എസ് രാമചന്ദ്രന്‍ പിള്ള
Wednesday, June 17, 2009
ഇ എം എസും കേരളത്തിന്റെ വികസന പ്രശ്നങ്ങളും
എസ് രാമചന്ദ്രന്‍ പിള്ള
Monday, June 15, 2009
വിമോചനസമരം അന്നും ഇന്നും
Saturday, June 13, 2009
മാതൃകാ കമ്യൂണിസ്റ് .
ഇ എം എസ്: മായാത്ത മുദ്ര.
പ്രകാശ് കാരാട്ട്.
ഇ.എം.എസ്. സ്‌മരണ

ആധുനിക കേരളത്തിന്റെ ശില്‌പികളിലൊരാളായ സഖാവ് ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദിയാണ്. സാര്‍വദേശീയവും ദേശീയവുമായ രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കേരളീയ അവസ്ഥയെ ശാസ്‌ത്രീയമായി വിലയിരുത്തുകയും മലയാളികളെ നന്മയിലേക്കാനയിക്കുന്നതിന് വഴിവെട്ടുകയും ചെയ്യുകയായിരുന്നു ഇ.എം.എസ്സിന്റെ മുഖ്യ കര്‍മ മേഖല. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ഇടപെടലിലൂടെ, ധൈഷണിക സംഭാവനകളിലൂടെ, സമര-സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ആധുനിക കേരള സൃഷ്‌ടിയില്‍ അദ്വിതീയമായ പങ്കാണ് ഇ.എം.എസ്. വഹിച്ചത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകമുണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയത് പി. കൃഷ്‌ണപിള്ള, ഇ.എം.എസ്., കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍ എന്നിവരാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കുന്നതിന് ഒരുപതിറ്റാണ്ടിലേറെ മുമ്പ് തന്നെ കേരളത്തിന്റെ പൊതുരംഗത്ത് ഇ.എം.എസ്. സജീവമായിരുന്നു. സ്വസമുദായമായ നമ്പൂതിരിമാര്‍ക്കിടയിലെ അനാചാരങ്ങള്‍ക്കെതിരെ യോഗക്ഷേമസഭ നടത്തിവന്ന പ്രവര്‍ത്തനങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാട്, എം.ആര്‍.ബി. തുടങ്ങിയവര്‍ക്കൊപ്പം പങ്ക് വഹിക്കുകയും ആ സംഘടനയുടെ മുഖപത്രമായ ഉണ്ണി നമ്പൂതിരിയില്‍ ലേഖനങ്ങളെഴുതിയുമാണ് ഇ.എം.എസ്.തുടങ്ങിയത്. തുടര്‍ന്ന് വിദ്യാഭ്യാസം ഉപേക്ഷിച്ച് നിയമലംഘന സമരത്തില്‍ പങ്കെടുക്കുകയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കേരളത്തിലെ പ്രധാന നേതാക്കളിലൊരാളായി മാറുകയും ചെയ്‌തു. കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കുകയും കോണ്‍ഗ്രസ്സിനകത്ത് ഇടതുപക്ഷാശയം വ്യാപിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ ക്രമത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതില്‍ ഇ.എം.എസ്. വഹിച്ച പങ്ക് നിര്‍ണായകമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും സംഘടന കെട്ടിപ്പടുക്കാനും സമരങ്ങള്‍ നടത്താനും ആശയപ്രചാരണമാണ് ഒന്നാമതായി വേണ്ടതെന്നതിനാല്‍ പത്രങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇ.എം.എസ്. നേതൃത്വം നല്‍കി. ഉണ്ണി നമ്പൂതിരിയിലൂടെയാണ് ഇ.എം.എസ്. പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് സ്വന്തം തറവാട്ടു സ്വത്തില്‍ ലഭിച്ച വിഹിതം വിറ്റുകിട്ടിയ പണം കൂടി മുടക്കി കോഴിക്കോട്ട് ദേശാഭിമാനി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മുടങ്ങാതെ പത്രപ്രവര്‍ത്തനവും തുടര്‍ന്നുവെന്നതാണ് ഇ.എം.എസ്സിന്റെ ഒരു സവിശേഷത. ദിവസേനയെന്നോണം സാര്‍വദേശീയ-ദേശീയ-പ്രാദേശിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടുള്ള ലേഖനങ്ങള്‍, മുഖപ്രസംഗങ്ങള്‍ എന്നിവയെല്ലാം ഇ.എം.എസ്സില്‍ നിന്നുണ്ടായി. കേരളത്തിന്റെ പുരോഗതിയില്‍ പൊതുവിലും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ, സി.പി.എമ്മിന്റെ വളര്‍ച്ചയില്‍ വിശേഷിച്ചും നിര്‍ണായകമായിരുന്നു ഇ.എം.എസ്സിന്റെ ഈ ഇടപെടല്‍. നിരന്തരമായ ഇത്തരം ഇടപെടലിലൂടെ കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തുന്നതില്‍ ഇ.എം.എസ്. നേതൃത്വപരമായ പങ്ക് വഹിച്ചു. പത്രങ്ങളിലൂടെയുള്ള ഇടപെടല്‍, പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വകസിപ്പിക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. എതിരാളികളുമായുള്ള ആശയസമരത്തെ ആരോഗ്യകരമായ സംവാദമായി മാറ്റുകയായിരുന്നു ഇ.എം.എസ്. ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ വികസന-ക്ഷേമരംഗങ്ങളില്‍ പുതിയൊരു പന്ഥാവ് വെട്ടിത്തുറക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. അധികാരമേറ്റ ദിവസം തന്നെ ഇ.എം.എസ്. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തി. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ വികസനമുന്നേറ്റത്തിന്റെ ഒരു മാനിഫെസ്റ്റോവാണ് ആ പ്രസംഗം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ നിറവേറ്റുമെന്നും അത് നിറവേറ്റുന്നതെങ്ങനെയായിരിക്കുമെന്നും അതിന്റെ പ്രതിബന്ധങ്ങളെന്തൊക്കെയാണെന്നും കമ്യൂണിസ്റ്റ് മന്ത്രിമാരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരേണ്ടതിന്റെയും വിദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ദേശസാത്‌കരിക്കേണ്ടതിന്റെയും പ്രാധാന്യത്തില്‍ ഇ.എം.എസ്. ഊന്നി. സൗഹാര്‍ദപൂര്‍ണമായ തൊഴില്‍ബന്ധം, തൊഴില്‍ത്തര്‍ക്കമുണ്ടായാല്‍ ത്രികക്ഷി സമ്മേളനം, തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കാതിരിക്കല്‍, കൃഷിഭൂമി കൃഷിക്കാരന്, കുടികിടപ്പവകാശം, ഒഴിപ്പിക്കല്‍ തടയല്‍, വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളുടെ ജനകീയവത്‌കരണം, അഴിമതിക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് എന്നിങ്ങനെ കേരള സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ശാസ്‌ത്രീയമായ പരിപാടികളുടെ സൂചനയാണ് ഇ.എം.എസ്സിന്റെ സുപ്രസിദ്ധമായ നയപ്രഖ്യാപനം. 1959 ജൂണ്‍ പത്തിന് ഭൂപരിഷ്‌കരണ നിയമം പാസാക്കിയതോടെ ജന്മിത്തം നിയമപരമായിത്തന്നെ ഇല്ലായ്‌മ ചെയ്യുകയായിരുന്നു. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചുവടുവെപ്പ്.എന്നാല്‍, ആ നിയമം പ്രാബല്യത്തിലാകുന്നതിന് ചില കടമ്പകളുണ്ടായിരുന്നു. അതിലേറെ, ശക്തമായ എതിര്‍പ്പും. 1963 ല്‍ ആര്‍. ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്ത് റവന്യൂവകുപ്പ് കൈയാളിയത് പി.ടി. ചാക്കോയാണ്. ഭൂപരിഷ്‌കരണ നിയമത്തെ വികലമാക്കുകയാണ് അന്ന് ചെയ്‌തത്. തുടര്‍ന്ന്, 1967 ല്‍ വീണ്ടും ഇ.എം.എസ്. അധികാരത്തില്‍ വന്നപ്പോള്‍ സമഗ്രമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു. അതോടെ കൃഷിഭൂമി കൃഷിക്കാരന് സ്വന്തമായി. പരിധിക്കപ്പുറമുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്ന് അനുശാസിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് നിശ്ചയിച്ചു. ഗ്രാമത്തില്‍ പത്ത് സെന്റും നഗരത്തില്‍ അഞ്ച് സെന്റും കുടികിടപ്പവകാശമായി. മുന്‍ ഭൂവുടമകള്‍ക്ക് മര്യാദപ്പാട്ടം ഗഡുക്കളായി നല്‍കിക്കൊണ്ടാണ്‌കുടിയാന് ഭൂമി സ്വന്തമായത്. 