Wednesday, October 21, 2009

കോഗ്രസിന്റെ വിഭ്രാന്തി വ്യജ വോട്ടുകള്‍ തള്ളിയതില്‍

കോഗ്രസിന്റെ വിഭ്രാന്തി വ്യജ വോട്ടുകള്‍ തള്ളിയതില്‍.

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തിലെ വ്യാജവോട്ടുകള്‍ തള്ളപ്പെട്ടതോടെ കോഗ്രസ് നേതൃത്വം അങ്കലാപ്പില്‍. എല്‍ഡിഎഫിനെതിരെ കള്ളവോട്ട് കോലാഹലമുയര്‍ത്തി തങ്ങളുടെ വ്യാജവോട്ടുകള്‍ക്ക് മറയിടാനുള്ള തന്ത്രം ഏശാതെ വന്നതോടെ പരാജയം മുന്നില്‍കണ്ട് എങ്ങനെയും തെരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കാനുള്ള അവസാന തന്ത്രമാണ് യുഡിഎഫിന്റെ ഉന്നത നേതാക്കളുള്‍പ്പെടെ പയറ്റുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും മാധ്യമങ്ങളിലൂടെ എല്‍ഡിഎഫിനെതിരെ ആരോപണമുന്നയിച്ചും, കാത്തിരിക്കുന്ന പരാജയത്തിന് മുന്‍കൂര്‍ ജാമ്യംതേടാന്‍ കോഗ്രസ് ശ്രമിക്കുന്നു. 6386 വ്യാജവോട്ടുകളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിയത്. കള്ളവോട്ടു വിവാദം ഉയര്‍ത്തിയത് തിരിച്ചടിയായെന്ന് യുഡിഎഫ് നേതാക്കളില്‍ ചിലര്‍ സ്വകാര്യമായി സമ്മതിക്കുന്നു. അനാവശ്യവിവാദം ജനങ്ങളെ എതിരാക്കുമെന്ന ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കാതെയാണ് അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചതെന്നും ഒരുവിഭാഗം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കാന്‍ കോഗ്രസ് നേതൃത്വം ശ്രമിച്ചത് യുഡിഎഫിന് ഗുണമല്ലെന്നും അവര്‍ സമ്മതിക്കാന്‍ തുടങ്ങി. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ വയലാര്‍ രവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന് മണ്ഡലത്തിലെ ങ്ങും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍തന്നെ എല്‍ഡിഎഫിന് അനുകൂലമായ പൊതുവികാരം മണ്ഡലത്തില്‍ രൂപപ്പെട്ടിരുന്നു. യുഡിഎഫ് നേതാക്കള്‍ക്ക് കണ്ണൂര്‍ ജനതയെ അപകീര്‍ത്തിപ്പെടുത്താനല്ലാതെ മറ്റൊന്നിനും താല്‍പര്യമില്ല.

1 comment:

ഗള്‍ഫ് വോയ്‌സ് said...

കോഗ്രസിന്റെ വിഭ്രാന്തി വ്യജ വോട്ടുകള്‍ തള്ളിയതില്‍

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തിലെ വ്യാജവോട്ടുകള്‍ തള്ളപ്പെട്ടതോടെ കോഗ്രസ് നേതൃത്വം അങ്കലാപ്പില്‍. എല്‍ഡിഎഫിനെതിരെ കള്ളവോട്ട് കോലാഹലമുയര്‍ത്തി തങ്ങളുടെ വ്യാജവോട്ടുകള്‍ക്ക് മറയിടാനുള്ള തന്ത്രം ഏശാതെ വന്നതോടെ പരാജയം മുന്നില്‍കണ്ട് എങ്ങനെയും തെരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കാനുള്ള അവസാന തന്ത്രമാണ് യുഡിഎഫിന്റെ ഉന്നത നേതാക്കളുള്‍പ്പെടെ പയറ്റുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും മാധ്യമങ്ങളിലൂടെ എല്‍ഡിഎഫിനെതിരെ ആരോപണമുന്നയിച്ചും, കാത്തിരിക്കുന്ന പരാജയത്തിന് മുന്‍കൂര്‍ ജാമ്യംതേടാന്‍ കോഗ്രസ് ശ്രമിക്കുന്നു. 6386 വ്യാജവോട്ടുകളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിയത്. കള്ളവോട്ടു വിവാദം ഉയര്‍ത്തിയത് തിരിച്ചടിയായെന്ന് യുഡിഎഫ് നേതാക്കളില്‍ ചിലര്‍ സ്വകാര്യമായി സമ്മതിക്കുന്നു. അനാവശ്യവിവാദം ജനങ്ങളെ എതിരാക്കുമെന്ന ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കാതെയാണ് അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചതെന്നും ഒരുവിഭാഗം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കാന്‍ കോഗ്രസ് നേതൃത്വം ശ്രമിച്ചത് യുഡിഎഫിന് ഗുണമല്ലെന്നും അവര്‍ സമ്മതിക്കാന്‍ തുടങ്ങി. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ വയലാര്‍ രവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന് മണ്ഡലത്തിലെ ങ്ങും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍തന്നെ എല്‍ഡിഎഫിന് അനുകൂലമായ പൊതുവികാരം മണ്ഡലത്തില്‍ രൂപപ്പെട്ടിരുന്നു. യുഡിഎഫ് നേതാക്കള്‍ക്ക് കണ്ണൂര്‍ ജനതയെ അപകീര്‍ത്തിപ്പെടുത്താനല്ലാതെ മറ്റൊന്നിനും താല്‍പര്യമില്ല. ഇടതുപക്ഷത്തിനെതിരെ ഉയര്‍ത്തുന്ന പതിവു പല്ലവി യുഡിഎ