Tuesday, October 27, 2009

വത്തിക്കാനിലെ മാര്‍ക്സ്

വത്തിക്കാനിലെ മാര്‍ക്സ്



മാര്‍ക്സിന്റെ സാമൂഹ്യ- സാമ്പത്തിക സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് വത്തിക്കാന്‍ ഔദ്യോഗിക പ്രസിദ്ധീകരണമായ ഒസര്‍വേരെ റൊമാനോ പറയുന്നു. മാര്‍ക്സിസ്റുകാര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന രാഷ്ട്രീയ പിടിവാശി കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വം തള്ളിക്കളയുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ അത്യധികം പ്രാധാന്യമുള്ള ഈ വാര്‍ത്ത മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചു. മനുഷ്യസമൂഹം അതിന്റെ ആവശ്യങ്ങളും സ്വാഭാവിക പരിസ്ഥിതിയും തമ്മില്‍ പുതിയ പൊരുത്തം തേടുന്ന ഇക്കാലത്ത് മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും മുതലാളിത്ത വ്യവസ്ഥയിലെ തീക്ഷ്ണ പ്രശ്നമായ സാമ്പത്തിക അസമത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാര്‍ക്സിയന്‍ തത്വങ്ങള്‍ സഹായിക്കുമെന്നും അസന്ദിഗ്ധമായി വ്യക്തമാക്കുന്ന വത്തിക്കാന്‍ നിലപാടിനെക്കുറിച്ച് 'മാര്‍ക്സ് അറ്റ് ദ വത്തിക്കാന്‍' എന്ന ശീര്‍ഷകത്തില്‍ ഇക്കണോമിക്സ് ടൈംസ് (ഒക്ടോ. 26)എഴുതിയ മുഖപ്രസംഗം ഞങ്ങള്‍ഇവിടെപുനഃപ്രസിദ്ധീകരിക്കുന്നു. ആഗോളസാമ്പത്തികമാന്ദ്യം ആരും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ വിചിത്രമായ ഫലങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. ലോക സമ്പദ്വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തങ്ങളുടെ വിശ്വാസങ്ങളില്‍ വന്ന ഉലച്ചില്‍ പലരെയും മുതലാളിത്തത്തിന്റെ നേരെ ചോദ്യചിഹ്നം ഇടുവാന്‍ പ്രേരിപ്പിക്കുകയാണ്. ഉദാഹരണമായി വത്തിക്കാന്‍ ഈയിടെ ഈ വിഷയത്തെക്കുറിച്ച് കുറച്ചേറെ കാര്യങ്ങള്‍ പറയുകയുണ്ടായി. ആധുനിക മുതലാളിത്തത്തെക്കുറിച്ചുള്ള തന്റെ പുനര്‍ വിചിന്തനത്തില്‍ മാര്‍പാപ്പ ഈയടുത്തകാലത്ത് പറഞ്ഞത് മുതലാളിത്തത്തിന് അതിന്റെ ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്. ദുര്‍ബലര്‍ക്കു നീതി ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തിക്കൊണ്ടും, കമ്പോളത്തിന്റെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സ്ഥിതിഗതികളെ സാധാരണഗതിയിലാക്കാന്‍ സഹായിക്കാന്‍ പള്ളിക്ക് കഴിയും എന്നാണ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. വിശുദ്ധ നഗരമാകട്ടെ ഒരു പടികൂടി മുന്നോട്ടു പോയിരിക്കുന്നു. അത് കാള്‍ മാര്‍ക്സിനെപ്പോലെയുള്ള ഒരാളെ പ്രകടമായിത്തന്നെ അംഗീകരിച്ചിരിക്കുകയാണ്. അതിശയകരമായ ആ വാര്‍ത്താശകലം പലര്‍ക്കും അപകടസൂചന നല്‍കാന്‍ ധാരാളമാണ്. എങ്കിലും യാഥാര്‍ഥ്യമെന്താണെന്നുവച്ചാല്‍ സംഘടിതമതത്തിന്റെ പ്രഖ്യാപിത ശത്രുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു മനുഷ്യന്‍ വത്തിക്കാന്റെ സ്വീകാര്യത കുറെയെങ്കിലും നേടിയിരിക്കുകയാണ്. “മനുഷ്യസമൂഹത്തിലെ വലിയൊരു വിഭാഗം സാമൂഹ്യമായ അന്യവല്‍ക്കരണം നേരിടുന്നു; സാമ്പത്തിക രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍നിന്ന് അവര്‍ അകറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു' എന്നുള്ള മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിമര്‍ശനം ഇന്നും പ്രസക്തമാണ് എന്നാണ് വത്തിക്കാന്‍ വാര്‍ത്താപത്രികയായ ഒസര്‍വേരെ റൊമാനോ (ഘ’ഛല്ൃൈമീൃല ഞീാമിീ) സമീപകാലത്ത് അഭിപ്രായപ്പെട്ടത്. മനുഷ്യര്‍ തങ്ങളുടെ ആവശ്യങ്ങളും തങ്ങള്‍ വസിക്കുന്ന പരിസ്ഥിതിയുമായി ഒരു പുതിയ സന്തുലിതബന്ധം സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്ന ഇക്കാലത്ത് മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പത്രം തുടര്‍ന്നു പറയുന്നു. പണത്തിന് സ്വയമേവ ഇരട്ടിക്കാന്‍ കഴിവില്ലെന്നിരിക്കെ, ചുരുക്കം ചിലരുടെ പക്കല്‍ സമ്പത്ത് കേന്ദ്രീകരിക്കുന്നതിനെ നാം എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട് പത്രം പറയുന്നത് മുതലാളിത്ത വ്യവസ്ഥയിലെ തീവ്രമായ സാമ്പത്തിക അസമത്വം എന്ന പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാര്‍ക്സിയന്‍ തത്വങ്ങള്‍ സഹായിക്കുമെന്നാണ്. ഇതിനെ വേണമെങ്കില്‍, ഒരര്‍ഥത്തില്‍, കൂടുതല്‍ വിശാലമായ ഒരു ഉള്‍ക്കൊള്ളല്‍ ആയി വ്യാഖ്യാനിക്കാം. ഇതുവരെ എതിര്‍ത്തിരുന്ന കാര്യങ്ങളെ അംഗീകരിക്കുക എന്നത് ഇപ്പോഴത്തെ ശൈലിയാണെന്ന് തോന്നുന്നു. കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ ഗലീലിയോവിന്റെ ഒരു പ്രതിമ സ്ഥാപിച്ചു; ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നെന്ന തന്റെ കാഴ്ചപ്പാടിന്റെ പേരില്‍ ആ ജ്യോതിശാസ്ത്രജ്ഞനെ പീഡിപ്പിച്ചതിനു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്. കുറച്ചുകൂടി സമീപകാലത്തായി പ്രമുഖനായ ഒരു പള്ളി അധികാരി ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം വിശ്വാസവുമായി ഒത്തുപോകുന്നതാണെന്ന് പ്രഖ്യാപിച്ചു. തന്റെ സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ ഇംഗ്ളണ്ടില്‍നിന്ന് തുരത്തിയോടിക്കപ്പെട്ട നാടകകൃത്ത് ഓസ്കാര്‍വൈല്‍ഡിനെക്കുറിച്ചുള്ള പ്രശംസാവാചകങ്ങളും മാര്‍ക്സിനെക്കുറിച്ച് എഴുതിയ അതേ പത്രത്തില്‍തന്നെ വന്നിട്ടുണ്ട്. ഒരുപക്ഷേ, ഇത് മുതലാളിത്തവാദിയായിരിക്കാന്‍ മോശമായ സമയമാവും, അവിശ്വാസിയായിരിക്കാന്‍ പറ്റിയ കാലഘട്ടവും!

Wednesday, October 21, 2009

കോഗ്രസിന്റെ വിഭ്രാന്തി വ്യജ വോട്ടുകള്‍ തള്ളിയതില്‍

കോഗ്രസിന്റെ വിഭ്രാന്തി വ്യജ വോട്ടുകള്‍ തള്ളിയതില്‍.

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തിലെ വ്യാജവോട്ടുകള്‍ തള്ളപ്പെട്ടതോടെ കോഗ്രസ് നേതൃത്വം അങ്കലാപ്പില്‍. എല്‍ഡിഎഫിനെതിരെ കള്ളവോട്ട് കോലാഹലമുയര്‍ത്തി തങ്ങളുടെ വ്യാജവോട്ടുകള്‍ക്ക് മറയിടാനുള്ള തന്ത്രം ഏശാതെ വന്നതോടെ പരാജയം മുന്നില്‍കണ്ട് എങ്ങനെയും തെരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കാനുള്ള അവസാന തന്ത്രമാണ് യുഡിഎഫിന്റെ ഉന്നത നേതാക്കളുള്‍പ്പെടെ പയറ്റുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും മാധ്യമങ്ങളിലൂടെ എല്‍ഡിഎഫിനെതിരെ ആരോപണമുന്നയിച്ചും, കാത്തിരിക്കുന്ന പരാജയത്തിന് മുന്‍കൂര്‍ ജാമ്യംതേടാന്‍ കോഗ്രസ് ശ്രമിക്കുന്നു. 6386 വ്യാജവോട്ടുകളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിയത്. കള്ളവോട്ടു വിവാദം ഉയര്‍ത്തിയത് തിരിച്ചടിയായെന്ന് യുഡിഎഫ് നേതാക്കളില്‍ ചിലര്‍ സ്വകാര്യമായി സമ്മതിക്കുന്നു. അനാവശ്യവിവാദം ജനങ്ങളെ എതിരാക്കുമെന്ന ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കാതെയാണ് അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചതെന്നും ഒരുവിഭാഗം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കാന്‍ കോഗ്രസ് നേതൃത്വം ശ്രമിച്ചത് യുഡിഎഫിന് ഗുണമല്ലെന്നും അവര്‍ സമ്മതിക്കാന്‍ തുടങ്ങി. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ വയലാര്‍ രവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന് മണ്ഡലത്തിലെ ങ്ങും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍തന്നെ എല്‍ഡിഎഫിന് അനുകൂലമായ പൊതുവികാരം മണ്ഡലത്തില്‍ രൂപപ്പെട്ടിരുന്നു. യുഡിഎഫ് നേതാക്കള്‍ക്ക് കണ്ണൂര്‍ ജനതയെ അപകീര്‍ത്തിപ്പെടുത്താനല്ലാതെ മറ്റൊന്നിനും താല്‍പര്യമില്ല.

Monday, October 19, 2009

ആരോപണം അടിസ്ഥാന രഹിതം: ദേശാഭിമാനി മാനേജര്‍

ആരോപണം അടിസ്ഥാന രഹിതം: ദേശാഭിമാനി മാനേജര്‍


കണ്ണൂര്‍: കണ്ണൂര്‍ ദേശാഭിമാനി കെട്ടിടത്തിന്റെ നമ്പര്‍ വച്ച് വ്യാജവോട്ട് ചേര്‍ത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാനേജര്‍ എം സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശാഭിമാനിയില്‍ 24 പേര്‍ താമസിക്കുന്നുണ്ട്. വര്‍ഷങ്ങളായി ദേശാഭിമാനിയില്‍ താമസിച്ച് ജോലിചെയ്യുന്ന മറ്റു ജില്ലകളിലുള്ളവരില്‍ 15 പേരാണ് വോട്ടു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Sunday, October 18, 2009

തൊഴിലുറപ്പ്: കേരളമാതൃക ഇനി രാജ്യത്തെങ്ങും .

തൊഴിലുറപ്പ്: കേരളമാതൃക ഇനി രാജ്യത്തെങ്ങും .

തിരു: സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ കേരളം നടപ്പാക്കിയ ദേശീയ തൊഴിലുറപ്പുപദ്ധതി മാതൃക രാജ്യമെങ്ങും വ്യാപിപ്പിക്കുന്നു. കേരളത്തിന്റെ മികച്ച പ്രകടനം വിലയിരുത്തി ദേശീയ തൊഴിലുറപ്പ് കൌസിലില്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് മറ്റ് സംസ്ഥാനങ്ങള്‍ കേരള മാതൃകയിലേക്ക് മാറുന്നത്. സുതാര്യമായ നടത്തിപ്പിനൊപ്പം കൂലി നല്‍കാന്‍ ബാങ്കിങ് സംവിധാനം, കാര്‍ഷികപ്രതിസന്ധി മറികടക്കാനുള്ള ആസൂത്രിത ശ്രമം, സ്ത്രീശാക്തീകരണത്തിലെ ഊന്നല്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍നിന്ന് പകര്‍ത്തുന്നത്. ഇടനിലക്കാരില്ലാതെയും തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണനിയന്ത്രണത്തിലും പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് ദേശീയ തൊഴിലുറപ്പ് കൌസില്‍ കണ്ടെത്തിയിട്ടുണ്ട്. കരാര്‍ജോലികള്‍ തൊഴിലുറപ്പുപദ്ധതിയുടെ കണക്കിലാക്കി പല സംസ്ഥാനവും കേന്ദ്രത്തില്‍നിന്ന് പണം വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. രാജസ്ഥാനില്‍ കേന്ദ്ര ഗ്രാമവികസനമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ ജെസിബി ഉപയോഗിച്ചും മറ്റും നടത്തിയ ജോലികള്‍ വ്യാജരേഖ ചമച്ച് തൊഴിലുറപ്പുപദ്ധതിയിലാക്കിയത് സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് കൂലി നേരിട്ട് നല്‍കുന്ന പദ്ധതിക്കും തുടക്കമിട്ടത് കേരളമാണ്. ആന്ധ്രയടക്കം നാല് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഇത് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, സ്ത്രീകളുടെ പേരില്‍ അക്കൌണ്ട് തുടങ്ങിയ ഏക സംസ്ഥാനം കേരളമാണ്. പദ്ധതിയിലൂടെ ലഭിക്കുന്ന തുക കുടുംബത്തിലെത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. കാര്‍ഷികപ്രതിസന്ധി മറികടക്കാന്‍ ആസൂത്രിതമായ ശ്രമം കേരളത്തിന്റെയാണെന്നും ദേശീയ തൊഴിലുറപ്പ് കൌസിലിന്റെ റിപ്പോര്‍ട്ട് പറയുന്നു. പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കേരളം നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് കൌസില്‍ വിലയിരുത്തി. പണികളുടെ മേല്‍നോട്ടത്തിനും പണിയായുധങ്ങള്‍ വാടകയ്ക്ക് നല്‍കാനും കുടുംബശ്രീയെ ചുമതലപ്പെടുത്തിയതിലൂടെ സ്ത്രീശാക്തീകരണത്തിന് കേരളം നല്‍കുന്ന പ്രാധാന്യത്തെ കൌസില്‍ പ്രശംസിച്ചു. മൂന്നുഘട്ടമായി രാജ്യത്ത് ആരംഭിച്ച പദ്ധതിയില്‍ അവസാനഘട്ടത്തില്‍മാത്രമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജില്ലകളും ഉള്‍പ്പെട്ടത്. 2005ല്‍ രാജ്യത്തെ 200 ജില്ലയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ കേരളത്തില്‍നിന്ന് വയനാടും പാലക്കാടും മാത്രമാണ് ഉള്‍പ്പെട്ടത്. എന്നാല്‍, ഒരുരൂപപോലും യുഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടില്ല. 2006 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് കര്‍മപരിപാടി തയ്യാറാക്കി തൊഴില്‍കാര്‍ഡ് വിതരണംപോലും ആരംഭിച്ചത്. അടുത്തവര്‍ഷം 130 ജില്ലയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ കാസര്‍കോടും വയനാടും ഉള്‍പ്പെട്ടു. 2008 ഏപ്രിലില്‍ 266 ജില്ലയില്‍ പദ്ധതിതുടങ്ങിയപ്പോഴാണ് സംസ്ഥാനത്തെ 10 ജില്ല ഉള്‍പ്പെട്ടത്. പ്രാരംഭപ്രവര്‍ത്തനം പൂര്‍ത്തിയാക്കി നവംബറോടെ ഇവിടെ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട വയനാട്, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞവര്‍ഷം ശരാശരി 47 തൊഴില്‍ദിനം നല്‍കാനായി. ദേശീയ ശരാശരിയേക്കാള്‍ (44) കൂടുതലാണിത്. 10 ജില്ലയില്‍ അവസാനഘട്ടമായിമാത്രം പദ്ധതി ആരംഭിച്ചതാണ് ശരാശരി 22 ദിവസമായി കുറയാന്‍ കാരണം. നടപ്പു സാമ്പത്തികവര്‍ഷം ആറുമാസത്തിനകംതന്നെ കേരളത്തില്‍ 4.75 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. കാര്‍ഷികജോലികള്‍ പൂര്‍ത്തിയായശേഷം തൊഴിലുറപ്പുപദ്ധതികള്‍ സജീവമാകുന്നതോടെ തൊഴില്‍ദിനങ്ങളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.
ആര്‍ സാംബന്‍..ദേശാഭിമാനി

Saturday, October 17, 2009

രാഷ്ട്രീയ പോരാട്ടവുമായി എല്‍ഡിഎഫ് യുഡിഎഫിന് ആയുധം കള്ളപ്രചാരണം

രാഷ്ട്രീയ പോരാട്ടവുമായി എല്‍ഡിഎഫ് യുഡിഎഫിന് ആയുധം കള്ളപ്രചാരണം .

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെയും നാടിന്റെയും നീറുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് മുന്നേറുമ്പോള്‍ കള്ളപ്രചാരണവും വലതുപക്ഷ മാധ്യമങ്ങള്‍ മെനയുന്ന കല്‍പിത കഥകളുമാണ് യുഡിഎഫിന്റെ ആയുധം. ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവതരിപ്പിച്ച് എല്‍ഡിഎഫ് വോട്ടര്‍മാരില്‍ സ്വാധീനം ഉറപ്പിക്കുന്നു. അതേസമയം, ആസിയന്‍ കരാര്‍ ഉള്‍പ്പെടെ ഒരു പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെയാണ് പുകമറ സൃഷ്ടിച്ച് യുഡിഎഫിന്റെ പരിഹാസ്യമായ പ്രചാരണം. കെട്ടുകഥകളുടെയും അപവാദങ്ങളുടെയും ഊതിപ്പെരുപ്പിക്കലിന്റെയും പാതയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ട രീതിതന്നെയാണ് ഉപതെരഞ്ഞെടുപ്പിലും അവര്‍ പിന്തുടരുന്നത്. ഒറ്റപ്പെട്ട കൊലപാതകങ്ങളും മോഷണങ്ങളും അപകടങ്ങളുമാണ് യുഡിഎഫ് നേതൃത്വം എല്‍ഡിഎഫിനെതിരെ ഉയര്‍ത്തുന്ന പ്രചാരണ വിഷയങ്ങള്‍. എല്‍ഡിഎഫ് നേതാക്കളെയും മന്ത്രിമാരെയും വ്യക്തിപരമായി അധിക്ഷേപിക്കാനും അവര്‍ക്ക് മടിയില്ല. ദേശീയവും പ്രാദേശികവുമായ ഗൌരവമേറിയ രാഷ്ട്രീയ പ്രശ്നങ്ങളെ ജനമനസുകളില്‍നിന്ന് അകറ്റാന്‍ പുകമറ സൃഷ്ടിക്കുന്ന എല്‍ഡിഎഫ് വിരുദ്ധ മാധ്യമതന്ത്രം തന്നെയാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ യുഡിഎഫ് പയറ്റുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനദ്രോഹ ഭരണമെന്ന് അലറുന്നവര്‍ മുന്‍ യുഡിഎഫ് ഭരണവുമായി ഒരു താരതമ്യത്തിനും സാഹസപ്പെടുന്നില്ല. തൈക്കലേത് ഉള്‍പ്പെടെയുള്ള വര്‍ഗീയ കലാപങ്ങളും കുപ്രസിദ്ധിയാര്‍ജിച്ച സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും ജനങ്ങളുടെ ഓര്‍മയില്‍ ഉണരുമെന്ന ഭയമാണ് യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്. എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കവന്‍ഷന്‍ വേദിയില്‍ നേതാക്കള്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രചാരണ വിഷയങ്ങളുടെ ഗൌരവം വെളിവാക്കുന്നതായി. കേരളത്തെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയം, സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കുറ്റകൃത്യങ്ങളില്‍ പ്രതികളെ ഉടനടി പിടികൂടുകയും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന പൊലീസ് നയവും എടുത്തുകാട്ടുന്നു. മുന്‍ യുഡിഎഫ് ഭരണനാളുകളുടെ ഓര്‍മപ്പെടുത്തലും നടത്തുന്നു. ഇങ്ങനെ എല്‍ഡിഎഫ് നടത്തുന്ന രാഷ്ട്രീയ പ്രചാരണരീതിയെ മറികടക്കാന്‍ കള്ളപ്രചാരണമല്ലാതെ ആവനാഴിയില്‍ മറ്റൊന്നുമില്ലാതെ പരിഹാസ്യമാകുകയാണ് ആലപ്പുഴയില്‍ യുഡിഎഫ്

സ്ഥാനാര്‍ഥിസംഗമം ശ്രദ്ധേയനായി സീനുലാല്‍

സ്ഥാനാര്‍ഥിസംഗമം ശ്രദ്ധേയനായി സീനുലാല്‍.


കൊച്ചി : നഗരവികസനവും ക്രമസമാധാനപാലനവും ഭദ്രം എല്‍ഡിഎഫ് ഭരണത്തിലെന്ന് തെളിവുകളുടെ സാക്ഷ്യത്തോടെ പി എന്‍ സീനുലാല്‍. എറണാകുളം പ്രസ്ക്ളബ് സംഘടിപ്പിച്ച 'പുനര്‍വിധി' സ്ഥാനാര്‍ഥി സംഗമത്തിലാണ് നഗരവികസനനേട്ടവും സംസ്ഥാനസര്‍ക്കാരിന്റെ ഭരണനേട്ടവുമുയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രദ്ധേയനായത്. അയല്‍സംസ്ഥാനങ്ങളില്‍ പൊലീസുകാര്‍പോലും മൃഗീയമായി കൊല്ലപ്പെടുമ്പോള്‍ സ്ത്രീകള്‍ക്കുവരെ സ്വൈരമായി സഞ്ചരിക്കാവുന്ന ഇടമാണ് കേരളമെന്ന് സീനുലാല്‍ പറഞ്ഞു. മറ്റേത് സംസ്ഥാനത്തെക്കാളും സുരക്ഷിതമാണ് ഇവിടെ. ഈ സാഹചര്യമാണ് കേരളത്തിന് ഇന്ത്യ ടുഡേ അവാര്‍ഡും കൊച്ചിക്ക് രാജ്യാന്തര പുരസ്കാരവും ലഭ്യമാക്കിയത്. കേരളത്തിലെ ക്രമസമാധാനത്തെ കുറ്റപ്പെടുത്തുന്നവര്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കണം. നാല്‍പ്പതു മാസത്തെ ഭരണത്തിലൂടെ എണ്ണമറ്റ നേട്ടങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ കൈവരിച്ചത്. വിലക്കയറ്റംകൊണ്ട് രാജ്യമാകെ നട്ടംതിരിയുമ്പോള്‍ കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ കൊച്ചി കപ്പല്‍ശാലയും എല്‍ഐസിയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ ഒരുങ്ങുമ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനവും ലാഭത്തിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം നടത്തിയ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് തികച്ചും ഭിന്നമായ നിലപാടാണ് എല്‍ഡിഎഫിന്റേത്. മുമ്പ് ഖജനാവ് കുറേനാള്‍ അടച്ചുപൂട്ടി. എന്നാല്‍,ഇന്ന് ആ സ്ഥിതി മാറി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. കൃഷിക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉള്‍പ്പെടെ കടം എഴുതിത്തള്ളി. ജീവനക്കാരുടെയും തൊഴിലാളികളുടെയും പണം അപഹരിക്കാതെ വികസനം യാഥാര്‍ഥ്യമാക്കി. സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മൂന്നു പതിറ്റാണ്ടുകാലത്തിനിടെ വന്‍ വികസനമാണ് കൊച്ചി നഗരം കൈവരിച്ചത്. കൌസിലര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഈ വികസനത്തില്‍ താനും പങ്കാളിയായി. സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ വൈറ്റില ബസ് ടെര്‍മിനല്‍ തീരുമാനം ഞൊടിയിടയിലാണ് കൈക്കൊണ്ടത്. ലോകബാങ്ക് ഉപേക്ഷിച്ചുപോയ തമ്മനം-പുല്ലേപ്പടി റോഡ് വികസനം സ്വകാര്യവ്യക്തികളുടെ പങ്കാളിത്തത്തോടെ യാഥാര്‍ഥ്യമായി. സഹോദരന്‍ അയ്യപ്പന്‍ റോഡ് വികസനത്തിന്റെ സ്ഥലമെടുപ്പ് 90 ശതമാനവും പൂര്‍ത്തീകരിച്ചു. മാലിന്യപ്രശ്നം, കുടിവെള്ളം, വെള്ളക്കെട്ട് എന്നിവയ്ക്കും പരിഹാരം കാണാന്‍ നഗരസഭാ ഭരണത്തിനു കഴിഞ്ഞതായി സീനുലാല്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തിന്റെ രണ്ടാമത് വിലയിരുത്തലാണ് ഉപതെരഞ്ഞെടുപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. ഭരണത്തിന്‍കീഴില്‍ എല്ലാ മേഖലയും നിഷ്ക്രിയമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയുടെ വികസനത്തില്‍ ഇരുമുന്നണികള്‍ക്കും പിടിവിട്ടുപോയതായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്റ് കെ വി സുധാകരന്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍ ശ്രീനാഥ് നന്ദി പറഞ്ഞു.

