മജീദ് പറമ്പായി 2000ല്‍ കോഗ്രസ് സ്ഥാനാര്‍ഥി
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ മജീദ് പറമ്പായി 2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥി. വേങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡായ കുഴിയില്‍പീടികയില്‍ സിപിഐ എമ്മിലെ ലക്ഷ്മണനെതിരെയാണ് മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പ്് ഇയാള്‍ പിഡിപി വിട്ട് കോഗ്രസില്‍ ചേരുകയായിരുന്നു. മജീദ് പറമ്പായിയുടെ പാര്‍ടി അംഗത്വത്തെച്ചൊല്ലി കോഗ്രസില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. ഈ പ്രശ്നത്തില്‍ യൂത്ത്കോഗ്രസ് ജില്ലാ യോഗം കൈയാങ്കളിയിലെത്തി. മജീദ് പറമ്പായിയെ അറിയില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോഗ്രസുകാരനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. യൂത്ത്കോഗ്രസ് യോഗത്തിലാണല്ലോ അരോപണം ഉന്നയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ യോഗം നടന്നതായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍ സുധാകരന്റെ വാദങ്ങള്‍ പൊളിക്കുന്ന തെളിവുകള്‍ ഏറെയാണ്. സിപിഐ എം ശക്തികേന്ദ്രമായ വേങ്ങാട് പഞ്ചായത്തില്‍ ഒരാള്‍ പിഡിപി വിട്ട് കോഗ്രസില്‍ ചേര്‍ന്നത് ഇവര്‍ ആഘോഷിക്കുകയുമുണ്ടായി. പറമ്പായി പള്ളിക്കടുത്തു ചേര്‍ന്ന പൊതുയോഗത്തില്‍ സുധാകരനും അന്നത്തെ ഡിസിസി പ്രസിഡന്റ് സണ്ണിജോസഫും ചേര്‍ന്ന് മജീദിനെ മാലയിട്ട് സ്വീകരിച്ചു. മജീദ് കോഗ്രസ് പ്രവര്‍ത്തകനായതിനുശേഷമാണ് കളമശേരി ബസ് കത്തിക്കാനും കണ്ണൂര്‍ സിറ്റിയിലെ വിനോദ്കുമാര്‍ വധത്തിലും പങ്കാളിയായത്. ഇപ്പോള്‍ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മജീദ്. സിപിഎ എം വിരോധത്തിന്റെ പേരില്‍ ഏതു ക്രിമിനലിനെയും സാമൂഹ്യവിരുദ്ധനെയും കോഗ്രസില്‍ ചേര്‍ക്കുന്ന സുധാകരന്റെ നടപടി പാര്‍ടിക്ക് പേരുദോഷമുണ്ടാക്കിയതായി എതിര്‍ഗ്രൂപ്പുകാര്‍ ആരോപിക്കുന്നു. ക്വട്ടേഷന്‍ സംഘത്തെയും കള്ളവാറ്റുകാരെയുമൊക്കെ പാര്‍ടിയിലെടുക്കുന്ന സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ലെന്ന് ഒരു മുതിര്‍ന്ന കോഗ്രസ് നേതാവ് പറഞ്ഞു. സംഭവം മുന്‍ ഡിസിസി പ്രസിഡന്റിന്റെ കാലത്താണെന്ന് പറഞ്ഞ് ഇപ്പോഴത്തെ പ്രസിഡന്റ് പി രാമകൃഷ്ണന്‍ ഒഴിഞ്ഞുമാറി. വെള്ളിയാഴ്ച നടന്ന യൂത്ത്കോഗ്രസ് ജില്ലാ നേതൃയോഗത്തില്‍ വലിയ ബഹളമാണുണ്ടായത്. കൈയാങ്കളിയിലെത്തിയപ്പോള്‍ കണ്ണൂരിന്റെ ചുമതലയുള്ള സംസ്ഥാനജനറല്‍ സെക്രട്ടറി ആര്‍ വി രാജേഷ് യോഗം പിരിച്ചുവിടുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ലിജു പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും യോഗത്തിനെത്തിയില്ല. കുഴപ്പമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് ലിജു പങ്കെടുക്കാതിരുന്നതെന്നും പറയുന്നു.
