
Tuesday, October 27, 2009
വത്തിക്കാനിലെ മാര്‍ക്സ്

Wednesday, October 21, 2009
കോഗ്രസിന്റെ വിഭ്രാന്തി വ്യജ വോട്ടുകള്‍ തള്ളിയതില്‍
Monday, October 19, 2009
ആരോപണം അടിസ്ഥാന രഹിതം: ദേശാഭിമാനി മാനേജര്‍

കണ്ണൂര്‍: കണ്ണൂര്‍ ദേശാഭിമാനി കെട്ടിടത്തിന്റെ നമ്പര്‍ വച്ച് വ്യാജവോട്ട് ചേര്‍ത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാനേജര്‍ എം സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശാഭിമാനിയില്‍ 24 പേര്‍ താമസിക്കുന്നുണ്ട്. വര്‍ഷങ്ങളായി ദേശാഭിമാനിയില്‍ താമസിച്ച് ജോലിചെയ്യുന്ന മറ്റു ജില്ലകളിലുള്ളവരില്‍ 15 പേരാണ് വോട്ടു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
Sunday, October 18, 2009
തൊഴിലുറപ്പ്: കേരളമാതൃക ഇനി രാജ്യത്തെങ്ങും .
തിരു: സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ കേരളം നടപ്പാക്കിയ ദേശീയ തൊഴിലുറപ്പുപദ്ധതി മാതൃക രാജ്യമെങ്ങും വ്യാപിപ്പിക്കുന്നു. കേരളത്തിന്റെ മികച്ച പ്രകടനം വിലയിരുത്തി ദേശീയ തൊഴിലുറപ്പ് കൌസിലില്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് മറ്റ് സംസ്ഥാനങ്ങള്‍ കേരള മാതൃകയിലേക്ക് മാറുന്നത്. സുതാര്യമായ നടത്തിപ്പിനൊപ്പം കൂലി നല്‍കാന്‍ ബാങ്കിങ് സംവിധാനം, കാര്‍ഷികപ്രതിസന്ധി മറികടക്കാനുള്ള ആസൂത്രിത ശ്രമം, സ്ത്രീശാക്തീകരണത്തിലെ ഊന്നല്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍നിന്ന് പകര്‍ത്തുന്നത്. ഇടനിലക്കാരില്ലാതെയും തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണനിയന്ത്രണത്തിലും പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് ദേശീയ തൊഴിലുറപ്പ് കൌസില്‍ കണ്ടെത്തിയിട്ടുണ്ട്. കരാര്‍ജോലികള്‍ തൊഴിലുറപ്പുപദ്ധതിയുടെ കണക്കിലാക്കി പല സംസ്ഥാനവും കേന്ദ്രത്തില്‍നിന്ന് പണം വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. രാജസ്ഥാനില്‍ കേന്ദ്ര ഗ്രാമവികസനമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ ജെസിബി ഉപയോഗിച്ചും മറ്റും നടത്തിയ ജോലികള്‍ വ്യാജരേഖ ചമച്ച് തൊഴിലുറപ്പുപദ്ധതിയിലാക്കിയത് സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് കൂലി നേരിട്ട് നല്‍കുന്ന പദ്ധതിക്കും തുടക്കമിട്ടത് കേരളമാണ്. ആന്ധ്രയടക്കം നാല് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഇത് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, സ്ത്രീകളുടെ പേരില്‍ അക്കൌണ്ട് തുടങ്ങിയ ഏക സംസ്ഥാനം കേരളമാണ്. പദ്ധതിയിലൂടെ ലഭിക്കുന്ന തുക കുടുംബത്തിലെത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. കാര്‍ഷികപ്രതിസന്ധി മറികടക്കാന്‍ ആസൂത്രിതമായ ശ്രമം കേരളത്തിന്റെയാണെന്നും ദേശീയ തൊഴിലുറപ്പ് കൌസിലിന്റെ റിപ്പോര്‍ട്ട് പറയുന്നു. പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കേരളം നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് കൌസില്‍ വിലയിരുത്തി. പണികളുടെ മേല്‍നോട്ടത്തിനും പണിയായുധങ്ങള്‍ വാടകയ്ക്ക് നല്‍കാനും കുടുംബശ്രീയെ ചുമതലപ്പെടുത്തിയതിലൂടെ സ്ത്രീശാക്തീകരണത്തിന് കേരളം നല്‍കുന്ന പ്രാധാന്യത്തെ കൌസില്‍ പ്രശംസിച്ചു. മൂന്നുഘട്ടമായി രാജ്യത്ത് ആരംഭിച്ച പദ്ധതിയില്‍ അവസാനഘട്ടത്തില്‍മാത്രമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജില്ലകളും ഉള്‍പ്പെട്ടത്. 2005ല്‍ രാജ്യത്തെ 200 ജില്ലയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ കേരളത്തില്‍നിന്ന് വയനാടും പാലക്കാടും മാത്രമാണ് ഉള്‍പ്പെട്ടത്. എന്നാല്‍, ഒരുരൂപപോലും യുഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടില്ല. 2006 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് കര്‍മപരിപാടി തയ്യാറാക്കി തൊഴില്‍കാര്‍ഡ് വിതരണംപോലും ആരംഭിച്ചത്. അടുത്തവര്‍ഷം 130 ജില്ലയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ കാസര്‍കോടും വയനാടും ഉള്‍പ്പെട്ടു. 2008 ഏപ്രിലില്‍ 266 ജില്ലയില്‍ പദ്ധതിതുടങ്ങിയപ്പോഴാണ് സംസ്ഥാനത്തെ 10 ജില്ല ഉള്‍പ്പെട്ടത്. പ്രാരംഭപ്രവര്‍ത്തനം പൂര്‍ത്തിയാക്കി നവംബറോടെ ഇവിടെ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട വയനാട്, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞവര്‍ഷം ശരാശരി 47 തൊഴില്‍ദിനം നല്‍കാനായി. ദേശീയ ശരാശരിയേക്കാള്‍ (44) കൂടുതലാണിത്. 10 ജില്ലയില്‍ അവസാനഘട്ടമായിമാത്രം പദ്ധതി ആരംഭിച്ചതാണ് ശരാശരി 22 ദിവസമായി കുറയാന്‍ കാരണം. നടപ്പു സാമ്പത്തികവര്‍ഷം ആറുമാസത്തിനകംതന്നെ കേരളത്തില്‍ 4.75 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. കാര്‍ഷികജോലികള്‍ പൂര്‍ത്തിയായശേഷം തൊഴിലുറപ്പുപദ്ധതികള്‍ സജീവമാകുന്നതോടെ തൊഴില്‍ദിനങ്ങളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.
Saturday, October 17, 2009
രാഷ്ട്രീയ പോരാട്ടവുമായി എല്‍ഡിഎഫ് യുഡിഎഫിന് ആയുധം കള്ളപ്രചാരണം
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെയും നാടിന്റെയും നീറുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് മുന്നേറുമ്പോള്‍ കള്ളപ്രചാരണവും വലതുപക്ഷ മാധ്യമങ്ങള്‍ മെനയുന്ന കല്‍പിത കഥകളുമാണ് യുഡിഎഫിന്റെ ആയുധം. ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവതരിപ്പിച്ച് എല്‍ഡിഎഫ് വോട്ടര്‍മാരില്‍ സ്വാധീനം ഉറപ്പിക്കുന്നു. അതേസമയം, ആസിയന്‍ കരാര്‍ ഉള്‍പ്പെടെ ഒരു പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെയാണ് പുകമറ സൃഷ്ടിച്ച് യുഡിഎഫിന്റെ പരിഹാസ്യമായ പ്രചാരണം. കെട്ടുകഥകളുടെയും അപവാദങ്ങളുടെയും ഊതിപ്പെരുപ്പിക്കലിന്റെയും പാതയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ട രീതിതന്നെയാണ് ഉപതെരഞ്ഞെടുപ്പിലും അവര്‍ പിന്തുടരുന്നത്. ഒറ്റപ്പെട്ട കൊലപാതകങ്ങളും മോഷണങ്ങളും അപകടങ്ങളുമാണ് യുഡിഎഫ് നേതൃത്വം എല്‍ഡിഎഫിനെതിരെ ഉയര്‍ത്തുന്ന പ്രചാരണ വിഷയങ്ങള്‍. എല്‍ഡിഎഫ് നേതാക്കളെയും മന്ത്രിമാരെയും വ്യക്തിപരമായി അധിക്ഷേപിക്കാനും അവര്‍ക്ക് മടിയില്ല. ദേശീയവും പ്രാദേശികവുമായ ഗൌരവമേറിയ രാഷ്ട്രീയ പ്രശ്നങ്ങളെ ജനമനസുകളില്‍നിന്ന് അകറ്റാന്‍ പുകമറ സൃഷ്ടിക്കുന്ന എല്‍ഡിഎഫ് വിരുദ്ധ മാധ്യമതന്ത്രം തന്നെയാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ യുഡിഎഫ് പയറ്റുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനദ്രോഹ ഭരണമെന്ന് അലറുന്നവര്‍ മുന്‍ യുഡിഎഫ് ഭരണവുമായി ഒരു താരതമ്യത്തിനും സാഹസപ്പെടുന്നില്ല. തൈക്കലേത് ഉള്‍പ്പെടെയുള്ള വര്‍ഗീയ കലാപങ്ങളും കുപ്രസിദ്ധിയാര്‍ജിച്ച സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും ജനങ്ങളുടെ ഓര്‍മയില്‍ ഉണരുമെന്ന ഭയമാണ് യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്. എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കവന്‍ഷന്‍ വേദിയില്‍ നേതാക്കള്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രചാരണ വിഷയങ്ങളുടെ ഗൌരവം വെളിവാക്കുന്നതായി. കേരളത്തെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയം, സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കുറ്റകൃത്യങ്ങളില്‍ പ്രതികളെ ഉടനടി പിടികൂടുകയും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന പൊലീസ് നയവും എടുത്തുകാട്ടുന്നു. മുന്‍ യുഡിഎഫ് ഭരണനാളുകളുടെ ഓര്‍മപ്പെടുത്തലും നടത്തുന്നു. ഇങ്ങനെ എല്‍ഡിഎഫ് നടത്തുന്ന രാഷ്ട്രീയ പ്രചാരണരീതിയെ മറികടക്കാന്‍ കള്ളപ്രചാരണമല്ലാതെ ആവനാഴിയില്‍ മറ്റൊന്നുമില്ലാതെ പരിഹാസ്യമാകുകയാണ് ആലപ്പുഴയില്‍ യുഡിഎഫ്
സ്ഥാനാര്‍ഥിസംഗമം ശ്രദ്ധേയനായി സീനുലാല്‍

കൊച്ചി : നഗരവികസനവും ക്രമസമാധാനപാലനവും ഭദ്രം എല്‍ഡിഎഫ് ഭരണത്തിലെന്ന് തെളിവുകളുടെ സാക്ഷ്യത്തോടെ പി എന്‍ സീനുലാല്‍. എറണാകുളം പ്രസ്ക്ളബ് സംഘടിപ്പിച്ച 'പുനര്‍വിധി' സ്ഥാനാര്‍ഥി സംഗമത്തിലാണ് നഗരവികസനനേട്ടവും സംസ്ഥാനസര്‍ക്കാരിന്റെ ഭരണനേട്ടവുമുയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രദ്ധേയനായത്. അയല്‍സംസ്ഥാനങ്ങളില്‍ പൊലീസുകാര്‍പോലും മൃഗീയമായി കൊല്ലപ്പെടുമ്പോള്‍ സ്ത്രീകള്‍ക്കുവരെ സ്വൈരമായി സഞ്ചരിക്കാവുന്ന ഇടമാണ് കേരളമെന്ന് സീനുലാല്‍ പറഞ്ഞു. മറ്റേത് സംസ്ഥാനത്തെക്കാളും സുരക്ഷിതമാണ് ഇവിടെ. ഈ സാഹചര്യമാണ് കേരളത്തിന് ഇന്ത്യ ടുഡേ അവാര്‍ഡും കൊച്ചിക്ക് രാജ്യാന്തര പുരസ്കാരവും ലഭ്യമാക്കിയത്. കേരളത്തിലെ ക്രമസമാധാനത്തെ കുറ്റപ്പെടുത്തുന്നവര്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കണം. നാല്‍പ്പതു മാസത്തെ ഭരണത്തിലൂടെ എണ്ണമറ്റ നേട്ടങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ കൈവരിച്ചത്. വിലക്കയറ്റംകൊണ്ട് രാജ്യമാകെ നട്ടംതിരിയുമ്പോള്‍ കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ കൊച്ചി കപ്പല്‍ശാലയും എല്‍ഐസിയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ ഒരുങ്ങുമ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനവും ലാഭത്തിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം നടത്തിയ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് തികച്ചും ഭിന്നമായ നിലപാടാണ് എല്‍ഡിഎഫിന്റേത്. മുമ്പ് ഖജനാവ് കുറേനാള്‍ അടച്ചുപൂട്ടി. എന്നാല്‍,ഇന്ന് ആ സ്ഥിതി മാറി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. കൃഷിക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉള്‍പ്പെടെ കടം എഴുതിത്തള്ളി. ജീവനക്കാരുടെയും തൊഴിലാളികളുടെയും പണം അപഹരിക്കാതെ വികസനം യാഥാര്‍ഥ്യമാക്കി. സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മൂന്നു പതിറ്റാണ്ടുകാലത്തിനിടെ വന്‍ വികസനമാണ് കൊച്ചി നഗരം കൈവരിച്ചത്. കൌസിലര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഈ വികസനത്തില്‍ താനും പങ്കാളിയായി. സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ വൈറ്റില ബസ് ടെര്‍മിനല്‍ തീരുമാനം ഞൊടിയിടയിലാണ് കൈക്കൊണ്ടത്. ലോകബാങ്ക് ഉപേക്ഷിച്ചുപോയ തമ്മനം-പുല്ലേപ്പടി റോഡ് വികസനം സ്വകാര്യവ്യക്തികളുടെ പങ്കാളിത്തത്തോടെ യാഥാര്‍ഥ്യമായി. സഹോദരന്‍ അയ്യപ്പന്‍ റോഡ് വികസനത്തിന്റെ സ്ഥലമെടുപ്പ് 90 ശതമാനവും പൂര്‍ത്തീകരിച്ചു. മാലിന്യപ്രശ്നം, കുടിവെള്ളം, വെള്ളക്കെട്ട് എന്നിവയ്ക്കും പരിഹാരം കാണാന്‍ നഗരസഭാ ഭരണത്തിനു കഴിഞ്ഞതായി സീനുലാല്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തിന്റെ രണ്ടാമത് വിലയിരുത്തലാണ് ഉപതെരഞ്ഞെടുപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. ഭരണത്തിന്‍കീഴില്‍ എല്ലാ മേഖലയും നിഷ്ക്രിയമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയുടെ വികസനത്തില്‍ ഇരുമുന്നണികള്‍ക്കും പിടിവിട്ടുപോയതായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്റ് കെ വി സുധാകരന്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍ ശ്രീനാഥ് നന്ദി പറഞ്ഞു.
