Monday, September 7, 2009

മതന്യൂനപക്ഷത്തിനുള്ള പ്രത്യേക വിദ്യാഭ്യാസപദ്ധതി മതേതര വിദ്യാഭ്യാസത്തെ തകര്‍ക്കും.

മതന്യൂനപക്ഷത്തിനുള്ള പ്രത്യേക വിദ്യാഭ്യാസപദ്ധതിമതേതര വിദ്യാഭ്യാസത്തെ തകര്‍ക്കും.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌.

സ്വകാര്യ അണ്‍ എയ്‌ഡഡ്‌, ന്യൂനപക്ഷ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യംവര്‍ദ്ധിപ്പിക്കുന്നതിനായി 50 ലക്ഷം രൂപവരെ നല്‍കാനും മദ്രസ്സകളില്‍പൊതുവിദ്യാഭ്യാസം കൂടി നല്‍കുക എന്ന ല്യക്ഷ്യത്തോടെ കണക്ക്‌, സയന്‍സ്‌,സാമൂഹ്യശാസ്‌ത്രം, ഭാഷ, കമ്പ്യൂട്ടര്‍ എന്നിവയുടെ പഠനം കൂടിഏര്‍പ്പെടുത്താനും അതിനായി അധ്യാപകര്‍ക്ക്‌ 6000 മുതല്‍ 12000 രൂപ വരെപ്രതിമാസ ശമ്പളം നല്‍കാനും ലൈബ്രറി നവീകരണം, പഠനോപകരണ സംഭരണം, ലാബുകള്‍തയ്യാറാക്കല്‍ എന്നിവയ്‌ക്കായി ലക്ഷക്കണക്കിന്‌ രൂപ ഗ്രാന്റ്‌ നല്‍കാനുംഉള്ള കേന്ദ്രപദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നതായി അറിയുന്നു.കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഈ നീക്കം അത്യന്തംഅപകടകരമാണ്‌. പൊതുവിദ്യാഭ്യാസരംഗത്ത്‌ കേരളം കൈവരിച്ച നേട്ടങ്ങളെഅട്ടിമറിക്കുന്ന ഈ നീക്കത്തില്‍ നിന്ന്‌ കേരളസര്‍ക്കാര്‍ പിന്മാറണമെന്ന്‌കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.ഏതു കുട്ടിക്കും നടന്നുപോയി പഠിക്കാവുന്ന ദൂരത്തില്‍ എലിമെന്ററി സ്‌കൂളുംവീട്ടില്‍ നിന്നു പോയി പഠിക്കാവുന്ന ദൂരത്തില്‍ സെക്കണ്ടറി സ്‌കൂളുകളുംകേരളത്തില്‍ പൊതുമേഖലയില്‍ തന്നെയുള്ളപ്പോള്‍ സര്‍ക്കാര്‍ഗ്രാന്റുകൊടുത്ത്‌ സ്വകാര്യ അണ്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൊടുക്കേണ്ട ആവശ്യമേയില്ല. വരേണ്യവിഭാഗങ്ങളെ മാത്രം ലക്ഷ്യം വയ്‌ക്കുന്ന അത്തരം വിദ്യാലയങ്ങള്‍ക്കായിപൊതുപ്പണം വിനിയോഗിക്കുന്നത്‌ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. അത്‌പൊതുമുതലിന്റെ ധൂര്‍ത്ത്‌ ആണ്‌.അതിനേക്കാള്‍ അപകടകരമാണ്‌ മദ്രസകളിലൂടെ ആധുനിക വിദ്യാഭ്യാസം നല്‌കാനായിസര്‍ക്കാര്‍ ചെലവില്‍ അധ്യാപകരെ നിയമിക്കുക എന്നത്‌.സാര്‍വ്വത്രികവിദ്യാഭ്യാസം സാധ്യമായ കേരളത്തില്‍ ഈ തീരുമാനത്തിന്‌പ്രസക്തി ഇല്ല. മാത്രമല്ല എല്ലാ മതവിഭാഗങ്ങളിലേയും കുട്ടികള്‍ക്ക്‌ഒരുമിച്ചിരുന്ന്‌ പഠിക്കാനും പരസ്‌പരം മനസിലാക്കുന്നതിലൂടെ മതേതരമായചിന്ത വളര്‍ത്താനും സഹായകമായ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെതകര്‍ക്കുന്നതിനും വര്‍ഗീയ ചേരിതിരിവുകള്‍ ശക്തിപ്പെടുത്താനും മാത്രമേ ഈപദ്ധതി സഹായിക്കൂ.