Monday, June 15, 2009

വിമോചനസമരം അന്നും ഇന്നും

വിമോചനസമരം അന്നും ഇന്നും .

ചെറിയാന്‍ ഫിലിപ്പ്..

കേരള രാഷ്ട്രീയനിഘണ്ടുവിലെ ഒരു അശ്ളീലപദമാണ് 'വിമോചനസമരം'. മോബോക്രസിയിലൂടെ ഡെമോക്രസിയെ കീഴ്പ്പെടുത്താന്‍ ജാതിമതശക്തികളും നിക്ഷിപ്തതാല്‍പ്പര്യക്കാരും കണ്ടെത്തിയ കുതന്ത്രത്തിന്റെ പേരാണിത്. ഐക്യകേരളപ്പിറവിക്കുശേഷം രൂപമെടുത്ത കേരളത്തിലെ പ്രഥമ സര്‍ക്കാരിനെ കശാപ്പുചെയ്തത് ഈ സമരായുധം വഴിയാണ്. ഭൂരിപരിഷ്കരണനിയമത്തില്‍ വിറളിപൂണ്ട ജന്മിമാരും വിദ്യാഭ്യാസനിയമത്തില്‍ കലിപൂണ്ട വിദ്യാഭ്യാസക്കച്ചവടക്കാരുമാണ് 1957ല്‍ വിമോചനസമരത്തിന്റെ തിരക്കഥ രചിച്ചത്. പ്രതിലോമശക്തികളുടെ വര്‍ഗതാല്‍പ്പര്യത്തെ സംരക്ഷിച്ചിരുന്ന സമുദായപ്രമാണിമാരും മതമേലധികാരികളും വിമോചനസമരത്തിന്റെ പടനായകന്മാരായി. അധികാരത്തില്‍നിന്ന് നിഷ്കാസിതമായി പുറത്തുനിന്നിരുന്ന കോഗ്രസ് നേതൃത്വം സമരാഭാസത്തിന്റെ കുറുവടിയേന്തി. കേരളം ചുവക്കുന്നതുകണ്ട് ഹാലിളകിയ അമേരിക്കന്‍ സാമ്രാജ്യത്വം ഡോളര്‍ പണമൊഴുക്കി വ്യാജ ജനമുന്നേറ്റം സൃഷ്ടിച്ചു. നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന പ്രഥമ കേരള സര്‍ക്കാരിനെ ഒരു സാര്‍വദേശീയ ഗൂഢാലോചനയുടെ ഫലമായാണ് ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടത്. ജനാധിപത്യ ക്രൂശീകരണമെന്ന ചരിത്രമുഹൂര്‍ത്തം. വിമോചനസമരത്തിന്റെ പിതൃത്വം കേരളത്തിലെ വര്‍ഗീയശക്തികള്‍ക്കുള്ളതാണ്. അന്നത്തെ കോഗ്രസ് നേതാക്കളെ റിമോട്ട് കട്രോളിലൂടെ നയിച്ചത് ചില സമുദായ ആചാര്യന്മാരായിരുന്നു. ഖദര്‍വസ്ത്രം ധരിച്ചിരുന്ന പലരും അന്തിയുറങ്ങിയിരുന്നത് സമുദായസംഘടനകളുടെ ഹെഡ് ക്വോര്‍ട്ടേഴ്സുകളിലും അരമനകളിലുമായിരുന്നു. സ്വകാര്യ സ്കൂള്‍ മാനേജര്‍മാര്‍ക്ക് മൂക്കുകയര്‍ ഇടുന്നതിനുള്ള ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസനിയമമാണ് അന്ന് മതമേലധ്യക്ഷന്മാരെ പ്രകോപിതരാക്കിയത്. അന്നത്തെ വിദ്യാഭ്യാസനിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്നുവെന്നതാണ്. അധ്യാപക നിയമനം പബ്ളിക് സര്‍വീസ് കമീഷന്‍ മുഖേന ആക്കാനുള്ള വ്യവസ്ഥയാണ് മാനേജര്‍മാരുടെ വന്‍ പ്രതിഷേധത്തിന് കാരണമാക്കിയത്. അധ്യാപന നിയമനത്തിലെ കച്ചവടം ഇല്ലാതാക്കുന്ന വിദ്യാഭ്യാസനിയമം അട്ടിമറിക്കണമെങ്കില്‍ സര്‍ക്കാരിനെതന്നെ അട്ടിമറിക്കണമെന്നാണ് സമുദായപ്രമാണിമാര്‍ ചിന്തിച്ചത്. കാര്‍ഷികബന്ധ നിയമത്തില്‍ മുറിവേറ്റിരുന്ന ഭൂവുടമകള്‍ക്ക് പിന്നില്‍ സമുദായശക്തികളും അണിനിരന്നു. ഇതിനിടയില്‍ പള്ളിയും ഭൂവുടമകളും തമ്മില്‍ ഒത്തുതീര്‍പ്പായി. 'ഞങ്ങളുടെ ഭൂമി രക്ഷിക്കാന്‍ പള്ളി തയ്യാറാവുമെങ്കില്‍ പള്ളിയുടെ സ്കൂളുകള്‍ ഞങ്ങളും രക്ഷിക്കാം'. മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു ഐക്യമുന്നണി രൂപപ്പെട്ടു. 