Friday, October 16, 2009
എം വി ജയരാജന് കലാലയങ്ങളില്‍ വന്‍ സ്വീകരണം

കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ക്യാമ്പസുകളില്‍ ഊഷ്മള സ്വീകരണം. കൃഷ്ണമേനോന്‍ വനിതാ കോളേജിലെത്തിയ എം വി ജയരാജന് വ്യാഴാഴ്ച വിദ്യാര്‍ഥിനികളും അധ്യാപകരും വന്‍വരവേല്‍പൊരുക്കി. വിദ്യാര്‍ഥിനികള്‍ പ്രിയ നേതാവിനെ കോളേജ് കവാടത്തില്‍ പടക്കം പൊട്ടിച്ചും മാലയിട്ടും സ്വീകരിച്ചു. മുഴുവന്‍ ക്ളാസുകളിലും വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ഥി അധ്യാപക-അനധ്യാപകരെയും നേരില്‍ കണ്ട് വോട്ട് ചോദിച്ചു. പള്ളിക്കുന്ന് ഹൈസ്കൂള്‍, കോളേജ് ഓഫ് കൊമേഴ്സ്എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. വൈകിട്ട് സിറ്റി മൈതാനപ്പള്ളി പ്രദേശങ്ങളിലെ വീടുകളില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തി. വെള്ളിയാഴ്ച രാവിലെ പള്ളിക്കുന്ന് പ്രദേശങ്ങളിലും ടൌ ഈസ്റ്റ് ഭാഗങ്ങളിലും വീടുകളില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തും
Tuesday, October 13, 2009
എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എമ്മിലെ പി എന്‍ സീനുലാല്‍ മല്‍സരിക്കും.

Thursday, October 8, 2009
ചെഗുവേര : ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നിള്‍ക്കുന്നു.
ബോളിവിയയിലെ നങ്കാഹുവാസുവിന്നടുത്തു ഹിഗുവേര ഗ്രമത്തില്‍ വെച്ച് അമേരിക്കന്‍ കൂലിപ്പട്ടാളം 1967ഒക്ടോബര്‍ 9ന്‍ പകല്‍ 1.10 നാണ്‍ ലോകവിമോചനപോരാട്ടങളുടെ വീരനായകന്‍ ചെഗുവരെയെ നിര്‍ദ്ദാക്ഷ്യ്ണ്യം വെടിവെച്ചുകൊന്നത്. 42 വര്‍ഷം പിന്നിട്ടിട്ടും ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപന്തം പോലെ ചെഗുവാരെയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണകൂടത്തെ ഗറില്ലപോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കുകൊണ്ടും തോക്കുകൊണ്ടും സാക്ഷ്യപ്പെടുത്തിയ,ആശയങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വവിപ്ലവകാരിയായ ചെഗുവാരെയെക്കുറിച്ച് പ്രകാശഭരിതമായ ഒര്‍മ്മകള്‍ ഇന്നും ലോകജനത വികാരവായ്പയോടെ മനസ്സില്‍ സൂക്ഷിക്കുന്നു.മണ്ണിനും മനുഷ്യസ്വാതന്ത്ര്യത്തിന്നും വേണ്ടിയുള്ള മഹായുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവാരെ അടക്കമുള ധീരദേശാഭിമാനികളുടെ വീരസ്മരണ സാമ്രാജിത്ത-അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടുന്ന ലോകത്തെമ്പാടുമുള്ള വിപ്ലവകാരികള്‍ക്ക് ആശയും ആവേശവും നള്‍കുന്നതാണ്.
വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനുഭൂതിയുടെയും സാന്ത്വാനത്തിന്റെയും ഒരു കരസ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണമെന്ന ആദര്‍ശപ്രചോതിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളിമൂലം വൈദ്യശാസ്ത്ര ബിരുദം നേടിയിട്ടും , ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും , ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും , സിറിന്‍ചും സ്റ്റെതക്കോപ്പുമല്ല തോക്കും പടക്കോപ്പുമാണ്‍ അതിന്റെ ഉപകരണങള്‍ എന്നും ചെഗുവേരെ അനുഭവത്തിലൂടെ കണ്ടെത്തി."ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥക്കുവേണ്ടി പൊരുതുവാനാണ് താന്‍ ആയുധമേന്തുന്നതെന്ന് , പകയും വിദ്വോഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ്‍ താന്‍ ആയുധമേന്തുന്നതെന്ന്" ചെ ഉറച്ച് വിശ്വാസിച്ചു.1967 ഒക്‌ടൊബര്‍ 9 ന്‍ സി ഐ എ യുടെയും അമേരിക്കന്‍ കൂലിപ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലത്തിന്റെ അനശ്വരതയെക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ.ഇപ്പോഴും തുടരുന്ന ലോകവിമോചന പോരാട്ടങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മപഥത്തിലെക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജസ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാലുറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരിമാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരെയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിന്നും ജനാധിപത്യഅവകാശങള്‍ക്കും വേണ്ടി പോരാടുന്ന,സാമ്രാജിത്തത്തിന്നും സാമ്രാജിത്ത ദാസന്മാര്‍ക്കും , അധിവേശ ശക്തികല്‍ക്കുമെതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതക്ക് എന്നും എന്നും ആവേശം പകരുന്നതാണ് .
Wednesday, October 7, 2009
താജ് ഹോട്ടലില്‍നിന്ന് മലയാള സാഹിത്യകാരന്മാരോട്
from deshabhimani
Monday, October 5, 2009
ജ്വലിച്ചത് കേരളത്തിന്റെ പ്രതിഷേധം
പിണറായി വിജയന്
കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലയെയും തകര്‍ക്കുന്ന ആസിയന്‍ കരാറിനെതിരെ ആളിക്കത്തുന്ന പ്രതിഷേധമാണ് ഗാന്ധിജയന്തി ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ തീര്‍ത്ത മനുഷ്യച്ചങ്ങല പ്രതിഫലിപ്പിച്ചത്. കാസര്‍കോട്ട് അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റും പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍പിള്ളയില്‍ തുടങ്ങി തിരുവനന്തപുരം രാജ്ഭവനില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടില്‍ അവസാനിച്ച മനുഷ്യച്ചങ്ങല സിപിഐ എം മുന്നോട്ടുവച്ച ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യത്തിന് കേരളം മനസ്സുതുറന്നുനല്‍കിയ അംഗീകാരമായി. നിരവധി പോരാട്ടങ്ങളിലൂടെയാണ് കേരളം ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലുള്ള സംസ്ഥാനമായി മാറിയത്് ഇവിടെ നടന്ന ജനകീയ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്. കര്‍ഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും നടത്തിയ ത്യാഗപൂര്‍ണമായ സമരങ്ങളുടെ നീണ്ട പരമ്പരയാണ് ഇതിന്റെ അടിസ്ഥാനമായി വര്‍ത്തിച്ചത്. തലമുറകള്‍ നീണ്ട ഈ സമരത്തിന്റെ പാരമ്പര്യം ഏറ്റുപിടിക്കുന്ന ജനങ്ങള്‍, കേരളത്തെ ശവപ്പറമ്പാക്കി മാറ്റുന്ന ആസിയന്‍ കരാറിനെതിരെ പ്രതിഷേധത്തിന്റെ അലമാലകളാണ് സൃഷ്ടിച്ചത്. പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല വ്യത്യസ്ത ജനാധിപത്യപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ ജനവിഭാഗങ്ങളും ഈ മുദ്രാവാക്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് അണിചേര്‍ന്നു. കാര്‍ഷികമേഖലയെയും പരമ്പരാഗതമേഖലയെയും തകര്‍ത്ത് തങ്ങളുടെ ജീവിതസ്വപ്നങ്ങള്‍ക്ക് മുകളിലാണ് ഈ കരാര്‍ വരുന്നതെന്ന തിരിച്ചറിവ് കൂടുതല്‍ ജനവിഭാഗങ്ങളെ ചങ്ങലയില്‍ അണിചേര്‍ക്കുന്നതിന് ഇടയാക്കി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പരമ്പരാഗതമേഖലയില്‍ പണിയെടുത്ത് ജീവിതം മുന്നോട്ടു നയിക്കാന്‍ പ്രയാസപ്പെടുന്ന തൊഴിലാളികളും ഈ കരാറിന്റെ ആപത്തിനെ തിരിച്ചറിഞ്ഞ് കൂട്ടം കൂട്ടമായി ചങ്ങലയില്‍ അണിചേര്‍ന്നു. അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തം മറ്റൊരു സവിശേഷതയാണ്. കേരളത്തെ രക്ഷിക്കാന്‍ അമ്മമാര്‍ രംഗത്തിറങ്ങുന്നുവെന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്നതായിരുന്നു കൈക്കുഞ്ഞുങ്ങളുമായി കുടുംബസമേതം വന്നെത്തിയ സ്ത്രീകളുടെ പങ്കാളിത്തം. കാര്‍ഷിക കേരളത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നെല്ലറകളും മത്സ്യത്തൊഴിലാളി മേഖലയും ഈ ചങ്ങലയില്‍ അത്യന്തം ആവേശത്തോടെയാണ് അണിചേര്‍ന്നത്. കേരളത്തിന്റെ എല്ലാ സാമൂഹ്യമുന്നേറ്റങ്ങളിലും സജീവമായി പങ്കെടുത്ത സാഹിത്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരെല്ലാം കേരളത്തെ രക്ഷപ്പെടുത്താനുള്ള ഈ പോരാട്ടത്തില്‍ മുന്‍പന്തിയില്‍തന്നെ ഉണ്ടാകുമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. തങ്ങളുടെ യൌവനം മുഴുവനും ആധുനിക കേരളത്തെ സൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്കായി മാറ്റിവച്ച പഴയകാല പ്രവര്‍ത്തകരും അത്യന്തം ആവേശത്തോടെയാണ് അണിചേര്‍ന്നത്. കോരിച്ചൊരിയുന്ന മഴയെയും കാലാവസ്ഥ സൃഷ്ടിച്ച മറ്റെല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുകൊണ്ട് എത്തിച്ചേര്‍ന്ന സഖാക്കള്‍ കേരളത്തിന്റെ അഭിമാനത്തെ ആരുടെ മുമ്പിലും അടിയറവയ്ക്കാന്‍ തയ്യാറില്ലെന്ന പ്രഖ്യാപനം തന്നെയാണ് നടത്തിയത്. നാടിന്റെ നിലനില്‍പ്പുപോലും പ്രതിസന്ധിയിലാക്കുന്ന ആസിയന്‍ കരാറിനെ ഒരു മനസ്സോടെ എതിര്‍ക്കുമെന്ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ അണിനിരന്ന ജനസമൂഹം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന്റെ സമരപോരാട്ടങ്ങളില്‍ അതൊരു പുതിയ അധ്യായംതന്നെ തുറക്കുകയായിരുന്നു. മനുഷ്യച്ചങ്ങലയ്ക്കായിരുന്നു ആഹ്വാനമെങ്കിലും കേരളത്തിലുടനീളം അവ മനുഷ്യമതിലായി തന്നെ മാറി. തീരുമാനിച്ച ക്വോട്ടയേക്കാള്‍ എത്രയോ ഉയര്‍ന്ന പങ്കാളിത്തമാണ് മൊത്തത്തില്‍ ഓരോ പ്രദേശത്തും ഉണ്ടായത്. വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 117.