Friday, October 16, 2009

എം വി ജയരാജന് കലാലയങ്ങളില്‍ വന്‍ സ്വീകരണം

എം വി ജയരാജന് കലാലയങ്ങളില്‍ വന്‍ സ്വീകരണം

കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ക്യാമ്പസുകളില്‍ ഊഷ്മള സ്വീകരണം. കൃഷ്ണമേനോന്‍ വനിതാ കോളേജിലെത്തിയ എം വി ജയരാജന് വ്യാഴാഴ്ച വിദ്യാര്‍ഥിനികളും അധ്യാപകരും വന്‍വരവേല്‍പൊരുക്കി. വിദ്യാര്‍ഥിനികള്‍ പ്രിയ നേതാവിനെ കോളേജ് കവാടത്തില്‍ പടക്കം പൊട്ടിച്ചും മാലയിട്ടും സ്വീകരിച്ചു. മുഴുവന്‍ ക്ളാസുകളിലും വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ഥി അധ്യാപക-അനധ്യാപകരെയും നേരില്‍ കണ്ട് വോട്ട് ചോദിച്ചു. പള്ളിക്കുന്ന് ഹൈസ്കൂള്‍, കോളേജ് ഓഫ് കൊമേഴ്സ്എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. വൈകിട്ട് സിറ്റി മൈതാനപ്പള്ളി പ്രദേശങ്ങളിലെ വീടുകളില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തി. വെള്ളിയാഴ്ച രാവിലെ പള്ളിക്കുന്ന് പ്രദേശങ്ങളിലും ടൌ ഈസ്റ്റ് ഭാഗങ്ങളിലും വീടുകളില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തും

Tuesday, October 13, 2009

എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എമ്മിലെ പി എന്‍ സീനുലാല്‍ മല്‍സരിക്കും.

എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എമ്മിലെ പി എന്‍ സീനുലാല്‍ മല്‍സരിക്കും.


എറണാകുളം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എമ്മിലെ പി എന്‍ സീനുലാല്‍ മല്‍സരിക്കും. ട്രേഡ് യൂണിയന്‍ നേതാവായ സീനുലാല്‍ സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗമാണ്.

Thursday, October 8, 2009

ചെഗുവേര : ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നിള്‍ക്കുന്നു.

ചെഗുവേര : ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നിള്‍ക്കുന്നു.


ബോളിവിയയിലെ നങ്കാഹുവാസുവിന്നടുത്തു ഹിഗുവേര ഗ്രമത്തില്‍ വെച്ച് അമേരിക്കന്‍ കൂലിപ്പട്ടാളം 1967ഒക്ടോബര്‍ 9ന്‍ പകല്‍ 1.10 നാണ്‍ ലോകവിമോചനപോരാട്ടങളുടെ വീരനായകന്‍ ചെഗുവരെയെ നിര്‍ദ്ദാക്ഷ്യ്ണ്യം വെടിവെച്ചുകൊന്നത്. 42 വര്‍ഷം പിന്നിട്ടിട്ടും ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപന്തം പോലെ ചെഗുവാരെയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണകൂടത്തെ ഗറില്ലപോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കുകൊണ്ടും തോക്കുകൊണ്ടും സാക്ഷ്യപ്പെടുത്തിയ,ആശയങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വവിപ്ലവകാരിയായ ചെഗുവാരെയെക്കുറിച്ച് പ്രകാശഭരിതമായ ഒര്‍മ്മകള്‍ ഇന്നും ലോകജനത വികാരവായ്പയോടെ മനസ്സില്‍ സൂക്ഷിക്കുന്നു.മണ്ണിനും മനുഷ്യസ്വാതന്ത്ര്യത്തിന്നും വേണ്ടിയുള്ള മഹായുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവാരെ അടക്കമുള ധീരദേശാഭിമാനികളുടെ വീരസ്മരണ സാമ്രാജിത്ത-അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടുന്ന ലോകത്തെമ്പാടുമുള്ള വിപ്ലവകാരികള്‍ക്ക് ആശയും ആവേശവും നള്‍കുന്നതാണ്.
വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനുഭൂതിയുടെയും സാന്ത്വാനത്തിന്റെയും ഒരു കരസ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണമെന്ന ആദര്‍ശപ്രചോതിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളിമൂലം വൈദ്യശാസ്ത്ര ബിരുദം നേടിയിട്ടും , ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും , ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും , സിറിന്‍ചും സ്റ്റെതക്കോപ്പുമല്ല തോക്കും പടക്കോപ്പുമാണ്‍ അതിന്റെ ഉപകരണങള്‍ എന്നും ചെഗുവേരെ അനുഭവത്തിലൂടെ കണ്ടെത്തി."ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥക്കുവേണ്ടി പൊരുതുവാനാണ് ‍ താന്‍ ആയുധമേന്തുന്നതെന്ന് , പകയും വിദ്വോഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ്‍ താന്‍ ആയുധമേന്തുന്നതെന്ന്" ചെ ഉറച്ച് വിശ്വാസിച്ചു.1967 ഒക്‌ടൊബര്‍ 9 ന്‍ സി ഐ എ യുടെയും അമേരിക്കന്‍ കൂലിപ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലത്തിന്റെ അനശ്വരതയെക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ.ഇപ്പോഴും തുടരുന്ന ലോകവിമോചന പോരാട്ടങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മപഥത്തിലെക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജസ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാലുറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരിമാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരെയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിന്നും ജനാധിപത്യഅവകാശങള്‍ക്കും വേണ്ടി പോരാടുന്ന,സാമ്രാജിത്തത്തിന്നും സാമ്രാജിത്ത ദാസന്മാര്‍ക്കും , അധിവേശ ശക്തികല്‍ക്കുമെതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതക്ക് എന്നും എന്നും ആവേശം പകരുന്നതാണ് .