1 comment:
മജീദ് പറമ്പായി 2000ല്‍ കോഗ്രസ് സ്ഥാനാര്‍ഥി
എം ഒ വര്‍ഗീസ്
കണ്ണൂര്‍: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ മജീദ് പറമ്പായി 2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥി. വേങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡായ കുഴിയില്‍പീടികയില്‍ സിപിഐ എമ്മിലെ ലക്ഷ്മണനെതിരെയാണ് മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പ്് ഇയാള്‍ പിഡിപി വിട്ട് കോഗ്രസില്‍ ചേരുകയായിരുന്നു. മജീദ് പറമ്പായിയുടെ പാര്‍ടി അംഗത്വത്തെച്ചൊല്ലി കോഗ്രസില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. ഈ പ്രശ്നത്തില്‍ യൂത്ത്കോഗ്രസ് ജില്ലാ യോഗം കൈയാങ്കളിയിലെത്തി. മജീദ് പറമ്പായിയെ അറിയില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോഗ്രസുകാരനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. യൂത്ത്കോഗ്രസ് യോഗത്തിലാണല്ലോ അരോപണം ഉന്നയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ യോഗം നടന്നതായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍ സുധാകരന്റെ വാദങ്ങള്‍ പൊളിക്കുന്ന തെളിവുകള്‍ ഏറെയാണ്. സിപിഐ എം ശക്തികേന്ദ്രമായ വേങ്ങാട് പഞ്ചായത്തില്‍ ഒരാള്‍ പിഡിപി വിട്ട് കോഗ്രസില്‍ ചേര്‍ന്നത് ഇവര്‍ ആഘോഷിക്കുകയുമുണ്ടായി. പറമ്പായി പള്ളിക്കടുത്തു ചേര്‍ന്ന പൊതുയോഗത്തില്‍ സുധാകരനും അന്നത്തെ ഡിസിസി പ്രസിഡന്റ് സണ്ണിജോസഫും ചേര്‍ന്ന് മജീദിനെ മാലയിട്ട് സ്വീകരിച്ചു. മജീദ് കോഗ്രസ് പ്രവര്‍ത്തകനായതിനുശേഷമാണ് കളമശേരി ബസ് കത്തിക്കാനും കണ്ണൂര്‍ സിറ്റിയിലെ വിനോദ്കുമാര്‍ വധത്തിലും പങ്കാളിയായത്. ഇപ്പോള്‍ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മജീദ്. സിപിഎ എം വിരോധത്തിന്റെ പേരില്‍ ഏതു ക്രിമിനലിനെയും സാമൂഹ്യവിരുദ്ധനെയും കോഗ്രസില്‍ ചേര്‍ക്കുന്ന സുധാകരന്റെ നടപടി പാര്‍ടിക്ക് പേരുദോഷമുണ്ടാക്കിയതായി എതിര്‍ഗ്രൂപ്പുകാര്‍ ആരോപിക്കുന്നു. ക്വട്ടേഷന്‍ സംഘത്തെയും കള്ളവാറ്റുകാരെയുമൊക്കെ പാര്‍ടിയിലെടുക്കുന്ന സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ലെന്ന് ഒരു മുതിര്‍ന്ന കോഗ്രസ് നേതാവ് പറഞ്ഞു. സംഭവം മുന്‍ ഡിസിസി പ്രസിഡന്റിന്റെ കാലത്താണെന്ന് പറഞ്ഞ് ഇപ്പോഴത്തെ പ്രസിഡന്റ് പി രാമകൃഷ്ണന്‍ ഒഴിഞ്ഞുമാറി. വെള്ളിയാഴ്ച നടന്ന യൂത്ത്കോഗ്രസ് ജില്ലാ നേതൃയോഗത്തില്‍ വലിയ ബഹളമാണുണ്ടായത്. കൈയാങ്കളിയിലെത്തിയപ്പോള്‍ കണ്ണൂരിന്റെ ചുമതലയുള്ള സംസ്ഥാനജനറല്‍ സെക്രട്ടറി ആര്‍ വി രാജേഷ് യോഗം പിരിച്ചുവിടുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ലിജു പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും യോഗത്തിനെത്തിയില്ല. കുഴപ്പമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് ലിജു പങ്കെടുക്കാതിരുന്നതെന്നും പറയുന്നു.
Post a Comment