Tuesday, September 29, 2009
സമരചരിത്രത്തില്‍ മഹാസംഭവമായി മനുഷ്യച്ചങ്ങല
Monday, September 28, 2009
ദുബൈയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നു; 18 മാസത്തിനിടെ 140 പേര്‍ ജീവനൊടുക്കി
45 ഏഷ്യക്കാരും അഞ്ച് അറബ് വംശജരും മാനസിക വിഭ്രാന്തിയുള്ള ഒരു സ്വദേശി യുവാവും ആത്മഹത്യ ചെയ്തവരില്‍ ഉള്‍പെടും. ചില രാജ്യക്കാര്‍ ആത്മഹത്യക്ക് ശേഷം കൂടുതല്‍ മെച്ചപ്പെട്ട പരലോകജീവിതം അവരെ കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതം അവസാനിപ്പിച്ചവരില്‍ 95 ശതമാനവും 25 വയസിനും 40നുമിടയിലെ ബാച്ചിലര്‍മാരാണ്. കുറഞ്ഞ വരുമാനക്കാരാണ് ഇവരില്‍ ഏറിയ പങ്കും. മതപരമായ ചില വിശ്വാസങ്ങളും ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രണയനൈരാശ്യവും ബന്ധുക്കളുടെ മരണവും സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിച്ച മാനസിക പിരിമുറുക്കങ്ങളാണ് ആത്മഹത്യകളിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങള്‍.
ആത്മഹത്യാശ്രമം യു.എ.ഇയില്‍ കുറ്റകൃത്യമാണ്. ആത്മഹത്യാകേസുകളില്‍ അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പോലിസ് ശ്രമിക്കാറുണ്ട്. ആത്മഹത്യാ പ്രേരണയുണ്ടായിട്ടുണ്ടോ കൊലപാതകമാണോ എന്നും പരിശോധിക്കും. അതിനുശേഷം മാത്രമേ കേസെടുക്കൂ. കൊലപാതകമാണെന്ന രീതിയില്‍ അന്വേഷിച്ച് പല കേസുകളും പിന്നീട് പരിശോധനയില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്തവരില്‍ മിക്കവരും തങ്ങളുടെ ബന്ധുക്കളെയോ കൂട്ടുകാരെയോ അറിയിച്ചാണ് ഇതിന് മുതിര്‍ന്നത്. മറ്റുചിലര്‍ ആത്മഹത്യാ കുറിപ്പ് തയാറാക്കിയിരുന്നു. കൂട്ട ആത്മഹത്യാ പ്രവണത ദുബൈയില്‍ കാണപ്പെടുന്നില്ല. സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതും ഇവിടെ അപൂര്‍വമാണ്. ആത്മഹത്യാ ശ്രമം കുറ്റകരമായതിനാല്‍ കേസില്‍ പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുകയാണ് പതിവ്. സ്വദേശികളെ റിഹാബിലിറ്റേഷന്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യും.
അബ്ദുല്‍ അസീസ് പുതിയങ്ങാടി
Saturday, September 26, 2009
അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്ന് .
അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്ന് .
വിപ്ളവകാരികള്‍ക്കെന്നും ആവേശവും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഉള്‍ക്കിടിലവുമായ അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്നാണ്സാമ്രാജ്യത്വ കോളനിവാഴ്ചക്കെതിരെ പടപൊരുതി ജീവത്യാഗം ചെയ്യേണ്ടിവന്ന രക്തസാക്ഷികളുടെ പട്ടികയില്‍ ഭഗത്സിങിന്റെ പേര് എന്നും മുന്‍നിരയിലാണ്. അഹിംസാവാദിയായ മഹാത്മാഗാന്ധി വിപ്ളവകാരികളെ 'ഭീകരവാദികള്‍' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഭഗത്സിങിനെക്കുറിച്ച് പറഞ്ഞത് ഇതായിരുന്നില്ല. 'ഭഗത്സിങിന്റെ ദേശഭക്തി, ധീരത, ഭാരതീയജനതയോടുള്ള അഗാധമായ സ്നേഹം ഇവയെക്കുറിച്ചോര്‍ക്കുമ്പോള്‍, ഇത്രമേല്‍ കാവ്യാത്മകമൊ കാല്പനികമൊ ആയ ജീവിതം ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടായിരുന്നില്ല' എന്നാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞതാകട്ടെ "രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ സ്വാധീനം ചെലുത്തിയ വിപ്ളവ ചൈതന്യമായിരുന്നു ഭഗത്സിങ്: ആ ചൈതന്യം അജയ്യമായിരുന്നു, ഇതില്‍നിന്നും ജ്വലിക്കുന്ന അഗ്നിനാളം ഒരിക്കലും കെട്ടടങ്ങുകയില്ല' എന്നാണ്. വിപ്ളവകാരികളെ എന്നും നിന്ദിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരന്‍ പട്ടാഭി സീതാരാമയ്യക്കു പോലും പറയേണ്ടിവന്നത് (1931 ലെ കറാച്ചി സമ്മേളനത്തില്‍) 'ഭഗത്സിങിന്റെ നാമധേയം ഗാന്ധിജിയിലുള്ളതുപോലെതന്നെ ഇന്ത്യയിലൊട്ടാകെ പ്രശസ്തമായിരുന്നു' എന്നാണ്. 'ഭഗത്സിങിന്റെ ധീരതയും ആത്മാര്‍പ്പണവും ഇന്ത്യന്‍ യുവാക്കള്‍ക്ക് എന്നും പ്രചോദനമരുളും' എന്ന് പണ്ഡിറ്റ് നെഹ്റുവും ഉല്‍ഘോഷിക്കുകയുണ്ടായി.ഇത്രയും ഉദ്ധരിച്ചത് ഭഗത്സിങ് ഒരു ഭീകരവാദിയായിരുന്നില്ലെന്നും, മറിച്ച് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തെ ലക്ഷ്യബോധവും സംഘടിത സ്വഭാവവുമുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുകയെന്ന കാലഘട്ടത്തിന്റെ അര്‍പ്പിത ദൌത്യം നിര്‍വഹിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും സാക്ഷ്യപ്പെടുത്താനാണ്.ഇന്ത്യന്‍ ചക്രവാളത്തില്‍ ഒരു മിന്നല്‍പ്പിണര്‍പോലെ ഉദിച്ചസ്തമിക്കുകയായിരുന്നു ഭഗത്സിങ് എന്ന വിപ്ളവജ്യോതി. യൌവനത്തിന്റെ തുടിപ്പില്‍ 24 -ാം വയസ്സിലാണ് രക്തസാക്ഷിത്വം വരിച്ചത്. രാഷ്ട്രീയ ജീവിതത്തിന് അഞ്ച് വര്‍ഷക്കാലം മാത്രം ആയുസ്. അതിനിടയില്‍ രണ്ടുവര്‍ഷവും ഒളിവില്‍. ഹ്രസ്വമായ ഈ കാലയളവിലാണ് ലോകവിപ്ളവ പ്രസ്ഥാനത്തിനു തന്നെ ആവേശമായും ഒരു യുഗത്തിന്റെ വഴികാട്ടിയായും ഭഗത്സിങ് കത്തിജ്വലിച്ചത്.ഭഗത്സിങിന്റെ കുടുംബം തന്നെ വിപ്ളവവീര്യത്തിന്റെ ഊര്‍ജസ്രോതസ്സായിരുന്നു. മുത്തച്ഛന്‍ കടുത്ത സാമ്രാജ്യത്വ വിരോധിയും സാമൂഹ്യപരിഷ്കര്‍ത്താവും പഞ്ചാബ് കേസരി ലാലാ ലജ്പത്റായിയുടെ സഹപ്രവര്‍ത്തകനുമായ അര്‍ജുന്‍സിങ്. അച്ഛന്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തിലെ നായകത്വം വഹിച്ച് നിരവധിതവണ കാരാഗൃഹത്തിലടക്കപ്പെട്ട കിഷന്‍സിങ്. ഇളയച്ഛന്‍ അജിത്സിങ് ജന്മനാടിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആജീവനാന്തം നാട് കടത്തപ്പെട്ടയാള്‍. മറ്റൊരിളയച്ഛന്‍ സ്വരന്‍സിങ് ബ്രിട്ടീഷ് തടവറയില്‍ കൊടിയ മര്‍ദനത്തിനു വിധേയനായി 23 -ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച വിപ്ളവകാരി. പിറന്നു വീഴുമ്പോള്‍തന്നെ കണ്ണും കാതും എതിരേറ്റത് സാമ്രാജ്യത്വ വിരുദ്ധതയുടെ ശബ്ദവും വെളിച്ചവുമായിരുന്നു. തന്റെ കുടുംബത്തോടും ഇന്ത്യന്‍ ജനതയോടു ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തുന്ന കൊടുക്രൂരതയോടും സമൂഹത്തിലെ പാരമ്പര്യ വിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളോടുമുള്ള എതിര്‍പ്പും പകയുമാണ് ബാലനായ ഭഗത്തിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് മാറ്റ് കൂട്ടിയത്.വിപ്ളവാഗ്നിയുടെ കനല്‍കോരി ജ്വലിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ഭഗത്സിങ് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേവലം 18 വയസ്സു മാത്രം പ്രായമായ കര്‍ത്താര്‍സിങ് സാരാഭായിയുടെ രക്തസാക്ഷിത്വമായിരുന്നു. ഒന്നാം ലാഹോര്‍ ഗൂഢാലോചന കേസിലെ പ്രതിയാക്കിയാണ് ഭരണകൂടം ഈ ബാലനെ തൂക്കിലേറ്റിയത്. വധശിക്ഷക്കു വിധിച്ച ന്യായാധിപന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു: 'ഇവന്‍ ഒരിളം പൈതലാണെങ്കിലും കുറ്റവാളികളില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയാണ്. ആകയാല്‍ ഇവനോട് തെല്ലും ദാക്ഷിണ്യമില്ല'. ന്യായാധിപന്റെ മുഖത്തുനോക്കി ആ കൊച്ചു വിപ്ളവകാരി പറഞ്ഞു: 'നിങ്ങളുടെ അടിമയായി കഴിയുന്നതിനെക്കാള്‍ അഭികാമ്യം എനിക്കീ കൊലക്കയറില്‍ ജീവന്‍ വെടിയുന്നതാണ്. എനിക്കൊരു പുനര്‍ജനി സാധ്യമാകുമെന്നു സങ്കല്‍പ്പിച്ചാല്‍ ഇനിയും അടര്‍ക്കളത്തിലിറങ്ങും'.കര്‍ത്താറിന്റെ ഈ വാക്കുകള്‍ ഭഗത്സിങിന്റെ ബാല മനസ്സില്‍ ശിലാഫലകം പോലെ കൊത്തിവെക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവായി കര്‍ത്താറിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഭഗത്സിങ് തന്നെ ഇങ്ങനെ പറഞ്ഞു: 'കൊടുങ്കാറ്റില്‍ നിന്ന് കൊളുത്തിയ അഗ്നിപര്‍വതം കണക്കെ ജ്വലിച്ച ആ സംഭവം, സ്വപ്നം കാണുന്ന എന്റെ മനസ്സിലെ സമര ഖഡ്ഗത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു' എന്നാണ്.ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ ഭഗത്തിനു 12 വയസ്സ്. ലാഹോറിലെ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് ക്ളാസ് മുറിയില്‍വെച്ച്, ലോകത്തെ ഞെട്ടിച്ച സാമ്രാജ്യത്വ കൂട്ടക്കൊലയുടെ വിവരം കാതില്‍ തുളച്ചുകയറിയത്. ഭഗത്സിങിന്റെ മനസ്സ് രോഷവും സങ്കടവും കൊണ്ട് വിജൃംഭിതമായി. രണ്ട് മുന്നുദിവസം ക്ളാസില്‍ പോകാനേ കഴിഞ്ഞില്ല. പിന്നീട് ഏകാന്ത പഥികനായി ആ സമര ഭൂവിലേക്ക് നടന്നുപോയി. രക്തപ്പുഴയൊഴുകി ചുവന്നുതുടുത്ത ആ മണ്ണില്‍ നിന്നും ഒരുപിടി എടുത്ത് സ്ഫടിക കുപ്പിയില്‍ നിറച്ചു. പിന്നെ കണ്ണടച്ച് ഇപ്രകാരം പ്രതിജ്ഞയെടുത്തു.'മാതൃഭൂമിക്കായി ബലിയര്‍പ്പിച്ച നിങ്ങളുടെ മഹായജ്ഞം പൂര്‍ത്തിയാക്കാന്‍ ഉശിരോടെ ഞാന്‍ ശ്രമിക്കും. ലക്ഷ്യം നേടാനായില്ലെങ്കില്‍ എന്റെ ജീവനും സസന്തോഷം ബലിയര്‍പ്പിക്കും'.പഠനത്തോടൊപ്പം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും ആ ബാലന്‍ ആകൃഷ്ടനായി. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് തീരെ പ്രതിപത്തി തോന്നിയില്ല. അതിനുള്ള കാരണങ്ങളില്‍ ഒന്ന്, ഇന്ത്യയിലാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച നിസ്സഹകരണ സമരം മഹാത്മജി പൊടുന്നനെ ഉപേക്ഷിച്ചതുതന്നെ. 1922 ഫെബ്രുവരി 5 -ലെ ചൌരി ചൌരാ സംഭവം ഇതിനൊരു നിമിത്തമായി എടുത്താണ് സമരാഗ്നിയില്‍ മഹാത്മജി വെള്ളമൊഴിച്ചതെന്നും, ഗാന്ധിയന്‍ മുറ ഇന്ത്യയുടെ മോചനത്തിന് അഭികാമ്യമല്ലെന്നും ഭഗത്സിങ് ഉറച്ചുവിശ്വസിച്ചു. ഒപ്പം റഷ്യയിലെ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ അലയും, മാര്‍ക്സിസം ലെനിനിസത്തിന്റെ ബാലപാഠവും ഭഗത്സിങിനെ വിപ്ളവ പാതയിലേക്ക് നയിച്ചു.ഈ സന്ദേശമാണ് ഭഗത്സിങിനെയും സഖാക്കളെയും ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ അസോസിയേഷന്‍ "ഹ്ര'' (ഒഞഅ) എന്ന വിപ്ളവ സംഘടനക്ക് ജന്മം നല്‍കാനും, വടക്കെ ഇന്ത്യയിലാകെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനും സഹായിച്ചത്. 'ഹ്ര'യുടെ വ്യാപനം പൊതുവെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ വിരക്തിപൂണ്ട ഇന്ത്യന്‍ യുവത്വത്തെ ഹഠാദാകര്‍ഷിച്ചു. ഭഗത്സിങിന്റെ തീക്ഷ്ണമായ ബുദ്ധിശക്തിയും പാണ്ഡിത്വവും, തന്റേടവും, ആത്മാര്‍ഥതയും, വിവിധ ഭാഷാ പണ്ഡിത്യവും, പ്രകാശിതമായ കര്‍മൌത്സുക്യവും, സാഹിത്യ രചനയിലെ നൈപുണ്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന വിപ്ളവകാരികളില്‍ ഒരാളാക്കി മാറ്റിക്കഴിഞ്ഞിരുന്നു.'ഹ്ര'യുടെ പ്രവര്‍ത്തനത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു 'കക്കോരി ഗൂഢാലോചന കേസ്'. കോണ്‍പൂര്‍ ആസ്ഥാനമാക്കി റാം പ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഒരു വിപ്ളവ ഗ്രൂപ്പ്, തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ധനം കണ്ടെത്താന്‍, തീവണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന സര്‍ക്കാര്‍ പണപ്പെട്ടി കൊള്ളയടിച്ച സംഭവമാണ് 'കക്കോരി ഗൂഢാലോചന' കേസ്. ഈ കേസിന്റെ മറവില്‍ നിരപരാധികളായ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്, 'ഹ്ര' യെ തകര്‍ക്കുക കൂടിയായിരുന്ന സാമ്രാജ്യത്വ ലക്ഷ്യം. ബിസ്മിലി നും നാല് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ നല്‍കുകയും 'ഹ്ര'യുടെ നിരവധി നേതാക്കള്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയെ സംഘടനക്ക് നേരിടേണ്ടിവന്നു. എന്നാല്‍ ഒളിവില്‍നിന്നുകൊണ്ട് ഭഗത്സിങ് നിരോധിക്കപ്പെട്ട 'ഹ്ര'ക്കു പകരം 'നൌജവാന്‍ ഭാരത് സഭ'യെന്ന പുതിയ സംഘടനക്ക് ജന്മം നല്‍കി. മതസൌഹാര്‍ദം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്തിനു രാഷ്ട്രീയ സ്വാതന്ത്യ്രത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്യ്രം കൂടി കൈവരണമെന്നും, തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉണ്ടാവണമെന്നും സഭയുടെ പരിപാടിയില്‍ നിര്‍ദേശിച്ചു. റാകിഷന്‍ പ്രസിഡന്റും ഭഗത്സിങ് സെക്രട്ടറിയുമായ സഭ വിവിധ സംസ്ഥാനങ്ങളില്‍ ശക്തി കേന്ദ്രമായി വളര്‍ന്നു.എന്നാല്‍ ഭഗത്സിങിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് രണ്ടുവര്‍ഷം ജയിലിലടച്ചു. ജയിലില്‍വെച്ചും പോരാട്ടം തുടരുകയായിരുന്നു ആ വിപ്ളവകാരി. 80 ദിവസം നീണ്ടുനിന്ന നിരാഹാരം ലോകശ്രദ്ധ പിടിച്ചു പറ്റി. ഭഗത്സിങിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയാകെ മുറവിളികൂട്ടി. ഒടുവില്‍ ദേശീയ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.രണ്ട് വര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം ജയില്‍ മോചിതനായ ഭഗത് വര്‍ധിതവീര്യത്തോടെ കര്‍മരംഗത്തിറങ്ങി. മന്ദീഭവിച്ച 'ഹ്ര'യെ പുനഃസംഘടിപ്പിക്കാന്‍ 1929 സെപ്തംബര്‍ 8,9 തീയതികളില്‍ കോണ്‍പൂരില്‍ സമ്മേളിച്ചു. ഭഗത്സിങ്, രാജഗുരു, സുഖദേവ്, യശ്പാല്‍, ഭഗവതീചരന്‍ വോറ, സുശീലാദേവി തുടങ്ങി 60 പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് എന്ന പുതിയ സംഘടനക്ക് രൂപം കൊടുത്തു. 'ഹസ്ര' (ഒൃമ) വിപ്ളവപ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരോധിക്കപ്പെട്ട ഹസ്രയുടെ പ്രവര്‍ത്തകര്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു.ഭഗത്സിങിന്റെയും സഖാക്കളുടെയും ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു കോണ്‍ഗ്രസ് നേതാവായ ലാലാ ലജ്പത് റായിയുടെ കൊലപാതകം. ഇന്ത്യയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട ഭരണ പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടന്‍ നിയോഗിച്ച സൈമണ്‍ കമീഷനെ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. കമീഷന്‍ എത്തുന്നേടത്തെല്ലാം 'ഗോ ബേക്ക്' വിളിച്ച് മടക്കി അയക്കുകയായിരുന്നു സമരമുറ. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ കമീഷനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വന്ദ്യവയോധികനായ ലാലാജിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദിച്ചത്. ഭഗത്സിങടക്കം പ്രതിരോധനിര സൃഷ്ടിച്ചെങ്കിലും ലാലാജി മര്‍ദനത്തിനു വിധേയനായി നവംബര്‍ 17 ന് അന്ത്യശ്വാസം വലിച്ചു. ഭാരതത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിനു പ്രതികാരം ചെയ്യാന്‍ 'രക്തത്തിനു പകരം രക്തം' എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നടത്താന്‍ ഭഗത്സിങും സഖാക്കളും പദ്ധതിയിട്ടു. ദിവസങ്ങള്‍ക്കകം സാന്റേഴ്സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രതികാരാഗ്നി അടക്കിയത്. ഭഗത് ഒരു കൊലക്കേസില്‍ കൂടി പ്രതിയായി.നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ നിര്‍ജീവമായ കോണ്‍ഗ്രസ് ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. മറുഭാഗത്ത്'ഹസ്ര'യുടെ കൊടിക്കീഴില്‍ വിപ്ളവപ്രസ്ഥാനവും ശക്തിപ്പെട്ടു. ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം ശക്തമായ നിയമം കൊണ്ടുവന്നു. പൊതുരക്ഷാബില്‍, പത്രനിയന്ത്രണ ബില്‍, തൊഴില്‍ തര്‍ക്കബില്‍ എന്നിവയായിരുന്നു അത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഹസ്ര തീരുമാനിച്ചു. നിയമനിര്‍മാണ സഭയില്‍ ബോംബെറിഞ്ഞ് പ്രതിഷേധിക്കുകയും ആവശ്യങ്ങളടങ്ങിയ ലഘുലേഖ രക്തലിപികളാല്‍ എഴുതി വിതരണം ചെയ്യുകയും രക്ഷപ്പെടാതെ അറസ്റ്റ് വരിക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത് ദൌത്യത്തിന്റെ ചുമതല ധീരന്മാരായ ഭഗത്സിങിനെയും ബടുകേശ്വര്‍ ഭത്തിനെയും ഏല്‍പ്പിച്ചു.1929 ഏപ്രില്‍ 8 ന് നിയമനിര്‍മാണ സഭ ചേരുമ്പോഴേക്കും ഏറെ സാഹസികമായ പ്രവര്‍ത്തനത്തിലൂടെ ബോംബും ലഘുലേഖയുമായി സമ്മേളന ഗാലറിയില്‍ ഹാജരായി. മോത്തിലാല്‍ നെഹ്റുവിന്റെ പാസാണ് സംഘടിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനം സഭാധ്യക്ഷനായ വിക്തല്‍ ഭായ് പട്ടേല്‍ പുറപ്പെടുവിക്കുന്ന മാത്രയില്‍ വിജനമായ തറയിലേക്ക് ഭഗത്സിങ് ബോംബ് വലിച്ചെറിഞ്ഞു. വന്‍ സ്ഫോടനത്തില്‍ സഭാംഗങ്ങള്‍ ഞെട്ടിവിറച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്' വിളികള്‍കൊണ്ട് ഹാള്‍ മുഖരിതമായി. പുകപടലംകൊണ്ട് പരിസരം മൂടപ്പെട്ടു. ആത്മരക്ഷാര്‍ഥം പലരും പലവഴിക്ക് കുതിച്ചു.നിര്‍ഭയരായി, തങ്ങളെ ഏല്പിച്ച ദൌത്യം നിര്‍വഹിച്ച ആത്മസംതൃപ്തിയോടെ രണ്ട് വിപ്ളവകാരികളും സഭാതലത്തില്‍തന്നെ ഇരിപ്പുറപ്പിച്ചു. ഏറെ സമയത്തിനുശേഷം ഭയപ്പാടോടെ അറച്ചറച്ച് കടന്നുവന്ന സുരക്ഷാ ഭടന്മാര്‍ക്കു മുമ്പില്‍ കരങ്ങള്‍ നീട്ടി സുസ്മേരവദനരായി അറസ്റ്റ് വരിച്ചു. വാര്‍ത്ത ബ്രിട്ടീഷ് കൊട്ടാരത്തെ ഞെട്ടിച്ചു. രാജ്യമാകെ ഭഗത്സിങിന്റെ ധീരനടപടി ചര്‍ച്ചാവിഷയമായി.1929 നാണ് ബോംബ് കേസ് വിചാരണ ആരംഭിച്ചത്. ആസഫലിയും ഭാര്യ അരുണാ ആസഫലിയുമാണ് ഭഗത്സിങിനുവേണ്ടി കേസ് വാദിച്ചത്. കോടതിയില്‍ എത്തുമ്പോഴെല്ലാം സഖാക്കള്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഭരണകൂടത്തിന്റെ ഓരോ വാദങ്ങളെയും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്യ്രേഛയുടെയും ആത്മാവിഷ്കാരത്തിന്റെയും ഭാഷയില്‍ പ്രതിരോധിച്ചു. തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച പ്രസ്താവനകള്‍ വായിച്ചു. ഇന്ത്യന്‍ വിപ്ളവ ചരിത്രത്തിലെ അമൂല്യ രേഖയാണ് ഈ പ്രസ്താവനകള്‍.ജയിലിനകത്തും വിപ്ളവകാരികള്‍ പ്രക്ഷോഭമാരംഭിച്ചു. നിരാഹാര സമരം, രക്തസാക്ഷി ദിനാചരണം, ലെനില്‍ ചരമദിനാചരണം തുടങ്ങിയവ ഇതില്‍ പ്രധാനം. ലെനിന്‍ ദിനത്തില്‍ കോടതിയില്‍ ഹാജരായത് ചുവന്ന ടവല്‍ കഴുത്തില്‍ ചുറ്റിയും 'സോഷ്യലിസ്റ്റ് വിപ്ളവം നീണാള്‍ വാഴട്ടെ, ലെനിന്റെ നാമം അനശ്വരം, സാമ്രാജ്യത്വം തുലയട്ടെ' എന്ന മുദ്രാവാക്യം മുഴക്കിയുമാണ്.ഒടുവില്‍, പ്രതീക്ഷിച്ചതു പോലെതന്നെ ആ ധീരവിപ്ളവകാരികളെ വധശിക്ഷക്കു വിധിച്ചു. രാജ്യം ഇളകിമറിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ നിയമസഹായ സമിതി രൂപീകരിച്ചു. ഇതിനോട് പ്രതികരിച്ച് ഭഗത്സിങ് പറഞ്ഞു. 'ബ്രിട്ടീഷ് ഭരണത്തിന് ഞങ്ങളുടെ ജീവനാണ് ആവശ്യം, സമിതിക്ക് ലഭിച്ച പണംകൊണ്ട് തടവുകാര്‍ക്ക് പുസ്തകം വാങ്ങുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുക'.മരണത്തിന്റെ നിമിഷങ്ങള്‍ അടുക്കുന്തോറും ഭഗത്സിങ് ഏറെ സന്തോഷവാനായിരുന്നു. ഭഗത്സിങിനെ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ച ജവാഹര്‍ലാല്‍ നെഹ്റു തന്റെ ആത്മകഥയില്‍ വിവരിക്കുന്നതിങ്ങനെയാണ്. 'ആകര്‍ഷകവും പ്രജ്ഞാശക്തി ദ്യോതിപ്പിക്കുന്നതുമായ ആ മുഖം പ്രശാന്തവും സൌമ്യവുമായിരുന്നു. ക്രോധത്തിന്റെ ഒരു ലാഞ്ഛന പോലും അവിടെ നിഴലിച്ചില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും സംസാരവും മാന്യമായ നിലയിലായിരുന്നു.'തടവറയില്‍ കഴിയവെ സഹപ്രവര്‍ത്തകനായ ബടുകേശ്വര്‍ ദത്തിനയച്ച കത്തില്‍ ഭഗത്സിങ് ഇങ്ങനെ രേഖപ്പെടുത്തി. 'ഞാന്‍ സന്തോഷപൂര്‍വം കൊലമരത്തിലേറും. വിപ്ളവകാരികള്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിനു കാണിച്ചുകൊടുക്കും'.ശിക്ഷ നടപ്പാക്കുന്നതിനിടയിലെ ഏതാനും മാസത്തെ ഇടവേളകള്‍ ഭഗത്സിങ് പുസ്തകവായനയുടെ ലഹരിയിലായിരുന്നു. വായിച്ചും എഴുതിയും അവശേഷിച്ച ദിവസങ്ങള്‍ ഉല്ലാസപൂര്‍വം ചെലവഴിച്ചു. ഇതിനിടയില്‍ ജീവന്‍ ബലികഴിച്ചെങ്കിലും ജയിലില്‍നിന്നും മോചിപ്പിക്കാമെന്ന് വിപ്ളവകാരികളായ സുഹൃത്തുക്കള്‍ ഭഗത്തിനോട് കുറിപ്പുമുഖേന അറിയിച്ചു. അവര്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'പാര്‍ടിയും അതിന്റെ മഹത്തായ ത്യാഗങ്ങളും എന്നെ ഏറ്റവും ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിച്ചിരുന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.... ധീരതയോടെ മന്ദഹാസവുമായി തൂക്കിലേറിയാല്‍ ഭാരതത്തിലെ അമ്മമാര്‍ എന്നെ മാതൃകയാക്കാന്‍ തങ്ങളുടെ സന്താനങ്ങളെ പ്രേരിപ്പിച്ചു കൊള്ളും. ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാനെന്ന് സ്വയം കരുതുന്നു'.1931 മാര്‍ച്ച് 23 നാണ് ഭഗത്സിങ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് സമയമായ വിവരം മജിസ്ട്രേട്ട് അറിയിച്ചത്. അപ്പോള്‍ ആ വിപ്ളവകാരി ലെനിന്റെ ഭരണകൂടവും വിപ്ളവവുമെന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുകയായിരുന്നു. ഏതാനും പേജുകള്‍മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണമെന്നും ഇതൊന്നു വായിച്ച് തീര്‍ത്തോട്ടെ എന്നുമുള്ള ഭഗത്സിങിന്റെ അഭ്യര്‍ഥന മജിസ്ട്രേട്ടിനെ അത്ഭുതസ്തബ്ധനാക്കി. വായിച്ചു തീര്‍ത്ത് പുസ്തകം മടക്കിവെച്ച് പുഞ്ചിരിതൂകി മജിസ്ട്രേട്ടിനോട് പറഞ്ഞു. 'മിസ്റ്റര്‍ മജിസ്ട്രേട്ട്, ഭാരതത്തിന്റെ വീരപുത്രന്മാര്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ട് കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍തന്നെ!'ഭഗത്സിങും സുഖദേവും രാജ്ഗുരുവും ഇരുവശങ്ങളിലുമായി തോളില്‍ കൈയിട്ട് മുദ്രാവാക്യം മുഴക്കി കഴുമരത്തിന്റെ തട്ടിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിക്കാന്‍ ആരാച്ചാരെ അനുവദിച്ചില്ല. സ്വയം കഴുത്തിലണിഞ്ഞ് ആവേശ ഭരിതരായി ഉച്ചൈസ്തരം ഉല്‍ഘോഷിച്ചു. "ഭാരത് മാതാകീ ജെയ്... ഇന്‍ക്വിലാബ് സിന്ദാബാദ്.'' ഭാരതം ഒന്നടങ്കം ഈ നിമിഷത്തില്‍ വിറങ്ങലിച്ചു നിന്നു.രക്തസാക്ഷികളുടെ ജഡത്തെപ്പോലും ബ്രിട്ടീഷ് ഭരണകൂടം നിന്ദിച്ചു. മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് പാതിവെന്ത മൃതദേഹം നദിയിലൊഴുക്കിയാണ് പ്രതികാരം തീര്‍ത്തത്. എന്നാല്‍ വിവരമറിഞ്ഞ ജനാവലി ഒന്നടങ്കം കുതിച്ചെത്തി നദിയില്‍നിന്നും ഭൌതിക ശരീരം വീണ്ടെടുത്ത് ഭക്ത്യാദരപൂര്‍വം സംസ്കരിച്ചു. വിപ്ളവകാരികളുടെ ഭൌതിക ശരീരത്തെ നശിപ്പിക്കാം. എന്നാല്‍ അവര്‍ ഉയര്‍ത്തിവിട്ട ആശയത്തിന്റെ പ്രസ രണത്തെ തടുക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന സന്ദേശം ഭഗത്സിങ് ലോകത്തിന് നല്‍കുന്നു.
കടപ്പട്.വിവിധ പുസ്തകങള്‍,ലേഖനങള്‍
Tuesday, September 22, 2009
മനുഷ്യച്ചങ്ങല രാജ്യരക്ഷയ്ക്കുള്ള ഐക്യദാര്‍ഢ്യം: പി വത്സല
കോഴിക്കോട്: ഇന്ത്യയെ സമ്പൂര്‍ണമായി കോളനിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ആസിയന്‍ കരാറെന്ന് എഴുത്തുകാരി പി വല്‍സല. കരാറിനെ ദൃഢനിശ്ചയത്തോടെ ചെറുക്കേണ്ടത് ജനശക്തിയുടെ ബാധ്യതയാണ്.ഒക്ടോബര്‍ 2 ന് ഈ രാജ്യദ്രോഹ കരാറിനെതിരെ സൃഷ്ടിക്കുന്ന മനുഷ്യച്ചങ്ങല രാജ്യം സംരക്ഷിക്കാനുള്ള ഐക്യദാര്‍ഢ്യത്തിന്റെ അടയാളമാണ്. അത് വിജയിപ്പിക്കേണ്ടത് മനുഷ്യസ്നേഹികളുടെ ഉത്തരവാദിത്തമാണ്. കര്‍ഷകനും കലാകാരനും തൊഴിലാളിയുമെല്ലാം ചങ്ങലയില്‍ കൈകോര്‍ക്കണം. ചേറില്‍ പുതഞ്ഞ ജീവിതങ്ങളും കാടിന്റെ മക്കളുടെ നിസ്സഹായതയും നനവോടെ ആവിഷ്കരിച്ച കഥാകാരി പറഞ്ഞു. ആസിയന്‍കരാര്‍ കൊണ്ടുവന്നത് ഇവിടുത്തെ ജനതയെയും പാര്‍ലമെന്റിനെയും അവഹേളിക്കുംവിധത്തിലാണ്. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല. ആണവകരാറിന്റെ സമാനാനുഭവമാണ് സ്വതന്ത്രവ്യാപാരത്തിനെന്നപേരിലുള്ള ഈ കരാറിലും ആവര്‍ത്തിച്ചത്. കരാര്‍ ഇന്ത്യയുടെ രണ്ടാംകോളനിവല്‍ക്കരണത്തിന് ഇടയാക്കും. 100 കോടിയിലേറെ ജനങ്ങളുള്ള ഈരാജ്യത്ത് ഭക്ഷ്യസുരക്ഷ സര്‍വപ്രധാനമാണ്. ചെറുകിട കര്‍ഷകരെ അവലംബിച്ചാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ജീവിക്കുന്നത്. കര്‍ഷകഭൂമികകളോട് വിടപറഞ്ഞ് നഗരങ്ങളില്‍ കുടിയേറിയ യഥാര്‍ഥ കര്‍ഷകരെ തിരിച്ച് ഗ്രാമങ്ങളില്‍ കുടിയിരുത്തുകയാണ് ആദ്യം വേണ്ടിയിരുന്നത്. ഇന്ത്യയുടെ മുഴുവന്‍ കമ്പോളവും വിദേശനിയന്ത്രണത്തില്‍ അമരുമ്പോള്‍ മറ്റൊരു കോളനിവാഴ്ചയുടെ നുകത്തിലേക്ക് ഇന്ത്യ അടിമപ്പെടും. ഇത്തരം നടപടി ചെറുക്കാന്‍ ഈ നാട്ടിലെ ഓരോമനുഷ്യനും പ്രതിജ്ഞയെടുക്കേണ്ടതുണ്ട്. ഇപ്പോള്‍തന്നെ ഗുണമേന്മാനിയന്ത്രണത്തിന്റെപേരില്‍ നമ്മുടെ കയറ്റുമതിയെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും പൂര്‍വേഷ്യന്‍ രാജ്യങ്ങളും തിരസ്കരിക്കുന്നുണ്ട്. ആണവകരാറിനാല്‍ അമേരിക്കയുടെ നിരീക്ഷണത്തിന് വിധേയമാകാനിരിക്കുന്ന ഇന്ത്യയുടെ സര്‍വാധികാരം ആസിയന്‍കരാര്‍കൂടി നടപ്പിലാകുമ്പോള്‍ സമ്പൂര്‍ണമായി നഷ്ടമാകും. നിശ്ചയദാര്‍ഢ്യത്തോടെയുള്ള ജനശക്തിയുടെ ഐക്യത്താലേ ഇതിനെ നേരിടാനാവൂ' അവര്‍ പറഞ്ഞു.
Monday, September 21, 2009
ആസിയന്‍ കരാര്‍ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും
(ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപനാണ് ലേഖകന്‍)
Saturday, September 19, 2009
ഏല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ പെരുന്നാള് ആശംസകള്‍.
Friday, September 18, 2009
ശശി തരൂരിന്റെ കന്നുകാലി ക്ലാസ് പരാമര്ശം തമാശയായി കണ്ടാല് മതിയെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്.
ഇന്ത്യയില്‍ വിമാനത്തിന്റെ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നവരൊക്കെ കന്നുകാലികളാണോ.ഈ കന്നുകാലികളുടെ വോട്ട് വാങിച്ച് ജയിച്ച് അധികാരത്തില്‍ വന്ന ഒരു കോണ്‍ഗ്രസ്സ് "കന്നുകാലിയുടെ" പ്രതികരണം രാജ്യത്തിന്നുതന്നെ അപമാനകരമാണ്. ഇന്ത്യയെപ്പറ്റി അറിയാത്ത കോണ്‍ഗ്രസ്സിനെപ്പറ്റി അറിയാത്ത ചില സാമ്രാജിത്ത ദാസന്മാര്‍ സാധാരണ ജനങളെ കന്നുകാലികളെന്ന് വിളിക്കുമ്പോള്‍ അതിനെ അനുകാലിക്കാന്‍ മറ്റുചില "കന്നുകാലികള്‍ "തയാറാകുന്നുവെന്നത് ആരിലും അത്ഭുതം സൃഷ്ടിക്കുന്നതാണ്. ഇന്ത്യയിലെ പാടത്തും പറമ്പിലും ഫക്ടറികളിലും ചോരനീരാക്കി പണിയെടുക്കുന്നവരോട് പരമപുച്ഛം വെച്ച് പുലര്‍ത്തുന്ന മേലാളന്മാരെ സാമ്രാജിത്ത ദാസന്മാരെ ജനം തിരിച്ചറിയണം
മുല്ലപ്പെരിയാര്‍ സര്‍വ്വേ അനുമതി, കേരളത്തിന്റെ വേവലാതിക്ക് അറുതിയാകുമോ ?...
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വേ നടത്താന്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. കേരളത്തിലെ ജനങല്‍ക്ക് വന്‍ പ്രതിക്ഷയും ആശ്വാസവുമാണ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വന്യമൃഗസംരക്ഷണ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ജനങളുടെ ജീവനും സ്വത്തിന്നും സംരക്ഷണം നല്‍കാന്‍ പുതിയ അണക്കെട്ട് മാത്രമെ പോംവഴിയുള്ളുവെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള അണക്കെട്ടിനു ആയിരം അടി താഴെ 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് പുതിയത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടകരമായ സ്ഥിതിയെപ്പറ്റിയോ , അത് തകര്‍ന്നാലുണ്ടാകുന്ന വന്‍ ദുരന്തത്തെപ്പറ്റിയോ തമിഴ് നാടിന്നോ സുപ്രിംകോടതിക്കോ യാതൊരു വേവലാതിയുമില്ലെന്ന് അവരുടെ വാക്കുകളിലും പ്രവര്‍ത്തിയിലും കാണുന്നത്. അപകടാവസ്ഥയിലുള്ളമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കൂട്ടണമെന്ന സുപ്രീംകോടതി വിധി കേരളത്തിലെ ജനങ്ങളുടെ ജീവനു യാതൊരു വിലയും കല്‍പിക്കുന്നില്ലായെന്നതിന്റെ തെളിവായിരുന്നു. നീതിയും നിയമവും മനുഷന്റെ രക്ഷക്കായിരിക്കണമെന്ന നിഗമനത്തേയും കാഴ്ചപ്പാടിനേയും ഈ വിധി അപ്പാടെ നിരാകരിക്കുന്നു.
111 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ചുണ്ണാമ്പും മണലും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതം കൊണ്ട് പണിതീര്‍ത്തതാണത്രെ. ഈ അണക്കെട്ടിന്നാണ് 999 വര്‍ഷത്തെ കരാര്‍ ഉണ്ടാകിയിട്ടുള്ളത്. ഇതിന്നു പിന്നിലുള്ള കാപട്യം വിശേഷബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാവുന്നതാണ്. സാങ്കേതിക വിദ്യ അത്രക്ക് ഒന്നും വികസിച്ചിട്ടില്ലാത്ത കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഒരു അണക്കെട്ട് ഇത്രയും കാലം നിലനിന്നതു തന്നെ അത്ഭതമാണ് . ഈ അണക്കെട്ടിന്റെ ബലക്ഷയത്തെ പ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 30 വര്‍ഷമായിരിക്കുന്നു .
അത്യന്താധുനിക സാങ്കേതിക മികവൊടെ നിമ്മിക്കുന്ന ഡാമുകക്കുപോലും 50-60 വര്‍ഷത്തെ ആയുശ്ശ് മാത്രമെ കണക്കറുള്ളു.ആ കണക്കിന്ന് 111 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്ന് ബലക്ഷയം സംഭവ്ച്ചിട്ടുണ്ട് എന്ന നിഗമനം തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല. എന്നിട്ടും ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്ന് മനസ്സിലായിട്ടില്ലായെന്നത് ആശ്ചര്യജനകമാണ് . മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജല നിരപ്പ് 138 അടിയില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത് പെരിയാരിന്റെ തീരങ്ങളീല്‍ താമസിക്കുന്ന ലക്ഷ ക്കണക്കിന്ന് ജനങ്ങളെ അത്യന്തം ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്‌കേരളത്തിലെ ലക്ഷക്കണക്കിന്ന് ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയും തമിഴ്‌നാട് സര്‍ക്കാരും കൈക്കൊള്ളുന്ന നിലപാട് ഏറെ വേദനാജനകമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും തരക്കേടില്ല തമിഴ്‌നാടിന്ന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന്ന് അനുകൂലമായ വിധിയാണ് സുപ്രീകോടതിയില്‍നിന്നും വന്നിട്ടുള്ളത്. തമിഴ്‌നാടിന്ന് കേരളത്തില്‍നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങല്‍ക്ക് ജീവഹാനി സംഭവിക്കാവുന്ന രീതിയിലേക്ക് ഡാമിന്റെ സ്ഥിതി അപകടത്തിലായിട്ടുപോലും അത് അംഗീകരിക്കാത്ത നിഷേധാത്മക നിലപാടാണ് തമിഴ്‌നാട് കൈക്കൊണ്ടിട്ടുള്ളത്. ഇത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തുടര്‍ന്നുകൊണ്ടു പോകാന്‍ സഹായകരമല്ലയെന്ന് പറയേണ്ടിയിരിക്കുന്നു.കേരളത്തിന്ന് പരമപ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിന്ന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരിക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കൊ സര്‍ക്കറിന്നൊ ഇല്ല. ഇത് മിതമായ ഭാഷയില്‍ തമിഴ്‌നാടിനേയും സുപ്രീകോടതിയേയും എത്രയും പെട്ടന്ന് അറിയിച്ചേ മതിയാകു. കേരളത്തിലെ ജനങ്ങള്‍ക്ക് ദോഷകരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കേരളസര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസനിയവുമാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുന്ന സ്ഥിതിയുണ്ടായാല്‍ ഫലം ഭയാനകമായിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന്ന് കഴില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്ന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന്ന് ഇരയാകുന്നത് ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ് സര്‍ക്കാറിന്ന് സ്വീകരിക്കാനുള്ളത്. വെറും ജാഗ്രത നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിന്നും പരമാവധി സംരക്ഷണം ഉറപ്പുവരുത്തണം.
