Wednesday, October 7, 2009

താജ് ഹോട്ടലില്‍നിന്ന് മലയാള സാഹിത്യകാരന്മാരോട്

താജ് ഹോട്ടലില്‍നിന്ന് മലയാള സാഹിത്യകാരന്മാരോട്.
.സുകുമാര്‍ അഴീക്കോട്..
പണ്ട് ഒരു പള്ളി പണിയാന്‍ തീരുമാനിച്ച നാട്ടുകാര്‍ മൂന്ന് പ്രമേയം പാസാക്കിയതുകൊണ്ട് പള്ളി പണിയാന്‍ പറ്റാതായ കഥ കേട്ടിട്ടുണ്ട്. പ്രമേയങ്ങള്‍: 1 പുതിയ പള്ളി പണിയണം. 2 അതുവരെ പഴയ പള്ളി തുടരണം. 3 പുതിയ പള്ളിയുടെ ഇഷ്ടികകള്‍ പഴയ പള്ളിയില്‍നിന്ന് എടുക്കണം. മൂന്നാമത്തെ പ്രമേയം വന്നപ്പോള്‍ പുതിയ പള്ളി നിര്‍മിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്ത അവസ്ഥ വന്നു. ഈ അടുത്ത കാലത്ത് നമ്മുടെ തിരുവനന്തപുരം ലോക്സഭാ അംഗവും ഇപ്പോള്‍ വിദേശകാര്യ സഹമന്ത്രിയും മറ്റുമായ ശശി തരൂര്‍ കോഴിക്കോട്ടുവന്ന് യഥാര്‍ഥ കേരളീയ സാഹിത്യകാരന്മാരുടെ പുതിയ സംഘടനയായ ഡെമോക്രാറ്റിക് റൈറ്റേഴ്സ് ഗില്‍ഡ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ഒന്നുരണ്ടു കാര്യം ഉറപ്പിച്ചു പറഞ്ഞു- പള്ളിപ്രമേയംപോലെത്തന്നെ. പാവങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഇടതുപക്ഷമേയുള്ളൂവെന്നത് തെറ്റിദ്ധാരണയാണ്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചവര്‍ ധാരാളം പിന്തുണയുള്ളവരാണ്. താന്‍ ഒരു ആര്‍ത്തസംരക്ഷകനാണെന്ന് അദ്ദേഹം വചന വൈചിത്യ്രത്തോടെ പറയുകയായിരുന്നു. പിറ്റേന്നാണ് ശശി തരൂരിന്റെ പാവങ്ങളോടുള്ള പ്രതിബദ്ധതയുടെ നഗ്നത പുറത്തുവന്നത്. ഇത്ര പതിതകാരുണികനായ ഈ മന്ത്രി താമസിക്കുന്നത് പ്രതിദിനം 40,000 രൂപ വാടകയുള്ള താജ് ഹോട്ടലിലെ സ്യൂട്ടിലാണ്. അവിടെത്തന്നെ കുടിപാര്‍ക്കുന്ന ഈ സഹമന്ത്രിയെ മാറ്റിപാര്‍പ്പിക്കാന്‍ മന്ത്രിസഭയുടെ നിര്‍ദേശമനുസരിച്ച് പ്രണബ്മുഖര്‍ജിപോലും ഇടപെട്ടെന്നും സോണിയ ഗാന്ധിയും തന്റെ അഭിപ്രായം പറഞ്ഞെന്നും വാര്‍ത്ത വന്നു. പരസ്പരവിരുദ്ധമായ രണ്ടു കാര്യം ചെയ്യണമെന്നു പറയുന്ന രണ്ട് പ്രമേയം തത്വത്തില്‍ ഇടയുന്നതുകൊണ്ടാണ് പള്ളി പണിയാന്‍ കഴിയാതെ വന്നത്. എന്നാല്‍, എഴുത്തുകാരോട് പാവങ്ങളുടെ പിന്‍ബലം വേണമെന്ന് ആഹ്വാനം ചെയ്യുകയും സ്വയം കോടീശ്വരന്റെ ധൂര്‍ത്ത് നടത്തി ജീവിക്കുകയും ചെയ്യാന്‍ നമ്മുടെ കേന്ദ്രമന്ത്രിക്ക് ഒരു പരസ്പരവിരോധവും തടസ്സമല്ല. തെരഞ്ഞെടുപ്പിനിടയില്‍ താന്‍ പാവങ്ങളുടെ ആളാണെന്നു വരുത്താന്‍ ഖദര്‍ ദോത്തി ധരിച്ചുതുടങ്ങിയ തരൂര്‍ താജ് ഹോട്ടലില്‍ പാര്‍ക്കാന്‍ ഖദര്‍ ഉപേക്ഷിച്ചു. ഓരോ അവസരവും സ്വന്തം സൌകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ജീവിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിതദര്‍ശനം. കോഴിക്കോട്ട് അദ്ദേഹം പ്രത്യയശാസ്ത്രം കാപട്യമാണെന്ന് പ്രസംഗിച്ചു. ഇപ്പോള്‍ അദ്ദേഹം തെളിയിച്ചത് പ്രത്യയശാസ്ത്രമില്ലായ്മയാണ് ഏറ്റവും വലിയ കാപട്യമെന്നാണ്. പ്രത്യയശാസ്ത്രമില്ലെങ്കില്‍ ഏത് വേഷവും കെട്ടാമെന്ന് തരൂര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യം, നീതി, സ്വാതന്ത്യ്രം എന്നിവയില്‍ എഴുത്തുകാര്‍ വിശ്വസിക്കുന്നെങ്കില്‍ പ്രത്യയശാസ്ത്രം ഒഴിവാക്കാനാകില്ല. സമത്വം, സ്വാതന്ത്യ്രം എന്ന വെറും വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കാനാകില്ല. എന്തുതരം സമത്വം എന്നും എന്തുതരം സ്വാതന്ത്യ്രം എന്നും പറയണം. അതാണ് പ്രത്യയശാസ്ത്രം. ബുദ്ധനും ക്രിസ്തുവിനും ഗാന്ധിജിക്കും പ്രത്യയാശാസ്ത്രമുണ്ട്. പ്രത്യയശാസ്ത്രമില്ലാതെ സ്വാതന്ത്യ്രത്തില്‍ വിശ്വസിക്കാന്‍ തരൂരിനേ കഴിയുകയുള്ളൂ. പക്ഷേ, ആളുകള്‍ ഇദ്ദേഹത്തിന്റെ കാപട്യം മനസ്സിലാക്കി ആളെ വ്യാജന്‍ എന്നുവിളിക്കും. താജ് ഹോട്ടല്‍വാസം തരൂരിന്റെ സ്വഭാവത്തിലെ പരമകാപട്യം വെളിപ്പെടുത്തിയല്ലോ. വാടക കടുത്തതായി പോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ സ്വന്തം കീശയില്‍നിന്ന് എടുത്ത് കൊടുക്കുകയാണെന്നാണ് സമാധാനം. കോഗ്രസ് ലളിത ജീവിതം നയിക്കണമെന്ന നയം കൊണ്ടുവരുമ്പോള്‍ കോഗ്രസ് മന്ത്രിയായ തരൂര്‍ അതിസമ്പന്ന ജീവിതത്തിന്റെ വൈതാളികനായി ശബ്ദിക്കുന്നു. ഇദ്ദേഹവും 'കോഗ്രസുകാരന്‍'തന്നെ. ഇദ്ദേഹത്തോട് ഹോട്ടല്‍ വിടാനല്ല പറയേണ്ടിയിരുന്നത്; മന്ത്രിസ്ഥാനം വിടാനായിരുന്നു. പ്രത്യയശാസ്ത്രമില്ലെന്നു പറഞ്ഞാല്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് ഗാന്ധിസത്തിലോ സോഷ്യലിസത്തിലോ കമ്യൂണിസത്തിലോ വിശ്വസിക്കുന്നില്ലെന്നാണ്. ക്യാപിറ്റലിസത്തിലാണ് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. സുഖഭോഗത്തിനായി ജീവിക്കുക എന്നതാണ് ലക്ഷ്യം. അവിടെ സ്വാതന്ത്യ്രവും നീതിയും ഉണ്ട്. എന്നുവച്ചാല്‍ അവനവന് എന്തും ചെയ്യാനുള്ള സ്വാതന്ത്യ്രവും അവനവനോട് നീതി ചെയ്യുകയും. കേരളാഹൌസില്‍ സൌകര്യങ്ങളില്ല, സ്വകാര്യതയില്ല, ശരീരവികസനത്തിനുള്ള ഏര്‍പ്പാടുകളില്ല എന്നെല്ലാം അദ്ദേഹം പ്രസ്താവിച്ചുകഴിഞ്ഞു. മുതലാളിത്തത്തില്‍ ആണ്ടു മുങ്ങിയ ഒരു പ്രഭുമനസ്കന്റെ പ്രയാസങ്ങളാണ് ഇവയെല്ലാം. താജില്‍നിന്നാണ് സാഹിത്യകാരനും മുതലാളിത്ത പ്രേമിയും സുഖജീവിയുമായ ഈ മന്ത്രി കേരളത്തിലെ സാഹിത്യകാരന്മാര്‍ക്ക് മാര്‍ഗനിര്‍ദേശം ചെയ്യുന്നത്. കേരള ഹൌസിലോ എവിടെയോ താമസിച്ചാലും ഇദ്ദേഹം പാര്‍ക്കുന്നേടം താജിനു സമാനമാകും എന്നതിനെപ്പറ്റി സംശയിക്കേണ്ട. കേരളത്തിലെ എഴുത്തുകാര്‍ (പുതിയ സംഘടനയായ ഗില്‍ഡിലെ അംഗങ്ങള്‍) പാവങ്ങളുടെ പിന്‍ബലം നേടേണ്ടത് തന്റെ ജീവിതത്തെ മാതൃകയാക്കി വേണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശത്തിന്റെ സാരം. കേരളാഹൌസിലാകുമ്പോള്‍ മറ്റുള്ളവര്‍ ഇദ്ദേഹത്തിന്റെ സുഖലോലുപത കണ്ടുപോയേക്കാം. അത് ഒഴിവാക്കാനാണ് സ്വകാര്യത എന്നുപറഞ്ഞ് വിലപിക്കുന്നത്. തന്റെ കേരളീയ സുഹൃത്തുക്കള്‍ താന്‍ വിശ്വസിക്കുന്ന വാണിജ്യസംസ്കാരത്തിന്റെ വഴിയിലൂടെ പുരോഗമിച്ചുവരും എന്ന് അദ്ദേഹത്തിനു മനസ്സിലായി കാണും. ഈ വഴിയിലൂടെ സഞ്ചരിച്ച് സ്വകാര്യതയും സൌകര്യങ്ങളും സുഖഭോഗങ്ങളും എല്ലാം ആസ്വദിച്ചുകഴിയുമ്പോഴാണ് ഉത്തമസാഹിത്യം ഉണ്ടാവുക. തകഴിയോ, വൈലോപ്പിള്ളിയോ എഴുതുന്നതുപോലെയല്ല, മാധ്യമരാജാവായ റൂപ്പര്‍ട്ട് മര്‍ഡോക്കിനെപ്പോലെ എഴുതുമ്പോഴാണ് മികച്ച സാഹിത്യം