മദ്രസയില്‍ കണക്കും സയന്‍സും മറ്റും പഠിപ്പിക്കാന്‍ സഹായിക്കുകഎന്നതിനര്‍ഥം അവര്‍ അവിടെ തന്നെ മുഴുവന്‍ പഠനവും നടത്തിയാല്‍ മതി,സ്‌കൂളില്‍ പോകേണ്ടതില്ല എന്നതാണ്‌. അത്‌ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടകുട്ടികള്‍ക്ക്‌ പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌, സമൂഹത്തിന്റെപൊതുധാരയിലേക്കു വരാനുള്ള അവസരവും അവകാശവും നിഷേധിക്കും. ഇത്തരംപിന്തിരിപ്പനായ ഒരു പദ്ധതിയെപ്പറ്റി ഉത്തരവാദപ്പെട്ട ഒരു പുരോഗമനസര്‍ക്കാരിന്‌ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന്‌ പരിഷത്ത്‌ കരുതുന്നു.ഉത്തരേന്ത്യയിലെ പിന്നാക്ക പ്രദേശങ്ങളില്‍ പോലും മദ്രസകളില്‍ മാത്രംപോകുന്ന കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക്‌ ആകര്‍ഷിക്കുക എന്നതാണ്‌പുരോഗമനപരമായ നടപടി. അതിനു പകരം പൊതുവിദ്യാലയങ്ങളില്‍ നിന്ന്‌ കുട്ടികളെമദ്രസകളിലേക്കു മടക്കുക എന്നത്‌ ഒരു മതേതര സര്‍ക്കാരിനും ഭൂഷണമല്ല.മാത്രമല്ല, മദ്രസകളെ ഓപ്പണ്‍ സ്‌കൂളുകളുമായി ബന്ധിപ്പിക്കുമെന്നപ്രസ്‌താവന ഔപചാരിക വിദ്യാഭ്യാസ ത്തിനുള്ള അവസരം ഈ വിഭാഗങ്ങളിലെകുട്ടികള്‍ക്ക്‌ എന്നന്നേക്കുമായി നിഷേധിക്കുന്നതും, ഓപ്പണ്‍ സ്‌കൂളിന്റെപ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധവുമാണ്‌.കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതി കഴിഞ്ഞ നൂറ്റാണ്ടില്‍ജീവിച്ചിരുന്ന നിരവധി പുരോഗമനേച്ഛുക്കളായ സാമുദായിക നേതാക്കളുടെ കൂടിശ്രമഫലമാണ്‌. പുരോഗമനാശയങ്ങളെയും അത്തരം നേതാക്കളെത്തന്നെയുംഅപഹസിക്കുന്നതും മതമൗലികവാദികള്‍ക്ക്‌ ആധിപത്യം ഉറപ്പിക്കാന്‍ അവസരംനല്‌കുന്നതുമാണ്‌ ഇപ്പോള്‍ നടപ്പിലാക്കുമെന്നറിയുന്ന ഈ പദ്ധതി. മാത്രമല്ലഈ നീക്കം കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തെതകര്‍ക്കുമെന്ന്‌ ഞങ്ങള്‍ ഭയക്കുന്നു. മതവിദ്യാഭ്യാസത്തെ സര്‍ക്കാര്‍സഹായിക്കുന്ന നിലപാട്‌ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക്‌വിരുദ്ധമാണെന്ന്‌ കൂടി ഞങ്ങള്‍ കരുതുന്നു. ന്യൂനപക്ഷ വിഭാഗങ്ങളടക്കംപഠിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പഠന നിലവാരംമെച്ചപ്പെടുത്തുന്നതിനുള്ള വിഭവങ്ങളും അക്കാദമിക സഹായങ്ങളുംഫലപ്രദമാക്കുന്നതിനുള്ള നടപടികളാണ്‌ മതേതര കാഴ്‌ചപ്പാടുള്ളസര്‍ക്കാരുകള്‍ ചെയ്യേണ്ടത്‌.ഈ സാഹചര്യത്തില്‍ ദുരുപദിഷ്‌ടവും പ്രതിലോമപരവുമായ ഇത്തരം ഒരു പദ്ധതിപരിഗണനയില്‍ വന്നിട്ടുണ്ടെങ്കില്‍ അത്‌ കൈയോടെ തള്ളിക്കളയുകയാണ്‌വേണ്ടതെന്ന്‌ കേരള സര്‍ക്കാരിനോടും ഇത്തരമൊരു പദ്ധതിക്ക്‌ കേരളത്തില്‍പ്രസക്തി ഇല്ലെന്ന്‌ ഒറ്റക്കെട്ടായി പറയാന്‍ തയ്യാറാകണമെന്ന്‌ എല്ലാരാഷ്‌ട്രീയ പ്രസ്ഥാനങ്ങളോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌അഭ്യര്‍ത്ഥിക്കുന്നു.

കാവുമ്പായിബാലകൃഷ്‌ണന്‍
പ്രസിഡന്റ്‌
വി വിനോദ്‌
ജനറല്‍ സെക്രട്ടറി

3 comments:

ഗള്‍ഫ് വോയ്‌സ് said...

മതന്യൂനപക്ഷത്തിനുള്ള പ്രത്യേക വിദ്യാഭ്യാസപദ്ധതിമതേതര വിദ്യാഭ്യാസത്തെ തകര്‍ക്കും.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌.

സ്വകാര്യ അണ്‍ എയ്‌ഡഡ്‌, ന്യൂനപക്ഷ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യംവര്‍ദ്ധിപ്പിക്കുന്നതിനായി 50 ലക്ഷം രൂപവരെ നല്‍കാനും മദ്രസ്സകളില്‍പൊതുവിദ്യാഭ്യാസം കൂടി നല്‍കുക എന്ന ല്യക്ഷ്യത്തോടെ കണക്ക്‌, സയന്‍സ്‌,സാമൂഹ്യശാസ്‌ത്രം, ഭാഷ, കമ്പ്യൂട്ടര്‍ എന്നിവയുടെ പഠനം കൂടിഏര്‍പ്പെടുത്താനും അതിനായി അധ്യാപകര്‍ക്ക്‌ 6000 മുതല്‍ 12000 രൂപ വരെപ്രതിമാസ ശമ്പളം നല്‍കാനും ലൈബ്രറി നവീകരണം, പഠനോപകരണ സംഭരണം, ലാബുകള്‍തയ്യാറാക്കല്‍ എന്നിവയ്‌ക്കായി ലക്ഷക്കണക്കിന്‌ രൂപ ഗ്രാന്റ്‌ നല്‍കാനുംഉള്ള കേന്ദ്രപദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നതായി അറിയുന്നു.കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഈ നീക്കം അത്യന്തംഅപകടകരമാണ്‌. പൊതുവിദ്യാഭ്യാസരംഗത്ത്‌ കേരളം കൈവരിച്ച നേട്ടങ്ങളെഅട്ടിമറിക്കുന്ന ഈ നീക്കത്തില്‍ നിന്ന്‌ കേരളസര്‍ക്കാര്‍ പിന്മാറണമെന്ന്‌കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.ഏതു കുട്ടിക്കും നടന്നുപോയി പഠിക്കാവുന്ന ദൂരത്തില്‍ എലിമെന്ററി സ്‌കൂളുംവീട്ടില്‍ നിന്നു പോയി പഠിക്കാവുന്ന ദൂരത്തില്‍ സെക്കണ്ടറി സ്‌കൂളുകളുംകേരളത്തില്‍ പൊതുമേഖലയില്‍ തന്നെയുള്ളപ്പോള്‍ സര്‍ക്കാര്‍ഗ്രാന്റുകൊടുത്ത്‌ സ്വകാര്യ അണ്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൊടുക്കേണ്ട ആവശ്യമേയില്ല. വരേണ്യവിഭാഗങ്ങളെ മാത്രം ലക്ഷ്യം വയ്‌ക്കുന്ന അത്തരം വിദ്യാലയങ്ങള്‍ക്കായിപൊതുപ്പണം വിനിയോഗിക്കുന്നത്‌ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല.

Anonymous said...

