രണ്ടത്താണിക്ക് കോട്ടക്കലില്‍ ഉജ്വല വരവേല്‍പ്പ് .



വളാഞ്ചേരി: വോട്ടര്‍മാരുടെ മനംകവര്‍ന്ന് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ കോട്ടക്കല്‍ നിയോജകമണ്ഡലം രണ്ടാംഘട്ട പര്യടനം. ഓരോ കേന്ദ്രത്തിലും സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനെത്തിയത്. രാവിലെ പൊന്മള പഞ്ചായത്തിലെ മുട്ടിപ്പാലത്തുനിന്നും തുടങ്ങിയ പ്രചാരണ പരിപാടി രാത്രി ഏറെ വൈകിയാണ് സമാപന കേന്ദ്രമായ കുറ്റിപ്പുറം പഞ്ചായത്തിലെ കൊളത്തോളില്‍ എത്തിയത്. തലകാപ്പ്, കോല്‍ക്കളം, ചൂനൂര്, കാവതികളം, അത്താണിക്കല്‍, കോട്ടപ്പടി, പുലിക്കോട്, ആമപ്പാറ, മരവട്ടം, ഏര്‍ക്കര, രണ്ടത്താണി മുക്കിലപ്പീടിക, മൂലാംചോല, ചെങ്കുണ്ടന്‍പടി, തെക്കത്ത്പാല, മണ്ണത്തുപറമ്പ്, ചീനിച്ചോട്, അമ്പാള്‍, കൊടുമുടി, മോസ്കോ, തിരുനിലം, വൈക്കത്തൂര്‍, കഞ്ഞിപ്പുര, മൂച്ചിക്കല്‍, പൈങ്കണ്ണൂര്‍, മൂടാല്‍, കുറ്റിപ്പുറം ടൌ, പാഴൂര്‍, കൊളത്തോള്‍ എന്നീ കേന്ദ്രങ്ങളിലാണ് സ്വീകരണം നല്‍കിയത്. വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ വി കെ രാജീവ്, സി കെ ജയകുമാര്‍, ഇ മുകുന്ദന്‍, അഷ്റഫ്അലി കാളിയത്ത്, എം കബീര്‍, ജാഫര്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. പര്യടന പരിപാടി രാവിലെ മുട്ടിപ്പാലത്ത് വി പി സഖറിയ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment