Sunday, June 7, 2009

സത്യത്തിനും നീതിക്കും നിരക്കാത്ത നടപടി

സത്യത്തിനും നീതിക്കും നിരക്കാത്ത നടപടി .

അഡ്വ. ജി. ജനാര്‍ദനക്കുറുപ്പ്‌

കാബിനറ്റ്‌ എടുത്ത തീരുമാനത്തിന്‌ അതീതമായ തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക്‌ അധികാരമില്ല ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ സി.ബി.ഐ.ക്ക്‌ അനുമതി നല്‌കിയത്‌ സത്യത്തിനും നീതിക്കും നിരക്കാത്ത നടപടിയാണ്‌.
ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുകയാണ്‌. മന്ത്രിസഭ എടുക്കുന്ന തീരുമാനം സാധാരണ ഗവര്‍ണര്‍ അംഗീകരിക്കുകയാണ്‌ കീഴ്‌വഴക്കം. അസാധാരണമായ സാഹചര്യം ഉടലെടുത്തുവെങ്കില്‍ 356-ാം വകുപ്പുപ്രകാരം സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക്‌ ശുപാര്‍ശ നല്‌കാം. എന്നാല്‍, അത്തരമൊരു സാഹചര്യം ഇവിടെയില്ല. ഇവിടെ ബൈബിളില്‍ പറയുന്നതുപോലെ, ''അവനെ ക്രൂശിക്കുക, ബരാബസ്സിനെ വിടുക'' എന്ന ചിന്താഗതിയാണ്‌ ഗവര്‍ണര്‍ക്കുള്ളത്‌.
മന്ത്രിസഭയുടെ തീരുമാനം വന്നതിനുശേഷവും സി.ബി.ഐ. പിന്നണിപ്രയോഗത്തിലൂടെയാണ്‌ തെളിവുകള്‍ ഗവര്‍ണര്‍ക്ക്‌ നല്‌കിയത്‌. ഇതിനുള്ള അധികാരം സി.ബി.ഐ.ക്കില്ല. കാബിനറ്റ്‌ എടുത്ത തീരുമാനത്തിന്‌ അതീതമായ തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക്‌ അധികാരമില്ല. ഇത്‌ മോശപ്പെട്ട പാരമ്പര്യമുണ്ടാക്കും.
സ്ഥാപിതതാത്‌പര്യങ്ങള്‍ക്ക്‌ ഭൂരിപക്ഷരാഷ്ട്രീയം കളിക്കുകയായിരുന്നു പ്രോസിക്യൂഷന്‍ അനുമതിയിലൂടെ ഗവര്‍ണര്‍ ചെയ്‌തത്‌. ഇത്‌ തികച്ചും അവസരവാദപരമാണ്‌. ഗവര്‍ണറും സി.ബി.ഐ.യും ഒരു പാത്രത്തില്‍ കഞ്ഞി കുടിക്കുന്നവരാണ്‌. ഇതുകൊണ്ട്‌ പിണറായി വിജയന്‌ ഒന്നും സംഭവിക്കില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍-32 പ്രകാരം ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ നേരിട്ട്‌ സമീപിക്കാം. ഹൈക്കോടതിയെയും സമീപിക്കാം. മേല്‍ക്കോടതികളില്‍ ഈ കേസ്‌ നിലനില്‍ക്കുകയില്ലെന്ന്‌ ഉറപ്പാണ്‌.
ഗവര്‍ണര്‍, തന്റെ തീരുമാനത്തിലൂടെ രാഷ്ട്രീയം കളിച്ചിരിക്കുകയാണെന്ന്‌ വ്യക്തമാണ്‌. ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രമേ ഇത്‌ ഉപകരിക്കൂ. മുമ്പ്‌ മന്ത്രിയായതിന്റെ പേരില്‍ പിണറായി വിജയനെ വേട്ടയാടുകയാണ്‌. പാര്‍ട്ടിയുടെ സെക്രട്ടറിയായ അദ്ദേഹത്തിനെതിരെ അധികാരദുര്‍വ്യാഖ്യാനമാണ്‌ നടന്നത്‌.
ഭരണഘടനയുടെ കീഴ്‌വഴക്കങ്ങളെ കണക്കിലെടുക്കാത്തത്‌ ഗവര്‍ണര്‍ പദവിക്ക്‌ നിരക്കാത്തതാണ്‌. മന്ത്രിസഭയുടെ തീരുമാനം മറികടക്കാന്‍ മാത്രമുള്ള അടിയന്തരസാഹചര്യം
ഉണ്ടായിട്ടില്ല.

4 comments:

ഗള്‍ഫ് വോയ്‌സ് said...