ശാസ്ത്രസാഹിത്യപരിഷത്തിൽ ആറെസ്സെസ്സുകാർ കടന്നു കൂടിയിട്ടുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ന്യൂനപക്ഷപ്രീണനത്തെക്കുറിച്ചുള്ള ആറെസ്സെസ്സ് സമീപനമാണ് ഈ ആഹ്വാനത്തിൽ നിറഞ്ഞുനിൽക്കുന്നത്.
പീഡിപ്പി ബന്ധം മൂലം നഷ്ടപ്പെട്ട ഹിന്ദുവോട്ട് തിരിച്ചുപിടിക്കാനുള്ള കാരാട്ട് സജെഷൻ നടപ്പാക്ക്കുന്ന ആദ്യത്തെ പോഷക സങ്ഘടന പരിഷത്താണ്.പരിഷത്തിന്റെ മെംബെർമാരിൽ മൂന്ന് ശതമാനത്തോളമേ ‘അഹിന്ദു’ക്കളുള്ളൂ.പക്ഷേ പാർട്ടിയുടെ പണസ്രോതസ്സുകളിലധികവും അഹിന്ദുക്കളായതുകൊണ്ട്, പരിഷത്തിന്റെ ഐ ആഹ്വാനമൊക്കെ ജലരേഖയാവുകയേ ഉള്ളൂ. പീഡിപ്പിയെ കൂട്ടിയതുകൊണ്ട് വോട്ടുകുറഞ്ഞാലുമില്ലെങ്കിലും സാമ്പത്തികനേട്ടമുണ്ടായതായി മുഴുവൻ പോളിറ്റ്ബ്യൂറോമെംബെർമാരെയും പിണറായി ബോധ്യപ്പെടുത്തിയതാണല്ലൊ.മലബാർ ദേവസ്വംബോർഡ് എന്ന കാരറ്റുകാണിച്ച് ഒരേയൊരു ദേവസ്വ്ം എമ്പ്ലോയ്യീസ് യൂണിയന്റെ (സിഐടിയു) അധികാരികൾ വഴി ഗതികെട്ട മലബാറിലെ ദരിദ്രശാന്തിക്കാരുടെയും ഗതികെട്ട അമ്പലവാസികളുടെയും കയ്യിൽനിന്ന് പാർട്ടി നിർബ്ബന്ധമായി പിരിച്ചെടുത്ത17.5 ലക്ഷം മദനിയുടെ സുഹൃത്തുക്കൾ സ്വമേധയാ നൽകിയ 9 കോടിയുമായി തുലനം ചെയ്യാമോ?

കടത്തുകാരന്‍/kadathukaaran said...

സച്ചാര്‍ റിപ്പോര്‍ട്ടിനുമേല്‍ പാലൊളി റിപ്പോര്‍ട്ടും അത് ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് മട്ടന്‍ ബിരിയാണിയും കോഴി ബിരിയാണിയും നല്‍കി സമുദായ നേതാക്കളെ തിരിച്ചയച്ചതും ഒരു പക്ഷെ പരിഷത്ത് ഉപദേശപ്രകാരം തന്നെയായിരുന്നിരിക്കണം. കൊട്ടിഘോഷിക്കപ്പെട്ടിരുന്ന പാലൊളീ റിപ്പോര്‍ട്ട് വര്‍ഷങ്ങളായിട്ടും അത്യാസന്ന നിലയില്‍ കിടക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങളുടെ ഉള്ളിലെ വര്‍ഗ്ഗീയവിഷം ഫണം വിടര്‍ത്തി നില്‍ക്കുന്നതുകൊണ്ടല്ലെന്ന് വിശ്വസികാന്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിയിരികുന്നു. ഇങ്ങനെയുള്ള ദുഷ്ടലാക്ക് ചിന്തകൊണ്ട് തന്നെയാണ്‍ കേന്ദ്രത്തിന്‍റെ വയനാട് പദ്ധതി, ഒരു പദ്ധതിപോലും സ്മര്‍പ്പികാനാവാതെ ലാപ്സാക്കുന്നിടം വരെ എത്തിച്ചത്. മറ്റു സംസ്ഥാനങ്ങള്‍ പശ്ചിമ ബംഗാള്‍ അടക്കമുള്ളത് കേന്ദ്രത്തിന്‍റെ ഈ പദ്ധതിയില്‍ കിട്ടിയതും കൂടുതല്‍ ജില്ലക്ക് കിട്ടുവാനുള്ള ശ്രമവും നടത്തി തങ്ങളുടെ ബഡ്ജറ്റ് അതു പ്രകാരമുള്ള അഡ്ജസ്റ്റുമെന്‍റുകളിലൂടെ മറ്റുജില്ലകളുടെ പുരോഗതിക്കു വേണ്ടി ചിലവഴിച്ച് ജനസേവനം നടത്തുന്നത് നമുക്ക് പാടില്ലാത്തതാണ്, കാരണം നമ്മുക്കിവിടെ പരിഷത്തുണ്ട് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍- അതെ അഞ്ചു വര്‍ഷം ഉറക്കവും അഞ്ചു വര്‍ഷം തീറ്റയുമാണ്‍ പരിഷത്തിനെന്നാരോപിക്കുന്നവര്‍ ഒന്നോര്‍ക്കുക കാളകൂട വിഷം ഉള്ളിലൊളിപ്പിച്ച് ഒരാള്‍ക്കും ഒരു രാത്രിമുഴുവന്‍ ഉറങ്ങിത്തീര്‍കാനാവില്ല.