Wednesday, October 7, 2009

താജ് ഹോട്ടലില്‍നിന്ന് മലയാള സാഹിത്യകാരന്മാരോട്

താജ് ഹോട്ടലില്‍നിന്ന് മലയാള സാഹിത്യകാരന്മാരോട്.
.സുകുമാര്‍ അഴീക്കോട്..
പണ്ട് ഒരു പള്ളി പണിയാന്‍ തീരുമാനിച്ച നാട്ടുകാര്‍ മൂന്ന് പ്രമേയം പാസാക്കിയതുകൊണ്ട് പള്ളി പണിയാന്‍ പറ്റാതായ കഥ കേട്ടിട്ടുണ്ട്. പ്രമേയങ്ങള്‍: 1 പുതിയ പള്ളി പണിയണം. 2 അതുവരെ പഴയ പള്ളി തുടരണം. 3 പുതിയ പള്ളിയുടെ ഇഷ്ടികകള്‍ പഴയ പള്ളിയില്‍നിന്ന് എടുക്കണം. മൂന്നാമത്തെ പ്രമേയം വന്നപ്പോള്‍ പുതിയ പള്ളി നിര്‍മിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്ത അവസ്ഥ വന്നു. ഈ അടുത്ത കാലത്ത് നമ്മുടെ തിരുവനന്തപുരം ലോക്സഭാ അംഗവും ഇപ്പോള്‍ വിദേശകാര്യ സഹമന്ത്രിയും മറ്റുമായ ശശി തരൂര്‍ കോഴിക്കോട്ടുവന്ന് യഥാര്‍ഥ കേരളീയ സാഹിത്യകാരന്മാരുടെ പുതിയ സംഘടനയായ ഡെമോക്രാറ്റിക് റൈറ്റേഴ്സ് ഗില്‍ഡ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ഒന്നുരണ്ടു കാര്യം ഉറപ്പിച്ചു പറഞ്ഞു- പള്ളിപ്രമേയംപോലെത്തന്നെ. പാവങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഇടതുപക്ഷമേയുള്ളൂവെന്നത് തെറ്റിദ്ധാരണയാണ്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചവര്‍ ധാരാളം പിന്തുണയുള്ളവരാണ്. താന്‍ ഒരു ആര്‍ത്തസംരക്ഷകനാണെന്ന് അദ്ദേഹം വചന വൈചിത്യ്രത്തോടെ പറയുകയായിരുന്നു. പിറ്റേന്നാണ് ശശി തരൂരിന്റെ പാവങ്ങളോടുള്ള പ്രതിബദ്ധതയുടെ നഗ്നത പുറത്തുവന്നത്. ഇത്ര പതിതകാരുണികനായ ഈ മന്ത്രി താമസിക്കുന്നത് പ്രതിദിനം 40,000 രൂപ വാടകയുള്ള താജ് ഹോട്ടലിലെ സ്യൂട്ടിലാണ്. അവിടെത്തന്നെ കുടിപാര്‍ക്കുന്ന ഈ സഹമന്ത്രിയെ മാറ്റിപാര്‍പ്പിക്കാന്‍ മന്ത്രിസഭയുടെ നിര്‍ദേശമനുസരിച്ച് പ്രണബ്മുഖര്‍ജിപോലും ഇടപെട്ടെന്നും സോണിയ ഗാന്ധിയും തന്റെ അഭിപ്രായം പറഞ്ഞെന്നും വാര്‍ത്ത വന്നു. പരസ്പരവിരുദ്ധമായ രണ്ടു കാര്യം ചെയ്യണമെന്നു പറയുന്ന രണ്ട് പ്രമേയം തത്വത്തില്‍ ഇടയുന്നതുകൊണ്ടാണ് പള്ളി പണിയാന്‍ കഴിയാതെ വന്നത്. എന്നാല്‍, എഴുത്തുകാരോട് പാവങ്ങളുടെ പിന്‍ബലം വേണമെന്ന് ആഹ്വാനം ചെയ്യുകയും സ്വയം കോടീശ്വരന്റെ ധൂര്‍ത്ത് നടത്തി ജീവിക്കുകയും ചെയ്യാന്‍ നമ്മുടെ കേന്ദ്രമന്ത്രിക്ക് ഒരു പരസ്പരവിരോധവും തടസ്സമല്ല. തെരഞ്ഞെടുപ്പിനിടയില്‍ താന്‍ പാവങ്ങളുടെ ആളാണെന്നു വരുത്താന്‍ ഖദര്‍ ദോത്തി ധരിച്ചുതുടങ്ങിയ തരൂര്‍ താജ് ഹോട്ടലില്‍ പാര്‍ക്കാന്‍ ഖദര്‍ ഉപേക്ഷിച്ചു. ഓരോ അവസരവും സ്വന്തം സൌകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ജീവിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിതദര്‍ശനം. കോഴിക്കോട്ട് അദ്ദേഹം പ്രത്യയശാസ്ത്രം കാപട്യമാണെന്ന് പ്രസംഗിച്ചു. ഇപ്പോള്‍ അദ്ദേഹം തെളിയിച്ചത് പ്രത്യയശാസ്ത്രമില്ലായ്മയാണ് ഏറ്റവും വലിയ കാപട്യമെന്നാണ്. പ്രത്യയശാസ്ത്രമില്ലെങ്കില്‍ ഏത് വേഷവും കെട്ടാമെന്ന് തരൂര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യം, നീതി, സ്വാതന്ത്യ്രം എന്നിവയില്‍ എഴുത്തുകാര്‍ വിശ്വസിക്കുന്നെങ്കില്‍ പ്രത്യയശാസ്ത്രം ഒഴിവാക്കാനാകില്ല. സമത്വം, സ്വാതന്ത്യ്രം എന്ന വെറും വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കാനാകില്ല. എന്തുതരം സമത്വം എന്നും എന്തുതരം സ്വാതന്ത്യ്രം എന്നും പറയണം. അതാണ് പ്രത്യയശാസ്ത്രം. ബുദ്ധനും ക്രിസ്തുവിനും ഗാന്ധിജിക്കും പ്രത്യയാശാസ്ത്രമുണ്ട്. പ്രത്യയശാസ്ത്രമില്ലാതെ സ്വാതന്ത്യ്രത്തില്‍ വിശ്വസിക്കാന്‍ തരൂരിനേ കഴിയുകയുള്ളൂ. പക്ഷേ, ആളുകള്‍ ഇദ്ദേഹത്തിന്റെ കാപട്യം മനസ്സിലാക്കി ആളെ വ്യാജന്‍ എന്നുവിളിക്കും. താജ് ഹോട്ടല്‍വാസം തരൂരിന്റെ സ്വഭാവത്തിലെ പരമകാപട്യം വെളിപ്പെടുത്തിയല്ലോ. വാടക കടുത്തതായി പോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ സ്വന്തം കീശയില്‍നിന്ന് എടുത്ത് കൊടുക്കുകയാണെന്നാണ് സമാധാനം. കോഗ്രസ് ലളിത ജീവിതം നയിക്കണമെന്ന നയം കൊണ്ടുവരുമ്പോള്‍ കോഗ്രസ് മന്ത്രിയായ തരൂര്‍ അതിസമ്പന്ന ജീവിതത്തിന്റെ വൈതാളികനായി ശബ്ദിക്കുന്നു. ഇദ്ദേഹവും 'കോഗ്രസുകാരന്‍'തന്നെ. ഇദ്ദേഹത്തോട് ഹോട്ടല്‍ വിടാനല്ല പറയേണ്ടിയിരുന്നത്; മന്ത്രിസ്ഥാനം വിടാനായിരുന്നു. പ്രത്യയശാസ്ത്രമില്ലെന്നു പറഞ്ഞാല്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് ഗാന്ധിസത്തിലോ സോഷ്യലിസത്തിലോ കമ്യൂണിസത്തിലോ വിശ്വസിക്കുന്നില്ലെന്നാണ്. ക്യാപിറ്റലിസത്തിലാണ് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. സുഖഭോഗത്തിനായി ജീവിക്കുക എന്നതാണ് ലക്ഷ്യം. അവിടെ സ്വാതന്ത്യ്രവും നീതിയും ഉണ്ട്. എന്നുവച്ചാല്‍ അവനവന് എന്തും ചെയ്യാനുള്ള സ്വാതന്ത്യ്രവും അവനവനോട് നീതി ചെയ്യുകയും. കേരളാഹൌസില്‍ സൌകര്യങ്ങളില്ല, സ്വകാര്യതയില്ല, ശരീരവികസനത്തിനുള്ള ഏര്‍പ്പാടുകളില്ല എന്നെല്ലാം അദ്ദേഹം പ്രസ്താവിച്ചുകഴിഞ്ഞു. മുതലാളിത്തത്തില്‍ ആണ്ടു മുങ്ങിയ ഒരു പ്രഭുമനസ്കന്റെ പ്രയാസങ്ങളാണ് ഇവയെല്ലാം. താജില്‍നിന്നാണ് സാഹിത്യകാരനും മുതലാളിത്ത പ്രേമിയും സുഖജീവിയുമായ ഈ മന്ത്രി കേരളത്തിലെ സാഹിത്യകാരന്മാര്‍ക്ക് മാര്‍ഗനിര്‍ദേശം ചെയ്യുന്നത്. കേരള ഹൌസിലോ എവിടെയോ താമസിച്ചാലും ഇദ്ദേഹം പാര്‍ക്കുന്നേടം താജിനു സമാനമാകും എന്നതിനെപ്പറ്റി സംശയിക്കേണ്ട. കേരളത്തിലെ എഴുത്തുകാര്‍ (പുതിയ സംഘടനയായ ഗില്‍ഡിലെ അംഗങ്ങള്‍) പാവങ്ങളുടെ പിന്‍ബലം നേടേണ്ടത് തന്റെ ജീവിതത്തെ മാതൃകയാക്കി വേണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശത്തിന്റെ സാരം. കേരളാഹൌസിലാകുമ്പോള്‍ മറ്റുള്ളവര്‍ ഇദ്ദേഹത്തിന്റെ സുഖലോലുപത കണ്ടുപോയേക്കാം. അത് ഒഴിവാക്കാനാണ് സ്വകാര്യത എന്നുപറഞ്ഞ് വിലപിക്കുന്നത്. തന്റെ കേരളീയ സുഹൃത്തുക്കള്‍ താന്‍ വിശ്വസിക്കുന്ന വാണിജ്യസംസ്കാരത്തിന്റെ വഴിയിലൂടെ പുരോഗമിച്ചുവരും എന്ന് അദ്ദേഹത്തിനു മനസ്സിലായി കാണും. ഈ വഴിയിലൂടെ സഞ്ചരിച്ച് സ്വകാര്യതയും സൌകര്യങ്ങളും സുഖഭോഗങ്ങളും എല്ലാം ആസ്വദിച്ചുകഴിയുമ്പോഴാണ് ഉത്തമസാഹിത്യം ഉണ്ടാവുക. തകഴിയോ, വൈലോപ്പിള്ളിയോ എഴുതുന്നതുപോലെയല്ല, മാധ്യമരാജാവായ റൂപ്പര്‍ട്ട് മര്‍ഡോക്കിനെപ്പോലെ എഴുതുമ്പോഴാണ് മികച്ച സാഹിത്യം ഉണ്ടാവുക. ജനാധിപത്യ-സ്വാതന്ത്യ്രവാദികളായ കേരള സഹോദരന്മാരുടെ അഭീഷ്ടസിദ്ധിക്കായുള്ള രണ്ടാമത്തെ സംഘടനായിണിത്. നേരത്തെ സംസ്കാര സാഹിതി എന്നൊരു സംഘടന ഉണ്ടായിരുന്നു. എനിക്കൊരു പുരസ്കാരം തരുമെന്ന് പ്രഖ്യാപിച്ച് (അത് പിന്നീട് തരാതിരിക്കാനുള്ള ഒരുപായം പ്രയോഗിച്ച് പുരസ്കാരദാനം ഒഴിവാക്കിയെങ്കിലും) അപകടം വിളിച്ചുവരുത്തിയ സംഘടനയാണ് അത്. അതിന്റെ ഉദ്ഘാടകനായി ശശി തരൂരിനെ അന്ന് ലഭിച്ചുമില്ല. ഇന്ന് അദ്ദേഹത്തെപ്പോലെ മഹാനായൊരു സാഹിത്യകാരനെ രണ്ടാം സംഘടനയായ ഗില്‍ഡിന്റെ ഉദ്ഘാടനത്തിന് ലഭിച്ചത് ഈ സംഘടനയുടെ ഭാവിശ്രേയസ്സിനെ കുറിക്കുന്നു. എം ടി വാസുദേവന്‍നായര്‍, ടി പത്മനാഭന്‍ തുടങ്ങിയവരെ നിഷ്പ്രഭരാക്കുന്ന ചെറുകഥാകൃത്തുക്കള്‍, മാരാരെയും മുണ്ടശേരിയെയും നിസ്തേജരാക്കിയ സാഹിത്യ വിമര്‍ശകന്മാരെല്ലാം ഉണ്ടെങ്കിലും ഒരു വിശ്വസാഹിത്യകാരനെ ഉദ്ഘാടകനായി കിട്ടാത്തതുകൊണ്ട് സംസ്കാര സാഹിതി എന്ന ആദ്യ സംഘടന ശുഷ്കിച്ചുപോയി. അതിലുണ്ടായിരുന്ന പ്രതിഭാശാലികള്‍തന്നെയാണ് ഇതിലും ഉള്ളതെന്നൊരു ദോഷമുണ്ട്. എങ്കിലും ഉദ്ഘാടകന്‍ ഉപദേശിച്ച പ്രകാരം പാവങ്ങളുടെ സ്വന്തം എഴുത്തുകാരായി ഇവര്‍ ഇക്കൂട്ടരെ പെട്ടെന്ന് മാറ്റിയെടുക്കുമെന്ന് ഉറപ്പാണ്. സാഹിത്യ അക്കാദമിയിലും കലാമണ്ഡലത്തിലും സര്‍വകലാശാലയിലുമെല്ലാം കയറിപ്പറ്റാന്‍ കോഗ്രസ് രാഷ്ട്രീയബന്ധം ഫലപ്രദമായി പ്രയോജനപ്പെടുത്തിയ സമര്‍ഥരാണ് ഇവര്‍. ഇവര്‍ക്ക് സ്ഥാനം ലഭിക്കുന്നതും ഇടതുസാഹിത്യകാരന്മാര്‍ പദവികള്‍ നേടുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ആദ്യത്തേത് ആത്മാവിനെ പണയപ്പെടുത്തുകയും എഴുത്തുകാരെ കുഴലൂത്തുകാരാക്കുകയും ചെയ്യുമ്പോള്‍ രണ്ടാമത്തെ സ്ഥാനലാഭങ്ങള്‍ അവര്‍ അര്‍ഹിക്കുന്നതും പ്രതിഭാശക്തിയെ ഉണര്‍ത്തുന്നതുമാണ്. ആകയാല്‍ ഇത്തരക്കാരുടെ സ്ഥാനലബ്ധി തെറ്റും കുറ്റവുമാണെങ്കില്‍ കോഗ്രസ് സഹയാത്രികരുടെ സ്ഥാനസമ്പാദനം ശ്രേഷ്ഠവും ഉല്‍ക്കൃഷ്ടവുമാണ്. കോഗ്രസ് താല്‍പ്പര്യം രാഷ്ട്രീയതാല്‍പ്പര്യമേയല്ല. കോഗ്രസ് വിധേയത്വം ഉള്ളവരാണെങ്കിലും സഹയാത്രികര്‍ എന്ന് ഇക്കൂട്ടരെപ്പറ്റി ആരും പറയാറില്ല. ശശി തരൂരിന്റെ കോഴിക്കോട് സമ്മേളനത്തില്‍ കോഗ്രസ് എംഎല്‍എയും ഡിസിസി അംഗവുമെല്ലാം കയറിക്കൂടി എങ്കിലും അവരുടെ സാഹിത്യം വെറും അനുഗ്രഹോദ്ദേശ്യത്തോടുകൂടിയതു മാത്രമാണ്. ഇടതുനേതാക്കള്‍ സഹയാത്രിക (പു.ക.സ.) പരിപാടികളില്‍ പങ്കെടുക്കാത്തത് അവര്‍ക്ക് മേല്‍പ്പറഞ്ഞ അനുഗ്രഹശക്തി ഇല്ലാത്തതുകൊണ്ടാണ്. ഇടതിനെ തീണ്ടിപ്പോയാല്‍ അത് എഴുത്തുകാര്‍ക്ക് പാപമാണ്; മറിച്ച് കോഗ്രസിനെ തൊട്ടാല്‍ അയാള്‍ പുണ്യവാളനായി. വ്യത്യാസം മനസ്സിലാക്കുക. ഏതായാലും കേരളത്തിലെ ഇപ്പോഴത്തെ ഇടതുഭരണം അവസാനിച്ചുകിട്ടിയാല്‍ ഈ 'ഗില്‍ഡി'ലെ അംഗങ്ങളെല്ലാം സര്‍വസാംസ്കാരിക സ്ഥാപനങ്ങളിലും കയറിപ്പറ്റാനുള്ള അവസരം കോഗ്രസിന്റെ അനുഗ്രഹംകൊണ്ട് സിദ്ധിക്കാതിരിക്കില്ല. അപ്പോള്‍ അവരെല്ലാം ശശി തരൂരിനെപ്പോലെ വിശ്വസാഹിത്യകാരന്മാരായി താജില്‍ പാര്‍ക്കാനുള്ള യോഗ്യത നേടുകയും ചെയ്യും. ശശി തരൂരിനെപ്പറ്റി അഴീക്കോട് എന്നൊരു വിദ്വാന്‍ (ഞാന്‍ വിദ്വാനല്ലെങ്കിലും എന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്) ഒരുപാട് വിമര്‍ശിച്ചെഴുതിയിട്ടുണ്ടെങ്കിലും അതൊക്കെ വിശ്വസാഹിത്യവും നോബല്‍ സമ്മാനത്തിന്റെ അടുത്തുവരെ എത്തിയിട്ടുള്ളതുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനപ്രശ്നങ്ങളെപ്പറ്റി, സ്വന്തം പക്ഷപാതവും അറിവില്ലായ്മയും കൂട്ടിക്കലര്‍ത്തിയാണെങ്കിലും, ഗാംഭീര്യം തുളുമ്പുന്ന ആംഗലവാണിയില്‍ എഴുതിയ പുസ്തകങ്ങളുടെ നിലവാരത്തിലുള്ള പുസ്തകങ്ങള്‍, ഈ ഗില്‍ഡ് വന്നതോടെ ധാരാളമായി പുറത്തുവരാനുള്ള എല്ലാ ആത്മീയ സാഹചര്യങ്ങളും ഇപ്പോള്‍ സജ്ജമായി കഴിഞ്ഞു. ദുഷ്ടമനസ്കരായ ഇടതനുഭാവികള്‍ തരൂരിന്റെ കൃതികള്‍ ഉപരിപ്ളവവും പക്ഷപാതപരവുമായ പത്രശൈലിയിലുള്ള രചനകള്‍ മാത്രമാണെന്നു കുറ്റപ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഈ കൃതികളുടെ യഥാര്‍ഥ മഹത്വം മനസ്സിലാക്കാന്‍ കാലം കുറെ വേണ്ടിവന്നു. രാഷ്ട്രീയത്തിന്റെ പാപക്കറ തീണ്ടാത്ത കേരള സാഹിത്യകാരന്മാരുടെ ഗില്‍ഡിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ട തരൂര്‍ കോഗ്രസ് എംപിയാണ് എന്നത് വലിയ കറയല്ല. ആണെങ്കില്‍ത്തന്നെ അദ്ദേഹം വിശ്വസാഹിത്യകാരനാണ്. അദ്ദേഹം ഇംഗ്ളീഷില്‍ എഴുതുന്ന ആളാണ് എന്ന കേട്ടുകേള്‍വി വിശ്വസിച്ചതുകൊണ്ടാണ് അദ്ദേഹത്തെ എഴുന്നള്ളിച്ചുകൊണ്ടുവന്നത്. താജില്‍ പാര്‍ത്തതിനുപുറമെ, അതിന് പറഞ്ഞ ന്യായീകരണവും അദ്ദേഹം നിര്‍ഭയനാണെന്ന് തെളിയിച്ചുകഴിഞ്ഞു. പോരെങ്കില്‍ അദ്ദേഹം വിമാനത്തിലെ താണക്ളാസ് കന്നുകാലി ക്ളാസാണെന്ന് തുറന്നടിച്ചു. ലളിതം പ്രസംഗിക്കുന്ന കോഗ്രസ് പ്രസിഡന്റും കൂട്ടരും 'വിശുദ്ധപശുക്കളാ'ണെന്നും തകര്‍ത്തുവിട്ടു. കുഴപ്പം മൂത്തപ്പോള്‍ ആള്‍ മാപ്പ് പറഞ്ഞു. അത് സാരമില്ല. അദ്ദേഹം അപ്പോഴും ജയിച്ചുനില്‍ക്കുന്നത് തന്റെ ഫലിതം ജനങ്ങള്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാണെന്ന് കളിയാക്കിയിട്ടാണ്. ഫലിതമാണെന്ന് മന്‍മോഹന്‍സിങ്ങും മനസ്സിലാക്കിയിരിക്കുന്നു. ഫലിതം ജനങ്ങളും കോഗ്രസ് നേതാക്കളും എല്ലാം മനസ്സിലാക്കിയിട്ടുണ്ട്. വിമാനത്തിലെ ഇക്കോണമിക്ളാസ് ക്യാറ്റില്‍ക്ളാസാണെന്നു പറഞ്ഞാല്‍ വിമാനയാത്രക്കാര്‍ കന്നുകാലികള്‍ക്ക് സമമാകയാല്‍ കമ്പനി അവരെ വിമാനത്തില്‍ തള്ളിക്കയറ്റുന്നു എന്ന അര്‍ഥം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. യാത്രക്കാരെ കന്നുകാലികളെപ്പോലെ കുത്തിനിറയ്ക്കുന്നു എന്നതാണ് ഫലിതം എന്നാണല്ലോ ശശി അവര്‍കള്‍ പറയുന്നത്. ഈ അര്‍ഥം പറഞ്ഞാല്‍ ജനങ്ങള്‍ കന്നുകാലികള്‍ക്കൊപ്പമാണെന്നുള്ള അര്‍ഥം സ്വാഭാവികമായും തുടര്‍ന്നുവരുന്നു. സ്വന്തം ഫലിതത്തിന്റെ അര്‍ഥം മനസ്സിലാക്കിയതില്‍ തരൂര്‍ പിന്നിലാണ് ഉള്ളത്. ഏതായാലും ഇത്ര അഗാധമായ ഫലിതം പറയാന്‍ കഴിവുള്ള അദ്ദേഹം സരസ്വതിയാല്‍ അനുഗ്രഹിക്കപ്പെട്ട വചനനിപുണനാണ്. നമ്മുടെ ഗില്‍ഡിന്റെ ഭാരവാഹികള്‍ ഒരവസരംകൂടി ഉണ്ടാക്കി ശശി തരൂരിനെ കേരളത്തിലേക്ക് ക്ഷണിക്കേണ്ടതാണ്. നല്ല സന്ദര്‍ഭമാണ്, പാഴാക്കരുത്.

