Friday, October 2, 2009

ആസിയന്‍ കരാറിനെതിരെ പ്രതിരോധത്തിന്റെ മഹാപ്രവാഹം

ആസിയന്‍ കരാറിനെതിരെ പ്രതിരോധത്തിന്റെ മഹാപ്രവാഹം.

തിരു: മഴയെ കൂസാതെ, കുപ്രചാരണങ്ങളെ മറികടന്ന് കേരള ജനത അധിനിവേശശക്തികള്‍ക്കെതിരെ വന്‍ പടയണി തീര്‍ത്തു. ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ സിപിഐ എം നേതൃത്വത്തില്‍ ജനലക്ഷങ്ങള്‍ ഒന്നുചേര്‍ന്ന് മനുഷ്യച്ചങ്ങല കോര്‍ത്ത് സമരകേരളത്തിന് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. കേരളത്തില്‍ വ്യാപകമായി മഴ പെയ്തുവെങ്കിലും രാവിലെമുതല്‍തന്നെ മനുഷ്യച്ചങ്ങലയുടെ പ്രചാരണം മുഴങ്ങി. സിപിഐ എം പ്രവര്‍ത്തകര്‍ പലയിടത്തും വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ മുഴുകി. ഉച്ചകഴിഞ്ഞതോടെ മാനം തെല്ല് തെളിഞ്ഞു. നാനാ ദിക്കില്‍നിന്നും വാഹനങ്ങളിലും കാല്‍നടയായും സംസ്ഥാനത്തിന്റെ നാഡീഞരമ്പായ ദേശീയപാതയിലേക്ക് ആളുകള്‍ ഒഴുകിയെത്തി. വൈകിട്ട് കാര്‍മേഘം മൂടിനിന്ന അന്തരീക്ഷത്തിലാണ് സമരകേരളം സടകടുഞ്ഞ് ഒന്നായത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ് (പടിഞ്ഞാറു‘ഭാഗം) ജനങ്ങള്‍ കണ്ണിചേര്‍ന്നത്. ഈ ചങ്ങലയ്ക്ക് അനുബന്ധമായി വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉപചങ്ങലയും തീര്‍ത്തു. ചേര്‍ത്തലയില്‍നിന്ന് ചങ്ങനാശേരി വഴി ഇടിഞ്ഞില്ലത്തിലൂടെ പത്തനംതിട്ടവരെയാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ ചങ്ങല തീര്‍ത്തത്. വയനാട്ടില്‍ കല്‍പ്പറ്റ ടൌ മുതല്‍ ബത്തേരി ചുങ്കം വരെയായിരുന്നു ഉപചങ്ങല. കാസര്‍കോട് ആദ്യകണ്ണിയായി പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ചങ്ങല അവസാനിക്കുന്നന്നരാജ്ഭവനുമുന്നില്‍ല്‍പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായും അണിചേര്‍ന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ തിരുവനന്തപുരത്ത് കണ്ണിയായി. ചലച്ചിത്ര - സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ ടി വി ചന്ദ്രന്‍, കെ ആര്‍ മോഹനന്‍, പി ടി കുഞ്ഞുമുഹമ്മദ്, കെ ഇ എന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് തുടങ്ങിയവര്‍ തിരുവനന്തുരത്ത് കണ്ണികളായി. നാലരയ്ക്ക് മനുഷ്യച്ചങ്ങലയുടെ റിഹേഴ്സല്‍ നടന്നു. തേക്കടിയല്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് മൌനം ആചരിച്ചു. അഞ്ചിന് ചങ്ങല തീര്‍ത്തശേഷം നൂറുകണക്കിനു കേന്ദ്രങ്ങളില്‍ പൊതുയോഗം ചേര്‍ന്നു. തിരുവനന്തപുരത്തെ പൊതുയോഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ അധ്യക്ഷനായി. മുഖ്യമന്ത്രി വി എസും മറ്റു നേതാക്കളും സംസാരിച്ചു. കാസര്‍കോട് പി കരുണാകരന്‍ എംപിയടക്കം പ്രമുഖര്‍ പങ്കെടുത്തു. ഐഎന്‍എല്‍ നേതാക്കളും പ്രവര്‍ത്തകരും പലയിടത്തും ചടങ്ങലയില്‍ കണ്ണികളായി. എല്‍ഡിഎഫിന്റെ ഘടകക്ഷി നേതാക്കളും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചങ്ങലയില്‍ കണ്ണിചേര്‍ന്നു. കണ്ണൂരില്‍ നൂറു കിലോമീറ്ററോളം ദൂരത്തില്‍ പലയിടത്തും നാലും അഞ്ചും വരിയായി മനുഷ്യമതില്‍തന്നെയായി മാറി. പാര്‍ടി നേതാക്കളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ കണ്ണികളായി. കോഴിക്കോട് കനത്ത മഴയിലും ജനലക്ഷങ്ങള്‍ കണ്ണികളായി. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, യു എ ഖാദര്‍, പി വല്‍സല തുടങ്ങി ഒട്ടേറെ സാഹിത്യ -സാംസ്കാരിക രംഗത്തെ പ്രമുഖരും കണ്ണികളായി. മലപ്പുറത്ത് പാലോളി മുഹമ്മദുകുട്ടി, എ വിജയരാഘവന്‍, കവി കെ വി രാമകൃഷ്ണന്‍, നിലമ്പൂര്‍ അയിഷ തുടങ്ങിയ പ്രമുഖര്‍ അണിനിരന്നു. തൃശൂരിലും ശക്തിയായ മഴയെ കൂസാതെയാണ് ജനങ്ങള്‍ അണിമുറിയാതെ ചങ്ങല തീര്‍ത്തത്. എറണാകുളത്ത് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജോസ് തെറ്റയില്‍, എം സി ജോസഫൈന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, പ്രൊഫ. എം കെ സാനു, ജസ്റ്റിസ് കെ കെ നരേന്ദ്രന്‍, കെ കെ എന്‍ കുറുപ്പ്, പി രാജീവ് എംപി, എം എം ലോറന്‍സ്, ഗോപി കോട്ടമുറിക്കല്‍, മേയര്‍ മേഴ്സി വില്ല്യംസ്, ഡോ. സെബാസ്റ്റ്യന്‍പോള്‍ തുടങ്ങിയവര്‍ കണ്ണികളായി. സംസ്ഥാനത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചങ്ങല തീര്‍ത്ത ആലപ്പുഴയില്‍ മഴയെ അവഗണിച്ചാണ് പലയിടത്തും ജനങ്ങള്‍ സമരത്തിനായി ദേശീയപതായില്‍ എത്തിയത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, ഗാനരചയിതാക്കളായ വയലാര്‍ ശരത്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍ തുടങ്ങിയവര്‍ ആലപ്പുഴ ജില്ലയില്‍ കണ്ണികളായി. കൊല്ലത്ത് 60 കിലോമീറ്ററോളം ചങ്ങല തീര്‍ത്തു. മന്ത്രിമാരായ എം എ ബേബി, പി കെ ഗുരുദാസന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് എ കെ ബാലന്‍, ടി ശിവദാസമേനോന്‍, പി ഉണ്ണി, എം ചന്ദ്രന്‍, എം ബി രാജേഷ് എംപി തുടങ്ങിയവര്‍ കണ്ണികളായി. സിപിഐ എമ്മിന്റെ ജനപിന്തുണയും സംഘാടകശേഷിയും ഒരിക്കല്‍കൂടി വിളംബരംചെയ്ത മഹാപ്രവാഹമായിരുന്നു കേരളം കണ്ടത്.

3 comments:

ഗള്‍ഫ് വോയ്‌സ് said...

Anonymous said...

CPIM forced people who works in govt services and panchayath services. I know my neighbour who works in an Angan Vadi forced to stand in the chain. Yesterday there was a news that party fined rs 25/- for not participating. Shame on this

Rajan said...

ഈ അനേണി വെറും എച്ചില്‍ നക്കിയാണെന്ന് ഇവന്റെ വര്‍ത്തമാനത്തില്‍ നിന്നറിയാം