ഉണ്ടാവുക. ജനാധിപത്യ-സ്വാതന്ത്യ്രവാദികളായ കേരള സഹോദരന്മാരുടെ അഭീഷ്ടസിദ്ധിക്കായുള്ള രണ്ടാമത്തെ സംഘടനായിണിത്. നേരത്തെ സംസ്കാര സാഹിതി എന്നൊരു സംഘടന ഉണ്ടായിരുന്നു. എനിക്കൊരു പുരസ്കാരം തരുമെന്ന് പ്രഖ്യാപിച്ച് (അത് പിന്നീട് തരാതിരിക്കാനുള്ള ഒരുപായം പ്രയോഗിച്ച് പുരസ്കാരദാനം ഒഴിവാക്കിയെങ്കിലും) അപകടം വിളിച്ചുവരുത്തിയ സംഘടനയാണ് അത്. അതിന്റെ ഉദ്ഘാടകനായി ശശി തരൂരിനെ അന്ന് ലഭിച്ചുമില്ല. ഇന്ന് അദ്ദേഹത്തെപ്പോലെ മഹാനായൊരു സാഹിത്യകാരനെ രണ്ടാം സംഘടനയായ ഗില്‍ഡിന്റെ ഉദ്ഘാടനത്തിന് ലഭിച്ചത് ഈ സംഘടനയുടെ ഭാവിശ്രേയസ്സിനെ കുറിക്കുന്നു. എം ടി വാസുദേവന്‍നായര്‍, ടി പത്മനാഭന്‍ തുടങ്ങിയവരെ നിഷ്പ്രഭരാക്കുന്ന ചെറുകഥാകൃത്തുക്കള്‍, മാരാരെയും മുണ്ടശേരിയെയും നിസ്തേജരാക്കിയ സാഹിത്യ വിമര്‍ശകന്മാരെല്ലാം ഉണ്ടെങ്കിലും ഒരു വിശ്വസാഹിത്യകാരനെ ഉദ്ഘാടകനായി കിട്ടാത്തതുകൊണ്ട് സംസ്കാര സാഹിതി എന്ന ആദ്യ സംഘടന ശുഷ്കിച്ചുപോയി. അതിലുണ്ടായിരുന്ന പ്രതിഭാശാലികള്‍തന്നെയാണ് ഇതിലും ഉള്ളതെന്നൊരു ദോഷമുണ്ട്. എങ്കിലും ഉദ്ഘാടകന്‍ ഉപദേശിച്ച പ്രകാരം പാവങ്ങളുടെ സ്വന്തം എഴുത്തുകാരായി ഇവര്‍ ഇക്കൂട്ടരെ പെട്ടെന്ന് മാറ്റിയെടുക്കുമെന്ന് ഉറപ്പാണ്. സാഹിത്യ അക്കാദമിയിലും കലാമണ്ഡലത്തിലും സര്‍വകലാശാലയിലുമെല്ലാം കയറിപ്പറ്റാന്‍ കോഗ്രസ് രാഷ്ട്രീയബന്ധം ഫലപ്രദമായി പ്രയോജനപ്പെടുത്തിയ സമര്‍ഥരാണ് ഇവര്‍. ഇവര്‍ക്ക് സ്ഥാനം ലഭിക്കുന്നതും ഇടതുസാഹിത്യകാരന്മാര്‍ പദവികള്‍ നേടുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ആദ്യത്തേത് ആത്മാവിനെ പണയപ്പെടുത്തുകയും എഴുത്തുകാരെ കുഴലൂത്തുകാരാക്കുകയും ചെയ്യുമ്പോള്‍ രണ്ടാമത്തെ സ്ഥാനലാഭങ്ങള്‍ അവര്‍ അര്‍ഹിക്കുന്നതും പ്രതിഭാശക്തിയെ ഉണര്‍ത്തുന്നതുമാണ്. ആകയാല്‍ ഇത്തരക്കാരുടെ സ്ഥാനലബ്ധി തെറ്റും കുറ്റവുമാണെങ്കില്‍ കോഗ്രസ് സഹയാത്രികരുടെ സ്ഥാനസമ്പാദനം ശ്രേഷ്ഠവും ഉല്‍ക്കൃഷ്ടവുമാണ്. കോഗ്രസ് താല്‍പ്പര്യം രാഷ്ട്രീയതാല്‍പ്പര്യമേയല്ല. കോഗ്രസ് വിധേയത്വം ഉള്ളവരാണെങ്കിലും സഹയാത്രികര്‍ എന്ന് ഇക്കൂട്ടരെപ്പറ്റി ആരും പറയാറില്ല. ശശി തരൂരിന്റെ കോഴിക്കോട് സമ്മേളനത്തില്‍ കോഗ്രസ് എംഎല്‍എയും ഡിസിസി അംഗവുമെല്ലാം കയറിക്കൂടി എങ്കിലും അവരുടെ സാഹിത്യം വെറും അനുഗ്രഹോദ്ദേശ്യത്തോടുകൂടിയതു മാത്രമാണ്. ഇടതുനേതാക്കള്‍ സഹയാത്രിക (പു.ക.സ.) പരിപാടികളില്‍ പങ്കെടുക്കാത്തത് അവര്‍ക്ക് മേല്‍പ്പറഞ്ഞ അനുഗ്രഹശക്തി ഇല്ലാത്തതുകൊണ്ടാണ്. ഇടതിനെ തീണ്ടിപ്പോയാല്‍ അത് എഴുത്തുകാര്‍ക്ക് പാപമാണ്; മറിച്ച് കോഗ്രസിനെ തൊട്ടാല്‍ അയാള്‍ പുണ്യവാളനായി. വ്യത്യാസം മനസ്സിലാക്കുക. ഏതായാലും കേരളത്തിലെ ഇപ്പോഴത്തെ ഇടതുഭരണം അവസാനിച്ചുകിട്ടിയാല്‍ ഈ 'ഗില്‍ഡി'ലെ അംഗങ്ങളെല്ലാം സര്‍വസാംസ്കാരിക സ്ഥാപനങ്ങളിലും കയറിപ്പറ്റാനുള്ള അവസരം കോഗ്രസിന്റെ അനുഗ്രഹംകൊണ്ട് സിദ്ധിക്കാതിരിക്കില്ല. അപ്പോള്‍ അവരെല്ലാം ശശി തരൂരിനെപ്പോലെ വിശ്വസാഹിത്യകാരന്മാരായി താജില്‍ പാര്‍ക്കാനുള്ള യോഗ്യത നേടുകയും ചെയ്യും. ശശി തരൂരിനെപ്പറ്റി