Wednesday, April 15, 2009

മുസ്ളിംലീഗിന്റെ എന്‍ഡിഎഫ് കാണ്ഡം

മുസ്ളിംലീഗിന്റെ എന്‍ഡിഎഫ് കാണ്ഡം .
മുസ്ളിംലീഗിന്റെ എന്‍ഡിഎഫ് കാണ്ഡം .

മുസ്ളിംലീഗിന്റെ എന്‍ഡിഎഫ് കാണ്ഡം എന്‍ഡിഎഫിന്റെ കശ്മീര്‍ കാണ്ഡം എന്ന പേരില്‍ യൂത്ത്ലീഗ് നേതാവും കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്ത അനുയായിയുമായ കെ എം ഷാജി 2008 നവംബര്‍ ഏഴിന് സമകാലികം മലയാളം വാരികയില്‍ എന്‍ഡിഎഫിന്റെ കശ്മീര്‍ കാണ്ഡം എന്ന വിശകലനമെഴുതി. എന്നാല്‍, ഈ ആറുമാസത്തിനുള്ളില്‍ ഷാജിക്കും ഷാജിയുടെ പ്രിയ നേതാവിനും വന്നുഭവിച്ച രൂപപരിണാമം ആരെയും അമ്പരപ്പിക്കും. അതറിയാന്‍ ഷാജിയുടെ ലേഖനത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കുകയേ വേണ്ടൂ. 'പരദ്വേഷപരവും സാമ്രാജ്യവിരുദ്ധവു'മായ എന്‍ഡിഎഫിന്റെ 'രാഷ്ട്രീയ പ്രയോഗത്തിന് സംഭവിക്കേണ്ട അനിവാര്യ പരിണതിയാണ്' കശ്മീരിലേക്കുള്ള തീവ്രവാദി റിക്രൂട്ട്മെന്റിനും അത് 'മഞ്ഞുമലയുടെ അഗ്രം' മാത്രമാണെന്നും 'കൂടുതല്‍ ഭയജനകവും ഭീകരവുമായ വശങ്ങള്‍ മറഞ്ഞുകിടക്കുന്നു'വെന്നും ആ ലേഖനത്തില്‍ ചുണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ ചില ലേഖന ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു. "രാത്രിയുടെ അന്ത്യയാമങ്ങളില്‍ അതിരഹസ്യമായി സംഘടിപ്പിക്കപ്പെടുന്ന ക്ളാസുകളിലൂടെ യുവാക്കളെ പലതരം സിഡികള്‍ കാണിച്ചും പരദ്വേഷഭരിതമായ ആശയങ്ങള്‍ കുത്തിവച്ചും മസ്തിഷ്ക പ്രക്ഷാളനം നടത്തി എന്‍ഡിഎഫ് നേതൃത്വം പറഞ്ഞുവിടുന്നത് നഗരസ്ഥലങ്ങളിലേക്കും ഗ്രാമാന്തരങ്ങളിലേക്കുമാണ്. ഇവിടെ, പക്ഷേ അവരില്‍ കുത്തിവച്ച തീവ്രവാദ ആശയങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള രാഷ്ട്രീയ സാഹചര്യമോ വിദ്വേഷഭരിതമായ അന്തരീക്ഷമോ ഇല്ല. തീവ്രവാദചിന്തകളാല്‍ ഉന്മത്തരായ ചെറുപ്പക്കാര്‍ പിന്നെ സ്വാഭാവികമായും കയറുന്നത് കുപ്വാരയിലേക്കും ബാരാമുള്ളയിലേക്കുമായിരിക്കും....' കുപ്വാരയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫയാസിന്റെ ഉമ്മ പറഞ്ഞ കാര്യങ്ങള്‍ ഒരു സൂക്ഷ്മവിഭാഗത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയിലെ എല്ലാ മുസ്ളിങ്ങളുടെയും പൊതുവികാരമാണ്. 