Tuesday, April 14, 2009

കോണ്‍ഗ്രസിനും ലീഗിനും ഇത്തവണ പൂജ്യം.

കോണ്‍ഗ്രസിനും ലീഗിനും ഇത്തവണ പൂജ്യം. പിണറായി





കണ്ണൂര്‍: കോണ്‍ഗ്രസിനും മുസ്ളിംലീഗിനും ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഒറ്റ സീറ്റും കിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് കോഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. അതില്‍ മാറ്റമുണ്ടാകില്ല. അതോടൊപ്പം ലീഗിനും സീറ്റ് നഷ്ടപ്പെടുമെന്നാണ് തെരഞ്ഞെടുപ്പ് രംഗം നല്‍കുന്ന സൂചനയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ളബ്ബിന്റെ 'മീറ്റ് ദ പ്രസി'ല്‍ സംസാരിക്കുകയായിരുന്നു പിണറായി. ജനകീയ പ്രശ്നങ്ങളൊന്നും ഉയര്‍ത്താനില്ലാതെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാല്‍,അതൊന്നും ഏശിയില്ല. സാമാന്യമര്യാദയ്ക്ക് നിരക്കാത്ത പ്രചാരണമാണ് അവര്‍ നടത്തിയത്. എറണാകുളത്ത് മകളുടെ പ്രായമുള്ള വനിതാ സ്ഥാനാര്‍ഥിയെക്കുറിച്ച് എന്തൊക്കെ അസംബന്ധങ്ങളാണ് യുഡിഎഫ് പ്രചരിപ്പിച്ചത്. ഒരു പെകുട്ടിയോട് ഇങ്ങനെയൊക്കെ ആകാമോയെന്ന് യുഡിഎഫിലുള്ളവര്‍തന്നെ ചോദിക്കുന്ന നിലയുണ്ടായി. ഈ പ്രചാരണങ്ങള്‍ യുഡിഎഫിനെ ജനങ്ങളില്‍നിന്നു കൂടുതല്‍ ഒറ്റപ്പെടുത്താനേ സഹായിച്ചിട്ടുള്ളൂ. പണക്കൊഴുപ്പില്‍ മത്സരപ്രതീതി ഉണ്ടാക്കാനാകുമോയെന്നാണ് നോക്കിയത്. യുഡിഎഫിനോട് പഴയ സമീപനം തന്നെയാണ് ജനങ്ങള്‍ക്ക്. എല്‍ഡിഎഫിന് അനുകൂല വികാരമാണ് പൊതുവില്‍. യുഡിഎഫ് തീര്‍ത്തും ഒറ്റപ്പെട്ട ഘട്ടത്തിലാണ് എന്‍ഡിഎഫ് പിന്തുണ തേടിയത്. കഴിഞ്ഞ തവണയും ഇവരുടെ പിന്തുണ യുഡിഎഫിനായിരുന്നു. ഇപ്പോള്‍ പരസ്യമായെന്നു മാത്രം. എല്‍ഡിഎഫിന് അതുകൊണ്ട് ദോഷമൊന്നും സംഭവിക്കില്ല. എന്നാല്‍, എന്‍ഡിഎഫ് പിന്തുണ തേടിയത് ശരിയല്ലെന്ന് യുഡിഎഫിലുള്ളവര്‍തന്നെ പറയുന്നു. രാജ്യത്തിന്റെ പൊതുപ്രശ്നങ്ങളില്‍ ഊന്നിയായിരുന്നു എല്‍ഡിഎഫ് പ്രചാരണം. ജനങ്ങളുടെ താല്‍പ്പര്യത്തിനാണ് ഊന്നല്‍. അമേരിക്കന്‍ താല്‍പ്പര്യത്തിനനുസരിച്ച് സാമ്രാജ്യത്വത്തിനു കീഴടങ്ങിയ യുപിഎ ഭരണം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. രാജ്യത്തിന് ദോഷമായ ആണവകരാര്‍, അമേരിക്കയ്ക്കു വേണ്ടി ഇസ്രയേലുമായി ഉണ്ടാക്കിയ സൈനിക കരാര്‍, ഇസ്രയേല്‍ ആയുധ ഇടപാടിലെ അഴിമതി ഇതൊക്കെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച ജനക്ഷേമ നടപടികളും ജനങ്ങളെ എല്‍ഡിഎഫിനൊപ്പം അണിനിരക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമ പെന്‍ഷനുകള്‍ 250 രൂപയാക്കിയത് പാവങ്ങള്‍ക്ക് വലിയ സഹായമായി. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍. രാജ്യത്തെ 70 ശതമാനം വരുന്ന പാവപ്പെട്ടവരെ അവഗണിച്ച ഭരണമായിരുന്നു യുപിഎയുടേത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദലായി ജനക്ഷേമ പദ്ധതികളുമായാണ് എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ ഇപ്പോഴും എല്‍ഡിഎഫിനൊപ്പമാണ്- പിണറായി പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്ത്ഥികളെ വന് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.


നാടിന്റെ വികസനത്തിനും നാട്ടുക്കാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി, വര്‍ഗ്ഗീയതക്കും ഭീകരവാദത്തിനുമെതിരായി, സാമ്രാജ്യത്ത അധിനിവേശ ശക്തികളുടെ കടന്നു കയറ്റത്തിനെതിരായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശക്തമായി ഉയരേണ്ടത് ഇടതുപക്ഷത്തിന്റെ ശബ്ദമാണ്യു ഡി എഫും കോണ്‍ഗ്രസ്സും നടത്തുന്ന എല്ലാവിധ കള്ളപ്രചരണങയും തൃവല്‍ഗണിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെധീരരായ സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തൊടെ വിജയിപ്പിച്ച് നാടിന്റെ മാനം രക്ഷിക്കാന്‍ നല്ലവരായ ചിന്തിക്കുന്ന ഒരോരുത്തരും തയ്യാറാകണംസാമ്രാജ്യത്ത അധിനിവേശ ശക്തികള്‍ക്ക് വീടുവേല ചെയ്യുന്ന യു ഡി എഫിന്റെയും കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും പരാജയം ഉറപ്പു വരുത്താനും, രാജ്യത്ത് വര്‍ഗ്ഗിയ കലാപങളും വം‍ശഹത്യയും നടത്തുന്ന സാധരണക്കാരന്റെ താല്പര്യങള്‍ക്ക് എന്നും എതിരുനില്‍ക്കുന്ന സാമ്രാജ്യത്തത്തിന്റെ പാദസേവകരായ ബി ജെ പി യെ തൂത്തെറിയാനും ജനങള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരം ഒരിക്കലും പാഴാക്കരുത്.ഇടതുപക്ഷത്തിന്റെ വിജയം നാടിന്റെ വിജയമാണ്.നാട്ടുകാരുടെ വിജയമാണ്.







ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്ത്ഥികളെ വന് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം.കേരളത്തില്‍ 2004 ആവര്‍ത്തിക്കും: പിണറായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം..കേരളത്തില്‍ 2004 ആവര്‍ത്തിക്കും: പിണറായി

തിരു: കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദപ്രചരണത്തിന് സമാപനമായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കേന്ദ്രീകരിച്ച് നടന്ന കൊട്ടിക്കലാശത്തോടെ വൈകിട്ട് അഞ്ചു മണിക്കാണ് ഏതാണ്ട് ഒരു മാസത്തിലേറെ നീണ്ട പ്രചരണത്തിന് തിരശീല വീണത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പ്രചരണത്തില്‍ വരെ മേല്‍ക്കൈ നേടിയ ഇടതുപക്ഷ മുന്നണി 2004-ലേക്കാള്‍ മികച്ച വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ്. ഓരോ ലോക്സഭാ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലും ലോക്സഭാ മണ്ഡലങ്ങള്‍ക്കുകീഴിലെ നിയമസഭാ മണ്ഡല കേന്ദ്രങ്ങളിലും ആവേശവും ആഘോഷവും സമന്വയിച്ച കൊട്ടികലാശമാണ് ചൊവ്വാഴ്ച വൈകിട്ട് അരങ്ങേറിയത്. ഇരു മുന്നണികളുടെയും പര്യടനസമാപനം കേന്ദ്രീകരിച്ച തിരൂരില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള നിസാര സംഘര്‍ഷവും ഉടലെടുത്തു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പിന്നീട് ഇവിടം ശാന്തമായി. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാമചന്ദ്രന്‍നായരുടെ പര്യടന സമാപനം പേരൂര്‍ക്കടയിലായിരുന്നു. എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു ജോയിയുടെ പര്യടന സമാപനം കൊച്ചി മണ്ഡലത്തിലെ പള്ളുരുത്തിയിലായിരുന്നു. വാദ്യമേളങ്ങളും കാവടിയും ഇതര ഘോഷങ്ങളും അണിനിരന്ന റാലിയോടെ അരങ്ങേറിയ പ്രചരണസമാപനം ഉത്സവചാരുത പകര്‍ന്നു. ചാലക്കുടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പി ജോസഫിന്റെ പ്രചരണസമാപനം ചാലക്കുടിയില്‍ തന്നെയായിരുന്നു. ബുധനാഴ്ച നിശബ്ദ പ്രചരണത്തിനു ശേഷം വ്യാഴായ്ച കേരളം പോളിങ്ങ് ബൂത്തിലേക്ക്തിരിക്കും. 20 മണ്ഡലങ്ങളിലായി 217 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് മത്സരരംഗത്തുള്ളത്. 2,18,65,324 വോട്ടര്‍മാര്‍. ഇതില്‍ 61,550 വോട്ടുകള്‍ സര്‍വ്വീസ് വോട്ടുകളാണ്. 20,508 പോളിങ്ങ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തില്‍ 2004 ആവര്‍ത്തിക്കും: പിണറായി
കണ്ണൂര്‍: കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാര്‍ലമെണ്ട് തെരഞ്ഞെടുപ്പില്‍ കോഗ്രസിന് ഒറ്റ സീറ്റും ഉണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കും. മുസ്ളീം ലീഗിനും ഇത്തവണ പാര്‍ലമെണ്ട് അംഗങ്ങള്‍ ഉണ്ടാകില്ല. ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്നാണ് മഹാഭൂരിപക്ഷം പാവപ്പെട്ട ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്നതില്‍ മാതൃകയാണ്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കുകയാണ്. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കൂടുതല്‍ ഒറ്റപ്പെടുമെന്നും

Monday, April 13, 2009

ഇടതുപക്ഷ മതേതരമുന്നണിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്ന് 260 കത്തോലിക്കാ മെത്രാന്മാര്‍ ഉള്‍പ്പെടുന്ന സിബിസിഐ

ഇടതുപക്ഷ മതേതരമുന്നണിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്ന് 260 കത്തോലിക്കാ മെത്രാന്മാര്‍ ഉള്‍പ്പെടുന്ന സിബിസിഐ പ്രഖ്യാപനം

കൊച്ചി: ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ എല്‍ഡിഎഫില്‍നിന്ന് അകറ്റാനും അവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള കോഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കം പൊളിഞ്ഞു. ക്രൈസ്തവസമൂഹത്തിലെ മതവിഭാഗങ്ങളും സംഘടനകളും അടുത്തിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ആഹ്വാനങ്ങളും പ്രസ്താവനകളും എല്‍ഡിഎഫ് നിലപാടുകളെ സ്വാഗതംചെയ്യുന്നെന്നു വന്നതോടെയാണ് യുഡിഎഫിന്റെ രാഷ്ട്രീയ ദുഷ്ടലാക്ക് പൊളിഞ്ഞത്. എല്‍ഡിഎഫിന്റെ രാഷ്ട്രീയനിലപാടുകള്‍ക്കൊപ്പം നില്‍ക്കേണ്ടത് തങ്ങളുടെ സംരക്ഷണത്തിന് അനിവാര്യമെന്ന് മതന്യൂനപക്ഷങ്ങള്‍ തിരിച്ചറിയുന്നതിന്റെ സൂചനകളാണ് അവരുടെ പ്രസ്താവനകളില്‍ തെളിയുന്നത്. എന്‍ഡിഎ, യുപിഎ ഭരണകാലങ്ങളില്‍ രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കുനേരെ വ്യാപക അതിക്രമങ്ങളും കൊലപാതകങ്ങളുമുണ്ടായി. ഇതില്‍ പ്രതിഷേധിക്കുകയും ചെറുത്തുനില്‍ക്കുകയും ആശ്വാസമേകുകയുംചെയ്തത് ഇടതുപക്ഷമാണെന്നത് അംഗീകരിച്ചാണ് ക്രൈസ്തവ മതമേധാവികള്‍ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്ന പാര്‍ടികളാണ് അധികാരത്തില്‍ വരേണ്ടതെന്ന പ്രസ്താവന ഇറക്കിയത്. ഒറീസയിലെ കന്ദമലില്‍ ക്രൈസ്തവര്‍ക്കുനേരെ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങളും അതിനോട് കോഗ്രസ് പുലര്‍ത്തിയ നിസ്സംഗതയും ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ-ന്യൂനപക്ഷസംരക്ഷണ നിലപാട് ആവര്‍ത്തിച്ച് തെളിയിച്ചു. ഒറീസയില്‍ സിപിഐ എം ഉള്‍പ്പെടുന്ന മതേതരമുന്നണിക്കാണ് തങ്ങളുടെ പിന്തുണയെന്ന് 260 കത്തോലിക്കാ മെത്രാന്മാര്‍ ഉള്‍പ്പെടുന്ന സിബിസിഐ പ്രഖ്യാപിച്ചതും സിപിഐ എമ്മിന്റെ കറകളഞ്ഞ രാഷ്ട്രീയനിലപാടിനുള്ള അംഗീകാരമായിരുന്നു. കേരളത്തിലെ 29 കത്തോലിക്കാ രൂപതകളും സിബിസിഐയില്‍ ഉള്‍പ്പെട്ടതാണെന്നതും ശ്രദ്ധേയമാണ്. ഒറീസയില്‍ സിപിഐ എം ഉള്‍പ്പെടുന്ന മതനിരപേക്ഷമുന്നണിയെ സ്വാഗതംചെയ്യുന്നതായി കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് റാഫേല്‍ ചീനാത്ത് പ്രസ്താവിച്ചതും ക്രൈസ്തവര്‍ ഇടതുപക്ഷത്തോടൊപ്പമാണെന്നതിന്റെ തെളിവാണ്. ഇതിനു തൊട്ടുപിന്നാലെയാണ് ന്യൂനപക്ഷസംരക്ഷണത്തില്‍ ഏറ്റവും മുന്നില്‍ സിപിഐ എമ്മും ഇടതുപക്ഷവുമാണെന്ന് ലത്തീന്‍ കത്തോലിക്ക തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പ്രസ്താവന ഇറക്കിയത്. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയാണ് സിപിഐ എം നിലകൊള്ളുന്നതെന്നും അതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാസഭയ്ക്ക് കമ്യൂണിസ്റ്റുകാരുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ തടസ്സമില്ലെന്നും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍ ആത്മകഥാംശമുള്ള തന്റെ പുസ്തകത്തില്‍ ('ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന്') പറഞ്ഞതും സിപിഐ എം നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. സംഘപരിവാര്‍ വേട്ടയാടുന്ന ഒറീസയിലെ ക്രൈസ്തവര്‍ സിപിഐ എം ഓഫീസ് പ്രാര്‍ഥനാകേന്ദ്രമായി ഉപയോഗിക്കുന്ന വിവരം പുറത്തുവന്നതും ക്രൈസ്തവ മതവിഭാഗങ്ങളെ സിപിഐ എമ്മും ഇടതുപക്ഷവും ഹൃദയപക്ഷത്ത് കാണുന്നതിന്റെ തെളിവായി അവര്‍ തിരിച്ചറിഞ്ഞു.

വിജയം ഉറപ്പിച്ച് രണ്ടത്താണി ജനങ്ങള്‍ക്കൊപ്പം

വിജയം ഉറപ്പിച്ച് രണ്ടത്താണി ജനങ്ങള്‍ക്കൊപ്പം .

തിരൂര്‍: തിരൂര്‍ ടൌണിനെ ഇളക്കിമറിച്ച് വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കാന്‍ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി നഗരത്തില്‍ അവസാനഘട്ട പര്യടനം നടത്തി. രാവിലെ പൂങ്ങോട്ടുകുളത്ത് നിന്നാണ് നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഡോ. ഹുസൈന്‍ രണ്ടത്താണി തിരൂര്‍ ടൌണില്‍ പര്യടനം നടത്തിയത്. സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേര്‍ന്ന് വാഹനങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സ്ത്രീകളടക്കമുള്ളവര്‍ കൈവീശി അഭിവാദ്യം ചെയ്തു. താഴെപാലം, സിറ്റി ജങ്ഷന്‍, ബസ്സ്റ്റാന്‍ഡ്, ഫോറിന്‍ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി കിഴക്കേ അങ്ങാടിയില്‍ സമാപിച്ചു. സ്ഥാനാര്‍ഥിയോടൊപ്പം എല്‍ഡിഎഫ് നേതാക്കളായ കെ കൃഷ്ണന്‍നായര്‍, പി കുഞ്ഞുമൂസ, പി ഹംസക്കുട്ടി, കെ സുധാകരന്‍, അഡ്വ. ദിനേശ് പൂക്കയില്‍, സുരേഷ്ബാബു, വി ഗോവിന്ദന്‍കുട്ടി, അഡ്വ. നസീര്‍ അഹമ്മദ്, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, വി മോഹനന്‍, റഹിം മേച്ചേരി എന്നിവരുമുണ്ടായിരുന്നു.

രണ്ടത്താണിയുടെ വിജയത്തിന് വനിതാറാലി

രണ്ടത്താണിയുടെ വിജയത്തിന് വനിതാറാലി .

തിരൂര്‍: പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തീരദേശത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ പ്രകടനം നടത്തി. തീരദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിച്ച മുസ്ളിംലീഗിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് മുദ്രാവാക്യം വിളിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രകടനം നടത്തിയത്. പതാക കെട്ടി അലങ്കരിച്ച നിരവധി മോട്ടോര്‍ സൈക്കിളുകളും ഓട്ടോറിക്ഷകളും അകമ്പടിയായെത്തി. മഴയെ കൂസാതെയായിരുന്നു. ണ് സ്ത്രീകളുടെ പ്രകടനം. തുഞ്ചന്‍ മെമ്മോറിയല്‍ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പറവണ്ണയില്‍ സമാപിച്ചു.

മുസ്ളിംലീഗ് വര്‍ഗീയതയും അക്രമവും അഴിച്ചുവിടുന്നു

മുസ്ളിംലീഗ് വര്‍ഗീയതയും അക്രമവും അഴിച്ചുവിടുന്നു .

മലപ്പുറം: പരാജയഭീതിപൂണ്ട മുസ്ളിംലീഗ് തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വര്‍ഗീയവല്‍ക്കരണവും അക്രമവും അഴിച്ചു വിടുകയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'റെഡ് വയലന്‍സ്' എന്ന പേരില്‍ ഇറക്കിയ വിസിഡി ഇതിനു തെളിവാണ്. തീവ്രവാദി റിക്രൂട്ട്മെന്റ് ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതരത്തില്‍ താലിബാനിസത്തിന്റെയും അല്‍ക്വയിദിസത്തിന്റെയും മോഡല്‍ കാസറ്റുകളാണ് പുറത്തിറക്കി തെരുവുകളിലും വീടുകളിലും പ്രദര്‍ശിപ്പിക്കുന്നത്. മത തീവ്രവാദ സംഘടനയായ എന്‍ഡിഎഫുമായി ചേര്‍ന്നാണ് ഇത്തരത്തില്‍വര്‍ഗീയ സ്പര്‍ധ ഉണ്ടാക്കുന്ന സിഡികള്‍ ഇറക്കുന്നത്. ഇത് അത്യന്തം അപകടകരമാണ്. മുസ്ളിംലീഗിലെ മതനിരപേക്ഷ വാദികള്‍ ഇതിനെതിരെ രംഗത്തു വരണം. മതസ്പര്‍ധയോ കലാപങ്ങളോ ഇല്ലാത്ത ജില്ലയായിരുന്നു മലപ്പുറം. ഇത്തരം സിഡികള്‍ വര്‍ഗീയവിഷം ജനങ്ങളില്‍ കുത്തിവയ്ക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ജില്ലയിലെ മതസൌഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള നീക്കമാണ് ഇതിനു പിന്നില്‍. ഈ നീക്കം അപലപനീയമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായത്തോടെ മലപ്പുറത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢോദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. സിഡിക്കു പുറമേ ഇതിനു സമാനമായ നോട്ടീസും വീടുകളിലെത്തിക്കുകയാണ്. 'റെഡ് വയലന്‍സ്' എന്ന സിഡിയുടെ പകര്‍പ്പെടുത്ത് വീടുകളിലെത്തിക്കണമെന്ന സര്‍ക്കുലര്‍ മുസ്ളിംലീഗ് ഇറക്കികഴിഞ്ഞു. വര്‍ഗീയ വിഷം പരത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കവീനര്‍ പി ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് മനസ്സിലാക്കിയ നീരീക്ഷകന്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതതീവ്രവാദ സംഘടനയായ എന്‍ഡിഎഫുമായി ചേര്‍ന്നാണ് മുസ്ളിം ലീഗിന്റെ എല്ലാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും. മഞ്ചേരിയില്‍ മുസ്ളിം ലീഗിന് ലഭിച്ച മൈക്ക് പെര്‍മിഷന്‍ പോപ്പുലര്‍ ഫ്രണ്ടാണ് ഉപയോഗിക്കുന്നത്. പൊന്നാനിക്കൊപ്പം മലപ്പുറവും നഷ്ടമാകുമെന്ന് കണ്ടതോടെ അക്രമം അഴിച്ചുവിടാനുള്ള നീക്കവും ആരംഭിച്ചു. ഒരു പ്രകോപനവുമില്ലാതെ പത്തോളം കേന്ദ്രങ്ങളാലാണ് എല്‍ഡിഎഫ് പൊതുയോഗത്തിനും റാലിക്കും നേരെ രണ്ടു ദിവസമായി മുസ്ളിംലീഗ് ആക്രമം അഴിച്ചുവിട്ടത്. എല്‍ഡിഎഫ് പ്രകടനത്തിനു നേരെ എതിര്‍ പ്രകടനം നടത്തുക ഇവരുടെ പതിവായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ വാഹനത്തിനുനേരെ കല്ലെറിഞ്ഞു. പരാജയം മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഇത്തരം ആക്രമണം അവസാനിപ്പിക്കണം. ഇതുകൊണ്ടൊന്നും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സെയ്താലിക്കുട്ടി, ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍, മലപ്പുറം, പൊന്നാനി നിയോജക മണ്ഡലം കവീനര്‍മാരായ പി ശ്രീരാമകൃഷ്ണന്‍, പി നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.