from deshabhimani


Monday, October 5, 2009

ജ്വലിച്ചത് കേരളത്തിന്റെ പ്രതിഷേധം

ജ്വലിച്ചത് കേരളത്തിന്റെ പ്രതിഷേധം

പിണറായി വിജയന്

‍കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലയെയും തകര്‍ക്കുന്ന ആസിയന്‍ കരാറിനെതിരെ ആളിക്കത്തുന്ന പ്രതിഷേധമാണ് ഗാന്ധിജയന്തി ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ തീര്‍ത്ത മനുഷ്യച്ചങ്ങല പ്രതിഫലിപ്പിച്ചത്. കാസര്‍കോട്ട് അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റും പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍പിള്ളയില്‍ തുടങ്ങി തിരുവനന്തപുരം രാജ്ഭവനില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടില്‍ അവസാനിച്ച മനുഷ്യച്ചങ്ങല സിപിഐ എം മുന്നോട്ടുവച്ച ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യത്തിന് കേരളം മനസ്സുതുറന്നുനല്‍കിയ അംഗീകാരമായി. നിരവധി പോരാട്ടങ്ങളിലൂടെയാണ് കേരളം ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലുള്ള സംസ്ഥാനമായി മാറിയത്് ഇവിടെ നടന്ന ജനകീയ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്. കര്‍ഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും നടത്തിയ ത്യാഗപൂര്‍ണമായ സമരങ്ങളുടെ നീണ്ട പരമ്പരയാണ് ഇതിന്റെ അടിസ്ഥാനമായി വര്‍ത്തിച്ചത്. തലമുറകള്‍ നീണ്ട ഈ സമരത്തിന്റെ പാരമ്പര്യം ഏറ്റുപിടിക്കുന്ന ജനങ്ങള്‍, കേരളത്തെ ശവപ്പറമ്പാക്കി മാറ്റുന്ന ആസിയന്‍ കരാറിനെതിരെ പ്രതിഷേധത്തിന്റെ അലമാലകളാണ് സൃഷ്ടിച്ചത്. പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല വ്യത്യസ്ത ജനാധിപത്യപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ ജനവിഭാഗങ്ങളും ഈ മുദ്രാവാക്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് അണിചേര്‍ന്നു. കാര്‍ഷികമേഖലയെയും പരമ്പരാഗതമേഖലയെയും തകര്‍ത്ത് തങ്ങളുടെ ജീവിതസ്വപ്നങ്ങള്‍ക്ക് മുകളിലാണ് ഈ കരാര്‍ വരുന്നതെന്ന തിരിച്ചറിവ് കൂടുതല്‍ ജനവിഭാഗങ്ങളെ ചങ്ങലയില്‍ അണിചേര്‍ക്കുന്നതിന് ഇടയാക്കി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പരമ്പരാഗതമേഖലയില്‍ പണിയെടുത്ത് ജീവിതം മുന്നോട്ടു നയിക്കാന്‍ പ്രയാസപ്പെടുന്ന തൊഴിലാളികളും ഈ കരാറിന്റെ ആപത്തിനെ തിരിച്ചറിഞ്ഞ് കൂട്ടം കൂട്ടമായി ചങ്ങലയില്‍ അണിചേര്‍ന്നു. അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തം മറ്റൊരു സവിശേഷതയാണ്. കേരളത്തെ രക്ഷിക്കാന്‍ അമ്മമാര്‍ രംഗത്തിറങ്ങുന്നുവെന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്നതായിരുന്നു കൈക്കുഞ്ഞുങ്ങളുമായി കുടുംബസമേതം വന്നെത്തിയ സ്ത്രീകളുടെ പങ്കാളിത്തം. കാര്‍ഷിക കേരളത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നെല്ലറകളും മത്സ്യത്തൊഴിലാളി മേഖലയും ഈ ചങ്ങലയില്‍ അത്യന്തം ആവേശത്തോടെയാണ് അണിചേര്‍ന്നത്. കേരളത്തിന്റെ എല്ലാ സാമൂഹ്യമുന്നേറ്റങ്ങളിലും സജീവമായി പങ്കെടുത്ത സാഹിത്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരെല്ലാം കേരളത്തെ രക്ഷപ്പെടുത്താനുള്ള ഈ പോരാട്ടത്തില്‍ മുന്‍പന്തിയില്‍തന്നെ ഉണ്ടാകുമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. തങ്ങളുടെ യൌവനം മുഴുവനും ആധുനിക കേരളത്തെ സൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്കായി മാറ്റിവച്ച പഴയകാല പ്രവര്‍ത്തകരും അത്യന്തം ആവേശത്തോടെയാണ് അണിചേര്‍ന്നത്. കോരിച്ചൊരിയുന്ന മഴയെയും കാലാവസ്ഥ സൃഷ്ടിച്ച മറ്റെല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുകൊണ്ട് എത്തിച്ചേര്‍ന്ന സഖാക്കള്‍ കേരളത്തിന്റെ അഭിമാനത്തെ ആരുടെ മുമ്പിലും അടിയറവയ്ക്കാന്‍ തയ്യാറില്ലെന്ന പ്രഖ്യാപനം തന്നെയാണ് നടത്തിയത്. നാടിന്റെ നിലനില്‍പ്പുപോലും പ്രതിസന്ധിയിലാക്കുന്ന ആസിയന്‍ കരാറിനെ ഒരു മനസ്സോടെ എതിര്‍ക്കുമെന്ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ അണിനിരന്ന ജനസമൂഹം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന്റെ സമരപോരാട്ടങ്ങളില്‍ അതൊരു പുതിയ അധ്യായംതന്നെ തുറക്കുകയായിരുന്നു. മനുഷ്യച്ചങ്ങലയ്ക്കായിരുന്നു ആഹ്വാനമെങ്കിലും കേരളത്തിലുടനീളം അവ മനുഷ്യമതിലായി തന്നെ മാറി. തീരുമാനിച്ച ക്വോട്ടയേക്കാള്‍ എത്രയോ ഉയര്‍ന്ന പങ്കാളിത്തമാണ് മൊത്തത്തില്‍ ഓരോ പ്രദേശത്തും ഉണ്ടായത്. വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 117.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ത്ത അനുബന്ധ ചങ്ങലയിലേക്കും ജനപ്രവാഹം തന്നെയായിരുന്നു. സാമ്രാജ്യത്വ-ആഗോളവല്‍ക്കരണവിരുദ്ധ സമരപോരാട്ടങ്ങളില്‍ കേരളത്തിന്റെ മറ്റൊരു സംഭാവനയാണ് വൈവിധ്യമാര്‍ന്ന ഈ പരിപാടി. കേരളം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും പുതിയ തലമുറ പോരാട്ടങ്ങളില്‍ വിമുഖമാണ് എന്നും പ്രചാരവേല നടത്തുന്ന ഘട്ടത്തിലാണ് ഈ പരിപാടി നടന്നത്. ചങ്ങലയില്‍ അണിചേര്‍ന്ന ജനവിഭാഗങ്ങളില്‍ ഒരു വലിയ ശതമാനം യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു. കേരളത്തെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അതിനെതിരായുള്ള ചെറുത്തുനില്‍പ്പ് തലമുറ തലമുറ കൈമാറി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോവുകയാണെന്ന് ഈ പങ്കാളിത്തം പിന്തിരിപ്പന്മാരെ ഓര്‍മപ്പെടുത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ എം തകര്‍ന്നിരിക്കുന്നുവെന്ന് മുറവിളി കൂട്ടിയ വലതുപക്ഷ ശക്തികള്‍ക്കും അവരുടെ കുഴലൂത്തുകാര്‍ക്കും കനത്ത തിരിച്ചടിയാണ് ഈ ജനമുന്നേറ്റം നല്‍കിയത്. സിപിഐ എമ്മിലാണ് കേരള ജനത പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ് അഭൂതപൂര്‍വമായ ഈ ജനസഞ്ചയം. ഒരു രാഷ്ട്രീയ പാര്‍ടിയിലെയും പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്ത നിരവധി പേര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ പരിപാടിയില്‍ പങ്കെടുത്തു എന്നത് കാണിക്കുന്നത് പാര്‍ടിയെ എത്ര പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത് എന്നാണ്. പാര്‍ടി സംഘടനാപരമായി ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നും മുന്‍കാലങ്ങളിലെപ്പോലെ പരിപാടികള്‍ വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നും പലരും പ്രചരിപ്പിച്ചിരുന്നു. അവര്‍ക്കുള്ള മറുപടികൂടിയാണ് ഈ പരിപാടി. അരാഷ്ട്രീയ സംഘടനകളും ഇടതുപക്ഷ തീവ്രവാദികളും നടത്തുന്ന ചെറിയ പരിപാടികളെപ്പോലും പര്‍വതീകരിച്ച് കാണിക്കുന്നതിന് വെമ്പല്‍കൊള്ളുന്ന പല മാധ്യമങ്ങളും കേരളത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. മറിച്ച് അപ്രസക്തമായ വാര്‍ത്തകളെ ബാനര്‍ തലക്കെട്ടുകളായി കൊണ്ടുവന്നും വാര്‍ത്തകള്‍ സ്വയം മെനഞ്ഞും പാര്‍ടിക്കെതിരായി ഈ ദിനങ്ങളിലെല്ലാം പ്രചാരവേല സംഘടിപ്പിക്കുകയായിരുന്നു. എന്നിട്ടും ഈ മഹത്തായ പരിപാടിക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ കഴിയാതെ പോയി എന്ന യാഥാര്‍ഥ്യത്തെയും നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. മനുഷ്യച്ചങ്ങല ഒരു മഹാസംഭവമായി മാറിയപ്പോള്‍ അത്തരക്കാര്‍ക്കും ഇതിന് പ്രാധാന്യം കൊടുക്കേണ്ടി വന്നു എന്നത് ജനകീയ മുന്നേറ്റത്തിനു മുന്നില്‍ മറ്റെല്ലാം അപ്രസക്തമായി തീരും എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ്. സാമ്രാജ്യത്വ വിരോധത്തിന്റെ കുന്തമുനയുമായി നടക്കുന്നെന്ന് സ്വയം അഭിമാനിക്കുന്ന തീവ്ര ഇടതുപക്ഷക്കാര്‍ വലതുപക്ഷ മാധ്യമങ്ങളുടെ പരിലാളന ഏറ്റുകൊണ്ട് സിപിഐ എമ്മിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന പ്രചാരവേല വര്‍ത്തമാനകാലത്ത് ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം പ്രചാരവേലകള്‍ക്കും കേരളത്തിന്റെ യഥാര്‍ഥ ഇടതുപക്ഷ മനസ്സിന് പോറലേല്‍പ്പിക്കാന്‍ കഴിയുകയില്ലെന്ന വസ്തുതയാണ് ഈ മഹത്തായ ജനപ്രവാഹം തെളിയിച്ചത്. ഈ മനുഷ്യച്ചങ്ങല വരാന്‍ പോകുന്ന പോരാട്ടങ്ങളുടെ തുടക്കം മാത്രമാണ്. വമ്പിച്ച ജനകീയമുന്നേറ്റം സംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് വരുംനാളുകളില്‍ നമുക്ക് ഏറ്റെടുക്കാനുള്ളത്. അതുകൊണ്ടു തന്നെ ഈ സമരം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഇത് കേരളീയന്‍ ജീവിക്കണമോ മരിക്കണമോ എന്ന് തീരുമാനിക്കാനുള്ള പോരാട്ടമാണ്. മഹത്തായ ജനകീയ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ ഏത് ഭരണാധികാരിയും കീഴടങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ചരിത്രത്തിന്റെ സുപ്രധാനമായ പാഠമാണ്. അത് ഉള്‍ക്കൊള്ളാതെ മുന്നോട്ടു പോയവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. കേരളത്തെ വന്‍കിട കുത്തകകള്‍ക്കു വേണ്ടി തകര്‍ക്കാനുള്ള ബോധപൂര്‍വമായ പദ്ധതിയാണ് ഈ കരാറിലൂടെ രൂപപ്പെട്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് പോലും സമ്മതിക്കേണ്ടി വന്നിട്ടുള്ളതുമാണ്. എന്നിട്ടും അതിനെ ന്യായീകരിക്കുന്ന കേരളത്തിലെ കോഗ്രസുകാര്‍ ചരിത്രത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് നിലപാടെടുക്കാന്‍ തയ്യാറാവേണ്ടതുണ്ട്. ആസിയന്‍ കരാറിനെതിരായി പ്രതിഷേധിക്കുകയും എന്നാല്‍, കേരളജനത നടത്തുന്ന പോരാട്ടങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയുംചെയ്യുന്ന ചില പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവരുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതൊരു മഹത്തായ തുടക്കമാണ്. ഇതിന്റെ കരുത്തില്‍ കൂടുതല്‍ തീവ്രതയോടെ ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി മുഴുകും. അതിനായി ഈ പോരാട്ടങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറുള്ളവരെയെല്ലാം യോജിപ്പിച്ചുകൊണ്ടുള്ള വലിയ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരും. അതിന് എല്ലാവിധ പിന്തുണയും അഭ്യര്‍ഥിക്കുന്നു. ഈ മനുഷ്യച്ചങ്ങല മഹാസംഭവമാക്കിയ എല്ലാവരെയും അഭിവാദ്യംചെയ്യുന്നു.

