സെബാസ്റ്റ്യന്‍ പോള്‍...
അനൌചിത്യമെന്ന അക്ഷന്തവ്യമായ ന്യൂനത രാഷ്ട്രീയ നിലപാടുകളെ വികലമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്ന് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. അദ്ദേഹം മന്ത്രിയായിരുന്ന ആളായതിനാലും പ്രോസിക്യൂഷന്‍ വിഷയം മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്ത കാര്യമായതിനാലും അതാവശ്യമായിരിക്കുന്നു. ഭരണഘടനാപരമായ പ്രക്രിയയാണത്. അതില്‍ പുറമേ നിന്നാരും ഇടപെടരുത്. അത്തരം ഇടപെടല്‍ ഭരണഘടനാസംവിധാനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രവൃത്തിയായിത്തീരും. സംസ്ഥാനത്തിന്റെ നിര്‍വാഹകാധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുന്നതിനാലാണ് പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്വന്തം വിവേകം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതിയുണ്ടെങ്കിലും മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് സാധാരണ സന്ദര്‍ഭങ്ങളില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ബ്രിട്ടീഷ് മാതൃകയിലുള്ള ക്യാബിനറ്റ് ഭരണസമ്പ്രദായത്തില്‍ ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്. പ്രഥമ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന് ഇക്കാര്യത്തില്‍ സംശയമുണ്ടായെങ്കിലും അദ്ദേഹത്തിനു ലഭിച്ച ശരിയായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേശത്തിന് കീഴ്പെടുകയാണുണ്ടായത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഏറ്റുമുട്ടാനുറച്ചാല്‍ രണ്ടിലൊരാള്‍ പുറത്തുപോകേണ്ടി വരും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് നേപ്പാളില്‍ പ്രധാനമന്ത്രി രാജിവച്ചത്. മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് നല്‍കുന്ന ഉപദേശം കോടതിയില്‍ അന്വേഷണ വിഷയമാകാന്‍ പാടില്ല. അതിനു രഹസ്യസ്വഭാവവും നിയമപരമായ പരിരക്ഷയുമുണ്ട്. അതുകൊണ്ടാണ് മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണറെ അറിയിക്കുംമുമ്പ് മാധ്യമപ്രവര്‍ത്തകരെ അറിയിക്കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തയ്യാറാകാതിരുന്നത്. എന്നിട്ടും പരസ്യവിചാരണയ്ക്ക് വിധേയമാക്കാന്‍ പാടില്ലാത്ത ഉപദേശത്തിന്റെ പേരില്‍ പ്രതിപക്ഷം ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് തയ്യാറായി. ഗവര്‍ണറുടെ തീരുമാനംവരെ കാത്തിരിക്കുന്നതിനുള്ള മര്യാദ അവര്‍ കാണിക്കണമായിരുന്നു. ഗവര്‍ണറുടെമേല്‍ അന്യായമായ സമ്മര്‍ദം ചെലുത്തുന്നതിനുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ ഭരണഘടനയോടുള്ള അനാദരവാണ്. നിയമപരമായ വിഷയങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ ഭരണഘടനാപരമായി ചുമതലപ്പെട്ടയാളാണ് അഡ്വക്കറ്റ് ജനറല്‍. ലാവ്ലിന്‍ കേസില്‍ മുന്‍മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കണമോ വേണ്ടയോ എന്നത് നിയമപരമായ വിഷയമാണ്. ആ വിഷയത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം ആരായുന്നതിന് സര്‍ക്കാരിന് അവകാശമുണ്ട്. അത്തരത്തിലുള്ള ഉപദേശം പരസ്യമാക്കപ്പെടാനുള്ളതല്ല. ആ ഉപദേശത്തിന്റെ പേരില്‍ അഡ്വക്കറ്റ് ജനറല്‍ പരസ്യമായി വിമര്‍ശിക്കപ്പെടാനും പാടുള്ളതല്ല. ഭരണഘടനാപരമായ പരിരക്ഷ ഒഴിവാക്കിയാലും സാധാരണ വക്കീലും കക്ഷിയും തമ്മിലുള്ള ബന്ധമെങ്കിലും അഡ്വക്കറ്റ് ജനറലും സര്‍ക്കാരും തമ്മിലുള്ളതായി അംഗീകരിക്കണം. സാധാരണയായി ആരു തമ്മിലുമുള്ള സംഭാഷണവും ആശയവിനിമയവും കോടതിയുടെ അന്വേഷണവിചാരണയ്ക്ക് വിധേയമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തയുടെ പ്രഭവം വെളിപ്പെടുത്താതിരിക്കുന്നതിനുള്ള സ്വാതന്ത്യ്രം നിയമം നല്‍കിയിട്ടില്ല. കുമ്പസാരവേളയിലെ സംഭാഷണം പരമരഹസ്യമായി സൂക്ഷിക്കാന്‍ വൈദികര്‍ ബാധ്യസ്ഥരാണെങ്കിലും ആ ബാധ്യത നിയമം അംഗീകരിക്കുന്നില്ല. അതിന്റെ പ്രത്യാഘാതമെന്തെന്ന് പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര വായിക്കുകയോ കാണുകയോ ചെയ്തിട്ടുള്ളവര്‍ക്കറിയാം. ഇത്ര കര്‍ക്കശമായ നിലപാടു സ്വീകരിക്കുന്ന നിയമം പക്ഷേ, വക്കീലും കക്ഷിയും തമ്മിലുള്ള വിനിമയത്തിനു പൂര്‍ണമായ പരിരക്ഷ നല്‍കുന്നു. അവര്‍ തമ്മില്‍ പറഞ്ഞത് എന്തെന്നോ എന്ത് ഉപദേശമാണ് വക്കീല്‍ നല്‍കിയതെന്നോ കോടതി അന്വേഷിക്കുന്നില്ല. പൂര്‍ണമായ പ്രിവിലേജാണ് അനുവദിച്ചിട്ടുള്ളത്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വര്‍ത്തമാനം മാത്രമാണ് പരിരക്ഷയുള്ള മറ്റൊരു സന്ദര്‍ഭം. ആകയാല്‍ അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ ഉപദേശം പരസ്യചര്‍ച്ചയ്ക്ക് വിധേയമാകാന്‍ പാടില്ല. എജിയുടെ ഉപദേശം മുഖ്യമന്ത്രിക്ക് ലഭിച്ചയുടന്‍ അക്കാര്യത്തെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം ഇക്കാരണത്താല്‍ ഞാന്‍ സ്വീകരിച്ചില്ല. സുപ്രധാനമായ ഈ നിയമ തത്വം അറിയാത്തതുകൊണ്ടാണ് യൂത്ത് കോഗ്രസുകാര്‍ എജിയുടെ കോലം കത്തിക്കുന്നത്. പക്ഷേ, പരിണതപ്രജ്ഞനായ കെ എം മാണിയും ഇക്കാര്യത്തില്‍ തന്റെ അറിവ് പരിമിതമാണെന്ന് തെളിയിച്ചിരിക്കുന്നു. സര്‍ക്കാരിന് നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് ജനറലിനെതിരെ ബാര്‍ കൌസില്‍ നടപടിയെടുക്കണമെന്നാണ് മാണി ആവശ്യപ്പെട്ടത്. വക്കീലിന്റെ നിയമോപദേശം ശരിയാകാം തെറ്റാകാം. അതിന്റെ ഗുണവും ദോഷവും കക്ഷി അനുഭവിക്കും. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ വക്കീലിനെതിരെ നടപടി വേണമെന്ന് ആരും പറയില്ല. അതിനു വ്യവസ്ഥയുമില്ല. അഡ്വക്കറ്റ് ജനറല്‍ ചില കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. പൊതുപ്രവര്‍ത്തകന്റെ നിര്‍വചനത്തില്‍ മുന്‍മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ പെടുമെന്നതിനാല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന അഭിപ്രായത്തോട് ആരും വിയോജിക്കില്ല. എന്നാല്‍, മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത് സിബിഐ അല്ല. പ്രതിപക്ഷത്തിന് ആ ചുമതല നിര്‍വഹിക്കാം; പക്ഷേ, അവര്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് ജനങ്ങളുടെ കോടതിയിലാണ്. കുറ്റകരമായ ധനാര്‍ജനം ഉള്‍പ്പെടെ അഴിമതിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താവുന്നതൊന്നും പിണറായിക്കെതിരെ സിബിഐ ആരോപിക്കുന്നില്ല. പിന്നെ അവശേഷിക്കുന്നത് ഗൂഢാലോചനയെന്ന വിപുലമായ വലയാണ്. ഗൂഢാലോചനയുടെ സൂത്രധാരനായി സിബിഐ കണ്ടെത്തിയ ജി കാര്‍ത്തികേയനെ ഒഴിവാക്കിക്കൊണ്ട് പിണറായിക്കെതിരെ എങ്ങനെ ഗൂഢാലോചനക്കുറ്റം ചുമത്താനാകും? പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഏതു സാധാരണക്കാരന്റെ മനസ്സിലും ഉണ്ടാകുന്ന ചോദ്യങ്ങള്‍ തന്നെയാണ് അഡ്വക്കറ്റ് ജനറലും ഉന്നയിക്കുന്നത്. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം അനുസരിക്കുന്നതിനുള്ള ബാധ്യത മന്ത്രിസഭയ്ക്കില്ല. ഉപദേശമെന്നത് തീരുമാനമെടുക്കാന്‍ സഹായകമായ രേഖ മാത്രമാണ്. മന്ത്രിമാരുടെ ചര്‍ച്ചയിലൂടെയാണ് മന്ത്രിസഭയുടെ തീരുമാനമുണ്ടാകുന്നത്. തീരുമാനം മാത്രമാണ് പരസ്യമാക്കപ്പെടുന്നത്. തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ക്ക് രഹസ്യസ്വഭാവമുണ്ട്്. ബ്രിട്ടനില്‍ മന്ത്രിയായിരുന്ന റിച്ചാഡ് ക്രോസ്മാന്റെ ഡയറിക്കുറിപ്പുകള്‍ സഡേ ടൈംസ് പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ അറ്റോര്‍ണി ജനറല്‍ കോടതിയെ സമീപിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ധനവാന്റെ മേശയില്‍നിന്നു വീഴുന്ന അപ്പത്തുണ്ടുകള്‍ക്കുവേണ്ടി കാത്തുകിടന്നിരുന്ന ലാസറിനെപ്പോലെയാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍. വീണു കിട്ടുന്നവകൊണ്ട് അവര്‍ വിരുന്നൊരുക്കുന്നു. പക്ഷേ, ഉത്തരവാദിത്തമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നിലപാടെടുക്കേണ്ടത് തല്‍പ്പരകക്ഷികളില്‍നിന്നു വീണുകിട്ടുന്ന കഷണങ്ങളുടെ അടിസ്ഥാനത്തിലാകരുത്. ഭരണഘടനാപരമായ സ്ഥാപനങ്ങളെയും പ്രവര്‍ത്തനത്തെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള ശ്രമം അപലപിക്കപ്പെടേണ്ടതാണ്. ഗവര്‍ണറുടെ തീരുമാനം വരട്ടെ, അതിനുശേഷമാകാം വിലാപവും മുറവിളിയും. കോഗ്രസ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണറിലും കോഗ്രസുകാര്‍ക്ക് വിശ്വാസമില്ലാതായി എന്നുണ്ടോ?—
2 comments:
ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത്..

