ടി കെ ഹംസക്ക് വള്ളിക്കുന്നില്‍ സ്നേഹോഷ്മള സ്വീകരണം.

തേഞ്ഞിപ്പലം: മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസക്ക് വള്ളിക്കുന്ന് മണ്ഡലത്തില്‍ ഉജ്വല സ്വീകരണം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനെത്തി. വള്ളിക്കുന്ന് മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനമായിരുന്നു വെള്ളിയാഴ്ച. പള്ളിക്കല്‍ പഞ്ചായത്തിലെ കുമ്മിണിപറമ്പില്‍ രാവിലെ 8.30നായിരുന്നു ആദ്യ സ്വീകരണം. മതാംകുളം, പാലപ്പെട്ടി, കൂനൂള്‍മാട്, ഓട്ടുപാറ, പുല്‍പ്പറമ്പ്, നെടുങ്ങോട്ടുമാട്, ലക്ഷംവീട്, പുത്തൂര്‍ പള്ളിക്കല്‍, പടിക്കല്‍, ആലുങ്ങല്‍, ചേരക്കോട്, കരുമരക്കാട്, ആലിന്‍ചുവട്, അരിയല്ലൂര്‍, മുതിയംബീച്ച്, കടലുണ്ടി നഗരം, കച്ചേരിക്കുന്ന്, അത്താണിക്കല്‍, പൊറാഞ്ചേരി, മഠത്തില്‍പുറായ്, മുണ്ടിയംകാവ്, കൊളക്കാട്ട്ചാലി, പനയപ്പുറം, ചേലൂപ്പാടം, ചാലിയേക്കല്‍, ഇടിമുഴിക്കല്‍, മണികുളത്ത്പറമ്പ്, ചുള്ളോട്ട്പറമ്പ്, കോഹിനൂര്‍, നീരോല്‍പ്പാലം, കോഴിപ്പറമ്പത്ത്മാട്, പട്ടപ്പറമ്പ്, സിദ്ദീഖാബാദ്, പറച്ചിനിപുറായ്, സൂപ്പര്‍ബസാര്‍, വൈക്കത്തുപാടം, കളിയാട്ടമുക്ക്, ചുഴലി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തലപ്പാറയില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ പി ബാലകൃഷ്ണന്‍, കെ മുഹമ്മദാലി, വി പി സോമസുന്ദരന്‍, ടി പ്രഭാകരന്‍, പി അശോകന്‍, എന്‍ രാജന്‍, കെ ജെ ചെല്ലപ്പന്‍, സന്തോഷ്, വി വിജയന്‍ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു. എം കൃഷ്ണന്‍, ഇ സൈതലവി, ആലിക്കുട്ടി എറക്കോട്ടില്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. സമാപനസമ്മേളനം പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനംചെയ്തു. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍, കെ പി ബാലകൃഷ്ണന്‍, കെ പി പുരുഷോത്തമന്‍, വി പി സോമസുന്ദരം, സ്ഥാനാര്‍ഥി ടി കെ ഹംസ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment