Tuesday, February 16, 2010

ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല: ഇ പി ജയരാജന്‍

ചുണ്ടേല്‍: കേരളത്തില്‍ ഇടതുപക്ഷ ഗവമെന്റ് നടപ്പാക്കിയ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാന്‍ വന്‍കിട ഭൂ ഉടമകളും ഉദ്യോഗസ്ഥ മാഫിയയും നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് ഭൂസമരത്തിന്റെ ലക്ഷ്യമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. കല്‍പ്പറ്റ വെള്ളാരംകുന്ന്, ചുണ്ടേല്‍ കവുങ്ങുംകണ്ടി എന്നിവിടങ്ങളിലെ ഭൂസമരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ജയരാജന്‍. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഗവമെന്റ് അധികാരത്തിലെത്തിയതുകൊണ്ടുമാത്രമാണ് ഭൂപരിഷ്കരണം നടപ്പാക്കാനായത്. രാജ്യത്ത് കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭൂപരിഷ്കരണം നടപ്പാക്കിയിട്ടുള്ളതെന്ന വസ്തുത പരിഗണിക്കുമ്പോള്‍ കോഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള രാജ്യത്തെ മറ്റെല്ലാ പാര്‍ടികളും വന്‍കിട ഭൂ ഉടമകളെ സംരക്ഷിക്കുകയാണെന്ന് വ്യക്തമാവും. നിയമം വന്നിട്ടും കേരളത്തില്‍ പൂര്‍ണമായും ഭൂപരിഷ്കരണം നടപ്പാക്കാനായില്ല. എകെജി ഉള്‍പ്പെടെ മിച്ച ഭൂമി പിടിച്ചെടുത്ത് നടത്തിയ സമരങ്ങള്‍ക്ക് ശേഷവും തോട്ടംസംരക്ഷണ നിയമത്തിന്റെയും മറ്റും മറവില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശംവെക്കുന്ന വന്‍കിടക്കാരുണ്ട്. വന്‍കിടക്കാര്‍ക്ക് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നിയമലംഘനത്തിന് ഒത്താശചെയ്യുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാവപ്പെട്ടവര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ അട്ടിമറിക്കാന്‍ സഹായിക്കുന്ന ഒരുപറ്റം ഉദ്യോഗസ്ഥര്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിതരണം ചെയ്യാവുന്ന ഭൂമിയില്‍ അവകാശം സ്ഥാപിച്ച് അവ സര്‍ക്കാറിനെകൊണ്ട് ഏറ്റെടുപ്പിക്കുകയും അത് ആദിവാസികള്‍ക്കും മറ്റ് നിര്‍ധന ജനവിഭാഗങ്ങള്‍ക്കും വിതരണം ചെയ്യിക്കുകയുമാണ് സമരത്തിന്റെ ലക്ഷ്യം. ഈ സമരം ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ളതാണ്. വയനാട്ടിലെ ഭൂപ്രശ്നം സമൂഹത്തിന്റെയും കോടതിയുടെയും സജീവ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സമരത്തിന് കഴിഞ്ഞു. ആദിവാസികളുടെയും മറ്റ് ഭൂരഹിതരുടെയും പ്രശ്നങ്ങള്‍ക്ക് എന്നും കമ്മ്യൂണിസ്റ്റ് പാര്‍ടി പന്തുണ നല്‍കിയിട്ടുണ്ട്. അതാണ് വയനാട്ടിലും തുടരുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വെള്ളാരംകുന്ന് സമരകേന്ദ്രത്തിലെത്തിയ ഇ പി ജയരാജനെ ആദിവാസികള്‍ സ്വീകരിച്ചു. യോഗത്തില്‍ സീത ബാലന്‍ അധ്യക്ഷയായി. പി വാസുദേവന്‍ സ്വാഗതം പറഞ്ഞു. ചുണ്ടേല്‍ സമരകേന്ദ്രത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം സ്വരാജ് സംസാരിച്ചു. പ്രദീപന്‍ അധ്യക്ഷനായി. ജി സന്തോഷ്കുമാര്‍ സ്വാഗതവും സബിത നന്ദിയും പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, സെക്രട്ടറിയറ്റ് അംഗം എം വേലായുധന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി ശങ്കരന്‍നമ്പ്യാര്‍, കെ എസ് ബാബു, പി കൃഷ്ണപ്രസാദ് എംഎല്‍എ, പി ഗഗാറിന്‍, വി ഉഷാകുമാരി, എകെഎസ് സംസ്ഥാന ട്രഷറര്‍ വി കേശവന്‍ എന്നിവര്‍ സമരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

Anonymous said...

ഇടതു ഭരണമല്ലേ ഇപ്പോൾ നടക്കുന്നത്. അപ്പോൾ പിന്നെ “വിതരണം ചെയ്യാവുന്ന ഭൂമിയില്‍ അവകാശം സ്ഥാപിച്ച് അവ സര്‍ക്കാറിനെകൊണ്ട് ഏറ്റെടുപ്പിക്കുകയും അത് ആദിവാസികള്‍ക്കും മറ്റ് നിര്‍ധന ജനവിഭാഗങ്ങള്‍ക്കും വിതരണം ചെയ്യിക്കുകയുമാണ് സമരത്തിന്റെ ലക്ഷ്യം“ ഈ സമരം ഒഴിവാക്കി സർക്കാരിനു ഭൂമി ഏറ്റെടുത്ത് കൂടായിരുന്നൊ.