മുണ്ട്‌റ ഓഹരികുംഭകോണത്തിലെ പ്രധാന പങ്കാളിയായ
കേന്ദ്ര ധനമന്ത്രി ടി.ടി. കൃഷ്‌ണമാചാരിയുടെ രാജിയെ
'പാര്‍ലമെന്റിന്റെ മഹത്ത്വം' എന്നാണ് പ്രധാനമന്ത്രി
ജവാഹര്‍ലാല്‍ നെ'ു വിശേഷിപ്പിച്ചത്. അക്കാലത്ത് ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ അജയ്യ ശക്തിയായിരുന്നു;
നെ'ുവോ രാഷ്ട്രം നിറഞ്ഞുനില്‍ക്കുന്ന പ്രധാനമന്ത്രിയും.
ഈ സാഹചര്യത്തിലുംകോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം ഈ
അഴിമതിക്കേസില്‍ തന്ത്രപരമായ ഇടപെടലുകളൊന്നും നടത്തിയില്ല
ഒരു രാഷ്ട്രീയനേതാവിനെതിരെ അഴിമതി ആരോപണമുയര്‍ന്നാല്‍, അതേക്കുറിച്ച് അന്വേഷിച്ച്
തീര്‍പ്പ് കല്‌പിക്കേണ്ടത് ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വമാണോ
എന്നത് കാലികമായി വളരെ പ്രസക്തമായൊരു ചോദ്യമാണ്.
ഇപ്പോഴത്തെ പുതിയ ഭാഷ്യമനുസരിച്ച്
നേതാവിനെതിരെയുള്ള ആരോപണം അദ്ദേഹത്തിന്റെ
പാര്‍ട്ടി നേതൃത്വം അന്വേഷിച്ചാല്‍ മതി. കോടതിയുടെയല്ല,
പാര്‍ട്ടിയുടെ 'ക്ലീന്‍ ചിറ്റ്' ആണ് പരമപ്രധാനം!
ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന അഴിമതിയുടെയും രാഷ്ട്രീയ,മാഫിയ ബന്ധങ്ങളുടെയും വികൃതമുഖം അനാവരണം ചെയ്യുന്ന നിരവധി തട്ടിപ്പ്, കുംഭകോണക്കേസുകള്‍ പല കാലയളവുകളിലായി രാജ്യത്തുണ്ടായിട്ടുണ്ട്. ഇത്തരം കേസുകള്‍ മാഫിയാരാജിന് രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലുമുള്ള ശക്തമായ സ്വാധീനങ്ങള്‍ വെളിപ്പെടുത്തുന്നവയാണ്. മുന്‍കാലങ്ങളില്‍, ഒരു പൊതുപ്രവര്‍ത്തകന്‍ അത്രയേറെ ഗുരുതരമല്ലെന്നു തോന്നാവുന്ന അവിഹിത ഇടപാടില്‍പ്പെട്ടാല്‍പ്പോലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നു. രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ ഉന്നതസ്വാധീനങ്ങളൊന്നും കേസ്സന്വേഷണത്തെ ഇന്നത്തെപ്പോലെ ബാധിച്ചിരുന്നുമില്ല. പാര്‍ട്ടിബന്ധങ്ങളും വ്യക്തിബന്ധങ്ങളും അവയുടെ വഴിക്കും നീതിന്യായനടത്തിപ്പ് അതിന്റെ വഴിക്കും നീങ്ങിയതിന് ഏറെയുണ്ട് ഉദാഹരണങ്ങള്‍.