1957 ജൂലായില്‍ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച് പാസാക്കിയ വിദ്യാഭ്യാസബില്‍ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സൃഷ്‌ടിച്ചതാണ്. ഭൂമിയുടെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഒരുതരം ജന്മിത്തം നിലനില്‍ക്കുകയായിരുന്നു. വിദ്യാഭ്യാസനിയമം സാര്‍വത്രിക വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കി; അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന രീതി കൊണ്ടുവന്നു. സാമുദായിക വര്‍ഗീയ ശക്തികളുടെ കച്ചവടമേഖലയായി അധഃപതിച്ച വിദ്യാഭ്യാസമേഖലയെ ജനകീയമായി പുനഃസംഘടിപ്പിക്കാനാണ് വിദ്യാഭ്യാസനിയമം കൊണ്ടുവന്നത്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക് അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത്, അധികാരവികേന്ദ്രീകരണത്തിന് മുന്‍കൈയെടുത്തത് - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്‌പരപൂരക നടപടികളാണ്. സമഗ്രവികസനത്തിനുള്ള അടിത്തറയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്, പിന്നാക്കക്കാര്‍ക്ക് അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക് വഴിതുറന്നു. ഇങ്ങനെ ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിന് മഹത്തായ തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്, വീട് വെക്കാന്‍ സ്ഥലമില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് വെക്കാന്‍ സ്ഥലം. പിന്നെ വീട് എന്നത് ഇപ്പോഴത്തെ ഗവണ്‍മെന്റ് പ്രധാന ലക്ഷ്യമാക്കിയെടുത്തിരിക്കുന്നു. അസംഘടിതമേഖലയിലെ പെന്‍ഷന്‍-ക്ഷേമനിധി, അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ നടത്തിയ തുടക്കം, പ്രവാസി ക്ഷേമനിധി എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. ഇ.എം.എസ്. നമ്മെ വിട്ടുപിരിഞ്ഞിട്ട് പതിനൊന്ന് വര്‍ഷം കഴിഞ്ഞു. എങ്കിലും ഈ കാലയളവിലും കേരള രാഷ്ട്രീയത്തിലും സാമൂഹിക-സാംസ്‌കാരിക മേഖലകളിലും ഇ.എം.എസ്. നിറഞ്ഞ സാന്നിദ്ധ്യമാണ്. ഭരണരംഗത്ത് വികസന പദ്ധതികള്‍, ക്ഷേമനടപടികള്‍, നിയമനിര്‍മാണം തുടങ്ങിയ ഏത് രംഗത്തുമുള്ള ചര്‍ച്ചയില്‍ ഇ.എം.എസ്സിനെ പരാമര്‍ശിക്കാതെ മുന്നോട്ടു പോവുക പ്രയാസമാണ്. അതുപോലെ വര്‍ഗീയത, സാമുദായിക സൗഹാര്‍ദം, സാമൂഹികപരിഷ്‌ക്കരണം, സംവരണം തുടങ്ങി ഏത് വിഷയത്തിലും ഇ.എം.എസ്സിന്റെ ആശയങ്ങള്‍ പ്രസക്തമായി തുടരുന്നു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനി ഇ.എം.എസ്സാണ്. വ്യത്യസ്‌ത കക്ഷികളെ പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിച്ച് പൊതുശത്രുവിനെതിരായ പോരാട്ടം വിജയിപ്പിക്കുക എന്ന ഐക്യമുന്നണി തന്ത്രം വിജയിപ്പിക്കുന്നതില്‍ ഇ.എം.എസ്സിന്റെ സംഭാവന എക്കാലവും സ്‌മരിക്കപ്പെടും. മുന്നണി ഭരണത്തിന്റെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകകാട്ടിയത് കേരളമാണ്. ദേശീയമായിത്തന്നെ ഇനി ഏകകക്ഷി ഭരണം സാധ്യമല്ലെന്ന് ഇ.എം.എസ്. വളരെമുമ്പേ ദീര്‍ഘദര്‍ശനം ചെയ്യുകയുണ്ടായി. അന്ന് കോണ്‍ഗ്രസ് അതിനെ പരിഹസിച്ചെങ്കിലും പതിനാലാം ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇ.എം.എസ്സിന്റെ പ്രവചനം യാഥാര്‍ഥ്യമാകുന്നത് അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കടുത്ത തിരിച്ചടി നേരിട്ട ഘട്ടത്തിലാണ് ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദി എത്തുന്നത്. കേരളത്തില്‍ മാത്രമല്ല പശ്ചിമബംഗാളിലും സി.പി.എമ്മിനും ഇടതുപക്ഷത്തിനും വന്‍പരാജയമാണുണ്ടായത്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുന്നത് ഇതാദ്യമല്ല. 1957 ല്‍ ആദ്യനിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് പലതവണ വന്‍വിജയം നേടുകയും പലതവണ വന്‍ പരാജയം നേരിടുകയും ചെയ്യുകയുണ്ടായി. ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പ് പരാജയങ്ങളുണ്ടായ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയും ഇടതുപക്ഷവും ആകെ തകര്‍ന്നു, അടിത്തറ ഇളകി എന്നൊക്കെ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. ആ ഘട്ടത്തിലെല്ലാം എതിരാളികള്‍ക്ക് ശക്തമായ മറുപടി നല്‍കിക്കൊണ്ട് ആശയപ്രചാരണത്തിലൂടെ പുതിയൊരു മുന്നേറ്റത്തിന് കളമൊരുക്കാന്‍ ഇ.എം.എസ്സിന് കഴിഞ്ഞിട്ടുണ്ട്. വിമര്‍ശനവും സ്വയം വിമര്‍ശനവും തെറ്റ്‌തിരുത്തല്‍ പ്രക്രിയയും വഴിയാണ് പുതിയ മുന്നേറ്റത്തിന് വഴി തെളിക്കുന്നത്. സ്വന്തം ഭാഗത്തെ തെറ്റ് തിരുത്തുകയും വിവിധ ജനവിഭാഗങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടെന്ന് തോന്നുകയാണെങ്കില്‍ അത് തിരുത്താന്‍ ആശയപ്രചാരണം നടത്തുകയും ചെയ്യുക എന്നതിലാണ് ഇ.എം.എസ് ഊന്നിയത്. അത് അതിവേഗം വിജയത്തിലെത്തിയതിന്റെ അനുഭവമാണുള്ളത്. സംസ്ഥാനത്തെ 2004 ല്‍ നടന്ന പതിന്നാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2006 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചത്. ആ പിന്തുണയില്‍ ഇടിവ് തട്ടിയിട്ടുണ്ടെന്നാണ് പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായത്. വികസന-ക്ഷേമരംഗങ്ങളില്‍ അഭൂതപൂര്‍വമായ നേട്ടങ്ങളുടെ റെക്കോഡുമായാണ് ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ് മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സര്‍ക്കാര്‍ വിരുദ്ധവികാരം പ്രകടമായില്ലെന്ന് പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നിട്ടും വലിയ തോല്‍വിയുണ്ടായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടില്‍ ഇടിവുണ്ടായി. ഈ പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തെറ്റുതിരുത്തിയും തെറ്റിദ്ധാരണതിരുത്തിച്ചുംകൊണ്ട് തിരിച്ചടിയെ അതിജീവിക്കാന്‍ കഴിയും. സ്വയംവിമര്‍ശനമില്ലാതുള്ള വിമര്‍ശനം മുന്നോട്ടുപോക്കിന് തടസ്സമാകുമെന്ന് കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുന്നു. ഈ പ്രക്രിയക്ക് ഇ.എം.എസ്സിന്റെ മാതൃക, ഇ.എം.എസ്സിന്റെ സ്‌മരണ പ്രചോദനമാകുമെന്നതില്‍ സംശയമില്ല.
ഇ.എം.എസ്സും സാഹിത്യവും
അനില്‍കുമാര്‍ എ.വി.
Sunday, June 7, 2009
സത്യത്തിനും നീതിക്കും നിരക്കാത്ത നടപടി
അഡ്വ. ജി. ജനാര്‍ദനക്കുറുപ്പ്
കാബിനറ്റ് എടുത്ത തീരുമാനത്തിന് അതീതമായ തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ല ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ സി.ബി.ഐ.ക്ക് അനുമതി നല്‌കിയത് സത്യത്തിനും നീതിക്കും നിരക്കാത്ത നടപടിയാണ്.
ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുകയാണ്. മന്ത്രിസഭ എടുക്കുന്ന തീരുമാനം സാധാരണ ഗവര്‍ണര്‍ അംഗീകരിക്കുകയാണ് കീഴ്‌വഴക്കം. അസാധാരണമായ സാഹചര്യം ഉടലെടുത്തുവെങ്കില്‍ 356-ാം വകുപ്പുപ്രകാരം സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‌കാം. എന്നാല്‍, അത്തരമൊരു സാഹചര്യം ഇവിടെയില്ല. ഇവിടെ ബൈബിളില്‍ പറയുന്നതുപോലെ, ''അവനെ ക്രൂശിക്കുക, ബരാബസ്സിനെ വിടുക'' എന്ന ചിന്താഗതിയാണ് ഗവര്‍ണര്‍ക്കുള്ളത്.