അഴീക്കോട് എന്നൊരു വിദ്വാന്‍ (ഞാന്‍ വിദ്വാനല്ലെങ്കിലും എന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്) ഒരുപാട് വിമര്‍ശിച്ചെഴുതിയിട്ടുണ്ടെങ്കിലും അതൊക്കെ വിശ്വസാഹിത്യവും നോബല്‍ സമ്മാനത്തിന്റെ അടുത്തുവരെ എത്തിയിട്ടുള്ളതുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനപ്രശ്നങ്ങളെപ്പറ്റി, സ്വന്തം പക്ഷപാതവും അറിവില്ലായ്മയും കൂട്ടിക്കലര്‍ത്തിയാണെങ്കിലും, ഗാംഭീര്യം തുളുമ്പുന്ന ആംഗലവാണിയില്‍ എഴുതിയ പുസ്തകങ്ങളുടെ നിലവാരത്തിലുള്ള പുസ്തകങ്ങള്‍, ഈ ഗില്‍ഡ് വന്നതോടെ ധാരാളമായി പുറത്തുവരാനുള്ള എല്ലാ ആത്മീയ സാഹചര്യങ്ങളും ഇപ്പോള്‍ സജ്ജമായി കഴിഞ്ഞു. ദുഷ്ടമനസ്കരായ ഇടതനുഭാവികള്‍ തരൂരിന്റെ കൃതികള്‍ ഉപരിപ്ളവവും പക്ഷപാതപരവുമായ പത്രശൈലിയിലുള്ള രചനകള്‍ മാത്രമാണെന്നു കുറ്റപ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഈ കൃതികളുടെ യഥാര്‍ഥ മഹത്വം മനസ്സിലാക്കാന്‍ കാലം കുറെ വേണ്ടിവന്നു. രാഷ്ട്രീയത്തിന്റെ പാപക്കറ തീണ്ടാത്ത കേരള സാഹിത്യകാരന്മാരുടെ ഗില്‍ഡിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ട തരൂര്‍ കോഗ്രസ് എംപിയാണ് എന്നത് വലിയ കറയല്ല. ആണെങ്കില്‍ത്തന്നെ അദ്ദേഹം വിശ്വസാഹിത്യകാരനാണ്. അദ്ദേഹം ഇംഗ്ളീഷില്‍ എഴുതുന്ന ആളാണ് എന്ന കേട്ടുകേള്‍വി വിശ്വസിച്ചതുകൊണ്ടാണ് അദ്ദേഹത്തെ എഴുന്നള്ളിച്ചുകൊണ്ടുവന്നത്. താജില്‍ പാര്‍ത്തതിനുപുറമെ, അതിന് പറഞ്ഞ ന്യായീകരണവും അദ്ദേഹം നിര്‍ഭയനാണെന്ന് തെളിയിച്ചുകഴിഞ്ഞു. പോരെങ്കില്‍ അദ്ദേഹം വിമാനത്തിലെ താണക്ളാസ് കന്നുകാലി ക്ളാസാണെന്ന് തുറന്നടിച്ചു. ലളിതം പ്രസംഗിക്കുന്ന കോഗ്രസ് പ്രസിഡന്റും കൂട്ടരും 'വിശുദ്ധപശുക്കളാ'ണെന്നും തകര്‍ത്തുവിട്ടു. കുഴപ്പം മൂത്തപ്പോള്‍ ആള്‍ മാപ്പ് പറഞ്ഞു. അത് സാരമില്ല. അദ്ദേഹം അപ്പോഴും ജയിച്ചുനില്‍ക്കുന്നത് തന്റെ ഫലിതം ജനങ്ങള്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാണെന്ന് കളിയാക്കിയിട്ടാണ്. ഫലിതമാണെന്ന് മന്‍മോഹന്‍സിങ്ങും മനസ്സിലാക്കിയിരിക്കുന്നു. ഫലിതം ജനങ്ങളും കോഗ്രസ് നേതാക്കളും എല്ലാം മനസ്സിലാക്കിയിട്ടുണ്ട്. വിമാനത്തിലെ ഇക്കോണമിക്ളാസ് ക്യാറ്റില്‍ക്ളാസാണെന്നു പറഞ്ഞാല്‍ വിമാനയാത്രക്കാര്‍ കന്നുകാലികള്‍ക്ക് സമമാകയാല്‍ കമ്പനി അവരെ വിമാനത്തില്‍ തള്ളിക്കയറ്റുന്നു എന്ന അര്‍ഥം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. യാത്രക്കാരെ കന്നുകാലികളെപ്പോലെ കുത്തിനിറയ്ക്കുന്നു എന്നതാണ് ഫലിതം എന്നാണല്ലോ ശശി അവര്‍കള്‍ പറയുന്നത്. ഈ അര്‍ഥം പറഞ്ഞാല്‍ ജനങ്ങള്‍ കന്നുകാലികള്‍ക്കൊപ്പമാണെന്നുള്ള അര്‍ഥം സ്വാഭാവികമായും തുടര്‍ന്നുവരുന്നു. സ്വന്തം ഫലിതത്തിന്റെ അര്‍ഥം മനസ്സിലാക്കിയതില്‍ തരൂര്‍ പിന്നിലാണ് ഉള്ളത്. ഏതായാലും ഇത്ര അഗാധമായ ഫലിതം പറയാന്‍ കഴിവുള്ള അദ്ദേഹം സരസ്വതിയാല്‍ അനുഗ്രഹിക്കപ്പെട്ട വചനനിപുണനാണ്. നമ്മുടെ ഗില്‍ഡിന്റെ ഭാരവാഹികള്‍ ഒരവസരംകൂടി ഉണ്ടാക്കി ശശി തരൂരിനെ കേരളത്തിലേക്ക് ക്ഷണിക്കേണ്ടതാണ്. നല്ല സന്ദര്‍ഭമാണ്, പാഴാക്കരുത്.

