Friday, May 15, 2009

ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ഇടപെടല്‍ അംഗീകരിക്കാനാവില്ല.

ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കന്‍ നയതന്ത്ര പ്രതിനിധി രാഷ്ട്രീയനേതാക്കളെ കണ്ടത് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിലുള്ള  നഗ്നമായ ഇടപെടലാണ്.  രാഷ്ട്രീയപാര്‍ടികളുടെ നയസമീപനം അറിയാനെന്ന പേരില്‍ നേതാക്കളെ സമീപിച്ച അമേരിക്കന്‍ ചാര്‍ജ് ഡി അഫയേഴ്സ് പീറ്റര്‍ ബര്‍ലെ അവരോട് ഇടതുപക്ഷവുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടതായാണ് പുറത്തുവന്നിരിക്കുന്ന  റിപ്പോര്‍ട്ടുക സൂചിപ്പിക്കുന്നത്.  അമേരിക്കയുടെ താല്പര്യങള്‍ സം‌രക്ഷിക്കുന്ന പാവസര്‍ക്കാറുകളെ  അധികാരത്തില്‍ കൊണ്ടുവരുകയെന്നതും അവരെക്കൊണ്ട്  തങളുടെ താളത്തിനൊത്ത് തുള്ളിക്കുകയെന്നതും അമേരിക്കയുടെ ഒരു പഴയ തന്ത്രമാണ്.
 അമേരിക്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറിയതോടെ കാര്യങ്ങളില്‍ മാറ്റം വരുമെന്നാണ് ജനം പ്രതീക്ഷിച്ചതെങ്കിലും പഴയ സാമ്രാജ്യത്വ അധിനിവേശനയം തന്നെയാണ് അവരിപ്പോഴും തുടരുന്നതെന്ന് നയതന്ത്രപ്രതിനിധിയുടെ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്.

അമേരിക്കന്‍  നയതന്ത്രപ്രതിനിധിയുടെ ഈ നടപടി തീര്‍ത്തും  അപലപനിയമാണ് .ഇതിന്നെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ പ്രസ്ഥാനങളും പ്രതികര്‍ക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര ജനാധിപത്യ റിപ്പ‍ബ്ലിക്കായ ഇന്ത്യയില്‍ ആരു ഭരിക്കണമെന്നും എത്  നയങളാണ് പിന്തുടരേണ്ടതെന്നും  തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കും അടിയറവെയ്ക്കരുത് .ആണവക്കാരാറില്‍ ഒപ്പ് വെപ്പിക്കാന്‍ അമേരിക്ക മന്മോഹന്‍ സിം‌ഗിനെ മുന്നില്‍ നിര്‍ത്തി കളിച്ച കളികള്‍ ഇന്ത്യക്കാര്‍ അത്ര പെട്ടെന്ന് മറന്നിരിക്കാന്‍ സാധ്യതയില്ല. തങള്‍ താല്പര്യമുള്ള രാജ്യങളിലെ ജനങളെ  തങളുടെ ചൊല്പ്പടിയില്‍ കൊണ്ട് വരാനുള്ള ശ്രമങള്‍ ഫലിക്കാതെ വരുമ്പോള്‍ അവിടത്തെ ഭരാണാധികാരികളെ കയ്യിലെടുക്കുന്നു. അതും നടക്കാതെ വരുമ്പോള്‍  രാജ്യത്തിന്നെതിരായി ദുഷ്ടലാക്കോടുകൂടി അപവാദ പ്രചരണനങള്‍ നടത്തി ലോകത്തിന്നുമുന്നില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.‍

1 comment:

ഗള്‍ഫ് വോയ്‌സ് said...