മന്ത്രിസഭയുടെ തീരുമാനം വന്നതിനുശേഷവും സി.ബി.ഐ. പിന്നണിപ്രയോഗത്തിലൂടെയാണ് തെളിവുകള്‍ ഗവര്‍ണര്‍ക്ക് നല്‌കിയത്. ഇതിനുള്ള അധികാരം സി.ബി.ഐ.ക്കില്ല. കാബിനറ്റ് എടുത്ത തീരുമാനത്തിന് അതീതമായ തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ല. ഇത് മോശപ്പെട്ട പാരമ്പര്യമുണ്ടാക്കും.
സ്ഥാപിതതാത്‌പര്യങ്ങള്‍ക്ക് ഭൂരിപക്ഷരാഷ്ട്രീയം കളിക്കുകയായിരുന്നു പ്രോസിക്യൂഷന്‍ അനുമതിയിലൂടെ ഗവര്‍ണര്‍ ചെയ്‌തത്. ഇത് തികച്ചും അവസരവാദപരമാണ്. ഗവര്‍ണറും സി.ബി.ഐ.യും ഒരു പാത്രത്തില്‍ കഞ്ഞി കുടിക്കുന്നവരാണ്. ഇതുകൊണ്ട് പിണറായി വിജയന് ഒന്നും സംഭവിക്കില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍-32 പ്രകാരം ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാം. ഹൈക്കോടതിയെയും സമീപിക്കാം. മേല്‍ക്കോടതികളില്‍ ഈ കേസ് നിലനില്‍ക്കുകയില്ലെന്ന് ഉറപ്പാണ്.
ഗവര്‍ണര്‍, തന്റെ തീരുമാനത്തിലൂടെ രാഷ്ട്രീയം കളിച്ചിരിക്കുകയാണെന്ന് വ്യക്തമാണ്. ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രമേ ഇത് ഉപകരിക്കൂ. മുമ്പ് മന്ത്രിയായതിന്റെ പേരില്‍ പിണറായി വിജയനെ വേട്ടയാടുകയാണ്. പാര്‍ട്ടിയുടെ സെക്രട്ടറിയായ അദ്ദേഹത്തിനെതിരെ അധികാരദുര്‍വ്യാഖ്യാനമാണ് നടന്നത്.
ഭരണഘടനയുടെ കീഴ്‌വഴക്കങ്ങളെ കണക്കിലെടുക്കാത്തത് ഗവര്‍ണര്‍ പദവിക്ക് നിരക്കാത്തതാണ്. മന്ത്രിസഭയുടെ തീരുമാനം മറികടക്കാന്‍ മാത്രമുള്ള അടിയന്തരസാഹചര്യം ഉണ്ടായിട്ടില്ല.
Thursday, June 4, 2009
പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ വന്‍ വര്‍ധനവ് വരുത്താന്‍ കൗണ്‍സിലേറ്റ് നല്‍കിയ അനുമതി ഉടനെ പിന്‍വലിക്കണം.
Wednesday, June 3, 2009
പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന ഏര്‍പ്പെടുത്തി
പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് 150 ദിര്‍ഹം, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വകയില്‍ 10 ദിര്‍ഹം എന്നിവ ചേര്‍ത്ത് 160 ആണ് എംബസി\കോണ്‍സുലേറ്റ് ഈടാക്കുന്ന പൊതുനിരക്ക്. എംപോസ്റ്റ് സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ 12 ദിര്‍ഹം പ്രോസസിംഗ് ചാര്‍ജ് എന്ന വകുപ്പില്‍ ഈടാക്കാനായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള ധാരണ. ഡെലിവറി ചാര്‍ജ് 15 ദിര്‍ഹമായും അന്നുതന്നെ നിജപ്പെടുത്തിയിരുന്നു. ഇതാണ് ഒറ്റയടിക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിസകളുടെ കാര്യത്തിലും 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജ് 50 ആയി അധികരിപ്പിച്ചിട്ടുണ്ട്. റാസല്‍ഖൈമ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അസോസിയേഷനുകളിലും പാസ്പോര്‍ട്ട് സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഡെലിവറി നിരക്ക് കൂടിയതു കൊണ്ട് അതിന്റെ ഗുണഫലം ഇവര്‍ക്കു ലഭിക്കില്ല. 12 ദിര്‍ഹം പ്രോസസിംഗ് ചാര്‍ജില്‍ നിന്നുള്ള വിഹിതം മാത്രമാണ് അസോസിയേഷനുകള്‍ക്ക് ലഭിച്ചു വരുന്നത്.
അതിനിടെ, മാസങ്ങള്‍ കഴിഞ്ഞിട്ടും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്സൈറ്റിലുള്ള വിവരം പ്രകാരം അതാതിടങ്ങളില്‍ നിന്നും ഇഷ്യു ചെയ്ത പാസ്പോര്‍ട്ടുകള്‍ പുതുക്കി ലഭിക്കാന്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങള്‍ മതി. എന്നാല്‍ പലപ്പോഴും ഇതിലും കൂടുതല്‍ ദിവസങ്ങളെടുക്കുന്നതായാണ് പരാതി. ഇടക്കിടെ വരുന്ന നിരക്കുമാറ്റമാകട്ടെ, സാധാരണക്കാരായ തൊഴിലാളികളെ കൂടുതല്‍ പ്രയാസപ്പെടുത്തും.
നാട്ടില്‍ നിന്നും ഇഷ്യു ചെയ്ത പാസ്പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ വരെ കാത്തിരിക്കേണ്ടി വരുന്നതായും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ മക്കളുടെ ഉപരി പഠനത്തിന് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആഴ്ചകളെടുക്കുമെന്ന മറുപടിയാണത്രെ ഉണ്ടായത്. അതാതു ദിവസം തന്നെ നല്‍കാവുന്ന സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലുള്ള ഇത്തരം കാലവിളംബം ഒഴിവാക്കാന്‍ ഇരു കേന്ദ്രങ്ങളും കുറേക്കൂടി മെച്ചപ്പെട്ട ഏകോപനം വേണമെന്നും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പേരുമാറ്റത്തിന്റെ നടപടിക്രമങ്ങളും കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായി ആക്ഷേപമുണ്ട്. നേരത്തെ യു.എ.ഇയില്‍ നിന്നും പുറത്തിറങ്ങുന്ന ഏതെങ്കിലും പത്രത്തില്‍ പരസ്യം കൊടുത്താന്‍ അതിന്റെ മാത്രം ബലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ പക്ഷെ, നാട്ടിലെ അതാത് പ്രദേശങ്ങളിലെ പത്ര എഡിഷനുകളില്‍ തന്നെ പരസ്യം കൊടുക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നതത്രെ.
എം.സി.എ. നാസര്‍
Friday, May 22, 2009
(പഭാകരനും കുടുംബവും സുരക്ഷിതര്‍; വൈകാതെ പ്രത്യക്ഷപ്പെടുമെന്ന് നക്കീരന്‍ .
ചെന്നൈ: പ്രഭാകരന്‍, ഭാര്യ മതിവദനി, മകള്‍, ഇളയ മകന്‍ എന്നിവര്‍ സുരക്ഷിതരെന്ന് 'നക്കീരന്‍' തമിഴ് വാരിക. പ്രഭാകരന്‍ ചില സുരക്ഷാ ഏര്‍പ്പാടുകള്‍ കൂടി പൂര്‍ത്തീകരിച്ച ശേഷം മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും ഇന്നലെ പുറത്തിറങ്ങിയ 'നക്കീര'ന്റെ പുതിയ ലക്കത്തില്‍ പറയുന്നു. ഈ മാസം 17ന് പ്രഭാകരന്‍ യുദ്ധമുഖത്തുനിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടതായാണ് നൂറു ശതമാനം വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് ലഭ്യമായ വിവരമെന്ന അവകാശവാദത്തോടെ വാരിക വെളിപ്പെടുത്തുന്നത്. സ്വന്തം മരണവാര്‍ത്ത അച്ചടിച്ച തമിഴ് പത്രം കൈയില്‍ പിടിച്ച് ടെലിവിഷനില്‍ മരണവാര്‍ത്ത കാണുന്ന പ്രഭാകരന്റെ ചിത്രത്തോടെയാണ് 'നക്കീരന്‍' ഇന്നലെ പുറത്തിറങ്ങിയത്.
റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
സൈന്യം തങ്ങളെ ഞെരുങ്ങിയ സാഹചര്യത്തില്‍ തമിഴ് ഈഴത്തിനുവേണ്ടിയുള്ള പോരാട്ടം അന്യം നിന്നുപോകാതിരിക്കാന്‍ പ്രഭാകരന്‍ ജീവിച്ചിരിക്കണമെന്ന് നിര്‍ബന്ധമുള്ള മുതിര്‍ന്ന എല്‍.ടി.ടി.ഇ നേതാക്കള്‍ പ്രഭാകരനോട് യുദ്ധമുഖത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. യുദ്ധ നേതൃത്വം മകന്‍ ചാള്‍സ് ആന്റണിക്ക് നല്‍കി പ്രഭാകരന്‍ പോയേ തീരൂവെന്ന് നേതാക്കള്‍ വാശിപിടിച്ചത്തിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ പ്രഭാകരന്‍ തീരുമാനിച്ചു.