from deshabhimani


3 comments:

ഗള്‍ഫ് വോയ്‌സ് said...

താജ് ഹോട്ടലില്‍നിന്ന് മലയാള സാഹിത്യകാരന്മാരോട്..
സുകുമാര്‍ അഴീക്കോട്..
പണ്ട് ഒരു പള്ളി പണിയാന്‍ തീരുമാനിച്ച നാട്ടുകാര്‍ മൂന്ന് പ്രമേയം പാസാക്കിയതുകൊണ്ട് പള്ളി പണിയാന്‍ പറ്റാതായ കഥ കേട്ടിട്ടുണ്ട്. പ്രമേയങ്ങള്‍: 1 പുതിയ പള്ളി പണിയണം. 2 അതുവരെ പഴയ പള്ളി തുടരണം. 3 പുതിയ പള്ളിയുടെ ഇഷ്ടികകള്‍ പഴയ പള്ളിയില്‍നിന്ന് എടുക്കണം. മൂന്നാമത്തെ പ്രമേയം വന്നപ്പോള്‍ പുതിയ പള്ളി നിര്‍മിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്ത അവസ്ഥ വന്നു. ഈ അടുത്ത കാലത്ത് നമ്മുടെ തിരുവനന്തപുരം ലോക്സഭാ അംഗവും ഇപ്പോള്‍ വിദേശകാര്യ സഹമന്ത്രിയും മറ്റുമായ ശശി തരൂര്‍ കോഴിക്കോട്ടുവന്ന് യഥാര്‍ഥ കേരളീയ സാഹിത്യകാരന്മാരുടെ പുതിയ സംഘടനയായ ഡെമോക്രാറ്റിക് റൈറ്റേഴ്സ് ഗില്‍ഡ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ഒന്നുരണ്ടു കാര്യം ഉറപ്പിച്ചു പറഞ്ഞു- പള്ളിപ്രമേയംപോലെത്തന്നെ. പാവങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഇടതുപക്ഷമേയുള്ളൂവെന്നത് തെറ്റിദ്ധാരണയാണ്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചവര്‍ ധാരാളം പിന്തുണയുള്ളവരാണ്. താന്‍ ഒരു ആര്‍ത്തസംരക്ഷകനാണെന്ന് അദ്ദേഹം വചന വൈചിത്യ്രത്തോടെ പറയുകയായിരുന്നു. പിറ്റേന്നാണ് ശശി തരൂരിന്റെ പാവങ്ങളോടുള്ള പ്രതിബദ്ധതയുടെ നഗ്നത പുറത്തുവന്നത്. ഇത്ര പതിതകാരുണികനായ ഈ മന്ത്രി താമസിക്കുന്നത് പ്രതിദിനം 40,000 രൂപ വാടകയുള്ള താജ് ഹോട്ടലിലെ സ്യൂട്ടിലാണ്. അവിടെത്തന്നെ കുടിപാര്‍ക്കുന്ന ഈ സഹമന്ത്രിയെ മാറ്റിപാര്‍പ്പിക്കാന്‍ മന്ത്രിസഭയുടെ നിര്‍ദേശമനുസരിച്ച് പ്രണബ്മുഖര്‍ജിപോലും ഇടപെട്ടെന്നും സോണിയ ഗാന്ധിയും തന്റെ അഭിപ്രായം പറഞ്ഞെന്നും വാര്‍ത്ത വന്നു. പരസ്പരവിരുദ്ധമായ രണ്ടു കാര്യം ചെയ്യണമെന്നു പറയുന്ന രണ്ട് പ്രമേയം തത്വത്തില്‍ ഇടയുന്നതുകൊണ്ടാണ് പള്ളി പണിയാന്‍ കഴിയാതെ വന്നത്. എന്നാല്‍, എഴുത്തുകാരോട് പാവങ്ങളുടെ പിന്‍ബലം വേണമെന്ന് ആഹ്വാനം ചെയ്യുകയും സ്വയം കോടീശ്വരന്റെ ധൂര്‍ത്ത് നടത്തി ജീവിക്കുകയും ചെയ്യാന്‍ നമ്മുടെ കേന്ദ്രമന്ത്രിക്ക് ഒരു പരസ്പരവിരോധവും തടസ്സമല്ല. തെരഞ്ഞെടുപ്പിനിടയില്‍ താന്‍ പാവങ്ങളുടെ ആളാണെന്നു വരുത്താന്‍ ഖദര്‍ ദോത്തി ധരിച്ചുതുടങ്ങിയ തരൂര്‍ താജ് ഹോട്ടലില്‍ പാര്‍ക്കാന്‍ ഖദര്‍ ഉപേക്ഷിച്ചു. ഓരോ അവസരവും സ്വന്തം സൌകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ജീവിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിതദര്‍ശനം. കോഴിക്കോട്ട് അദ്ദേഹം പ്രത്യയശാസ്ത്രം കാപട്യമാണെന്ന് പ്രസംഗിച്ചു. ഇപ്പോള്‍ അദ്ദേഹം തെളിയിച്ചത് പ്രത്യയശാസ്ത്രമില്ലായ്മയാണ് ഏറ്റവും വലിയ കാപട്യമെന്നാണ്. പ്രത്യയശാസ്ത്രമില്ലെങ്കില്‍ ഏത് വേഷവും