'രാജ്യമാണ് വലുത്' രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളുമായി കൂട്ടുകൂടുന്നവര്‍ ആരായാലും രാജ്യദ്രോഹികളാണ്. ഈ ലേഖകന്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇരവിപുരം മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ എന്‍ഡിഎഫിന്റെ വോട്ടുവേണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസംവരെയും പ്രസംഗിച്ചു. ആയിരം തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുവന്നാലും എന്‍ഡിഎഫിന്റെയും തദൃശസംഘടനകളുടെയും വോട്ടുതേടി തിവ്രവാദ പ്രഭൃതികളുടെ ആസ്ഥാനമന്ദിരങ്ങളില്‍ കയറിയിറങ്ങില്ലെന്നും അന്നുപറഞ്ഞതാണ്. ഈ നിലപാടില്‍നിന്നും തരിമ്പും പിന്നോട്ടുപോകാന്‍ ഞങ്ങള്‍ തയ്യാറല്ല.'' ഈ ലേഖനത്തിലെ തീവ്രവാദവിരുദ്ധ വീരസ്യം പറച്ചിലിനുശേഷം ആദ്യംവരുന്ന തെരഞ്ഞെടുപ്പാണിത്. ആയിരം തെരഞ്ഞെടുപ്പുവന്നാലും പിന്നോട്ടുപോകാതെ ഉറച്ചുനില്‍ക്കാന്‍ മസിലുപിടിച്ചുനിന്ന മാന്യദേഹവും അദ്ദേഹത്തിന്റെ നേതാവും എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്നുപറയാന്‍ തയ്യാറല്ലെന്നു മാത്രമല്ല; അത് കൈക്കലാക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്. ശശിതരൂരും ഇ അഹമ്മദും കെ വി തോമസും പോലുള്ള ഇസ്രയേല്‍ അനുകൂലികള്‍ക്ക് വോട്ടുപിടിക്കാന്‍ മഅ്ദനിയെ ഉയര്‍ത്തിക്കാട്ടി കാടുംപടലും തല്ലുന്ന ഷാജിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും കുപ്പായക്കീശയിലിരുന്ന് ഇപ്പോള്‍ എന്‍ഡിഎഫ് ചിരിക്കുകയാണ്. എന്‍ഡിഎഫിന്റെ സ്വരാജ്യവിരുദ്ധതയും പരദ്വേഷപരതയും തീവ്രവാദവും ഇപ്പോള്‍ ലീഗിന് പാല്‍പ്പായസംപോലെ പഥ്യമാണ്. അമേരിക്ക-ഇസ്രയേല്‍ അച്ചുതണ്ടിന്റെ കക്ഷത്തില്‍ ഈ മഹത്തായ രാജ്യത്തിന്റെ തലവച്ചുകൊടുത്ത കൊടിയ രാജ്യദ്രോഹത്തിന് വോട്ടുപിടിക്കുന്ന നിലയ്ക്ക് 'രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളുമായി കൂട്ടുകൂടുന്ന രാജ്യദ്രോഹ'ത്തില്‍ നിന്നുമാത്രമായി ലീഗ് എന്തിന് ഒഴിഞ്ഞുനില്‍ക്കണം. തള്ളക്കോഴി ചിറകിന്‍കീഴിലെന്നപോലെ എന്‍ഡിഎഫിനെ സംരക്ഷിക്കുകയാണ് ഇന്നു മുസ്ളിംലീഗ്. തീവ്രവാദത്തെ പറ്റാവുന്നത്ര ശക്തിയോടെ തള്ളിപ്പറയുന്ന മഅ്ദനിയുടെ മെക്കിട്ടുകയറുകയാണ് അതിന്റെ നേതാക്കള്‍. അതിലുള്ളടങ്ങിയ നാണംകെട്ട അഭിസാരിക രാഷ്ട്രീയത്തിന്റെ തനിനിറം ബോധ്യപ്പെടാന്‍ ഈ മലയാളം ലേഖനം ഒന്ന് മറിച്ചുനോക്കുകയേ വേണ്ടൂ.

1 comment:

ഗള്‍ഫ് വോയ്‌സ് said...