1959 ജൂ-ജൂലൈ മാസങ്ങളില്‍ നടന്ന അക്രമസമരത്തില്‍ ആദ്യം കോഗ്രസ് പ്രത്യക്ഷ പങ്കാളിയായിരുന്നില്ല. കോഗ്രസിലെ അന്ന് പൊതുവെ ആദര്‍ശവാദികളായിരുന്ന മലബാര്‍ ലോബി തിരുവിതാംകൂറിലെ കോഗ്രസുകാരുടെ രാഷ്ട്രീയ-സമുദായ ഡബിള്‍റോള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന ആര്‍ ശങ്കറും പ്രതിപക്ഷനേതാവായിരുന്ന പി ടി ചാക്കോയും വിമോചനസമരത്തെ പരസ്യമായി അനുകൂലിച്ചിരുന്നു. എന്നാല്‍, സി കെ ഗോവിന്ദന്‍നായരെപ്പോലെയുള്ള മലബാറിലെ കോഗ്രസ് നേതാക്കള്‍ വിമോചനസമരത്തോട് വിയോജിച്ചിരുന്നു. കോഗ്രസ് വര്‍ഗീയശക്തികളുടെ കൈയിലെ ഒരു ഉപകരണമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആദ്യംമുതല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അട്ടിമറിസമരത്തോട് യോജിച്ചിരുന്നില്ല. എന്നാല്‍, കോഗ്രസ് പ്രസിഡന്റായിരുന്ന മകള്‍ ഇന്ദിരാഗാന്ധി സമരാവേശം പകരുന്ന നിലപാടാണ് സ്വീകരിച്ചത്. കമ്യൂണിസത്തിന്റെ വളര്‍ച്ചയെ എന്തു വിലകൊടുത്തും തടയണമെന്ന നിര്‍ബന്ധബുദ്ധിയാണ് ഇന്ദിരയ്ക്കുണ്ടായിരുന്നത്. സമരത്തിന്റെ ക്ളൈമാക്സിലാണ് നെഹ്റു കേരളം സന്ദര്‍ശിച്ചത്. തിരുവനന്തപുരത്ത് സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യുകയെന്ന് ആര്‍ത്തുവിളിക്കുന്ന ജനപ്രളയമായിരുന്നു. ധനശക്തി ഉപയോഗിച്ച് ആസൂത്രണംചെയ്ത 'മാസ് ഹിസ്റ്റീരിയ' കണ്ട നെഹ്റു 'മാസ് അപ്സര്‍ജ്' എന്നാണ് വിശേഷിപ്പിച്ചത്. നെഹ്റുവിനെപ്പോലും കെണിയിലാക്കാന്‍ വിമോചനസമരശക്തികള്‍ക്ക് കഴിഞ്ഞു. വിമോചനസമരത്തിന് സിഐഎ പണം നല്‍കിയിരുന്നുവെന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആരോപണത്തെ സ്ഥിരീകരിച്ചത് അന്നത്തെ അമേരിക്കന്‍ അംബാസഡറാണ്. ക്രിസ്റ്റഫോഴ്സ്, ശാന്തിസേന തുടങ്ങിയ ക്രൈസ്തവസംഘടനകള്‍ക്കും സഭകള്‍ക്കും അമേരിക്കന്‍പണം ലഭിച്ചിരുന്നു. മെത്രാന്മാര്‍ക്കും സന്യാസസഭകള്‍ക്കും ലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയതായി സമരനായകനായിരുന്ന ഫാദര്‍ ജോസഫ് വടക്കന്‍ ആത്മകഥയില്‍ വെളിപ്പെടുത്തി. കോഗ്രസ് പാര്‍ടിക്ക് കേന്ദ്രമന്ത്രിയായിരുന്ന എസ് കെ പാട്ടീല്‍ മുഖേന സിഐഎയുടെ പണം ലഭിച്ചതായി പിന്നീട് കണ്ടെത്തിയിട്ടുണ്ട്. 1959ല്‍ വിമോചന സമരശക്തികള്‍ താല്‍ക്കാലിക വിജയം നേടിയെങ്കിലും കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍നിന്ന് എന്നെന്നേക്കുമായി നീക്കണമെന്ന ലക്ഷ്യം നടന്നില്ല. ജന്മിത്തം അവസാനിപ്പിക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയ ഇച്ഛാശക്തിയുടെ നേട്ടമാണ്. കേരളചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭവവും ഭൂപരിഷ്കരണമാണ്. 1967ലെ സര്‍വകലാശാല നിയമം കോളേജുകളുടെ ഭരണം ചില സാഹചര്യങ്ങളില്‍ സര്‍വകലാശാലയ്ക്കും ഗവമെന്റിനും ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതായിരുന്നു. സ്വകാര്യ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സര്‍വകലാശാല നിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയാണ് ചെയ്തത്. സ്വകാര്യ മാനേജ്മെന്റുകളെ നിയന്ത്രിക്കാനുള്ള എല്ലാ നിയമവശങ്ങളും ന്യൂനപക്ഷ അവകാശങ്ങളുടെ പാറയില്‍ തട്ടി തകരുകയാണുണ്ടായത്. എഴുപതുകളുടെ ആരംഭത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളിലും സ്വകാര്യ കോളേജുകളിലും നിലനിന്നിരുന്ന ഫീസുകളുടെ അന്തരം ഭീമമായിരുന്നു. നല്ല മാര്‍ക്കുള്ളവരായാലും സ്വകാര്യ കോളേജുകളില്‍ പള്ളിവികാരിയുടെയും കരയോഗം പ്രമാണിമാരുടെയും ശുപാര്‍ശയുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഒപ്പിടുന്ന ശമ്പളം മുഴുവനും അധ്യാപകര്‍ക്ക് കിട്ടിയിരുന്നില്ല. അവരില്‍ പലരും കോഴകൊടുത്താണ് അധ്യാപകരായത്. സ്വകാര്യ കോളേജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അധ്യാപകര്‍ സമരമാരംഭിച്ചു. നേരിട്ട് ശമ്പളം നല്‍കുമ്പോള്‍ കോളേജുകളുടെമേല്‍ നിയന്ത്രണം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതിനെ ശക്തിയുക്തം എതിര്‍ക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായി. സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വിദ്യാഭ്യാസപ്രതിസന്ധിതന്നെ സൃഷ്ടിച്ചു. ഒരു വിമോചനസമരകാഹളം മുഴക്കിക്കൊണ്ട് സമുദായപ്രമാണിമാരും മതമേലധികാരികളും തങ്ങളുടെ കോളേജുകള്‍ അനിശ്ചിതമായി അടച്ചിട്ടുകൊണ്ടാണ് അധികാരം സ്ഥാപിച്ചത്. അന്ന് കോഗ്രസ് മുന്നണി കവീനറായിരുന്ന എ കെ ആന്റണിയാണ് മാനേജ്മെന്റുകളോട് പരസ്യമായി ഏറ്റുമുട്ടിയത്. ഭാഷ-മതന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ അവകാശങ്ങള്‍ സംബന്ധിച്ച് ഭരണഘടനയിലെ 30 (1) വകുപ്പ് ഭേദഗതിചെയ്യണമെന്ന് ആവശ്യമുയര്‍ന്നു. ന്യൂനപക്ഷ അവകാശങ്ങളെ ആരെങ്കിലും തൊട്ടാല്‍ കുറുവടികൊണ്ടല്ല മഴുത്തായകൊണ്ടായിരിക്കും മറുപടിയെന്ന് തൃശൂര്‍ ബിഷപ്പ് ജോസഫ് കുണ്ടുകുളം പ്രഖ്യാപിച്ചു. ബിഷപ്പുമാര്‍ ജാഥ നയിക്കാന്‍ തെരുവിലിറങ്ങിയപ്പോള്‍ ഒരു രണ്ടാം വിമോചനസമരത്തിന്റെ പ്രതീതിയാണ് ഉണ്ടായത്. അന്നത്തെ വിദ്യാഭ്യാസസമരത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും ഒരുപോലെ വിജയം അവകാശപ്പെട്ടു. ഫീസ് ഏകീകരണവും അധ്യാപകര്‍ക്കുള്ള ഡയറക്ട് പേമെന്റും സ്വകാര്യ കോളേജുകളിലെ മെറിറ്റിലുള്ള 80 ശതമാനം പ്രവേശനവും ഒരു നേട്ടമായിരുന്നു. എന്നാല്‍, അഞ്ചംഗ അധ്യാപക നിയമകമ്മിറ്റിയില്‍ മൂന്നുപേര്‍ മാനേജ്മെന്റിന്റെ പ്രതിനിധികള്‍ ആയതോടെ നിയമനാധികാരം മാനേജ്മെന്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങി. സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കുന്ന അധ്യാപകനെ മാനേജ്മെന്റ് ഇഷ്ടാനുസരണം നിയമിക്കുന്ന ദുരവസ്ഥയുണ്ടായി. വിദ്യാഭ്യാസസമരത്തിന്റെ പരിസമാപ്തിയെ 'അലസിപ്പോയ വിമോചനസമര'മെന്നാണ് എ കെ ആന്റണി വിശേഷിപ്പിച്ചത്. കാലമേറെ കഴിഞ്ഞപ്പോള്‍ 2001ല്‍ ജാതിമതശക്തികളുടെ നിര്‍ലോഭമായ സഹകരണത്തോടെയാണ് എ കെ ആന്റണി മൂന്നാമത് തവണ മുഖ്യമന്ത്രിയായത്. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന മധുരമനോജ്ഞമായ മുദ്രാവാക്യമാണ് ആന്റണി മുഴക്കിയത്. അപേക്ഷിക്കുന്നവര്‍ക്കെല്ലാം എന്‍ഒസി നല്‍കുകയെന്ന ഉദാരമായ നിലപാടാണ് സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ ആന്റണി സ്വീകരിച്ചത്. എന്നാല്‍, ബിഷപ്പുമാരും കോടതിയും അദ്ദേഹത്തെ വഞ്ചിക്കുകയാണുണ്ടായത്. ആന്റണിക്കുശേഷം വന്ന ഉമ്മന്‍ചാണ്ടിയാകട്ടെ എല്ലാ മാനേജ്മെന്റുകള്‍ക്കും അടിയറവുപറഞ്ഞ്് അവരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ അതിശക്തമായ സമരത്തിനൊരുങ്ങി. സ്വാശ്രയകോളേജ് പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സ്വീകരിച്ച സാമൂഹ്യനീതിക്കു വിരുദ്ധമായ നിലപാടിനെതിരായാണ് 2006ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത്. വിമോചനസമരകാലത്ത് അമേരിക്കന്‍ സഹായത്തോടെ രൂപീകരിച്ച ക്രിസ്റ്റഫോഴ്സ്, ശാന്തിസേന എന്നിവയുടെ മാതൃകയില്‍ സംരക്ഷണസേനകള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞത് പരസ്യമായ യുദ്ധപ്രഖ്യാപനമായിരുന്നു. കേരളത്തില്‍ ഇന്ന് നിലവിലുള്ള മതനിരപേക്ഷമായ അന്തരീക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട് വര്‍ഗീയവല്‍ക്കരിക്കാനുള്ള ഗൂഢശ്രമമായിരുന്നു ഇതിനുപിന്നില്‍. സ്വാശ്രയ കോളേജുകളില്‍ നടമാടുന്ന പകല്‍ക്കൊള്ളയെ മറച്ചുപിടിക്കാന്‍വേണ്ടിയാണ് ഇവര്‍ വിമോചനസമരകാഹളം മുഴക്കിയത്. സ്വാശ്രയ കോളേജുകളില്‍ നേരത്തെ അംഗീകരിച്ച 50:50 എന്ന അനുപാതം അംഗീകരിക്കാന്‍ മിക്കവരും തയ്യാറായിട്ടും ഇന്റര്‍ ചര്‍ച്ച് കൌസില്‍മാത്രം പുറംതിരിഞ്ഞു നിന്നതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ജനങ്ങള്‍ നല്‍കിയ മാന്‍ഡേറ്റ് പ്രകാരം പാവപ്പെട്ടവര്‍ക്കും ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങള്‍ നല്‍കുമെന്ന പ്രകടനപത്രികയിലെ ഉറപ്പു പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ന്യൂനപക്ഷസംരക്ഷണം ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷമുന്നണി ന്യൂനപക്ഷങ്ങളില്‍ അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നവര്‍ക്കെതിരെ എന്നും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം മറന്നുകൊണ്ടാണ് തങ്ങളുടെ കച്ചവടതാല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഇവര്‍ നിഴല്‍യുദ്ധം നടത്തുന്നത്. സര്‍ക്കാര്‍ തങ്ങളുടെ സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ പോകുന്നെന്ന് മുറവിളി കൂട്ടുന്ന മെത്രാന്മാര്‍ വിശ്വാസികളറിയാതെ 1991ല്‍ ഇടവക പള്ളികളുടെ ഭാഗമായിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാക്കുകയാണുണ്ടായത്. പാവപ്പെട്ട സമുദായാംഗങ്ങള്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളെ ഒറ്റയടിക്ക് സ്വന്തം മേധാവിത്വത്തിലാക്കിയ മെത്രാന്മാര്‍ക്കെതിരെയാണ് സഭാവിശ്വാസികള്‍ സംഘടിക്കേണ്ടത്. ഇടയലേഖനങ്ങളിലൂടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് പള്ളികളെ ഉപയോഗിക്കുന്നവര്‍ പഴയ വിമോചനസമരകാലത്തെപോലെ അമേരിക്കയില്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ തട്ടിയെടുക്കുകയാണ്. പാഠപുസ്തകം മതത്തെയും ദൈവത്തെയും അപകടത്തിലാക്കുന്നതായി വ്യാജപ്രചാരണം നടത്തി വിശ്വാസികളെ തെരുവിലിറക്കുന്നവരുടെ മുഖ്യലക്ഷ്യം അമേരിക്കന്‍ പണമാണ്. റാലികളുടെ വീഡിയോ ചിത്രങ്ങള്‍ തെളിവായി ഹാജരാക്കിയാണ് സിഐഎയില്‍നിന്നും മറ്റും പണം വാങ്ങുന്നത്. 