വിജയക്കുതിപ്പില്‍ എല്‍ഡിഎഫ്

വിജയക്കുതിപ്പില്‍ എല്‍ഡിഎഫ് .

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൊവ്വാഴ്ച കൊടിയിറങ്ങാനിരിക്കെ സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല തരംഗം.ചരിത്രവിജയത്തിലേക്ക് എല്‍ഡിഎഫ് മുന്നേറുമ്പോള്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ കടുത്ത ആശങ്കയില്‍. പ്രധാനമന്ത്രിയെ വരെ കൊണ്ടുവന്നിട്ടും യുഡിഎഫ് സംഘടനാസംവിധാനം ചലിപ്പിക്കാനായില്ല. എന്‍ഡിഎഫുമായുള്ള കൂട്ട് യുഡിഎഫിനൊപ്പം നില്‍ക്കുന്ന വിവിധവിഭാഗങ്ങളില്‍ പ്രതിഷേധവും ഉല്‍ക്കണ്ഠയും ഉയര്‍ത്തിയിട്ടുണ്ട്. യുഡിഎഫ് പ്രവര്‍ത്തനം തീര്‍ത്തും മോശമെന്നു വിലയിരുത്തിയാണ് നാല് സീറ്റിലേ വിജയപ്രതീക്ഷയുള്ളൂ എന്ന് എഐസിസി നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ടയച്ചത്. എല്‍ഡിഎഫിന്റെ ബഹുജനാടിത്തറ കൂടുതല്‍ ശക്തമായതിനൊപ്പം ന്യൂനപക്ഷവിഭാഗങ്ങളുടെ വര്‍ധിച്ച പിന്തുണയും ആവേശം പകരുന്നു. ക്രൈസ്തവവിശ്വാസികളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റാനുളള കള്ളപ്രചാരണങ്ങള്‍ക്ക് വിപരീതഫലമാണുണ്ടായത്. ഇടതുപക്ഷത്തിനേ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയൂ എന്ന കാഴ്ചപ്പാട് വിവിധ സംസ്ഥാനങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ മതവിശ്വാസികളില്‍ ശക്തിപ്പെട്ടു. മുസ്ലിം സംഘടനകള്‍ ഒന്നടങ്കം എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ എല്‍ഡിഎഫിനെതിരെന്നു വരെ പ്രചരിപ്പിച്ചെങ്കിലും അദ്ദേഹം നിലപാട് വ്യക്തമാക്കി ഇടതുപക്ഷവിജയത്തിന് ഉറച്ചുനില്‍ക്കുന്നു. നായര്‍ സമുദായമാകെ എതിരായെന്ന് പ്രചരിപ്പിച്ചത്, സമദൂരസിദ്ധാന്തത്തില്‍ ഒരു മാറ്റവുമില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കിയതോടെ പൊളിഞ്ഞു. എസ്എന്‍ഡിപിയും എല്‍ഡിഎഫിന്റെ വിജയം ലക്ഷ്യമാക്കുന്നതായി പ്രഖ്യാപിച്ചു. സംഘടനാസംവിധാനമില്ലാതെ എന്തിന് മത്സരിക്കുന്നു എന്ന് കോഗ്രസ് സ്ഥാനാര്‍ഥികള്‍ ചോദിക്കാന്‍ തുടങ്ങി. കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലക്കെതിരെയാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്. തന്റെ കൂടെ നില്‍ക്കുന്ന കോഗ്രസുകാര്‍ മനഃസാക്ഷിയനുസരിച്ച് വോട്ടുചെയ്യുമെന്ന കെ കരുണാകരന്റെ പ്രഖ്യാപനം തകര്‍ച്ചയിലേക്ക് നീങ്ങുന്ന യുഡിഎഫിന് ഇടിത്തീയായി. വയനാട്ടില്‍ കെ മുരളീധരന്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് കരുണാകരന്റെ മനഃസാക്ഷി വോട്ട് പ്രഖ്യാപനം. എന്നാല്‍സംസ്ഥാനത്താകെയുള്ള അനുയായികള്‍ക്ക് വ്യക്തമായ സന്ദേശമാണ് അദ്ദേഹം നല്‍കിയത്. ഇതിനു കരുണാകരന്റെ വിശ്വസ്തന്‍ പീതാംബരക്കുറുപ്പിന് കൊല്ലത്ത് തിരിച്ചടി കിട്ടിയേക്കും. താഴേത്തട്ടില്‍ ആവേശമില്ലെന്ന കരുണാകരന്റെ കുറ്റപ്പെടുത്തലിനുപിന്നാലെ പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിയും പരാതിപ്പെട്ടു. ആന്റണിയെ കൊണ്ടുവന്നത് വിനയായി എന്ന ചിന്തയിലാണ് സംസ്ഥാന നേതൃത്വം. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായുള്ള പോരും മുറുകി. തമ്മിലടിയും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അസംതൃപ്തിയും അടിയൊഴുക്കുകളും യുഡിഎഫിന്റെ എല്ലാമോഹവും തകര്‍ത്തു. ഘടകകക്ഷികള്‍ വിട്ടുനില്‍ക്കുന്നു. സിഎംപിയും ജെഎസ്എസും രംഗത്തില്ല. കേരളകോഗ്രസ് നേതാവ് കെ എം മാണി മകന്റെ പിന്നില്‍നിന്ന് മാറുന്നില്ല. മറ്റൊരു മണ്ഡലത്തിലേക്കും മാണി തിരിഞ്ഞുനോക്കിയില്ല. മുസ്ളിംലീഗ് നേതാക്കള്‍ മലപ്പുറം ജില്ലയില്‍ നിന്ന് പുറത്തുകടക്കുന്നില്ല. എല്‍ഡിഎഫിന്റെ വിജയത്തിനു തിളക്കംകൂട്ടാന്‍ വിശ്രമമില്ലാതെ പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. വീരേന്ദ്രകുമാറിന്റെ തുരപ്പന്‍പണി വിലപ്പോയില്ല. ജനതാദള്‍ പ്രവര്‍ത്തകരും നേതാക്കളും എല്‍ഡിഎഫ് വിജയത്തിന് തോളൊത്തുനില്‍ക്കുന്നു. യുഡിഎഫിന്റെ ദയനീയാവസ്ഥയില്‍ നിന്ന് ശ്രദ്ധമാറ്റാന്‍ കൊണ്ടുവന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പരിഹാസ്യമായി.

Sunday, April 12, 2009

മന്‍മോഹന്റെ അവകാശവാദവും ഇമാമിന്റെ രോഷവും

മന്‍മോഹന്റെ അവകാശവാദവും ഇമാമിന്റെ രോഷവും.
.പിണറായി വിജയന്‍..

രണ്ട് വാര്‍ത്ത ശ്രദ്ധേയമായ രീതിയില്‍ ഇന്നും ഇന്നലെയുമായി കാണാനിടയായി. ഒന്നാമത്തേത്, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് കോഗ്രസ് മാപ്പുപറയണമെന്ന ദില്ലി ഷാഹി ഇമാമിന്റെ ആഹ്വാനമാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി തന്റെ സര്‍ക്കാര്‍ മഹാകാര്യങ്ങള്‍ ചെയ്തുവെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അവകാശവാദമാണ് രണ്ടാമത്തേത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് കോഗ്രസിനോട് കടുത്ത അസംതൃപ്തിയും രോഷവുമാണെന്നുള്ളതിന് തെളിവാണ് ഡല്‍ഹി ഇമാം സയ്യദ് അഹമ്മദ് ബുഖാരിയുടെ ജുമാ നമസ്കാരപ്രസംഗത്തിലെ പരാമര്‍ശങ്ങള്‍. കോഗ്രസ് മുസ്ളിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി വിചാരമുള്ളവരാണെങ്കില്‍ എന്തുകൊണ്ട് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയില്ല എന്നാണ് ഇമാം ചോദിക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രി പറയുന്നതാകട്ടെ, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതാണ് യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്ന് എന്നാണ്. ഇതില്‍ പ്രകടമായ വൈരുധ്യം കാണുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് കോഗ്രസിനോടും തിരിച്ചുമുള്ള നിലപാട് വ്യക്തമാക്കുന്നതാണ് ഈ സമീപനങ്ങള്‍. പൊതുമിനിമം പരിപാടിയില്‍ യുപിഎ നല്‍കിയ വാഗ്ദാനം, "മതന്യൂനപക്ഷങ്ങളിലെയും ഭാഷാ ന്യൂനപക്ഷങ്ങളിലെയും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ക്ഷേമം വര്‍ധിപ്പിക്കാന്‍ (വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴിലിലും ഉള്ള സംവരണമടക്കം) എന്തു ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കാനായി യുപിഎ സര്‍ക്കാര്‍ ദേശീയ കമീഷന്‍ രൂപീകരിക്കും'' എന്നാണ്. അതിന്റെ അടിസ്ഥാനത്തില്‍ മുസ്ളിം സമുദായത്തിന്റെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥ പഠിക്കുന്നതിനാണ് ജസ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയമിച്ചത്. സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കിട്ടി ഒമ്പതുമാസം കഴിഞ്ഞാണ്, സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷങ്ങളുടെയും നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന്, നടപടിറിപ്പോര്‍ട്ട് പാര്‍ലമെന്റില്‍വയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായത്. സച്ചാര്‍ കമീഷന്‍ ശുപാര്‍ശകളോട് യുപിഎ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. സമയബന്ധിത ലക്ഷ്യങ്ങളില്ലായ്്്്്മ, ഫണ്ട്് വകയിരുത്തലിലെ അപര്യാപ്തത, നയപരമായി മുന്‍കൈ എടുക്കാനുള്ള മടി എന്നിവ ആ റിപ്പോര്‍ട്ട് ലക്ഷ്യബോധത്തോടെ നടപ്പാക്കുന്നതിന് തടസ്സമായി. 2007 ആഗസ്തിനുശേഷം ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്, രാജ്യത്തെ മുസ്ളിങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ ദയനീയാവസ്ഥ മറനീക്കി കാണിക്കുന്നു. വിവിധ കേന്ദ്രഗവമെന്റുകളും സംസ്ഥാന ഗവമെന്റുകളും മുസ്ളിങ്ങളെ പ്രീണിപ്പിക്കുകയായിരുന്നെന്ന സംഘപരിവാറിന്റെ തെറ്റായ പ്രചാരണത്തെ കമ്മിറ്റി തുറന്നു കാണിക്കുന്നു. മുസ്ളിം സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളോടും ആവലാതികളോടും കേന്ദ്രത്തില്‍ തുടച്ചയായി വന്ന ഗവമെന്റുകള്‍ കാണിച്ച അവഗണനയും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിപൂര്‍ണമായ ഒന്നാണെന്ന് സിപിഐ എമ്മിന് അഭിപ്രായമില്ല. ഗ്രാമീണ മുസ്ളിങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലേക്ക് അത് കടന്നുചെല്ലുന്നില്ല. മുസ്ളിം സ്ത്രീകളുടെ ആവശ്യങ്ങള്‍ക്കും കമ്മിറ്റി വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല. ദൌര്‍ബല്യങ്ങളുണ്ടെങ്കില്‍ത്തന്നെയും, മുസ്ളിം സമുദായത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, മൂര്‍ത്തമായ സമയബന്ധിത പരിപാടികള്‍ ആവിഷ്കരിക്കണമെന്നും അതിന് ആവശ്യമായ ഫണ്ട് വകയിരുത്തണമെന്നും കമ്മിറ്റി ഊന്നിപ്പറയുന്നു. ആ റിപ്പോര്‍ട്ടിനോട് പ്രചാരണത്തിനുവേണ്ടിമാത്രവും തൊലിപ്പുറമേയുള്ളതുമായ സമീപനമാണ് യുപിഎ സര്‍ക്കാരില്‍നിന്നുണ്ടായത്. ദീര്‍ഘകാല പ്രസക്തിയുള്ള മിക്ക നിര്‍ദേശങ്ങളും അവഗണിച്ചു. നിയമസഭകളില്‍ മുസ്ളിങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരത്തക്ക വിധമുള്ള മണ്ഡലപരിധി പുനര്‍നിര്‍ണയം, ഉറുദു ഭാഷയിലുള്ള വിദ്യാഭ്യാസത്തിന് പ്രോത്സാഹനം; ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിച്ച പ്രദേശങ്ങളില്‍ പുതിയ വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റിറ്റ്യൂട്ടുകളും പോളിടെക്നിക്കുകളും ഐടിഐകളും സ്ഥാപിക്കല്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാനുതകുംവിധം മദ്രസാ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഡിഗ്രികള്‍ക്കും മറ്റു സ്ഥാപനങ്ങളില്‍നിന്നുള്ള സര്‍ടിഫിക്കറ്റുകളോടും ഡിഗ്രികളോടുമുള്ള തുല്യത, മുസ്ളിങ്ങള്‍ക്കുവേണ്ടി കേന്ദ്രാവിഷ്കൃതവും കേന്ദ്രാസൂത്രിതവുമായ കൂടുതല്‍ പദ്ധതികള്‍, സെലക്ഷന്‍ ബോര്‍ഡുകളില്‍ ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തല്‍, ജോലികളില്‍ ന്യൂനപക്ഷ വിഹിതം വര്‍ധിപ്പിക്കുന്നതിന് സമയബന്ധിത പദ്ധതികള്‍, ഒബിസി ലിസ്റിലെ ക്രമക്കേടുകള്‍ പരിഹരിക്കല്‍-ഇങ്ങനെയുള്ള നിര്‍ദേശങ്ങളിലേക്ക് യുപിഎയുടെ കണ്ണ് പോയതേ ഇല്ല. ഇക്കാര്യത്തില്‍ ശക്തമായ നിലപാടുള്ള പാര്‍ടിയാണ് സിപിഐ എം. മുസ്ളിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികളുടെ നടത്തിപ്പില്‍ സുതാര്യത വേണമെന്നും സമയബന്ധിത പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അവയ്ക്ക് ബജറ്റില്‍ ഫണ്ട് വകകൊള്ളിക്കണമെന്നും പാര്‍ടി കേന്ദ്ര ഗവമെന്റിനോട് ആവശ്യപ്പെട്ടു. സച്ചാര്‍ കമീഷന്റെ ഏതാനും ചില നിര്‍ദേശങ്ങള്‍ മാത്രമേ, ഗവമെന്റ് ഭാഗികമായി നടപ്പാക്കുന്നുള്ളൂ എന്നും ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിപോലും പൂര്‍ണമനസ്സോടെ നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സിപിഐ എം വ്യക്തമാക്കി. അതേസമയം തന്നെ, ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ക്രിയാത്മക ഇടപെടല്‍ നടത്തുകയുംചെയ്തു. കോഗ്രസും ആ പാര്‍ടി നയിക്കുന്ന യുപിഎ സര്‍ക്കാരും ഇന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയെന്ന് ഊറ്റംകൊള്ളുന്നതില്‍ ഒരു കാര്യവുമില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ആ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തവരാണവര്‍. ന്യൂനപക്ഷ കാര്യങ്ങള്‍ക്കായുള്ള മന്ത്രാലയം രൂപീകരിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാനുള്ള ആ മന്ത്രാലയത്തിന് നീക്കിവച്ചതില്‍ 349 കോടി രൂപ കഴിഞ്ഞ വര്‍ഷം ചെലവാക്കിയിട്ടില്ല. നിരാശാജനകമായ പ്രവര്‍ത്തനമാണ് അതിന്റേത്. ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് പതിനൊന്നാം പദ്ധതിക്കാലത്ത് 41 ലക്ഷം സ്കോളര്‍ഷിപ്പുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടത്. പദ്ധതിക്കാലയളവിലെ രണ്ടാം വര്‍ഷത്തില്‍ 2,66,644 സ്കോളര്‍ഷിപ്പ് മാത്രമേ വിതരണംചെയ്തുള്ളൂ. പദ്ധതി ലക്ഷ്യത്തിന്റെ 6.5 ശതമാനം മാത്രം. ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കുള്ള 15 ലക്ഷം പോസ്റ് മെട്രിക് സ്കോളര്‍ഷിപ്പ് പതിനൊന്നാം പദ്ധതിക്കാലത്ത് വിതരണംചെയ്യണം എന്നാണ് ലക്ഷ്യമിട്ടത്. 2009 ജനുവരി 15 വരെ ആകെ വിതരണംചെയ്ത സ്കോളര്‍ഷിപ്പുകളുടെ എണ്ണം 58955 മാത്രം-23.58 ശതമാനം. ഇതാണ് പ്രധാനമന്ത്രി കൊട്ടിഘോഷിക്കുന്ന ന്യൂനപക്ഷ ക്ഷേമ നടപടികളുടെ അവസ്ഥ. ഡല്‍ഹി ഇമാം കോഗ്രസിനെതിരെ ഉയര്‍ത്തിയ രോഷത്തിന്റെ കാരണങ്ങള്‍, യുപിഎ സര്‍ക്കാരിന്റെ നടപടിദോഷംതന്നെയാണെന്ന് ഇതില്‍നിന്നെല്ലാം തെളിയുന്നു. ന്യൂനപക്ഷങ്ങളില്‍ വളര്‍ന്നുവരുന്ന ആ രോഷം തണുപ്പിക്കാനുള്ള വ്യാജപ്രചാരണങ്ങളില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ പങ്കാളിയാകുന്നു എന്ന ഖേദകരമായ അവസ്ഥയും ഇവിടെ തെളിയിക്കപ്പെടുകയാണ്. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. അത് ന്യൂനപക്ഷങ്ങള്‍ക്ക് ബോധ്യം വന്നതുകൊണ്ടാണ്, കൂടുതല്‍കൂടുതലാളുകള്‍ ഇടതുപക്ഷത്തോട് അടുക്കുന്നത്. ആ അടുപ്പത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ഹീനശ്രമം നടത്തിയ കോഗ്രസിന്റെ നേതാവായ മന്‍മോഹന്‍ സിങ്ങുതന്നെ, ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ തങ്ങളാണ് സഹായിക്കുന്നത് എന്ന അവകാശവാദവുമായി രംഗത്തുവരുമ്പോള്‍ പരിഹാസം തോന്നുന്നു.

ലീഗിന് ന്യൂനപക്ഷങ്ങളെ വഞ്ചിച്ച ചരിത്രം

ലീഗിന് ന്യൂനപക്ഷങ്ങളെ വഞ്ചിച്ച ചരിത്രം .

തിരൂരങ്ങാടി: മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് വാങ്ങിയ ലീഗിന് മതന്യൂനപക്ഷങ്ങളെ വഞ്ചിച്ച ചരിത്രമാണുള്ളതെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. തെന്നല കൊടക്കല്ലില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ സൈതലവി അധ്യക്ഷനായി. അനസ്, എന്‍ കെ അബ്ദുല്‍അസീസ്, പി പി സേതു, ഇല്യാസ്, ചെനക്കല്‍ കുഞ്ഞാപ്പുഹാജി എന്നിവര്‍ സംസാരിച്ചു.

വര്‍ഗീയവികാരം ഇളക്കിവിടുന്ന സി ഡി‍ പൊലീസ് പിടിച്ചെടുത്തു ..

വര്‍ഗീയവികാരം ഇളക്കിവിടുന്ന സി ഡി‍ പൊലീസ് പിടിച്ചെടുത്തു ..

മലപ്പുറം: വര്‍ഗീയവികാരം ഇളക്കിവിടാന്‍ യുഡിഎഫ് തയ്യാറാക്കിയ സിഡി പ്രദര്‍ശനത്തിനിടെ പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി വടക്കേമണ്ണയിലെ കടത്തിണ്ണയില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് പിടിച്ചെടുത്തത്. റെഡ് വയലന്‍സ് എന്ന വിവാദ സിഡിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു.

പൊന്നാനിയില്‍ എല്‍ഡിഎഫ് റാലികള്‍ക്കുനേരെ യുഡിഎഫ്, ബിജെപി അക്രമം

പൊന്നാനിയില്‍ എല്‍ഡിഎഫ് റാലികള്‍ക്കുനേരെ യുഡിഎഫ്, ബിജെപി അക്രമം .

മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ പരാജയഭീതി പൂണ്ട മുസ്ളിംലീഗും യുഡിഎഫും ബിജെപിയും വ്യാപക അക്രമത്തിലേക്ക് തിരിയുന്നു. താനാളൂര്‍, പരപ്പനങ്ങാടി, പുറത്തൂര്‍ കാവിലക്കാട് ഭാഗങ്ങളില്‍ ഞായറാഴ്ച പരക്കെ അക്രമമഴിച്ചുവിടുകയായിരുന്നു. താനാളൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പ്രചാരണ വാഹനങ്ങളും മുസ്ളിംലീഗ് സംഘം അടിച്ചു തകര്‍ത്തു. യുഡിഎഫ് റാലിക്കെത്തിയവരാണ് ഏകപക്ഷീയമായ അക്രമത്തിലേക്ക് തിരിഞ്ഞത്. ബോര്‍ഡുകള്‍ നശിപ്പിച്ചു. ഓഫീസിലുണ്ടായിരുന്ന സാധനങ്ങള്‍ക്ക് തീയിട്ടു. പുറത്തൂരില്‍ പഞ്ചായത്ത് റാലിയുടെ ഭാഗമായി നടന്ന പ്രകടനത്തെ ബിജെപിക്കാര്‍ അക്രമിച്ചു. ബിജെപിയുടെ പ്രചാരണവാഹനത്തിലുണ്ടായിരുന്നവരാണ് അക്രമമഴിച്ചുവിട്ടത്. പരിക്കേറ്റ എ പി ചന്ദ്രന്‍, വാര്യത്ത് പറമ്പില്‍ വിബീഷ് എന്നിവരെ തിരൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിബീഷിന്റെ കൈയെല്ല് പൊട്ടിയിട്ടുണ്ട്. കൂട്ടായി കോതപറമ്പില്‍ നടന്ന മംഗലം പഞ്ചായത്ത് റാലിക്ക് നേരെ ലീഗ് എന്‍ഡിഎഫ് ഗുണ്ടകള്‍ കല്ലെറിഞ്ഞു. ജലീല്‍ വലിയകത്തിനെ (25) തലക്ക് പരിക്കേറ്റ് തിരൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് വൈകിട്ട് ആറുമണിയോടെയാണ് ഹുസൈന്‍ രണ്ടത്താണിയുടെ പ്രചാരണ വാഹനം ആക്രമിച്ചത്. വാഹനത്തിലെ ബോര്‍ഡുകളും പോസ്റ്ററുകളും വലിച്ചുകീറി പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കി. താനൂര്‍ ചാത്തപടിയില്‍ ശനിയാഴ്ചയും ഹൂസൈന്‍ രണ്ടത്താണിയുടെ പ്രചാരണ വാഹനത്തിന് നേരെ കല്ലെറിയുകയുണ്ടായി. തിരൂര്‍ വെട്ടം ആലിശേരിയില്‍ എല്‍ഡിഎഫ് പൊതുയോഗം മുസ്ളിംലീഗുകാര്‍ കൈയേറുന്ന സ്ഥിതിയുമുണ്ടായി.

പരാജയഭീതി: എന്ത് നെറികെട്ട അടവും പയറ്റാന്‍ തയ്യാറായി ലീഗ് , വര്‍ഗീയത കലാപത്തിന്ന് ആഹ്വാനം ചെയ്യുന്ന സി ഡി പോലിസ് പിടിച്ചെടുത്തു.

പരാജയഭീതി: എന്ത് നെറികെട്ട അടവും പയറ്റാന്‍ തയ്യാറായി ലീഗ് , വര്‍ഗീയത കലാപത്തിന്ന് ആഹ്വാനം ചെയ്യുന്ന സി ഡി ,പോലിസ് കേസ് എടുത്തു .

മലപ്പുറം: പരാജയഭീതിപൂണ്ട യുഡിഎഫ് കടുത്ത വര്‍ഗീയവാദം പ്രചരിപ്പിക്കാനും തീവ്രവാദികളുടെ സഹായം തേടാനുമാണ് തുനിഞ്ഞിരിക്കുന്നതെന്ന് എല്‍ഡിഎഫ് മലപ്പുറം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കവീനര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയ വികാരമിളക്കിവിട്ട് സാമുദായിക ചേരിതിരിവുണ്ടാക്കാന്‍ ഉദ്ദേശിച്ച് നുണക്കഥകളുടെ സിഡി പ്രദര്‍ശനവുമായി രംഗത്തുവന്നത് ഇതിന്റെ തെളിവാണ്. ഏറ്റവുമൊടുവില്‍ കടുത്ത വര്‍ഗീയവാദികളായ എന്‍ഡിഎഫുമായി പരസ്യമായി കൈകോര്‍ക്കുകയും ലീഗ് വേദികള്‍ അവര്‍ക്ക് പ്രചാരണത്തിനായി വിട്ടുകൊടുക്കുകയുമാണ്. മലപ്പുറത്തും പൊന്നാനിയിലും കനത്ത തോല്‍വിയുണ്ടാകുമെന്ന് ബോധ്യപ്പെട്ടതോടെയുള്ള മുസ്ളിംലീഗിന്റെ പരിഭ്രാന്തിയാണ് ഇതെല്ലാം കാണിക്കുന്നത്. സിഡി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും രഹസ്യമായി ലീഗ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. അതിനാല്‍ സിഡികള്‍ പിടിച്ചെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്നും ശ്രീരാമകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിജയപ്രതീക്ഷയോടെ എല്‍ഡിഎഫ്

മലപ്പുറം ,പൊന്നാനി , പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷയോടെ എല്‍ഡിഎഫ്. ലീഗിന്ന് പരാജയഭീതി.

മലപ്പുറം: വോട്ടെടുപ്പിന് മൂന്നുദിവസംമാത്രം ബാക്കിനില്‍ക്കേ ജില്ലയില്‍ എല്‍ഡിഎഫിന്റെ വിജയപ്രതീക്ഷയേറി. മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ ടി കെ ഹംസക്കും ഡോ. ഹുസൈന്‍ രണ്ടത്താണിക്കും നാടെങ്ങും ലഭിച്ച അവിസ്മരണീയ വരവേല്‍പ്പ് ഇരുമണ്ഡലങ്ങളും ചരിത്രം സൃഷ്ടിക്കുമെന്നതിന്റെ വിളംബരമായി. കഴിഞ്ഞ തവണ മഞ്ചേരികോട്ടയില്‍ മുസ്ളിംലീഗിന്റെ കുത്തകതകര്‍ത്ത ടി കെ ഹംസ പുതിയ മലപ്പുറം മണ്ഡലത്തിലും ചരിത്രം ആവര്‍ത്തിക്കുമെന്നുറപ്പ്. കേന്ദ്രസഹമന്ത്രിയും ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായ ഇ അഹമ്മദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ എന്നിവയാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. ഇതില്‍ മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയാണ്. വള്ളിക്കുന്നിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. മഞ്ചേരിയും കൊണ്ടോട്ടിയും ഇടത്തോട്ട് തന്നെ ചായും. വേങ്ങര, മലപ്പുറം മണ്ഡലങ്ങളില്‍ മാത്രമാകും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുക. സിറ്റിങ് എംപിയായ ടി കെ ഹംസ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ വോട്ട് നൂറില്‍ നൂറാണ്. എം പിയുടെ സാന്നിധ്യം വോട്ടര്‍മാര്‍ ആദ്യമായി അനുഭവിക്കുന്നതും ഇപ്പോഴാണ്. ഇതിന്റെ തെളിവാണ് മണ്ഡലത്തിലുടനീളം ലഭിച്ച വന്‍ വരവേല്‍പ്പ്. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ഇക്കുറി കിട്ടാക്കനിയാകുമെന്ന് നേരത്തെ മനസ്സിലാക്കി അഹമ്മദ് സുരക്ഷിത മണ്ഡലമെന്ന് കരുതി മലപ്പുറത്തേക്ക് കൂടുമാറുകയായിരുന്നു. എന്നാല്‍ ഇവിടെയും രക്ഷയില്ലാത്ത അവസ്ഥയിലാണ്. പൊന്നാനിയിലാകട്ടെ നാട്ടുകാരനും ജനകീയനും പണ്ഡിതനുമായ ഹുസൈന്‍ രണ്ടത്താണി പുതുചരിത്രം സൃഷ്ടിക്കുമെന്ന് ലീഗ്തന്നെ ഭയക്കുന്നു. രാജ്യം ഉറ്റുനോക്കുന്ന ഈ മണ്ഡലത്തിലെ ജനവിധി മുസ്ളിംലീഗിന് ഒരിക്കലും മറക്കാനാകാത്ത പ്രഹരമാകും. പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം. ഇതില്‍ ആദ്യ മൂന്ന് മണ്ഡലങ്ങളും എല്‍ഡിഎഫിന് നല്ല ഭൂരിപക്ഷം സമ്മാനിക്കും. താനൂരും തിരൂരും കോട്ടക്കലും എല്‍ഡിഎഫിനൊപ്പം തന്നെയാകും. തിരൂരങ്ങാടിയില്‍ മാത്രമായിരിക്കും യുഡിഎഫിന് പേരിന് ഭൂരിപക്ഷം. ഹുസൈന്‍ രണ്ടത്താണി എല്ലാ മണ്ഡലങ്ങളിലും നാലുതവണ പര്യടനം നടത്തി. ചിലയിടങ്ങളില്‍ റോഡ്ഷോയും നടന്നു. എല്ലായിടത്തും ഇതുവരെ കാണാത്ത ജനമുന്നേറ്റമാണുണ്ടായത്. മുസ്ളിം യുവാക്കളും സ്ത്രീകളും അപ്രതീക്ഷിതമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത് മണ്ഡലത്തിന്റെ മാറുന്ന മുഖം വ്യക്തമാക്കുന്നവയാണ്. മുസ്ളിംലീഗിന്റെ സമുദായവഞ്ചനയും യുപിഎ സര്‍ക്കാറിന്റെ സാമ്രാജ്യത്വ-സിയോണിസ്റ്റ് ദാസ്യവേലയുമാണ് ഇരുമണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ മുഖ്യപ്രചാരണവിഷയം. വിദേശ സഹമന്ത്രി ഇ അഹമ്മദിന്റെകൂടി കാര്‍മികത്വത്തിലാണ് അമേരിക്ക-ഇസ്രയേല്‍ ബന്ധം ഇന്ത്യ ഊട്ടിഉറപ്പിക്കുന്നത്. ഹജ്ജ് സീറ്റ് വിറ്റ് കോടികള്‍ കീശയിലാക്കിയതും ഇവിടെ ചര്‍ച്ചയാണ്. ഇതോടൊപ്പം വികസനവും എല്‍ഡിഎഫ് വിഷയമാക്കുന്നു. കേന്ദ്ര സഹമന്ത്രിയായിട്ടും പൊന്നാനിയില്‍ ഒരു പദ്ധതിയും കൊണ്ടുവരാന്‍ അഹമ്മദിനാകാത്തത് ലീഗിനെ തിരിഞ്ഞുകൊത്തുന്നു. ഇതോടൊപ്പം എല്‍ഡിഎഫ് സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് അക്കമിട്ടു നിരത്തുന്നു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ചരിത്രത്തില്‍ ഇതുവരെ നടപ്പാക്കാത്ത പദ്ധതികളാണ് മൂന്ന് വര്‍ഷത്തിനിടെ കേരളത്തിലെ എല്‍ഡിഎഫ് നടപ്പാക്കുന്നത്. ഇത് വോട്ടര്‍മാരില്‍ നല്ല പ്രതികരണമാണുണ്ടാക്കുന്നത്. ഇതിനാല്‍ എക്കാലവും ലീഗിനെ തുണച്ച സമുദായവോട്ടുകള്‍ ഇക്കുറി ലഭിക്കില്ലെന്ന് മനസ്സിലായ ലീഗ്, എന്‍ഡിഎഫുപോലുള്ള ഭീകരസംഘടനകളുടെ സഹായത്തോടെ ജില്ലയിലെങ്ങും കള്ളപ്രചാരണം അഴിച്ചുവിടുകയാണ്.

ലീഗിനെതിരെ വോട്ടുചെയ്യാന്‍ സുന്നി ആഹ്വാനം .

ലീഗിനെതിരെ വോട്ടുചെയ്യാന്‍ സുന്നി ആഹ്വാനം .

മലപ്പുറം: തെരഞ്ഞെടുപ്പില്‍ ലീഗിനെതിരെ വോട്ടുചെയ്യാന്‍ സുന്നികളുടെ പരോക്ഷ ആഹ്വാനം. മഅ്ദിന്‍ എന്‍കൌമിയം സമാപനത്തിലാണ് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കാന്തപുരം എ പി വിഭാഗം സുന്നി നേതാക്കള്‍ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയത്. തങ്ങളെ സ്നേഹിച്ചവരെ തിരിച്ചും സഹായിക്കുമെന്നും മുന്‍നിലപാടില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയെ സാക്ഷിനിര്‍ത്തിയാണ് നിലപാട് ആവര്‍ത്തിച്ചത്. സുന്നികളെ ആശയക്കുഴപ്പത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാകില്ലെന്നും നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നമ്മെ സഹായിച്ചവരെ സഹായിക്കാന്‍ സുന്നികള്‍ തയ്യാറാകുമെന്ന് സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി എന്‍കൌമിയം സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ മുന്‍നിലപാട് മാറ്റിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഐക്യബുദ്ധി ഉദിക്കുകയും പിന്നീട് ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ കാണേണ്ട ശൈലിയില്‍ തന്നെ കാണും. താല്‍ക്കാലികമായ ആവശ്യങ്ങള്‍ക്ക് നിലപാട് മാറ്റുന്നവരോ സമ്മര്‍ദങ്ങള്‍ക്ക് വിധേയരാകുന്നവരോ അല്ല സുന്നികള്‍. ഇതിനാല്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നിരന്തരം ഓര്‍മിപ്പിക്കേണ്ട. കൃത്യമായ രാഷ്ട്രീയ നിലപാട് തങ്ങള്‍ക്കുണ്ട്. അവകാശങ്ങളും അസ്തിത്വവും നേടിയെടുക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. കത്തികൊണ്ട് പ്രതികരിച്ചവര്‍ക്കെതിരെ വോട്ടെടുപ്പില്‍ കൈകൊണ്ട് പ്രതികരിക്കണമെന്ന് എസ്വൈഎസ് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി ആഹ്വാനം ചെയ്തു. കുണ്ടൂര്‍ അബ്ദുല്‍ഖാദര്‍ മുസ്ള്യാരുടെ മകന്‍ കുഞ്ഞുവിനെ ലീഗുകാര്‍ കൊന്നതും ഒതുക്കുങ്ങല്‍ ഒ കെ ഉസ്താദിന്റെ സ്ഥാപനം ലീഗ് സുന്നികള്‍ പൂട്ടിച്ചതും അദ്ദേഹം സ്മരിച്ചു.

എന്‍ഡിഎഫ് പ്രചാരണത്തിന് ലീഗ് വേദി, അണികളില്‍ അമര്‍ഷം

എന്‍ഡിഎഫ് പ്രചാരണത്തിന് ലീഗ് വേദി, അണികളില്‍ അമര്‍ഷം.

മലപ്പുറം: യുഡിഎഫിന്റെ എന്‍ഡിഎഫ് ബന്ധം മറനീക്കി പുറത്തുവന്നതോടെ ലീഗ് അനുകൂല സംഘടനകളില്‍ അസംതൃപ്തി പുകയുന്നു. എന്‍ഡിഎഫുമായി ബന്ധമോ ധാരണയോ ഇല്ലെന്ന നിലപാടാണ് ലീഗിന്റെയും കോഗ്രസിന്റെയും നേതാക്കള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ മുസ്ളിംലീഗിന്റെ വേദി തന്നെ എന്‍ഡിഎഫിന് വിട്ടുകൊടുക്കുന്നതടക്കമുള്ള പരസ്യ സഖ്യമാണിപ്പോള്‍ ജില്ലയില്‍ തെളിയുന്നത്. മഞ്ചേരി പഴയബസ്സ്റ്റാന്‍ഡ് പരിസരത്ത് തിങ്കളാഴ്ച എന്‍ഡിഎഫ് പൊതുയോഗം നടക്കുന്നത് മുസ്ളിംലീഗിന്റെ വേദിയിലാണ്. പൊതുയോഗത്തിനായി മുസ്ളിംലീഗാണ് മൈക്ക് പെര്‍മിഷനെടുത്തതും പ്രചാരണമടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതും. ഇതില്‍ ഇ കെ വിഭാഗം സുന്നികളടക്കമുള്ള സംഘടനകള്‍ അസ്വസ്ഥരാണ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി സജീവമായി എന്‍ഡിഎഫ് രംഗത്തുണ്ട്. പ്രാദേശികമായി ഒരു മുന്നണിയായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ഡിഎഫ് ബന്ധത്തിന് ലീഗ് സംഘടനകളില്‍ പലതും നേരത്തെ തന്നെ എതിരാണ്. യൂത്ത് ലീഗ് നേതാക്കളടക്കമുള്ളവര്‍ പരസ്യമായി തന്നെ എന്‍ഡിഎഫ് ഭീകരസംഘടനയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയസാധ്യത മനസ്സിലാക്കിയ ലീഗ് നേതൃത്വം ഈ എതിര്‍ശബ്ദങ്ങളെല്ലാം അവഗണിച്ച് സഖ്യവുമായി മുന്നോട്ടുപോകുകയായിരുന്നു. അപ്പോഴും സഖ്യമോ ധാരണയോ ഇല്ല എന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ മിക്കയിടത്തും എന്‍ഡിഎഫ് ഏറ്റെടുത്തതുപോലെയാണ്. ഇതാണ് സുന്നികളെയും മറ്റും അസ്വസ്ഥരാക്കുന്നത്. ലീഗിന്റെ വഴിവിട്ടപോക്കില്‍ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്. പലയിടത്തും ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ഥിതിയുമുണ്ട്.

ദിവസം മാറിവന്ന ഏപ്രില്‍ ഫൂള്‍.

ദിവസം മാറിവന്ന ഏപ്രില്‍ ഫൂള്‍. യൂ ഡി എഫ് കോടികള്‍ ചിലവാക്കി നെയ്തെടുത്ത പരസ്യമാണ് ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്‍ ഡി എഫിനെ പരാജയപ്പെടുത്താന്‍ പതിനെട്ട് അടവും പയറ്റിയിട്ടും യാതൊരു രക്ഷയുമില്ലെന്ന് മനസ്സിലായ യൂ ഡി എഫ് കോടികള്‍ ചിലവാക്കി നെയ്തെടുത്ത പരസ്യമ്മാണ് ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ്‌ 13 മുതൽ 15 സീറ്റ്‌ വരെ നേടിയേക്കും. എൽ.ഡി.എഫിന്‌ അഞ്ചു മുതൽ ഏഴ്‌ സീറ്റുവരെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന്‌ 36 ശതമാനവും മറ്റുള്ളവർക്ക്‌ 19 ശതമാനം വോട്ടും ലഭിക്കും.കേരളത്തിലെ സാമാന്യവിവരമുള്ളവര്‍ ആരെങ്കിലും ഇത് വിശ്വാസിക്കുമോ ഇത് ...?ഈ സര്‍‌വ്വേ നടത്തിയവരെങ്കുലും ഇത് വിശ്വാസിക്കാന്‍ തയ്യാറാക്കുമോ?
സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന്‌ 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്ത് തര്‍ക്കം..ഇത് ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങള്‍ പ്രചരിപ്പിക്കുന്നത് സര്‍വ്വേയാക്കിയാതാണെന്ന് മനസ്സിലാക്കാനുള്ള വിവരം ജനങള്‍ക്കുണ്ടെന്ന് എന്തുകൊണ്ട് ഈ പമ്പരവിഡ്ഡ്ികള്‍ മനസ്സിലാക്കുന്നില്ല ?
ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത്‌ കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ക്രൈസ്തവ സമൂഹമെന്നത് യുഡീ എഫിന്റെ പണം പറ്റി അവര്‍ക്കുവേണ്ടി പ്രചരണം നടത്തുന്ന ചില മതമേലക്ഷ്യമാറാണെന്നാണോ ധരിച്ചിരിക്കുന്നത്?
സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന്‌ 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇത് ജനങളെ പറ്റിക്കാനുള്ള നെറികെട്ട കള്ളപ്രചരണത്തിന്റെ ഭാഗമാണ്.
അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന്‌ 54 ശതമാനം പേരും ഗുണകരമാകുമെന്ന്‌ 19 ശതമാനവും അഭിപ്രായപ്പെട്ടു. എന്തൊരു നല്ല സര്‍‌വ്വേ....നുണകള്‍ പടച്ച് വിടുന്ന പരസ്യക്കാരെ മതതിവ്രവാദസംഘടനയായ എന്‍ ഡി എഫും യു ഡി എഫും കൂട്ടുചേര്‍ന്ന് വരുന്ന അസംബ്ലി തിരെഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തത് എത്രപേര്‍ അനുകൂലിച്ചു ?
മലപ്പുറത്ത് ആയിരക്കണത്തിന്ന് പാഠ പുസ്തകം കത്തിക്കാനും അധ്യാപകനെ തല്ലിക്കൊല്ലാനുംകൊടും ഭീകരരായ അണികളെ പറഞ്ഞുവിട്ട എ. അഹമ്മദിനെയും ഇ. ടി മുഹമ്മ്ദ് ബഷിറിനെയും എത്രപേര്‍ അനുകൂലിച്ചു. ഇന്ത്യയുടെ പരമാധികാരം അമേരിക്ക സാമ്രാജ്യത്തത്തിന്ന് പണയം വെച്ചതിനെ എത്രപേര്‍ അനുകൂലിച്ചു.ഇന്ത്യയുടെ വിദേശനയം അട്ടിമറിച്ചതിനെ ,പലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രേയലിനെ അനുകൂലിച്ച അഹമ്മദിനെ എത്രപേര്‍ അനുകൂലിച്ചു,
പതിനായിരം കോടി രൂപയുടേ ആയുധക്കച്ചവടത്തില്‍ നേരിട്ട് പങ്കുള്ള അഹമ്മദിനെ എത്ര പേര്‍ തള്ളിപ്പറഞ്ഞു.അറുന്നൂറ് മുതല്‍ തൊള്ളായിരം കോടി രൂപവരെ കിട്ടിയ കൈക്കൂലി ആര്‍ക്കൊക്കെ കൊടുത്തു. ഇന്നില്ലെങ്കില്‍ നാളെ ഇതിന്ന് ഉത്തരം പറയേണ്ടിവരും

Saturday, April 11, 2009

അരി തരാം, തുണി തരാം,ആയിരം കള്ളങള്‍ പറഞ്ഞു തരാം, വോട്ട് തരൂ നാട്ടുകാരെ.....വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ അരിവിതരണം

അരി തരാം, തുണി തരാം,ആയിരം കള്ളങള്‍ പറഞ്ഞു തരാം, വോട്ട് തരൂ നാട്ടുകാരെ.....വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ അരിവിതരണം .