1948-ല്‍ വി.കെ. കൃഷ്‌ണമേനോന്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനമനുഷ്‌ഠിക്കുന്ന കാലം. പ്രോട്ടോകോളിനു വിരുദ്ധമായി, 80 ലക്ഷം രൂപയ്‌ക്ക് സൈനിക ജീപ്പുകള്‍ വാങ്ങാനുള്ള ഒരു ഉടമ്പടിയില്‍ അദ്ദേഹം ഒപ്പുവെക്കാനിടയായി. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെ'ുവുമായി കൃഷ്‌ണമേനോനുള്ള സൗഹൃദം സുവിദിതമാണല്ലോ. പക്ഷേ കേസ് കേസിന്റെ പാട്ടിനുപോയി. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം 1955-ലാണ് പ്രസ്‌തുത കേസ് അവസാനിച്ചത്.
1957-ല്‍ നെ'ുവിന്റെ തന്നെ കാലത്താണ് മുണ്ട്‌റ ഓഹരികുംഭകോണം അരങ്ങേറിയത്. അതിലെ പ്രധാന പങ്കാളിയോ, നെ'ുവിന് ഏറെ പ്രിയങ്കരനും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്ന ടി.ടി. കൃഷ്‌ണമാചാരിയും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രം ദേശസാത്‌കരിക്കപ്പെട്ട ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍.ഐ.സി.) 55 ലക്ഷം പോളിസി ഉടമകളില്‍ നിന്ന് പ്രീമിയമായി സ്വരൂപിച്ച പണമുപയോഗിച്ച് കുപ്രസിദ്ധ സ്റ്റോക്ക് പ്രൊമോട്ടര്‍ ഹരിദാസ് മുണ്ട്‌റയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കമ്പനികളുടെ ഓഹരികള്‍ മാര്‍ക്കറ്റ് വിലയില്‍ കൂടുതല്‍ നല്‍കി വാങ്ങി എന്നായിരുന്നു ആരോപണം. 1957 ഡിസംബര്‍ 16-ാം തീയതി ഈ അഴിമതിക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത് നെ'ുവിന്റെ ജാമാതാവും (ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ്) പ്രഗത്ഭ പാര്‍ലമെന്‍േററിയനുമായ ഫിറോസ് ഗാന്ധിയും.
ആരോപണം ശരിയല്ല എന്ന് ധനമന്ത്രി പ്രക്ഷുബ്ധ്‌ധമായ സഭയില്‍ പറഞ്ഞുനോക്കിയെങ്കിലും ഫിറോസ് ഗാന്ധിയുടെ നേതൃത്വത്തില്‍ എം.പി.മാരുടെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന്, 1,26,86,100 രൂപ വിലവരുന്ന മുണ്ട്‌റ ഓഹരികള്‍ തന്റെ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം വാങ്ങിയിട്ടുണ്ട് എന്ന് ധനമന്ത്രിക്ക് പറയേണ്ടിവന്നു.
താമസിയാതെ നെ'ു ബോംബെ ഹൈക്കോടതിയിലെ വിഖ്യാതനായ ജഡ്‌ജ ി എം.സി. ഛഗ്ല അധ്യക്ഷനായ കമ്മീഷനെ കുംഭകോണം സംബന്ധിച്ച അന്വേഷണത്തിന് ചുമതലപ്പെടുത്തി. ധനമന്ത്രാലയത്തിലെ ഫൈനാന്‍സ് സെക്രട്ടറി എച്ച്.എം. പട്ടേലാണ് ഈ ഇടപാടിനുള്ള നിര്‍ദേശം എല്‍.ഐ.സി. ചെയര്‍മാന്‍ കെ.ആര്‍. കാമത്തിന് നല്‍കിയതെന്ന് അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി.
ധനമന്ത്രാലയം നടത്തിയ ഈ ഇടപാടിന്റെ ധാര്‍മികവും ഭരണഘടനാപരവുമാ യ ഉത്തരവാദിത്വം ധനമന്ത്രി കൃഷ്‌ണമാചാരിക്കാണെന്ന് കമ്മീഷന്‍ അടിവരയിട്ടു പ്രസ്‌താവിച്ചു. താമസിയാതെ പ്രധാനമന്ത്രി നെ'ു ധനമന്ത്രി കൃഷ്‌ണമാചാരിയുടെ രാജി സ്വീകരിച്ചു. ഈ സംഭവത്തെ 'പാര്‍ലമെന്റിന്റെ മഹത്ത്വം' എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ അജയ്യ ശക്തിയായിരുന്നു; നെ'ുവോ രാഷ്ട്രം നിറഞ്ഞുനില്‍ക്കുന്ന പ്രധാനമന്ത്രിയും. ഈ സാഹചര്യത്തിലും കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം (എ.ഐ.സി.സി.) ഈ അഴിമതിക്കേസില്‍ തന്ത്രപരമായ ഇടപെടലുകളൊന്നും നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്.
പഞ്ചാബ് മുഖ്യമന്ത്രി സര്‍ദാര്‍ പ്രതാപ്‌സിങ് ഖൈറോണിനെതിരെ 1963 ല്‍ ഉയര്‍ന്ന അഴിമതി ആരോപണം രാജ്യത്ത് വന്‍ കോളിളക്കം സൃഷ്‌ടിച്ചു. അധികാര ദുര്‍വിനിയോഗം നടത്തി തന്റെ മകന് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ അവസരം നല്‍കി എന്നായിരുന്നു ഖൈറോണിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ച ദാസിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മീഷനാണ് ഈ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചത്. അന്വേഷണാനന്തരം കമ്മീഷന്‍ ഖൈറോണിനെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കി വിധിയെഴുതി. പ്രായപൂര്‍ത്തിവന്ന മക്കളുടെ പ്രവൃത്തികള്‍ക്ക് അച്ഛന്‍ ഉത്തരവാദിയല്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. എന്നാല്‍, അച്ഛന്‍ മുഖ്യമന്ത്രിയാവുന്ന സാഹചര്യത്തില്‍ മക്കളുടെ പ്രവര്‍ത്തനങ്ങളിലുള്ള ധാര്‍മിക ഉത്തരവാദിത്വത്തില്‍നിന്ന് അദ്ദേഹത്തിന് വിട്ടുനില്‍ക്കാനുമാവില്ല. കമ്മീഷന്റെ നിഗമനത്തെ തുടര്‍ന്ന്, ഖൈറോണ്‍ മുഖ്യമന്ത്രിപദം രാജിവെച്ചു. ഇന്നാണെങ്കില്‍ നിയമത്തിലെ ഏതെങ്കിലും പഴുതില്‍പ്പിടിച്ച് പരമോന്നത നീതിപീഠംവരെ കേസ് നടത്തി രക്ഷപ്പെടുവാനാണ് കുറ്റാരോപിതര്‍ ശ്രമിക്കുക. അതാണ് വര്‍ത്തമാനകാല നീതിശാസ്‌ത്രം!
ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ കൊടുങ്കാറ്റുയര്‍ത്തിയ സംഭവമായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി എ.ആര്‍. ആന്തുലെ ഉള്‍പ്പെട്ട സിമന്റു തിരിമറിക്കേസ് .
1982 ജനവരി 13-ാം തീയതി ബോംബെ ഹൈക്കോടതി ആന്തുലെ സിമന്റ് വിതരണത്തില്‍ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തി. താന്‍ ആരംഭിച്ച ട്രസ്റ്റുകള്‍ക്ക് സംഭാവനകള്‍ നല്‍കിയ കെട്ടിട നിര്‍മാതാക്കള്‍ക്ക് ആന്തുലെ വഴിവിട്ട പരിഗണനകള്‍ നല്‍കിയിട്ടുണ്ടെന്ന ആരോപണം ഹൈക്കോടതി ശരിവെച്ചു. സോഷ്യലിസ്റ്റ് നേതാക്കളായ മൃണാള്‍ ഗോറെ, പി.ബി. സാവന്ത് തുടങ്ങിയവര്‍ ഫയല്‍ ചെയ്‌ത റിട്ട് ഹര്‍ജികളിന്മേലായിരുന്നു കോടതിവിധി. അതേത്തുടര്‍ന്ന് ആന്തുലെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു.
''മുമ്പൊരിക്കലുംതന്നെ രാഷ്ട്രീയം ഇത്രമേല്‍ കച്ചവടവത്‌കരിക്കപ്പെട്ടിട്ടില്ല. ഇത്രമേല്‍ അഴിമതി ഉണ്ടായിട്ടുമില്ല''-കമ്യൂണിസ്റ്റ് നേതാക്കള്‍, പ്രത്യേകിച്ചും സി.പി.എം. നേതാക്കള്‍ - ആന്തുലെ പ്രശ്‌നത്തില്‍ പ്രതികരിച്ചു.
മഹാരാഷ്ട്ര സര്‍ക്കാര്‍ അഴിമതിയുടെ നെല്ലിപ്പടി കണ്ടുവെന്നതിന്റെ തെളിവായിരുന്നു, ആന്തുലെ കേസ്സിലെ കോടതിവിധി എന്നായിരുന്നു, എക്കാലത്തും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ, സി.പി.എം. നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പ്രതികരണം. നാട്ടിലാകെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണത്തില്‍ തുടരാനുള്ള ആന്തുലെയുടെ അവസാനത്തെ അവസരവും തകര്‍ക്കപ്പെട്ടുവെന്ന് രാജ്യസഭയിലെ സി.പി.ഐ. നേതാവ് യോഗീന്ദര്‍ശര്‍മ അഭിപ്രായപ്പെട്ടു.
ബിഹാറില്‍ നടന്ന 950 കോടിയുടെ കാലിത്തീറ്റ കുംഭകോണം ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു. കൃഷിക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ എന്ന പേരില്‍ കാലിത്തീറ്റയും കാര്‍ഷികോപകരണങ്ങളും മറ്റും വാങ്ങിയതിന് വ്യാജസ്ഥാപനങ്ങളില്‍നിന്ന് വ്യാജബില്ലുകളുണ്ടാക്കി സംസ്ഥാന ഖജനാവില്‍നിന്ന് കോടിക്കണക്കിന് രൂപ വെട്ടിച്ചുവെന്നായിരുന്നു രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ഈ കേസ്സിന്റെ കാതല്‍.
