എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് പൊന്നാനിയില്‍ ആവേശകരമായ വരവേല്‍പ്പ്.


എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് പൊന്നാനിയില്‍ ആവേശകരമായ വരവേല്‍പ്പ്. 36 സ്വീകരണ കേന്ദ്രങ്ങളിലും വന്‍ ജനാവലി അദ്ദേഹത്തെ വരവേറ്റു. വാദ്യമേളങ്ങളും മുദ്രാവാക്യവുമായാണ് ഓരോ കേന്ദ്രങ്ങളും സ്ഥാനാര്‍ഥിയെ വരവേറ്റത്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്ത സ്വീകരണ യോഗങ്ങള്‍ എങ്ങും പൊതുയോഗത്തിന്റെ പ്രതീതി സൃഷ്ടിച്ചു. രാവിലെ ഈശ്വരമംഗലം ചെറുനിലം കോളനിയില്‍നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. കോട്ടത്തറ ലക്ഷംവീട്, ചെറുവായ്ക്കര, കല്ലിക്കട, നായരങ്ങാടി, കുറ്റിക്കാട്, കടവനാട്, കൊല്ലന്‍പടി, പള്ളപ്രം സെന്റര്‍, വട്ടുങ്ങപറമ്പ്, ചാണ, വണ്ടിപ്പേട്ട, തെക്കേപ്പുറം, മരക്കടവ്, ബസ്സ്റ്റാന്‍ഡ്, ചുവന്ന റോഡ്, മൈലാഞ്ചിക്കാട്, പുതുപൊന്നാനി, കുണ്ടുകടവ്, പത്തായി സെന്റര്‍, കരിങ്കല്ലത്താണി, പനമ്പാട്, പുറങ്ങ്, പഴഞ്ഞിപ്പാലം, മാറഞ്ചേരി സെന്റര്‍, എരമംഗലം, കോതമുക്ക്, നാക്കോല, കിഴക്കുംമുറി, പുത്തന്‍പള്ളി, അയിരൂര്‍ മദ്രസ, പാലപ്പെട്ടി, പുതിയിരുത്തി, അജ്മീര്‍ നഗര്‍, അയ്യോട്ടിച്ചിറ, ഗ്രാമം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വെളിയങ്കോട് വടക്കേപ്പുറത്താണ് പര്യടനം സമാപിച്ചത്. ടി എം സിദ്ദീഖ്, എം എം നാരായണന്‍, പി കെ കൃഷ്ണദാസ്, ടി മുഹമ്മദ്ബാവ, ശിവശങ്കരന്‍നായര്‍, എം അബൂബക്കര്‍ തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. പി കെ ഖലിമുദ്ദീന്‍, പി കെ കൃഷ്ണദാസ്, ടി സത്യന്‍, എന്‍ സിറാജുദ്ദീന്‍, സുരേഷ് കാക്കനാത്ത് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
No comments:
Post a Comment