നാരായണന്‍ വെളിയംകോട്.
Tuesday, September 15, 2009
മാധ്യമ സിണ്ടിക്കേറ്റ് അവഗണിക്കുന്ന വാര്ത്തകള്.
4 സിപിഐ എം പ്രവര്ത്തകരെ കൂടി മാവോയിസ്റ്റുകള് വധിച്ചു
കൊല്ക്കത്ത: ബംഗാളില് നാല് സിപിഐ എം പ്രവര്ത്തകരെ ക്കൂടി മാവോയിസ്റുകള് കൊലപ്പെടുത്തി. പശ്ചിമ മിഡ്നാപുര് ജില്ലയിലെ ലാല്ഗഢ്, സാല്ബണി ഭാഗങ്ങളില് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായാണ് കൊലപാതകപരമ്പര അരങ്ങേറിയത്. സ്കൂള് അധ്യാപകനും സിപിഐ എം ജംന്താള് ലോക്കല് കമ്മിറ്റി അംഗവുമായ കാര്ത്തിക് മഹതൊ, ലാല്ഗഢ് ബുഡിപാഡാ ബ്രാഞ്ച് സെക്രട്ടറി ശംഭു മഹതൊ, പാര്ടി പ്രവര്ത്തകരായ ഷേക്ക് നസുറുള് ഹസ്സന്, അനാഥ് മഹതൊ എന്നിവരാണ് കൊല്ലപ്പെട്ടത്. ലാല്ഗഢ് ജാമദ് പ്രൈമറി സ്കൂള് അധ്യാപകനായ കാര്ത്തി മഹതൊയെ കുട്ടികളുടെ മുമ്പില്വച്ചാണ് കൊലചെയ്തത്്. പകല് പതിനൊന്നോടെ മൂന്നു ബൈക്കിലെത്തിയ അക്രമികള് അദ്ദേഹത്തെ ക്ളാസില്നിന്ന് വലിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം കണ്ട് പരിഭ്രാന്തരായ കുട്ടികള് നിലവിളിച്ച് ക്ളാസുമുറികളില്നിന്ന് ഓടി. സാല്ബണി ബുലിപാറയില് രാവിലെ എട്ടിന് നാട്ടുകാരുമായി സംസാരിച്ചുകൊണ്ടു നില്ക്കെയാണ് ശംഭു മഹതൊ, അനാഥ് മഹതൊ എന്നിവര്ക്കുനേരെ ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിര്ത്തത്. ഞയാറാഴ്ച രാത്രിയാണ് ലാല്ഗഢിലെ സിംപുര് ഗ്രാമക്കാരനായ ഷേക്ക് നസുറുള് ഹസ്സനെ അക്രമികള് കൊന്നത്. കടയില് ചായകുടിച്ചുകൊണ്ടിരുന്ന ഹസ്സനു നേരെ വെടിയുതിര്ത്തശേഷം അക്രമികള് രക്ഷപ്പെട്ടു. അക്രമികളുടെ വെടിയേറ്റ് ഒരാള്ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമബാധിത പ്രദേശങ്ങളില് സംയുക്തസേനയെ വിന്യസിച്ചിട്ടുണ്ടങ്കിലും മാവോയിസ്റ് അക്രമം തുടരുകയാണ്. പത്തു കമ്പനി സേനയെക്കൂടി നിയോഗിച്ചാലേ അക്രമം പൂര്ണമായി തടയാനും മാവോയിസ്റുകളെ തുരത്താനും കഴിയുകയുള്ളൂവെന്ന് പശ്ചിമ മിഡ്നാപുര് ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് വര്മ പറഞ്ഞു. മാവോയിസ്റ് കൊലയിലും അക്രമത്തിലും പ്രതിഷേധിച്ച് പശ്ചിമ മിഡ്നാപുരിലെ കാന്കാബോട്ടി, എനയത്ത്പുര് എന്നിവിടങ്ങളില് സിപിഐ എം നേതൃത്വത്തില് പ്രകടനവും പൊതുയോഗവും നടന്നു. ആയിരക്കണക്കിനു പാര്ടി പ്രവര്ത്തകര് പ്രതിഷേധത്തില് അണിചേര്ന്നു.
ഗോപി, കല്ക്കത്ത.
Monday, September 14, 2009
ഹനാന്റെ വിസ്‌മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ
കോഴിക്കോട്: കൗതുകങ്ങള്‍ക്ക് അവധി കൊടുത്ത് ഹനാന്‍ ബിന്‍ത് ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ് വെസ്റ്റിങ്‌ഹൗസ് നടത്തുന്ന ശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍. യു.എസ്. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ് സീമെന്‍സ് വെസ്റ്റിങ്‌ഹൗസ് ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് . ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ് ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട് തിയറി ഓഫ് സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ് ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ് സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും. 'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മെയിലാണ് സ്‌പേസ് ആന്‍ഡ് സയന്‍സ് ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എയ്‌റോനോട്ടിക്‌സിലും കോഴ്‌സ് പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു. ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന് കുളിക്കാന്‍ കയറി ബാത്ത് ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച് പറയാനുണ്ട് ഉമ്മ അയിഷ മനോലിക്ക്. ടബ്ബില്‍ വെള്ളം നിറഞ്ഞ് മൂക്കില്‍ കയറിയപ്പോഴാണ് ഹനാന്‍ എഴുന്നേറ്റത്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ് ഹൂസ്റ്റണില്‍വെച്ച് ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു. പരീക്ഷണാര്‍ഥം നാസ ഇത് 'സ്വദൂരത്തേക്ക് വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന് ഐസ് ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ് പദ്ധതി. ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന് അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്‌തു. തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്. അന്ന് 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ് വായനയ്‌ക്കെടുത്തത്. ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ് ഹനാന്റെ ചിന്ത. പ്രപഞ്ചം സ്ഥിരമല്ല. അത് മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് പ്രകാശത്തിന്റെ അതിരാണ്. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ് പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്- ടാക്കിയോണ്‍സ്. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ് ഹനാന്റെ മറ്റൊരു പദ്ധതി. അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ് ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന് ഹനാനുതന്നെ നിശ്ചയമില്ല.
Sunday, September 13, 2009
ജീവിതയാത്രയില്‍ വഴി പിരിയുന്നവര്‍
കുളിക്കാന്‍ സോപ്പു മാറുന്നതുപോലെയാണ് അമേരിക്കയില്‍ വിവാഹമോചനം... അവിടെ അതിലും അതിലപ്പുറവും നടക്കും... എന്നു പറഞ്ഞ് മലയാളികള്‍ അഹങ്കരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത് വലിയ പുതുമയല്ലാത്ത കാര്യമായി തീര്‍ന്നിരിക്കുന്നു കൊച്ചു കേരളത്തിലും, അതും വിവാഹത്തിനുശേഷം ആറുമാസത്തിനുള്ളില്‍ തന്നെ, വളരെ ആഘോഷപൂര്‍വം മാധ്യമങ്ങള്‍ കൊണ്ടാടിയ താരവിവാഹത്തിന് ആയുസ്സ് മൂന്നുമാസമായിരുന്നു. വിദ്യാഭ്യാസത്തിലും സ്വയം പര്യാപ്‌തതയിലും മുന്നില്‍നില്‌ക്കുന്ന നമ്മുടെ യുവത്വത്തിന് വിവാഹജീവിതത്തില്‍ എവിടെയാണ് കാലിടറുന്നത്...ആരാണ് അവരുടെ ജീവിതത്തില്‍ വില്ലന്മാരാകുന്നത്...?മുമ്പ് എല്ലാവരും പറഞ്ഞിരുന്ന അമ്മായിയമ്മയാണോ പ്രധാന പ്രശ്‌നക്കാര്‍.മധ്യകേരളത്തിലെ ഒരു കുടുംബത്തില്‍ നടന്ന സംഭവം, ഇവിടെ പ്രശ്‌നക്കാരി ഭര്‍ത്താവിന്റെ അമ്മയാണ്. അച്‌ഛനും മകനും ബിസിനസുകാര്‍, ഏക മകന്‍. ഭാര്യയായി വന്ന പെണ്‍കുട്ടിയും നല്ല ധനശേഷിയുള്ള വീട്ടിലെയും, സുന്ദരിയുമാണ്. ഭര്‍ത്താവിന്റെ അമ്മയ്‌ക്ക് പക്ഷേ മരുമകളെ ഇഷ്‌ടമേയല്ല. എപ്പോഴും പുറകേ നടന്ന് നിയന്ത്രണങ്ങളാണ്. 'വീടിനകത്തെ ബാത്ത്‌റൂം ഉപയോഗിക്കാന്‍ പാടില്ല, മകന്റെ കൂടെ യാത്ര ചെയ്യാന്‍ പാടില്ല. മകനും ഭാര്യയും മുറിക്കകത്ത് കയറി കതകടച്ച് സംസാരിക്കുന്നത് ഇഷ്‌ടമല്ല... എപ്പോഴും എല്ലാത്തിനും നോ ആയപ്പോള്‍ പെണ്‍കുട്ടി മടുത്തു. മകനാണെങ്കില്‍ നിസ്സഹായനാണ്.ഭാര്യയുടെ കൂടെ നില്‌ക്കാനും വയ്യ, അമ്മയെ ധിക്കരിക്കാനും വയ്യ. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമാകുന്നതിനു മുമ്പേ പെണ്‍കുട്ടി സ്വന്തം വീട്ടിലാണ്. വീട്ടില്‍നിന്നു മാറി താമസിക്കാന്‍ മകന്‍ തയാറുമല്ല... ഇനി ആ വീട്ടിലേക്ക് പോകാന്‍ തയാറല്ല എന്ന നിലപാടിലാണ് മരുമകള്‍.മരുമകളോട് കാണിക്കുന്നത് അനീതിയാണെന്ന് ഭര്‍ത്താവ് പറഞ്ഞിട്ടും അമ്മയ്‌ക്ക് കുലുക്കമൊന്നുമില്ല.വിവാഹമോചനത്തിന് സമ്പന്നനെന്നോ, ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ല. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലും ഇത് വ്യാപകമാണ്. ആദ്യത്തെ കേസില്‍ അമ്മായിയമ്മയാണ് വില്ലത്തിയായതെങ്കില്‍, സ്വയം പ്രശ്‌നക്കാരാകുന്ന ദമ്പതിമാരും കൂടുതലാണ്. ഇരുപത്തിയെട്ടുവയസുള്ള ഐ.