Wednesday, September 9, 2009

ദുബൈക്ക് സ്വപ്നക്കുതിപ്പ്; മെട്രോ ട്രെയിന്‍ യാത്ര തുടങ്ങി

ദുബൈക്ക് സ്വപ്നക്കുതിപ്പ്; മെട്രോ ട്രെയിന്‍ യാത്ര തുടങ്ങി.
ദുബൈ: മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ദുബൈ നിവാസികള്‍ക്ക് പ്രതീക്ഷയുടെ പുതുവേഗം സമ്മാനിച്ച് ദുബൈ മെട്രോയുടെ കന്നി കുതിപ്പ്.
നഗരവീഥിയില്‍ വീര്‍പ്പടക്കി കാത്തുനിന്ന ജനസഹസ്രങ്ങളെ സാക്ഷിയാക്കി ഇന്നലെ രാത്രി യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം വിശിഷ്ടാഥിതികള്‍ക്കൊപ്പം ആദ്യയാത്ര നടത്തി മെട്രോ നാടിന് സമര്‍പ്പിച്ചു. മാള്‍ ഓഫ് എമിറേറ്റ്സ് സ്റ്റേഷനില്‍ നിന്ന് റാശിദിയ്യയിലേക്ക് നടത്തിയ കന്നിയാത്രയോടെ ആശ്ചര്യങ്ങളുടെ മഹാനഗരത്തിന് നെറുകയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഡ്രൈവറില്ലാതെ നഗരഹൃദയത്തിലെ അംബരചുംബികള്‍ താണ്ടി ചീറിപായുന്ന ലോകത്തിലെ ഏറ്റവും വലിയ മെട്രോ റെയില്‍ സംവിധാനം എന്ന റെക്കോര്‍ഡും ഇനി ദുബൈക്ക് സ്വന്തം. 150 ഓളം പ്രമുഖരാണ് കന്നിയാത്രക്ക് ശൈഖ് മുഹമ്മദിനോടൊപ്പമുണ്ടായിരുന്നത്.
തൊഴിലിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയില്‍ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകള്‍ ഹോമിച്ചിരുന്ന ദുബൈയിലെ സാധാരണക്കാരന്റെ ജീവിതശൈലി പോലും മെട്രോ മാറ്റി മറിക്കുമെന്നാണ് പ്രതീക്ഷ. സൌദിയിലെ റിയാദ്^ദമ്മാം റെയില്‍ പദ്ധതിക്ക് ശേഷം ഗള്‍ഫിലെ ആദ്യത്തെ റെയില്‍വേ സംരഭമാണിത്. മധ്യപൌരസ്ത്യ ദേശത്തെ ആദ്യത്തെ മെട്രോ റെയിലും ഇത് തന്നെ. സാമ്പത്തികമാന്ദ്യം സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് പ്രഖ്യാപിത ദിനമായ 09/09/09 നു തന്നെ നഗരവാസികള്‍ക്ക് സമര്‍പ്പിക്കപ്പെട്ടത്.
ഇന്ന് രാവിലെ ആറ് മുതല്‍ പൊതുജനങ്ങള്‍ക്ക് മെട്രോ ട്രെയിനില്‍ യാത്ര തുടങ്ങാം. 1.8 ദിര്‍ഹമാണ് (ഏകദേശം 25 രൂപ) മിനിമം ചാര്‍ജ്. 6.5 ദിര്‍ഹമാണ് ഏറ്റവും കൂടിയ ചാര്‍ജ്. രാത്രി 11 വരെ സര്‍വീസ് തുടരും. വാരാന്ത്യഅവധി ദിനമായ വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ അര്‍ധരാത്രി വരെ സേവനമുണ്ടാകും.

1 comment:

ഗള്‍ഫ് വോയ്‌സ് said...