ഇതിന് വഴിയൊരുക്കാന്‍ 5000 കിലോ വെടിമരുന്ന് ദേഹത്ത് കെട്ടിവച്ച് എല്‍.ടി.ടി.ഇ.യുടെ കരിമ്പുലി വിഭാഗത്തില്‍പെട്ട 30 ചാവേറുകള്‍ വെടിയുതിര്‍ത്തുകൊണ്ട് സൈന്യത്തിനിടയിലേക്ക് കുതിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സൈന്യം നാലുപാടും ചിതറിയോടി. കടല്‍തീരത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച പഴയ കോട്ടയില്‍ അദ്ദേഹത്തെ എത്തിച്ചശേഷം തുരങ്കത്തിലൂടെ പ്രഭാകരനെ മുള്ളിവായ്ക്കാല്‍ കടലോരത്തെത്തിച്ചു.മറ്റു പുലിനേതാക്കളായ പൊട്ടുഅമ്മന്‍, കടല്‍പുലിത്തലവന്‍ സൂസൈ എന്നിവരെയും വ്യത്യസ്ത ബോട്ടുകളില്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കുദിശയില്‍ ബോട്ടില്‍ മൂന്നു മണിക്കൂറോളം യാത്ര ചെയ്ത് പ്രഭാകരനും മറ്റു നേതാക്കളും സുരക്ഷിത സ്ഥാനത്തെത്തിയതായാണ് പുലികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
ഇതേസമയം, വന്നി മേഖലയില്‍ പുലികളുടെ തുടര്‍ച്ചയായ 23 ചാവേര്‍ ആക്രമണങ്ങളില്‍ സിംഹള സൈന്യത്തിന്റെ 58^ാം ഡിവിഷന്‍ ഛിന്നഭിന്നമായി. 2000^ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രഭാകരന്റെ മകന്‍ ചാള്‍സ് ആന്റണിയും കൊല്ലപ്പെട്ടു. യുദ്ധമുഖത്ത് പ്രഭാകരനുണ്ടെന്ന വിശ്വാസത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും സൈന്യം പീരങ്കികള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് നടത്തിയ കനത്ത ആക്രമണത്തില്‍ പുലികളും തമിഴ് സിവിലിയന്മാരുമടക്കം 20,000^ത്തോളം പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനിടെ ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രഭാകരനെയും കൂട്ടാളികളെയും വെടിവെച്ചുകൊന്നതായും ജഡങ്ങള്‍ കത്തിക്കരിഞ്ഞതായും സൈന്യം പ്രചരിപ്പിച്ച വാര്‍ത്ത ഇംഗ്ലീഷ് ചാനലുകള്‍ ഏറ്റുപിടിക്കുകയായിരുന്നു. പ്രഭാകരന്റെ ജഡം തിരിച്ചറിയാന്‍ മുന്‍ എല്‍.ടി.ടി.ഇ നേതാവും ശ്രീലങ്കന്‍ മന്ത്രിയുമായ കരുണയെ കൊണ്ടുവന്നെങ്കിലും പുലിത്തലവന്‍മാരില്‍ ഒരാളുടെ പോലും മൃതദേഹം അതിലില്ലെന്ന് കരുണ തിരിച്ചറിഞ്ഞുവത്രേ. അതേസമയം, ശ്രീലങ്കന്‍ സര്‍ക്കാറിന്റെയും രാജപക്സേയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രഭാകരന്റേതിനു സമാനമായ ശരീരപ്രകൃതിയുള്ള ഒരാളുടെ ജഡത്തില്‍ മുഖംമൂടി അണിയിച്ചുകിടത്തി അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മണിക്കൂറുകള്‍ക്കകം 'ഡി.എന്‍.എ പരിശോധന' നടത്തി ജഡം തിരിച്ചറിയുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, നക്കീരന്റെ വാദം എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. നക്കീരന്‍ പ്രസിദ്ധീകരിച്ച ചിത്രം കമ്പ്യൂട്ടറില്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Thursday, May 21, 2009
അഴിമതിയുടെ അകമ്പടിയോടെ അധികാരത്തിലേക്ക്.
ന്യൂഡല്‍ഹി: 1200 കോടിരൂപയുടെ ഇസ്രയേല്‍ ആയുധ ഇടപാട് അഴിമതിയില്‍ ഉള്‍പ്പെട്ട സിവില്‍ വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥന്‍ രമേശ് നമ്പ്യാര്‍ക്ക് അന്താരാഷ്ട്ര ആയുധവ്യാപാര ലോബിയുമായി ബന്ധമുണ്ടെന്ന് സിബിഐ വ്യക്തമാക്കി. ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുള്ള രമേശ് നമ്പ്യാരെ ചോദ്യം ചെയ്തുവരികയാണ്. ഇസ്രയേല്‍ ആയുധ വ്യാപാരിയ സുധീര്‍ ചൌധരി ഉള്‍പ്പെടെയുള്ളവരുമായി കണ്ണൂര്‍ സ്വദേശിയായ രമേശ് നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയം. അടുത്തിടെ ഇസ്രയേല്‍ ഏറോ സ്പേസ് ഇന്‍ഡസ്ട്രീസുമായി ഇന്ത്യ ഒപ്പിട്ട ആയുധ ഇടപാടിലെ ഇടനിലക്കാരനായിരുന്നു ലണ്ടനില്‍ താമസിക്കുന്ന സുധീര്‍ ചൌധരി. കേന്ദ്രമന്ത്രി കമല്‍നാഥിന്റെ അടുത്ത ബന്ധുവാണ് ഇദ്ദേഹം. ചൊവ്വാഴ്ച സിബിഐ അറസ്റ്റുചെയ്ത അഷീസ് ബോസ്, പ്രദീപ് റാണ എന്നിവര്‍ക്ക് സുധീര്‍ ചൌധരിയുമായുള്ള ബന്ധം നേരത്തെതന്നെ തെളിഞ്ഞിരുന്നു. പ്രതിരോധവകുപ്പിനു കീഴിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് ചെയര്‍മാന്‍ സുദീപ്ത ഘോഷിനെയും ചൊവ്വാഴ്ച സിബിഐ അറസ്റ്റുചെയ്തിരുന്നു. ഏറോ സ്പേസ് ഇന്‍ഡസ്ട്രീസുമായി ഒപ്പിട്ട കരാര്‍പ്രകാരം മധ്യദൂര ഭൂതല-ആകാശ മിസൈല്‍ സംയുക്തമായി നിര്‍മിക്കുന്നതിന് രൂപീകരിച്ച ടാറ്റ കമ്പനിയുടെ അഭിഭാഷകനാണ് അഷീസ് ബോസ്. പ്രദീപ് റാണയ്ക്കാകട്ടെ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസുമായി അടുത്ത ബന്ധമുണ്ട്. ഇതേ കമ്പനിയാണ് ബിഹാറിലെ നളന്ദയില്‍ അഞ്ച് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ഇസ്രയേലുമായി സംയുക്ത ആയുധ നിര്‍മാണകരാറില്‍ ഒപ്പിട്ടത്. ഈ ഇടപാടില്‍ രമേശ് നമ്പ്യാര്‍ക്കും ബന്ധമുണ്ടെന്നാണ് സംശയം. 23 ലക്ഷം രൂപയും വന്‍തുകയുടെ ഡോളര്‍ വിനിമയം ചെയ്തതിന്റെ രേഖകളും ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. നരസിംഹറാവു മന്ത്രിസഭയില്‍ റെയില്‍വെ സഹമന്ത്രിയായിരുന്ന സുരേഷ് കല്‍മാഡിയുടെ ഓഫീസര്‍ ഓ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയിരുന്നു രമേശ് നമ്പ്യാര്‍. എന്‍സിപി നേതാവും കേന്ദ്ര വ്യോമയാനമന്ത്രിയുമായ പ്രഫുല്‍ പട്ടേലുമായി നല്ല ബന്ധമുണ്ട്. പ്രതിരോധമന്ത്രി എ കെ ആന്റണി അടക്കമുള്ള കോഗ്രസ് േ
പ്രൊഫസര്‍ എന്‍ കെ ബേബിക്ക് സ്വികരണം നല്‍കി.