ടി. കണ്‍സള്‍ട്ടന്റായ യുവാവ്. ഭാര്യയാകട്ടെ അഗ്രികള്‍ച്ചറില്‍ പി.എച്ച്.ഡി. ചെയ്യുന്നു. രണ്ടുപേരുടെയും മാതാപിതാക്കള്‍ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍. തനിയെ ഫ്‌ളാറ്റില്‍ താമസം. ആഡംബരപൂര്‍വമായ വിവാഹമായിരുന്നു. കല്യാണം കഴിഞ്ഞിട്ട് ആറുമാസം. ഇപ്പോഴേ രണ്ടുപേരും സ്വരചേര്‍ച്ചയിലല്ല. നിസാരപ്രശ്‌നങ്ങള്‍ക്കുപോലും കലഹം.അണുകുടുംബങ്ങളില്‍ വളര്‍ന്ന രണ്ടുപേരും ഭക്ഷണത്തിലും വസ്‌ത്രധാരണത്തിലുമെല്ലാം വ്യത്യസ്‌തമായ ഇഷ്‌ടങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു. അരുണിന്റെ ഇഷ്‌ടങ്ങള്‍ക്കൊത്ത് ഭക്ഷണം ഉണ്ടാക്കാന്‍ സന്ധ്യ തയാറല്ല. തിരിച്ച് അരുണും സന്ധ്യയുടെ താല്‌പര്യമനുസരിച്ച് അമ്പലത്തില്‍ പോകാനോ, ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനോ തയാറല്ല. ഭക്ഷണത്തിനും യാത്രകള്‍ക്കും എന്തിന് വസ്‌ത്രങ്ങള്‍ സെലക്‌ട് ചെയ്യുമ്പോള്‍പോലും രണ്ടുപേരും താന്‍പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന മട്ടില്‍ പോരാടിക്കും.പുറമേ കാണുമ്പോള്‍ മാതൃകാദമ്പതികള്‍, പക്ഷേ രണ്ടുപേരുടെയും അകംപുകയുന്ന അഗ്നിപര്‍വതംപോലെയാണ്. വേര്‍പിരിയലിന്റെ വക്കിലെത്തി നില്‌ക്കുകയാണ്. ആറുമാസമായതല്ലേയുള്ളൂ, ആളുകള്‍ എന്തുപറയും എന്നു വിചാരിച്ച് സഹിച്ചു മുന്നോട്ടുപോവുകയാണ്.സ്‌നേഹമില്ല, സഹിക്കാനും കഴിയില്ല''പരസ്‌പരം സ്‌നേഹമില്ലാത്തതാണ് ദമ്പതിമാരുടെ ഇടയിലെ വലിയ പ്രശ്‌നമെന്ന് ഫാമിലി കൗണ്‍സിലറായ ഗ്രേസ്ലാല്‍ പറയുന്നു. ''പുതിയ തലമുറ വല്ലാതെ സ്വാര്‍ത്ഥരാണെന്നു തോന്നിയിട്ടുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും സ്വന്തം ഇഷ്‌ടം നടക്കണമെന്ന് വാശിപിടിക്കുന്നവ. വ്യത്യസ്‌തമായ ഇഷ്‌ടാനിഷ്‌ടങ്ങളുള്ള രണ്ട് വ്യക്‌തികള്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പ്രശ്‌നങ്ങള്‍ ഇല്ലാത്ത കുടുംബങ്ങള്‍ കാണില്ല. അതിനെ പരിഹരിച്ച് മുന്നോട്ടു പോകുമ്പോഴാണ് കുടുംബജീവിതം വിജയിക്കുന്നത്. പുതിയ തലമുറയിലെ കുട്ടികള്‍ നിസാരപ്രശ്‌നങ്ങള്‍പോലും വലിയ എന്തോ സംഭവമായി എടുക്കുകയും, ക്ഷമിക്കാന്‍ തയാറല്ലാതെ വരുമ്പോഴാണ് പ്രശ്‌നമാവുന്നത്.തെറ്റുകള്‍ രണ്ടുപേരുടെയും ആയിരിക്കും. ആര് ക്ഷമിക്കുമെന്നതാണ് പ്രശ്‌നം. അതിന് തയാറാല്ലാതെ വരുമ്പോള്‍, പ്രശ്‌നങ്ങള്‍ അവസാനിക്കാതെ, എപ്പോഴും സംഘര്‍ഷങ്ങള്‍ നിറഞ്ഞതായി കുടുംബജീവിതം മാറുന്നു. ഗ്രേസ്ലാല്‍ പറയുന്നു.''യുവത്വത്തിന് ബന്ധങ്ങളിലുള്ള പവിത്രത കുറഞ്ഞുവരുന്നതായി തോന്നുന്നു. മുമ്പത്തേക്കാള്‍ സ്‌ത്രീകള്‍ക്ക് പണത്തോടുള്ള ആര്‍ത്തി കൂടിയിട്ടുണ്ട്. പണ്ട് സ്‌ത്രീകള്‍ എല്ലാം സഹിച്ചും ക്ഷമിച്ചും നിന്നിരുന്നു. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് അതിന്റെ ആവശ്യമില്ല. അവര്‍ക്ക് സ്വന്തമായി വരുമാനമുണ്ട്. ഒരു പക്ഷേ ഭര്‍ത്താവിനേക്കാള്‍ വരുമാനമുണ്ടായിരിക്കും. ദാമ്പത്യബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ പണ്ടത്തെപോലെ സഹിച്ചുജീവിക്കുന്നത് എന്തിനാണെന്ന് സ്‌ത്രീകള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവും. വിവാഹമോചനം കൂടാന്‍ ഇതും ഒരു കാരണമായിട്ടുണ്ടാവും.'' ഗ്രേസ്ലാല്‍ പറയുന്നു.എവിടെയാണ് പ്രശ്‌നങ്ങള്‍മലയാളികളുടെ ഓമനയായിരുന്ന നടിയുടെ, ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങള്‍ വാര്‍ത്തയായപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയാണ് ദാമ്പത്യത്തിലെ വില്ലത്തി എന്നാണ് പറയപ്പെടുന്നത്. ടിവി കാണുന്നതില്‍വരെ അമ്മായിയമ്മ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്രേ. കുട്ടിക്കാലം മുതല്‍ ആണ്‍മക്കളെ സ്വന്തം ചൊല്‌പടിക്ക് വളര്‍ത്തുന്ന അമ്മമാരാണത്രേ ഭാവിയില്‍ പ്രശ്‌നക്കാരായി മാറുന്നത്. അവരില്‍ പലരും തങ്ങളില്‍നിന്നും മകനെ തട്ടിയെടുക്കാന്‍ വരുന്ന ആളായിട്ടാവും മരുമകളെ കാണുന്നത്. ശത്രുവിനെയെന്നപോലെ മകന്റെ ഭാര്യയെ കാണുമ്പോള്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റമായിരിക്കും. ഭാര്യയുടെയും അമ്മയുടെയും ഇടയില്‍പ്പെട്ട് ധര്‍മ്മസങ്കടത്തിലാകാനായിരിക്കും മകന്റെ വിധി.മുമ്പ് ഇതേ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ സഹിക്കാന്‍ സ്‌ത്രീ നിര്‍ബന്ധിതരാകുമായിരുന്നു. വീട്ടുകാരും ആ രീതിയിലായിരിക്കും ഉപദേശിക്കുന്നത്. ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. വിവാഹമോചനത്തിന്റെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ അമ്മായിയമ്മ വലിയ പങ്ക് വഹിക്കുന്നില്ലെന്ന് കുടുംബകോടതില്‍ പ്രാക്‌ടീസുചെയ്യുന്ന അഡ്വ. സ്‌മിതസോമന്‍ പറയുന്നു. ''തനിയെ താമസിക്കുന്നവര്‍ തന്നെയാണ് വിവാഹമോചനത്തിന് എത്തുന്നവര്‍ കൂടുതലും. കുറേ വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ച്, ഇനി തുടരാന്‍ ഒരുവിധത്തിലും പറ്റില്ലാന്നു ബോധ്യമായാല്‍ മാത്രം വിവാഹമോചനത്തിനുവേണ്ടി കോടതിയെ സമീപിക്കുന്നവരായിരുന്നു കൂടുതലും.ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ തന്നെ കോടതിയെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിലുപരി വലിയ ഗൗരവമല്ലാത്ത പ്രശ്‌നങ്ങളുമായിട്ടായിരിക്കും കോടതിയെ സമീപിക്കുന്നത്. മിക്കവാറും കേസുകളില്‍ കൗണ്‍സിലിങ്ങുവഴി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കാറുണ്ട്. സംശയരോഗം, അവിഹിതബന്ധം... തുടങ്ങിയവയൊക്കെ വിവാഹമോചനത്തിന് കാരണമാവാറുണ്ട്. പക്ഷേ ഇപ്പോഴത്തെ കേസുകളില്‍ കൂടുതലും ചെറിയ ഈഗോ പ്രശ്‌നങ്ങള്‍ വളര്‍ന്നു വലുതാകുന്നതാണെന്ന് തോന്നിയിട്ടുണ്ട്.'' സ്‌മിത സോമന്‍ പറയുന്നു.''പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും അതിനു തക്ക മാനസികപക്വത ഇല്ലെന്ന് തോന്നിയിട്ടുണ്ട്. ''ബന്ധുക്കളുടെ നിലപാടും നിര്‍ണ്ണായകമാണ്. തെറ്റുകള്‍ സ്വന്തം മക്കളുടെ ഭാഗത്താണെങ്കിലും അതിനെ ന്യായീകരിക്കുന്ന മാതാപിതാക്കളും പ്രശ്‌നക്കാരാകാറുണ്ട്. ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഒരുമിക്കണമെന്നുണ്ടെങ്കിലും വീട്ടുകാര്‍ സമ്മതിക്കാത്ത അവസ്‌ഥ. അങ്ങനെ പല കേസുകളും കണ്ടിട്ടുണ്ട്.''വിവാഹം ആലോചിക്കുമ്പോള്‍ വിദ്യാഭ്യാസത്തിലും സാമ്പത്തികനിലാവാരത്തിലും, കുടുംബമഹിമയിലും ഒരുപോലുള്ള ആലോചനകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും.'' ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍തന്നെ പറഞ്ഞു തീര്‍ക്കട്ടെ, അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം ബന്ധുക്കള്‍ ഇടപെട്ടാല്‍ മതി.'' കേരളത്തില്‍ എല്ലാം മതവിഭാഗങ്ങളുടെയും ഇടയില്‍ വിവാഹമോചനം കൂടിവരുന്നു, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍... അതൊരു യാഥാര്‍ത്ഥ്യമാണ്
padinharayilali@yahoo.com>
Wednesday, September 9, 2009
ദുബൈക്ക് സ്വപ്നക്കുതിപ്പ്; മെട്രോ ട്രെയിന്‍ യാത്ര തുടങ്ങി
നഗരവീഥിയില്‍ വീര്‍പ്പടക്കി കാത്തുനിന്ന ജനസഹസ്രങ്ങളെ സാക്ഷിയാക്കി ഇന്നലെ രാത്രി യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം വിശിഷ്ടാഥിതികള്‍ക്കൊപ്പം ആദ്യയാത്ര നടത്തി മെട്രോ നാടിന് സമര്‍പ്പിച്ചു. മാള്‍ ഓഫ് എമിറേറ്റ്സ് സ്റ്റേഷനില്‍ നിന്ന് റാശിദിയ്യയിലേക്ക് നടത്തിയ കന്നിയാത്രയോടെ ആശ്ചര്യങ്ങളുടെ മഹാനഗരത്തിന് നെറുകയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഡ്രൈവറില്ലാതെ നഗരഹൃദയത്തിലെ അംബരചുംബികള്‍ താണ്ടി ചീറിപായുന്ന ലോകത്തിലെ ഏറ്റവും വലിയ മെട്രോ റെയില്‍ സംവിധാനം എന്ന റെക്കോര്‍ഡും ഇനി ദുബൈക്ക് സ്വന്തം. 150 ഓളം പ്രമുഖരാണ് കന്നിയാത്രക്ക് ശൈഖ് മുഹമ്മദിനോടൊപ്പമുണ്ടായിരുന്നത്.
തൊഴിലിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയില്‍ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകള്‍ ഹോമിച്ചിരുന്ന ദുബൈയിലെ സാധാരണക്കാരന്റെ ജീവിതശൈലി പോലും മെട്രോ മാറ്റി മറിക്കുമെന്നാണ് പ്രതീക്ഷ. സൌദിയിലെ റിയാദ്^ദമ്മാം റെയില്‍ പദ്ധതിക്ക് ശേഷം ഗള്‍ഫിലെ ആദ്യത്തെ റെയില്‍വേ സംരഭമാണിത്. മധ്യപൌരസ്ത്യ ദേശത്തെ ആദ്യത്തെ മെട്രോ റെയിലും ഇത് തന്നെ. സാമ്പത്തികമാന്ദ്യം സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് പ്രഖ്യാപിത ദിനമായ 09/09/09 നു തന്നെ നഗരവാസികള്‍ക്ക് സമര്‍പ്പിക്കപ്പെട്ടത്.
ഇന്ന് രാവിലെ ആറ് മുതല്‍ പൊതുജനങ്ങള്‍ക്ക് മെട്രോ ട്രെയിനില്‍ യാത്ര തുടങ്ങാം. 1.8 ദിര്‍ഹമാണ് (ഏകദേശം 25 രൂപ) മിനിമം ചാര്‍ജ്. 6.5 ദിര്‍ഹമാണ് ഏറ്റവും കൂടിയ ചാര്‍ജ്. രാത്രി 11 വരെ സര്‍വീസ് തുടരും. വാരാന്ത്യഅവധി ദിനമായ വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ അര്‍ധരാത്രി വരെ സേവനമുണ്ടാകും.
ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു
സാക്ഷരതാ ദിന ഉല്‍ഘാടനം ശ്രീ വേണു രാജാമണി നിര്‍വ്വഹിക്കുന്നു സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുവാന്‍ നിതാന്തം ശ്രദ്ധാലുവായ ശ്രീ കെ. എ. ജബ്ബാരിയെ അദ്ദേഹം അനുമോദിച്ചു. പ്രവാസി സമൂഹത്തിലെ നിരക്ഷരത ഇല്ലാതാക്കുവാന്‍ എന്തു ചെയ്യാനാവും എന്ന് പ്രവാസി സംഘടനകളും, കൂട്ടായ്മകളും, വ്യവസായ സ്ഥാപനങ്ങളും മറ്റും കൂട്ടായി ചിന്തിയ്ക്കണം എന്നും കോണ്‍സല്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
സബാ ജോസഫ് വ്യവസായ പ്രമുഖനും ദുബായിലെ കലാ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ശ്രീ സബാ ജോസഫ് സാക്ഷരതാ ദിന സന്ദേശം നല്‍കി. ജ്ഞാനം ദൈവം തന്നെയാണെന്നും അതിനാല്‍ സാക്ഷരത ദൈവീകമാണെന്നും എല്ലാ മതങ്ങളും പറയുന്നു എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
സലഫി ടൈംസ് ഓണ്‍ലൈന്‍ പതിപ്പ് ഉല്‍ഘാടനം സലഫി ടൈംസ് സൌജന്യ പത്രികയുടെ ഓണ്‍ലൈന്‍ പതിപ്പിന്റെ ഔപചാരിക ഉല്‍ഘടനം ഡോ ഹുസൈന്‍ നിര്‍വ്വഹിച്ചു. വര്‍ഷങ്ങളായി ഈ സൌജന്യ പ്രസിദ്ധീകരണം അച്ചടിക്കുകയും അത് വായനക്കാര്‍ക്ക് നടന്ന് വിതരണം ചെയ്യുകയും ചെയ്തു വന്ന പത്രാധിപരും പ്രസാധകനുമായ കെ. എ. ജബ്ബാരിയുടെ ചിരകാല സ്വപ്നമായിരുന്നു ഈ ജേണലിന്റെ ഓണ്‍ലൈന്‍ എഡിഷന്‍. ഇതിലൂടെ സലഫി ടൈംസ് ഇനി ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് www.salafitimes.com എന്ന വിലാസത്തില്‍ ലഭ്യമാകും. മാസാമാസം അച്ചടിച്ച പത്രിക പുറത്തിറങ്ങു ന്നതിനോടൊപ്പം തന്നെ ഇനി മുതല്‍ ഓണ്‍ലൈന്‍ പതിപ്പും പ്രസിദ്ധീകരിക്കും.
മൌലവി ഹുസ്സൈന്‍ കക്കാട് അറിവ് നേടുന്നതിന് ഏറെ ക്ഷമ ആവശ്യമാണ്. ക്ഷമയില്ലാത്തവന് അറിവ് നേടാന്‍ കഴിയില്ല. പുസ്തകങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും മാത്രമല്ല, ജീവിതാനുഭവങ്ങളിലൂടെയും അറിവ് ആവാഹിച്ചെടുക്കുവാന്‍ കഴിയണം. അപ്പോള്‍ മാത്രമേ ജ്ഞാനം സമ്പൂര്‍ണ്ണമാവൂ എന്ന് മൌലവി ഹുസൈന്‍ കക്കാട് തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു. പുണ്യ മാസമായ റമദാനില്‍ നടക്കുന്ന ഈ സാക്ഷരതാ ഉദ്യമത്തിന്റെ ഭാഗമായി, താല്‍പ്പര്യം ഉള്ളവര്‍ക്ക് അറബി ഭാഷ സൌജന്യമായി പഠിപ്പിക്കുവാന്‍ താന്‍ സന്നദ്ധനാണ് എന്നും അദ്ദേഹം അറിയിച്ചു. സലഫി ടൈംസ് രജത ജൂബിലിയോടനുബന്ധിച്ചു നടത്തിയ സഹൃദയ പുരസ്ക്കാര ദാന ചടങ്ങില്‍ അവധിയായതിനാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പുരസ്ക്കാര ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി.
മികച്ച സൈബര്‍ ജേണലിസ്റ്റിനുള്ള പുരസ്ക്കാരം e പത്രം കറസ്പോണ്ടന്റ് പി.എം. അബ്ദുല്‍ റഹിമാന്‍, നാരായണന്‍ വെളിയന്‍കോടില്‍ നിന്നും ഏറ്റു വാങ്ങുന്നു മുഹമ്മദ് വെട്ടുകാട്, സത്യന്‍ മാടാക്കര, കെ. ഷാജഹാന്‍, പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. വി. എ. ഷുക്കൂര്‍ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റു വാങ്ങി. സുറാബിനു വേണ്ടി ഷാജി ഹനീഫ് പുരസ്ക്കാരം എറ്റു വാങ്ങി.
ഷീലാ പോള്‍, നാരായണന്‍ വെളിയംകോട്, പുന്നക്കന്‍ മുഹമ്മദലി, ബഷീര്‍ തിക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു.
സാമൂഹിക, മാധ്യമ, കലാ സാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരുന്ന സ്നേഹോപാഹരമാണ് സഹൃദയ പുരസ്ക്കാരം എന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗം കൂടിയായ ബഷീര്‍ തിക്കൊടി പറഞ്ഞു. സലഫി ടൈംസിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ച് 25 പുരസ്ക്കാരങ്ങളാണ് നല്‍കിയത്. പുരസ്ക്കാരങ്ങളുടെ എണ്ണം കൂടുതല്‍ ആണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ ഇത് തങ്ങളുടെ പ്രവര്‍ത്തനത്തിനു ലഭിച്ച സ്നേഹോപഹാരമാണ് എന്ന് ഓര്‍ക്കണം. ഇത്തരം ഒരു സംരംഭം വിജയകരമായി നടത്തി വരുന്ന ശ്രീ ജബ്ബാരിയെ പോലുള്ള നിസ്വാര്‍ത്ഥ സേവകര്‍ സമൂഹത്തില്‍ വിരളമായി കൊണ്ടിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോള്‍ ഒരു മൂലക്കിരുന്നു ഷെഹനായി വായിച്ച “ചുക്കി ചുളിഞ്ഞ” ഉസ്താദ് ബിസ്മില്ലാഹ് ഖാനോട് അദ്ദേഹം ജബ്ബാരിയെ ഉപമിച്ചു. സാക്ഷരതാ ദൌത്യം എന്ന പരമപ്രധാന ലക്ഷ്യത്തെ ഇത്തരത്തില്‍ ഓര്‍മ്മിപ്പിക്കുവാന്‍, നേരത്തേ പുകവലി വിരുദ്ധ ദിനം, ശിശു ദിനം എന്നിങ്ങനെയുള്ള ഇത്തരം നിരവധി ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയ ഈ ചുക്കി ചുളിഞ്ഞ മനുഷ്യന്‍ നമ്മുടെ ഇടയില്‍ ഉള്ളത് നമ്മുടെ പുണ്യമാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Monday, September 7, 2009
മതന്യൂനപക്ഷത്തിനുള്ള പ്രത്യേക വിദ്യാഭ്യാസപദ്ധതി മതേതര വിദ്യാഭ്യാസത്തെ തകര്‍ക്കും.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്.
