Saturday, May 16, 2009

എല്‍ഡിഎഫ് നാല്; യുഡിഎഫ് 16

എല്‍ഡിഎഫ് നാല്; യുഡിഎഫ് 16.
 

തിരു: കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ എല്‍ഡിഎഫും 16 സീറ്റില്‍ യുഡിഎഫും വിജയിച്ചു. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കാസര്‍കോട് പി കരുണാകരന്‍ 64,427 വോട്ടിനാണ് വിജയിച്ചത്. പാലക്കാട് എം ബി രാജേഷ് 1820 വോട്ടിനും ആലത്തൂരില്‍ പി കെ ബിജു 20,960 വോട്ടിനുമാണ് വിജയിച്ചത്. ആറ്റിങ്ങലില്‍ എ സമ്പത്ത് 17,660 വോട്ടിനുമാണ് വിജയിച്ചത്. കെ സുധാകരന്‍ (കണ്ണൂര്‍), മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), എം ഐ ഷാനവാസ് (വയനാട്), എം കെ രാഘവന്‍ (കോഴിക്കോട്), ഇ അഹമ്മദ് (മലപ്പുറം), ഇ ടി മുഹമ്മദ് ബഷീര്‍ (പൊന്നാനി), പി സി ചാക്കോ (തൃശൂര്‍), കെ പി ധനപാലന്‍ (ചാലക്കുടി), കെ വി തോമസ് (എറണാകുളം), പി ടി തോമസ് (ഇടുക്കി), കെ സി വേണുഗോപാല്‍ (ആലപ്പുഴ), ജോസ് കെ മാണി (കോട്ടയം), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എം പീതാംബരക്കുറുപ്പ് (കൊല്ലം), ശശി തരൂര്‍ (തിരുവനന്തപുരം) എന്നിവരാണ് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍.

1 comment:

Anonymous said...

ഷാനവാസിന്റെ വിജയം ചരിത്രവിജയം ആണെന്ന് പറയൂ പ്ലീസ്‌...ഭാക്കിയുള്ളവർ നേടിയ അമ്പതിനായിരത്തിലധികം വോട്ടുകളെ കണ്ടില്ലെന്ന് നടിക്കരുത്‌. പൊന്നാനിയിലെ പിണറായി-പിഡി.പി സഖ്യം പൊളിഞ്ഞൂന്നു മാത്രമല്ല മൊത്തം അതൊരു പരാജയകാരണമാകുകയും ചെയ്തു...ഇതുപിണറായിയുടെം ജയരാജന്മാരുടേയും ഒക്കെ ധാർഷ്ട്യത്തിനുള്ള തിരിച്ചടി. രാജേഷിന്റെ വിജയം ഒരു വിജയം അല്ല.