1997 ഏപ്രില്‍ 28-ാം തീയതി സി.ബി.ഐ. തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ച് അക്കാലത്ത് ജനതാദള്‍ (എസ്) പ്രസിഡന്റും ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് -ഐ എം.പി.യുമായ ഡോ. ജഗന്നാഥ് മിശ്ര, കേന്ദ്രമന്ത്രി ചന്ദ്രദേവ പ്രസാദ് വര്‍മ, സംസ്ഥാന തൊഴില്‍മന്ത്രി വിദ്യാസാഗര്‍ നിഷാദ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഭോലാറാം തൂഫാനി, മൂന്ന് എം.എല്‍.എ.മാര്‍, അഞ്ച് ഐ.എ.എസ്. ഓഫീസര്‍മാര്‍, 13 ഉന്നത ഉദ്യോഗസ്ഥന്മാര്‍, 30 കാലിത്തീറ്റ ഇടപാടുകാര്‍ തുടങ്ങി നിരവധി പേര്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടവരില്‍ ഉള്‍പ്പെട്ടിരുന്നു. ലാലുവിനെയും മിശ്രയെയും കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ സി.ബി.ഐ.യെ അനുവദിച്ച കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ജൂലായ് 30-ാം തീയതി പോലീസ് ലാലുവിനെ അറസ്റ്റ് ചെയ്‌തതോടെ ബിഹാര്‍ രാഷ്ട്രീയം കലങ്ങിമറിഞ്ഞു. ഭരണകക്ഷിയായ ജനതാദളില്‍ നിന്നു മാത്രമല്ല മറ്റു പല കക്ഷികളില്‍ നിന്നും അദ്ദേഹത്തിന്റെ രാജിക്കുള്ള സമ്മര്‍ദം മുറുകി. ഡല്‍ഹിയിലെ സി.പി.എം. കേന്ദ്രകമ്മിറ്റി ഓഫീസില്‍ കാലിത്തീറ്റ കുംഭകോണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഇടതുകക്ഷികളുടെ യോഗത്തില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്, പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, ആര്‍.എസ്.പി. ദേശീയ സെക്രട്ടേറിയറ്റ് അംഗം അബനിറോയ് എന്നിവര്‍ സംബന്ധിച്ചിരുന്നു.
അവര്‍ ഒന്നടങ്കം ലാലുപ്രസാദ് യാദവ് ഉടന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടു. കുറ്റാരോപിതനായ വ്യക്തി ഒരു പൊതുപദവിയില്‍ തുടരരുത് എന്ന ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാടനുസരിച്ചാണ് ലാലുവിന്റെ രാജി തങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ് സുര്‍ജിത് മാധ്യമങ്ങളോട് പറഞ്ഞത്. ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനിയും യശ്വന്ത്‌സിന്‍ഹയും ലാലു രാജിവെക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനതാദളി(എസ്)ന്റെ പിളര്‍പ്പിന് കാരണമായി എന്നുകൂടിയിവിടെ ചൂണ്ടിക്കാണിക്കട്ടെ. ജൂലായ് 25-ാം തീയതി ലാലു മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.രാജീവ്‌ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1705 കോടിരൂപ നല്‍കി ഒരു സ്വീഡിഷ് കമ്പനിയില്‍ നിന്ന് ബൊഫോഴ്‌സ് തോക്കുകള്‍ വാങ്ങിയ സംഭവം ഇന്നും രാജ്യത്ത് ചര്‍ച്ചചെയ്യപ്പെടുന്നു. ഈ ഇടപാടിലെ 60 കോടിയിലധികം രൂപ വരുന്ന കോഴപ്പണം പറ്റിയവരില്‍ ഇറ്റാലിയന്‍ ബിസിനസ്സുകാരന്‍ ഒട്ടാവിയോ ക്വത്‌റോച്ചിയും പത്‌നനി മറിയയും വിന്‍ഛദ്ദയും പത്‌നനികാന്തയും മകന്‍ ഡബ്ല്യു.എച്ച്. ഛദ്ദയും മറ്റും ഉള്‍പ്പെട്ടിരുന്നുവെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നു.
രാജീവ് ഗാന്ധി കോഴപ്പണം സ്വീകരിച്ചു എന്ന ആരോപണം ആരും ഉന്നയിച്ചില്ലെങ്കില്‍പ്പോലും 1989-ല്‍ രാജീവ്‌ഗാന്ധി പ്രധാനമന്ത്രിപദം രാജിവെച്ചു. അടുത്തയിടെ ക്വത്‌റോച്ചിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ. നടപടി നാട്ടില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. സി.പി.എം. നേതാക്കളടക്കം ഈ പ്രശ്‌നത്തില്‍ ശക്തമായി പ്രതികരിക്കുകയുണ്ടായി. ഇപ്പോഴും ബൊഫോഴ്‌സ് കോഴക്കേസ് സി.ബി.ഐ. അവസാനിപ്പിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം.
