Monday, May 18, 2009

തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക വലയത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പ്രഭാകരന്‍ വെടിയേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹം പ്രഭാകരന്‍റേതാണ് എന്ന് ലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. അവസാന ഒളിത്താവളത്തില്‍ നിന്നും എല്‍ടിടിഇ ഇന്‍റലിജന്‍സ് മേധാവി പൊട്ടു അമ്മനോടും കടല്‍പ്പുലിത്തലവന്‍ സുസൈയോടുമൊപ്പം വാനിലും ആംബുലന്‍സിലുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സൈന്യം പ്രഭാകരനെതിരെ വെടിയുതിര്‍ത്തത്. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി പ്രഭാകരനാണ് മരിച്ചതെന്നു തെളിയാതെ ശ്രീലങ്ക ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കില്ല. വാര്‍ത്താ ഏജന്‍സികളായ എഎഫ്പിയും പിറ്റിഐയും ഇന്ന് ഒന്നരയോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. എല്‍ടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരന്‍റെ മകന്‍ ചാള്‍സ് ആന്‍റണി കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സൈന്യം രാവിലെ അറിയിച്ചിരുന്നു. ചാള്‍സിന്‍റേതെന്നു കരുതുന്ന മൃതദേഹം യുദ്ധമേഖലയില്‍നിന്നു കണ്ടെത്തിയതായി സൈന്യം അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ചാള്‍സ് ആന്‍റണിയാണ് എല്‍ടിടിഇയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇരുപത്തിനാലു വയസ്സുളള ചാള്‍സ് ആന്‍റണി പ്രഭാകരനു പരിക്കേറ്റതിനെ തുടര്‍ന്നാണ് എല്‍ടിടിഇയുടെ നിയന്ത്രണം ഏറ്റെടുത്തത്.പുലികളുടെ രാഷ്ട്രീയകാര്യ തലവന്‍ നടേശന്‍, സമാധാനദൂതന്‍ പുലിദേവന്‍ തുടങ്ങി നിരവധി നേതാക്കളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി. ബോംബ് സ്ഫോടനം നടത്തി ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു സൈന്യം അറിയിച്ചു. വന്‍ സ്ഫോടനശബ്ദം ഈ പ്രദേശത്തു നിന്നു കേട്ടതായി സൈനികര്‍ പറഞ്ഞു. നേരത്തേ പുലിത്തലവന്‍ വേലുപ്പിളള പ്രഭാകരന്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്ത പ്രചരിച്ചെങ്കിലും ഇതു ലങ്കന്‍ സൈന്യം നിഷേധിക്കുകയായിരുന്നു.
തമിഴ് ജനതയുടെ വിമോചനപോരാളി.
ശ്രിലങ്കയിലെ തമിഴ് വംശരരുടെ അവകാശങള്‍ക്കും സ്വാതന്ത്ര്യത്തിന്നും വേണ്ടി പോരാടിയ വേലുപ്പിള്ള പ്രഭാകരനേയും കുട്ടാളികളെയും കൊലചെയ്ത് തമിഴ് വംശിയപ്രശ്നത്തിന്ന് പരിഹാരം കണ്ടുവെന്ന് വീമ്പിളക്കി സന്തോഷിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ശ്രിലങ്ക സര്‍ക്കാര്‍ സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന ദുരന്തം അതിഭീകരമായിരിക്കും. ഒരു വിമോചനസമരത്തെയും അവര്‍ ഉയര്‍ത്തിയ ആവശ്യം അംഗികരിക്കാതെ ആയുധശക്തികൊണ്ട് അടിച്ചമര്‍ത്തി വാഴാന്‍ ലോകത്തില്‍ ഒരു വന്‍ ശക്തിക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.
ശ്രിലങ്കയില്‍ തമിഴ് വംശര്‍ക്ക് സ്വയംഭരണവും അധികാരവികേന്ദ്രീകരണത്തെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരത്തിന്നാണ് ശ്രിലങ്കന്‍ സര്‍ക്കാര്‍ മുതിരേണ്ടത്. ഇതില്‍ കുറഞ്ഞ യാതൊരു പ്രശ്നപരിഹാരത്തിന്നും അവിടെ പ്രസക്തിയില്ല.. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കുന്ന വ്യവസ്ഥയിലൂടെമാത്രമേ ശ്രീലങ്കയുടെ ഐക്യം കാത്തുസൂക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കഴിയൂ എന്ന ധാരണയില്‍ പ്രധാന സിംഹള പാര്‍ടികള്‍ എത്തിച്ചേരണം. അത് അംഗികരിക്കാന്‍ ശ്രിലങ്കന്‍ സര്‍ക്കാറും തയ്യാറാകണം. അധികാരത്തിന്റെ അഹങ്കാരംകൊണ്ടോ ആയുധ ശക്തികൊണ്ടോ ശ്രിലങ്കയിലെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല.തമിഴരും സിംഹളരും ശ്രിലങ്കന്‍ പൗരന്മാരാണന്നും രാജ്യത്ത് ഇവര്‍ക്ക് തുല്യ അവകാശമാണെന്നും അംഗികരിച്ചുകൊണ്ടുള്ള രാഷ്ട്രിയപരിഹാരമാണ് വേണ്ടത്.ഇതിന്ന് ഇന്ത്യഗവണ്മെണ്ടിന്നും കാര്യമായി പലതും ചെയ്യാനുണ്ട്.ശ്രിലങ്കയിലെ തമിഴ്‌വംശരുടെ പ്രശ്നപരിഹാരത്തിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ഇന്ത്യ സര്‍ക്കാര്‍ ആയുധങളും പണവും മറ്റ് തന്ത്രങളും പരിശിലനങളും നല്‍കി ശ്രിലങ്കന്‍ സര്‍ക്കാറിനെ എന്നും സഹായിച്ചു പോന്നിട്ടും ഉണ്ട്. ഇത് പാവപ്പെട്ട തമിഴ് വംശജരെ കൂട്ടക്കൊലചെയ്യാന്‍ ശ്രിലങ്കന്‍ സര്‍ക്കാറിന്ന് ഏറെ സഹായകരമഅയിട്ടുണ്ട്. ശ്രിലങ്കയിലെ തമിഴ് വംശജര്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങളും മനുഷ്യാവകാശങളും ഉറപ്പ് വരുത്താന്‍ഇന്ത്യയുടെ ഭാഗത്തിനിന്നുംഅന്താരാഷ്ട്രസമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ശ്രമങളൂം പിന്തുണയും ഉണ്ടായെ മതിയാകൂ.
നാരായണന്‍ വെളിയംകോട്.ദുബായ്