ഇരിട്ടി: യുഡിഎഫിന് വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീട്ടില്‍ അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ പിടികൂടി. കീഴൂര്‍ ചാവശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ പേരാവൂര്‍ മണ്ഡലം മുഖ്യതെരഞ്ഞെടുപ്പ് ചുമതലക്കാരില്‍ ഒരാളുമായ നടുവനാട്ടെ പി വി മോഹനന്റെ വീട്ടില്‍നിന്നാണ് അരിയും പലചരക്കും വിതരണം ചെയ്തത്. അരി, പഞ്ചസാര, ചെറുപയര്‍, വറ്റല്‍മുളക്, മല്ലി തുടങ്ങിയവയാണ് വില ഈടാക്കാതെ വിതരണം ചെയ്തത്. കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അരിയും പലചരക്കും നല്‍കിയത്. വീട്ടുമുറ്റത്തും അകത്തു നിന്നുമായി പിടിച്ചെടുത്ത സാധനങ്ങള്‍ മട്ടന്നൂര്‍ പൊലീസിന് കൈമാറി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച അരിവിതരണം വിവാദക്കുരുക്കിലായതോടെ ഡിസിസി നേതാക്കളടക്കം ഒട്ടേറെപേര്‍ രംഗത്തെത്തി. നാട്ടുകാരും തടിച്ചുകൂടി. ഒന്നര ക്വിന്റല്‍ അരി, ഒന്നേകാല്‍ ക്വിന്റല്‍ പഞ്ചസാര, 30 കിലോഗ്രാം വറ്റല്‍മുളക്, 40 കിലോഗ്രാം ഉഴുന്ന്, കാല്‍ ക്വിന്റല്‍ ചെറുപയര്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന്റെ ഇരട്ടിയിലധികം സാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇരിട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാസര്‍വീസ് സഹകരണസംഘം വകയാണ് അരിയും പയറുമെന്ന് സംഘം പ്രസിഡന്റ് എന്‍ കെ ലീല പറഞ്ഞു. എന്നാല്‍, കീഴൂര്‍ വില്ലേജ് പ്രവര്‍ത്തനമേഖലയായി രൂപീകരിച്ച സഹകരണസംഘം വിതരണം ചെയ്യുന്ന സാധനങ്ങള്‍ എങ്ങനെ ചാവശേരി വില്ലേജിലെ നടുവനാട്ട് എത്തിയെന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. കെ സുധാകരന്റെ കെട്ടുകണക്കിനുള്ള വിവിധ പോസ്റ്ററുകളും അരി, പലവ്യഞ്ജന പാക്കറ്റുകള്‍ക്കിടയിലുണ്ടായിരുന്നു. പി വി മോഹനന്റെ ഭാര്യ മിനി ഇരിട്ടി വനിതാസംഘം ജീവനക്കാരിയാണ്. എല്‍ഡിഎഫ് നേതാക്കള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ക്കും കലക്ടര്‍, റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്കും പരാതി നല്‍കി.

കുശലവും നാട്ടുവര്‍ത്തമാനവുമായി ഹംസക്ക മഞ്ചേരിയില്‍ ..

കുശലവും നാട്ടുവര്‍ത്തമാനവുമായി ഹംസക്ക മഞ്ചേരിയില്‍ .
.മഞ്ചേരി: കുട്ടികളോട് കുശലം പറഞ്ഞും കാരണവന്മാരോട് നാട്ടുവര്‍ത്തമാനവുമായി മലപ്പുറം ലോക്സഭാ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ. ശനിയാഴ്ച മഞ്ചേരി മണ്ഡലത്തിലാണ് ടി കെ ഹംസ പര്യടനം നടത്തിയത്. മഞ്ചേരി നഗരസഭ, തൃക്കലങ്ങോട്, കീഴാറ്റൂര്‍, എടപ്പറ്റ, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിലായിരുന്നു സന്ദര്‍ശനം. കവലകള്‍, തൊഴില്‍ശാലകള്‍, വഴിയോരങ്ങള്‍, കല്യാണ വീടുകള്‍ എന്നിവിടങ്ങളെല്ലാം സ്വീകരണ കേന്ദ്രങ്ങളായി. കരിമരുന്ന് പ്രയോഗം, റോഡ് ഷോ, ചെണ്ടമേളം എന്നിവ സ്വീകരണ കേന്ദ്രങ്ങളില്‍ കൊഴുപ്പേകി. സ്ഥാനാര്‍ഥിയുടെ വാഹനം എത്തുന്നതിന് മുമ്പ് കൂട്ടം കൂട്ടമായെത്തുന്ന ആബാലവൃദ്ധം വിജയവിളംബരമാവുകയായിരുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ മീനച്ചൂടിനെ വകവയ്ക്കാതെ സ്ത്രീകളടക്കം വന്‍ജനാവലി തടിച്ചുകൂടി. ശനിയാഴ്ച രാവിലെ എട്ടിന് എളങ്കൂര്‍ ചെറാംകുത്തായിരുന്നു ആദ്യ സ്വീകരണം. രാത്രി എട്ടിന് പാണ്ടിക്കാട് താലപ്പൊലിപ്പറമ്പില്‍ സമാപിച്ചു. ചെറുകുളം, പേലേപ്രം, കാരയില്‍, ഷാപ്പുംകുന്ന്, തച്ചുണ്ണി, ചെറുപള്ളി, മുപ്പത്തിരണ്ട്, കാക്കേങ്ങല്‍, ലക്ഷംവീട്, ചെരണി, പുല്ലൂര്‍, രാമംകുളം, ജെടിഎസ്, എലമ്പ്ര, ചോലക്കല്‍, കോട്ടക്കുത്ത്, പുഴങ്കാവ്, പുല്ലഞ്ചേരി, ചന്തക്കുന്ന്, ശാന്തിഗ്രാം, തച്ചിങ്ങനാടം, ചമ്മന്തട്ട, കൊണ്ടിപറമ്പ്, വരിയാടം, വടക്കുംതല, കീഴാറ്റൂര്‍, പൂന്താനം, പട്ടിക്കാട്, വേഴ്ത്തറ, കൊമ്പകല്ല്, ഓലപ്പാറ, ബാലവാടി, പൊട്ട്യോടത്തില്‍, പാണ്ടിക്കാട്, പയ്യപറമ്പ്, പൂളമണ്ണ, ചെമ്പ്രശേരി, മരാട്ടപ്പടി, വെട്ടികാട്ടിരി എന്നിവിടങ്ങളിലും സ്വീകരണം സംഘടിപ്പിച്ചു. സ്ഥാനാര്‍ഥിക്ക് പുറമെ അഡ്വ. ഐ ടി നജീബ്, അഡ്വ. സി ശ്രീധരന്‍നായര്‍, പ്രൊഫ. എ എന്‍ ശിവരാമന്‍നായര്‍, വി എം ഷൌക്കത്ത്, കെ പി രാവുണ്ണി, കെ ഹരിദാസന്‍, കെ കെ ജനാര്‍ദനന്‍, പ്രൊഫ. പി ഗൌരി, വി സതീശന്‍, ഇ അബ്ദു, സലിം മേച്ചേരി, എന്‍ കെ ഹംസ, കാരിപ്പാലി അഷറ്ഫ്, ബാബുമണി, കെ ജയരാജ് എന്നിവര്‍ സംസാരിച്ചു.

14,000 ത്തോളം പാഠപുസ്തകം കത്തിച്ച കൊടും ഭീകരരെ മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടുത്തണം.

14,000 ത്തോളം പാഠപുസ്തകം കത്തിച്ച കൊടും ഭീകരരെ മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടുത്തണം.

വിജ്ഞാനത്തിന് വലിയ പ്രാധാന്യം കല്‍പ്പിച്ച മതമാണ് ഇസ്ളാം. പ്രവാചകന് ആദ്യമായി ലഭിച്ച ദിവ്യസന്ദേശം വായിക്കുക -ഇഖ്റഅ്-എന്നതാണ്. ഹിറാ ഗുഹയില്‍വച്ച് ജിബിരീല്‍ എന്ന മാലാഖയാണ് ഈ സന്ദേശം കൈമാറിയതെന്നാണ് വിശ്വാസം. ജനനം മുതല്‍ മരണം വരെ അറിവ് നേടണമെന്ന് ഖുര്‍ആന്‍ പറയുന്നു. ചീനയില്‍ പോയെങ്കിലും അറിവ് നേടുകയെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ പ്രവാചകന്റെ സന്തതികള്‍ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടര്‍ ഇവിടെ അറിവിന്റെ കലവറയായ പാഠപുസ്തകങ്ങള്‍ ചുട്ടെരിക്കുന്നു. എന്നിട്ടും പക തീരാതെ ഇവര്‍ അക്ഷരം പഠിപ്പിച്ചൊരു അധ്യാപകനെ തൊഴിച്ചു കൊല്ലുന്നു. ഈ കാട്ടാള കൂട്ടം മറ്റാരുമല്ല, മുസ്ളിംലീഗുകാര്‍ തന്നെ. സമുദായത്തെക്കുറിച്ച് പറയുമ്പോള്‍ ഇവര്‍ക്ക് ആയിരം നാവ്. എന്നാല്‍ ഇവരെ കവച്ചുവയ്ക്കുന്ന സമുദായ വിരോധികളെ ചരിത്രത്തില്‍പോലും കണ്ടേക്കില്ല. വിശ്വാസികള്‍ പവിത്രമായി കരുതുന്ന ഖുര്‍ആന്‍ സൂക്തവും നബിവചനവും ഉള്‍പ്പെട്ട പാഠപുസ്തകമാണ് മലപ്പുറത്ത് ഇവര്‍ ചാരമാക്കിയത്. മലപ്പുറം ഡിഡിഇ ഓഫീസ് വളപ്പില്‍ 14,000 ത്തോളം പുസ്തകമാണ് കത്തിച്ചത്. ഇതില്‍ ഏറെയും രണ്ട്, നാല്, ആറ് ക്ളാസുകളിലെ അറബി പാഠപുസ്തകമാണ്. ഇതിലെല്ലാം ഖുര്‍ആന്‍ സൂക്തവും നബിവചനവുമുണ്ട്. രണ്ടാം ക്ളാസ് പാഠപുസ്തകത്തിലെ ഒരു അധ്യായം 'ഫാത്തിഹ സൂറത്ത്' ആണ്. നമസ്കരിക്കുമ്പോള്‍ ആദ്യം ചൊല്ലുന്ന പ്രാര്‍ഥനയും ഇതാണ്. 'ഇഖ്ലാഹ്' എന്ന മറ്റൊരധ്യായവും ഈ പാഠപുസ്തകത്തിലുണ്ട്. നാലാം ക്ളാസ് പാഠപുസ്തകത്തില്‍ അനാഥര്‍ക്ക് അഭയം നല്‍കുന്നതിന്റെ പ്രാധാന്യം വിശദമാക്കുന്ന 'ഇഹ' എന്ന ഖുര്‍ആന്‍ സൂക്തമുണ്ട്. നിരവധി നബിവചനങ്ങളും ഈ പുസ്തകത്തിലുണ്ട്. വിജ്ഞാനം പ്രകാശമാണെന്നതടക്കമുള്ള നബിവചനങ്ങള്‍ ഉള്‍പ്പെട്ട പുസ്തകങ്ങളും കത്തിച്ചു. ആറാംക്ളാസ് അറബി പാഠപുസ്തകത്തില്‍ യമന്‍ രാജാവും സൈന്യവും മുസ്ളിങ്ങള്‍ പവിത്രമെന്ന് കരുതുന്ന കഅബ അക്രമിക്കാന്‍ വന്ന കഥയാണ് പറയുന്നത്. എന്നാല്‍ മലപ്പുറത്തെ എംഎസ്എഫുകാര്‍ യമന്‍ രാജാവിനെപ്പോലെ അക്ഷരത്തിന്റെ വിശുദ്ധി നടുറോഡില്‍ ചാമ്പലാക്കി. പാഠപുസ്തകത്തില്‍ മതത്തിനെതിരായ പരാമര്‍ശമുണ്ടെന്ന് പറഞ്ഞായിരുന്നിത്. അറിവിന്റെ കലവറയായ ഈ പുസ്തകങ്ങള്‍ കത്തിച്ചത് മാപ്പില്ലാത്ത കുറ്റമാണ്. എന്നാല്‍ ഇതിനെ തള്ളിപ്പറയുന്നതിനു പകരം ന്യായീകരിക്കുകയായിരുന്നു മുസ്ളിംലീഗ്. പുസ്തകങ്ങളെ ദൈവതുല്യമായാണ് ഇസ്ളാം മതവിശ്വാസികള്‍ കാണുന്നത്. എല്ലാ മതങ്ങളും അങ്ങനെതന്നെ. ഏത് തരം വിജ്ഞാനത്തിനും സ്വര്‍ണത്തേക്കാള്‍ വിലയുണ്ട്. വിജ്ഞാനത്തിന്റെ സത്തമകുറിക്കുന്ന മഷിക്ക് രക്തസാക്ഷികളേക്കാള്‍ മൂല്യമാണ്. എന്നാല്‍ ഇതൊന്നും ലീഗുകാര്‍ക്ക് മനസ്സിലാകില്ല. അക്ഷരവിരോധികളായ ഇവര്‍ക്കെന്ത് പാഠപുസ്തകം. ഖുര്‍ആനില്‍ നിരവധി തവണ ആവര്‍ത്തിക്കുന്ന വാക്കാണ് ചിന്തിക്കുക എന്ന്. ലീഗുകാര്‍ക്കില്ലാത്ത ഗുണവും ഇതുതന്നെ. റഷീദ് ആനപ്പുറം

കേരളം ലജ്ജിച്ചു , മലപ്പുറം നാണംകെട്ടു , ലീഗ് ഭികരവാദികള്‍ക്ക് ചരിത്രം മാപ്പ് കൊടുക്കില്ല.

കേരളം ലജ്ജിച്ചു , മലപ്പുറം നാണംകെട്ടു , ലീഗ് ഭികരവാദികള്‍ക്ക് ചരിത്രം മാപ്പ് കൊടുക്കില്ല.

അന്നുവരെ കേരളം പടുത്തുയര്‍ത്തിയ അഭിമാനത്തിന്റെ ഗോപുരങ്ങള്‍ ആ ദിവസങ്ങളില്‍ മലപ്പുറത്ത് തച്ചുതകര്‍ക്കപ്പെടുകയായിരുന്നു. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കണ്ടിരുന്ന മലയാളിയുടെ ശിരസ്സ് അന്ന് പാതാളത്തോളം താഴ്ന്നു. അക്ഷരവിരോധികളുടെ പേക്കൂത്ത് കണ്ട് അക്ഷരാര്‍ഥത്തില്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തി. സാക്ഷരകേരള പ്രസ്ഥാനത്തിലെ അഭിമാനമായിരുന്ന ചേലക്കാടന്‍ ആയിഷയുടെ നാടായ മലപ്പുറം നാണംകെട്ടു. പാഠപുസ്തകത്തില്‍ മതനിന്ദയാരോപിച്ച് രാഷ്ട്രീയ മതഭ്രാന്തിളകിയ ലീഗുകാര്‍ ചരിത്രമുറങ്ങുന്ന മലപ്പുറത്തിന്റെ മണ്ണില്‍ അഴിഞ്ഞാടുകയായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട ആയിരക്കണക്കിന് പുസ്തകങ്ങള്‍ ചുട്ടെരിച്ചായിരുന്നു ആദ്യ സമരം. പീന്നീടത് വളര്‍ന്ന,് ഒരു മാസത്തിനുള്ളില്‍ അധ്യാപകനെ ചവിട്ടിക്കൊല്ലുന്നതിലേക്കെത്തി. 2008 ജൂ 24 നാണ് അക്ഷരകേരളത്തെ അപമാനത്തിന്റെ പടുകുഴിയിലാഴ്ത്തിയ കുപ്രസിദ്ധമായ 'പാഠപുസ്തക ദഹനം' മലപ്പുറത്ത് എംഎസ്എഫുകാര്‍ നടത്തിയത്. പതിനലായിരത്തോളം പുസ്തകങ്ങളാണ് അന്ന് കത്തിച്ചാമ്പലായത്. അതിന് കാര്‍മികത്വം വഹിച്ചതാകട്ടെ കേരളത്തില്‍ വിദ്യഭ്യാസമന്ത്രിപദം അലങ്കരിച്ച നാലകത്ത് സൂപ്പിയെന്ന ലീഗ് നേതാവും. കേരളത്തില്‍ യുഡിഎഫ് ഭരണം നടത്തിയതില്‍ കൂടുതല്‍ കാലവും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്ളിം ലീഗ് നേതാക്കള്‍ ശിഷ്യരുടെ 'സംസ്കാര സമ്പന്നത'യില്‍ ഊറ്റം കൊണ്ടു. പുസ്തക ദഹനം കഴിഞ്ഞും അരിശം തീരാതെ നടന്ന എംഎസ്എഫുകാര്‍ക്ക് കൂട്ടായി യൂത്ത് ലീഗുകാരും ചേര്‍ന്നതോടെയാണ് സമൂഹ മനഃസാക്ഷിക്ക് ഒരിക്കലും പൊറുക്കാനാവാത്ത ഗുരുഹത്യക്ക് കേരളം സാക്ഷിയായത്. വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിനാണ് ജൂലൈ 19ന് കൊലചെയ്യപ്പെട്ടത്. അന്നുതന്നെ സംസ്ഥാന വ്യാപകമായി അധ്യാപകരെ ലീഗുകാര്‍ വേട്ടയാടി. മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം, മമ്പാട്, ഇരുമ്പുഴി, കൊണ്ടോട്ടി, ഓമാനൂര്‍, മഞ്ചേരി, വേങ്ങര എന്നിവിടങ്ങളിലും പരിശീലനത്തിനെത്തിയ അധ്യാപകര്‍ക്കുനേരെ ലീഗുകാര്‍ അക്രമമഴിച്ചുവിട്ടു. സാംസ്കാരിക കേരളം മനസ്സറിഞ്ഞ് അപലപിച്ച ഗുരുഹത്യയില്‍ തെറ്റുകാണാന്‍ മതത്തെ രാഷ്ട്രീയായുധമായി മാത്രം കാണുന്ന ലീഗുകാര്‍ക്കായില്ല. സമൂഹമനഃസാക്ഷി ആകെത്തന്നെ ലീഗിന്റെ കാടത്തത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മതസംഘടനകളെല്ലാം ലീഗിന്റെ അക്രമത്തെ അപലപിച്ചു. പുസ്തകം കത്തിക്കുകയും അധ്യാപകന്‍ കൊലചെയ്യപ്പെടുകയും ചെയ്തത് മുസ്ളിം സമുദായത്തിനാകെ അപമാനം വരുത്തിയതായി മലപ്പുറത്ത് നടന്ന എസ്വൈഎസ് സെമിനാറില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇത് ഇസ്ളാമിക വിരുദ്ധമാണെന്നും മലപ്പുറം ജില്ലയെയും സമുദായത്തെയുംകുറിച്ച് മറ്റ് ജനവിഭാഗങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും സമുദായത്തിനാകെ കളങ്കമായെന്നുമാണ് സെമിനാറില്‍ വിഷയം അവതരിപ്പിച്ച കൂറ്റമ്പാറ അബ്ദുള്‍റഹിമാന്‍ ദാരിമി അഭിപ്രായപ്പെട്ടത്. അറിവിനെയും സംസ്കാരത്തെയും ചുട്ടുകരിക്കുന്നതിന് തുല്യമാണ് പാഠപുസ്തകം കത്തിച്ച സംഭവമെന്നാണ് എഴുത്തുകാരന്‍ സക്കറിയ പ്രതികരിച്ചത്. വിദ്യാഭ്യാസവും സംസ്കാരവുമുള്ള രാജ്യത്ത് പുസ്തകം കത്തിക്കല്‍ നീതീകരിക്കാനാവില്ലെന്നായിരുന്നു വേദന നിറഞ്ഞ സ്വരത്തില്‍ കേരളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി പറഞ്ഞത്. മാതൃസംഘടനകള്‍ ഇത്തരം സമരങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കേണ്ടിയിരുന്നുവെന്ന് മാധ്യമം പത്രാധിപര്‍ ഒ അബ്ദുറഹിമാന്‍ പ്രതികരിച്ചു. പുസ്തകം കത്തിക്കുന്നത് സമരക്കാരുടെ ഉള്ളിലെ ഹിംസവാസനയും അക്ഷരങ്ങളോടുള്ള ബഹുമാനക്കുറവുമാണ് കാണിക്കുന്നതെന്നായിരുന്നു എം എന്‍ കാരശേരിയുടെ പ്രതികരണം. വിജ്ഞാനത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന രീതികളല്ല ഇതെന്നുമായിരുന്നു ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി പ്രതികരിച്ചത്. പുസ്തകം കത്തിച്ചത് തികച്ചും തെറ്റായ നടപടിയാണെന്ന് അലിഗഢ് സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ എം ബഹാവുദ്ദീന്‍ പറഞ്ഞു. എന്നാല്‍ ലീഗിനെ ഇതൊന്നും ബാധിച്ചില്ല. പുസ്തകം കത്തിച്ച് മൂന്നാഴ്ച തികയുംമുമ്പ് അവര്‍ ഗുരുനാഥന്റെ ജീവന്‍ കവര്‍ന്ന് സമരവീര്യം കാത്തു.