ഹൃസ്വസന്ദര്‍ശനത്തിന്നെത്തിയ പൊന്നാനി എം ഇ എസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എന്‍ കെ ബേബിക്ക് ദുബായ് പൊന്നാനി എം ഇ എസ് കോളേജ് അലുംമിനി ഹൃദ്യമായ സ്വീകരണം നല്‍കി. യോഗത്തില്‍ പ്രൊഫസര്‍ ഷംസുദ്ദീന്‍ , നാരായണന്‍ വെളിയംകോട്, ഷാജി ഹനീഫ , അക്‌ബര്‍ പാറമ്മല്‍, കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഇക്‌ബാല്‍ മൂസ അധ്യക്ഷത വഹിച്ചു.അബുബക്കര്‍ സ്വാഗതവും സലിം ബാബു നന്ദിയും പറഞ്ഞുദുബായില്‍
Tuesday, May 19, 2009
എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍
ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരം ഏറ്റെടുത്തിട്ട് മെയ് 18ന് മൂന്നുവര്‍ഷം പൂര്‍ത്തിയായി. 2006ല്‍ അധികാരത്തില്‍വരുന്നതിനുമുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ സിംഹഭാഗവും നടപ്പാക്കിയെന്ന സംതൃപ്തിയോടെയാണ് സര്‍ക്കാര്‍ നാലാംവര്‍ഷത്തിലേക്ക് പ്രവേശിച്ചത്. കേരളത്തിന്റെ സമഗ്രവികസനവും സാമൂഹ്യനീതിയും ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആഗോളവല്‍ക്കരണനയത്തിന് ബദലായ നയം നടപ്പാക്കാനാണ് ശ്രമിച്ചത്. കേന്ദ്ര യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയം തികഞ്ഞ ആത്മാര്‍ഥതയോടെ നടപ്പില്‍വരുത്തുമ്പോള്‍ ഒരു സംസ്ഥാനത്തിനകത്തോ, അതല്ലെങ്കില്‍ രണ്ടോമൂന്നോ സംസ്ഥാനത്തിനകത്തോ ബദല്‍നയം നടപ്പാക്കുകയെന്നത് എളുപ്പമല്ല. എന്നിരുന്നാലും മൂന്നുവര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ വിജയിച്ചതായി വിലയിരുത്താന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് പുറത്തുനിന്ന് അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുടെ എതിര്‍പ്പും ഇന്ത്യക്കകത്തുനിന്ന് മാര്‍ക്സിസ്റുവിരുദ്ധ ശക്തികളുടെ കഠിനമായ ശത്രുതയും നേരിട്ടുകൊണ്ട് ഭരിക്കേണ്ടിവന്നത്. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള, സര്‍ക്കാരിനും വിശിഷ്യ സിപിഐ എമ്മിനുമെതിരായ തുടര്‍ച്ചയായ പ്രചാരവേലകളെയും അഭിമുഖീകരിക്കേണ്ടിവന്നു. അമേരിക്കയെ ബാധിച്ച ആഴത്തിലുള്ള സാമ്പത്തികപ്രതിസന്ധിയും അതിന്റെ വ്യാപ്തിയും പ്രത്യാഘാതവും കേരളത്തെയും ബാധിക്കാതിരുന്നിട്ടില്ല. നമ്മുടെ കയറ്റുമതിയെയും പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു. ഇതൊക്കെയായിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടംതന്നെയാണ്. ഭരണനേട്ടങ്ങള്‍ ഓരോന്നായി വിശദീകരിക്കേണ്ടതില്ല. 18-ാംതീയതി മാധ്യമങ്ങളില്‍ വന്ന പരസ്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. 2006ല്‍ അധികാരം ഏറ്റെടുത്ത ദിവസമാണ് കര്‍ഷകത്തൊഴിലാളികളുടെ, യുഡിഎഫ് ഭരണകാലത്തെ പെന്‍ഷന്‍കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്നു പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തിനകം തീരുമാനം പൂര്‍ണമായും നടപ്പാക്കി. പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍തുക 120 രൂപയില്‍നിന്ന് മൂന്നാംവര്‍ഷം 250 രൂപയായി വര്‍ധിപ്പിച്ചു. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചിട്ടില്ല. പൊതുമേഖലാ വ്യവസായങ്ങള്‍ അടച്ചുപൂട്ടാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ വ്യവസായമേഖലയുടെ സമഗ്രമായ പുരോഗതിക്ക് നയം ആവിഷ്കരിക്കുകയും പരിപാടി നടപ്പാക്കുകയുംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ 42ല്‍ 12 വ്യവസായംമാത്രമായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചത്. മൂന്നുവര്‍ഷത്തിനകം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണം മുപ്പതായി വര്‍ധിച്ചു. അടച്ചുപൂട്ടിയ പൊതുമേഖലാ വ്യവസായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വകാര്യമേഖലയിലും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കാന്‍ വേണ്ടതൊക്കെ ചെയ്തു. ഇന്‍കെല്‍ എന്ന സ്ഥാപനം ഒരുദാഹരണംമാത്രം. കാര്‍ഷികമേഖലയിലും മുതല്‍മുടക്ക് വര്‍ധിപ്പിച്ചു. തരിശായി കിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കൃഷിചെയ്തു. നെല്ലുല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അഞ്ചുവര്‍ഷത്തിനകം കേരളത്തിന് ആവശ്യമുള്ള അരിയുടെ പകുതിയെങ്കിലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നായനാര്‍ സര്‍ക്കാരിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളിലൊന്നായ ജനകീയാസൂത്രണം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ജനകീയാസൂത്രണം വീണ്ടും നടപ്പാക്കാന്‍ വി എസ് സര്‍ക്കാര്‍ തീരുമാനിച്ചു. അതുപോലെതന്നെ പ്രധാനമാണ് പൊതുവിതരണസമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കിയത്. ദേശീയനിലവാരത്തില്‍ വിലക്കയറ്റം സൃഷ്ടിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പൊതുവിതരണസമ്പ്രദായം ശ്ളാഘനീയമാണെന്ന് നിഷ്പക്ഷമതിയായ ഏതൊരാളും സമ്മതിക്കും. 26 ലക്ഷം കുടുംബത്തിന് രണ്ടു രൂപ നിരക്കില്‍ അരിയും ഗോതമ്പും വിതരണംചെയ്യാനുള്ള തീരുമാനം നാലാംവര്‍ഷം നടപ്പാക്കിയത് സാധാരണജനങ്ങള്‍ക്ക് വലിയ അനുഗ്രഹംതന്നെയാണ്. സര്‍ക്കാര്‍ സര്‍വീസിലെ നിയമനനിരോധനം എടുത്തുകളഞ്ഞതും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ആശ്വാസം നല്‍കിയ നടപടിയാണ്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും നടപ്പാക്കിയ ജനോപകാരപ്രദമായ കാര്യങ്ങളോരോന്നും എടുത്തുപറയേണ്ടതുതന്നെയാണ്. പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായും കൊടുത്തുതീര്‍ത്തു. ഇ എം എസ് ഭവനനിര്‍മാണപദ്ധതി പാര്‍പ്പിടമില്ലാത്ത എല്ലാവര്‍ക്കും കിടപ്പാടം നിര്‍മിച്ചുകൊടുക്കാനുള്ള പദ്ധതിയാണ്. എല്ലാവര്‍ക്കും വീടും വെള്ളവും വെളിച്ചവും നല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുഴുവന്‍ ക്ഷാമബത്തയും കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍കാരുടെ ക്ഷാമബത്തയുടെ കുടിശ്ശിക ഗഡുവായി കൊടുത്തുതീര്‍ക്കുന്ന സമ്പ്രദായം മാറ്റി ഒറ്റത്തവണ നല്‍കുകയെന്ന രീതി നടപ്പാക്കിയത് മൂന്നുലക്ഷത്തിലധികം വരുന്ന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് അനുഗ്രഹമായി മാറി. തിരുവിതാംകൂറിലും കൊച്ചിയിലും ഗുരുവായൂരിലും കൂടല്‍മാണിക്യം ക്ഷേത്രത്തിലും ദേവസ്വംബോര്‍ഡുണ്ടായിട്ടും മലബാറില്‍ ദേവസ്വംബോര്‍ഡ് രൂപീകരിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും യുഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കുകയും ക്ഷേത്രജീവനക്കാരുടെ വേതനം പരിഷ്കരിക്കുകയും ചെയ്തു. മതാധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തിയത് മദ്രസകള്‍ തകര്‍ക്കാന്‍ പോകുന്നു എന്ന് വിളിച്ചുകൂവിയവര്‍ക്ക് മറുപടിയായി. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മുസ്ളിം പെകുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഉന്നതവിദ്യാഭ്യാസത്തിന് സഹായധനവും ഹോസ്റലില്‍ ചേര്‍ന്ന് പഠിക്കാനുള്ള ധനസഹായവും നല്‍കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം നടപ്പാക്കിയ ജനക്ഷേമനടപടികള്‍ ഓരോന്നായി വിശദീകരിക്കാന്‍ ധാരാളം സ്ഥലം വേണ്ടിവരും. ഈ നേട്ടങ്ങളത്രയും ജനങ്ങളിലെത്തിക്കുന്നതിനുപകരം സര്‍ക്കാരിനെതിരെ നുണപ്രചാരണം സംഘടിപ്പിക്കാനാണ് മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ ശ്രമിച്ചത്. മൂന്നാംവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായി എന്നത് നേരാണ്. അതിനുള്ള കാരണങ്ങള്‍ വിശദമായി വിശകലനംചെയ്ത് കണ്ടെത്താനിരിക്കുന്നതേയുള്ളൂ. എന്നാല്‍, ഒരു കാര്യം ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തില്‍ അധികാരം ഏറ്റെടുക്കാന്‍ പോകുന്ന കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയുമെന്ന ഭീഷണി യുഡിഎഫ് കവീനര്‍ തങ്കച്ചന്‍ മുഴക്കിയതായി കണ്ടു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന പാദുഷമാരുടെ കുടികിടപ്പുകാരല്ലെന്ന് അല്‍പ്പബുദ്ധിയായ തങ്കച്ചന്‍ ഓര്‍ത്താല്‍ മതി. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ ക്ഷേമപദ്ധതികളുമായി മുന്നോട്ടുതന്നെ പോകും. അതിന് ജനങ്ങളുടെ പൂര്‍ണപിന്തുണ ഉണ്ടായിരിക്കുമെന്നതും ഉറപ്പാണ്.
പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി; ദൃശ്യങ്ങള്‍ ടിവിയില്‍
കൊളംബോ: തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം കണ്ടെടുത്തതായി ശ്രീലങ്കന്‍ കരസേന മേധാവി വെളിപ്പെടുത്തി. കൊല്ലപ്പെട്ട് ഒരു ദിവസത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തതായി ശ്രീലങ്ക ഔദ്യോഗികമായി അറിയിച്ചത്. നന്ദി കടലിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്നും മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട ശ്രീലങ്കന്‍ ടി വി അറിയിച്ചത്. തലയില്‍ വെടിയേറ്റതിന്റെ മുറിവുണ്ടെന്ന് ടി വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തിങ്കളാഴ്ച പ്രഭാകരന്‍ കൊല്ലപ്പെട്ടതായി പറഞ്ഞുവെങ്കിലും മൃതദേഹത്തിന്റെ ദൃശ്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇതേ തുടര്‍ന്ന് വാര്‍ത്ത ശരിയാണോ എന്ന് സംശയമുണര്‍ത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന് എല്‍ടിടിഇ വക്താവ് പത്മനാഥന്‍ പറയുകകൂടി ചെയ്തതോടെ സംശയം ബലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് മൃതദേഹം കണ്ട വിവരവും അതിന്റെ ദൃശ്യവും പുറത്തുവിട്ടത്. മരിച്ചത് പ്രഭാകരന്‍ തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ പ്രഭാകരന്‍ കൊല്ലപ്പെട്ട വിവരം ശ്രീലങ്ക പ്രസിഡന്റ് രജപക്സെ ഇന്ന് പാര്‍ലമെന്റില്‍ ഔദ്യോഗികമായി അറിയിച്ചു
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍
അഞ്ചുകൊല്ലം മുമ്പ്, വര്‍ഗീയശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മതനിരപേക്ഷതയില്‍ അടിയുറച്ച ഒരു സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങളാണ് പതിനാലാം ലോക്സഭാതെരഞ്ഞെടുപ്പ് ഫലംവന്നപ്പോള്‍ നടന്നത്. അതിന് മുന്‍കൈയെടുത്തത് ഇടതുപക്ഷ പാര്‍ടികളായിരുന്നു. ഇപ്പോഴാകട്ടെ, ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യം പരാജിതരുടെ കൂട്ടത്തിലാണ്. കോഗ്രസിനാകട്ടെ, തനിച്ച് ഭൂരിപക്ഷം നേടുക എന്ന ലക്ഷ്യത്തിലെത്താനായിട്ടില്ലെങ്കിലും തങ്ങള്‍ക്ക് പൂര്‍വാധികം പ്രാമുഖ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പര്യാപ്തമായ വിജയമുണ്ടായിരിക്കുന്നു. കോഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിച്ച വിജയത്തെ ഒറ്റനോട്ടത്തില്‍ വിലയിരുത്തുമ്പോള്‍, അവരുടെ നയങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ജനവിധിയായല്ല, രാജ്യത്തെ വര്‍ഗീയതയുടെ വിപത്തില്‍നിന്ന് രക്ഷിക്കാനുള്ള ജനങ്ങളുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമായാണ് കാണാനാവുക. നരേന്ദ്രമോഡിയെപ്പോലെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവും കൊടുംക്രൂരതകളും ആയുധമാക്കിയവര്‍ കേന്ദ്ര ഭരണാധികാരത്തില്‍ വരാതിരിക്കാനുള്ള ജനങ്ങളുടെ ആഗ്രഹം കോഗ്രസിനുള്ള വോട്ടായി പരിണമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഈ പ്രവണത തെരഞ്ഞെടുപ്പുഫലത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കോഗ്രസിന്റെ കുറ്റകരമായ നിസ്സംഗതയും വര്‍ഗീയശക്തികളോടുള്ള മൃദുസമീപനവും അവഗണിച്ചുപോലും വര്‍ഗീയവിരുദ്ധ വോട്ടുകള്‍ ആ പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണം രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന സവിശേഷമായ സാഹചര്യമാണ്. ഗുജറാത്തിലെ വംശഹത്യയും ഒറീസയിലും മറ്റും അരങ്ങേറിയ ന്യൂനപക്ഷവേട്ടയും ഒരുക്കിയ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും മണ്ണില്‍ ബിജെപി-സംഘപരിവാര്‍ വിരുദ്ധവികാരമാണ് തഴച്ചുവളര്‍ന്നത്. ആ വികാരം വോട്ടാക്കി മാറ്റാന്‍ കോഗ്രസിനു കഴിഞ്ഞു. കോഗ്രസല്ലെങ്കില്‍ മറ്റാര് എന്നചോദ്യത്തിന് വ്യക്തമായ ഉത്തരം ജനങ്ങള്‍ക്കുമുന്നിലുണ്ടായില്ല. ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ ഇടപെടലുകളെ ശ്ളാഘിക്കുന്നവര്‍പോലും മൂന്നാമതൊരു ബദല്‍ മൂര്‍ത്തമായ രൂപത്തില്‍ ഉയര്‍ന്നുവരാത്തതില്‍ ഖിന്നരായി. അത്തരമൊരവസ്ഥയും കോഗ്രസിന് ഗുണകരമായി ഭവിച്ചു എന്നാണ് തെരഞ്ഞെടുപ്പുഫലം പ്രാഥമികമായി വിലയിരുത്തുമ്പോള്‍ കാണാനാകുന്നത്. യുപിഎയ്ക്കനുകൂലമായ ജനവിധി വന്നപ്പോള്‍ ബിജെപിയില്‍നിന്നുണ്ടായ ആദ്യ പ്രതികരണം 'തൊഴിലുറപ്പു പദ്ധതിയാണ് കോഗ്രസിനെ രക്ഷിച്ചത്' എന്നത്രേ. കാര്‍ഷിക കടാശ്വാസം, തൊഴിലുറപ്പുപദ്ധതി, വനാവകാശനിയമം എന്നിവയൊക്കെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തിനുവഴങ്ങി യുപിഎസര്‍ക്കാരിന് മനസ്സില്ലാമനസ്സോടെ നടപ്പാക്കേണ്ടിവന്നവയാണ്. ദേശിയ തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അതേപടി അംഗീകരിച്ചിരുന്നെങ്കില്‍ അതുകൊണ്ട് ഒരു നേട്ടവും ജനങ്ങള്‍ക്ക് ഉണ്ടാവുമായിരുന്നില്ല. സിപിഐ എമ്മും ഇടതു പാര്‍ടികളും പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ പോരാട്ടമാണ് ദുര്‍ബലവും അപര്യാപ്തവുമായ കരടുനിയമത്തെ വിപ്ളവകരമായി മാറ്റിമറിച്ചത്. ബിപിഎല്‍ കുടുബങ്ങളല്ലാത്തവര്‍ക്കും ജോലി കിട്ടാവുന്നവിധം സാര്‍വത്രികമാക്കുക; ഗ്രാമീണ ഇന്ത്യക്കാകെ ബാധകമാക്കുക; മിനിമംകൂലി ഉറപ്പാക്കുക; സ്ത്രീത്തൊഴിലാളികള്‍ അഞ്ചോ അതിലധികമോ ഉണ്ടെങ്കില്‍ പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തുക; കേന്ദ്രത്തില്‍നിന്ന് ഫണ്ടിന്റെ സിംഹഭാഗവും അനുവദിക്കുക; തൊഴില്‍ രഹിതവേതനം നിര്‍ബന്ധമായും നല്‍കുക; 50 ശതമാനം ഫണ്ട് പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക എന്നിവയാണ് സിപിഐ എം തൊഴിലുറപ്പ് നിയമത്തില്‍ ഉറപ്പുവരുത്തിയ ഭേദഗതികള്‍. നിയമം പാസ്സാക്കിയതിന് ശേഷവും ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ഗവമെന്റില്‍നിന്ന് ശ്രമമുണ്ടായി. 2007-08ല്‍ 330 ജില്ലയ്ക്ക് 12000 കോടി അനുവദിച്ച കേന്ദ്രം 2008-09ല്‍ അത് 596 ജില്ലയ്ക്കാക്കി വര്‍ധിപ്പിച്ചു. എന്നാല്‍, ഫണ്ട് വിഹിതം 2400 കോടി രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. മിനിമംകൂലി പുതുക്കുന്നതിനെ നിരുത്സാഹപ്പെടുത്തി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. ജോലിസമയം എട്ടുമണിക്കൂര്‍ എന്നത് ഐഎല്‍ഒ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒന്‍പത് മണിക്കൂറായി വര്‍ധിപ്പിച്ചു. ഇതൊക്കെ ചെയ്തവരാണ്, ഇപ്പോള്‍ തൊഴിലുറപ്പുപദ്ധതി നടപ്പാക്കിയതിന്റെ മേനിയില്‍ വോട്ടുനേടിയിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ ഏതെങ്കിലും നടപടികളുടെ ഭാഗമായി അവര്‍ക്ക് വോട്ടുലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മേന്മയും കോഗ്രസിനല്ല എന്നര്‍ഥം. യുപിഎ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്കോ സാമ്രാജ്യ ദാസ്യത്തിലധിഷ്ഠിതമായ വിദേശ നയത്തിനോ അനുകൂലമായി ഉള്ളതാണ് ജനവിധിയെന്ന ധാരണയുമായി കോഗ്രസിന് മുന്നോട്ടുപോകാനാവില്ല. കാരണം അത്തരം നയങ്ങളുടെ ദുരിതവശങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും. ആ ദുരിതങ്ങള്‍ കാര്യമാക്കാതെ, കോഗ്രസിന് ഒരിക്കല്‍കൂടി രാജ്യത്തിന്റെ ഭരണം ഏല്‍പ്പിച്ചുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നതിന്റെ ചുവരെഴുത്ത് വായിച്ചുകൊണ്ട് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് കോഗ്രസ് തയ്യാറാകണം. വര്‍ഗീയതയുടെ വിപത്ത് തടയുന്നതിനും സാമ്രാജ്യദാസ്യം ഉപേക്ഷിക്കുന്നതിനും തയ്യാറായാലേ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനും അതിലൂടെ ജനവിധിയുടെ സത്ത ഉള്‍ക്കൊള്ളാനും കഴിയൂ. യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ പൊതുമിനിമം പരിപാടിയിലെ നടപടികള്‍ എത്രകണ്ട് ജനങ്ങളില്‍ സ്വാധീനംചെലുത്തി; അത് എത്രകണ്ട് ഇപ്പോഴത്തെ ജനവിധിയെ സ്വാധീനിച്ചു എന്ന ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നയരൂപീകരണം നടത്താനുള്ള സാഹചര്യം ഇന്ന് കോഗ്രസിനുമുന്നിലുണ്ട്. അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പുനേട്ടത്തില്‍ അഹങ്കാരംകൊള്ളാതെ, അത്തരം ശരിയായ നയരൂപീകരണത്തിന് ഇനിയെങ്കിലും തയ്യാറായാലേ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് പരിമിതമായെങ്കിലും നീതിപുലര്‍ത്താന്‍ കോഗ്രസിന് കഴിയൂ എന്നതില്‍ തര്‍ക്കമില്ല.
Monday, May 18, 2009
തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശ്രിലങ്കയില്‍ തമിഴ് വംശര്‍ക്ക് സ്വയംഭരണവും അധികാരവികേന്ദ്രീകരണത്തെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരത്തിന്നാണ് ശ്രിലങ്കന്‍ സര്‍ക്കാര്‍ മുതിരേണ്ടത്. ഇതില്‍ കുറഞ്ഞ യാതൊരു പ്രശ്നപരിഹാരത്തിന്നും അവിടെ പ്രസക്തിയില്ല.. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കുന്ന വ്യവസ്ഥയിലൂടെമാത്രമേ ശ്രീലങ്കയുടെ ഐക്യം കാത്തുസൂക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കഴിയൂ എന്ന ധാരണയില്‍ പ്രധാന സിംഹള പാര്‍ടികള്‍ എത്തിച്ചേരണം. അത് അംഗികരിക്കാന്‍ ശ്രിലങ്കന്‍ സര്‍ക്കാറും തയ്യാറാകണം. അധികാരത്തിന്റെ അഹങ്കാരംകൊണ്ടോ ആയുധ ശക്തികൊണ്ടോ ശ്രിലങ്കയിലെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല.തമിഴരും സിംഹളരും ശ്രിലങ്കന്‍ പൗരന്മാരാണന്നും രാജ്യത്ത് ഇവര്‍ക്ക് തുല്യ അവകാശമാണെന്നും അംഗികരിച്ചുകൊണ്ടുള്ള രാഷ്ട്രിയപരിഹാരമാണ് വേണ്ടത്.ഇതിന്ന് ഇന്ത്യഗവണ്മെണ്ടിന്നും കാര്യമായി പലതും ചെയ്യാനുണ്ട്.ശ്രിലങ്കയിലെ തമിഴ്‌വംശരുടെ പ്രശ്നപരിഹാരത്തിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ഇന്ത്യ സര്‍ക്കാര്‍ ആയുധങളും പണവും മറ്റ് തന്ത്രങളും പരിശിലനങളും നല്‍കി ശ്രിലങ്കന്‍ സര്‍ക്കാറിനെ എന്നും സഹായിച്ചു പോന്നിട്ടും ഉണ്ട്. ഇത് പാവപ്പെട്ട തമിഴ് വംശജരെ കൂട്ടക്കൊലചെയ്യാന്‍ ശ്രിലങ്കന്‍ സര്‍ക്കാറിന്ന് ഏറെ സഹായകരമഅയിട്ടുണ്ട്. ശ്രിലങ്കയിലെ തമിഴ് വംശജര്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങളും മനുഷ്യാവകാശങളും ഉറപ്പ് വരുത്താന്‍ഇന്ത്യയുടെ ഭാഗത്തിനിന്നുംഅന്താരാഷ്ട്രസമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ശ്രമങളൂം പിന്തുണയും ഉണ്ടായെ മതിയാകൂ.
Saturday, May 16, 2009
മണ്ഡലാടിസ്ഥാനത്തില്‍ ലഭിച്ച വോട്ട്
LDF/ UDF / BJP / BSP ക്രമത്തില്‍
തിരുവനന്തപുരം കഴക്കൂട്ടം 34326 45028 10070 3945
വട്ടിയൂര്‍ക്കാവ് 29078 51692 12934 5387
തിരുവനന്തപുരം 32216 49366 11589 1618
നേമം 35297 42122 14174 6874
പാറശ്ശാല 36002 47936 15735 21135
കോവളം 32850 47047 9439 24320
നെയ്യാറ്റിന്‍കര 25850 42473 9968 22661
ആറ്റിങ്ങല്‍ വര്‍ക്കല 43715 36555 4506
ആറ്റിങ്ങല്‍ 52778 41145 745
1ചിറയിന്‍കീഴ് 49435 43584 4973
നെടുമങ്ങാട് 48231 46380 7439
വാമനപുരം 49369 49351 5751
അരുവിക്കര 43644 47110 7135
കാട്ടാക്കട 39438 44825 10263
കൊല്ലം ചവറ 42917 56919 3856
പുനലൂര്‍ 56240 55868 5108
ചടയമംഗലം 56238 49677 4849
കുണ്ടറ 50965 51795 5926
കൊല്ലം 42152 52777 4784
ഇരവിപുരം 43090 43898 3856
ചാത്തന്നൂര്‍ 46393 45318 4634
പത്തനംതിട്ടകാഞ്ഞിരപ്പള്ളി 36181 53036 7915
പൂഞ്ഞാര്‍ 34912 61136 4440
തിരുവല്ല 42763 58252 8342
റാന്നി 38639 54335 5199
ആറന്മുള 45312 63640 10386
കോന്നി 48269 57029 5154
അടൂര്‍ 50324 60246 8774
ആലപ്പുഴഅരൂര്‍ 58579 69268 3947
ചേര്‍ത്തല 71204 78739 3753
ആലപ്പുഴ 57418 73321 1957
അമ്പലപ്പുഴ 46282 58019 2460
ഹരിപ്പാട് 56149 62107 2141
കായംകുളം 59581 62540 2708
കരുനാഗപ്പള്ളി 60014 63024 2713
മാവേലിക്കര ചങ്ങനാശ്ശേരി 35983 53069 5024
കുട്ടനാട് 48103 52532 4483
മാവേലിക്കര 56339 55643 5550
ചെങ്ങന്നൂര്‍ 44276 54867 9604
കുന്നത്തൂര്‍ 61007 63033 5622
കൊട്ടാരക്കര 54923 58514 5682
പത്തനാപുരം 47144 58357 4922
കോട്ടയം പിറവം 53318 60686 4555
paലാ 43312 67663 6465
കടുത്തുരുത്തി 43982 64268 5479
വൈക്കം 54142 52315 4332
ഏറ്റുമാനൂര്‍ 47079 51515 4081
കോട്ടയം 41042 42583 5629
പുതുപ്പള്ളി 25703 36577 4020
ഇടുക്കിമൂവാറ്റുപുഴ 50429 56906 3408
കോതമംഗലം 43343 54443 4314
ദേവികുളം 42859 51779 3117
ഉടുമ്പന്‍ചോല 45393 53884 4555
തൊടുപുഴ 58300 65915 3908
ഇടുക്കി 48569 65107 4635
പീരുമേട് 44052 59751 4261
എറണാകുളം കളമശ്ശേരി 51824 47425 9746
പറവൂര്‍ 58626 52794 5283
വൈപ്പിന്‍ 48414 48648 4876
കൊച്ചി 43450 50476 5970
തൃപ്പൂണിത്തുറ 55940 49887 8366
എറണാകുളം 31181 41911 7862
തൃക്കാക്കര 40876 51398 7812
തൃശൂര്‍ ഗുരുവായൂര്‍ 50573 52982 8657
മണലൂര്‍ 57993 58009 8654
ഒല്ലൂര്‍ 50056 59859 6216
തൃശൂര്‍ 38879 53695 6436
നാട്ടിക 57278 52159 8590
ഇരിങ്ങാലക്കുട 49139 53984 8122
ചാലക്കുടി 47580 58202 6587
കൊടുങ്ങല്ലൂര്‍ 46349 54324 7790
പെരുമ്പാവൂര്‍ 46236 58565 5935
അങ്കമാലി 43164 62025 4284
ആലുവ 45675 59360 7245
കുന്നത്തുനാട് 48481 61375 5359
പാലക്കാട് പട്ടാമ്പി 45942 45876 9338
ഷൊര്‍ണ്ണൂര്‍ 51446 38899 9075
ഒറ്റപ്പാലം 54397 48531 11033
കോങ്ങാട് 45710 46504 8659
മണ്ണാര്‍ക്കാട് 44202 56779 4944
മലമ്പുഴ 59855 53820 9498
പാലക്കാട് 35804 45324 16160
ആലത്തൂര്‍ തരൂര്‍ 56158 44735 5711
ചിറ്റൂര്‍ 43809 69281 6219
നെന്മാറ 58825 53718 10010
ആലത്തൂര്‍ 61615 41083 5695
ചേലക്കര 53994 51535 9711
കുന്ദംകുളം 55150 50161 8409
വടക്കാഞ്ചേരി 56907 55162 8063
കോഴിക്കോട് ബാലുശ്ശേരി 63654 58846 12260
എലത്തൂര്‍ 55048 47312 14119
കോഴിക്കോട് നോര്‍ത്ത് 39800 41662 14803
കോഴിക്കോട് സൌത്ത് 37150 41931 9956
ബേപ്പൂര്‍ 49926 45365 12576
കുന്ദമംഗലം 54462 53066 17671
കൊടുവള്ളി 40018 52862 7852
വടകര തലശ്ശേരി 56582 47478 5334
കൂത്തുപറമ്പ് 49251 57853 8072
വടകര 35743 60499 3913
കുറ്റ്യാടി 55500 64119 4230
നാദാപുരം 58309 66731 4699
കൊയിലാണ്ടി 50158 61258 8564
പേരാമ്പ്ര 57461 61723 5512
വയനാട് മാനന്തവാടി 36776 56179 6050
സുല്‍ത്താന്‍ബത്തേരി 41130 60270 6545
കല്പറ്റ 33762 57811 5761
തിരുവമ്പാടി 32498 53912 2882
ഏറനാട് 34429 56534 2992
നിലമ്പൂര്‍ 37409 58676 3297
വണ്ടൂര്‍ 40743 66433 3135
മലപ്പുറം കൊണ്ടോട്ടി 44597 63927 6530
മഞ്ചേരി 48043 63460 4956
പെരിന്തല്‍മണ്ണ 51137 56383 3850
മങ്കട 45394 60293 4816
മലപ്പുറം 46726 70601 2895
വേങ്ങര 33471 57327 3229
വള്ളിക്കുന്ന് 42105 55051 9709
പൊന്നാനി തിരൂരങ്ങാടി 37644 58997 5186
താനൂര്‍ 35602 49819 9288
തിരൂര്‍ 45372 68196 6014
കോട്ടയ്ക്കല്‍ 43887 64436 6781
തവനൂര്‍ 39112 45453 9712
പൊന്നാനി 46485 47111 8455
തൃത്താല 49216 46539 10750
കണ്ണൂര്‍ തളിപ്പറമ്പ് 73280 59691 3626
ഇരിക്കൂര്‍ 49033 77150 2811
അഴീക്കോട് 45154 60453 4856
കണ്ണൂര്‍ 42075 57781 3583
ധര്‍മ്മടം 66481 58666 3140
മട്ടന്നൂര്‍ 68473 54826 4990
പേരാവൂര്‍ 43585 62738 4025
കാസര്‍കോട്മഞ്ചേശ്വരം 32001 48149 34930
കാസര്‍കോട് 25568 42115 33366
ഉദുമ 55340 45374 17968
കാഞ്ഞങ്ങാട് 63047 49464 16773
തൃക്കരിപ്പൂര്‍ 65788 55988 8077
പയ്യന്നൂര്‍ 72894 43035 8104
കല്ല്യാശ്ശേരി 69925 42548 6148
എല്‍ഡിഎഫ് നാല്; യുഡിഎഫ് 16
തിരു: കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ എല്‍ഡിഎഫും 16 സീറ്റില്‍ യുഡിഎഫും വിജയിച്ചു. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കാസര്‍കോട് പി കരുണാകരന്‍ 64,427 വോട്ടിനാണ് വിജയിച്ചത്. പാലക്കാട് എം ബി രാജേഷ് 1820 വോട്ടിനും ആലത്തൂരില്‍ പി കെ ബിജു 20,960 വോട്ടിനുമാണ് വിജയിച്ചത്. ആറ്റിങ്ങലില്‍ എ സമ്പത്ത് 17,660 വോട്ടിനുമാണ് വിജയിച്ചത്. കെ സുധാകരന്‍ (കണ്ണൂര്‍), മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), എം ഐ ഷാനവാസ് (വയനാട്), എം കെ രാഘവന്‍ (കോഴിക്കോട്), ഇ അഹമ്മദ് (മലപ്പുറം), ഇ ടി മുഹമ്മദ് ബഷീര്‍ (പൊന്നാനി), പി സി ചാക്കോ (തൃശൂര്‍), കെ പി ധനപാലന്‍ (ചാലക്കുടി), കെ വി തോമസ് (എറണാകുളം), പി ടി തോമസ് (ഇടുക്കി), കെ സി വേണുഗോപാല്‍ (ആലപ്പുഴ), ജോസ് കെ മാണി (കോട്ടയം), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എം പീതാംബരക്കുറുപ്പ് (കൊല്ലം), ശശി തരൂര്‍ (തിരുവനന്തപുരം) എന്നിവരാണ് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍.
Friday, May 15, 2009
ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ഇടപെടല്‍ അംഗീകരിക്കാനാവില്ല.
ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കന്‍ നയതന്ത്ര പ്രതിനിധി രാഷ്ട്രീയനേതാക്കളെ കണ്ടത് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിലുള്ള നഗ്നമായ ഇടപെടലാണ്. രാഷ്ട്രീയപാര്‍ടികളുടെ നയസമീപനം അറിയാനെന്ന പേരില്‍ നേതാക്കളെ സമീപിച്ച അമേരിക്കന്‍ ചാര്‍ജ് ഡി അഫയേഴ്സ് പീറ്റര്‍ ബര്‍ലെ അവരോട് ഇടതുപക്ഷവുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുക സൂചിപ്പിക്കുന്നത്. അമേരിക്കയുടെ താല്പര്യങള്‍ സംരക്ഷിക്കുന്ന പാവസര്‍ക്കാറുകളെ അധികാരത്തില്‍ കൊണ്ടുവരുകയെന്നതും അവരെക്കൊണ്ട് തങളുടെ താളത്തിനൊത്ത് തുള്ളിക്കുകയെന്നതും അമേരിക്കയുടെ ഒരു പഴയ തന്ത്രമാണ്.
അമേരിക്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറിയതോടെ കാര്യങ്ങളില്‍ മാറ്റം വരുമെന്നാണ് ജനം പ്രതീക്ഷിച്ചതെങ്കിലും പഴയ സാമ്രാജ്യത്വ അധിനിവേശനയം തന്നെയാണ് അവരിപ്പോഴും തുടരുന്നതെന്ന് നയതന്ത്രപ്രതിനിധിയുടെ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്.
അമേരിക്കന്‍ നയതന്ത്രപ്രതിനിധിയുടെ ഈ നടപടി തീര്‍ത്തും അപലപനിയമാണ് .ഇതിന്നെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ പ്രസ്ഥാനങളും പ്രതികര്‍ക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയില്‍ ആരു ഭരിക്കണമെന്നും എത് നയങളാണ് പിന്തുടരേണ്ടതെന്നും തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കും അടിയറവെയ്ക്കരുത് .ആണവക്കാരാറില്‍ ഒപ്പ് വെപ്പിക്കാന്‍ അമേരിക്ക മന്മോഹന്‍ സിംഗിനെ മുന്നില്‍ നിര്‍ത്തി കളിച്ച കളികള്‍ ഇന്ത്യക്കാര്‍ അത്ര പെട്ടെന്ന് മറന്നിരിക്കാന്‍ സാധ്യതയില്ല. തങള്‍ താല്പര്യമുള്ള രാജ്യങളിലെ ജനങളെ തങളുടെ ചൊല്പ്പടിയില്‍ കൊണ്ട് വരാനുള്ള ശ്രമങള്‍ ഫലിക്കാതെ വരുമ്പോള്‍ അവിടത്തെ ഭരാണാധികാരികളെ കയ്യിലെടുക്കുന്നു. അതും നടക്കാതെ വരുമ്പോള്‍ രാജ്യത്തിന്നെതിരായി ദുഷ്ടലാക്കോടുകൂടി അപവാദ പ്രചരണനങള്‍ നടത്തി ലോകത്തിന്നുമുന്നില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.
Sunday, May 10, 2009
ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത്
സെബാസ്റ്റ്യന്‍ പോള്‍...


