Tuesday, September 22, 2009

മനുഷ്യച്ചങ്ങല രാജ്യരക്ഷയ്ക്കുള്ള ഐക്യദാര്‍ഢ്യം: പി വത്സല

കോഴിക്കോട്: ഇന്ത്യയെ സമ്പൂര്‍ണമായി കോളനിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ആസിയന്‍ കരാറെന്ന് എഴുത്തുകാരി പി വല്‍സല. കരാറിനെ ദൃഢനിശ്ചയത്തോടെ ചെറുക്കേണ്ടത് ജനശക്തിയുടെ ബാധ്യതയാണ്.ഒക്ടോബര്‍ 2 ന് ഈ രാജ്യദ്രോഹ കരാറിനെതിരെ സൃഷ്ടിക്കുന്ന മനുഷ്യച്ചങ്ങല രാജ്യം സംരക്ഷിക്കാനുള്ള ഐക്യദാര്‍ഢ്യത്തിന്റെ അടയാളമാണ്. അത് വിജയിപ്പിക്കേണ്ടത് മനുഷ്യസ്നേഹികളുടെ ഉത്തരവാദിത്തമാണ്. കര്‍ഷകനും കലാകാരനും തൊഴിലാളിയുമെല്ലാം ചങ്ങലയില്‍ കൈകോര്‍ക്കണം. ചേറില്‍ പുതഞ്ഞ ജീവിതങ്ങളും കാടിന്റെ മക്കളുടെ നിസ്സഹായതയും നനവോടെ ആവിഷ്കരിച്ച കഥാകാരി പറഞ്ഞു. ആസിയന്‍കരാര്‍ കൊണ്ടുവന്നത് ഇവിടുത്തെ ജനതയെയും പാര്‍ലമെന്റിനെയും അവഹേളിക്കുംവിധത്തിലാണ്. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല. ആണവകരാറിന്റെ സമാനാനുഭവമാണ് സ്വതന്ത്രവ്യാപാരത്തിനെന്നപേരിലുള്ള ഈ കരാറിലും ആവര്‍ത്തിച്ചത്. കരാര്‍ ഇന്ത്യയുടെ രണ്ടാംകോളനിവല്‍ക്കരണത്തിന് ഇടയാക്കും. 100 കോടിയിലേറെ ജനങ്ങളുള്ള ഈരാജ്യത്ത് ഭക്ഷ്യസുരക്ഷ സര്‍വപ്രധാനമാണ്. ചെറുകിട കര്‍ഷകരെ അവലംബിച്ചാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ജീവിക്കുന്നത്. കര്‍ഷകഭൂമികകളോട് വിടപറഞ്ഞ് നഗരങ്ങളില്‍ കുടിയേറിയ യഥാര്‍ഥ കര്‍ഷകരെ തിരിച്ച് ഗ്രാമങ്ങളില്‍ കുടിയിരുത്തുകയാണ് ആദ്യം വേണ്ടിയിരുന്നത്. ഇന്ത്യയുടെ മുഴുവന്‍ കമ്പോളവും വിദേശനിയന്ത്രണത്തില്‍ അമരുമ്പോള്‍ മറ്റൊരു കോളനിവാഴ്ചയുടെ നുകത്തിലേക്ക് ഇന്ത്യ അടിമപ്പെടും. ഇത്തരം നടപടി ചെറുക്കാന്‍ ഈ നാട്ടിലെ ഓരോമനുഷ്യനും പ്രതിജ്ഞയെടുക്കേണ്ടതുണ്ട്. ഇപ്പോള്‍തന്നെ ഗുണമേന്മാനിയന്ത്രണത്തിന്റെപേരില്‍ നമ്മുടെ കയറ്റുമതിയെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും പൂര്‍വേഷ്യന്‍ രാജ്യങ്ങളും തിരസ്കരിക്കുന്നുണ്ട്. ആണവകരാറിനാല്‍ അമേരിക്കയുടെ നിരീക്ഷണത്തിന് വിധേയമാകാനിരിക്കുന്ന ഇന്ത്യയുടെ സര്‍വാധികാരം ആസിയന്‍കരാര്‍കൂടി നടപ്പിലാകുമ്പോള്‍ സമ്പൂര്‍ണമായി നഷ്ടമാകും. നിശ്ചയദാര്‍ഢ്യത്തോടെയുള്ള ജനശക്തിയുടെ ഐക്യത്താലേ ഇതിനെ നേരിടാനാവൂ' അവര്‍ പറഞ്ഞു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

നിഷാർ ആലാട്ട് said...

നന്നായിടുണ്ട്