1959ല്‍ പള്ളികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ക്രിസ്റ്റഫോഴ്സ്, ശാന്തിസേന തുടങ്ങിയ സംഘടനകള്‍ക്കാണ് കമ്യൂണിസ്റ്റ് വിപത്ത് തടയാന്‍ സിഐഎ പണം നല്‍കിയതെങ്കില്‍ ഇപ്പോള്‍ എല്ലാ പണമിടപാടുകളും ചില മതമേലധ്യക്ഷന്മാര്‍ നേരിട്ടാണ്. പണ്ട് ഇവരുടെ അമേരിക്കന്‍ബന്ധം എംആര്‍എ എന്ന സംഘടന മുഖേനയായിരുന്നെങ്കില്‍ ഇപ്പോള്‍ ഔദ്യോഗിക ഏജന്‍സികളുടെ അതിഥികളായാണ് ചില പുരോഹിതര്‍ സ്ഥിരമായി അമേരിക്കന്‍വാസവും പര്യടനവും നടത്തിവരുന്നത്. അമേരിക്കയെ പ്രീണിപ്പിക്കാനാണ് അവരുടെ മുഖ്യശത്രുക്കളായ കമ്യൂണിസ്റ്റുകാരെ ഈ ബിഷപ്പുമാര്‍ ഇപ്പോള്‍ നഖശിഖാന്തം എതിര്‍ക്കുന്നത്. കോഗ്രസ് നേതൃത്വവും ചില ക്രൈസ്തവസഭകളും തമ്മിലുള്ള രാഷ്ട്രീയബന്ധത്തിന് മധ്യസ്ഥത വഹിക്കുന്നത് അമേരിക്കയാണ്. കേരളത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് ചില മതമേധാവികളെ അമേരിക്ക വിലയ്ക്കെടുത്തിരിക്കുന്നത്. ക്രൈസ്തവസഭകളില്‍ ഭൂരിപക്ഷവും സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്ന ഇടതുമുന്നണി സര്‍ക്കാരുമായി ഇടയാന്‍ ഇഷ്ടപ്പെടുന്നില്ല. ക്രൈസ്തവസഭയിലെ തന്നെ പാവപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും സാമൂഹ്യ ഉന്നമനമാണ് ഇടതുമുന്നണി ലക്ഷ്യമാക്കിയിട്ടുള്ളത്. സമീപകാലത്ത് ഇന്ത്യയില്‍ പലയിടത്തും ക്രൈസ്തവ മിഷണറിമാരെയും പള്ളികളെയും കന്യാസ്ത്രീകളെയും ചിലര്‍ ആക്രമിച്ചപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷപ്രസ്ഥാനമാണ്. അതെല്ലാം മറന്നുകൊണ്ടാണ് സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ചില മതമേധാവികള്‍ വിമോചന സമരകാഹളം മുഴക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ നിരീശ്വരവാദികള്‍ക്കു വോട്ടുചെയ്യരുതെന്നാണ് ഇവര്‍ ഇടയലേഖനത്തിലൂടെ ആവശ്യപ്പെട്ടത്. ദൈവനാമത്തിലല്ലാതെ ദൃഢപ്രതിജ്ഞയെടുത്ത എ കെ ആന്റണി മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ളവരെ ഇവര്‍ കണ്ടിട്ടില്ല. ഇവരുടെ നിഘണ്ടുവില്‍ നിരീശ്വരവാദികള്‍ എന്നതിന്റെ പര്യായം കമ്യൂണിസ്റ്റുകാര്‍ എന്നു മാത്രമാണ്. ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ഒരു ഭരണകൂടത്തെ അട്ടിമറിച്ച് ജനാധിപത്യ ക്രൂശീകരണത്തിന് വഴിതുറന്നിട്ടത് വിമോചനസമരമാണ്. വിമോചനസമരകാലത്ത് രാഷ്ട്രീയ പ്രവേശനം നടത്തിയ എ കെ ആന്റണിയെപ്പോലെയുള്ളവര്‍ പില്‍ക്കാലത്ത് തെറ്റ് സമ്മതിക്കുകയുണ്ടായി. എന്നാല്‍, ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ മാനസപുത്രനായ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ ഒരു വിമോചനസമരാന്തരീക്ഷം കേരളത്തിലുണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് നേട്ടത്തിനു കാരണം തങ്ങളാണെന്ന മിഥ്യാധാരണയിലാണ് വിമോചനസമരശക്തികള്‍. വിമോചനസമരത്തിന്റെ അമ്പതാം വാര്‍ഷികവേളയില്‍ യുഡിഎഫ് നേതാക്കളും ഒരുവിഭാഗം ക്രൈസ്തവ മതമേലധ്യക്ഷന്മാരും കൈകോര്‍ത്തുപിടിച്ചത് കേരളത്തെ വീണ്ടും അരനൂറ്റാണ്ട് പിന്നോട്ടു കൊണ്ടുപോകുന്നതിനാണ്.