അക്ഷര കേരളത്തിനാകെ അപമാനമായി പാഠപുസ്തകം കത്തിച്ചവര്‍ക്കെതിരെയും അധ്യാപകനെ കൊന്നവര്‍ക്കെതിരെയും വിധിയെഴുതാന്‍ മലപ്പുറത്തെ ജങള്‍ ഒരുങി.

അക്ഷര കേരളത്തിനാകെ അപമാനമായി പാഠപുസ്തകം കത്തിച്ചവര്‍ക്കെതിരെയും അധ്യാപകനെ കൊന്നവര്‍ക്കെതിരെയും വിധിയെഴുതാന്‍ മലപ്പുറത്തെ ജങള്‍ ഒരുങി.

അക്ഷര കേരളത്തിനാകെ അപമാനമായിരുന്നു പാഠപുസ്തകത്തിന്റെ പേരില്‍ മുസ്ളിംലീഗ് തെരുവുകളില്‍ നടത്തിയ അഴിഞ്ഞാട്ടങ്ങള്‍. നിരവധി സമരങ്ങള്‍ കണ്ട കേരളത്തിന് യൂത്ത്ലീഗും എംഎസ്എഫും നടത്തിയ പാഠപുസ്തക സമരം ഇന്നും തീരാത്ത നാണക്കേടാണ്. പുസ്തക ദഹനത്തില്‍ തുടങ്ങി അധ്യാപകനെ കൊന്നുതള്ളുന്നതിലെത്തിയ അക്രമം. ഏഴാംക്ളാസ് സാമൂഹ്യപാഠത്തില്‍ മതനിന്ദ ആരോപിച്ചായിരുന്നു ലീഗിന്റെ പേക്കൂത്തുകള്‍. മലപ്പുറത്ത് ഡി ഡി ഓഫീസ് മാര്‍ച്ചിനെത്തിയവര്‍ ഗോഡൌണില്‍ നിന്ന് പിടിച്ചെടുത്ത് 14000 പാഠപുസ്തകങ്ങളാണ് റോഡില്‍ കൂട്ടിയിട്ട് കത്തിച്ചത്. 2008 ജൂ 24ന് ആയിരുന്നു ഇത്. പാവപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി വിതരണം ചെയ്യാനുള്ളവയായിരുന്നു ഇവ. എന്നാല്‍ ഇതിനെ തള്ളിപ്പറയാനോ ഖേദം പ്രകടിപ്പിക്കാനോ ലീഗ് നേതാക്കള്‍ തയ്യാറായില്ല. അക്രമങ്ങളെ ന്യായീകരിക്കാനും പള്ളികള്‍ കേന്ദ്രീകരിച്ചുപോലും പ്രതിഷേധങ്ങള്‍ക്ക് ശ്രമിച്ച് അക്രമം വ്യാപിപ്പിക്കാനുമാണ് തുനിഞ്ഞത്. തുടര്‍ന്ന് കേരളത്തില്‍ ലീഗിന് സ്വാധീനമുള്ള പലയിടത്തും സമരത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. ക്ളസ്റ്റര്‍ യോഗങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം അധ്യാപക സമൂഹം തള്ളിയതോടെ പരിപാടി അലങ്കോലമാക്കാനായി നീക്കം. ക്ളസ്റ്റര്‍ യോഗങ്ങളിലെത്തിയ അധ്യാപികമാരെ പോലും പരക്കെ ആക്രമിച്ചു. ഗര്‍ഭിണികളെപ്പോലും വെറുതെവിട്ടില്ല. അധ്യാപകരോ വിദ്യാര്‍ഥികളോ ആയിരുന്നില്ല, യൂത്ത്ലീഗെന്ന പേരില്‍ ലീഗ് ക്രിമിനലുകളാണ് ഈ സമരാഭാസങ്ങളിലുണ്ടായിരുന്നത്. കേരളമാകെ ഇതിനെതിരെ പ്രതിഷേധിച്ചപ്പോഴും മുസ്ളിംലീഗ് നേതൃത്വം തീക്കളി തുടരുകയായിരുന്നു. അവര്‍ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് വ്യാപക അക്രമത്തിനും വിഷയം വര്‍ഗീയ വല്‍ക്കരിച്ച് സാമുദായിക ചേരിതിരിവുണ്ടാക്കി മുതലെടുക്കാനുമാണ് നോക്കിയത്. ഇതാണ് ഒടുവില്‍ വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂളിലെ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്റെ കൊലപാതകത്തിലെത്തിയത്. കിഴിശേരി ജിഎല്‍പി സ്കൂളില്‍ ക്ളസ്റ്റര്‍ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. യോഗത്തില്‍ പങ്കെടുക്കാനായി സ്കൂളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ഇരച്ചെത്തിയ മുസ്ളിംലീഗ് സംഘം ജെയിംസ് അഗസ്റ്റിനെ ഇടിച്ചും തൊഴിച്ചും കൊന്നത്. സ്കൂളിന് മുമ്പില്‍ സംഘര്‍ഷാവസ്ഥപോലുമുണ്ടായിരുന്നില്ല. കോഗ്രസ് അനുഭാവിയായിരുന്ന അദ്ദേഹം ശിഷ്യര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. കേരളത്തില്‍ ദീര്‍ഘകാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ഒരു പാര്‍ടിയുടെ പ്രവര്‍ത്തകരാണ് വിദ്യാഭ്യാസ സമരമെന്ന പേരില്‍ നിരപരാധിയായ ഒരു അധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവിടം കൊണ്ടും നിര്‍ത്താന്‍ അവര്‍ ഒരുക്കമായിരുന്നില്ല. കൊലപാതക കേസില്‍ സാക്ഷി പറയുന്നവരുടെ കാല് വെട്ടുമെന്നാണ് ഒരു ലീഗ് നേതാവ് പൊതുയോഗത്തില്‍ ആക്രോശിച്ചത്. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് അടക്കമുള്ള ലീഗിന്റെ ഉന്നത നേതാക്കള്‍ വേദിയിലിരിക്കെയായിരുന്നു ഈ കൊലവിളി. കേന്ദ്രമന്ത്രിയെന്ന ഭരണഘടനാ പദവി വഹിക്കുന്നയാളായിട്ടും ഇ അഹമ്മദ് പോലും ഈ നേതാവിനെ വിലക്കാനോ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ലെന്നതാണ് സത്യം. പുസ്തകം കത്തിച്ചിട്ടും അധ്യാപകനെ കൊന്നിട്ടും ലീഗിന്റെ ശൌര്യം തീര്‍ന്നില്ല. ഒടുവില്‍ സമുദായ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്കാരിക പ്രവര്‍ത്തകരുമടക്കം കേരളമൊന്നാകെ പ്രതിഷേധവുമായി വന്നപ്പോഴാണ് ലീഗിന്റെ കുട്ടികള്‍ ആയുധങ്ങളും തീപ്പന്തങ്ങളും താഴെവച്ചത്. അക്ഷരങ്ങളെയും അറിവിനെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് എല്ലാ മതങ്ങളുടെയും പാരമ്പര്യം. എന്നാല്‍ ഈ ഹീന കൃത്യത്തിന് ലീഗ് മറയാക്കിയത് മതത്തെയാണെന്നത് സമുദായത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. അലിഗഢ് ഓഫ് ക്യാമ്പസ് വിഷയവും ഇത്തരമൊരു മുതലെടുപ്പിനുള്ള വീണുകിട്ടിയ അവസരമായേ മുസ്ളിംലീഗ് കണ്ടിട്ടുള്ളൂ. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയദുരമൂത്ത തീക്കളി മലപ്പുറത്തെ ജനത തിരസ്കരിച്ചതാണ് അലിഗഢ് സമരം ഏശാതെ പോകാന്‍ കാരണമായത്.

ഇസ്രയേലുമായിട്ടുള്ള മിസൈല്‍ ഇടപാടിലെ അഴിമതി തെളിഞ്ഞു.

ഇസ്രയേലുമായിട്ടുള്ള മിസൈല്‍ ഇടപാടിലെ അഴിമതി തെളിഞ്ഞു. ഉത്തരവാദിത്ത ഏറ്റെടുത്ത് പ്രതിരോധമന്ത്രി ആന്റണി യുടെ രാജി തെരെഞ്ഞെടുപ്പ് കഴിഞ്ഞെ ഉടന്‍. ????


ഇസ്രയേലുമായി ചേര്‍ന്ന് മധ്യദൂര ഭൂതല ആകാശ മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നതിന് പതിനായിരംകോടി രൂപയുടെ കരാര്‍ ഇന്ത്യയുടെ പ്രതിരോധവകുപ്പ് ഒപ്പിട്ടത് ലോക്സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ്. ഈ ഇടപാടില്‍ 600 മുതല്‍ 900 കോടി രൂപയുടെ കോഴയുണ്ടെന്ന് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കുറച്ചുദിവസം മിണ്ടാതിരുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന പ്രതിരോധമന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചെങ്കിലും ഗൌരവമായ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് ഈ കരാര്‍ ഒപ്പിടാന്‍ ഏതോ ഉന്നതകേന്ദ്രത്തില്‍ നിന്ന് പ്രതിരോധവകുപ്പിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്ന ധാരണ ബലപ്പെടാനേ ആന്റണിയുടെ വിശദീകരണം ഉപകരിച്ചിട്ടുള്ളൂ. ഇസ്രയേലുമായി ചേര്‍ന്ന് അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് മിസൈല്‍ (എഎഡി) സംവിധാനം വികസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ 2005ല്‍ തന്നെ ആരംഭിച്ചതാണെന്നും ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) വ്യോമസേനയും പ്രതിരോധവകുപ്പും ഈ ചര്‍ച്ചകളില്‍ പങ്കാളികളാണെന്നും വളരെ സുതാര്യമായ പ്രക്രിയയിലൂടെയാണ് കരാര്‍ ഉണ്ടാക്കിയതെന്നും ആന്റണി അവകാശപ്പെട്ടു. എന്നാല്‍, പ്രധാന ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. എന്തുകൊണ്ട് എഎഡി വികസിപ്പിക്കുന്നതിന് ഇസ്രയേലിനെ പങ്കാളിയായി തെരഞ്ഞെടുത്തുവെന്നതാണ് പ്രധാനം. എഎഡിയേക്കാള്‍ കൃത്യതയുള്ളതും 18 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ശത്രു മിസൈലുകള്‍ തടയാന്‍ ശേഷിയുള്ളതുമായ ഭൂതല മിസൈല്‍ സംവിധാനം ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തിരുന്നുവെന്നത് നിഷേധിക്കാന്‍ കഴിയുമോ? അതേക്കാള്‍ താണ നിലവാരത്തിലുള്ള എഎഡി സംവിധാനമുണ്ടാക്കുന്നതിനാണ് ഇസ്രയേലുമായി കരാര്‍ ഉണ്ടാക്കിയത്. ഇസ്രയേലുമായി ചേര്‍ന്നുള്ള സംയുക്തസംരംഭത്തിന് ഡിആര്‍ഡിഒ നിര്‍ബന്ധിക്കപ്പെട്ടെന്നതാണ് സത്യം. കരാര്‍ സുതാര്യമായിരുന്നു എന്ന ആന്റണിയുടെ അവകാശവാദം ആരാണ് വിശ്വസിക്കുക? സുതാര്യമായ ഇടപാട് ഗവമെന്റ് ആഗ്രഹിച്ചിരുന്നെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത് എന്തുകൊണ്ട്? ഇടനിലക്കാരെ ഉപയോഗിച്ചുള്ള അഴിമതിക്ക് കുപ്രസിദ്ധിയാര്‍ജിച്ച ഇസ്രയേല്‍ ഏറോസ്പേസ് ഇന്‍ഡസ്ട്രീസുമായി മാത്രം ചര്‍ച്ചനടത്തി 250 കോടി ഡോളറിന്റെ (പതിനായിരം കോടി രൂപ) കരാര്‍ ഉറപ്പിക്കുകയാണുണ്ടായത്. എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ റഷ്യ ഉള്‍പ്പെടെ ഒരുപാട് രാജ്യങ്ങള്‍ക്കുണ്ട്. എന്തുകൊണ്ട് അത്തരമൊരു അന്വേഷണം നടത്തിയില്ല? ഇസ്രയേല്‍ ആവശ്യപ്പെട്ട തുകയ്ക്ക് ഇന്ത്യ കരാര്‍ ഉണ്ടാക്കുകയായിരുന്നു എന്ന സംശയം തള്ളിക്കളയാനാകില്ല. കരാര്‍ ഇന്ത്യയുടെ താല്‍പ്പര്യമല്ല, ഇസ്രയേലിന്റെ ആവശ്യമാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് 2000ല്‍ ഇതേ ഇസ്രയേല്‍ കമ്പനിയുമായി ബരാക് മിസൈലിന് ഉണ്ടാക്കിയ കരാറിനുപിന്നില്‍ വന്‍ കോഴയുണ്ടായിരുന്നുവെന്ന് പുറത്തുവന്നതാണ്. അതേപറ്റി സിബിഐ അന്വേഷണം നടക്കുന്നു. അഴിമതിയാരോപണത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഏറോസ്പേസ് കമ്പനിയുടെ തലവന്‍ മോഷെ കെരറ്റ്സ് അറസ്റ്റ് ചെയ്യപ്പെട്ടു. തെളിവുകള്‍ ഒരുപാട് പുറത്തുവന്നിട്ടും ഇസ്രയേല്‍ ഏറോസ്പേസ് ഇന്‍ഡസ്ട്രീസിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. മാത്രമല്ല, ബരാക് മിസൈല്‍ ഇടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് മുമ്പോട്ടുകൊണ്ടുപോകാന്‍ മന്‍മോഹന്‍സിങ് ഗവമെന്റ് താല്‍പ്പര്യവും കാണിച്ചില്ല. കുപ്രസിദ്ധമായ ഇസ്രയേല്‍ കമ്പനിയുമായുള്ള മിസൈല്‍ ഇടപാട് ഉപേക്ഷിക്കണമെന്നും ഈ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികളുടെ നേതാക്കള്‍ 2008 മാര്‍ച്ച് 17ന് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് എ കെ ആന്റണി 2008 മേയില്‍ നല്‍കിയ മറുപടിയില്‍ ഇസ്രയേല്‍ കമ്പനിയുമായുള്ള ഇടപാടിനെ ന്യായീകരിക്കുകയായിരുന്നു. സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നതിന് ആന്റണി പറഞ്ഞ ന്യായം അദ്ദേഹത്തിന്റെ അഴിമതി വിരോധം വെറും നാട്യമാണെന്ന് തെളിയിക്കുന്നു. സിബിഐ കുറ്റപത്രം നല്‍കുകയോ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യുന്നതിനുമുമ്പ് ഇസ്രയേല്‍ കമ്പനിയെ മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്ന് നിയമവകുപ്പ് ഉപദേശിച്ചെന്നാണ് പ്രകാശ് കാരാട്ടിനുള്ള മറുപടിയില്‍ ആന്റണി അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഇസ്രയേല്‍ കമ്പനിയുമായി കരാറുണ്ടാക്കേണ്ട അടിയന്തരസാഹചര്യം എന്തായിരുന്നെന്ന് ആന്റണി വിശദീകരിക്കണം. കരാറില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടതു തന്നെയാണ് ധൃതി പിടിച്ച് കരാര്‍ ഒപ്പിടാനുള്ള കാരണം. തങ്ങള്‍ അധികാരത്തില്‍ തിരിച്ചുവരില്ലെന്നും പുതിയ സംവിധാനം ഇടതുപക്ഷത്തിന് നിര്‍ണായകമായ സ്വാധീനമുള്ളതാകുമെന്നും കോഗ്രസ് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ടാകും. കോഗ്രസിതര മതനിരപേക്ഷ സര്‍ക്കാര്‍ വന്നാല്‍ ഇത്തരമൊരു കരാറുണ്ടാവില്ല. ഇസ്രയേലില്‍നിന്നും അമേരിക്കയില്‍നിന്നും കരാര്‍ വേഗത്തിലാക്കാനുള്ള സമ്മര്‍ദം ഉണ്ടായിക്കാണുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. ഒപ്പിട്ടുകഴിഞ്ഞാല്‍ കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഇസ്രയേല്‍ ലോബി കരുതുന്നത്. ലോകത്ത് ഏറ്റവും അഴിമതി നിറഞ്ഞ ഭരണസംവിധാനമാണ് ഇസ്രയേലിന്റെത് എന്ന് അംഗീകരിക്കപ്പെട്ടതാണ്. തങ്ങളുടെ താല്‍പ്പര്യത്തിനുവേണ്ടി അവര്‍ എന്തും ചെയ്യും. ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ ശക്തമായ ഇസ്രയേല്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ആന്റണി. നിയമവിരുദ്ധമായി വല്ലതും ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുമെന്ന് പ്രകാശ് കരാട്ടിനുള്ള കത്തില്‍ ആന്റണി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഈ ഇടപാടില്‍ ഇടനിലക്കാരുണ്ടെന്നും ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴയുണ്ടെന്നും ഇസ്രയേല്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ആന്റണി എന്തിനാണ് ഉരുണ്ടുകളിക്കുന്നത്? എ കെ ആന്റണി അഴിമതി നടത്തിയെന്ന് ആരോപിച്ചാല്‍ ആരും വിശ്വസിക്കില്ലെന്നാണ് കോഗ്രസ് നേതാക്കള്‍ കേരളത്തില്‍ പറഞ്ഞുനടക്കുന്നത്. മിസൈല്‍ ഇടപാടില്‍ കോഴയുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അത് ആര്‍ക്കാണ് കിട്ടിയതെന്ന് 'ശുദ്ധനായ' ആന്റണി തുറന്നുപറയുമോ? അദ്ദേഹത്തിന് അറിയില്ലെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടട്ടെ. അഴിമതി മൂടിവയ്ക്കുന്നതും അഴിമതിക്ക് ചൂട്ട് പിടിക്കുന്നതും അഴിമതിയല്ലേ. അഴിമതിയോട് ആന്റണിക്ക് വിരോധമില്ലെന്നും കസേരയാണ് അദ്ദേഹത്തിന് മുഖ്യമെന്നും കേരളത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയായ കാലത്ത് തെളിഞ്ഞതാണ്. മന്ത്രിസഭയിലെ തീവെട്ടിക്കൊള്ളക്കാര്‍ക്കെല്ലാം ആന്റണിയില്‍നിന്ന് നല്ല സംരക്ഷണം കിട്ടി. ഇസ്രയേലുമായുള്ള തന്ത്രബന്ധം അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ ശക്തിപ്പെടുത്തുകയാണെന്ന് മിസൈല്‍ കരാറും തെളിയിക്കുന്നു. ഇസ്രയേലിന്റെ ചാര ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിച്ചതും ഇതിന്റെ ഭാഗമായിരുന്നു. പശ്ചിമേഷ്യയില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ അമേരിക്ക-ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ട് രൂപപ്പെടുത്തുകയെന്നത് അമേരിക്കന്‍ അജന്‍ഡയാണ്. നിര്‍ദിഷ്ട എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനവും പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നത് അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാകുമെന്ന് വ്യക്തമായിട്ടുണ്ട്. സംയുക്തമായി ആന്റി മിസൈല്‍ സംവിധാനം വരുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധവിവരങ്ങള്‍ കൈമാറേണ്ടിവരും. അറബ്രാഷ്ട്രങ്ങള്‍ക്കെതിരായ നീക്കത്തില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സഖ്യശക്തിയായി ഇന്ത്യ മാറുകയാണ്. ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍, ഇന്ത്യയുടെ സഹായം വേണ്ടിവരുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. ഈ അപകടകരമായ പോക്കിന് തടയിടണമെങ്കില്‍ ഡല്‍ഹിയില്‍ കോഗ്രസിനും ബിജെപിക്കും പങ്കില്ലാത്ത സര്‍ക്കാര്‍ വരണം.