സ്വകാര്യ അണ്‍ എയ്‌ഡഡ്, ന്യൂനപക്ഷ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യംവര്‍ദ്ധിപ്പിക്കുന്നതിനായി 50 ലക്ഷം രൂപവരെ നല്‍കാനും മദ്രസ്സകളില്‍പൊതുവിദ്യാഭ്യാസം കൂടി നല്‍കുക എന്ന ല്യക്ഷ്യത്തോടെ കണക്ക്, സയന്‍സ്,സാമൂഹ്യശാസ്‌ത്രം, ഭാഷ, കമ്പ്യൂട്ടര്‍ എന്നിവയുടെ പഠനം കൂടിഏര്‍പ്പെടുത്താനും അതിനായി അധ്യാപകര്‍ക്ക് 6000 മുതല്‍ 12000 രൂപ വരെപ്രതിമാസ ശമ്പളം നല്‍കാനും ലൈബ്രറി നവീകരണം, പഠനോപകരണ സംഭരണം, ലാബുകള്‍തയ്യാറാക്കല്‍ എന്നിവയ്‌ക്കായി ലക്ഷക്കണക്കിന് രൂപ ഗ്രാന്റ് നല്‍കാനുംഉള്ള കേന്ദ്രപദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നതായി അറിയുന്നു.കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഈ നീക്കം അത്യന്തംഅപകടകരമാണ്. പൊതുവിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെഅട്ടിമറിക്കുന്ന ഈ നീക്കത്തില്‍ നിന്ന് കേരളസര്‍ക്കാര്‍ പിന്മാറണമെന്ന്‌കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.ഏതു കുട്ടിക്കും നടന്നുപോയി പഠിക്കാവുന്ന ദൂരത്തില്‍ എലിമെന്ററി സ്‌കൂളുംവീട്ടില്‍ നിന്നു പോയി പഠിക്കാവുന്ന ദൂരത്തില്‍ സെക്കണ്ടറി സ്‌കൂളുകളുംകേരളത്തില്‍ പൊതുമേഖലയില്‍ തന്നെയുള്ളപ്പോള്‍ സര്‍ക്കാര്‍ഗ്രാന്റുകൊടുത്ത് സ്വകാര്യ അണ്‍ എയ്‌ഡഡ് വിദ്യാലയങ്ങളുടെഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൊടുക്കേണ്ട ആവശ്യമേയില്ല. വരേണ്യവിഭാഗങ്ങളെ മാത്രം ലക്ഷ്യം വയ്‌ക്കുന്ന അത്തരം വിദ്യാലയങ്ങള്‍ക്കായിപൊതുപ്പണം വിനിയോഗിക്കുന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. അത്‌പൊതുമുതലിന്റെ ധൂര്‍ത്ത് ആണ്.അതിനേക്കാള്‍ അപകടകരമാണ് മദ്രസകളിലൂടെ ആധുനിക വിദ്യാഭ്യാസം നല്‌കാനായിസര്‍ക്കാര്‍ ചെലവില്‍ അധ്യാപകരെ നിയമിക്കുക എന്നത്.സാര്‍വ്വത്രികവിദ്യാഭ്യാസം സാധ്യമായ കേരളത്തില്‍ ഈ തീരുമാനത്തിന്‌പ്രസക്തി ഇല്ല. മാത്രമല്ല എല്ലാ മതവിഭാഗങ്ങളിലേയും കുട്ടികള്‍ക്ക്‌ഒരുമിച്ചിരുന്ന് പഠിക്കാനും പരസ്‌പരം മനസിലാക്കുന്നതിലൂടെ മതേതരമായചിന്ത വളര്‍ത്താനും സഹായകമായ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെതകര്‍ക്കുന്നതിനും വര്‍ഗീയ ചേരിതിരിവുകള്‍ ശക്തിപ്പെടുത്താനും മാത്രമേ ഈപദ്ധതി സഹായിക്കൂ.മദ്രസയില്‍ കണക്കും സയന്‍സും മറ്റും പഠിപ്പിക്കാന്‍ സഹായിക്കുകഎന്നതിനര്‍ഥം അവര്‍ അവിടെ തന്നെ മുഴുവന്‍ പഠനവും നടത്തിയാല്‍ മതി,സ്‌കൂളില്‍ പോകേണ്ടതില്ല എന്നതാണ്. അത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടകുട്ടികള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, സമൂഹത്തിന്റെപൊതുധാരയിലേക്കു വരാനുള്ള അവസരവും അവകാശവും നിഷേധിക്കും. ഇത്തരംപിന്തിരിപ്പനായ ഒരു പദ്ധതിയെപ്പറ്റി ഉത്തരവാദപ്പെട്ട ഒരു പുരോഗമനസര്‍ക്കാരിന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് പരിഷത്ത് കരുതുന്നു.ഉത്തരേന്ത്യയിലെ പിന്നാക്ക പ്രദേശങ്ങളില്‍ പോലും മദ്രസകളില്‍ മാത്രംപോകുന്ന കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നതാണ്‌പുരോഗമനപരമായ നടപടി. അതിനു പകരം പൊതുവിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളെമദ്രസകളിലേക്കു മടക്കുക എന്നത് ഒരു മതേതര സര്‍ക്കാരിനും ഭൂഷണമല്ല.മാത്രമല്ല, മദ്രസകളെ ഓപ്പണ്‍ സ്‌കൂളുകളുമായി ബന്ധിപ്പിക്കുമെന്നപ്രസ്‌താവന ഔപചാരിക വിദ്യാഭ്യാസ ത്തിനുള്ള അവസരം ഈ വിഭാഗങ്ങളിലെകുട്ടികള്‍ക്ക് എന്നന്നേക്കുമായി നിഷേധിക്കുന്നതും, ഓപ്പണ്‍ സ്‌കൂളിന്റെപ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധവുമാണ്.കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതി കഴിഞ്ഞ നൂറ്റാണ്ടില്‍ജീവിച്ചിരുന്ന നിരവധി പുരോഗമനേച്ഛുക്കളായ സാമുദായിക നേതാക്കളുടെ കൂടിശ്രമഫലമാണ്. പുരോഗമനാശയങ്ങളെയും അത്തരം നേതാക്കളെത്തന്നെയുംഅപഹസിക്കുന്നതും മതമൗലികവാദികള്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ അവസരംനല്‌കുന്നതുമാണ് ഇപ്പോള്‍ നടപ്പിലാക്കുമെന്നറിയുന്ന ഈ പദ്ധതി. മാത്രമല്ലഈ നീക്കം കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തെതകര്‍ക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. മതവിദ്യാഭ്യാസത്തെ സര്‍ക്കാര്‍സഹായിക്കുന്ന നിലപാട് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക്‌വിരുദ്ധമാണെന്ന് കൂടി ഞങ്ങള്‍ കരുതുന്നു. ന്യൂനപക്ഷ വിഭാഗങ്ങളടക്കംപഠിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പഠന നിലവാരംമെച്ചപ്പെടുത്തുന്നതിനുള്ള വിഭവങ്ങളും അക്കാദമിക സഹായങ്ങളുംഫലപ്രദമാക്കുന്നതിനുള്ള നടപടികളാണ് മതേതര കാഴ്‌ചപ്പാടുള്ളസര്‍ക്കാരുകള്‍ ചെയ്യേണ്ടത്.ഈ സാഹചര്യത്തില്‍ ദുരുപദിഷ്‌ടവും പ്രതിലോമപരവുമായ ഇത്തരം ഒരു പദ്ധതിപരിഗണനയില്‍ വന്നിട്ടുണ്ടെങ്കില്‍ അത് കൈയോടെ തള്ളിക്കളയുകയാണ്‌വേണ്ടതെന്ന് കേരള സര്‍ക്കാരിനോടും ഇത്തരമൊരു പദ്ധതിക്ക് കേരളത്തില്‍പ്രസക്തി ഇല്ലെന്ന് ഒറ്റക്കെട്ടായി പറയാന്‍ തയ്യാറാകണമെന്ന് എല്ലാരാഷ്‌ട്രീയ പ്രസ്ഥാനങ്ങളോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌അഭ്യര്‍ത്ഥിക്കുന്നു.
കാവുമ്പായിബാലകൃഷ്‌ണന്‍
പ്രസിഡന്റ്
വി വിനോദ്
ജനറല്‍ സെക്രട്ടറി
ലോക സാക്ഷരതാ ദിന- ഇഫ്താര്‍ സംഗമം മുന്‍ മന്ത്രിയും എം പി യുമായ E.T. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും
സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO),വര്‍ഷാവര്‍ഷം
അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8,
"ഇഫ്താര്‍ സംഗമം" കൂടി ആയി ഈ വര്‍ഷവും ഒരുക്കുന്നു
ദുബായ് ദേരയിലെ (റിഗ്ഗ സ്ട്രീറ്റ് )
'ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍' സെപ്റ്റംബര്‍ എട്ട്
ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക്
മുന്‍ വിദ്യാഭ്യാസ മന്ത്രിയും ലോക്സഭാ മെമ്പറുമായ
ഇ. ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന
'ലോക സാക്ഷരതാ ദിന - ഇഫ്താര്‍ സംഗമ'ത്തില്‍,
സലഫി ടൈംസ് രജത ജൂബിലി സഹൃദയ പുരസ്കാരങ്ങള്‍ക്ക്
അര്‍ഹരായ സുറാബ്, സാദിഖ് കാവില്‍, സത്യന്‍ മാടാക്കര,
ഫൈസല്‍ ബാവ, പി. എം. അബ്ദുല്‍ റഹിമാന്‍,
കെ. വി. എ. ഷുക്കൂര്‍, കെ. ഷാജഹാന്‍, മുഹമ്മദ് വെട്ടുകാട്
തുടങ്ങിയ പുരസ്കാര ജേതാക്കള്‍ക്ക്,
ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി
'സഹൃദയ അവാര്‍ഡുകള്‍' സമ്മാനിക്കും.
ഇഫ്താര്‍ സംഗമത്തില്‍ മൌലവി ഹുസൈന്‍ കക്കാട്
പ്രഭാഷണം നടത്തും.'സലഫി ടൈംസ് സ്വതന്ത്ര സൗജന്യ പത്രിക' യുടെ
ഓണ്‍ലൈന്‍ എഡിഷന്‍ (
www.salafitimes.com)
പ്രകാശനം,I M F UAE (ഇന്ത്യന്‍ മീഡിയാ ഫോറം)
പ്രസിഡണ്ട് പി.വി.വിവേകാനന്ദ്
നിര്‍വ്വഹിക്കും.
മാധ്യമ സമൂഹ്യ സാംസ്കാരിക പൊതുരംഗത്തെ
പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ആള്‍ ഇന്ത്യാ ആന്‍റി-ഡൌറി മൂവ്മെന്‍റ്
നടത്തി വരുന്ന സ്ത്രീധന
വിരുദ്ധ പോരാട്ടത്തിന്‍റെ ഭാഗമായി,
മാധ്യമ പ്രവര്‍ത്തകന്‍ ബിജു ആബേല്‍ ജേക്കബ്ബ്
സംവിധാനം ചെയ്ത സ്ത്രീധന വിരുദ്ധ ബോധവല്‍കരണ
ലഘു ചിത്രത്തിന്‍റെ റിലീസിംഗ് ഉണ്ടായിരിക്കും.
വിശദ വിവരങ്ങള്‍ക്ക്
050 584 2001, 04 22 333 44
എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.