Monday, September 28, 2009

ദുബൈയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നു; 18 മാസത്തിനിടെ 140 പേര്‍ ജീവനൊടുക്കി

ദുബൈ: കഴിഞ്ഞ 18 മാസത്തിനിടെ ദുബൈയില്‍ 140 പേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. മലയാളികളടക്കമുള്ള ഏഷ്യന്‍ വംശജരാണ് ആത്മഹത്യയില്‍ മുന്നില്‍. സമൂഹത്തില്‍ ആത്മഹത്യാ പ്രവണതകള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തം 74 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഇക്കൊല്ലം ഒമ്പത് മാസമായപ്പോഴേക്കും വിവിധ രാജ്യക്കാരായ 66 ആളുകള്‍ ജീവനൊടുക്കിയിരിക്കുന്നുവെന്ന് ദുബൈ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം മന്‍സൂരി പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
45 ഏഷ്യക്കാരും അഞ്ച് അറബ് വംശജരും മാനസിക വിഭ്രാന്തിയുള്ള ഒരു സ്വദേശി യുവാവും ആത്മഹത്യ ചെയ്തവരില്‍ ഉള്‍പെടും. ചില രാജ്യക്കാര്‍ ആത്മഹത്യക്ക് ശേഷം കൂടുതല്‍ മെച്ചപ്പെട്ട പരലോകജീവിതം അവരെ കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതം അവസാനിപ്പിച്ചവരില്‍ 95 ശതമാനവും 25 വയസിനും 40നുമിടയിലെ ബാച്ചിലര്‍മാരാണ്. കുറഞ്ഞ വരുമാനക്കാരാണ് ഇവരില്‍ ഏറിയ പങ്കും. മതപരമായ ചില വിശ്വാസങ്ങളും ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രണയനൈരാശ്യവും ബന്ധുക്കളുടെ മരണവും സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിച്ച മാനസിക പിരിമുറുക്കങ്ങളാണ് ആത്മഹത്യകളിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങള്‍.
ആത്മഹത്യാശ്രമം യു.എ.ഇയില്‍ കുറ്റകൃത്യമാണ്. ആത്മഹത്യാകേസുകളില്‍ അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പോലിസ് ശ്രമിക്കാറുണ്ട്. ആത്മഹത്യാ പ്രേരണയുണ്ടായിട്ടുണ്ടോ കൊലപാതകമാണോ എന്നും പരിശോധിക്കും. അതിനുശേഷം മാത്രമേ കേസെടുക്കൂ. കൊലപാതകമാണെന്ന രീതിയില്‍ അന്വേഷിച്ച് പല കേസുകളും പിന്നീട് പരിശോധനയില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്തവരില്‍ മിക്കവരും തങ്ങളുടെ ബന്ധുക്കളെയോ കൂട്ടുകാരെയോ അറിയിച്ചാണ് ഇതിന് മുതിര്‍ന്നത്. മറ്റുചിലര്‍ ആത്മഹത്യാ കുറിപ്പ് തയാറാക്കിയിരുന്നു. കൂട്ട ആത്മഹത്യാ പ്രവണത ദുബൈയില്‍ കാണപ്പെടുന്നില്ല. സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതും ഇവിടെ അപൂര്‍വമാണ്. ആത്മഹത്യാ ശ്രമം കുറ്റകരമായതിനാല്‍ കേസില്‍ പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുകയാണ് പതിവ്. സ്വദേശികളെ റിഹാബിലിറ്റേഷന്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യും.
അബ്ദുല്‍ അസീസ് പുതിയങ്ങാടി
madhyamam

1 comment:

ഗള്‍ഫ് വോയ്‌സ് said...