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ത്ത അനുബന്ധ ചങ്ങലയിലേക്കും ജനപ്രവാഹം തന്നെയായിരുന്നു. സാമ്രാജ്യത്വ-ആഗോളവല്‍ക്കരണവിരുദ്ധ സമരപോരാട്ടങ്ങളില്‍ കേരളത്തിന്റെ മറ്റൊരു സംഭാവനയാണ് വൈവിധ്യമാര്‍ന്ന ഈ പരിപാടി. കേരളം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും പുതിയ തലമുറ പോരാട്ടങ്ങളില്‍ വിമുഖമാണ് എന്നും പ്രചാരവേല നടത്തുന്ന ഘട്ടത്തിലാണ് ഈ പരിപാടി നടന്നത്. ചങ്ങലയില്‍ അണിചേര്‍ന്ന ജനവിഭാഗങ്ങളില്‍ ഒരു വലിയ ശതമാനം യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു. കേരളത്തെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അതിനെതിരായുള്ള ചെറുത്തുനില്‍പ്പ് തലമുറ തലമുറ കൈമാറി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോവുകയാണെന്ന് ഈ പങ്കാളിത്തം പിന്തിരിപ്പന്മാരെ ഓര്‍മപ്പെടുത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ എം തകര്‍ന്നിരിക്കുന്നുവെന്ന് മുറവിളി കൂട്ടിയ വലതുപക്ഷ ശക്തികള്‍ക്കും അവരുടെ കുഴലൂത്തുകാര്‍ക്കും കനത്ത തിരിച്ചടിയാണ് ഈ ജനമുന്നേറ്റം നല്‍കിയത്. സിപിഐ എമ്മിലാണ് കേരള ജനത പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ് അഭൂതപൂര്‍വമായ ഈ ജനസഞ്ചയം. ഒരു രാഷ്ട്രീയ പാര്‍ടിയിലെയും പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്ത നിരവധി പേര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ പരിപാടിയില്‍ പങ്കെടുത്തു എന്നത് കാണിക്കുന്നത് പാര്‍ടിയെ എത്ര പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത് എന്നാണ്. പാര്‍ടി സംഘടനാപരമായി ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നും മുന്‍കാലങ്ങളിലെപ്പോലെ പരിപാടികള്‍ വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നും പലരും പ്രചരിപ്പിച്ചിരുന്നു. അവര്‍ക്കുള്ള മറുപടികൂടിയാണ് ഈ പരിപാടി. അരാഷ്ട്രീയ സംഘടനകളും ഇടതുപക്ഷ തീവ്രവാദികളും നടത്തുന്ന ചെറിയ പരിപാടികളെപ്പോലും പര്‍വതീകരിച്ച് കാണിക്കുന്നതിന് വെമ്പല്‍കൊള്ളുന്ന പല മാധ്യമങ്ങളും കേരളത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. മറിച്ച് അപ്രസക്തമായ വാര്‍ത്തകളെ ബാനര്‍ തലക്കെട്ടുകളായി കൊണ്ടുവന്നും വാര്‍ത്തകള്‍ സ്വയം മെനഞ്ഞും പാര്‍ടിക്കെതിരായി ഈ ദിനങ്ങളിലെല്ലാം പ്രചാരവേല സംഘടിപ്പിക്കുകയായിരുന്നു. എന്നിട്ടും ഈ മഹത്തായ പരിപാടിക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ കഴിയാതെ പോയി എന്ന യാഥാര്‍ഥ്യത്തെയും നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. മനുഷ്യച്ചങ്ങല ഒരു മഹാസംഭവമായി മാറിയപ്പോള്‍ അത്തരക്കാര്‍ക്കും ഇതിന് പ്രാധാന്യം കൊടുക്കേണ്ടി വന്നു എന്നത് ജനകീയ മുന്നേറ്റത്തിനു മുന്നില്‍ മറ്റെല്ലാം അപ്രസക്തമായി തീരും എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ്. സാമ്രാജ്യത്വ വിരോധത്തിന്റെ കുന്തമുനയുമായി നടക്കുന്നെന്ന് സ്വയം അഭിമാനിക്കുന്ന തീവ്ര ഇടതുപക്ഷക്കാര്‍ വലതുപക്ഷ മാധ്യമങ്ങളുടെ പരിലാളന ഏറ്റുകൊണ്ട് സിപിഐ എമ്മിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന പ്രചാരവേല വര്‍ത്തമാനകാലത്ത് ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം പ്രചാരവേലകള്‍ക്കും കേരളത്തിന്റെ യഥാര്‍ഥ ഇടതുപക്ഷ മനസ്സിന് പോറലേല്‍പ്പിക്കാന്‍ കഴിയുകയില്ലെന്ന വസ്തുതയാണ് ഈ മഹത്തായ ജനപ്രവാഹം തെളിയിച്ചത്. ഈ മനുഷ്യച്ചങ്ങല വരാന്‍ പോകുന്ന പോരാട്ടങ്ങളുടെ തുടക്കം മാത്രമാണ്. വമ്പിച്ച ജനകീയമുന്നേറ്റം സംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് വരുംനാളുകളില്‍ നമുക്ക് ഏറ്റെടുക്കാനുള്ളത്. അതുകൊണ്ടു തന്നെ ഈ സമരം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഇത് കേരളീയന്‍ ജീവിക്കണമോ മരിക്കണമോ എന്ന് തീരുമാനിക്കാനുള്ള പോരാട്ടമാണ്. മഹത്തായ ജനകീയ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ ഏത് ഭരണാധികാരിയും കീഴടങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ചരിത്രത്തിന്റെ സുപ്രധാനമായ പാഠമാണ്. അത് ഉള്‍ക്കൊള്ളാതെ മുന്നോട്ടു പോയവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. കേരളത്തെ വന്‍കിട കുത്തകകള്‍ക്കു വേണ്ടി തകര്‍ക്കാനുള്ള ബോധപൂര്‍വമായ പദ്ധതിയാണ് ഈ കരാറിലൂടെ രൂപപ്പെട്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് പോലും സമ്മതിക്കേണ്ടി വന്നിട്ടുള്ളതുമാണ്. എന്നിട്ടും അതിനെ ന്യായീകരിക്കുന്ന കേരളത്തിലെ കോഗ്രസുകാര്‍ ചരിത്രത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് നിലപാടെടുക്കാന്‍ തയ്യാറാവേണ്ടതുണ്ട്. ആസിയന്‍ കരാറിനെതിരായി പ്രതിഷേധിക്കുകയും എന്നാല്‍, കേരളജനത നടത്തുന്ന പോരാട്ടങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയുംചെയ്യുന്ന ചില പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവരുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതൊരു മഹത്തായ തുടക്കമാണ്. ഇതിന്റെ കരുത്തില്‍ കൂടുതല്‍ തീവ്രതയോടെ ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി മുഴുകും. അതിനായി ഈ പോരാട്ടങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറുള്ളവരെയെല്ലാം യോജിപ്പിച്ചുകൊണ്ടുള്ള വലിയ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരും. അതിന് എല്ലാവിധ പിന്തുണയും അഭ്യര്‍ഥിക്കുന്നു. ഈ മനുഷ്യച്ചങ്ങല മഹാസംഭവമാക്കിയ എല്ലാവരെയും അഭിവാദ്യംചെയ്യുന്നു.
Friday, October 2, 2009
ആസിയന്‍ കരാറിനെതിരെ പ്രതിരോധത്തിന്റെ മഹാപ്രവാഹം

തിരു: മഴയെ കൂസാതെ, കുപ്രചാരണങ്ങളെ മറികടന്ന് കേരള ജനത അധിനിവേശശക്തികള്‍ക്കെതിരെ വന്‍ പടയണി തീര്‍ത്തു. ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ സിപിഐ എം നേതൃത്വത്തില്‍ ജനലക്ഷങ്ങള്‍ ഒന്നുചേര്‍ന്ന് മനുഷ്യച്ചങ്ങല കോര്‍ത്ത് സമരകേരളത്തിന് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. കേരളത്തില്‍ വ്യാപകമായി മഴ പെയ്തുവെങ്കിലും രാവിലെമുതല്‍തന്നെ മനുഷ്യച്ചങ്ങലയുടെ പ്രചാരണം മുഴങ്ങി. സിപിഐ എം പ്രവര്‍ത്തകര്‍ പലയിടത്തും വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ മുഴുകി. ഉച്ചകഴിഞ്ഞതോടെ മാനം തെല്ല് തെളിഞ്ഞു. നാനാ ദിക്കില്‍നിന്നും വാഹനങ്ങളിലും കാല്‍നടയായും സംസ്ഥാനത്തിന്റെ നാഡീഞരമ്പായ ദേശീയപാതയിലേക്ക് ആളുകള്‍ ഒഴുകിയെത്തി. വൈകിട്ട് കാര്‍മേഘം മൂടിനിന്ന അന്തരീക്ഷത്തിലാണ് സമരകേരളം സടകടുഞ്ഞ് ഒന്നായത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ് (പടിഞ്ഞാറു‘ഭാഗം) ജനങ്ങള്‍ കണ്ണിചേര്‍ന്നത്. ഈ ചങ്ങലയ്ക്ക് അനുബന്ധമായി വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉപചങ്ങലയും തീര്‍ത്തു. ചേര്‍ത്തലയില്‍നിന്ന് ചങ്ങനാശേരി വഴി ഇടിഞ്ഞില്ലത്തിലൂടെ പത്തനംതിട്ടവരെയാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ ചങ്ങല തീര്‍ത്തത്. വയനാട്ടില്‍ കല്‍പ്പറ്റ ടൌ മുതല്‍ ബത്തേരി ചുങ്കം വരെയായിരുന്നു ഉപചങ്ങല. കാസര്‍കോട് ആദ്യകണ്ണിയായി പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ചങ്ങല അവസാനിക്കുന്നന്നരാജ്ഭവനുമുന്നില്‍ല്‍പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായും അണിചേര്‍ന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ തിരുവനന്തപുരത്ത് കണ്ണിയായി. ചലച്ചിത്ര - സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ ടി വി ചന്ദ്രന്‍, കെ ആര്‍ മോഹനന്‍, പി ടി കുഞ്ഞുമുഹമ്മദ്, കെ ഇ എന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് തുടങ്ങിയവര്‍ തിരുവനന്തുരത്ത് കണ്ണികളായി. നാലരയ്ക്ക് മനുഷ്യച്ചങ്ങലയുടെ റിഹേഴ്സല്‍ നടന്നു. തേക്കടിയല്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് മൌനം ആചരിച്ചു. അഞ്ചിന് ചങ്ങല തീര്‍ത്തശേഷം നൂറുകണക്കിനു കേന്ദ്രങ്ങളില്‍ പൊതുയോഗം ചേര്‍ന്നു. തിരുവനന്തപുരത്തെ പൊതുയോഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ അധ്യക്ഷനായി. മുഖ്യമന്ത്രി വി എസും മറ്റു നേതാക്കളും സംസാരിച്ചു. കാസര്‍കോട് പി കരുണാകരന്‍ എംപിയടക്കം പ്രമുഖര്‍ പങ്കെടുത്തു. ഐഎന്‍എല്‍ നേതാക്കളും പ്രവര്‍ത്തകരും പലയിടത്തും ചടങ്ങലയില്‍ കണ്ണികളായി. എല്‍ഡിഎഫിന്റെ ഘടകക്ഷി നേതാക്കളും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചങ്ങലയില്‍ കണ്ണിചേര്‍ന്നു. കണ്ണൂരില്‍ നൂറു കിലോമീറ്ററോളം ദൂരത്തില്‍ പലയിടത്തും നാലും അഞ്ചും വരിയായി മനുഷ്യമതില്‍തന്നെയായി മാറി. പാര്‍ടി നേതാക്കളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ കണ്ണികളായി. കോഴിക്കോട് കനത്ത മഴയിലും ജനലക്ഷങ്ങള്‍ കണ്ണികളായി. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, യു എ ഖാദര്‍, പി വല്‍സല തുടങ്ങി ഒട്ടേറെ സാഹിത്യ -സാംസ്കാരിക രംഗത്തെ പ്രമുഖരും കണ്ണികളായി. മലപ്പുറത്ത് പാലോളി മുഹമ്മദുകുട്ടി, എ വിജയരാഘവന്‍, കവി കെ വി രാമകൃഷ്ണന്‍, നിലമ്പൂര്‍ അയിഷ തുടങ്ങിയ പ്രമുഖര്‍ അണിനിരന്നു. തൃശൂരിലും ശക്തിയായ മഴയെ കൂസാതെയാണ് ജനങ്ങള്‍ അണിമുറിയാതെ ചങ്ങല തീര്‍ത്തത്. എറണാകുളത്ത് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജോസ് തെറ്റയില്‍, എം സി ജോസഫൈന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, പ്രൊഫ. എം കെ സാനു, ജസ്റ്റിസ് കെ കെ നരേന്ദ്രന്‍, കെ കെ എന്‍ കുറുപ്പ്, പി രാജീവ് എംപി, എം എം ലോറന്‍സ്, ഗോപി കോട്ടമുറിക്കല്‍, മേയര്‍ മേഴ്സി വില്ല്യംസ്, ഡോ. സെബാസ്റ്റ്യന്‍പോള്‍ തുടങ്ങിയവര്‍ കണ്ണികളായി. സംസ്ഥാനത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചങ്ങല തീര്‍ത്ത ആലപ്പുഴയില്‍ മഴയെ അവഗണിച്ചാണ് പലയിടത്തും ജനങ്ങള്‍ സമരത്തിനായി ദേശീയപതായില്‍ എത്തിയത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, ഗാനരചയിതാക്കളായ വയലാര്‍ ശരത്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍ തുടങ്ങിയവര്‍ ആലപ്പുഴ ജില്ലയില്‍ കണ്ണികളായി. കൊല്ലത്ത് 60 കിലോമീറ്ററോളം ചങ്ങല തീര്‍ത്തു. മന്ത്രിമാരായ എം എ ബേബി, പി കെ ഗുരുദാസന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് എ കെ ബാലന്‍, ടി ശിവദാസമേനോന്‍, പി ഉണ്ണി, എം ചന്ദ്രന്‍, എം ബി രാജേഷ് എംപി തുടങ്ങിയവര്‍ കണ്ണികളായി. സിപിഐ എമ്മിന്റെ ജനപിന്തുണയും സംഘാടകശേഷിയും ഒരിക്കല്‍കൂടി വിളംബരംചെയ്ത മഹാപ്രവാഹമായിരുന്നു കേരളം കണ്ടത്.
