Tuesday, September 15, 2009

മാധ്യമ സിണ്ടിക്കേറ്റ് അവഗണിക്കുന്ന വാര്ത്തകള്.

മാധ്യമ സിണ്ടിക്കേറ്റ് അവഗണിക്കുന്ന വാര്ത്തകള്.ബംഗാളില്
4 സിപിഐ എം പ്രവര്ത്തകരെ കൂടി മാവോയിസ്റ്റുകള് വധിച്ചു

കൊല്ക്കത്ത: ബംഗാളില് നാല് സിപിഐ എം പ്രവര്ത്തകരെ ക്കൂടി മാവോയിസ്റുകള് കൊലപ്പെടുത്തി. പശ്ചിമ മിഡ്നാപുര് ജില്ലയിലെ ലാല്ഗഢ്, സാല്ബണി ഭാഗങ്ങളില് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായാണ് കൊലപാതകപരമ്പര അരങ്ങേറിയത്. സ്കൂള് അധ്യാപകനും സിപിഐ എം ജംന്താള് ലോക്കല് കമ്മിറ്റി അംഗവുമായ കാര്ത്തിക് മഹതൊ, ലാല്ഗഢ് ബുഡിപാഡാ ബ്രാഞ്ച് സെക്രട്ടറി ശംഭു മഹതൊ, പാര്ടി പ്രവര്ത്തകരായ ഷേക്ക് നസുറുള് ഹസ്സന്, അനാഥ് മഹതൊ എന്നിവരാണ് കൊല്ലപ്പെട്ടത്. ലാല്ഗഢ് ജാമദ് പ്രൈമറി സ്കൂള് അധ്യാപകനായ കാര്ത്തി മഹതൊയെ കുട്ടികളുടെ മുമ്പില്വച്ചാണ് കൊലചെയ്തത്്. പകല് പതിനൊന്നോടെ മൂന്നു ബൈക്കിലെത്തിയ അക്രമികള് അദ്ദേഹത്തെ ക്ളാസില്നിന്ന് വലിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം കണ്ട് പരിഭ്രാന്തരായ കുട്ടികള് നിലവിളിച്ച് ക്ളാസുമുറികളില്നിന്ന് ഓടി. സാല്ബണി ബുലിപാറയില് രാവിലെ എട്ടിന് നാട്ടുകാരുമായി സംസാരിച്ചുകൊണ്ടു നില്ക്കെയാണ് ശംഭു മഹതൊ, അനാഥ് മഹതൊ എന്നിവര്ക്കുനേരെ ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിര്ത്തത്. ഞയാറാഴ്ച രാത്രിയാണ് ലാല്ഗഢിലെ സിംപുര് ഗ്രാമക്കാരനായ ഷേക്ക് നസുറുള് ഹസ്സനെ അക്രമികള് കൊന്നത്. കടയില് ചായകുടിച്ചുകൊണ്ടിരുന്ന ഹസ്സനു നേരെ വെടിയുതിര്ത്തശേഷം അക്രമികള് രക്ഷപ്പെട്ടു. അക്രമികളുടെ വെടിയേറ്റ് ഒരാള്ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമബാധിത പ്രദേശങ്ങളില് സംയുക്തസേനയെ വിന്യസിച്ചിട്ടുണ്ടങ്കിലും മാവോയിസ്റ് അക്രമം തുടരുകയാണ്. പത്തു കമ്പനി സേനയെക്കൂടി നിയോഗിച്ചാലേ അക്രമം പൂര്ണമായി തടയാനും മാവോയിസ്റുകളെ തുരത്താനും കഴിയുകയുള്ളൂവെന്ന് പശ്ചിമ മിഡ്നാപുര് ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് വര്മ പറഞ്ഞു. മാവോയിസ്റ് കൊലയിലും അക്രമത്തിലും പ്രതിഷേധിച്ച് പശ്ചിമ മിഡ്നാപുരിലെ കാന്കാബോട്ടി, എനയത്ത്പുര് എന്നിവിടങ്ങളില് സിപിഐ എം നേതൃത്വത്തില് പ്രകടനവും പൊതുയോഗവും നടന്നു. ആയിരക്കണക്കിനു പാര്ടി പ്രവര്ത്തകര് പ്രതിഷേധത്തില് അണിചേര്ന്നു.
ഗോപി, കല്ക്കത്ത.

4 comments:

ഗള്‍ഫ് വോയ്‌സ് said...