പ്രധാനമന്ത്രിയുടെ പ്രസം‌ഗം കേള്‍ക്കാന്‍ കൊച്ചിയില്‍ വെറും രണ്ടായിരം പേര്‍..

പ്രധാനമന്ത്രിയുടെ പ്രസം‌ഗം കേള്‍ക്കാന്‍ കൊച്ചിയില്‍ വെറും രണ്ടായിരം പേര്‍..

കൊച്ചി: പള്ളുരുത്തി വെളി മൈതാനിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ തെരഞ്ഞെടുപ്പുയോഗത്തില്‍ ആളെ എത്തിക്കാന്‍ ഒരാഴ്ചമുമ്പേ ശ്രമം തുടങ്ങിയെങ്കിലും മൈതാനത്ത് നിരത്തിയ കസേരകളില്‍ മൂന്നിലൊന്നും ഒഴിഞ്ഞുകിടന്നു. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍നിന്ന് കാല്‍ലക്ഷംപേര്‍ എത്തുമെന്ന യുഡിഎഫ് അവകാശവാദം വാചകമടിയിലൊതുങ്ങി. പ്രധാനമന്ത്രി എത്തുന്നതിനു തൊട്ടുമുമ്പുവരെ നേതാക്കള്‍ ഘോരഘോരം അഭ്യര്‍ഥിച്ചെങ്കിലും മുന്‍നിരയിലെ കസേരകളില്‍പ്പോലും ആളുണ്ടായില്ല. സംസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പൊതുയോഗങ്ങളില്‍ ഒന്നായിരുന്നു പള്ളുരുത്തിയിലേത്. വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകരെ കൊണ്ടുവരാന്‍ വാഹനം ഏര്‍പ്പാടാക്കി. പള്ളുരുത്തി സ്വന്തം സ്ഥലമാണെന്ന ആത്മവിശ്വാസം സ്ഥാനാര്‍ഥി കെ വി തോമസിനുമുണ്ടായിരുന്നു. എന്നാല്‍ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍മാത്രമാണ് പങ്കെടുത്തത്. വി ഡി സതീശന്‍ എംഎല്‍എയുടെ പ്രസംഗത്തോടെ രാവിലെ പത്തിന് പൊതുയോഗം തുടങ്ങി. പ്രധാനമന്ത്രി എത്താനുള്ള സമയമടുത്തിട്ടും സദസ്സില്‍ ആളെ കാണാതായതോടെ നേതാക്കള്‍ അങ്കലാപ്പിലായി. സ്റ്റേജില്‍ കയറി റോഡില്‍ നില്‍ക്കുന്നവരെ ക്ഷണിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ മുന്‍നിരയിലെ കസേരയില്‍ ഇരുന്നവരെ പിന്നിലേക്ക് പറഞ്ഞുവിട്ടവര്‍ പിന്നീട് അവരോട് മുന്നിലേക്കു വരാന്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ഇടയ്ക്ക് സ്ഥാനാര്‍ഥി കെ വി തോമസ് തന്നെ സ്റ്റേജില്‍ കയറി ആളെ വിളിച്ചു. പാസൊന്നും പ്രശ്നമില്ലെന്നായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മുതല്‍ യുഡിഎഫ് കവീനര്‍ പി പി തങ്കച്ചന്‍വരെ വേദിയിലുണ്ടായിരുന്നെങ്കിലും കൈയടി നേടിയത് ഹൈബി ഈഡനായിരുന്നു. അതുകൊണ്ടാകണം സ്റ്റേജിന്റെ പിന്‍നിരയില്‍ സീറ്റ് നല്‍കിയ ഹൈബിയെ പിന്നീട് വന്ന പ്രാംസംഗികര്‍ ഈഡന്‍ എന്നു മാത്രം സംബോധന ചെയ്തത്. പ്രധാനമന്ത്രി വരുമ്പോള്‍ ആവേശം കുറയരുതെന്ന പ്രത്യേക അറിയിപ്പും ഉണ്ടായി. സദസ്സില്‍ ഇരിപ്പുറപ്പിച്ചവര്‍ എഴുന്നേറ്റ് പോകരുതെന്ന ഉദ്ദേശത്തോടെയാകണം, പ്രധാനമന്ത്രി എത്തിക്കഴിഞ്ഞു ആരും കസേരവിട്ട് പോകരുത് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ട് എന്ന അറിയിപ്പും പിന്നാലെ കേട്ടു. പ്രധാനമന്ത്രിയുടെ പരിപാടി തോമസ് മാഷിന്റെ മണ്ഡലംപര്യടനം പോലെയായി എന്നായിരുന്നു ഒരു കോഗ്രസ് പ്രവര്‍ത്തകന്റെ കമന്റ്. കേന്ദ്രമന്ത്രി വയലാര്‍ രവി, എ സി ജോസ്, വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, വി ജെ പൌലോസ് എന്നിവരും പങ്കെടുത്തു.

പ്രവാസികളുടെ പിന്തുണ എല്‍ഡിഎഫിന്

പ്രവാസികളുടെ പിന്തുണ എല്‍ഡിഎഫിന്


തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അഞ്ചുലക്ഷം വരുന്ന പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പിന്തുണ ഇടതുമുന്നണിക്ക്. കോരളത്തില്‍ 20 സീറ്റിലും ഇടതുപക്ഷജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി സംഘം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്ത് ഏറ്റവുമധികം പ്രവാസി വരുമാനം ലഭിക്കുന്ന രാജ്യമായിട്ടും ഇന്ത്യയില്‍ പ്രവാസികള്‍ക്ക് ക്ഷേമ-പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര ഗവമെന്റ് തയ്യാറായിട്ടില്ല. ലോകത്ത് ആദ്യമായി പ്രവാസികള്‍ക്ക് പ്രത്യേക ക്ഷേമപദ്ധതി തയ്യാറാക്കിയത് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്. സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് വിദേശത്തുനിന്ന് മടങ്ങുന്നവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും ചികിത്സ, പെമക്കളുടെ വിവാഹം, ഐഡി കാര്‍ഡ്, കുട്ടികള്‍ക്കായി റെസിഡന്‍ഷ്യല്‍ സ്കൂള്‍, ക്ഷേമനിധി എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായി 110 കോടി രൂപ ബജറ്റില്‍ നീക്കിവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഏറെ ആശ്വാസകരമാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് ദിനംപ്രതി ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ടുകോടി ഇന്ത്യക്കാര്‍ വിദേശത്ത് തൊഴിലെടുന്നതില്‍ 50 ലക്ഷത്തോളം മലയാളികളാണ്. ഇന്ത്യയിലേക്ക് വരുന്ന പ്രവാസി സമ്പാദ്യത്തിന്റെ 50 ശതമാനം മലയാളികളുടേതാണ്. എന്നാല്‍ പ്രവാസി സര്‍വകലാശാലക്ക് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയത് കര്‍ണാടകയിലെ മണിപ്പാല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിനാണ്. പ്രവാസികളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ സമഗ്രമായ എമിഗ്രേഷന്‍ നിയമം നടപ്പാക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. ഗള്‍ഫിലേക്കുള്ള വിമാന യാത്രാക്കൂലി കുറയ്ക്കുന്നതിന് കേരള ഗവമെന്റ് ആരംഭിച്ച എയര്‍ കേരള വിമാന കമ്പനിക്ക് കേന്ദ്രം അനുമതി നിഷേധിക്കുകയാണുണ്ടായത്. ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പ്രവാസികള്‍ക്ക് ഗുണകരമാക്കാനുള്ള ശ്രമവും ഉണ്ടായിട്ടില്ലന്നും പ്രവാസി പ്രതിനിധികള്‍ പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ സി ആനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കേന്ദ്ര അവഗണനയും അവകാശവാദവും

കേന്ദ്ര അവഗണനയും അവകാശവാദവും..
വി എസ് അച്യുതാനന്ദന്‍..

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന കോഗ്രസ് ഐ നേതാക്കള്‍ക്കെല്ലാം ഒരു പല്ലവിയുണ്ട്. കേരളത്തിന് കേന്ദ്രം വാരിക്കോരിത്തന്നു! മാസങ്ങള്‍ക്കുമുമ്പ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രചാരണമാണിത്. മുപ്പത്തിമൂവായിരം കോടി തന്നു, മുപ്പത്തയ്യായിരം കോടി തന്നു, ഇപ്പോഴത് നാല്‍പ്പതിനായിരം കോടി രൂപയിലെത്തിനില്‍ക്കുന്നു! ഏതു കണക്കാണിത്, ആരുടെ കണക്കാണിത്? എത്ര കൊല്ലംകൊണ്ട് നല്‍കിയ നിക്ഷേപമാണിത്? അഥവാ എത്ര കൊല്ലത്തേക്ക് നല്‍കുന്നതാണിത്? ഏറ്റവുമൊടുവില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പറഞ്ഞിരിക്കുന്നു, കേന്ദ്രം കേരളത്തെ വല്ലാതെ സഹായിച്ചെന്ന്. എന്നിട്ടും സംസ്ഥാനത്ത് മരവിപ്പും സ്തംഭനാവസ്ഥയുമാണത്രേ! അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെടുന്നത് പറയാതിരിക്കുന്നതെങ്ങനെ? സംസ്ഥാനങ്ങളിലെ കേന്ദ്രനിക്ഷേപം, ഗ്രാന്റ് എന്നിവ കേന്ദ്രത്തിന്റെ ഔദാര്യമാണെന്ന ഫ്യൂഡല്‍ബോധമാണ് കോഗ്രസിനെ ഇപ്പോഴും നയിക്കുന്നതെന്നതിന് കേന്ദ്രസഹായത്തെക്കുറിച്ചുള്ള വായ്ത്താരി മാത്രംമതി തെളിവ്. കേന്ദ്രസര്‍ക്കാരിന്റെ വരുമാനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നല്‍കുന്ന നികുതിയാണ്. ആ വരുമാനത്തില്‍നിന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വിഹിതം നല്‍കുന്നത്. അത് അവകാശപ്പെട്ടതാണ്. ഔദാര്യമല്ല. എന്നാല്‍, അവകാശപ്പെട്ടത് മുഴുവന്‍ നല്‍കാതെ വല്ലാത്ത സമ്മര്‍ദമുണ്ടാവുമ്പോള്‍ ഒരു ഭാഗം മനമില്ലാ മനസ്സോടെ നല്‍കി, ഇതാ കേന്ദ്രം വാരിക്കോരി തന്നില്ലേ എന്ന് ഉദ്ഘോഷിക്കുക! എത്ര അപഹാസ്യമാണിത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എടുത്തുപറഞ്ഞത് കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കി, ഏഴിമല നാവിക അക്കാദമി പൂര്‍ത്തിയാക്കി എന്നൊക്കെയാണ്. 1996ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവമെന്റാണ് കണ്ണൂരില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2001-2006ല്‍ യുഡിഎഫ് ഗവമെന്റ് കേരളത്തില്‍ ഭരിച്ചു. അതില്‍ രണ്ട് വര്‍ഷം കേന്ദ്രത്തില്‍ യുപിഎ ഭരണമായിരുന്നു. എന്തേ അന്ന് കണ്ണൂര്‍ വിമാനത്താവള പദ്ധതിതന്നെ യുഡിഎഫ് ഗവമെന്റ് മരവിപ്പിച്ചു? കേന്ദ്രം എന്തേ അനുമതി നല്‍കിയില്ല? ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് അധികാരത്തില്‍ വന്ന ശേഷമാണ് കണ്ണൂര്‍ വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിച്ചത്. നടപടിക്രമങ്ങളെല്ലാം കൃത്യമായി ചെയ്തതിനാല്‍ കേന്ദ്രം അനുമതി നല്‍കി. വിമാനത്താവള നിര്‍മാണം ഈ വര്‍ഷംതന്നെ തുടങ്ങത്തക്കവിധം ഭൂമി അക്വയര്‍ ചെയ്തുവരുന്നു. ഈ പദ്ധതിയില്‍ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എന്താണ്? ഏഴിമല നാവിക അക്കാദമിക്ക് തറക്കല്ലിട്ട ശേഷം പദ്ധതി പൂര്‍ത്തിയാക്കാന്‍ കാല്‍ നൂറ്റാണ്ടോളമെടുത്തതിനാണ് സോണിയ ഗാന്ധി മറുപടി പറയേണ്ടത്. അക്കാദമി സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു. എന്നിട്ടും പദ്ധതി വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതാരാണ്? വല്ലാര്‍പാടം പദ്ധതിക്ക് കല്ലിട്ടത് മുന്‍ യുഡിഎഫ് ഗവമെന്റിന്റെ കാലത്താണ്. എന്നിട്ടും നിര്‍മാണപ്രവൃത്തി വൈകിയതെന്തുകൊണ്ടാണ്? സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എന്നാല്‍, ഏറ്റവും മാതൃകാപരമായ പുനരധിവാസ പദ്ധതി നടപ്പാക്കിക്കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൈമാറി. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അനുമതി നല്‍കിയതും യുപിഎ ഗവമെന്റിന്റെ ക്രെഡിറ്റായി പറയുന്നു. ലോകത്തിലെതന്നെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞത്ത് കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി ഇതേവരെ സ്വന്തം നിലയ്ക്ക് നടപ്പാക്കാത്തതിനും നേരത്തെ സംസ്ഥാന ഗവമെന്റ് മുന്‍കൈയെടുത്ത് പദ്ധതി ആവിഷ്കരിച്ചപ്പോള്‍ അനുമതി തടഞ്ഞതിനും കേന്ദ്ര ഭരണകക്ഷിയാണ് മറുപടി പറയേണ്ടത്. ഇപ്പോള്‍ എല്‍ഡിഎഫ് ഗവര്‍മെന്റ് പദ്ധതി പുനരാവിഷ്കരിച്ച് മുന്നോട്ടു വന്നപ്പോള്‍ നടപടിക്രമങ്ങളെല്ലാം ശരിയായതിനാല്‍ കേന്ദ്രം അനുമതി നല്‍കി. അതില്‍ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എന്താണ്? വാസ്തവത്തില്‍ സംസ്ഥാനത്തോട് പതിറ്റാണ്ടുകളായി കടുത്ത അവഗണന തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടുമാത്രം യുപിഎ സര്‍ക്കാര്‍ നിലനിന്ന ഘട്ടത്തില്‍ സംസ്ഥാന ഗവമെന്റിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ചില പദ്ധതികള്‍ അനുവദിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായെന്നത് വാസ്തവമാണ്. പാലക്കാട് കോച്ച് ഫാക്ടറി, സ്പെയ്സ് ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട്, ഐസര്‍ എന്നിവയും സംസ്ഥാന പൊതുമേഖലയുമായി ചേര്‍ന്നുള്ള ചില സംയുക്ത സംരംഭങ്ങളും അതിന്റെ ഭാഗമാണ്. എന്നാല്‍, യുപിഎ ഗവമെന്റിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കേരളത്തില്‍ രണ്ടു വര്‍ഷം യുഡിഎഫ് ഭരണമായിരുന്നല്ലോ. അക്കാലത്ത് കേന്ദ്രത്തില്‍നിന്ന് എന്ത് നേടിയെടുക്കാന്‍ കഴിഞ്ഞു? സംസ്ഥാനത്തോട് കേന്ദ്രം കാട്ടുന്ന കടുത്ത അവഗണനക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളുമെല്ലാം ചേര്‍ന്ന് പാര്‍ലമെന്റിനു മുന്നില്‍ സത്യഗ്രഹം നടത്തേണ്ടിവന്ന കാലമാണിത്. പ്രധാനമായും അരിക്കും വൈദ്യുതിക്കുംവേണ്ടിയാണ് ഡല്‍ഹിയില്‍ സമരം നടത്തിയത്. റേഷനരിയും വൈദ്യുതിയും വെട്ടിക്കുറച്ചതിനെക്കുറിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കോ കേരളത്തില്‍നിന്നുള്ള മൂന്നു കേന്ദ്ര മന്ത്രിമാര്‍ക്കോ ഒന്നും പറയാനില്ല. അരി ചോദിക്കുമ്പോള്‍ മറുപടി പറയാനാവാതെ നാല്‍പ്പതിനായിരം കോടി രൂപയുടെ ഇല്ലാത്ത കേന്ദ്ര നിക്ഷേപത്തെക്കുറിച്ച് കള്ളപ്രചാരണം നടത്തുന്നു. അരി അലോട്ട്മെന്റിന്റെ കാര്യത്തില്‍ കോഗ്രസ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത്? 2007 മാര്‍ച്ച് വരെ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ പ്രതിമാസം 1,13,420 ട അരിയാണ് അലോട്ട് ചെയ്തിരുന്നത്. ഏപ്രില്‍ മുതല്‍ അത് 21334 ടണ്ണാക്കി വെട്ടിക്കുറച്ചു. 2008 ഏപ്രിലോടെ 4000 ട വീണ്ടും വെട്ടിക്കുറച്ച് 17056 ടണ്ണാക്കി. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഡിസംബര്‍വരെ എപിഎല്‍ കാര്‍ഡുകാര്‍ക്കു വേണ്ടി അരി തന്നതേയില്ല. എപിഎല്‍ ഗോതമ്പ് വിഹിതത്തിലും വമ്പിച്ച വെട്ടിക്കുറവാണ് വരുത്തിയത്. 59477 ട ആവശ്യമുള്ളിടത്ത് കേവലം 17777 ട മാത്രമാണ് അനുവദിക്കുന്നത്. 2008 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേരളത്തില്‍ അനവസരത്തില്‍ പേമാരിയുണ്ടായി. പതിനായിരക്കണക്കിനു ട നെല്ലും കുരുമുളകുമെല്ലാം നശിച്ചു. വിളഞ്ഞ നെല്‍പ്പാടങ്ങള്‍ വെള്ളത്തിനടിയിലായി. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടമാണ് വേനല്‍മഴ കാരണം ഉണ്ടായതെന്ന് കണക്കാക്കി. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം 214 കോടി 88 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. അല്‍പ്പം വൈകിയാലും കേന്ദ്രത്തില്‍നിന്ന് ഉദാരമായ സഹായം ലഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചു. സര്‍വകക്ഷി നിവേദക സംഘം പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു പ്രതീക്ഷയുമുണ്ടായി. കേന്ദ്രത്തില്‍നിന്ന് സഹായധനം ലഭിക്കുന്നത് കാത്തുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. അതിനാല്‍ ഹെക്ടറിന് 10000 രൂപ തോതില്‍ കൃഷിക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ നഷ്ടപരിഹാരം നല്‍കി. എന്നാല്‍, സഹായധനം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. സംസ്ഥാനത്ത് മസൂ കാലത്ത് മഴ തീരെ കുറഞ്ഞതിനാല്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. കാലവര്‍ഷത്തിന്റെ ചതി കാര്‍ഷിക വിളകള്‍ക്കുണ്ടാക്കിയ നഷ്ടത്തിലുമധികം നഷ്ടം ഊര്‍ജ രംഗത്താണുണ്ടാക്കിയത്. അതുകൊണ്ട് മഴക്കുറവിനെ പ്രകൃതിദുരന്തമായി കണക്കാക്കി എന്‍സിആര്‍എഫില്‍നിന്ന് 500 കോടി രൂപ വൈദ്യുതി ബോര്‍ഡിന് സഹായം നല്‍കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം കേന്ദ്രഗവമെന്റിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, കേന്ദ്രത്തില്‍നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. മാത്രവുമല്ല, കേന്ദ്രം നല്‍കേണ്ട വൈദ്യുതിവിഹിതത്തില്‍ നാല്‍പ്പത് ശതമാനം വെട്ടിക്കുറച്ചു. സഹായധനം നല്‍കണമെന്ന ആവശ്യം നിഷേധിച്ചെന്നു മാത്രമല്ല, ചട്ടപ്രകാരം നല്‍കേണ്ടത് തടയുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ആഘോഷം 2006 നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചതാണ് സംസ്ഥാനത്ത് ഒരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അനുവദിക്കുമെന്ന്. എന്നാല്‍, പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് എട്ട് ഐഐടി തുടങ്ങാന്‍ തീരുമാനിക്കുകയും ചില സംസ്ഥാനങ്ങളില്‍ രണ്ടാമതൊരു ഐഐടി കൂടി അനുവദിക്കുകയും ചെയ്തിട്ടും കേരളത്തില്‍ ഐഐടി അനുവദിച്ചില്ല. ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളഞ്ഞതിനു പുറമെ ഇറക്കുമതിചെയ്യുന്ന പാമോയിലിന് ലിറ്ററിന് 15 രൂപ തോതില്‍ സബ്സിഡി കൂടി നല്‍കി കേരളത്തിലെ 35 ലക്ഷം വരുന്ന നാളികേര കൃഷിക്കാരെ ദുരിതത്തിലാഴ്ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. നാളികേരം പ്രധാന കൃഷിയും ജീവനോപാധിയുമായ കേരളത്തിന് ഇത് വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ വെളിച്ചെണ്ണയ്ക്കും പാമോയിലിന് നല്‍കുന്ന തോതില്‍ സബ്സിഡി നല്‍കാന്‍ തയ്യാറാകണമെന്ന ആവശ്യവും നിഷേധിക്കപ്പെട്ടു. സേലം ഡിവിഷന്‍ രൂപീകരണവേളയില്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് സമഗ്രമായ പാക്കേജ് തന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയും റെയില്‍വേ മന്ത്രിയും വാഗ്ദാനംചെയ്തതാണ്. കേരളത്തിലെ റെയില്‍വേ വികസനത്തിനുവേണ്ടി കേരളം കേന്ദ്രമായി ഒരു സോ അനുവദിക്കണമെന്നതാണ് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. എന്നാല്‍, അതും നിഷ്കരുണം നിഷേധിക്കപ്പെട്ടു. ഇങ്ങനെ റേഷനരി, വൈദ്യുതി, ഉന്നത സാങ്കേതികവിദ്യാഭ്യാസം, റെയില്‍വേ, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തുടങ്ങി അടിസ്ഥാന പ്രശ്നങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ ആവശ്യത്തിനുനേരെ പുറംതിരിഞ്ഞുനില്‍ക്കുകയും നിലവിലുള്ള വിഹിതംപോലും തടയുകയും ചെയ്തവര്‍ 'നാല്‍പ്പതിനായിരം കോടി' രൂപയുടെ സഹായം വാരിക്കോരി നല്‍കി എന്ന് വീമ്പു പറയുന്നത് അപഹാസ്യമാണ്. സോണിയയും ആന്റണിയുമടക്കമുള്ളവര്‍ നടത്തുന്ന ഈ അവാസ്തവ അവകാശവാദങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നതില്‍ സംശയമില്ല.