Friday, October 2, 2009

ആസിയന്‍ കരാറിനെതിരെ പ്രതിരോധത്തിന്റെ മഹാപ്രവാഹം

ആസിയന്‍ കരാറിനെതിരെ പ്രതിരോധത്തിന്റെ മഹാപ്രവാഹം.


തിരു: മഴയെ കൂസാതെ, കുപ്രചാരണങ്ങളെ മറികടന്ന് കേരള ജനത അധിനിവേശശക്തികള്‍ക്കെതിരെ വന്‍ പടയണി തീര്‍ത്തു. ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ സിപിഐ എം നേതൃത്വത്തില്‍ ജനലക്ഷങ്ങള്‍ ഒന്നുചേര്‍ന്ന് മനുഷ്യച്ചങ്ങല കോര്‍ത്ത് സമരകേരളത്തിന് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. കേരളത്തില്‍ വ്യാപകമായി മഴ പെയ്തുവെങ്കിലും രാവിലെമുതല്‍തന്നെ മനുഷ്യച്ചങ്ങലയുടെ പ്രചാരണം മുഴങ്ങി. സിപിഐ എം പ്രവര്‍ത്തകര്‍ പലയിടത്തും വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ മുഴുകി. ഉച്ചകഴിഞ്ഞതോടെ മാനം തെല്ല് തെളിഞ്ഞു. നാനാ ദിക്കില്‍നിന്നും വാഹനങ്ങളിലും കാല്‍നടയായും സംസ്ഥാനത്തിന്റെ നാഡീഞരമ്പായ ദേശീയപാതയിലേക്ക് ആളുകള്‍ ഒഴുകിയെത്തി. വൈകിട്ട് കാര്‍മേഘം മൂടിനിന്ന അന്തരീക്ഷത്തിലാണ് സമരകേരളം സടകടുഞ്ഞ് ഒന്നായത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ് (പടിഞ്ഞാറു‘ഭാഗം) ജനങ്ങള്‍ കണ്ണിചേര്‍ന്നത്. ഈ ചങ്ങലയ്ക്ക് അനുബന്ധമായി വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉപചങ്ങലയും തീര്‍ത്തു. ചേര്‍ത്തലയില്‍നിന്ന് ചങ്ങനാശേരി വഴി ഇടിഞ്ഞില്ലത്തിലൂടെ പത്തനംതിട്ടവരെയാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ ചങ്ങല തീര്‍ത്തത്. വയനാട്ടില്‍ കല്‍പ്പറ്റ ടൌ മുതല്‍ ബത്തേരി ചുങ്കം വരെയായിരുന്നു ഉപചങ്ങല. കാസര്‍കോട് ആദ്യകണ്ണിയായി പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ചങ്ങല അവസാനിക്കുന്നന്നരാജ്ഭവനുമുന്നില്‍ല്‍പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായും അണിചേര്‍ന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ തിരുവനന്തപുരത്ത് കണ്ണിയായി. ചലച്ചിത്ര - സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ ടി വി ചന്ദ്രന്‍, കെ ആര്‍ മോഹനന്‍, പി ടി കുഞ്ഞുമുഹമ്മദ്, കെ ഇ എന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് തുടങ്ങിയവര്‍ തിരുവനന്തുരത്ത് കണ്ണികളായി. നാലരയ്ക്ക് മനുഷ്യച്ചങ്ങലയുടെ റിഹേഴ്സല്‍ നടന്നു. തേക്കടിയല്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് മൌനം ആചരിച്ചു. അഞ്ചിന് ചങ്ങല തീര്‍ത്തശേഷം നൂറുകണക്കിനു കേന്ദ്രങ്ങളില്‍ പൊതുയോഗം ചേര്‍ന്നു. തിരുവനന്തപുരത്തെ പൊതുയോഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ അധ്യക്ഷനായി. മുഖ്യമന്ത്രി വി എസും മറ്റു നേതാക്കളും സംസാരിച്ചു. കാസര്‍കോട് പി കരുണാകരന്‍ എംപിയടക്കം പ്രമുഖര്‍ പങ്കെടുത്തു. ഐഎന്‍എല്‍ നേതാക്കളും പ്രവര്‍ത്തകരും പലയിടത്തും ചടങ്ങലയില്‍ കണ്ണികളായി. എല്‍ഡിഎഫിന്റെ ഘടകക്ഷി നേതാക്കളും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചങ്ങലയില്‍ കണ്ണിചേര്‍ന്നു. കണ്ണൂരില്‍ നൂറു കിലോമീറ്ററോളം ദൂരത്തില്‍ പലയിടത്തും നാലും അഞ്ചും വരിയായി മനുഷ്യമതില്‍തന്നെയായി മാറി. പാര്‍ടി നേതാക്കളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ കണ്ണികളായി. കോഴിക്കോട് കനത്ത മഴയിലും ജനലക്ഷങ്ങള്‍ കണ്ണികളായി. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, യു എ ഖാദര്‍, പി വല്‍സല തുടങ്ങി ഒട്ടേറെ സാഹിത്യ -സാംസ്കാരിക രംഗത്തെ പ്രമുഖരും കണ്ണികളായി. മലപ്പുറത്ത് പാലോളി മുഹമ്മദുകുട്ടി, എ വിജയരാഘവന്‍, കവി കെ വി രാമകൃഷ്ണന്‍, നിലമ്പൂര്‍ അയിഷ തുടങ്ങിയ പ്രമുഖര്‍ അണിനിരന്നു. തൃശൂരിലും ശക്തിയായ മഴയെ കൂസാതെയാണ് ജനങ്ങള്‍ അണിമുറിയാതെ ചങ്ങല തീര്‍ത്തത്. എറണാകുളത്ത് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജോസ് തെറ്റയില്‍, എം സി ജോസഫൈന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, പ്രൊഫ. എം കെ സാനു, ജസ്റ്റിസ് കെ കെ നരേന്ദ്രന്‍, കെ കെ എന്‍ കുറുപ്പ്, പി രാജീവ് എംപി, എം എം ലോറന്‍സ്, ഗോപി കോട്ടമുറിക്കല്‍, മേയര്‍ മേഴ്സി വില്ല്യംസ്, ഡോ. സെബാസ്റ്റ്യന്‍പോള്‍ തുടങ്ങിയവര്‍ കണ്ണികളായി. സംസ്ഥാനത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചങ്ങല തീര്‍ത്ത ആലപ്പുഴയില്‍ മഴയെ അവഗണിച്ചാണ് പലയിടത്തും ജനങ്ങള്‍ സമരത്തിനായി ദേശീയപതായില്‍ എത്തിയത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, ഗാനരചയിതാക്കളായ വയലാര്‍ ശരത്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍ തുടങ്ങിയവര്‍ ആലപ്പുഴ ജില്ലയില്‍ കണ്ണികളായി. കൊല്ലത്ത് 60 കിലോമീറ്ററോളം ചങ്ങല തീര്‍ത്തു. മന്ത്രിമാരായ എം എ ബേബി, പി കെ ഗുരുദാസന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് എ കെ ബാലന്‍, ടി ശിവദാസമേനോന്‍, പി ഉണ്ണി, എം ചന്ദ്രന്‍, എം ബി രാജേഷ് എംപി തുടങ്ങിയവര്‍ കണ്ണികളായി. സിപിഐ എമ്മിന്റെ ജനപിന്തുണയും സംഘാടകശേഷിയും ഒരിക്കല്‍കൂടി വിളംബരംചെയ്ത മഹാപ്രവാഹമായിരുന്നു കേരളം കണ്ടത്.