മാധ്യമ സിണ്ടിക്കേറ്റ് അവഗണിക്കുന്ന വാര്ത്തകള്.Share
Today at 10:56am | Edit Note | Delete
മാധ്യമ സിണ്ടിക്കേറ്റ് അവഗണിക്കുന്ന വാര്ത്തകള്.ബംഗാളില്
4 സിപിഐ എം പ്രവര്ത്തകരെ കൂടി മാവോയിസ്റ്റുകള് വധിച്ചു

കൊല്ക്കത്ത: ബംഗാളില് നാല് സിപിഐ എം പ്രവര്ത്തകരെ ക്കൂടി മാവോയിസ്റുകള് കൊലപ്പെടുത്തി. പശ്ചിമ മിഡ്നാപുര് ജില്ലയിലെ ലാല്ഗഢ്, സാല്ബണി ഭാഗങ്ങളില് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായാണ് കൊലപാതകപരമ്പര അരങ്ങേറിയത്. സ്കൂള് അധ്യാപകനും സിപിഐ എം ജംന്താള് ലോക്കല് കമ്മിറ്റി അംഗവുമായ കാര്ത്തിക് മഹതൊ, ലാല്ഗഢ് ബുഡിപാഡാ ബ്രാഞ്ച് സെക്രട്ടറി ശംഭു മഹതൊ, പാര്ടി പ്രവര്ത്തകരായ ഷേക്ക് നസുറുള് ഹസ്സന്, അനാഥ് മഹതൊ എന്നിവരാണ് കൊല്ലപ്പെട്ടത്. ലാല്ഗഢ് ജാമദ് പ്രൈമറി സ്കൂള് അധ്യാപകനായ കാര്ത്തി മഹതൊയെ കുട്ടികളുടെ മുമ്പില്വച്ചാണ് കൊലചെയ്തത്്. പകല് പതിനൊന്നോടെ മൂന്നു ബൈക്കിലെത്തിയ അക്രമികള് അദ്ദേഹത്തെ ക്ളാസില്നിന്ന് വലിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം കണ്ട് പരിഭ്രാന്തരായ കുട്ടികള് നിലവിളിച്ച് ക്ളാസുമുറികളില്നിന്ന് ഓടി. സാല്ബണി ബുലിപാറയില് രാവിലെ എട്ടിന് നാട്ടുകാരുമായി സംസാരിച്ചുകൊണ്ടു നില്ക്കെയാണ് ശംഭു മഹതൊ, അനാഥ് മഹതൊ എന്നിവര്ക്കുനേരെ ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിര്ത്തത്.
ഗോപി, കല്ക്കത്ത.

Anonymous said...

കൊടുത്താല്‍ കൊല്ലത്തും കിട്ടും

Anonymous said...

Now rember Jayakrishan who bruttaly murdered by CPIM. Bottom line Valeduthavan Valal.

പുലരി said...

ബംഗാളിലെ സി.പി.എം സൂര്യൻ പടിഞ്ഞറുനിന്നു ഉദിക്കുന്നു. ഇനി ചരിത്രത്തിന്റെ തിരിച്ചുപോക്കണു ബംഗാളിൽ കാണുക. ഒരു ജനതയെ മൂന്നു ദശാബ്ദകാലം പരട്ടുതത്വശാസ്ത്രത്തിന്റെ നുണയിൽ നടത്തിയ സെൽഭരണത്തിന്റെ അന്ത്യം. രണ്ടുവർഷം കൂടെ കഴിഞ്ഞാൽ ഈ തകർച്ച പൂർത്തിയാകുന്നത്‌ കാണാം. നമ്മുടെ സ്വന്തം ദീദിയിലൂടെ. വാസ്തവത്തിൽ സി.പി.എം ഇതല്ല ഇതിൽ കൂടുതൽ അർഹിക്കുന്നുണ്ടു. തങ്ങൾക്കു സ്വാധിനമുള്ളിടത്തു തിണ്ണമിടുക്കു കാണിച്ചു മറ്റു പ്രത്യശാസ്ത്രങ്ങളെ അടിച്ചൊതുക്കുകയയിരുന്നു അവർ ഇത്രയും കാലം. എന്നുമീ ഗുണ്ടപണി ജനം സഹിക്കുകയില്ലല്ലോ? ഭക്ഷണത്തിനു പകരം മൂലധനം കിട്ടിയിട്ടും കാര്യമില്ല. അങ്ങിനെ ബംഗാളിൽ നിന്നു വാർത്തകൾ വന്നുതുടങ്ങിയിരിക്കുന്നു.