കെട്ടാമെന്ന് തരൂര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യം, നീതി, സ്വാതന്ത്യ്രം എന്നിവയില്‍ എഴുത്തുകാര്‍ വിശ്വസിക്കുന്നെങ്കില്‍ പ്രത്യയശാസ്ത്രം ഒഴിവാക്കാനാകില്ല. സമത്വം, സ്വാതന്ത്യ്രം എന്ന വെറും വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കാനാകില്ല. എന്തുതരം സമത്വം എന്നും എന്തുതരം സ്വാതന്ത്യ്രം എന്നും പറയണം. അതാണ് പ്രത്യയശാസ്ത്രം. ബുദ്ധനും ക്രിസ്തുവിനും ഗാന്ധിജിക്കും പ്രത്യയാശാസ്ത്രമുണ്ട്. പ്രത്യയശാസ്ത്രമില്ലാതെ സ്വാതന്ത്യ്രത്തില്‍ വിശ്വസിക്കാന്‍ തരൂരിനേ കഴിയുകയുള്ളൂ. പക്ഷേ, ആളുകള്‍ ഇദ്ദേഹത്തിന്റെ കാപട്യം മനസ്സിലാക്കി ആളെ വ്യാജന്‍ എന്നുവിളിക്കും. താജ് ഹോട്ടല്‍വാസം തരൂരിന്റെ സ്വഭാവത്തിലെ പരമകാപട്യം വെളിപ്പെടുത്തിയല്ലോ. വാടക കടുത്തതായി പോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ സ്വന്തം കീശയില്‍നിന്ന് എടുത്ത് കൊടുക്കുകയാണെന്നാണ് സമാധാനം. കോഗ്രസ് ലളിത ജീവിതം നയിക്കണമെന്ന നയം കൊണ്ടുവരുമ്പോള്‍ കോഗ്രസ് മന്ത്രിയായ തരൂര്‍ അതിസമ്പന്ന ജീവിതത്തിന്റെ വൈതാളികനായി ശബ്ദിക്കുന്നു. ഇദ്ദേഹവും 'കോഗ്രസുകാരന്‍'തന്നെ. ഇദ്ദേഹത്തോട് ഹോട്ടല്‍ വിടാനല്ല പറയേണ്ടിയിരുന്നത്; മന്ത്രിസ്ഥാനം വിടാനായിരുന്നു. പ്രത്യയശാസ്ത്രമില്ലെന്നു പറഞ്ഞാല്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് ഗാന്ധിസത്തിലോ സോഷ്യലിസത്തിലോ കമ്യൂണിസത്തിലോ വിശ്വസിക്കുന്നില്ലെന്നാണ്. ക്യാപിറ്റലിസത്തിലാണ് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. സുഖഭോഗത്തിനായി ജീവിക്കുക എന്നതാണ് ലക്ഷ്യം. അവിടെ സ്വാതന്ത്യ്രവും നീതിയും ഉണ്ട്. എന്നുവച്ചാല്‍ അവനവന് എന്തും ചെയ്യാനുള്ള സ്വാതന്ത്യ്രവും അവനവനോട് നീതി ചെയ്യുകയും. കേരളാഹൌസില്‍ സൌകര്യങ്ങളില്ല, സ്വകാര്യതയില്ല, ശരീരവികസനത്തിനുള്ള ഏര്‍പ്പാടുകളില്ല എന്നെല്ലാം അദ്ദേഹം പ്രസ്താവിച്ചുകഴിഞ്ഞു. മുതലാളിത്തത്തില്‍ ആണ്ടു മുങ്ങിയ ഒരു പ്രഭുമനസ്കന്റെ പ്രയാസങ്ങളാണ് ഇവയെല്ലാം. താജില്‍നിന്നാണ് സാഹിത്യകാരനും മുതലാളിത്ത പ്രേമിയും സുഖജീവിയുമായ ഈ മന്ത്രി കേരളത്തിലെ സാഹിത്യകാരന്മാര്‍ക്ക് മാര്‍ഗനിര്‍ദേശം ചെയ്യുന്നത്.

ഗള്‍ഫ് വോയ്‌സ് said...

part.2>
കേരള ഹൌസിലോ എവിടെയോ താമസിച്ചാലും ഇദ്ദേഹം പാര്‍ക്കുന്നേടം താജിനു സമാനമാകും എന്നതിനെപ്പറ്റി സംശയിക്കേണ്ട. കേരളത്തിലെ എഴുത്തുകാര്‍ (പുതിയ സംഘടനയായ ഗില്‍ഡിലെ അംഗങ്ങള്‍) പാവങ്ങളുടെ പിന്‍ബലം നേടേണ്ടത് തന്റെ ജീവിതത്തെ മാതൃകയാക്കി വേണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശത്തിന്റെ സാരം. കേരളാഹൌസിലാകുമ്പോള്‍ മറ്റുള്ളവര്‍ ഇദ്ദേഹത്തിന്റെ സുഖലോലുപത കണ്ടുപോയേക്കാം. അത് ഒഴിവാക്കാനാണ് സ്വകാര്യത എന്നുപറഞ്ഞ് വിലപിക്കുന്നത്. തന്റെ കേരളീയ സുഹൃത്തുക്കള്‍ താന്‍ വിശ്വസിക്കുന്ന വാണിജ്യസംസ്കാരത്തിന്റെ വഴിയിലൂടെ പുരോഗമിച്ചുവരും എന്ന് അദ്ദേഹത്തിനു മനസ്സിലായി കാണും. ഈ വഴിയിലൂടെ സഞ്ചരിച്ച് സ്വകാര്യതയും സൌകര്യങ്ങളും സുഖഭോഗങ്ങളും എല്ലാം ആസ്വദിച്ചുകഴിയുമ്പോഴാണ് ഉത്തമസാഹിത്യം ഉണ്ടാവുക. തകഴിയോ, വൈലോപ്പിള്ളിയോ എഴുതുന്നതുപോലെയല്ല, മാധ്യമരാജാവായ റൂപ്പര്‍ട്ട് മര്‍ഡോക്കിനെപ്പോലെ എഴുതുമ്പോഴാണ് മികച്ച സാഹിത്യം ഉണ്ടാവുക. ജനാധിപത്യ-സ്വാതന്ത്യ്രവാദികളായ കേരള സഹോദരന്മാരുടെ അഭീഷ്ടസിദ്ധിക്കായുള്ള രണ്ടാമത്തെ സംഘടനായിണിത്. നേരത്തെ സംസ്കാര സാഹിതി എന്നൊരു സംഘടന ഉണ്ടായിരുന്നു. എനിക്കൊരു പുരസ്കാരം തരുമെന്ന് പ്രഖ്യാപിച്ച് (അത് പിന്നീട് തരാതിരിക്കാനുള്ള ഒരുപായം പ്രയോഗിച്ച് പുരസ്കാരദാനം ഒഴിവാക്കിയെങ്കിലും) അപകടം വിളിച്ചുവരുത്തിയ സംഘടനയാണ് അത്. അതിന്റെ ഉദ്ഘാടകനായി ശശി തരൂരിനെ അന്ന് ലഭിച്ചുമില്ല. ഇന്ന് അദ്ദേഹത്തെപ്പോലെ മഹാനായൊരു സാഹിത്യകാരനെ രണ്ടാം സംഘടനയായ ഗില്‍ഡിന്റെ ഉദ്ഘാടനത്തിന് ലഭിച്ചത് ഈ സംഘടനയുടെ ഭാവിശ്രേയസ്സിനെ കുറിക്കുന്നു. എം ടി വാസുദേവന്‍നായര്‍, ടി പത്മനാഭന്‍ തുടങ്ങിയവരെ നിഷ്പ്രഭരാക്കുന്ന ചെറുകഥാകൃത്തുക്കള്‍, മാരാരെയും മുണ്ടശേരിയെയും നിസ്തേജരാക്കിയ സാഹിത്യ വിമര്‍ശകന്മാരെല്ലാം ഉണ്ടെങ്കിലും ഒരു വിശ്വസാഹിത്യകാരനെ ഉദ്ഘാടകനായി കിട്ടാത്തതുകൊണ്ട് സംസ്കാര സാഹിതി എന്ന ആദ്യ സംഘടന ശുഷ്കിച്ചുപോയി. അതിലുണ്ടായിരുന്ന പ്രതിഭാശാലികള്‍തന്നെയാണ് ഇതിലും ഉള്ളതെന്നൊരു ദോഷമുണ്ട്. എങ്കിലും ഉദ്ഘാടകന്‍ ഉപദേശിച്ച പ്രകാരം പാവങ്ങളുടെ സ്വന്തം എഴുത്തുകാരായി ഇവര്‍ ഇക്കൂട്ടരെ പെട്ടെന്ന് മാറ്റിയെടുക്കുമെന്ന് ഉറപ്പാണ്. സാഹിത്യ അക്കാദമിയിലും കലാമണ്ഡലത്തിലും സര്‍വകലാശാലയിലുമെല്ലാം കയറിപ്പറ്റാന്‍ കോഗ്രസ് രാഷ്ട്രീയബന്ധം ഫലപ്രദമായി പ്രയോജനപ്പെടുത്തിയ സമര്‍ഥരാണ് ഇവര്‍. ഇവര്‍ക്ക് സ്ഥാനം ലഭിക്കുന്നതും ഇടതുസാഹിത്യകാരന്മാര്‍ പദവികള്‍ നേടുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ആദ്യത്തേത് ആത്മാവിനെ പണയപ്പെടുത്തുകയും എഴുത്തുകാരെ കുഴലൂത്തുകാരാക്കുകയും ചെയ്യുമ്പോള്‍ രണ്ടാമത്തെ സ്ഥാനലാഭങ്ങള്‍ അവര്‍ അര്‍ഹിക്കുന്നതും പ്രതിഭാശക്തിയെ ഉണര്‍ത്തുന്നതുമാണ്. ആകയാല്‍ ഇത്തരക്കാരുടെ സ്ഥാനലബ്ധി തെറ്റും കുറ്റവുമാണെങ്കില്‍ കോഗ്രസ് സഹയാത്രികരുടെ സ്ഥാനസമ്പാദനം ശ്രേഷ്ഠവും ഉല്‍ക്കൃഷ്ടവുമാണ്. കോഗ്രസ് താല്‍പ്പര്യം രാഷ്ട്രീയതാല്‍പ്പര്യമേയല്ല. കോഗ്രസ് വിധേയത്വം ഉള്ളവരാണെങ്കിലും സഹയാത്രികര്‍ എന്ന് ഇക്കൂട്ടരെപ്പറ്റി ആരും പറയാറില്ല. ശശി തരൂരിന്റെ കോഴിക്കോട് സമ്മേളനത്തില്‍ കോഗ്രസ് എംഎല്‍എയും ഡിസിസി അംഗവുമെല്ലാം കയറിക്കൂടി എങ്കിലും അവരുടെ സാഹിത്യം വെറും അനുഗ്രഹോദ്ദേശ്യത്തോടുകൂടിയതു മാത്രമാണ്. ഇടതുനേതാക്കള്‍ സഹയാത്രിക (പു.ക.സ.) പരിപാടികളില്‍ പങ്കെടുക്കാത്തത് അവര്‍ക്ക് മേല്‍പ്പറഞ്ഞ അനുഗ്രഹശക്തി ഇല്ലാത്തതുകൊണ്ടാണ്.

ഗള്‍ഫ് വോയ്‌സ് said...