സോണിയയുടെ വടകര പ്രസംഗം

സോണിയയുടെ വടകര പ്രസംഗം

കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിലെ പ്രചാരണപര്യടനം തുടങ്ങിയ വടകരയില്‍വച്ച് ഇടതുപക്ഷത്തോട് ഉന്നയിച്ച ഒരു ചോദ്യം 'നിങ്ങള്‍ രണ്ടുതവണ ബിജെപിയുമായി സഖ്യം ചേര്‍ന്നില്ലേ' എന്നാണ്. വടകരയിലെ വേദിയില്‍ നിന്നുതന്നെ സോണിയ അങ്ങനെയൊരു ചോദ്യമുന്നയിച്ചത് കേരളത്തിലെ കോഗ്രസിന്റെ ചരിത്രം അറിയാത്തതുകൊണ്ടാവാനേ തരമുള്ളൂ. കാരണം, കുപ്രസിദ്ധമായ 'വടകര-ബേപ്പൂര്‍ മോഡല്‍' കോ-ലീ-ബി സഖ്യത്തിന്റെ അരങ്ങായിരുന്നു വടകര. ഇത്തവണ, സിപിഐ എമ്മിനെതിരെ ബിജെപിയുടേതടക്കം പിന്തുണയോടെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ യുഡിഎഫ് ആലോചിച്ച് ഒടുവില്‍ നടക്കാതെ പോയ മണ്ഡലവുമാണ് വടകര. അതെല്ലാം കണ്ടുനിന്ന ജനങ്ങളോട്, ഇടതുപക്ഷത്തിനാണ് ബിജെപിയുമായി കൂടുതല്‍ ബന്ധം എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ പരിഹാസ്യം എന്നേ വിശേഷിപ്പിക്കാനാവൂ. ബിജെപിയെ പിന്തുണയ്ക്കുകയോ സഖ്യം ചേരുകയോ ചെയ്യേണ്ടിവന്ന അവസ്ഥ ഇടതുപക്ഷത്തിനുണ്ടായിട്ടില്ല. വിപി സിങ് നേതൃത്വംനല്‍കിയ ദേശീയമുന്നണി സര്‍ക്കാരിന്റെ കാര്യമാണ് സോണിയ ഉദ്ദേശിച്ചതെങ്കില്‍, അന്ന് ഇടതുപക്ഷത്തിന് ബിജെപിയുമായി എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നില്ല. കോഗ്രസിതര-ബിജെപിയിതര സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുകയായിരുന്നു ഇടതുപക്ഷം. ആ സര്‍ക്കാരിനെ ബിജെപിയുമായി ചേര്‍ന്ന് അട്ടിമറിച്ച പാരമ്പര്യം കോഗ്രസിന്റേതാണ്. എക്കാലത്തും ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചത് കോഗ്രസാണ്. കേരളത്തില്‍ അത്തരം രഹസ്യബന്ധങ്ങള്‍ക്കും വോട്ടുകച്ചവടത്തിനും ചുക്കാന്‍ പിടിച്ചവര്‍തന്നെ സോണിയയെക്കൊണ്ട് ഇത്തരമൊരു പ്രസംഗം നടത്തിച്ചത് അപമാനകരമാണ്. സോണിയ ഗാന്ധിയുടെ പ്രസംഗങ്ങള്‍ കോഗ്രസ് ഇന്ന് നേരിടുന്ന പാപ്പരത്തത്തെയാണ് തെളിയിച്ചത്. കേരളത്തിലെ ന്യൂനപക്ഷാവകാശങ്ങള്‍ ഭീഷണിയിലാണെന്നും സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടുനടപ്പാക്കുന്നതുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി നിലകൊണ്ടത് കോഗ്രസാണെന്നും അവര്‍ പറയുകയുണ്ടായി. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കാണാന്‍ കൂട്ടാക്കാത്തതും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിസ്സംഗമായി കണ്ടുനിന്നതും കോഗ്രസിന്റെ പാരമ്പര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണത്തെക്കുറിച്ച് പഠിക്കാനാണ് രംഗനാഥമിശ്ര കമീഷന്‍ നിയമിതമായത്. 2007 മെയ് മാസത്തില്‍ കമീഷന്‍ ഗവമെന്റിന് ശുപാര്‍ശ സമര്‍പ്പിച്ചു. ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ളിങ്ങള്‍ക്കും പട്ടികജാതിപദവി അനുവദിക്കുന്ന പ്രശ്നത്തില്‍ രചനാത്മകമായ ശുപാര്‍ശകളാണ് കമീഷന്‍ സമര്‍പ്പിട്ടിച്ചുള്ളതെങ്കിലും, റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചില്ല. ദളിത് ക്രിസ്ത്യാനികളെയും ദളിത് മുസ്ളിങ്ങളെയും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ദേശീയ ന്യൂനപക്ഷകമീഷന്റെ ശുപാര്‍ശയും യുപിഎ ഗവമെന്റ് അവഗണിച്ചു. ഒബിസിയില്‍പ്പെട്ട മുസ്ളിങ്ങളുടെ ലിസ്റ് പരിഷ്കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. അതിനുള്ള ഒരു മുന്‍കൈയും കൈക്കൊണ്ടില്ല. തങ്ങള്‍ നിയമിച്ച കമീഷനുകളുടെ ശുപാര്‍ശകള്‍പോലും നടപ്പാക്കാന്‍ തയ്യാറാകാത്ത ഗവമെന്റിനെ നയിക്കുന്ന മുന്നണിയുടെ അധ്യക്ഷകൂടിയാണ് സോണിയ! മുസ്ളിങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹ്യവുമായ പദവിയെപ്പറ്റി പഠിക്കുന്നതിനാണ് ജസ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്, രാജ്യത്തെ മുസ്ളിങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ ദയനീയാവസ്ഥയാണ് വരച്ചുകാട്ടിയത്. ആ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ യുപിഎ സര്‍ക്കാരിന് അര്‍ധമനസ്സാണ്. ദീര്‍ഘകാല പ്രസക്തിയുള്ള പല നിര്‍ദേശവും അവഗണിച്ചു. എന്നാല്‍, ഇടതുപക്ഷം മറ്റൊരുതരത്തിലാണ് പ്രതികരിച്ചത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളെ സംബന്ധിച്ച് സിപിഐ എം രാജ്യവ്യാപകമായി ചര്‍ച്ച സംഘടിപ്പിച്ചു. 'മുസ്ളിം സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള അവകാശപ്രഖ്യാപന രേഖ' പാര്‍ടി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. യുപിഎ ഗവമെന്റിന്റെ ഘട്ടംഘട്ടമായുള്ള സമീപനംകൊണ്ട്, കൊച്ചുകൊച്ചു പദ്ധതികള്‍ വഴി മുസ്ളിം ന്യൂനപക്ഷത്തിന് പറയത്തക്ക മെച്ചമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. സച്ചാര്‍ കമീഷന്റെ ഏതാനും ചില നിര്‍ദേശങ്ങള്‍ മാത്രമേ, തുടര്‍നടപടിക്കായി ഗവമെന്റ് എടുത്തിട്ടുള്ളൂ. അവപോലും ഭാഗികമായേ നടപ്പാക്കുന്നുള്ളൂ- ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിപോലും അര്‍ധമനസ്സോടുകൂടിയാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്. മുസ്ളിം സമുദായത്തിന്റെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പദവി രാജ്യത്തൊട്ടുക്കും പരിതാപകരമാണ്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിവുള്ളതെല്ലാം ചെയ്യുന്നു. പശ്ചിമബംഗാളിലെ ഗവമെന്റ് മുസ്ളിം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി 2007 തൊട്ട് 15 ശതമാനം വരുന്ന സംസ്ഥാനതല ബജറ്ററി ഉപപദ്ധതി നടപ്പാക്കിത്തുടങ്ങി. എല്ലാ ക്ഷേമപദ്ധതിയിലും ന്യൂനപക്ഷ സമുദായത്തിന് പ്രത്യേകശ്രദ്ധ നല്‍കുന്നു. കേരളത്തില്‍ മുസ്ളിങ്ങളുടെ പ്രത്യേക പരിതഃസ്ഥിതി മനസ്സിലാക്കുന്നതിന് രൂപീകരിച്ച സംസ്ഥാനതല കമ്മിറ്റി മുന്നോട്ടുവച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നു. ത്രിപുരയില്‍ സംസ്ഥാന ബജറ്റില്‍ ഒരു ഭാഗം മുസ്ളിം വനിതകളെ ലക്ഷ്യംവച്ച്് നീക്കിവച്ചു. മുസ്ളീം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള എല്ലാ പദ്ധതികളുടെയും ഗുണം മുസ്ളിം സ്ത്രീകള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണിത്. കോഗ്രസിന്റെ ന്യൂനപക്ഷ 'സ്നേഹം' വോട്ടുബാങ്കു ലക്ഷ്യമിട്ടുള്ളതാണെങ്കില്‍, ഇടതുപക്ഷത്തിന്റേത് അങ്ങനെയല്ല. ഒറീസയില്‍ വേട്ടയാടപ്പെടുന്ന ക്രൈസ്തവ വിശ്വാസികള്‍ സിപിഐ എമ്മിന്റെ ഓഫീസിലേക്ക് ഓടിയെത്തുന്നത് ആ സംസ്ഥാനത്ത് ബിജെപിയുമായി കായികമായി ചെറുത്തുനില്‍ക്കാന്‍ സിപിഐ എമ്മിന് കഴിയും എന്ന് കരുതിയല്ല. മറിച്ച്, ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍ ധീരമായ നിലപാടെടുക്കുന്ന പ്രസ്ഥാനമാണിതെന്ന് മനസ്സിലാക്കിയാണ്. കേരളത്തില്‍, തലശേരി കലാപകാലത്ത് ന്യൂനപക്ഷ കുടുംബങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ജീവന്‍ ബലികൊടുത്ത് നിലക്കൊണ്ട ഉശിരന്മാരുടെ പ്രസ്ഥാനമാണ് സിപിഐ എം. അതേസമയംതന്നെ ന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധിചെയ്യാനും പാര്‍ടി തയ്യാറല്ല. മുസ്ളിം വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന എന്‍ഡിഎഫ് കഴിഞ്ഞവര്‍ഷം മൂന്ന് സിപിഐ എം പ്രവര്‍ത്തകരെയാണ് കേരളത്തില്‍ കൊന്നത്. ആര്‍എസ്എസും എന്‍ഡിഎഫും ഇരുവശത്തുനിന്നും ആക്രമിക്കുമ്പോള്‍, വര്‍ഗീയതയ്ക്കെതിരായ ശരിയായ നിലപാട് സിപിഐ എമ്മിന്റേതാണ് എന്ന് കൂടുതല്‍ കൂടുതല്‍ തെളിയുന്നു. അത് കേരളത്തിലെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുള്ളതുകൊണ്ടാണ്, സിപിഐ എമ്മിനെതിരെ വര്‍ഗീയപ്രീണനം ആരോപിച്ച് കെട്ടഴിച്ചുവിട്ട പ്രചാരണം അതിന്റെ കര്‍ത്താക്കള്‍ക്കുതന്നെ വിഴുങ്ങേണ്ടിവന്നത്. ഇതൊന്നും സോണിയഗാന്ധി മനസ്സിലാക്കിയിട്ടുണ്ടാകണമെന്നില്ല. സ്വന്തമായി പറയാന്‍ മടിക്കുന്നതും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാതിരുന്നതുമായ കാര്യങ്ങളാണ് കേരളത്തിലെ കോഗ്രസ് നേതൃത്വം പാര്‍ടി അധ്യക്ഷയെക്കൊണ്ട് പറയിച്ചത്. അത് സ്വന്തം നേതാവിനോടുള്ള അവഹേളനമായിപ്പോയി.

കേന്ദ്രം ചെയ്തത് ദ്രോഹംമാത്രം

കേന്ദ്രം ചെയ്തത് ദ്രോഹംമാത്രം .

കോടിയേരി ബാലകൃഷ്ണന്‍..

തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നും സാധാരണക്കാരന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിച്ചെന്നും അഭിപ്രായപ്പെടുകയുണ്ടായി. വസ്തുതകളുടെ പിന്‍ബലമില്ലാത്ത പ്രചാരവേലമാത്രമാണ് ഇതെന്നു പറയേണ്ടിയിരിക്കുന്നു. ചരിത്രത്തിലൊരു കാലത്തും ഒരു കേന്ദ്രസര്‍ക്കാരും കാട്ടാത്തവിധം ശത്രുതാമനോഭാവത്തോടെയാണ് യുപിഎ സര്‍ക്കാര്‍ കേരളത്തോട് പെരുമാറിയതെന്ന് സോണിയ ഗാന്ധിക്ക് അറിയാത്തതല്ല. റേഷനരിവിഹിതവും വൈദ്യുതിവിഹിതവും വെട്ടിക്കുറച്ച് മലയാളിയുടെ അന്നവും വെളിച്ചവും മുട്ടിച്ച സര്‍ക്കാരിന് രാഷ്ട്രീയനേതൃത്വം കൊടുത്ത സോണിയ ഗാന്ധി ഇത്തരം അവകാശവാദമുന്നയിക്കുമ്പോള്‍ ഈ സംസ്ഥാനത്തെ ജനങ്ങളുടെ മാത്രമല്ല സ്വന്തം മനഃസാക്ഷിക്കുമുന്നിലും മുഖം കുനിക്കേണ്ടിവരും. കാര്‍ഷികമേഖലയ്ക്ക് പിന്തുണ നല്‍കിയെന്ന് സോണിയ ഗാന്ധി പറയുമ്പോള്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കാര്‍ഷികമേഖലയിലെ തകര്‍ച്ചമൂലം കടംകയറി ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുടെ ഇന്നും തോരാത്ത കണ്ണുനീര്‍ അമ്ളമഴയായി കോഗ്രസിനുമീതെ പെയ്തിറങ്ങും. ആഗോള സാമ്പത്തികമാന്ദ്യംമൂലം പ്രവാസി മലയാളികള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. പ്രവാസി മലയാളികള്‍ക്കായി ഒട്ടേറെ കാര്യം ചെയ്തെന്ന് തന്റെ വടകരപ്രസംഗത്തില്‍ കോഗ്രസ് പ്രസിഡന്റ് അവകാശവാദം ഉന്നയിച്ചെങ്കിലും എന്താണ് ചെയ്തതെന്നു വെളിപ്പെടുത്തിയില്ല. കേന്ദ്രത്തില്‍ മലയാളിയായ ഒരു മന്ത്രി പ്രവാസിക്ഷേമം കൈകാര്യംചെയ്യാനുണ്ടായിട്ടും 25 ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികള്‍ക്കുവേണ്ടി ഒരു ആശ്വാസപദ്ധതിപോലും അവതരിപ്പിച്ചില്ല. സംസ്ഥാനസര്‍ക്കാരാണ് ഈ കഴിഞ്ഞ ബജറ്റില്‍ 100 കോടി രൂപയുടെ പുനരധിവാസപാക്കേജ് പ്രഖ്യാപിച്ചത്. പ്രധാനമായും നാണ്യവിളകള്‍ കൃഷിചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് സ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം നടപ്പാക്കാന്‍ സന്നദ്ധമായത്. ലോകമാകെ മാതൃകയായി പ്രകീര്‍ത്തിക്കപ്പെട്ട പൊതുവിതരണസമ്പ്രദായമായിരുന്നു ഇത്. എന്നാല്‍, ആഗോളവല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാര്‍ നല്‍കിയ തീട്ടൂരമനുസരിച്ച് തീരുമാനങ്ങളെടുത്തുകൊണ്ടിരുന്ന കോഗ്രസ് സര്‍ക്കാര്‍ റേഷന്‍സമ്പ്രദായം അട്ടിമറിക്കാനും അതുവഴി പൊതുകമ്പോളത്തിലേക്ക് ഉപഭോക്താക്കളെ വര്‍ധിപ്പിക്കാനും ഗൂഢനീക്കം നടത്തി. കോഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ ഭരിച്ച സര്‍ക്കാരുകള്‍ കുടുംബങ്ങളെ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ തരംതിരിക്കുകയും തുടര്‍ന്ന് എപിഎല്‍ അരിവിഹിതം പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തു. സബ്സിഡിയോടെയുള്ള റേഷന് അര്‍ഹതയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ കേരളത്തില്‍ പത്തു ലക്ഷത്തോളമേയുള്ളൂ എന്ന അശാസ്ത്രീയമായ ഒരു കണക്ക് കേന്ദ്രം മുന്നോട്ടുവച്ചു. എന്നാല്‍, സംസ്ഥാനസര്‍ക്കാരിന്റെ കണക്കനുസരിച്ച് 20 ലക്ഷത്തോളം കുടുംബമാണ് ബിപിഎല്‍ ലിസ്റില്‍. ഇത്രയും കുടുംബങ്ങള്‍ക്ക് മുഴുവന്‍ ആഴ്ചയില്‍ 20 കിലോ അരി കിലോക്ക് മൂന്നു രൂപ തോതില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നു. പ്രതിമാസം പത്തുകോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ അതിനായിമാത്രം സബ്സിഡി നല്‍കുന്നത്. എപിഎല്‍ കാര്‍ഡുടമകള്‍ക്കായി 2007 മാര്‍ച്ചുവരെ പ്രതിമാസം 1,13,420 ട അരി കേന്ദ്രം നല്‍കിയിരുന്നു. ഏപ്രില്‍മുതല്‍ അത് 21,334 ടണ്ണാക്കി വെട്ടിക്കുറച്ചു. 2008 ഏപ്രിലോടെ 4000 ട വീണ്ടും വെട്ടിക്കുറച്ച് 17,056 ടണ്ണാക്കി. പിന്നീട് വിഹിതം പൂര്‍ണമായും ഇല്ലാതാക്കുകയുംചെയ്തു. എഫ്സിഐ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുമ്പോഴായിരുന്നു കേന്ദ്രത്തിന്റെ കണ്ണില്‍ചോരയില്ലാത്ത ഈ സമീപനം. പ്രകൃതിദുരന്തങ്ങളിലുള്ള സഹായം, വൈദ്യുതിവിഹിതം എന്നിവയുടെ കാര്യത്തിലും കേന്ദ്രസമീപനം വ്യത്യസ്തമായിരുന്നില്ല. 2008 മാര്‍ച്ചിലും ഏപ്രിലിലും സംസ്ഥാനത്തുണ്ടായ പേമാരിയില്‍ പതിനായിരക്കണക്കിനു ട നെല്ലും കുരുമുളകുമെല്ലാം നശിച്ചു. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. മൊത്തം 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടം. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം സംസ്ഥാനത്തിന് 214 കോടി 88 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കണം. സംസ്ഥാനസര്‍ക്കാര്‍ ഹെക്ടറിന് 10,000 രൂപയുടെ സഹായം നല്‍കി. വേനല്‍മഴക്കെടുതി നേരിടാന്‍ 150 കോടി രൂപയുടെ ഒന്നാംഘട്ട സഹായമഭ്യര്‍ഥിച്ച് സംസ്ഥാന റവന്യൂമന്ത്രി മാര്‍ച്ച് 25ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു. ഏപ്രില്‍ 15ന് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷി നേതൃസംഘം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കി. ഇതേത്തുടര്‍ന്ന് ഏപ്രിലില്‍ കേന്ദ്ര ഉന്നതതലസംഘം മഴക്കെടുതി ബാധിതസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എന്നാല്‍, ഈ സംഘം ശുപാര്‍ശചെയ്തത് വെറും 46 കോടിരൂപ. അതും കണക്കില്‍ മാത്രമൊതുങ്ങി. ഒരു ചില്ലിക്കാശും തന്നില്ല. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഹൈലെവല്‍ കമ്മിറ്റി അന്ന് 134.39 കോടിരൂപ നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ലഭിച്ചതാകട്ടെ 50.81 കോടി രൂപമാത്രം. സൌജന്യറേഷന്‍ ഇനത്തില്‍ 9.2 കോടി രൂപ രണ്ടാമതൊരു ഗഡുവായും നല്‍കി. 74.29 കോടി രൂപ ഇനിയും നല്‍കിയിട്ടില്ല. വൈദ്യുതിവിഹിതത്തിന്റെ കഥ എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോഡ്ഷെഡിങ്ങും പവര്‍കട്ടും പതിവായപ്പോഴും പിടിച്ചുനില്‍ക്കുകയായിരുന്നു കേരളം. എന്നാല്‍, കാലവര്‍ഷം ചതിച്ചതോടെ സ്ഥിതി മാറി. ജൂ 27 മുതല്‍ രാത്രികാലത്ത് അരമണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായി. ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്ന വിലയേക്കാള്‍ രണ്ടും മൂന്നും മടങ്ങ് അധികം വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാല്‍ വൈദ്യുതിബോര്‍ഡ് വന്‍ സാമ്പത്തികബാധ്യതയിലാണുതാനും. ഈ പ്രതിസന്ധിഘട്ടത്തില്‍ സഹായം നല്‍കുന്നതിനുപകരം കേന്ദ്രംചെയ്തത് നമ്മുടെ വൈദ്യുതിവിഹിതം ഗണ്യമായി വെട്ടിക്കുറയ്ക്കുകയാണ്. സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതികമ്മി ഉണ്ടായതിന് പ്രധാനമായ ഒരു കാരണം ഇതാണ്. 2007 ജനുവരിവരെ 1188 മെഗാവാട്ട് വൈദ്യുതി കേന്ദ്ര വൈദ്യുതിപദ്ധതികളില്‍നിന്ന് കേരളത്തിന് ലഭിച്ചിരുന്നു. അത് ഒരു കൊല്ലത്തിനിടയില്‍ മൂന്നുതവണ വെട്ടിക്കുറച്ച് 1041 മെഗാവാട്ടിലെത്തിച്ചു. കഴിഞ്ഞ മെയ് മുതല്‍ വൈദ്യുതിവിഹിതത്തില്‍ വീണ്ടും ഗണ്യമായ കുറവു വരുത്തിയിരിക്കുന്നു. സെപ്തംബറില്‍ ആകെ ലഭിച്ചത് 736 മെഗാവാട്ടുമാത്രം. സംസ്ഥാനത്തിനു ലഭിക്കേണ്ട 450 മെഗാവാട്ടോളം വൈദ്യുതി നിഷേധിക്കപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലയിലും കേന്ദ്രം നമുക്ക് എന്ത് തന്നെന്ന് പരിശോധിക്കണം. കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ 2006 നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്തപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വാഗ്ദാനംചെയ്ത ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെപ്പറ്റി പിന്നീട് ഒരു മിണ്ടാട്ടവുമില്ല. പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് എട്ട് ഐഐടി തുടങ്ങാന്‍ തീരുമാനിക്കുകയും ചില സംസ്ഥാനങ്ങളില്‍ രണ്ടാമതൊരു ഐഐടികൂടി അനുവദിക്കുകയും ചെയ്തിട്ടും കേരളത്തില്‍ ഐഐടി അനുവദിച്ചില്ല. കേരളത്തിനുമാത്രമായി ഒരു പ്രത്യേക റെയില്‍വേസോ അനുവദിക്കണമെന്നത് ദീര്‍ഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാല്‍, റെയില്‍വേ വികസനപദ്ധതികള്‍ക്കു സംസ്ഥാനത്തിന് അവസാന പരിഗണനയാണ് ഇപ്പോള്‍ ലഭിച്ചുപോരുന്നത്. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കേരളത്തെ പരിഗണിച്ചുപോലുമില്ല. സേലം ഡിവിഷന്‍ രൂപീകരണവേളയില്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് സമഗ്രമായ പാക്കേജുതന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയും റെയില്‍വേമന്ത്രിയും വാഗ്ദാനംചെയ്തിരുന്നെങ്കിലും അതിന് കടകവിരുദ്ധമായ നടപടിയാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. ചുരുക്കത്തില്‍ കേന്ദ്ര അവഗണനയുടെയും പീഡനത്തിന്റെയും വേദനിപ്പിക്കുന്ന അനുഭവമാണ് മലയാളിക്കുള്ളത്. അവാസ്തവങ്ങളുടെ അലങ്കാരങ്ങള്‍ ചേര്‍ത്ത് കോഗ്രസ് അധ്യക്ഷ നടത്തുന്ന പ്രചാരവേലയ്ക്ക് ഈ മുറിവ് ഉണക്കാന്‍ കഴിയില്ല.