1991-92 കാലയളവില്‍ മലേഷ്യയില്‍ നിന്ന് പാമോലിന്‍ ഇറക്കുമതി ചെയ്‌തതില്‍ ക്രമക്കേടുണ്ടെന്നു കണ്ടെത്തി, 1997-ല്‍ വിജിലന്‍സ് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും മറ്റുമെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസ് കേരളത്തില്‍ ഏറെ കോലാഹലങ്ങളുണ്ടാക്കിയ സംഭവമായിരുന്നു. കെ. കരുണാകരന്‍, മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്‌തഫ, അക്കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന എസ്. പദ്‌മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സക്കറിയ മാത്യു, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എം.ഡി.യായിരുന്ന ജിജി തോംസണ്‍, സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പ്പറേഷന്‍ , ചെന്നൈയിലെ മാലാ എക്‌സ്‌പോര്‍ട്ട് ട്രേഡിങ് കോര്‍പ്പറേഷന്‍ തുടങ്ങിയവരായിരുന്നു വിജിലന്‍സ് കേസിലെ പ്രതികള്‍.
സംസ്ഥാനത്തിലേക്ക് 15,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് സിംഗപ്പൂരിലെ സ്വകാര്യ സ്ഥാപനവുമായി 1991 നവംബര്‍ 29ന് ഉണ്ടാക്കിയ കരാറായിരുന്നു വിജിലന്‍സ് കേസിന് ആധാരം. മുഖ്യമന്ത്രി കരുണാകരനും മറ്റും ചേര്‍ന്ന്, ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി കുറ്റകരമായ ഗൂഢാലോചന നടത്തി സ്വകാര്യ വിദേശ സ്ഥാപനത്തിന് അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്ത് സംസ്ഥാന സര്‍ക്കാറിന് 2.8 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കി എന്നായിരുന്നു കേസ്.
സി.പി.എം. നേതാക്കളടക്കമുള്ള പ്രതിപക്ഷം, പാമോലിന്‍ കേസിലെ പ്രതികള്‍ ഒരിക്കലും രക്ഷപ്പെട്ടുകൂടെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നു. ഉന്നതര്‍ നടത്തുന്ന അഴിമതി മൂടിവെക്കാനും അന്വേഷണങ്ങള്‍ തടസ്സപ്പെടുത്താനും കേന്ദ്രഗവണ്മെന്റ് മനഃപൂര്‍വം ശ്രമങ്ങള്‍ നടത്തുന്നുവെന്ന് സി.പി.എം. പൊളിറ്റ്‌ബ്യൂറോ ആരോപിച്ചു. പാമോലിന്‍ കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രം മതിയെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഇപ്പോള്‍ സംസ്ഥാന, ദേശീയതലങ്ങളില്‍ കത്തിനില്‍ക്കുന്ന ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നതിന് നിരവധി കാരണങ്ങള്‍ സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. 100 കോടി രൂപ ചെലവില്‍ വൈദ്യുതി പദ്ധതികളുടെ നവീകരണം നടത്താമെന്ന ബാലാനന്ദന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്ന് ഒരാഴ്‌ചയ്‌ക്കകം കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ ഒപ്പുവെച്ചതും മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ഗ്രാന്റിന് നിയമപരമായ കരാര്‍ ഉണ്ടാക്കാത്തതുമൂലം സെന്ററിന് ലഭിക്കേണ്ട 86.25 കോടിരൂപ നഷ്‌ടമായതും മറ്റും സി.ബി.ഐ. ചൂണ്ടിക്കാട്ടിയ പ്രധാനപ്പെട്ട കാരണങ്ങളാണ്.
സര്‍ക്കാറിനെയും മന്ത്രിസഭയെയും വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചാണ് അക്കാലത്ത് നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ലാവലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിടുന്നതിന് അംഗീകാരം നേടിയെടുത്തതെന്നും സി.ബി.ഐ. കുറ്റപ്പെടുത്തിയിട്ടുണ്ട്. ഊര്‍ജവകുപ്പ് സെക്രട്ടറിയായി കരാര്‍ പൂര്‍ത്തിയാക്കിയ കെ. മോഹനചന്ദ്രനെ കെ.എസ്.ഇ.