part.3>
ഇടതിനെ തീണ്ടിപ്പോയാല്‍ അത് എഴുത്തുകാര്‍ക്ക് പാപമാണ്; മറിച്ച് കോഗ്രസിനെ തൊട്ടാല്‍ അയാള്‍ പുണ്യവാളനായി. വ്യത്യാസം മനസ്സിലാക്കുക. ഏതായാലും കേരളത്തിലെ ഇപ്പോഴത്തെ ഇടതുഭരണം അവസാനിച്ചുകിട്ടിയാല്‍ ഈ 'ഗില്‍ഡി'ലെ അംഗങ്ങളെല്ലാം സര്‍വസാംസ്കാരിക സ്ഥാപനങ്ങളിലും കയറിപ്പറ്റാനുള്ള അവസരം കോഗ്രസിന്റെ അനുഗ്രഹംകൊണ്ട് സിദ്ധിക്കാതിരിക്കില്ല. അപ്പോള്‍ അവരെല്ലാം ശശി തരൂരിനെപ്പോലെ വിശ്വസാഹിത്യകാരന്മാരായി താജില്‍ പാര്‍ക്കാനുള്ള യോഗ്യത നേടുകയും ചെയ്യും. ശശി തരൂരിനെപ്പറ്റി അഴീക്കോട് എന്നൊരു വിദ്വാന്‍ (ഞാന്‍ വിദ്വാനല്ലെങ്കിലും എന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്) ഒരുപാട് വിമര്‍ശിച്ചെഴുതിയിട്ടുണ്ടെങ്കിലും അതൊക്കെ വിശ്വസാഹിത്യവും നോബല്‍ സമ്മാനത്തിന്റെ അടുത്തുവരെ എത്തിയിട്ടുള്ളതുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനപ്രശ്നങ്ങളെപ്പറ്റി, സ്വന്തം പക്ഷപാതവും അറിവില്ലായ്മയും കൂട്ടിക്കലര്‍ത്തിയാണെങ്കിലും, ഗാംഭീര്യം തുളുമ്പുന്ന ആംഗലവാണിയില്‍ എഴുതിയ പുസ്തകങ്ങളുടെ നിലവാരത്തിലുള്ള പുസ്തകങ്ങള്‍, ഈ ഗില്‍ഡ് വന്നതോടെ ധാരാളമായി പുറത്തുവരാനുള്ള എല്ലാ ആത്മീയ സാഹചര്യങ്ങളും ഇപ്പോള്‍ സജ്ജമായി കഴിഞ്ഞു. ദുഷ്ടമനസ്കരായ ഇടതനുഭാവികള്‍ തരൂരിന്റെ കൃതികള്‍ ഉപരിപ്ളവവും പക്ഷപാതപരവുമായ പത്രശൈലിയിലുള്ള രചനകള്‍ മാത്രമാണെന്നു കുറ്റപ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഈ കൃതികളുടെ യഥാര്‍ഥ മഹത്വം മനസ്സിലാക്കാന്‍ കാലം കുറെ വേണ്ടിവന്നു. രാഷ്ട്രീയത്തിന്റെ പാപക്കറ തീണ്ടാത്ത കേരള സാഹിത്യകാരന്മാരുടെ ഗില്‍ഡിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ട തരൂര്‍ കോഗ്രസ് എംപിയാണ് എന്നത് വലിയ കറയല്ല. ആണെങ്കില്‍ത്തന്നെ അദ്ദേഹം വിശ്വസാഹിത്യകാരനാണ്. അദ്ദേഹം ഇംഗ്ളീഷില്‍ എഴുതുന്ന ആളാണ് എന്ന കേട്ടുകേള്‍വി വിശ്വസിച്ചതുകൊണ്ടാണ് അദ്ദേഹത്തെ എഴുന്നള്ളിച്ചുകൊണ്ടുവന്നത്. താജില്‍ പാര്‍ത്തതിനുപുറമെ, അതിന് പറഞ്ഞ ന്യായീകരണവും അദ്ദേഹം നിര്‍ഭയനാണെന്ന് തെളിയിച്ചുകഴിഞ്ഞു. പോരെങ്കില്‍ അദ്ദേഹം വിമാനത്തിലെ താണക്ളാസ് കന്നുകാലി ക്ളാസാണെന്ന് തുറന്നടിച്ചു. ലളിതം പ്രസംഗിക്കുന്ന കോഗ്രസ് പ്രസിഡന്റും കൂട്ടരും 'വിശുദ്ധപശുക്കളാ'ണെന്നും തകര്‍ത്തുവിട്ടു. കുഴപ്പം മൂത്തപ്പോള്‍ ആള്‍ മാപ്പ് പറഞ്ഞു. അത് സാരമില്ല. അദ്ദേഹം അപ്പോഴും ജയിച്ചുനില്‍ക്കുന്നത് തന്റെ ഫലിതം ജനങ്ങള്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാണെന്ന് കളിയാക്കിയിട്ടാണ്. ഫലിതമാണെന്ന് മന്‍മോഹന്‍സിങ്ങും മനസ്സിലാക്കിയിരിക്കുന്നു. ഫലിതം ജനങ്ങളും കോഗ്രസ് നേതാക്കളും എല്ലാം മനസ്സിലാക്കിയിട്ടുണ്ട്. വിമാനത്തിലെ ഇക്കോണമിക്ളാസ് ക്യാറ്റില്‍ക്ളാസാണെന്നു പറഞ്ഞാല്‍ വിമാനയാത്രക്കാര്‍ കന്നുകാലികള്‍ക്ക് സമമാകയാല്‍ കമ്പനി അവരെ വിമാനത്തില്‍ തള്ളിക്കയറ്റുന്നു എന്ന അര്‍ഥം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. യാത്രക്കാരെ കന്നുകാലികളെപ്പോലെ കുത്തിനിറയ്ക്കുന്നു എന്നതാണ് ഫലിതം എന്നാണല്ലോ ശശി അവര്‍കള്‍ പറയുന്നത്. ഈ അര്‍ഥം പറഞ്ഞാല്‍ ജനങ്ങള്‍ കന്നുകാലികള്‍ക്കൊപ്പമാണെന്നുള്ള അര്‍ഥം സ്വാഭാവികമായും തുടര്‍ന്നുവരുന്നു. സ്വന്തം ഫലിതത്തിന്റെ അര്‍ഥം മനസ്സിലാക്കിയതില്‍ തരൂര്‍ പിന്നിലാണ് ഉള്ളത്. ഏതായാലും ഇത്ര അഗാധമായ ഫലിതം പറയാന്‍ കഴിവുള്ള അദ്ദേഹം സരസ്വതിയാല്‍ അനുഗ്രഹിക്കപ്പെട്ട വചനനിപുണനാണ്. നമ്മുടെ ഗില്‍ഡിന്റെ ഭാരവാഹികള്‍ ഒരവസരംകൂടി ഉണ്ടാക്കി ശശി തരൂരിനെ കേരളത്തിലേക്ക് ക്ഷണിക്കേണ്ടതാണ്. നല്ല സന്ദര്‍ഭമാണ്, പാഴാക്കരുത്.