3 comments:

ഗള്‍ഫ് വോയ്‌സ് said...

ജോണ്‍ ചാക്കോ, പൂങ്കാവ് said...

പ്രഭാകരന്‍ പിന്തുടര്‍ന്ന് പോന്ന പ്രവര്‍ത്തനങ്ങള്‍ തീവ്രവാദം തന്നെ.
അനേകം സിംഹള നേതാക്കളെ, തന്നെ എതിര്‍ത്ത തമിഴ്‌ ബുദ്ധിജീവികളെ , ഇന്ത്യയുടെ പ്രധാന മന്ത്രിയെ...
തുടങ്ങി അനവധി ജീവന്‍ ഇല്ലാതാക്കിയ പ്രഭാകരന്‍, സാധാരണ തമിഴ്‌ വംശജരെ മുമ്പില്‍ നിര്‍ത്തി ഇതുവരെ യുദ്ധം ചെയ്തു, തമിള്‍ ജനതയുടെ മരണം ലോകമ് മുഴുവന്‍ എത്തിച്ചു അനുകമ്പ പിടിച്ചു പറ്റാന്‍. ഒരു തരത്തില്ലുള്ള ഭീകര വാദവും അനുകൂലിക്കേണ്ട ആവശ്യം ഇന്ത്യക്കില്ല.
കാശ്മീര്‍, നക്സല്‍, വികടന വാദങ്ങളെയും ഇതുപോലെ തന്നെ നേരിടണം..

