാനവ വികസന സൂചികകളുടെ കാര്യത്തില്‍ സുപ്രധാന പുരോഗതി ഉണ്ടായിട്ടുണ്ടെന്നിരിക്കിലും കേരളം ഇന്ന് തൊഴില്‍മേഖലയിലും കാര്‍ഷിക-വ്യാവസായി കമേഖലകളിലെ ഉല്‍പ്പാദനത്തിന്റെ കാര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ജനജീവിതം മെച്ചപ്പെടുത്തുന്നതും ജനക്ഷേമകരവുമായ സാമൂഹ്യ മേഖലാപ്രശ്നങ്ങള്‍ക്കുവേണ്ടി നാം വളരെയേറെ സമയവും ശ്രദ്ധയും വിനിയോഗിച്ചപ്പോള്‍ സാമ്പത്തികവളര്‍ച്ചയുടെയും ഭൌതികോല്‍പ്പാദനത്തിന്റേതുമായ അടിയന്തര പ്രശ്നത്തില്‍ നാം വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഒരു അപേക്ഷയുണ്ട്. കേരളത്തിലെ നേട്ടങ്ങളൊച്ചൊല്ലി പണ്ഡിതര്‍ ചൊരിയുന്ന സ്തുതിവര്‍ഷത്തില്‍ നാം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് നമ്മുടെ ശ്രദ്ധ വ്യതിചലിക്കാന്‍ ഇടയാകരുത്. സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ നാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇനി ഒട്ടും വൈകിക്കൂടാ. തൊഴില്‍ ഉല്‍പ്പാദനമേഖലയിലെ നമ്മുടെ പിന്നോക്കാവസ്ഥ അവഗണിക്കുന്നത് നമുക്കുതന്നെ ആപത്തായിരിക്കും. ആഗോള, ദേശീയ ഘടനകള്‍ അടിച്ചേല്‍പ്പിക്കുന്ന പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടുതന്നെ നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കണ്ടെത്താന്‍ നമുക്കു കഴിയണം. ഇന്നത്തെ അവസ്ഥ തുടരാന്‍ അനുവദിച്ചുകൂടാ. ജനക്ഷേമകരവും ജനാധിപത്യപരവുമായ കഴിഞ്ഞകാല നേട്ടങ്ങള്‍ കൈവെടിയാതെ തന്നെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ നാം അഭിപ്രായ സമന്വയത്തിലെത്തണം.'' ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം നല്‍കിയ ആഹ്വാനം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് നമുക്ക് പ്രതിജ്ഞചെയ്യാം.