Thursday, October 1, 2009

അധിനിവേശത്തിനെതിരെ ഇന്ന് മഹാപ്രവാഹം

അധിനിവേശത്തിനെതിരെ ഇന്ന് മഹാപ്രവാഹം
തിരു: സാമ്രാജ്യത്വത്തെയും ജന്മിത്വത്തെയും ചെറുത്ത മണ്ണ് വെള്ളിയാഴ്ച അധിനിവേശ ശക്തികള്‍ക്കെതിരായ മഹാപ്രവാഹത്തിന് സാക്ഷിയാകും. ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ ജനലക്ഷങ്ങള്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കും. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ് (പടിഞ്ഞാറുഭാഗം) ജനങ്ങള്‍ കണ്ണിചേരുകയെന്ന്് സിപിഐ എം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ ചങ്ങലയ്ക്ക് അനുബന്ധമായി വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉപചങ്ങലയും തീര്‍ക്കും. കാസര്‍കോട്ട് ആദ്യകണ്ണിയായി പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ചങ്ങല അവസാനിക്കുന്ന രാജ്്ഭവനുമുന്നില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായും അണിചേരും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ തിരുവനന്തപുരത്ത് കണ്ണിയാകും. എം എ ബേബി, പി കെ ഗുരുദാസന്‍ എന്നിവര്‍ കൊല്ലത്തും തോമസ് ഐസക് ആലപ്പുഴയിലും കോടിയേരി ബാലകൃഷ്ണനും എം സി ജോസഫൈനും എറണാകുളത്തും പി കെ ശ്രീമതി തൃശൂരിലും പങ്കെടുക്കും. ടി ശിവദാസമേനോനും എ കെ ബാലനും പാലക്കാട്ടും പാലോളി മുഹമ്മദുകുട്ടിയും എ വിജയരാഘവനും മലപ്പുറത്തും വി വി ദക്ഷിണാമൂര്‍ത്തി കോഴിക്കോട്ടും ഇ പി ജയരാജനും എം വി ഗോവിന്ദനും കണ്ണൂരിലും പി കരുണാകരന്‍ കാസര്‍കോട്ടും കണ്ണികളാകും. മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുന്നവര്‍ വൈകിട്ട് നാലിനുതന്നെ നിശ്ചയിച്ച കേന്ദ്രത്തില്‍ എത്തണമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. നാലരയ്ക്ക് മനുഷ്യച്ചങ്ങലയുടെ റിഹേഴ്സല്‍ നടക്കും. അഞ്ചിന് ചങ്ങല തീര്‍ക്കും. വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും ചേരും. നാടിനെ വൈദേശികശക്തികള്‍ക്ക് അടിയറ വയ്ക്കാനനുവദിക്കില്ലെന്നും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രഖ്യാപിച്ച് കേരളമൊന്നാകെ ചങ്ങലയില്‍ കണ്ണിയാകാന്‍ ഒഴുകിയെത്തും. തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും യുവാക്കളും വിദ്യാര്‍ഥികളും വീട്ടമ്മമാരും കാര്‍ഷിക-പരമ്പരാഗത-വ്യവസായമേഖലകളിലെ തൊഴിലാളികളും ചങ്ങലയില്‍ കൈകോര്‍ക്കും. ഒരേ ഹൃദയവികാരമായി കൈകോര്‍ക്കുന്ന ജനലക്ഷങ്ങള്‍ പലയിടത്തും മനുഷ്യമതിലുകളായി മാറും. ചങ്ങലയില്‍ കണ്ണികളാകാനും രാജ്യത്തെ സംരക്ഷിക്കാനുമുള്ള പോരാട്ടത്തിന് സാക്ഷിയാകാനും വെള്ളിയാഴ്ച എല്ലാവഴികളും ദേശീയപാതയിലേക്ക് നീളും. ഗാന്ധിജയന്തിദിനത്തില്‍ കേരളം സൃഷ്ടിക്കുന്ന ചങ്ങലയില്‍ സാമൂഹ്യ-സാംസ്കാരികനായകരും മതപുരോഹിതരും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളാകും. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെ സാമൂഹ്യ- സാംസ്കാരികരംഗത്തെ പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ ചങ്ങലയുടെ ഭാഗമാകും. തൃശൂര്‍ തെക്കെഗോപുരനടയിലെ സമ്മേളനത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട് സംസാരിക്കും.