Thursday, October 1, 2009
അധിനിവേശത്തിനെതിരെ ഇന്ന് മഹാപ്രവാഹം

മനുഷ്യച്ചങ്ങലയില്‍ണിചേരുക

കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കാനുള്ള ആസിയന്‍ കരാറിനെതിരായി നടക്കുന്നനുഷ്യച്ചങ്ങലയ്ക്ക് അനുകൂലമായ പ്രതികരണമാണ് കേരളത്തിലെ എല്ല കോണുകളില്‍ ലഭിച്ചിട്ടുള്ളത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായിത്തെന്നെ കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ അണിചേരുന്ന അനുഭവമാണ് കേരളത്തിലുടനീളം. ഇത് സ്വാഭാവികമായും വലതുപക്ഷ ശക്തികളില്‍ അങ്കലാപ്പും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വിവിധതരം കള്ള പ്രചാരവേലകളുമായി ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ആസിയന്‍ കരാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ ആരാച്ചാരാണെന്ന്‍ സിപിഐ എമ്മിന്റെ മാത്രം അഭിപ്രായമല്ല.കേരളത്തെ സ്നേഹിക്കുന്ന ജനങ്ങളെല്ലാം തന്നെ ഈ വസ്തുത അംഗീകരിച്ചിട്ടുള്ളതാണ്. ആസിയന്‍ കരാറിനെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോഗ്രസുകാര്‍ ഉത്തരം പറയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.ആസിയന്‍ കരാറിനെ സംബന്ധിച്ച് അദ്ദേഹത്തിനും കോഗ്രസിനുമുള്ള അഭിപ്രായമാണോ യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക്? കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതുപോലെ ആസിയന്‍ കരാര്‍ ഗുണകരമാണെന്ന അഭിപ്രായമുണ്ടെങ്കില്‍ യുഡിഎഫ് എന്ന നിലയില്‍ ഒരു പ്രമേയം ആസിയന്‍ കരാറിനെ പിന്തുണച്ച്് പാസാക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. സ്വന്തം മുന്നിയിലെ കക്ഷികളെപ്പോലും ബോധ്യപ്പെടുത്താന്‍ പറ്റാത്ത കരാറിനെയേല്ലേ ? കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിക്കുന്നത്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചവരെ ഒറ്റപ്പെടുത്തിയ അനുഭവമാണ് കേരളത്തിനുള്ളത്. യുഡിഎഫിലെ ഘടകകക്ഷികള്‍ ഈ കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പള്ളിമേധാവികള്‍ ഉള്‍പ്പെടെ പ്രതികരിക്കേണ്ട സ്ഥിതി ഉണ്ടായി. മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നു. സിപിഐ എം മുന്നോട്ടുവച്ച കാര്യങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ അംഗീകരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവവികാസങ്ങള്‍.
ജനങ്ങള്‍ ആകമാനം കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലകളെയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൂടുതല്‍ ശക്തമായി രംഗത്തുവരുന്നു എന്നതാണ് മനുഷ്യച്ചങ്ങലയ്ക്ക് ലഭിക്കുന്ന പിന്തുണയില്‍ നിന്ന്‍ വ്യക്തമാകുന്നത്. ഗള്‍ഫ് കുടിയേറ്റവും നാണ്യവിളകളുടെയും അനുബന്ധമേഖലകളുടെയും കയറ്റുമതിയുമാണ് നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമായി നിര്‍ത്തുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയെയും പ്രവാസിമേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സഹചര്യത്തില്‍ കരാര്‍ പ്രതിസന്ധിയെ കൂടുതല്‍ ഗുരുതരമാക്കുമെന്ന്‍ വസ്തുതകള്‍ പഠിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. യുഡിഎഫ് കേരളം ഭരിച്ച ഘട്ടത്തില്‍ ആഗോളവല്‍്കരണനയം മുന്നോട്ടുവയ്ക്കുന്ന സമീപനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കാനാണ് പരിശ്രമിച്ചത്. അതിന്റെ ഫലമായി കേരളത്തിന്റെ കാര്‍ഷികമേഖല തകരുകയുണ്ടായി. 1999-2000𠠴ഉല്‍പാദനത്തില്‍ കൃഷിയുടെ പങ്ക് 21.4 ശതമാനമായിരുന്നത് യുഡിഎഫ് ഭരണം കഴിയുമ്പോഴേക്കും 13 ശതമാനമായി കുറഞ്ഞു. 1999-2000𠠴 കേരളത്തിന്റെ കാര്‍ഷിക വരുമാനം 12,222 കോടി രൂപയുടേതായിരുന്നത് നാലുവര്‍ഷം കഴിയുമ്പോഴേക്കും 15 ശതമാനം കുറഞ്ഞ് 10,382 കോടി രൂപയായി. ഇതിന്റെ ഫലമായി കര്‍ഷക ആത്മഹത്യകള്‍ വ്യാപകമായി. ഏറെ കടബാധ്യതയുള്ള കര്‍ഷകര്‍ ജീവിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറി. ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയത് എല്‍ ഡി എഫ് സര്‍ക്കാരാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് എല്‍ ഡി എഫ് അധികാരത്തില്‍ വന്ന ഉടനെ 50,000 രൂപ വീതം സഹായം നല്‍കി. ഇന്ത്യക്കാകെ മാതൃകയാകുന്നവിധം കാര്‍ഷിക കടാശ്വാസനിയമം പ്രഖ്യാപിച്ചു. യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യ നടന്ന 36 ജില്ലകളില്‍ 3 എണ്ണം കേരളത്തിലായിരുന്നു. രാജ്യത്തെ മറ്റ് 33 ജില്ലകളില്‍ കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴും തുടരുമ്പോള്‍ അതിന് കേരളത്തില്‍ അറുതിവരുത്താന്‍ കഴിഞ്ഞത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയസമീപനങ്ങള്‍മൂലമാണ്. ഈ അനുഭവങ്ങള്‍ ഇവിടെ ഓര്‍മിപ്പിക്കാന്‍ കാരണം കര്‍ഷകരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്ന്‍ ശ്രമിക്കുന്നതിനുപകരം ആഗോളവല്‍്കരണ നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിലപാടാണ് യുഡിഎഫ് എന്നുംം സ്വീകരിച്ചത് എന്ന്‍ സൂചിപ്പിക്കാനാണ്. ആസിയന്‍ കരാറും സാമ്പത്തിക അതിര്‍വരമ്പുകള്‍ തട്ടിമാറ്റി ഒറ്റക്കമ്പോളമാക്കി ലോകത്തെ മാറ്റാനുള്ള നടപടിയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ കര്‍ഷകരുടെ താല്‍്പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ ആഗോളവല്‍്കരണ നയങ്ങളെ പിന്തുണയ്ക്കുക എന്ന കോണ്‍ഗ്രസിന്റെ നയസമീപനമാണ് ഇതിലൂടെ കൂടുതല്‍ തെളിഞ്ഞു വരുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ച ഘട്ടത്തില്‍ നടപ്പാക്കാന്‍ കഴിയാതെ പോയ ആഗോളവല്‍്കരണനയങ്ങള്‍ കൂടുതല്‍ തിക്ഷ്ണമായി ഇപ്പോള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നു എന്ന കാര്യവും കൂട്ടി വായിക്കേണ്ടതാണ്. കേരളത്തെ സംരക്ഷിക്കാനുള്ള ഈ ജനകീയമുന്നേറ്റ ത്തെ തടയുന്നതിനും അതില്‍ നിന്ന്‍ ജനശ്രദ്ധ തിരിച്ചുവിടുന്നതിനുമുള്ള പരിശ്രമമാണ് കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും നടത്തിയത്. അതുകൊണ്ടാണ് കേരളത്തിലെ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന ആസിയന്‍ കരാറിന്റെ ദുരിതങ്ങള്‍ അവര്‍ക്ക് ചര്‍ച്ചയാകാതെ പോയതും അപ്രസക്തമായ മറ്റു പലതും മാധ്യമങ്ങളുടെ തലക്കെട്ട് പിടിച്ചെടുത്തതും. നെഗേറ്റെവ് ലിസ്റ്റിന്റെ പേര് പറഞ്ഞാണ് ചില ന്യായീകരണങ്ങള്‍ ചിലരുടെ ഭാഗത്തുനിന്നു ഉണ്ടായത്. എന്നാല്‍ ഈ ലിസ്റ്റില്‍ കേരളത്തിന്റെ സുപ്രധാന ഉല്‍പ്പന്നാങല്‍ങള്‍ പലതും ഇല്ലായെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കപ്പെട്ടു. നെഗേറ്റെവ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന റബറിന്റെയും നാളികേരത്തിന്റെയും കാര്യത്തിലാകട്ടെ അതിനെ തുരങ്കംവയ്ക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ കരാറിലുണ്ടെന്ന കാര്യവും മറച്ചുവച്ചു. റബര്‍ നെഗേറ്റെവ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചപ്പോള്‍ സിന്തറ്റിക് റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. മാത്രമല്ല വിധയിനം ലാറ്റക്സുകള്‍, റീക്ലെയിംഡ് റബര്‍, കോമ്പൗണ്ട് റബര്‍, ട്യൂബുകള്‍, പൈപ്പുകള്‍, കവേയര്‍ ബല്‍റ്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. ടയറിന്റെ തീരുവ പത്തുവര്‍ഷത്തിനകം അഞ്ചു ശതമാനമായും കുറയ്ക്കണം. ചുരുക്കത്തില്‍ നെഗേറ്റെവ് ലിസ്റ്റില്‍ ഉള്‍പ്പെട്ടു എന്നതിന്റെ ഗുണം സ്വാഭാവികമായും റബറിന് നഷ്ടപ്പെടുമെന്ന്‍ അര്‍ത്ഥം. വെളിച്ചെണ്ണ നെഗേറ്റെവ് ലിസ്റ്റില്‍ സ്ഥാനംപിടിച്ചപ്പോള്‍ പാമോയില്‍ നിയന്ത്രണമില്ലാതെ ഒഴുക്കാമെന്ന നിലയുണ്ടാക്കി. ബോണ്ട് റേറ്റുകളില്‍ കാണിച്ച തിരിമറികളും ചര്‍ച്ചകളില്‍ നിന്ന്‍ മാറ്റിനിര്‍ത്തുന്നതിനാണ് ഇവര്‍ തയ്യാറായത്. സ്വതന്ത്ര വ്യാപാരവിപണിയില്‍ വിനിമയ നിരക്കില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാറുണ്ട്.. അതുകൊണ്ട് തെന്നെ ബോണ്ട് റേറ്റുകള്‍ ഉയര്‍ന്നതായിരിക്കുക എന്നത് പ്രധാനമാണ്. ആസിയന്‍ രാജ്യങ്ങളാകട്ടെ വിദേശ വിനിമയ നിരക്കില്‍ കൊടിയ ചാഞ്ചാട്ടം പ്രദര്‍ശിപ്പിക്കുന്ന രാജ്യങ്ങളുമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന നികുതി 20 ശതമാനം ചുങ്കസംരക്ഷണം ഇല്ലാതാകണമെങ്കില്‍ വിദേശ വിനിമയ നിരക്കികേവലം 20 ശതമാനം ഇടിവു നികത്തിയാല്‍ മതി. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ആസിയന്‍ രാജ്യങ്ങളില്‍ വിദേശ വിനിമയ നിരക്ക് പത്തിലൊന്നായി കുറഞ്ഞതായി നാം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സംരക്ഷണം ഏതു ഘട്ടത്തിലും നാമാവശേഷമാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. പുതിയ ഉല്‍പ്പന്നങളെ നെഗേറ്റെവ് ലിസ്റ്റില്‍ കൊണ്ടുവരാന്‍ പറ്റും എന്നതാണ് ചിലരുടെ വാദം. ഇതും തെറ്റാണ്. കരാറില്‍ പറയുന്നത് കമ്പോളപ്രവേശനം മെച്ചപ്പെടുത്തുന്നിനുവേണ്ടി നെഗേറ്റെവ് ലിസ്റ്റിന്‍ വാര്‍ഷിക താരിഫ് അവലോകനത്തിന് വിധേയമാക്കേണ്ടയെന്നാണ് . കമ്പോളപ്രവേശനമെന്നത് ഇറക്കുമതി ഉദാരവല്‍്കരണത്തിനുള്ള സാങ്കേതിക സംജ്ഞ മാത്രമാണ്. ഇതിനര്‍ഥം നെഗേറ്റെവ് ലിസ്റ്റില്‍ പുതിയവ ഉള്‍പ്പെടുകയല്ല ഉള്ളവതെന്നെ ഇല്ലാതാക്കുക എന്നതാണ്. ചില തരത്തിലുള്ള മത്സ്യങ്ങളെ നെഗേറ്റെവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുങ്കിലും സംസ്കരിച്ച മത്സ്യം തീരുവ പൂര്‍ണമായും പിന്‍വലിച്ച നിലയിലാണ്. അതായത്,വെട്ടി വൃത്തിയാക്കി പാക്കറ്റിലാക്കി ഏത് മത്സ്യവും ഇറക്കുമതി ചെയ്യാം എന്നര്‍ത്ഥം. ഇത് കാണിക്കുന്നത് കേരളത്തിന്റെ മത്സ്യമേഖല വറുതിയിലേക്ക് വീഴാന്‍പോകുന്നു എന്നതാണ്. നമ്മുടേതിനേക്കാള്‍ ഉല്‍പ്പാദനപാദനക്ഷമത കൂടുതലുള്ള ആസിയന്‍ രാജ്യങ്ങളുമായി കാര്‍ഷികമേഖലയിലെ മത്സരം അസാധ്യമായിരിക്കെ, കേരളത്തിന്റെ കാര്‍ഷികമേഖല തകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങള്‍ കരാറില്‍ നടത്തിയ ഇടപെടലുകള്‍ ഈ ഘട്ടത്തില്‍ ഒര്‍ക്കേണ്ടതായിട്ടുണ്ട്. ജപ്പാനും സിംഗപ്പുരും ഒപ്പുവച്ച കരാരില്‍ നിന്ന്‍ കാര്‍ഷികോല്‍പ്പന്നങളെ ഒഴിച്ചുനിര്‍ത്താന്‍ ജപ്പാന്‍ നിര്‍ബന്ധപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചത്. ജപ്പാനും മെക്സിക്കോയും തമ്മിലുള്ള സ്വതന്ത്ര വാണിജ്യക്കരാറിലും ഇതേ നിലപാട് സ്വീകരിക്കാന്‍ ജപ്പാന്‍ തയ്യാറായി. ആഗോളവല്‍്കരണ നയങ്ങള്‍ കാര്‍ഷികമേഖല്ല്‍ നടപ്പാക്കാന്‍ കഴിയാതെ പോയത് കാര്‍ഷികമേഖല ഏറെ വൈകാരികമായ പ്രശ്നങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ് എന്തുകൊണ്ടാണ്. ഇന്ത്യയില്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും അവരെ സംരക്ഷിക്കുന്നതിന്ന്‍ ക്രിയാത്മകമായി ഇടപെടാതിരുന്നവര്‍ സ്വാഭാവികമായും ഈ പ്രശ്നത്തിലും അതേ നിസ്സംഗത തുടരുകയാണ് ചെയ്തത്. കര്‍ഷകരുടെ താല്‍്പര്യമല്ല കുത്തകകളുടെ താല്‍പര്യ മാണ് ഇന്ത്യന്‍ ഭരണവര്‍ഗത്തിന് പ്രധാനമായിരിക്കുന്നത്. ഇത് വര്‍ഗരാഷ്ട്രീയത്തിന്റെ പ്രശ്നമാണ്. യാഥാര്‍ഥ്യം ഇതായിരിക്കെ ചൈനയുടെ പേര് പറഞ്ഞ് തടിതപ്പാനാണ് ഇപ്പോഴും ചിലര്‍ പരിശ്രമിക്കുന്നത്. കരാര്‍ കേരളത്തിന് ദോഷകരമാണെന്ന്‍ ശക്തിയുക്തം പറയുന്നത് ഇടതുപക്ഷം മാത്രമല്ല യു ഡിഎഫിലെ ഘടകകക്ഷികളും ഇന്‍ഫാംപോലുള്ള സംഘടനകളും മതമേധാവികളുംവരെ ഉള്‍ക്കൊള്ളുന്നവരാണ്. അവര്‍ക്കും ചൈനീസ് താല്പര്യമാണോ ഉള്ളതെന്ന് വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസുകാര്‍തെന്നെയാണ്. കാര്‍ഷികമേഖലയും അനുബന്ധമേഖലകളും തകര്‍ന്നു കഴിഞ്ഞാല്‍ സ്വാഭാവികമായും നമ്മുടെ സമ്പദ്ഘടന വമ്പിച്ച പ്രതിസന്ധിയില്‍ എത്തിച്ചേരും. വാണിജ്യമേഖലകള്‍ ഉള്‍പ്പെടെ ഇതിനെത്തുടര്‍ന്ന്‍ നിശ്ചലമാകും. അതിന്റെ അലകള്‍ കേരളത്തിന്റെ സമസ്തമേഖലകളിലും അലയടിക്കുകയും ചെയ്യും. ഈ തകര്‍ച്ചയില്‍നിന്ന്‍ കേരളത്തെ രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള മനുഷ്യച്ചങ്ങലയില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന്‍ അഭ്യര്‍ഥിക്കുന്നു. ആത്മാഭിമാനമുള്ള കേരളീയന്റെ ചെറുത്തുനില്‍്പിന്റെ പ്രതീകമാണ് ഗാന്ധിജയന്തി ദിനത്തിലെ ഈ മനുഷ്യച്ചങ്ങല. കേരളം ആരുടെയും കോളനിയായി നിലനില നിര്‍ത്താന്‍ അനുവദിക്കില്ലായെന്നതിന്റെ പ്രഖ്യാപനമാണ് ഇതിലൂടെ ഉയര്‍ന്നു വരുന്നത്. ഇതുകൊണ്ട് ഈ സമരം അവസാനിക്കില്ല കേരളത്തിന്റെ ജനജീവിതം ലോകത്തിനുതെന്നെ മാതൃകയാകുന്ന തരത്തിലേക്ക് ഉയര്‍ത്തിയെടുത്തത് ദീര്‍ഘകാലത്തെ സമരപോരാട്ടങ്ങളിലൂടെയാണ്. അതാണ് കേരളീയന്റെ ജീവിതത്തെ മുന്നൊട്ടേക്കു നയിച്ചത്. അത് തകര്‍ക്കാന്‍ ആര് പരിശ്രമിച്ചാലും അതിന് അനുവദിക്കില്ലയെന്നതിന്റെ പ്രഖ്യാപനംകൂടിയാണ് 'ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ടുള്ള ഈ സമരം. ഇത് അവസാനമല്ല.ഇരമ്പുന്ന തുടക്കം മാത്രമാണ്.
ദേശാഭിമാനി
Tuesday, September 29, 2009
സമരചരിത്രത്തില്‍ മഹാസംഭവമായി മനുഷ്യച്ചങ്ങല

Monday, September 28, 2009
ദുബൈയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നു; 18 മാസത്തിനിടെ 140 പേര്‍ ജീവനൊടുക്കി
45 ഏഷ്യക്കാരും അഞ്ച് അറബ് വംശജരും മാനസിക വിഭ്രാന്തിയുള്ള ഒരു സ്വദേശി യുവാവും ആത്മഹത്യ ചെയ്തവരില്‍ ഉള്‍പെടും. ചില രാജ്യക്കാര്‍ ആത്മഹത്യക്ക് ശേഷം കൂടുതല്‍ മെച്ചപ്പെട്ട പരലോകജീവിതം അവരെ കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതം അവസാനിപ്പിച്ചവരില്‍ 95 ശതമാനവും 25 വയസിനും 40നുമിടയിലെ ബാച്ചിലര്‍മാരാണ്. കുറഞ്ഞ വരുമാനക്കാരാണ് ഇവരില്‍ ഏറിയ പങ്കും. മതപരമായ ചില വിശ്വാസങ്ങളും ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രണയനൈരാശ്യവും ബന്ധുക്കളുടെ മരണവും സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിച്ച മാനസിക പിരിമുറുക്കങ്ങളാണ് ആത്മഹത്യകളിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങള്‍.
ആത്മഹത്യാശ്രമം യു.എ.ഇയില്‍ കുറ്റകൃത്യമാണ്. ആത്മഹത്യാകേസുകളില്‍ അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പോലിസ് ശ്രമിക്കാറുണ്ട്. ആത്മഹത്യാ പ്രേരണയുണ്ടായിട്ടുണ്ടോ കൊലപാതകമാണോ എന്നും പരിശോധിക്കും. അതിനുശേഷം മാത്രമേ കേസെടുക്കൂ. കൊലപാതകമാണെന്ന രീതിയില്‍ അന്വേഷിച്ച് പല കേസുകളും പിന്നീട് പരിശോധനയില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്തവരില്‍ മിക്കവരും തങ്ങളുടെ ബന്ധുക്കളെയോ കൂട്ടുകാരെയോ അറിയിച്ചാണ് ഇതിന് മുതിര്‍ന്നത്. മറ്റുചിലര്‍ ആത്മഹത്യാ കുറിപ്പ് തയാറാക്കിയിരുന്നു. കൂട്ട ആത്മഹത്യാ പ്രവണത ദുബൈയില്‍ കാണപ്പെടുന്നില്ല. സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതും ഇവിടെ അപൂര്‍വമാണ്. ആത്മഹത്യാ ശ്രമം കുറ്റകരമായതിനാല്‍ കേസില്‍ പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുകയാണ് പതിവ്. സ്വദേശികളെ റിഹാബിലിറ്റേഷന്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യും.
അബ്ദുല്‍ അസീസ് പുതിയങ്ങാടി
Saturday, September 26, 2009
അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്ന് .
അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്ന് .

വിപ്ളവകാരികള്‍ക്കെന്നും ആവേശവും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഉള്‍ക്കിടിലവുമായ അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്നാണ്സാമ്രാജ്യത്വ കോളനിവാഴ്ചക്കെതിരെ പടപൊരുതി ജീവത്യാഗം ചെയ്യേണ്ടിവന്ന രക്തസാക്ഷികളുടെ പട്ടികയില്‍ ഭഗത്സിങിന്റെ പേര് എന്നും മുന്‍നിരയിലാണ്. അഹിംസാവാദിയായ മഹാത്മാഗാന്ധി വിപ്ളവകാരികളെ 'ഭീകരവാദികള്‍' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഭഗത്സിങിനെക്കുറിച്ച് പറഞ്ഞത് ഇതായിരുന്നില്ല. 'ഭഗത്സിങിന്റെ ദേശഭക്തി, ധീരത, ഭാരതീയജനതയോടുള്ള അഗാധമായ സ്നേഹം ഇവയെക്കുറിച്ചോര്‍ക്കുമ്പോള്‍, ഇത്രമേല്‍ കാവ്യാത്മകമൊ കാല്പനികമൊ ആയ ജീവിതം ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടായിരുന്നില്ല' എന്നാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞതാകട്ടെ "രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ സ്വാധീനം ചെലുത്തിയ വിപ്ളവ ചൈതന്യമായിരുന്നു ഭഗത്സിങ്: ആ ചൈതന്യം അജയ്യമായിരുന്നു, ഇതില്‍നിന്നും ജ്വലിക്കുന്ന അഗ്നിനാളം ഒരിക്കലും കെട്ടടങ്ങുകയില്ല' എന്നാണ്. വിപ്ളവകാരികളെ എന്നും നിന്ദിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരന്‍ പട്ടാഭി സീതാരാമയ്യക്കു പോലും പറയേണ്ടിവന്നത് (1931 ലെ കറാച്ചി സമ്മേളനത്തില്‍) 'ഭഗത്സിങിന്റെ നാമധേയം ഗാന്ധിജിയിലുള്ളതുപോലെതന്നെ ഇന്ത്യയിലൊട്ടാകെ പ്രശസ്തമായിരുന്നു' എന്നാണ്. 'ഭഗത്സിങിന്റെ ധീരതയും ആത്മാര്‍പ്പണവും ഇന്ത്യന്‍ യുവാക്കള്‍ക്ക് എന്നും പ്രചോദനമരുളും' എന്ന് പണ്ഡിറ്റ് നെഹ്റുവും ഉല്‍ഘോഷിക്കുകയുണ്ടായി.ഇത്രയും ഉദ്ധരിച്ചത് ഭഗത്സിങ് ഒരു ഭീകരവാദിയായിരുന്നില്ലെന്നും, മറിച്ച് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തെ ലക്ഷ്യബോധവും സംഘടിത സ്വഭാവവുമുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുകയെന്ന കാലഘട്ടത്തിന്റെ അര്‍പ്പിത ദൌത്യം നിര്‍വഹിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും സാക്ഷ്യപ്പെടുത്താനാണ്.ഇന്ത്യന്‍ ചക്രവാളത്തില്‍ ഒരു മിന്നല്‍പ്പിണര്‍പോലെ ഉദിച്ചസ്തമിക്കുകയായിരുന്നു ഭഗത്സിങ് എന്ന വിപ്ളവജ്യോതി. യൌവനത്തിന്റെ തുടിപ്പില്‍ 24 -ാം വയസ്സിലാണ് രക്തസാക്ഷിത്വം വരിച്ചത്. രാഷ്ട്രീയ ജീവിതത്തിന് അഞ്ച് വര്‍ഷക്കാലം മാത്രം ആയുസ്. അതിനിടയില്‍ രണ്ടുവര്‍ഷവും ഒളിവില്‍. ഹ്രസ്വമായ ഈ കാലയളവിലാണ് ലോകവിപ്ളവ പ്രസ്ഥാനത്തിനു തന്നെ ആവേശമായും ഒരു യുഗത്തിന്റെ വഴികാട്ടിയായും ഭഗത്സിങ് കത്തിജ്വലിച്ചത്.ഭഗത്സിങിന്റെ കുടുംബം തന്നെ വിപ്ളവവീര്യത്തിന്റെ ഊര്‍ജസ്രോതസ്സായിരുന്നു. മുത്തച്ഛന്‍ കടുത്ത സാമ്രാജ്യത്വ വിരോധിയും സാമൂഹ്യപരിഷ്കര്‍ത്താവും പഞ്ചാബ് കേസരി ലാലാ ലജ്പത്റായിയുടെ സഹപ്രവര്‍ത്തകനുമായ അര്‍ജുന്‍സിങ്. അച്ഛന്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തിലെ നായകത്വം വഹിച്ച് നിരവധിതവണ കാരാഗൃഹത്തിലടക്കപ്പെട്ട കിഷന്‍സിങ്. ഇളയച്ഛന്‍ അജിത്സിങ് ജന്മനാടിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആജീവനാന്തം നാട് കടത്തപ്പെട്ടയാള്‍. മറ്റൊരിളയച്ഛന്‍ സ്വരന്‍സിങ് ബ്രിട്ടീഷ് തടവറയില്‍ കൊടിയ മര്‍ദനത്തിനു വിധേയനായി 23 -ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച വിപ്ളവകാരി. പിറന്നു വീഴുമ്പോള്‍തന്നെ കണ്ണും കാതും എതിരേറ്റത് സാമ്രാജ്യത്വ വിരുദ്ധതയുടെ ശബ്ദവും വെളിച്ചവുമായിരുന്നു. തന്റെ കുടുംബത്തോടും ഇന്ത്യന്‍ ജനതയോടു ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തുന്ന കൊടുക്രൂരതയോടും സമൂഹത്തിലെ പാരമ്പര്യ വിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളോടുമുള്ള എതിര്‍പ്പും പകയുമാണ് ബാലനായ ഭഗത്തിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് മാറ്റ് കൂട്ടിയത്.