ബി. ചെയര്‍മാനായി നിലനിര്‍ത്തിയും കരാറിനെ എതിര്‍ത്ത ധനകാര്യ സെക്രട്ടറി വരദാചാരിയുടെ ബുദ്ധി പരിശോധിക്കണമെന്ന് നോട്ടെഴുതി കരാറിനെ എതിര്‍ത്തവരെ തളര്‍ത്തിയും പിണറായി വിജയന്‍ കരാര്‍ സാധ്യമാക്കുകയായിരുന്നുവെന്നാണ് സി.ബി.ഐ.യുടെ ആരോപണം. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ 374.5 കോടി രൂപയുടെ ദുര്‍വ്യയം നടന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ലാവലിന്‍ കരാറിന്റെ വിവിധ വശങ്ങളെയും സി.ബി.ഐ. യുടെ മുഴുവന്‍ കണ്ടെത്തലുകളെയും കുറിച്ച് വിശദമായി ഇവിടെ പ്രതിപാദിക്കുന്നില്ല. കാതലായ പ്രശ്‌നം ഇതാണ്: ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ്. അദ്ദേഹം മുന്‍കൈയെടുത്താണ് സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപ നഷ്‌ടമുണ്ടാക്കിയ കരാര്‍ ഒപ്പുവെക്കപ്പെട്ടത്. ഇതും ഇതോടു ബന്ധപ്പെട്ട മറ്റു കാരണങ്ങളും സി.ബി.ഐ. റിപ്പോര്‍ട്ടില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ദുര്‍ബലങ്ങളായ സാങ്കേതിക കാരണങ്ങളില്‍ത്തൂങ്ങി പിണറായിയെ കുറ്റവിചാരണയില്‍നിന്നു രക്ഷപ്പെടുത്താന്‍ സി.പി.എം. ഭഗീരഥപ്രയത്‌നനം ചെയ്‌തുകൊണ്ടിരിക്കുന്നു. പിണറായിക്ക് ലാവലിന്‍ ഇടപാടില്‍ പങ്കില്ലെങ്കില്‍ എന്തിനാണ് ഈ അങ്കലാപ്പ് ? കുറ്റം തെളിയുന്നതുവരെയും കുറ്റാരോപിതന്‍ കുറ്റവാളിയാകുന്നില്ല. തന്റെ കൈകള്‍ ശുദ്ധമാണെങ്കില്‍, എന്തിനാണദ്ദേഹം ഭയക്കുന്നത്? പിണറായിയെപ്പോലെ പാര്‍ട്ടിയില്‍ ഉന്നതസ്ഥാനം വഹിക്കുന്നൊരു വ്യക്തിക്ക് ഇതൊട്ടും ഭൂഷണമല്ല.
സി.ബി.ഐ.ക്കെതിരെ സി.പി.എമ്മും പിണറായിയും ആവര്‍ത്തിച്ചുന്നയിക്കുന്ന ആരോപണങ്ങള്‍ നീതിന്യായ കോടതി മുമ്പാകെ ഉന്നയിക്കാവുന്നതാണെന്ന കാര്യവും ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. ഒരു പൊതു പ്രവര്‍ത്തകനെതിരെ അഴിമതിയാരോപണങ്ങളുണ്ടാകുമ്പോള്‍, ബന്ധപ്പെട്ട വ്യക്തി തന്റെ നിരപരാധിത്വം ആത്യന്തികമായി ജനങ്ങളെയാണ് ബോധ്യപ്പെടുത്തേണ്ടത്. അത് അദ്ദേഹത്തിന്റെ ഭരണഘടനാപരവും ധാര്‍മികവുമായ ഉത്തരവാദിത്വവും കടമയുമാണ്.
ഒരു രാഷ്ട്രീയനേതാവിനെതിരെ അഴിമതി ആരോപണമുയര്‍ന്നാല്‍, അതേക്കുറിച്ച് അന്വേഷിച്ച് തീര്‍പ്പ് കല്‌പിക്കേണ്ടത് ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വമാണോ എന്നത് കാലികമായി വളരെ പ്രസക്തമായൊരു ചോദ്യമാണ്. ഇപ്പോഴത്തെ പുതിയ ഭാഷ്യമനുസരിച്ച് നേതാവിനെതിരെയുള്ള ആരോപണം അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം അന്വേഷിച്ചാല്‍ മതിയെന്നാണ്. കോടതിയുടെയല്ല, പാര്‍ട്ടിയുടെ 'ക്ലീന്‍ ചിറ്റ്' ആണ് പരമപ്രധാനം! അതേസമയം, കോടതിയെ ബൂര്‍ഷ്വാകോടതിയെന്ന് വിശേഷിപ്പിക്കുന്നവര്‍തന്നെ നികുതിപ്പണത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ഫീസുകൊടുത്ത് 'ബൂര്‍ഷ്വാ' വക്കീലന്മാരെ ഏര്‍പ്പെടുത്തി കേസ് വാദിക്കുകയും ചെയ്യുന്നു.
തങ്ങളെ എതിര്‍ക്കുന്നവരുടെ വായ മൂടിക്കെട്ടുക, ജനാധിപത്യമര്യാദകളെ കാറ്റില്‍പ്പറത്തുക, സ്വേച്ഛാപരമായ തീരുമാനങ്ങള്‍ അധികാരത്തിന്റെയും പണത്തിന്റെയും ശക്തിയുപയോഗിച്ച് നടപ്പാക്കുക തുടങ്ങിയവയെല്ലാം ഫാസിസത്തിന്റെ മുഖമുദ്രകളാണ്. സ്വേച്ഛാധിപത്യത്തിനും അഴിമതിക്കും കുംഭകോണങ്ങള്‍ക്കും താന്‍പോരിമയ്‌ക്കുമൊക്കെ എതിരെ എന്നും നിലകൊണ്ട ചരിത്രമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. പ്രസ്ഥാനം താണ്ടിയ കനല്‍വഴികളെ മറക്കാതിരിക്കുക; പ്രസ്ഥാനത്തിനുവേണ്ടി ചോരചിന്തിയ സഖാക്കളെയും.
Post a Comment