പ്രത്യേക ലേഖകന്‍

മനുഷ്യച്ചങ്ങലയില്‍ണിചേരുക

മനുഷ്യച്ചങ്ങലയില്‍ണിചേരുക

പിണറായി വിജയന്‍


കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കാനുള്ള ആസിയന്‍ കരാറിനെതിരായി നടക്കുന്നനുഷ്യച്ചങ്ങലയ്ക്ക്‌ അനുകൂലമായ പ്രതികരണമാണ്‌ കേരളത്തിലെ എല്ല കോണുകളില്‍ ലഭിച്ചിട്ടുള്ളത്‌. കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായിത്തെ‍ന്നെ കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ അണിചേരുന്ന അനുഭവമാണ്‌ കേരളത്തിലുടനീളം. ഇത്‌ സ്വാഭാവികമായും വലതുപക്ഷ ശക്തികളില്‍ അങ്കലാപ്പും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ വിവിധതരം കള്ള പ്രചാരവേലകളുമായി ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്‌. ആസിയന്‍ കരാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ ആരാച്ചാരാണെന്ന്‍‌ സിപിഐ എമ്മിന്റെ മാത്രം അഭിപ്രായമല്ല.കേരളത്തെ സ്നേഹിക്കുന്ന ജന‍ങ്ങളെല്ലാം തന്നെ ഈ വസ്തുത അംഗീകരിച്ചിട്ടുള്ളതാണ്‌. ആസിയന്‍ കരാറിനെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രതിപക്ഷ നേതാവ്‌ ഉള്‍പ്പെടെയുള്ള കോഗ്രസുകാര്‍ ഉത്തരം പറയേണ്ട ചില കാര്യങ്ങള്‍ ഉ‍ണ്ട്‌.ആസിയന്‍ കരാറിനെ സംബന്ധിച്ച്‌ അദ്ദേഹത്തിനും കോഗ്രസിനുമുള്ള അഭിപ്രായമാണോ യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക്‌? കോണ്‍ഗ്രസ്‌ പ്രചരിപ്പിക്കുന്നതുപോലെ ആസിയന്‍ കരാര്‍ ഗുണകരമാണെന്ന ‌ അഭിപ്രായമുണ്ടെങ്കില്‍ യുഡിഎഫ്‌ എന്ന നിലയില്‍ ഒരു പ്രമേയം ആസിയന്‍ കരാറിനെ പിന്തുണച്ച്്‌ പാസാക്കാന്‍ തയ്യാറാകാത്തത്‌ എന്തുകൊണ്ടാണ്. സ്വന്തം മുന്നിയിലെ കക്ഷികളെപ്പോലും ബോധ്യപ്പെടുത്താന്‍ പറ്റാത്ത കരാറിനെയേ‍ല്ലേ ? കോണ്‍ഗ്രസ്‌ നേതാക്കള്‍ ന്യായീകരിക്കുന്നത്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചവരെ ഒറ്റപ്പെടുത്തിയ അനുഭവമാണ്‌ കേരളത്തിനുള്ളത്‌. യുഡിഎഫിലെ ഘടകകക്ഷികള്‍ ഈ കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പള്ളിമേധാവികള്‍ ഉള്‍പ്പെടെ പ്രതികരിക്കേണ്ട സ്ഥിതി ഉണ്ടായി. മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നു. സിപിഐ എം മുന്നോ‍ട്ടുവച്ച കാര്യങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ അംഗീകരിക്കുന്നു ‍ എന്നതിന്റെ ഉദാഹരണമാണ്‌ ഈ സംഭവവികാസങ്ങള്‍.
ജനങ്ങള്‍ ആകമാനം കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലകളെയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൂടുതല്‍ ശക്തമായി രംഗത്തുവരുന്നു‍ എന്നതാണ്‌ മനുഷ്യച്ചങ്ങലയ്ക്ക്‌ ലഭിക്കുന്ന പിന്തുണയില്‍ നിന്ന്‍ വ്യക്തമാകുന്നത്‌. ഗള്‍ഫ്‌ കുടിയേറ്റവും നാണ്യവിളകളുടെയും അനുബന്ധമേഖലകളുടെയും കയറ്റുമതിയുമാണ്‌ നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമായി നിര്‍ത്തുന്നത്‌. ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയെയും പ്രവാസിമേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സഹചര്യത്തില്‍ കരാര്‍ പ്രതിസന്ധിയെ കൂടുതല്‍ ഗുരുതരമാക്കുമെന്ന്‍ ‌ വസ്തുതകള്‍ പഠിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്‌. യുഡിഎഫ്‌ കേരളം ഭരിച്ച ഘട്ടത്തില്‍ ആഗോളവല്‍്കരണനയം മുന്നോട്ടുവയ്ക്കുന്ന സമീപനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കാനാണ്‌ പരിശ്രമിച്ചത്‌. അതിന്റെ ഫലമായി കേരളത്തിന്റെ കാര്‍ഷികമേഖല തകരുകയുണ്ടായി. 1999-2000𠠴ഉല്‍പാദനത്തില്‍ കൃഷിയുടെ പങ്ക്‌ 21.4 ശതമാനമായിരുന്നത് ‌ യുഡിഎഫ്‌ ഭരണം കഴിയുമ്പോഴേക്കും 13 ശതമാനമായി കുറഞ്ഞു. 1999-2000𠠴 കേരളത്തിന്റെ കാര്‍ഷിക വരുമാനം 12,222 കോടി രൂപയുടേതായിരുന്നത് ‌ നാലുവര്‍ഷം കഴിയുമ്പോഴേക്കും 15 ശതമാനം കുറഞ്ഞ്‌ 10,382 കോടി രൂപയായി. ഇതിന്റെ ഫലമായി കര്‍ഷക ആത്മഹത്യകള്‍ വ്യാപകമായി. ഏറെ കടബാധ്യതയുള്ള കര്‍ഷകര്‍ ജീവിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറി. ഈ സ്ഥിതിവിശേഷത്തിന്‌ മാറ്റം വരുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയത്‌ എല്‍ ഡി എഫ്‌ സര്‍ക്കാരാണ്‌. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക്‌ എല്‍ ഡി എഫ്‌ അധികാരത്തില്‍ വന്ന ഉടനെ 50,000 രൂപ വീതം സഹായം നല്‍കി. ഇന്ത്യക്കാകെ മാതൃകയാകുന്നവിധം കാര്‍ഷിക കടാശ്വാസനിയമം പ്രഖ്യാപിച്ചു. യുഡിഎഫ്‌ ഭരണകാലത്ത്‌ കര്‍ഷക ആത്മഹത്യ നടന്ന 36 ജില്ലകളില്‍ 3 എണ്ണം കേരളത്തിലായിരുന്നു. രാജ്യത്തെ മറ്റ്‌ 33 ജില്ലകളില്‍ കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴും തുടരുമ്പോള്‍ അതിന്‌ കേരളത്തില്‍ അറുതിവരുത്താന്‍ കഴിഞ്ഞത്‌ എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ നയസമീപനങ്ങള്‍മൂലമാണ്‌. ഈ അനുഭവങ്ങള്‍ ഇവിടെ ഓര്‍മിപ്പിക്കാന്‍ കാരണം കര്‍ഷകരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്ന്‍ ‌ ശ്രമിക്കുന്നതിനുപകരം ആഗോളവല്‍്കരണ നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിലപാടാണ്‌ യുഡിഎഫ്‌ എന്നുംം സ്വീകരിച്ചത്‌ എന്ന്‍ സൂചിപ്പിക്കാനാണ്‌. ആസിയന്‍ കരാറും സാമ്പത്തിക അതിര്‍വരമ്പുകള്‍ തട്ടിമാറ്റി ഒറ്റക്കമ്പോളമാക്കി ലോകത്തെ മാറ്റാനുള്ള നടപടിയുടെ ഭാഗമാണ്‌. അതുകൊണ്ട് തന്നെ കര്‍ഷകരുടെ താല്‍്പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ ആഗോളവല്‍്കരണ നയങ്ങളെ പിന്തുണയ്ക്കുക എന്ന കോണ്‍ഗ്രസിന്റെ നയസമീപനമാണ്‌ ഇതിലൂടെ കൂടുതല്‍ തെളിഞ്ഞു വരുന്നത്‌. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ച ഘട്ടത്തില്‍ നടപ്പാക്കാന്‍ കഴിയാതെ പോയ ആഗോളവല്‍്കരണനയങ്ങള്‍ കൂടുതല്‍ ‍ തിക്ഷ്ണമായി ഇപ്പോള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നു‍ എന്ന കാര്യവും കൂട്ടി വായിക്കേണ്ടതാണ്‌. കേരളത്തെ സംരക്ഷിക്കാനുള്ള ഈ ജനകീയമുന്നേറ്റ ത്തെ തടയുന്നതിനും അതില്‍ നിന്ന്‍ ‌ ജനശ്രദ്ധ തിരിച്ചുവിടുന്നതിനുമുള്ള പരിശ്രമമാണ്‌ കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും നടത്തിയത്‌. അതുകൊണ്ടാണ്‌ കേരളത്തിലെ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന ആസിയന്‍ കരാറിന്റെ ദുരിതങ്ങള്‍ അവര്‍ക്ക്‌ ചര്‍ച്ചയാകാതെ പോയതും അപ്രസക്തമായ മറ്റു പലതും മാധ്യമങ്ങളുടെ തലക്കെട്ട്‌ പിടിച്ചെടുത്തതും. നെഗേറ്റെവ്‌ ലിസ്റ്റിന്റെ പേര്‌ പറഞ്ഞാണ്‌ ചില ന്യായീകരണങ്ങള്‍ ചിലരുടെ ഭാഗത്തുനിന്നു ഉണ്ടായത്‌. എന്നാല്‍ ഈ ലിസ്റ്റില്‍ കേരളത്തിന്റെ സുപ്രധാന ഉല്‍പ്പന്നാങല്‍ങള്‍ പലതും ഇല്ലായെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കപ്പെട്ടു. നെഗേറ്റെവ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന റബറിന്റെയും നാളികേരത്തിന്റെയും കാര്യത്തിലാകട്ടെ അതിനെ തുരങ്കംവയ്ക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ കരാറിലുണ്ടെന്ന കാര്യവും മറച്ചുവച്ചു. റബര്‍ നെഗേറ്റെവ്‌ ലിസ്റ്റില്‍ സ്ഥാനം പിടിച്ചപ്പോള്‍ സിന്തറ്റിക്‌ റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. മാത്രമല്ല വിധയിനം ലാറ്റക്സുകള്‍, റീക്ലെയിംഡ്‌ റബര്‍, കോമ്പൗണ്ട്‌ റബര്‍, ട്യൂബുകള്‍, പൈപ്പുകള്‍, കവേയര്‍ ബല്‍റ്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. ടയറിന്റെ തീരുവ പത്തുവര്‍ഷത്തിനകം അഞ്ചു ശതമാനമായും കുറയ്ക്കണം. ചുരുക്കത്തില്‍ നെഗേറ്റെവ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടു എന്നതിന്റെ ഗുണം സ്വാഭാവികമായും റബറിന്‌ നഷ്ടപ്പെടുമെന്ന്‍ അര്‍ത്ഥം. വെളിച്ചെണ്ണ നെഗേറ്റെവ്‌ ലിസ്റ്റില്‍ സ്ഥാനംപിടിച്ചപ്പോള്‍ പാമോയില്‍ നിയന്ത്രണമില്ലാതെ ഒഴുക്കാമെന്ന നിലയുണ്ടാക്കി. ബോണ്ട് റേറ്റുകളില്‍ കാണിച്ച തിരിമറികളും ചര്‍ച്ചകളില്‍ നിന്ന്‍‌ മാറ്റിനിര്‍ത്തുന്നതിനാണ്‌ ഇവര്‍ തയ്യാറായത്‌. സ്വതന്ത്ര വ്യാപാരവിപണിയില്‍ വിനിമയ നിരക്കില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാറുണ്ട്.. അതുകൊണ്ട് തെന്നെ ബോണ്ട് റേറ്റുകള്‍ ഉയര്‍ന്നതായിരിക്കുക എന്നത് ‌ പ്രധാനമാണ്‌. ആസിയന്‍ രാജ്യങ്ങളാകട്ടെ വിദേശ വിനിമയ നിരക്കില്‍ കൊടിയ ചാഞ്ചാട്ടം പ്രദര്‍ശിപ്പിക്കുന്ന രാജ്യങ്ങളുമാണ്‌. ഇപ്പോള്‍ നിലനില്‍ക്കുന്ന നികുതി 20 ശതമാനം ചുങ്കസംരക്ഷണം ഇല്ലാതാകണമെങ്കില്‍ വിദേശ വിനിമയ നിരക്കികേവലം 20 ശതമാനം ഇടിവു നികത്തിയാല്‍ മതി. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്‌ ആസിയന്‍ രാജ്യങ്ങളില്‍ വിദേശ വിനിമയ നിരക്ക്‌ പത്തിലൊന്നായി കുറഞ്ഞതായി നാം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സംരക്ഷണം ഏതു ഘട്ടത്തിലും നാമാവശേഷമാകാനുള്ള സാധ്യതയാണ്‌ നിലനില്‍ക്കുന്നത്‌. പുതിയ ഉല്‍പ്പന്നങളെ നെഗേറ്റെവ്‌ ലിസ്റ്റില്‍ കൊണ്ടുവരാന്‍ പറ്റും എന്നതാണ്‌ ചിലരുടെ വാദം. ഇതും തെറ്റാണ്‌. കരാറില്‍ പറയുന്നത്‌ കമ്പോളപ്രവേശനം മെച്ചപ്പെടുത്തുന്നിനുവേണ്ടി നെഗേറ്റെവ്‌ ലിസ്റ്റിന്‍ വാര്‍ഷിക താരിഫ്‌ അവലോകനത്തിന്‌ വിധേയമാക്കേണ്ടയെന്നാണ് . കമ്പോളപ്രവേശനമെന്നത്‌ ഇറക്കുമതി ഉദാരവല്‍്കരണത്തിനുള്ള സാങ്കേതിക സംജ്ഞ മാത്രമാണ്‌. ഇതിനര്‍ഥം നെഗേറ്റെവ്‌ ലിസ്റ്റില്‍ പുതിയവ ഉള്‍പ്പെടുകയല്ല ഉള്ളവതെ‍ന്നെ ഇല്ലാതാക്കുക എന്നതാണ്‌. ചില തരത്തിലുള്ള മത്സ്യങ്ങളെ നെഗേറ്റെവ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുങ്കിലും സംസ്കരിച്ച മത്സ്യം തീരുവ പൂര്‍ണമായും പിന്‍വലിച്ച നിലയിലാണ്‌. അതായത്‌,വെട്ടി വൃത്തിയാക്കി പാക്കറ്റിലാക്കി ഏത്‌ മത്സ്യവും ഇറക്കുമതി ചെയ്യാം എന്നര്‍ത്ഥം. ഇത്‌ കാണിക്കുന്നത്‌ കേരളത്തിന്റെ മത്സ്യമേഖല വറുതിയിലേക്ക്‌ വീഴാന്‍പോകുന്നു എന്നതാണ്‌. നമ്മുടേതിനേക്കാള്‍ ഉല്‍പ്പാദനപാദനക്ഷമത കൂടുതലുള്ള ആസിയന്‍ രാജ്യങ്ങളുമായി കാര്‍ഷികമേഖലയിലെ മത്സരം അസാധ്യമായിരിക്കെ, കേരളത്തിന്റെ കാര്‍ഷികമേഖല തകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.കാര്‍‍ഷികമേഖലയെ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങള്‍ കരാറില്‍ നടത്തിയ ഇടപെടലുകള്‍ ഈ ഘട്ടത്തില്‍ ഒര്‍ക്കേണ്ടതായിട്ടുണ്ട്‌. ജപ്പാനും സിംഗപ്പുരും ഒപ്പുവച്ച കരാരില്‍ നിന്ന്‍ കാര്‍ഷികോല്‍പ്പന്നങളെ ഒഴിച്ചുനിര്‍ത്താന്‍ ജപ്പാന്‍ നിര്‍ബന്ധപൂര്‍ണമായ നിലപാടാണ്‌ സ്വീകരിച്ചത്‌. ജപ്പാനും മെക്സിക്കോയും തമ്മിലുള്ള സ്വതന്ത്ര വാണിജ്യക്കരാറിലും ഇതേ നിലപാട്‌ സ്വീകരിക്കാന്‍ ജപ്പാന്‍ തയ്യാറായി. ആഗോളവല്‍്കരണ നയങ്ങള്‍ കാര്‍ഷികമേഖല്ല്‍ നടപ്പാക്കാന്‍ കഴിയാതെ പോയത്‌ കാര്‍ഷികമേഖല ഏറെ വൈകാരികമായ പ്രശ്നങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ എന്തുകൊണ്ടാണ്‌. ഇന്ത്യയില്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും അവരെ സംരക്ഷിക്കുന്നതിന്ന്‍‌ ക്രിയാത്മകമായി ഇടപെടാതിരുന്നവര്‍ സ്വാഭാവികമായും ഈ പ്രശ്നത്തിലും അതേ നിസ്സംഗത തുടരുകയാണ്‌ ചെയ്തത്‌. കര്‍ഷകരുടെ താല്‍്പര്യമല്ല കുത്തകകളുടെ താല്‍പര്യ ‍മാണ്‌ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്‌ പ്രധാനമായിരിക്കുന്നത്‌. ഇത്‌ വര്‍ഗരാഷ്ട്രീയത്തിന്റെ പ്രശ്നമാണ്‌. യാഥാര്‍ഥ്യം ഇതായിരിക്കെ ചൈനയുടെ പേര്‌ പറഞ്ഞ്‌ തടിതപ്പാനാണ്‌ ഇപ്പോഴും ചിലര്‍ പരിശ്രമിക്കുന്നത്‌. കരാര്‍ കേരളത്തിന്‌ ദോഷകരമാണെന്ന്‍‌ ശക്തിയുക്തം പറയുന്നത് ഇടതുപക്ഷം മാത്രമല്ല യു ഡിഎഫിലെ ഘടകകക്ഷികളും ഇന്‍ഫാംപോലുള്ള സംഘടനകളും മതമേധാവികളുംവരെ ഉള്‍ക്കൊള്ളുന്നവരാണ്. അവര്‍ക്കും ചൈനീസ്‌ താല്പര്യമാണോ ഉള്ളതെന്ന് വ്യക്തമാക്കേണ്ടത് ‌ കോണ്‍ഗ്രസുകാര്‍തെന്നെയാണ്‌. കാര്‍ഷികമേഖലയും അനുബന്ധമേഖലകളും തകര്‍ന്നു കഴിഞ്ഞാല്‍ സ്വാഭാവികമായും നമ്മുടെ സമ്പദ്ഘടന വമ്പിച്ച പ്രതിസന്ധിയില്‍ എത്തിച്ചേരും. വാണിജ്യമേഖലകള്‍ ഉള്‍പ്പെടെ ഇതിനെത്തുടര്‍ന്ന്‍ നിശ്ചലമാകും. അതിന്റെ അലകള്‍ കേരളത്തിന്റെ സമസ്തമേഖലകളിലും അലയടിക്കുകയും ചെയ്യും. ഈ തകര്‍ച്ചയില്‍നിന്ന്‍ കേരളത്തെ രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള മനുഷ്യച്ചങ്ങലയില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന്‍ അഭ്യര്‍ഥിക്കുന്നു. ആത്മാഭിമാനമുള്ള കേരളീയന്റെ ചെറുത്തുനില്‍്പിന്റെ പ്രതീകമാണ്‌ ഗാന്ധിജയന്തി ദിനത്തിലെ ഈ മനുഷ്യച്ചങ്ങല. കേരളം ആരുടെയും കോളനിയായി നിലനില നിര്‍ത്താന്‍ അനുവദിക്കില്ലായെന്നതിന്റെ‍ പ്രഖ്യാപനമാണ്‌ ഇതിലൂടെ ഉയര്‍ന്നു വരുന്നത്‌. ഇതുകൊണ്ട് ഈ സമരം അവസാനിക്കില്ല കേരളത്തിന്റെ ജനജീവിതം ലോകത്തിനുതെ‍ന്നെ മാതൃകയാകുന്ന തരത്തിലേക്ക്‌ ഉയര്‍ത്തിയെടുത്തത്‌ ദീര്‍ഘകാലത്തെ സമരപോരാട്ടങ്ങളിലൂടെയാണ്‌. അതാണ്‌ കേരളീയന്റെ ജീവിതത്തെ മുന്നൊട്ടേക്കു നയിച്ചത്‌. അത്‌ തകര്‍ക്കാന്‍ ആര്‌ പരിശ്രമിച്ചാലും അതിന്‌ അനുവദിക്കില്ലയെന്നതിന്റെ പ്രഖ്യാപനംകൂടിയാണ്‌ 'ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ടുള്ള ഈ സമരം. ഇത്‌ അവസാനമല്ല.ഇരമ്പുന്ന തുടക്കം മാത്രമാണ്‌.

ദേശാഭിമാനി