
എടപ്പാള്‍: ജനഹൃദയങ്ങള്‍ കീഴടക്കി പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി തവനൂരില്‍ പര്യടനം നടത്തി. പുറത്തൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറക്കര നായര്‍തോട്നിന്നാണ് മണ്ഡലപര്യടനം ആരംഭിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളും തൊഴിലാളികളും അടക്കം നൂറുകണക്കിനാളുകളാണ് എത്തിയത്. ഓരോ സ്വീകരണകേന്ദ്രത്തിലും തന്റെ നിലപാടുകളും ലക്ഷ്യവും വിവരിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ച് സംസാരിച്ചത്. പുറത്തൂര്‍, മംഗലം, തൃപ്പങ്ങോട്, തവനൂര്‍, കാലടി, വട്ടംകുളം, എടപ്പാള്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി എടപ്പാള്‍ പഞ്ചായത്തിലെ പൊറൂക്കരയില്‍ ആവേശം വിതറിയ സ്വീകരണത്തോടെയാണ് പര്യടനം സമാപിച്ചത്. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ എം ബാപ്പുട്ടി, പി എ ലത്തീഫ്, ഫിറോസ്, എം ബി ഫൈസല്‍, സുജിത്ത്, പി കെ സജിത്ത്, റുയേഷ് എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് നേതാക്കളായ സി രാമകൃഷ്ണന്‍, വി വി ഗോപിനാഥ്്, പി ജോതി, പി എ ലത്തീഫ്, കാടാമ്പുഴ അലി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
No comments:
Post a Comment