വിപ്ളവാഗ്നിയുടെ കനല്‍കോരി ജ്വലിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ഭഗത്സിങ് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേവലം 18 വയസ്സു മാത്രം പ്രായമായ കര്‍ത്താര്‍സിങ് സാരാഭായിയുടെ രക്തസാക്ഷിത്വമായിരുന്നു. ഒന്നാം ലാഹോര്‍ ഗൂഢാലോചന കേസിലെ പ്രതിയാക്കിയാണ് ഭരണകൂടം ഈ ബാലനെ തൂക്കിലേറ്റിയത്. വധശിക്ഷക്കു വിധിച്ച ന്യായാധിപന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു: 'ഇവന്‍ ഒരിളം പൈതലാണെങ്കിലും കുറ്റവാളികളില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയാണ്. ആകയാല്‍ ഇവനോട് തെല്ലും ദാക്ഷിണ്യമില്ല'. ന്യായാധിപന്റെ മുഖത്തുനോക്കി ആ കൊച്ചു വിപ്ളവകാരി പറഞ്ഞു: 'നിങ്ങളുടെ അടിമയായി കഴിയുന്നതിനെക്കാള്‍ അഭികാമ്യം എനിക്കീ കൊലക്കയറില്‍ ജീവന്‍ വെടിയുന്നതാണ്. എനിക്കൊരു പുനര്‍ജനി സാധ്യമാകുമെന്നു സങ്കല്‍പ്പിച്ചാല്‍ ഇനിയും അടര്‍ക്കളത്തിലിറങ്ങും'.കര്‍ത്താറിന്റെ ഈ വാക്കുകള്‍ ഭഗത്സിങിന്റെ ബാല മനസ്സില്‍ ശിലാഫലകം പോലെ കൊത്തിവെക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവായി കര്‍ത്താറിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഭഗത്സിങ് തന്നെ ഇങ്ങനെ പറഞ്ഞു: 'കൊടുങ്കാറ്റില്‍ നിന്ന് കൊളുത്തിയ അഗ്നിപര്‍വതം കണക്കെ ജ്വലിച്ച ആ സംഭവം, സ്വപ്നം കാണുന്ന എന്റെ മനസ്സിലെ സമര ഖഡ്ഗത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു' എന്നാണ്.ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ ഭഗത്തിനു 12 വയസ്സ്. ലാഹോറിലെ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് ക്ളാസ് മുറിയില്‍വെച്ച്, ലോകത്തെ ഞെട്ടിച്ച സാമ്രാജ്യത്വ കൂട്ടക്കൊലയുടെ വിവരം കാതില്‍ തുളച്ചുകയറിയത്. ഭഗത്സിങിന്റെ മനസ്സ് രോഷവും സങ്കടവും കൊണ്ട് വിജൃംഭിതമായി. രണ്ട് മുന്നുദിവസം ക്ളാസില്‍ പോകാനേ കഴിഞ്ഞില്ല. പിന്നീട് ഏകാന്ത പഥികനായി ആ സമര ഭൂവിലേക്ക് നടന്നുപോയി. രക്തപ്പുഴയൊഴുകി ചുവന്നുതുടുത്ത ആ മണ്ണില്‍ നിന്നും ഒരുപിടി എടുത്ത് സ്ഫടിക കുപ്പിയില്‍ നിറച്ചു. പിന്നെ കണ്ണടച്ച് ഇപ്രകാരം പ്രതിജ്ഞയെടുത്തു.'മാതൃഭൂമിക്കായി ബലിയര്‍പ്പിച്ച നിങ്ങളുടെ മഹായജ്ഞം പൂര്‍ത്തിയാക്കാന്‍ ഉശിരോടെ ഞാന്‍ ശ്രമിക്കും. ലക്ഷ്യം നേടാനായില്ലെങ്കില്‍ എന്റെ ജീവനും സസന്തോഷം ബലിയര്‍പ്പിക്കും'.പഠനത്തോടൊപ്പം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും ആ ബാലന്‍ ആകൃഷ്ടനായി. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് തീരെ പ്രതിപത്തി തോന്നിയില്ല. അതിനുള്ള കാരണങ്ങളില്‍ ഒന്ന്, ഇന്ത്യയിലാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച നിസ്സഹകരണ സമരം മഹാത്മജി പൊടുന്നനെ ഉപേക്ഷിച്ചതുതന്നെ. 1922 ഫെബ്രുവരി 5 -ലെ ചൌരി ചൌരാ സംഭവം ഇതിനൊരു നിമിത്തമായി എടുത്താണ് സമരാഗ്നിയില്‍ മഹാത്മജി വെള്ളമൊഴിച്ചതെന്നും, ഗാന്ധിയന്‍ മുറ ഇന്ത്യയുടെ മോചനത്തിന് അഭികാമ്യമല്ലെന്നും ഭഗത്സിങ് ഉറച്ചുവിശ്വസിച്ചു. ഒപ്പം റഷ്യയിലെ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ അലയും, മാര്‍ക്സിസം ലെനിനിസത്തിന്റെ ബാലപാഠവും ഭഗത്സിങിനെ വിപ്ളവ പാതയിലേക്ക് നയിച്ചു.ഈ സന്ദേശമാണ് ഭഗത്സിങിനെയും സഖാക്കളെയും ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ അസോസിയേഷന്‍ "ഹ്ര'' (ഒഞഅ) എന്ന വിപ്ളവ സംഘടനക്ക് ജന്മം നല്‍കാനും, വടക്കെ ഇന്ത്യയിലാകെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനും സഹായിച്ചത്. 'ഹ്ര'യുടെ വ്യാപനം പൊതുവെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ വിരക്തിപൂണ്ട ഇന്ത്യന്‍ യുവത്വത്തെ ഹഠാദാകര്‍ഷിച്ചു. ഭഗത്സിങിന്റെ തീക്ഷ്ണമായ ബുദ്ധിശക്തിയും പാണ്ഡിത്വവും, തന്റേടവും, ആത്മാര്‍ഥതയും, വിവിധ ഭാഷാ പണ്ഡിത്യവും, പ്രകാശിതമായ കര്‍മൌത്സുക്യവും, സാഹിത്യ രചനയിലെ നൈപുണ്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന വിപ്ളവകാരികളില്‍ ഒരാളാക്കി മാറ്റിക്കഴിഞ്ഞിരുന്നു.'ഹ്ര'യുടെ പ്രവര്‍ത്തനത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു 'കക്കോരി ഗൂഢാലോചന കേസ്'. കോണ്‍പൂര്‍ ആസ്ഥാനമാക്കി റാം പ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഒരു വിപ്ളവ ഗ്രൂപ്പ്, തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ധനം കണ്ടെത്താന്‍, തീവണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന സര്‍ക്കാര്‍ പണപ്പെട്ടി കൊള്ളയടിച്ച സംഭവമാണ് 'കക്കോരി ഗൂഢാലോചന' കേസ്. ഈ കേസിന്റെ മറവില്‍ നിരപരാധികളായ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്, 'ഹ്ര' യെ തകര്‍ക്കുക കൂടിയായിരുന്ന സാമ്രാജ്യത്വ ലക്ഷ്യം. ബിസ്മിലി നും നാല് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ നല്‍കുകയും 'ഹ്ര'യുടെ നിരവധി നേതാക്കള്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയെ സംഘടനക്ക് നേരിടേണ്ടിവന്നു. എന്നാല്‍ ഒളിവില്‍നിന്നുകൊണ്ട് ഭഗത്സിങ് നിരോധിക്കപ്പെട്ട 'ഹ്ര'ക്കു പകരം 'നൌജവാന്‍ ഭാരത് സഭ'യെന്ന പുതിയ സംഘടനക്ക് ജന്മം നല്‍കി. മതസൌഹാര്‍ദം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്തിനു രാഷ്ട്രീയ സ്വാതന്ത്യ്രത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്യ്രം കൂടി കൈവരണമെന്നും, തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉണ്ടാവണമെന്നും സഭയുടെ പരിപാടിയില്‍ നിര്‍ദേശിച്ചു. റാകിഷന്‍ പ്രസിഡന്റും ഭഗത്സിങ് സെക്രട്ടറിയുമായ സഭ വിവിധ സംസ്ഥാനങ്ങളില്‍ ശക്തി കേന്ദ്രമായി വളര്‍ന്നു.എന്നാല്‍ ഭഗത്സിങിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് രണ്ടുവര്‍ഷം ജയിലിലടച്ചു. ജയിലില്‍വെച്ചും പോരാട്ടം തുടരുകയായിരുന്നു ആ വിപ്ളവകാരി. 80 ദിവസം നീണ്ടുനിന്ന നിരാഹാരം ലോകശ്രദ്ധ പിടിച്ചു പറ്റി. ഭഗത്സിങിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയാകെ മുറവിളികൂട്ടി. ഒടുവില്‍ ദേശീയ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.രണ്ട് വര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം ജയില്‍ മോചിതനായ ഭഗത് വര്‍ധിതവീര്യത്തോടെ കര്‍മരംഗത്തിറങ്ങി. മന്ദീഭവിച്ച 'ഹ്ര'യെ പുനഃസംഘടിപ്പിക്കാന്‍ 1929 സെപ്തംബര്‍ 8,9 തീയതികളില്‍ കോണ്‍പൂരില്‍ സമ്മേളിച്ചു. ഭഗത്സിങ്, രാജഗുരു, സുഖദേവ്, യശ്പാല്‍, ഭഗവതീചരന്‍ വോറ, സുശീലാദേവി തുടങ്ങി 60 പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് എന്ന പുതിയ സംഘടനക്ക് രൂപം കൊടുത്തു. 'ഹസ്ര' (ഒൃമ) വിപ്ളവപ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരോധിക്കപ്പെട്ട ഹസ്രയുടെ പ്രവര്‍ത്തകര്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു.ഭഗത്സിങിന്റെയും സഖാക്കളുടെയും ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു കോണ്‍ഗ്രസ് നേതാവായ ലാലാ ലജ്പത് റായിയുടെ കൊലപാതകം. ഇന്ത്യയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട ഭരണ പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടന്‍ നിയോഗിച്ച സൈമണ്‍ കമീഷനെ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. കമീഷന്‍ എത്തുന്നേടത്തെല്ലാം 'ഗോ ബേക്ക്' വിളിച്ച് മടക്കി അയക്കുകയായിരുന്നു സമരമുറ. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ കമീഷനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വന്ദ്യവയോധികനായ ലാലാജിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദിച്ചത്. ഭഗത്സിങടക്കം പ്രതിരോധനിര സൃഷ്ടിച്ചെങ്കിലും ലാലാജി മര്‍ദനത്തിനു വിധേയനായി നവംബര്‍ 17 ന് അന്ത്യശ്വാസം വലിച്ചു. ഭാരതത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിനു പ്രതികാരം ചെയ്യാന്‍ 'രക്തത്തിനു പകരം രക്തം' എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നടത്താന്‍ ഭഗത്സിങും സഖാക്കളും പദ്ധതിയിട്ടു. ദിവസങ്ങള്‍ക്കകം സാന്റേഴ്സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രതികാരാഗ്നി അടക്കിയത്. ഭഗത് ഒരു കൊലക്കേസില്‍ കൂടി പ്രതിയായി.നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ നിര്‍ജീവമായ കോണ്‍ഗ്രസ് ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. മറുഭാഗത്ത്'ഹസ്ര'യുടെ കൊടിക്കീഴില്‍ വിപ്ളവപ്രസ്ഥാനവും ശക്തിപ്പെട്ടു. ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം ശക്തമായ നിയമം കൊണ്ടുവന്നു. പൊതുരക്ഷാബില്‍, പത്രനിയന്ത്രണ ബില്‍, തൊഴില്‍ തര്‍ക്കബില്‍ എന്നിവയായിരുന്നു അത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഹസ്ര തീരുമാനിച്ചു. നിയമനിര്‍മാണ സഭയില്‍ ബോംബെറിഞ്ഞ് പ്രതിഷേധിക്കുകയും ആവശ്യങ്ങളടങ്ങിയ ലഘുലേഖ രക്തലിപികളാല്‍ എഴുതി വിതരണം ചെയ്യുകയും രക്ഷപ്പെടാതെ അറസ്റ്റ് വരിക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത് ദൌത്യത്തിന്റെ ചുമതല ധീരന്മാരായ ഭഗത്സിങിനെയും ബടുകേശ്വര്‍ ഭത്തിനെയും ഏല്‍പ്പിച്ചു.1929 ഏപ്രില്‍ 8 ന് നിയമനിര്‍മാണ സഭ ചേരുമ്പോഴേക്കും ഏറെ സാഹസികമായ പ്രവര്‍ത്തനത്തിലൂടെ ബോംബും ലഘുലേഖയുമായി സമ്മേളന ഗാലറിയില്‍ ഹാജരായി. മോത്തിലാല്‍ നെഹ്റുവിന്റെ പാസാണ് സംഘടിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനം സഭാധ്യക്ഷനായ വിക്തല്‍ ഭായ് പട്ടേല്‍ പുറപ്പെടുവിക്കുന്ന മാത്രയില്‍ വിജനമായ തറയിലേക്ക് ഭഗത്സിങ് ബോംബ് വലിച്ചെറിഞ്ഞു. വന്‍ സ്ഫോടനത്തില്‍ സഭാംഗങ്ങള്‍ ഞെട്ടിവിറച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്' വിളികള്‍കൊണ്ട് ഹാള്‍ മുഖരിതമായി. പുകപടലംകൊണ്ട് പരിസരം മൂടപ്പെട്ടു. ആത്മരക്ഷാര്‍ഥം പലരും പലവഴിക്ക് കുതിച്ചു.നിര്‍ഭയരായി, തങ്ങളെ ഏല്പിച്ച ദൌത്യം നിര്‍വഹിച്ച ആത്മസംതൃപ്തിയോടെ രണ്ട് വിപ്ളവകാരികളും സഭാതലത്തില്‍തന്നെ ഇരിപ്പുറപ്പിച്ചു. ഏറെ സമയത്തിനുശേഷം ഭയപ്പാടോടെ അറച്ചറച്ച് കടന്നുവന്ന സുരക്ഷാ ഭടന്മാര്‍ക്കു മുമ്പില്‍ കരങ്ങള്‍ നീട്ടി സുസ്മേരവദനരായി അറസ്റ്റ് വരിച്ചു. വാര്‍ത്ത ബ്രിട്ടീഷ് കൊട്ടാരത്തെ ഞെട്ടിച്ചു. രാജ്യമാകെ ഭഗത്സിങിന്റെ ധീരനടപടി ചര്‍ച്ചാവിഷയമായി.1929 നാണ് ബോംബ് കേസ് വിചാരണ ആരംഭിച്ചത്. ആസഫലിയും ഭാര്യ അരുണാ ആസഫലിയുമാണ് ഭഗത്സിങിനുവേണ്ടി കേസ് വാദിച്ചത്. കോടതിയില്‍ എത്തുമ്പോഴെല്ലാം സഖാക്കള്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഭരണകൂടത്തിന്റെ ഓരോ വാദങ്ങളെയും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്യ്രേഛയുടെയും ആത്മാവിഷ്കാരത്തിന്റെയും ഭാഷയില്‍ പ്രതിരോധിച്ചു. തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച പ്രസ്താവനകള്‍ വായിച്ചു. ഇന്ത്യന്‍ വിപ്ളവ ചരിത്രത്തിലെ അമൂല്യ രേഖയാണ് ഈ പ്രസ്താവനകള്‍.ജയിലിനകത്തും വിപ്ളവകാരികള്‍ പ്രക്ഷോഭമാരംഭിച്ചു. നിരാഹാര സമരം, രക്തസാക്ഷി ദിനാചരണം, ലെനില്‍ ചരമദിനാചരണം തുടങ്ങിയവ ഇതില്‍ പ്രധാനം. ലെനിന്‍ ദിനത്തില്‍ കോടതിയില്‍ ഹാജരായത് ചുവന്ന ടവല്‍ കഴുത്തില്‍ ചുറ്റിയും 'സോഷ്യലിസ്റ്റ് വിപ്ളവം നീണാള്‍ വാഴട്ടെ, ലെനിന്റെ നാമം അനശ്വരം, സാമ്രാജ്യത്വം തുലയട്ടെ' എന്ന മുദ്രാവാക്യം മുഴക്കിയുമാണ്.ഒടുവില്‍, പ്രതീക്ഷിച്ചതു പോലെതന്നെ ആ ധീരവിപ്ളവകാരികളെ വധശിക്ഷക്കു വിധിച്ചു. രാജ്യം ഇളകിമറിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ നിയമസഹായ സമിതി രൂപീകരിച്ചു. ഇതിനോട് പ്രതികരിച്ച് ഭഗത്സിങ് പറഞ്ഞു. 'ബ്രിട്ടീഷ് ഭരണത്തിന് ഞങ്ങളുടെ ജീവനാണ് ആവശ്യം, സമിതിക്ക് ലഭിച്ച പണംകൊണ്ട് തടവുകാര്‍ക്ക് പുസ്തകം വാങ്ങുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുക'.മരണത്തിന്റെ നിമിഷങ്ങള്‍ അടുക്കുന്തോറും ഭഗത്സിങ് ഏറെ സന്തോഷവാനായിരുന്നു. ഭഗത്സിങിനെ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ച ജവാഹര്‍ലാല്‍ നെഹ്റു തന്റെ ആത്മകഥയില്‍ വിവരിക്കുന്നതിങ്ങനെയാണ്. 'ആകര്‍ഷകവും പ്രജ്ഞാശക്തി ദ്യോതിപ്പിക്കുന്നതുമായ ആ മുഖം പ്രശാന്തവും സൌമ്യവുമായിരുന്നു. ക്രോധത്തിന്റെ ഒരു ലാഞ്ഛന പോലും അവിടെ നിഴലിച്ചില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും സംസാരവും മാന്യമായ നിലയിലായിരുന്നു.'തടവറയില്‍ കഴിയവെ സഹപ്രവര്‍ത്തകനായ ബടുകേശ്വര്‍ ദത്തിനയച്ച കത്തില്‍ ഭഗത്സിങ് ഇങ്ങനെ രേഖപ്പെടുത്തി. 'ഞാന്‍ സന്തോഷപൂര്‍വം കൊലമരത്തിലേറും. വിപ്ളവകാരികള്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിനു കാണിച്ചുകൊടുക്കും'.ശിക്ഷ നടപ്പാക്കുന്നതിനിടയിലെ ഏതാനും മാസത്തെ ഇടവേളകള്‍ ഭഗത്സിങ് പുസ്തകവായനയുടെ ലഹരിയിലായിരുന്നു. വായിച്ചും എഴുതിയും അവശേഷിച്ച ദിവസങ്ങള്‍ ഉല്ലാസപൂര്‍വം ചെലവഴിച്ചു. ഇതിനിടയില്‍ ജീവന്‍ ബലികഴിച്ചെങ്കിലും ജയിലില്‍നിന്നും മോചിപ്പിക്കാമെന്ന് വിപ്ളവകാരികളായ സുഹൃത്തുക്കള്‍ ഭഗത്തിനോട് കുറിപ്പുമുഖേന അറിയിച്ചു. അവര്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'പാര്‍ടിയും അതിന്റെ മഹത്തായ ത്യാഗങ്ങളും എന്നെ ഏറ്റവും ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിച്ചിരുന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.... ധീരതയോടെ മന്ദഹാസവുമായി തൂക്കിലേറിയാല്‍ ഭാരതത്തിലെ അമ്മമാര്‍ എന്നെ മാതൃകയാക്കാന്‍ തങ്ങളുടെ സന്താനങ്ങളെ പ്രേരിപ്പിച്ചു കൊള്ളും. ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാനെന്ന് സ്വയം കരുതുന്നു'.1931 മാര്‍ച്ച് 23 നാണ് ഭഗത്സിങ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് സമയമായ വിവരം മജിസ്ട്രേട്ട് അറിയിച്ചത്. അപ്പോള്‍ ആ വിപ്ളവകാരി ലെനിന്റെ ഭരണകൂടവും വിപ്ളവവുമെന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുകയായിരുന്നു. ഏതാനും പേജുകള്‍മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണമെന്നും ഇതൊന്നു വായിച്ച് തീര്‍ത്തോട്ടെ എന്നുമുള്ള ഭഗത്സിങിന്റെ അഭ്യര്‍ഥന മജിസ്ട്രേട്ടിനെ അത്ഭുതസ്തബ്ധനാക്കി. വായിച്ചു തീര്‍ത്ത് പുസ്തകം മടക്കിവെച്ച് പുഞ്ചിരിതൂകി മജിസ്ട്രേട്ടിനോട് പറഞ്ഞു. 'മിസ്റ്റര്‍ മജിസ്ട്രേട്ട്, ഭാരതത്തിന്റെ വീരപുത്രന്മാര്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ട് കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍തന്നെ!'ഭഗത്സിങും സുഖദേവും രാജ്ഗുരുവും ഇരുവശങ്ങളിലുമായി തോളില്‍ കൈയിട്ട് മുദ്രാവാക്യം മുഴക്കി കഴുമരത്തിന്റെ തട്ടിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിക്കാന്‍ ആരാച്ചാരെ അനുവദിച്ചില്ല. സ്വയം കഴുത്തിലണിഞ്ഞ് ആവേശ ഭരിതരായി ഉച്ചൈസ്തരം ഉല്‍ഘോഷിച്ചു. "ഭാരത് മാതാകീ ജെയ്... ഇന്‍ക്വിലാബ് സിന്ദാബാദ്.'' ഭാരതം ഒന്നടങ്കം ഈ നിമിഷത്തില്‍ വിറങ്ങലിച്ചു നിന്നു.രക്തസാക്ഷികളുടെ ജഡത്തെപ്പോലും ബ്രിട്ടീഷ് ഭരണകൂടം നിന്ദിച്ചു. മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് പാതിവെന്ത മൃതദേഹം നദിയിലൊഴുക്കിയാണ് പ്രതികാരം തീര്‍ത്തത്. എന്നാല്‍ വിവരമറിഞ്ഞ ജനാവലി ഒന്നടങ്കം കുതിച്ചെത്തി നദിയില്‍നിന്നും ഭൌതിക ശരീരം വീണ്ടെടുത്ത് ഭക്ത്യാദരപൂര്‍വം സംസ്കരിച്ചു. വിപ്ളവകാരികളുടെ ഭൌതിക ശരീരത്തെ നശിപ്പിക്കാം. എന്നാല്‍ അവര്‍ ഉയര്‍ത്തിവിട്ട ആശയത്തിന്റെ പ്രസ രണത്തെ തടുക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന സന്ദേശം ഭഗത്സിങ് ലോകത്തിന് നല്‍കുന്നു.
കടപ്പട്.വിവിധ പുസ്തകങള്‍,ലേഖനങള്‍
Tuesday, September 22, 2009
മനുഷ്യച്ചങ്ങല രാജ്യരക്ഷയ്ക്കുള്ള ഐക്യദാര്‍ഢ്യം: പി വത്സല

കോഴിക്കോട്: ഇന്ത്യയെ സമ്പൂര്‍ണമായി കോളനിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ആസിയന്‍ കരാറെന്ന് എഴുത്തുകാരി പി വല്‍സല. കരാറിനെ ദൃഢനിശ്ചയത്തോടെ ചെറുക്കേണ്ടത് ജനശക്തിയുടെ ബാധ്യതയാണ്.ഒക്ടോബര്‍ 2 ന് ഈ രാജ്യദ്രോഹ കരാറിനെതിരെ സൃഷ്ടിക്കുന്ന മനുഷ്യച്ചങ്ങല രാജ്യം സംരക്ഷിക്കാനുള്ള ഐക്യദാര്‍ഢ്യത്തിന്റെ അടയാളമാണ്. അത് വിജയിപ്പിക്കേണ്ടത് മനുഷ്യസ്നേഹികളുടെ ഉത്തരവാദിത്തമാണ്. കര്‍ഷകനും കലാകാരനും തൊഴിലാളിയുമെല്ലാം ചങ്ങലയില്‍ കൈകോര്‍ക്കണം. ചേറില്‍ പുതഞ്ഞ ജീവിതങ്ങളും കാടിന്റെ മക്കളുടെ നിസ്സഹായതയും നനവോടെ ആവിഷ്കരിച്ച കഥാകാരി പറഞ്ഞു. ആസിയന്‍കരാര്‍ കൊണ്ടുവന്നത് ഇവിടുത്തെ ജനതയെയും പാര്‍ലമെന്റിനെയും അവഹേളിക്കുംവിധത്തിലാണ്. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല. ആണവകരാറിന്റെ സമാനാനുഭവമാണ് സ്വതന്ത്രവ്യാപാരത്തിനെന്നപേരിലുള്ള ഈ കരാറിലും ആവര്‍ത്തിച്ചത്. കരാര്‍ ഇന്ത്യയുടെ രണ്ടാംകോളനിവല്‍ക്കരണത്തിന് ഇടയാക്കും. 100 കോടിയിലേറെ ജനങ്ങളുള്ള ഈരാജ്യത്ത് ഭക്ഷ്യസുരക്ഷ സര്‍വപ്രധാനമാണ്. ചെറുകിട കര്‍ഷകരെ അവലംബിച്ചാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ജീവിക്കുന്നത്. കര്‍ഷകഭൂമികകളോട് വിടപറഞ്ഞ് നഗരങ്ങളില്‍ കുടിയേറിയ യഥാര്‍ഥ കര്‍ഷകരെ തിരിച്ച് ഗ്രാമങ്ങളില്‍ കുടിയിരുത്തുകയാണ് ആദ്യം വേണ്ടിയിരുന്നത്. ഇന്ത്യയുടെ മുഴുവന്‍ കമ്പോളവും വിദേശനിയന്ത്രണത്തില്‍ അമരുമ്പോള്‍ മറ്റൊരു കോളനിവാഴ്ചയുടെ നുകത്തിലേക്ക് ഇന്ത്യ അടിമപ്പെടും. ഇത്തരം നടപടി ചെറുക്കാന്‍ ഈ നാട്ടിലെ ഓരോമനുഷ്യനും പ്രതിജ്ഞയെടുക്കേണ്ടതുണ്ട്. ഇപ്പോള്‍തന്നെ ഗുണമേന്മാനിയന്ത്രണത്തിന്റെപേരില്‍ നമ്മുടെ കയറ്റുമതിയെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും പൂര്‍വേഷ്യന്‍ രാജ്യങ്ങളും തിരസ്കരിക്കുന്നുണ്ട്. ആണവകരാറിനാല്‍ അമേരിക്കയുടെ നിരീക്ഷണത്തിന് വിധേയമാകാനിരിക്കുന്ന ഇന്ത്യയുടെ സര്‍വാധികാരം ആസിയന്‍കരാര്‍കൂടി നടപ്പിലാകുമ്പോള്‍ സമ്പൂര്‍ണമായി നഷ്ടമാകും. നിശ്ചയദാര്‍ഢ്യത്തോടെയുള്ള ജനശക്തിയുടെ ഐക്യത്താലേ ഇതിനെ നേരിടാനാവൂ' അവര്‍ പറഞ്ഞു.
Monday, September 21, 2009
ആസിയന്‍ കരാര്‍ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും
(ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപനാണ് ലേഖകന്‍)
Saturday, September 19, 2009
ഏല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ പെരുന്നാള് ആശംസകള്‍.
Friday, September 18, 2009
ശശി തരൂരിന്റെ കന്നുകാലി ക്ലാസ് പരാമര്ശം തമാശയായി കണ്ടാല് മതിയെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്.
ഇന്ത്യയില്‍ വിമാനത്തിന്റെ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നവരൊക്കെ കന്നുകാലികളാണോ.ഈ കന്നുകാലികളുടെ വോട്ട് വാങിച്ച് ജയിച്ച് അധികാരത്തില്‍ വന്ന ഒരു കോണ്‍ഗ്രസ്സ് "കന്നുകാലിയുടെ" പ്രതികരണം രാജ്യത്തിന്നുതന്നെ അപമാനകരമാണ്. ഇന്ത്യയെപ്പറ്റി അറിയാത്ത കോണ്‍ഗ്രസ്സിനെപ്പറ്റി അറിയാത്ത ചില സാമ്രാജിത്ത ദാസന്മാര്‍ സാധാരണ ജനങളെ കന്നുകാലികളെന്ന് വിളിക്കുമ്പോള്‍ അതിനെ അനുകാലിക്കാന്‍ മറ്റുചില "കന്നുകാലികള്‍ "തയാറാകുന്നുവെന്നത് ആരിലും അത്ഭുതം സൃഷ്ടിക്കുന്നതാണ്. ഇന്ത്യയിലെ പാടത്തും പറമ്പിലും ഫക്ടറികളിലും ചോരനീരാക്കി പണിയെടുക്കുന്നവരോട് പരമപുച്ഛം വെച്ച് പുലര്‍ത്തുന്ന മേലാളന്മാരെ സാമ്രാജിത്ത ദാസന്മാരെ ജനം തിരിച്ചറിയണം
മുല്ലപ്പെരിയാര്‍ സര്‍വ്വേ അനുമതി, കേരളത്തിന്റെ വേവലാതിക്ക് അറുതിയാകുമോ ?...
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വേ നടത്താന്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. കേരളത്തിലെ ജനങല്‍ക്ക് വന്‍ പ്രതിക്ഷയും ആശ്വാസവുമാണ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വന്യമൃഗസംരക്ഷണ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ജനങളുടെ ജീവനും സ്വത്തിന്നും സംരക്ഷണം നല്‍കാന്‍ പുതിയ അണക്കെട്ട് മാത്രമെ പോംവഴിയുള്ളുവെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള അണക്കെട്ടിനു ആയിരം അടി താഴെ 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് പുതിയത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടകരമായ സ്ഥിതിയെപ്പറ്റിയോ , അത് തകര്‍ന്നാലുണ്ടാകുന്ന വന്‍ ദുരന്തത്തെപ്പറ്റിയോ തമിഴ് നാടിന്നോ സുപ്രിംകോടതിക്കോ യാതൊരു വേവലാതിയുമില്ലെന്ന് അവരുടെ വാക്കുകളിലും പ്രവര്‍ത്തിയിലും കാണുന്നത്. അപകടാവസ്ഥയിലുള്ളമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കൂട്ടണമെന്ന സുപ്രീംകോടതി വിധി കേരളത്തിലെ ജനങ്ങളുടെ ജീവനു യാതൊരു വിലയും കല്‍പിക്കുന്നില്ലായെന്നതിന്റെ തെളിവായിരുന്നു. നീതിയും നിയമവും മനുഷന്റെ രക്ഷക്കായിരിക്കണമെന്ന നിഗമനത്തേയും കാഴ്ചപ്പാടിനേയും ഈ വിധി അപ്പാടെ നിരാകരിക്കുന്നു.
111 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ചുണ്ണാമ്പും മണലും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതം കൊണ്ട് പണിതീര്‍ത്തതാണത്രെ. ഈ അണക്കെട്ടിന്നാണ് 999 വര്‍ഷത്തെ കരാര്‍ ഉണ്ടാകിയിട്ടുള്ളത്. ഇതിന്നു പിന്നിലുള്ള കാപട്യം വിശേഷബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാവുന്നതാണ്. സാങ്കേതിക വിദ്യ അത്രക്ക് ഒന്നും വികസിച്ചിട്ടില്ലാത്ത കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഒരു അണക്കെട്ട് ഇത്രയും കാലം നിലനിന്നതു തന്നെ അത്ഭതമാണ് . ഈ അണക്കെട്ടിന്റെ ബലക്ഷയത്തെ പ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 30 വര്‍ഷമായിരിക്കുന്നു .
അത്യന്താധുനിക സാങ്കേതിക മികവൊടെ നിമ്മിക്കുന്ന ഡാമുകക്കുപോലും 50-60 വര്‍ഷത്തെ ആയുശ്ശ് മാത്രമെ കണക്കറുള്ളു.ആ കണക്കിന്ന് 111 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്ന് ബലക്ഷയം സംഭവ്ച്ചിട്ടുണ്ട് എന്ന നിഗമനം തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല. എന്നിട്ടും ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്ന് മനസ്സിലായിട്ടില്ലായെന്നത് ആശ്ചര്യജനകമാണ് . മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജല നിരപ്പ് 138 അടിയില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത് പെരിയാരിന്റെ തീരങ്ങളീല്‍ താമസിക്കുന്ന ലക്ഷ ക്കണക്കിന്ന് ജനങ്ങളെ അത്യന്തം ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്‌കേരളത്തിലെ ലക്ഷക്കണക്കിന്ന് ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയും തമിഴ്‌നാട് സര്‍ക്കാരും കൈക്കൊള്ളുന്ന നിലപാട് ഏറെ വേദനാജനകമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും തരക്കേടില്ല തമിഴ്‌നാടിന്ന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന്ന് അനുകൂലമായ വിധിയാണ് സുപ്രീകോടതിയില്‍നിന്നും വന്നിട്ടുള്ളത്. തമിഴ്‌നാടിന്ന് കേരളത്തില്‍നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങല്‍ക്ക് ജീവഹാനി സംഭവിക്കാവുന്ന രീതിയിലേക്ക് ഡാമിന്റെ സ്ഥിതി അപകടത്തിലായിട്ടുപോലും അത് അംഗീകരിക്കാത്ത നിഷേധാത്മക നിലപാടാണ് തമിഴ്‌നാട് കൈക്കൊണ്ടിട്ടുള്ളത്. ഇത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തുടര്‍ന്നുകൊണ്ടു പോകാന്‍ സഹായകരമല്ലയെന്ന് പറയേണ്ടിയിരിക്കുന്നു.കേരളത്തിന്ന് പരമപ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിന്ന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരിക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കൊ സര്‍ക്കറിന്നൊ ഇല്ല. ഇത് മിതമായ ഭാഷയില്‍ തമിഴ്‌നാടിനേയും സുപ്രീകോടതിയേയും എത്രയും പെട്ടന്ന് അറിയിച്ചേ മതിയാകു. കേരളത്തിലെ ജനങ്ങള്‍ക്ക് ദോഷകരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കേരളസര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസനിയവുമാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുന്ന സ്ഥിതിയുണ്ടായാല്‍ ഫലം ഭയാനകമായിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന്ന് കഴില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്ന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന്ന് ഇരയാകുന്നത് ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ് സര്‍ക്കാറിന്ന് സ്വീകരിക്കാനുള്ളത്. വെറും ജാഗ്രത നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിന്നും പരമാവധി സംരക്ഷണം ഉറപ്പുവരുത്തണം.
നാരായണന്‍ വെളിയംകോട്.
Tuesday, September 15, 2009
മാധ്യമ സിണ്ടിക്കേറ്റ് അവഗണിക്കുന്ന വാര്ത്തകള്.
4 സിപിഐ എം പ്രവര്ത്തകരെ കൂടി മാവോയിസ്റ്റുകള് വധിച്ചു
കൊല്ക്കത്ത: ബംഗാളില് നാല് സിപിഐ എം പ്രവര്ത്തകരെ ക്കൂടി മാവോയിസ്റുകള് കൊലപ്പെടുത്തി. പശ്ചിമ മിഡ്നാപുര് ജില്ലയിലെ ലാല്ഗഢ്, സാല്ബണി ഭാഗങ്ങളില് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായാണ് കൊലപാതകപരമ്പര അരങ്ങേറിയത്. സ്കൂള് അധ്യാപകനും സിപിഐ എം ജംന്താള് ലോക്കല് കമ്മിറ്റി അംഗവുമായ കാര്ത്തിക് മഹതൊ, ലാല്ഗഢ് ബുഡിപാഡാ ബ്രാഞ്ച് സെക്രട്ടറി ശംഭു മഹതൊ, പാര്ടി പ്രവര്ത്തകരായ ഷേക്ക് നസുറുള് ഹസ്സന്, അനാഥ് മഹതൊ എന്നിവരാണ് കൊല്ലപ്പെട്ടത്. ലാല്ഗഢ് ജാമദ് പ്രൈമറി സ്കൂള് അധ്യാപകനായ കാര്ത്തി മഹതൊയെ കുട്ടികളുടെ മുമ്പില്വച്ചാണ് കൊലചെയ്തത്്. പകല് പതിനൊന്നോടെ മൂന്നു ബൈക്കിലെത്തിയ അക്രമികള് അദ്ദേഹത്തെ ക്ളാസില്നിന്ന് വലിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം കണ്ട് പരിഭ്രാന്തരായ കുട്ടികള് നിലവിളിച്ച് ക്ളാസുമുറികളില്നിന്ന് ഓടി. സാല്ബണി ബുലിപാറയില് രാവിലെ എട്ടിന് നാട്ടുകാരുമായി സംസാരിച്ചുകൊണ്ടു നില്ക്കെയാണ് ശംഭു മഹതൊ, അനാഥ് മഹതൊ എന്നിവര്ക്കുനേരെ ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിര്ത്തത്. ഞയാറാഴ്ച രാത്രിയാണ് ലാല്ഗഢിലെ സിംപുര് ഗ്രാമക്കാരനായ ഷേക്ക് നസുറുള് ഹസ്സനെ അക്രമികള് കൊന്നത്. കടയില് ചായകുടിച്ചുകൊണ്ടിരുന്ന ഹസ്സനു നേരെ വെടിയുതിര്ത്തശേഷം അക്രമികള് രക്ഷപ്പെട്ടു. അക്രമികളുടെ വെടിയേറ്റ് ഒരാള്ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമബാധിത പ്രദേശങ്ങളില് സംയുക്തസേനയെ വിന്യസിച്ചിട്ടുണ്ടങ്കിലും മാവോയിസ്റ് അക്രമം തുടരുകയാണ്. പത്തു കമ്പനി സേനയെക്കൂടി നിയോഗിച്ചാലേ അക്രമം പൂര്ണമായി തടയാനും മാവോയിസ്റുകളെ തുരത്താനും കഴിയുകയുള്ളൂവെന്ന് പശ്ചിമ മിഡ്നാപുര് ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് വര്മ പറഞ്ഞു. മാവോയിസ്റ് കൊലയിലും അക്രമത്തിലും പ്രതിഷേധിച്ച് പശ്ചിമ മിഡ്നാപുരിലെ കാന്കാബോട്ടി, എനയത്ത്പുര് എന്നിവിടങ്ങളില് സിപിഐ എം നേതൃത്വത്തില് പ്രകടനവും പൊതുയോഗവും നടന്നു. ആയിരക്കണക്കിനു പാര്ടി പ്രവര്ത്തകര് പ്രതിഷേധത്തില് അണിചേര്ന്നു.
ഗോപി, കല്ക്കത്ത.
Monday, September 14, 2009
ഹനാന്റെ വിസ്‌മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ
കോഴിക്കോട്: കൗതുകങ്ങള്‍ക്ക് അവധി കൊടുത്ത് ഹനാന്‍ ബിന്‍ത് ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ് വെസ്റ്റിങ്‌ഹൗസ് നടത്തുന്ന ശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍. യു.എസ്. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ് സീമെന്‍സ് വെസ്റ്റിങ്‌ഹൗസ് ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് . ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ് ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട് തിയറി ഓഫ് സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ് ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ് സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും. 'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മെയിലാണ് സ്‌പേസ് ആന്‍ഡ് സയന്‍സ് ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എയ്‌റോനോട്ടിക്‌സിലും കോഴ്‌സ് പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു. ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന് കുളിക്കാന്‍ കയറി ബാത്ത് ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച് പറയാനുണ്ട് ഉമ്മ അയിഷ മനോലിക്ക്. ടബ്ബില്‍ വെള്ളം നിറഞ്ഞ് മൂക്കില്‍ കയറിയപ്പോഴാണ് ഹനാന്‍ എഴുന്നേറ്റത്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ് ഹൂസ്റ്റണില്‍വെച്ച് ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു. പരീക്ഷണാര്‍ഥം നാസ ഇത് 'സ്വദൂരത്തേക്ക് വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന് ഐസ് ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ് പദ്ധതി. ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന് അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്‌തു. തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്. അന്ന് 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ് വായനയ്‌ക്കെടുത്തത്. ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ് ഹനാന്റെ ചിന്ത. പ്രപഞ്ചം സ്ഥിരമല്ല. അത് മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് പ്രകാശത്തിന്റെ അതിരാണ്. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ് പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്- ടാക്കിയോണ്‍സ്. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ് ഹനാന്റെ മറ്റൊരു പദ്ധതി. അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ് ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന് ഹനാനുതന്നെ നിശ്ചയമില്ല.