5 comments:

ഗള്‍ഫ് വോയ്‌സ് said...

വിമോചനസമരം അന്നും ഇന്നും
ചെറിയാന്‍ ഫിലിപ്പ്..
കേരള രാഷ്ട്രീയനിഘണ്ടുവിലെ ഒരു അശ്ളീലപദമാണ് 'വിമോചനസമരം'. മോബോക്രസിയിലൂടെ ഡെമോക്രസിയെ കീഴ്പ്പെടുത്താന്‍ ജാതിമതശക്തികളും നിക്ഷിപ്തതാല്‍പ്പര്യക്കാരും കണ്ടെത്തിയ കുതന്ത്രത്തിന്റെ പേരാണിത്. ഐക്യകേരളപ്പിറവിക്കുശേഷം രൂപമെടുത്ത കേരളത്തിലെ പ്രഥമ സര്‍ക്കാരിനെ കശാപ്പുചെയ്തത് ഈ സമരായുധം വഴിയാണ്. ഭൂരിപരിഷ്കരണനിയമത്തില്‍ വിറളിപൂണ്ട ജന്മിമാരും വിദ്യാഭ്യാസനിയമത്തില്‍ കലിപൂണ്ട വിദ്യാഭ്യാസക്കച്ചവടക്കാരുമാണ് 1957ല്‍ വിമോചനസമരത്തിന്റെ തിരക്കഥ രചിച്ചത്. പ്രതിലോമശക്തികളുടെ വര്‍ഗതാല്‍പ്പര്യത്തെ സംരക്ഷിച്ചിരുന്ന സമുദായപ്രമാണിമാരും മതമേലധികാരികളും വിമോചനസമരത്തിന്റെ പടനായകന്മാരായി. അധികാരത്തില്‍നിന്ന് നിഷ്കാസിതമായി പുറത്തുനിന്നിരുന്ന കോഗ്രസ് നേതൃത്വം സമരാഭാസത്തിന്റെ കുറുവടിയേന്തി. കേരളം ചുവക്കുന്നതുകണ്ട് ഹാലിളകിയ അമേരിക്കന്‍ സാമ്രാജ്യത്വം ഡോളര്‍ പണമൊഴുക്കി വ്യാജ ജനമുന്നേറ്റം സൃഷ്ടിച്ചു. നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന പ്രഥമ കേരള സര്‍ക്കാരിനെ ഒരു സാര്‍വദേശീയ ഗൂഢാലോചനയുടെ ഫലമായാണ് ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടത്. ജനാധിപത്യ ക്രൂശീകരണമെന്ന ചരിത്രമുഹൂര്‍ത്തം. വിമോചനസമരത്തിന്റെ പിതൃത്വം കേരളത്തിലെ വര്‍ഗീയശക്തികള്‍ക്കുള്ളതാണ്. അന്നത്തെ കോഗ്രസ് നേതാക്കളെ റിമോട്ട് കട്രോളിലൂടെ നയിച്ചത് ചില സമുദായ ആചാര്യന്മാരായിരുന്നു. ഖദര്‍വസ്ത്രം ധരിച്ചിരുന്ന പലരും അന്തിയുറങ്ങിയിരുന്നത് സമുദായസംഘടനകളുടെ ഹെഡ് ക്വോര്‍ട്ടേഴ്സുകളിലും അരമനകളിലുമായിരുന്നു. സ്വകാര്യ സ്കൂള്‍ മാനേജര്‍മാര്‍ക്ക് മൂക്കുകയര്‍ ഇടുന്നതിനുള്ള ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസനിയമമാണ് അന്ന് മതമേലധ്യക്ഷന്മാരെ പ്രകോപിതരാക്കിയത്. അന്നത്തെ വിദ്യാഭ്യാസനിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്നുവെന്നതാണ്. അധ്യാപക നിയമനം പബ്ളിക് സര്‍വീസ് കമീഷന്‍ മുഖേന ആക്കാനുള്ള വ്യവസ്ഥയാണ് മാനേജര്‍മാരുടെ വന്‍ പ്രതിഷേധത്തിന് കാരണമാക്കിയത്. അധ്യാപന നിയമനത്തിലെ കച്ചവടം ഇല്ലാതാക്കുന്ന വിദ്യാഭ്യാസനിയമം അട്ടിമറിക്കണമെങ്കില്‍ സര്‍ക്കാരിനെതന്നെ അട്ടിമറിക്കണമെന്നാണ് സമുദായപ്രമാണിമാര്‍ ചിന്തിച്ചത്. കാര്‍ഷികബന്ധ നിയമത്തില്‍ മുറിവേറ്റിരുന്ന ഭൂവുടമകള്‍ക്ക് പിന്നില്‍ സമുദായശക്തികളും അണിനിരന്നു. ഇതിനിടയില്‍ പള്ളിയും ഭൂവുടമകളും തമ്മില്‍ ഒത്തുതീര്‍പ്പായി. 'ഞങ്ങളുടെ ഭൂമി രക്ഷിക്കാന്‍ പള്ളി തയ്യാറാവുമെങ്കില്‍ പള്ളിയുടെ സ്കൂളുകള്‍ ഞങ്ങളും രക്ഷിക്കാം'. മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു ഐക്യമുന്നണി രൂപപ്പെട്ടു. 1959 ജൂ-ജൂലൈ മാസങ്ങളില്‍ നടന്ന അക്രമസമരത്തില്‍ ആദ്യം കോഗ്രസ് പ്രത്യക്ഷ പങ്കാളിയായിരുന്നില്ല. കോഗ്രസിലെ അന്ന് പൊതുവെ ആദര്‍ശവാദികളായിരുന്ന മലബാര്‍ ലോബി തിരുവിതാംകൂറിലെ കോഗ്രസുകാരുടെ രാഷ്ട്രീയ-സമുദായ ഡബിള്‍റോള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