സത്യത്തിനും നീതിക്കും നിരക്കാത്ത നടപടി
അഡ്വ. ജി. ജനാര്‍ദനക്കുറുപ്പ്‌

കാബിനറ്റ്‌ എടുത്ത തീരുമാനത്തിന്‌ അതീതമായ തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക്‌ അധികാരമില്ല
ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ സി.ബി.ഐ.ക്ക്‌ അനുമതി നല്‌കിയത്‌ സത്യത്തിനും നീതിക്കും നിരക്കാത്ത നടപടിയാണ്‌.

ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുകയാണ്‌. മന്ത്രിസഭ എടുക്കുന്ന തീരുമാനം സാധാരണ ഗവര്‍ണര്‍ അംഗീകരിക്കുകയാണ്‌ കീഴ്‌വഴക്കം. അസാധാരണമായ സാഹചര്യം ഉടലെടുത്തുവെങ്കില്‍ 356-ാം വകുപ്പുപ്രകാരം സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക്‌ ശുപാര്‍ശ നല്‌കാം. എന്നാല്‍, അത്തരമൊരു സാഹചര്യം ഇവിടെയില്ല. ഇവിടെ ബൈബിളില്‍ പറയുന്നതുപോലെ, ''അവനെ ക്രൂശിക്കുക, ബരാബസ്സിനെ വിടുക'' എന്ന ചിന്താഗതിയാണ്‌ ഗവര്‍ണര്‍ക്കുള്ളത്‌.

മന്ത്രിസഭയുടെ തീരുമാനം വന്നതിനുശേഷവും സി.ബി.ഐ. പിന്നണിപ്രയോഗത്തിലൂടെയാണ്‌ തെളിവുകള്‍ ഗവര്‍ണര്‍ക്ക്‌ നല്‌കിയത്‌. ഇതിനുള്ള അധികാരം സി.ബി.ഐ.ക്കില്ല. കാബിനറ്റ്‌ എടുത്ത തീരുമാനത്തിന്‌ അതീതമായ തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക്‌ അധികാരമില്ല. ഇത്‌ മോശപ്പെട്ട പാരമ്പര്യമുണ്ടാക്കും.

സ്ഥാപിതതാത്‌പര്യങ്ങള്‍ക്ക്‌ ഭൂരിപക്ഷരാഷ്ട്രീയം കളിക്കുകയായിരുന്നു പ്രോസിക്യൂഷന്‍ അനുമതിയിലൂടെ ഗവര്‍ണര്‍ ചെയ്‌തത്‌. ഇത്‌ തികച്ചും അവസരവാദപരമാണ്‌. ഗവര്‍ണറും സി.ബി.ഐ.യും ഒരു പാത്രത്തില്‍ കഞ്ഞി കുടിക്കുന്നവരാണ്‌. ഇതുകൊണ്ട്‌ പിണറായി വിജയന്‌ ഒന്നും സംഭവിക്കില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍-32 പ്രകാരം ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ നേരിട്ട്‌ സമീപിക്കാം. ഹൈക്കോടതിയെയും സമീപിക്കാം. മേല്‍ക്കോടതികളില്‍ ഈ കേസ്‌ നിലനില്‍ക്കുകയില്ലെന്ന്‌ ഉറപ്പാണ്‌.

ഗവര്‍ണര്‍, തന്റെ തീരുമാനത്തിലൂടെ രാഷ്ട്രീയം കളിച്ചിരിക്കുകയാണെന്ന്‌ വ്യക്തമാണ്‌. ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രമേ ഇത്‌ ഉപകരിക്കൂ. മുമ്പ്‌ മന്ത്രിയായതിന്റെ പേരില്‍ പിണറായി വിജയനെ വേട്ടയാടുകയാണ്‌. പാര്‍ട്ടിയുടെ സെക്രട്ടറിയായ അദ്ദേഹത്തിനെതിരെ അധികാരദുര്‍വ്യാഖ്യാനമാണ്‌ നടന്നത്‌.

ഭരണഘടനയുടെ കീഴ്‌വഴക്കങ്ങളെ കണക്കിലെടുക്കാത്തത്‌ ഗവര്‍ണര്‍ പദവിക്ക്‌ നിരക്കാത്തതാണ്‌. മന്ത്രിസഭയുടെ തീരുമാനം മറികടക്കാന്‍ മാത്രമുള്ള അടിയന്തരസാഹചര്യം ഉണ്ടായിട്ടില്ല.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
Anonymous said...

Do you koolie writers know what is ethics, morality and Justice. Please shut your mouth and respect court and people. There is a proverb.

അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു ഇനിയും നായയുടെ ............ This excatly matches Pinaaryi and his CPIM

Unknown said...

സ്ഥാപിതതാത്‌പര്യങ്ങള്‍ക്ക്‌ ഭൂരിപക്ഷരാഷ്ട്രീയം കളിക്കുകയായിരുന്നു പ്രോസിക്യൂഷന്‍ അനുമതിയിലൂടെ ഗവര്‍ണര്‍ ചെയ്‌തത്‌.
So what that Attorney General done?Was that not a political move?