ഇത്രയും നാള്‍ സ്വദേശത്തും വിദേശത്തും നിന്നും പുലികള്‍ക്ക് പണം നല്‍കിയ തമിഴര്‍ ശ്രീലങ്കയിലെ തങ്ങളുടെ സഹോദരങ്ങളുടെ മരണത്തിനു സമാധാനം പറയേണം.

Joker said...

അളുപുളി,

ഇന്ത്യയുടെ സമാധാന സേന എന്ന സംഭവം ശ്രീലങ്കയില്‍ കാട്ടികൂട്ടിയ കാര്യങ്ങള്‍ മറക്കരൌത്. അത് രാജീവിന്റെ കൂടി തീരുമാനമായിരുനു സമാധാന സേന എന്നുള്ളത്. അതില്‍ രോഷം പൂണ്ട പുലികള്‍ രാജീവിനെ വധിച്ചു. സായുധമായ പ്രതികാരം.

ശ്രീലങ്കന്‍ തമിഴരെ മനുഷ്യരായി കാണാന്‍ പോലും സിംഹളര്ര് തയ്യാറായിരുന്നില്ല. പ്രഭാകരന് ഒട്ടേറെ പാകപ്പിഴവുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ പിറന്ന നാട്ടില്‍ രണ്ടാം തരം പൌരനായി ജീവിക്കാനുള്ള അദ്ദേഹത്തിന്റെ ആത്മാഭിമാനമായിരുന്നു. എല്‍.ടി.ടി എന്ന സംഘടാന. ഇപ്പോള്‍ ആയിരക്കണക്കിന് കുട്ടികളേയും സ്ത്രീകളെയും കൊന്നൊടുക്കി നടത്തിയ ഈ പുലി വേട്ടയോടെ തമിഴ് ജനതയുടെ സ്വത്വം എന്ന ആശയം അവസാനിക്കുന്നില്ല.ശ്രീലങ്കന്‍ സേനയുടെ നര മേധം കരള്‍ പിളരും കാഴ്ചകളാണ് തമിഴ മേഖലകളില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഭരണ കൂട ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണാമാണ് ലങ്കയില്‍ നടാന്നത്. ഇതിനെതിരെ പ്രതികരീക്കാന്‍ ഇന്ത്യയില്‍ ഒരുത്തനും തയ്യാറായില്ല. അശരണരായ തമിഴ ജനത വെറും അഭയാര്‍ഥി കൂട്ടങ്ങളായി. വരേണ്യന്‍ വര്‍ഗ്ഗ തമിഴ് രാഷ്ട്രീയത്തിന് തമിഴ ഈഴം വെട്ടും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമായി ചുരുങ്ങുകയും ചെയ്തു.

രാജ്യങ്ങാളില്‍ വിവിധ വിഭാഗങ്ങാള്‍ അധിവസിക്കുക എന്നത് പാപമല്ല. വരുന്ന സര്‍ക്കാറുകള്‍ വേണ്ട രീതിയില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊണ്ട് കൊണ്ട് രാഷ്ട്ര രൂപീകരണം ആണ് വിജയിക്കുക. തമിഴരെ രാജ്യത്ത് താമസിക്കുന്ന വിദേശികളാ‍യി കാണാ‍ാന്‍ നിയമം പാസാക്കിയ ശ്രീലങ്കന്‍ സിംഹളര്‍ക്കെതിരെ പൊരുത് മരിച്ച തമിഴ മക്കള്‍ തമിഴ ഈഴത്തിന്റെ രക്തസാക്ഷികളായിട്ടാണ് ഞാന്‍ കാണുന്നത്.

പ്രഭാകരന് പറ്റിയ പിഴവുകള്‍ ഒട്ടനവധിയാണ്. എങ്കിലും പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടാത്തില്‍, തമിഴ് സ്വത്വത്തിന് വേണ്ടി. സത്യ സന്ധതയോടെ അവസാനം വരെ പൊരുതിയ അദ്ദേഹത്തിന് ആദരാഞ്ജലികള്‍.