സ : ഇമ്പിച്ചിബാവ ദിനം ഇന്ന്

സ :ഇമ്പിച്ചിബാവ ദിനം ഇന്ന്

മലപ്പുറം: ജില്ലയിലെങ്ങും ശനിയാഴ്ച ഇമ്പിച്ചിബാവദിനം വിവിധ പരിപാടികളോടെ ആചരിക്കും. ബ്രാഞ്ചുകളില്‍ പ്രഭാതഭേരിയും പുഷ്പാര്‍ച്ചനയും നടക്കും. ജന്മനാടായ പൊന്നാനിയില്‍ വിപുലമായ അനുസ്മരണപരിപാടികളാണ് നടക്കുന്നത്. പൊന്നാനി ബസ്സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് അഞ്ചിന് പ്രകടനവും പൊതുസമ്മേളനവും നടക്കും.

പള്ളികളില്‍ മുസ്ളിംലീഗിനായി വോട്ട് അഭ്യര്‍ഥന

പള്ളികളില്‍ മുസ്ളിംലീഗിനായി വോട്ട് അഭ്യര്‍ഥന

കാരാട്: പള്ളികളില്‍ മുസ്ളിംലീഗിനായി വോട്ട് അഭ്യര്‍ഥന. പലയിടത്തും നോട്ടീസ് വിതരണംചെയ്യാന്‍ ധൈര്യം കാണിക്കുന്നില്ലെങ്കിലും ചില ഖത്തീബുമാരെ സ്വാധീനിച്ചാണ് ഈ നീക്കം. വിശ്വാസികള്‍ക്കിടയില്‍ ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വാഴയൂര്‍ പഞ്ചായത്തിലെ കാരാട് അങ്ങാടിയിലുള്ള മസ്ജിദുല്‍ ബുഷ്റ മഹല്ല് പള്ളിയില്‍നിന്നും വെള്ളിയാഴ്ച ജുമാനിസ്കാരത്തിനുശേഷം ലീഗ് സ്ഥാനാര്‍ഥി ഇ അഹമ്മദിന് വോട്ട് ചെയ്യണമെന്ന് ഖത്തീബ് ആഹ്വാനംചെയ്തു. ഇതില്‍ വിശ്വാസികള്‍ പ്രതിഷേധിച്ചു. പള്ളികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ച ഖത്തീബിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിശ്വാസികള്‍ പറഞ്ഞു.

പിഡിപി തെരുവുനാടകം യുഡിഎഫ് അലങ്കോലമാക്കി

പിഡിപി തെരുവുനാടകം യുഡിഎഫ് അലങ്കോലമാക്കി .

എടപ്പാള്‍: പിഡിപിയുടെ തെരുനാടകം യുഡിഎഫ് പ്രവര്‍ത്തകര്‍ അലങ്കോലമാക്കി. പ്രതിരോധമന്ത്രി എ കെ ആന്റണിക്കായി തയ്യാറാക്കിയ വേദിയില്‍നിന്നാണ് പ്രശ്നമുണ്ടാക്കിയത്. യുഡിഎഫുകാരുടെ അക്രമത്തില്‍ സിഐടിയു പ്രവര്‍ത്തകനായ ചുമട്ടുതൊഴിലാളിക്ക് പരിക്കേറ്റു. ആന്റണിയുടെ സ്വീകരണത്തിനുശേഷം യുഡിഎഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ച് വീണ്ടും സംഘര്‍ഷമുണ്ടാക്കി. വെള്ളിയാഴ്ച പകല്‍ 1.25ന് എടപ്പാള്‍ ചുങ്കത്താണ് സംഭവം. സത്യമേവജയതേയുടെ ഭാഗമായ തെരുവുനാടകം നടക്കുമ്പോള്‍ യുഡിഎഫ് വേദിയില്‍നിന്ന് ഉച്ചത്തില്‍ പാട്ടുവച്ചു. രണ്ടുമണിമുതലായിരുന്നു യുഡിഎഫിന് മൈക്ക് പെര്‍മിഷന്‍. മനഃപൂര്‍വം പ്രശ്നം സൃഷ്ടിച്ചതിനെ ചോദ്യംചെയ്ത പിഡിപി പ്രവര്‍ത്തകരെ യുഡിഎഫുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ച ട്രാഫിക്കിലുണ്ടായിരുന്ന പൊലീസ് കോസ്റ്റബിളിന് നേരെയും യുഡിഎഫ് പ്രവര്‍ത്തകര്‍ തട്ടിക്കയറി. ഇതിനിടെ സംഭവം എന്താണെന്നറിയാന്‍ ശ്രമിച്ച എടപ്പാളിലെ സിഐടിയു തൊഴിലാളി സുധീറിനാണ് മര്‍ദനമേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സുധീറിനെ ശുകപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുകണ്ട് ഓടിയെത്തിയ മറ്റ് സിഐടിയു പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമം നടന്നു. ആന്റണിയുടെ പ്രസംഗം കഴിഞ്ഞ ഉടന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. വൈകിട്ട് വരെ എടപ്പാളില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു. വേദിയില്‍നിന്നും പ്രകോപനപരമായ പ്രസംഗം നടന്നു. ഏറെനേരം ഗതാഗതതടസ്സം സൃഷ്ടിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ പിന്നീട് പിരിഞ്ഞുപോയി.

ആയുധക്കരാര്‍: കോഗ്രസ് നടത്തിയത് വന്‍ അഴിമതി: ദക്ഷിണാമൂര്‍ത്തി

ആയുധക്കരാര്‍: കോഗ്രസ് നടത്തിയത് വന്‍ അഴിമതി: ദക്ഷിണാമൂര്‍ത്തി .

നിലമ്പൂര്‍: ഇന്ത്യ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അഴിമതിയാണ് ആയുധ ഇടപാടിലൂടെ കോഗ്രസ് നടത്തിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. നിലമ്പൂര്‍, ചോക്കാട്, കാളികാവ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൃതിപിടിച്ച് ഇസ്രയേലില്‍നിന്നും പതിനായിരം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പിട്ടത്. ഈ കരാറില്‍ തൊള്ളായിരം കോടി രൂപയാണ് കമീഷന്‍ പറ്റിയത്. 450 കോടി കോഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് എത്തിയത്. ഇത് ആരുടെ പോക്കറ്റിലാണെന്ന് സോണിയയും ആന്റണിയും വ്യക്തമാക്കണം. ഇന്ത്യയില്‍തന്നെ നിര്‍മിക്കാന്‍ കഴിയുന്ന മിസൈല്‍ അടക്കം വാങ്ങാന്‍ തീരുമാനിച്ചത് കമീഷനുവേണ്ടി മാത്രമാണ്. കോഗ്രസ്-ബിജെപിക്കും ബദലായി മൂന്നാം മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുവന്നിട്ടുണ്ട്. യുപിഎ ഇന്ന് നിലവിലില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോഗ്രസിന്റെ ശക്തി ക്ഷയിച്ചു -ദക്ഷിണാമൂര്‍ത്തി പറഞ്ഞു. നിലമ്പൂരില്‍ അഡ്വ. എസ് ബിജിലാല്‍ അധ്യക്ഷനായി. പി ടി ഉമ്മര്‍, കെ പി സുരേഷ്രാജ്, മാത്യു കാരാവേലി, എന്‍ വേലുക്കുട്ടി എന്നിവര്‍ സംസാരിച്ചു. ചോക്കാട് നടന്ന തെരഞ്ഞെടുപ്പ് റാലി വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. യു പി ചന്ദ്രന്‍ അധ്യക്ഷനായി. എ പി അബ്ദുറഹിമാന്‍, ജയപാലന്‍, വി കെ പത്മനാഭന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Friday, April 10, 2009

ടി കെ ഹംസക്ക് വള്ളിക്കുന്നില്‍ സ്നേഹോഷ്മള സ്വീകരണം

ടി കെ ഹംസക്ക് വള്ളിക്കുന്നില്‍ സ്നേഹോഷ്മള സ്വീകരണം.



തേഞ്ഞിപ്പലം: മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസക്ക് വള്ളിക്കുന്ന് മണ്ഡലത്തില്‍ ഉജ്വല സ്വീകരണം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനെത്തി. വള്ളിക്കുന്ന് മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനമായിരുന്നു വെള്ളിയാഴ്ച. പള്ളിക്കല്‍ പഞ്ചായത്തിലെ കുമ്മിണിപറമ്പില്‍ രാവിലെ 8.30നായിരുന്നു ആദ്യ സ്വീകരണം. മതാംകുളം, പാലപ്പെട്ടി, കൂനൂള്‍മാട്, ഓട്ടുപാറ, പുല്‍പ്പറമ്പ്, നെടുങ്ങോട്ടുമാട്, ലക്ഷംവീട്, പുത്തൂര്‍ പള്ളിക്കല്‍, പടിക്കല്‍, ആലുങ്ങല്‍, ചേരക്കോട്, കരുമരക്കാട്, ആലിന്‍ചുവട്, അരിയല്ലൂര്‍, മുതിയംബീച്ച്, കടലുണ്ടി നഗരം, കച്ചേരിക്കുന്ന്, അത്താണിക്കല്‍, പൊറാഞ്ചേരി, മഠത്തില്‍പുറായ്, മുണ്ടിയംകാവ്, കൊളക്കാട്ട്ചാലി, പനയപ്പുറം, ചേലൂപ്പാടം, ചാലിയേക്കല്‍, ഇടിമുഴിക്കല്‍, മണികുളത്ത്പറമ്പ്, ചുള്ളോട്ട്പറമ്പ്, കോഹിനൂര്‍, നീരോല്‍പ്പാലം, കോഴിപ്പറമ്പത്ത്മാട്, പട്ടപ്പറമ്പ്, സിദ്ദീഖാബാദ്, പറച്ചിനിപുറായ്, സൂപ്പര്‍ബസാര്‍, വൈക്കത്തുപാടം, കളിയാട്ടമുക്ക്, ചുഴലി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തലപ്പാറയില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ പി ബാലകൃഷ്ണന്‍, കെ മുഹമ്മദാലി, വി പി സോമസുന്ദരന്‍, ടി പ്രഭാകരന്‍, പി അശോകന്‍, എന്‍ രാജന്‍, കെ ജെ ചെല്ലപ്പന്‍, സന്തോഷ്, വി വിജയന്‍ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു. എം കൃഷ്ണന്‍, ഇ സൈതലവി, ആലിക്കുട്ടി എറക്കോട്ടില്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. സമാപനസമ്മേളനം പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനംചെയ്തു. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍, കെ പി ബാലകൃഷ്ണന്‍, കെ പി പുരുഷോത്തമന്‍, വി പി സോമസുന്ദരം, സ്ഥാനാര്‍ഥി ടി കെ ഹംസ എന്നിവര്‍ സംസാരിച്ചു.

നാടൊഴുകുന്നു; രണ്ടത്താണിയുടെ സ്വീകരണ കേന്ദ്രങ്ങളിലേക്ക്

നാടൊഴുകുന്നു; രണ്ടത്താണിയുടെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് .


പൊന്നാനി :സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ സ്മരണകളുറങ്ങുന്ന പൊന്നാനിയുടെ മണ്ണില്‍ ചരിത്രംകുറിക്കാനിറങ്ങിയ സാരഥിക്ക് സ്നേഹനിര്‍ഭര വരവേല്‍പ്പ്. പൊതുയോഗസമാനമായ സ്വീകരണ കേന്ദ്രങ്ങളോരോന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ വിജയം വിളംബരംചെയ്യുന്നതായി. മൂന്നാംഘട്ട പര്യടനത്തിനാണ് ഡോ. ഹുസൈന്‍ രണ്ടത്താണി പൊന്നാനി നിയോജക മണ്ഡലത്തിലെത്തിയത്. 40 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം നിശ്ചയിച്ചതെങ്കിലും ആളുകള്‍ കൂടിനിന്ന സ്ഥലങ്ങളെല്ലാം സ്വീകരണ കേന്ദ്രങ്ങളായി. ഉത്സവഛായ പകര്‍ന്ന സ്വീകരണ കേന്ദ്രങ്ങളില്‍ ആബാലവൃദ്ധം ഒഴുകിയെത്തി. വാദ്യമേളങ്ങളും ഇരുചക്രവാഹനറാലികളും സ്വീകരണത്തിന് കൊഴുപ്പേകി. പ്രായ-രാഷ്ട്രീയഭേദമെന്യേ ഒഴുകിയെത്തിയ ജനം മാറ്റത്തിന്റെ പുതുകാഹളമാകുകയായിരുന്നു. രാവിലെ ആലങ്കോട് ഒതളൂര്‍ പടിഞ്ഞാറ് ഭാഗത്തുനിന്നാണ് സ്ഥാനാര്‍ഥിപര്യടനം ആരംഭിച്ചത്. കോലിക്കരയിലും ചെറുപറാംകുന്നിലും പന്താവൂരും കല്ലൂര്‍മയിലും വന്‍ ജനക്കൂട്ടം സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. കാണൂര്‍ ലക്ഷംവീട് കോളനിയില്‍ നല്‍കിയ സ്വീകരണം സ്ത്രീകളുടെ ബാഹുല്യംകൊണ്ട് ശ്രദ്ധേയമായി. ചങ്ങരംകുളം പോസ്റ്റോഫീസിന് സമീപത്ത് വലിയൊരു പൊതുയോഗമാണ് നടന്നത്. ഒരു മണിക്കൂറിലധികം വൈകിയെത്തിയ സ്ഥാനാര്‍ഥിയെ ഒരു നാട് നെഞ്ചേറ്റി. ഇവിടെ മുസ്ളിംലീഗ് പ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിക്കാനെത്തി. പള്ളിക്കരയിലെ പി വി കബീറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മൂക്കുതല സെന്ററിലും മൂച്ചിക്കലിലും വടമുക്കിലും ആവേന്‍കോട്ട പരിസരത്തും പടിഞ്ഞാറ്റുംമുറിയിലും മഠത്തില്‍ സ്കൂള്‍ പരിസരത്തും പൊരിവെയിലത്തും കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ സ്ഥാനാര്‍ഥിയെ കാത്തുനിന്നു. മാറഞ്ചേരിയിലെ പരിച്ചകത്ത് സ്ഥാനാര്‍ഥിയെത്തുമ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. ഉച്ചക്കുശേഷമുള്ള സ്വീകരണത്തിന് പൊലിമ കൂടുതലായിരുന്നു. പൊരുമുടിശേരി, കോതമുക്ക്, കോടത്തൂര്‍, തവളക്കുന്ന്, വടക്കൂട്ട് പള്ളി, തെക്കന്‍ തിയ്യം, അമ്പലംബീച്ച് എന്നിവിടങ്ങളില്‍ ആവേശം അണപൊട്ടി. വെളിയങ്കോട് ഗ്രാമം, തണ്ണിത്തുറ എന്നിവിടങ്ങളില്‍ നാടൊന്നിച്ചാണ് സ്വീകരണമൊരുക്കിയത്. തീരദേശം ഇളക്കിമറിച്ച മുന്നേറ്റമായിരുന്നു പിന്നീട്. മാട്ടുമ്മല്‍, പള്ളിപ്പടി, ഹിളര്‍ പള്ളി പരിസരം, സിയാറത്ത് പള്ളി പരിസരം, ലൈറ്റ്ഹൌസ് പരിസരം എന്നിവിടങ്ങളില്‍ കടലിന്റെ മക്കളൊരുക്കിയ സ്വീകരണത്തിന് സമാനതകളില്ലായിരുന്നു. ചരിത്രപുരുഷനായ സൈനുദ്ദീന്‍ മഖ്ദൂം സ്ഥാപിച്ച പൊന്നാനി വലിയപള്ളിക്ക് സമീപം ജെ എം റോഡില്‍ ഒരുക്കിയ സ്വീകരണത്തില്‍ നാടൊന്നടങ്കം ഒഴുകിയെത്തി. കമാന്‍വളവിലും എംഎല്‍എ റോഡിലും കെ പി കുട്ടന്‍ പീടിക പരിസരത്തും ചിരട്ടക്കുളത്തും സ്വീകരണമൊരുക്കി. നെയ്തല്ലൂരിലെയും ബിയ്യം സെന്ററിലെയും കറുകത്തിരുത്തി പാസഞ്ചര്‍ പാലത്തിലെയും സ്വീകരണങ്ങള്‍ക്കുശേഷം ചമ്രവട്ടം ജങ്ഷനിലായിരുന്നു സമാപനം. രാത്രിയും പകലുമായി നടന്ന സ്വീകരണങ്ങള്‍ നാടിന്റെ ഹൃദയം ഇടതുപക്ഷത്തോടൊപ്പമാണെന്ന് വ്യക്തമാക്കുകയായിരുന്നു. എല്‍ഡിഎഫ് നേതാക്കളായ ടി എം സിദ്ദീഖ്, എം എം നാരായണന്‍, പി കെ കൃഷ്ണദാസ്, പി പി സുനീര്‍, എം അബൂബക്കര്‍, എ കെ മുഹമ്മദുണ്ണി, കുഞ്ഞിമുഹമ്മദ്, ഇ ജി നരേന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ടി സത്യന്‍, പി കെ ഖലിമുദ്ദീന്‍, സുരേഷ് കാക്കനാത്ത്, എന്‍ സിറാജുദ്ദീന്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.