Sudhi|I|സുധീ said...

:)എല്ലാം അറിയാം... എന്നാലും ആരും ഒന്നും പറയില്ല... ചെയ്യില്ല...

I read this blog also.
http://letusprotest.blogspot.com/

monutty said...

ipoyum suryan udichathu ariyatha ummanchandiyepole yullavarode enthuparanhitum karyamilla palliyil achanmaradakamulla ellavarum ipoyum 50 kollam pirakilanu jeevikunnath

Junaid said...

helo.......

Junaid said...

mumb thangal ezhuthiya oru comment kantu.. thirichu post cheyunnu

പൊന്നാനിയില്‍ തുടക്കത്തിലേ ലീഗ് കിതയ്ക്കുന്നു

മലപ്പുറം: തങ്ങളുടെ പഴയ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ ആദ്യഘട്ടത്തിലേ മുസ്ളിംലീഗ് തോല്‍വി സമ്മതിക്കുന്നു. മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ മുന്നേറ്റവും, ചരിത്രം തിരുത്തിയ പാര്‍ലമെന്റ് മണ്ഡലം കവന്‍ഷനുമാണ് ലീഗിനെ അങ്കലാപ്പിലാക്കിയത്. ഈ ജനമുന്നേറ്റം മറികടക്കാനാകാതെ പകച്ചുനില്‍ക്കുകയാണ് ലീഗും കോഗ്രസും. തങ്ങളെ പൊന്നാനിയില്‍ കുറ്റിയടിച്ചിട്ടാല്‍ കണ്ണൂരും വടകരയിലും സിപിഐ എമ്മിനെയും കുറ്റിയടിച്ചിടുമെന്ന കുഞ്ഞാലിക്കുട്ടിയുടെ വിലാപം പരാജയഭീതിയില്‍നിന്നുണ്ടായതാണ്. അതിനിടെ പരാജയത്തില്‍നിന്ന് കരകയറാന്‍ ബിജെപി വോട്ട് സ്വന്തം പെട്ടിയിലാക്കാനുള്ള അണിയറ പ്രവര്‍ത്തനം ലീഗ് തുടങ്ങി. ബിജെപി-ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഒരു കെപിസിസി ഭാരവാഹി മുഖേന രണ്ട് കോടി രൂപക്ക് വോട്ട് കച്ചവടം ഉറപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമാണ് മഅ്ദനിയെ കൂട്ടുപിടിച്ച് സിപിഐഎം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. പിഡിപിയുടെ എല്‍ഡിഎഫിനുള്ള ഉറച്ച പിന്തുണയില്‍ ലീഗിന് സമനിലതന്നെ തെറ്റിയിരിക്കുകയാണ്. യുഡിഎഫിന്റെ കേരളത്തിലെ ഏക ഉറച്ചകോട്ടയായിരുന്നു പൊന്നാനി. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ വിജയിക്കുന്ന മണ്ഡലം. ലക്ഷത്തിനു പുറത്തായിരുന്നു ഓരോ തെരഞ്ഞെടുപ്പിലും ലീഗിന് ഭൂരിപക്ഷം. എന്നാല്‍ സമുദായത്തില്‍നിന്ന് ഒറ്റപ്പെട്ട ലീഗ് ഇന്ന് മണ്ഡലത്തില്‍ വിയര്‍ക്കുകയാണ്. കഴിഞ്ഞതവണ മഞ്ചേരിയില്‍ സംഭവിച്ചത് ഇക്കുറി ഇവിടെ ആവര്‍ത്തിക്കുമെന്ന് അവര്‍ കരുതുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിനെ വനവാസത്തിനയച്ച കുറ്റിപ്പുറം, തിരൂര്‍ മണ്ഡലങ്ങളും എന്‍സിപിയെ തോല്‍പിച്ച പൊന്നാനി മണ്ഡലവും പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലാണെന്നതും ഭയം ഇരട്ടിപ്പിക്കുന്നു. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായ തൃത്താലയും ഈ മണ്ഡലത്തിലാണ്. ഇതിനാല്‍ പഴയപോലെ പൊന്നാനി സുരക്ഷിതമല്ലെന്ന് ലീഗിനറിയാം. ഇത് മനസ്സിലാക്കിയാണ് ഇ അഹമ്മദ് പൊന്നാനിയെ 'മൊഴി' ചൊല്ലി മലപ്പുറത്ത് ചേക്കേറിയത്. ഒടുവില്‍ എന്‍ഡിഎഫ് വോട്ട് ഉറപ്പാക്കി ഇ ടി മുഹമ്മദ് ബഷീറിനെ ഗോദയിലിറക്കി. എന്നിട്ടും പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ യുഡിഎഫ് പരാജയം രുചിച്ചുതുടങ്ങി. ഇതോടെയാണ് സിപിഐ എമ്മിനെയും പിഡിപിയെയും ചേര്‍ത്ത് കള്ളക്കഥയുണ്ടാക്കുന്നത്. എന്നാല്‍, മണ്ഡലത്തിലുടനീളം എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിക്കുകയാണ്. ശനിയാഴ്ച കുറ്റിപ്പുറം നിളാതീരത്തേക്ക് ആര്‍ത്തലച്ചെത്തിയ ജനസഞ്ചയം ഇതിന് തെളിവാണ്. നിയമസഭാ മണ്ഡലം കവന്‍ഷനുകളിലും വന്‍ ജനപങ്കാളിത്തമാണ്. സ്ഥാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ലഭിക്കുന്ന വരവേല്‍പ്പും ആവേശകരമാണ്. തിങ്കളാഴ്ച തവനൂര്‍ മണ്ഡലത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സീകരിക്കാനെത്തിയത്. ഞായറാഴ്ച പരപ്പനങ്ങാടിയിലെ തീരപ്രദേശങ്ങളില്‍ ഉത്സവാന്തരീക്ഷത്തിലാണ് സ്ഥാനാര്‍ഥിയെ കടലിന്റെ മക്കള്‍ വരവേറ്റത്. പൊന്നാനി മണ്ഡലം ഇതുവരെ കാണാത്ത ആവേശമാണ് സ്വീകരണകേന്ദ്രങ്ങളില്‍. മുസ്ളിംലീഗിന്റെ ധാരാളം പ്രവര്‍ത്തകരും രണ്ടത്താണിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇത് ലീഗിനെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇതിനാല്‍ സമുദായ വികാരം ആളിക്കത്തിക്കാനുള്ള കള്ളക്കഥകള്‍ അഴിച്ചുവിടുകയാണ് ലീഗ്. പക്ഷേ, ലീഗും സമുദായവും തമ്മിലുള്ള ബന്ധം ശരിക്കും തിരിച്ചറിയുന്ന പൊന്നാനിയിലെ വോട്ടര്‍മാര്‍ ആ ചതിക്കുഴിയില്‍ വീഴില്ല.